രചന – തൻശി തനു
രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ എല്ലാരും ഊണ് മേശയിൽ ഇരുന്നു… “ഇവന്റെ പി.എ ആയിട്ട് പോകാതെ നേരെ ഡയറക്ടർ ബോർഡ് മെമ്പർ ആയി പോയാൽ പോരെ മോളേ…” ആഹാരം കഴിക്കുന്നതിനിടയിൽ രാമനാഥൻ അജുവിനോ തിരക്കി… “അത് രാമച്ചാ ഓഫീസിൽ ഇപ്പോഴത്തെ അവസ്ഥ ഒന്ന് മനസിലാക്കട്ടെ എന്നിട്ട് ഞാൻ നിങ്ങളുടെ ആഗ്രഹം പോലെ ചെയ്യാം…” “ഞാൻ എന്ത് പറയാൻ മോളുടെ ഇഷ്ടം പോലെ ആവട്ടെ… നിങ്ങളെ മംഗ്ലൂർ പോയാൽ ഭരതന്റെ വീട്ടിൽ ആണോ സ്റ്റേ…” “അല്ല അപ്പ ഞങ്ങൾ ഒന്നേൽ ഫ്ലാറ്റിൽ അല്ലേൽ സായൂജ്യത്തിൽ….” “ആ വേഗം കഴിച്ച് ഇറങ്ങാൻ നോക്… ലേറ്റ് ആയാൽ നാളെ ഓഫീസിൽ പോയാൽ മതി.. കിച്ചു മോളേ സൂക്ഷിക്കണം കേട്ടോ….” ചായയുമായി വന്ന ശ്രീദേവി പറഞ്ഞതും കിച്ചു അവരെ നോക്കി ഒന്ന് ചിരിച്ചു… അധികം വൈകാതെ അവർ യാത്ര തിരിച്ചു… എഫ് എം മിലെ പാട്ടു കേട്ടുകൊണ്ട് യാത്രയിൽ ഉടനീളം ഇരുവരും മൗനത്തെ കൂട്ട് പിടിച്ചു…
“ഇച്ഛാ നമുക്ക് ഫ്ലാറ്റിൽ പോകാം… സായൂജ്യത്തിൽ വേണ്ട എനിക്കെന്തോ അവരില്ലാതെ…” മംഗ്ലൂർ എത്തിയതും അജു സായിയോട് പറഞ്ഞു.. അവളുടെ മാനസികാവസ്ഥ മനസിലായതിനാൽ അവൻ മറുതൊന്നും പറയാതെ solitaire എന്നെഴുതിയ ഫ്ലാറ്റിനകത്തേക് കടന്നു.. അജു ആശ്ചര്യത്തോടെ സായ് യേ നോക്കി… അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു… കാറിൽ നിന്നും ഇറങ്ങിയതും സെക്യൂരിറ്റി വന്നു ലഗേജ് എടുക്കാൻ സഹായിച്ചു.. ലിഫ്റ്റിൽ കേറി 32 ബി എന്ന് പ്രസ്സ്… “ഇവിടെ എപ്പോൾ ഫ്ലാറ്റ് എടുത്തു…” “കുറച്ചു നാളായി ഇവിടെ വന്നാൽ ഞാൻ കൂടുതലും സായൂജ്യത്തിൽ ആവും… ഈ ഫ്ലാറ്റ് വാങ്ങാൻ പ്ലാൻ ചെയ്യ്തു കൊണ്ടിരുന്നപ്പോഴാണ് നിങ്ങൾ അവിടെ താമസിക്കാൻ വരുന്നത് അപ്പോൾ പിന്നെ എനിക്ക് അവിടെ വരാൻ പറ്റില്ലല്ലോ എന്ന് ഓർത്തപ്പോൾ ഈ ഫ്ലാറ്റ് വാങ്ങാൻ തന്നെ തീരുമാനിച്ചു..
അന്ന് നമ്മൾ ഇവിടെ വന്നപ്പോൾ പറയണം എന്ന് കരുതിയതാണ്.. പിന്നെ കെട്ട് കഴിഞ്ഞു സർപ്രൈസ് തരാം എന്ന് കരുതി…” “എന്നെ കെട്ടും എന്ന് അത്രയ്ക്കു ഉറപ്പുണ്ടായിരുന്നോ…” “അങ്ങനെ ചോദിച്ചാൽ എനിക്കൊരു ഭാര്യ ഉണ്ടേൽ അതു നീ മാത്രമായിരിക്കും എന്ന് തീരുമാനിച്ചിരുന്നു..” അപ്പഴേയ്ക്കും ലിഫ്റ്റ് ഓപ്പൺ ആയി… സായ് അജുവിനെ ഒന്ന് നോക്കി അവളുടെ കൈ പിടിച്ച് ഫ്ലാറ്റിലേക് നടന്നു ഡോർ തുറന്ന് കൈ വിടാതെ തന്നെ ഇരുവരും ഒരുമിച്ചു അകത്തു കേറി… 3BK ഫ്ലാറ്റ് ആയിരുന്നു.. വിശാലമായ ഹോൾ, കിച്ചൺ, ബാൽകാണിയല്ലാം ആദ്യക്കാഴ്ചയിൽ തന്നെ അജുവിന് ഇഷ്ടപ്പെട്ടു.. “നമ്മൾ ഒരു റും ഷെയർ ചെയ്യുന്നതിൽ പ്രശ്നമുണ്ടോ…” ഒരു റും തുറന്നു എല്ലാം നോക്കി കാണുന്ന അജുവിനോട് സായ് തിരക്കി.. ഇല്ല എന്നവൾ മറുപടിയായി തല ചലിപ്പിച്ചു…
അതു കണ്ടതും കുസൃതി ചിരിയോടെ അവൻ റൂം തുറന്നു ഇരുവരുടെയും ബാഗുമായി അകത്തു കേറി… കുളിച്ചു ഫ്രഷ് ആയി ഹോളിലേക് അജു വരുമ്പോഴേയ്ക്കും സായ് ഇരുവർക്കും വേണ്ട കോഫി തയ്യാറാക്കിയിരുന്നു… സോഫയിൽ ഇരുന്നു കോഫി കുടിക്കുമ്പോൾ അജുവിനെ തന്നെ ശ്രദ്ധിക്കുവായിരുന്നു സായ്.. “എന്താ പെണ്ണേ ഇതിനു മാത്രം ഇത്ര ആലോചിക്കാൻ..” “കരൺ ഇപ്പോൾ ഒളിവിൽ ആണല്ലേ ഇച്ഛാ.. അവനെ വെളിയിൽ കൊണ്ടുവരാൻ കേസ് വേണ്ടന്ന് തീരുമാനിച്ചാലോ..?” “എന്തൊക്കെയാ നീ പറയുന്നത്.. ” “കേസ് ഉണ്ടേൽ അവനെ നമ്മുടെ കൈയിൽ കിട്ടാൻ താമസം എടുക്കും… അതുകൊണ്ട് അത് വേണ്ടാന്ന് വെച്ചൂടെ ഇച്ഛാ…” “കേസ് നമ്മളായി വേണ്ടന്ന് വെയ്ക്കണ്ട പകരം കേസ് ശ്രദ്ധ കൊടുക്കാത്ത രീതിയിൽ അതായത് ഒരു ഉഴപ്പൻ രീതിയിൽ പോയികൊണ്ടിരിക്കുന്നു എന്നപോലെ ആക്കിയാൽ പോരെ.. പോലീസ് ഈ കേസിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല.. നിന്റെ വല്യപപ്പ ലോങ്ങ് ലീവ് ആയതിനാൽ ആ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അനാസ്ഥ കാണിക്കുന്നു പോലെ…” “അങ്ങനെയൊക്കെ ചെയ്യാൻ പറ്റുവോ…” “പറ്റും അതിനുള്ള വഴി ഞാൻ നോക്കിക്കോളാം..” സായ് പറഞ്ഞതും അജു സന്തോഷത്തോടെ സായിയുടെ കവിളിൽ അമർത്തി മുത്തം നൽകി അവളുടെ നന്ദി അറീച്ചു…
സായ് കണ്ണ് മിഴിച്ചു ഒരു നിമിഷം ഇരുന്നുപോയി അജുവിൽ നിന്നും ആദ്യതവണയായിരുന്നു ഇങ്ങനെയൊരു നീക്കം… പിന്നീട് അവനിൽ ഒരു നറുപുഞ്ചിരി വിരിഞ്ഞു… “വേറൊരു കാര്യം ചോദിച്ചോട്ടെ…” മറ്റെന്തോ ഓർത്തത് പോലെ അജു സായിയോട് തിരക്കി.. “എന്തിനാ കുഞ്ഞാ ഒരു മുഖവുര ചോദിക്…” “അത് ഇച്ഛൻ ദേഷ്യപ്പെടരുത് അറിയാം എംകെ ഗ്രൂപ്പുമായുള്ള എല്ലാ ഡീൽസും വേണ്ട എന്ന് വച്ചത്… അവരുമായുള്ള ഒരു ഡീൽ പിഎം ഗ്രൂപ്പ് ഏറ്റടുക്കണം അതിനു ഇച്ഛാ സമ്മതിക്കണം…” “എന്താ നിന്റെ ഉദ്ദേശം…” കണ്ണുകൾ കൂർപ്പിച്ചു സായ് അവളോട് തിരക്കി… “ഇച്ഛാ എനിക്കവനെ അവന്റെ അച്ഛന്റെ മുന്നിൽ വച്ചു തന്നെ തീർക്കണം… അതു മാത്രമല്ല നമ്മുടെ കമ്പനിയിൽ ചാരപണി നടത്തിയവരെ കണ്ടത്തണം… ഇപ്പോ ടിജോ ആണല്ലോ അവിടെത്തെ കാര്യങ്ങൾ ഡീൽ ചെയ്യുന്നേ ടിജോ മുഖേന എംകെ ഗ്രൂപ്പിൽ ഒരു പ്രൊജക്റ്റ് സൈൻ ചെയ്യാൻ നിർദേശിക്കണം ഒരിക്കലും നടക്കാത്ത പ്രൊജക്റ്റ് അവരുടെ അധപതനത്തിനുള്ള അവസാന പ്രൊജക്റ്റ്..
പിന്നെ ഇവിടെ കമ്പനിയിൽ ഡയറക്ടർ ബോർഡ് മെമ്പർ ആയി ചാർജ് എടുക്കുന്ന കാര്യം, ശില്പയ്ക് ഇതിൽ എന്തേലും ബദ്ധം ഉണ്ടോ എന്ന് തെളിവ് സഹിതം കണ്ടത്തണം എന്നിട്ട് തീരുമാനികാം… അതുവരെ ഞാൻ ഇച്ഛന്റെ പി.എ.. അവൾ ഇതിൽ ഉണ്ടെന്ന് എനിക്ക് ബോധ്യമായാൽ പിന്നെ ഞാൻ മുന്നും പിന്നും നോക്കില്ല എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും… അതുകഴിഞ്ഞു എല്ലാവരുടെയും ആഗ്രഹം പോലെ ഡി.ബി.എം ആയി ചാർജ് എടുക്കും.. പിന്നെ കൃഷ്ണ ഗ്രൂപ്പിൽ നിന്നും പിഎം ഗ്രൂപ്പിലേക് കോൺട്രാക്ട് ചെയ്യത് തീർക്കാൻ ഞാൻ പോകുന്നു കൃഷ്ണ ഗ്രൂപ്പിന്റെ ആളായി… കൂടെ പിഎം ൽ ഇച്ഛൻ സിഇഒ പോസ്റ്റ് തുടരുന്നു… പോരെ..” “അപ്പോൾ എല്ലാം മനസ്സിൽ കണ്ടിട്ടാണ് വന്നിരിക്കുന്നത് അല്ലേ…” “ഇനി കാത്തിരിക്കാൻ വയ്യ ഇച്ഛാ എന്റെ പപ്പേടെ ആത്മാവ് പൊറുക്കില്ല.. അത്രത്തോളം മനസ് നൊന്താണ് എന്റെ പപ്പ പോയേ.. അൽപ്പം സമാധാനം ഇങ്ങനെയെങ്കിലും എനിക്ക് നൽകണം…” അജു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തൊണ്ട ഇടറിപ്പോയിരുന്നു.. സായ് അവളെ ചേർത്തു പിടിച്ചു.. “കരയാതെ പെണ്ണേ… നിന്റെ കൂടെ എന്തിനും ഏതിനും ഞാൻ ഉണ്ട്.. ധൈര്യമായി മുന്നോട്ടു പോക്കോ…” അവളെ തന്നോട് വീണ്ടും ചേർത്ത് പിടിച്ചു സായ് പറഞ്ഞു…
“ഫെബി…. ന്താടാ ഒന്നും മിണ്ടാതെ…” “ഞാൻ ചേട്ടായി പറഞ്ഞത് ഓർക്കുവായിരുന്നു… നമ്മുടെ സന്തോഷത്തിനു കരിനിഴലായി മാറിയവർക് തക്ക ശിക്ഷ കിട്ടണം… അജുവേച്ചി മുന്നിൽ ഒന്നും കാണാതെ തീരുമാനം എടുക്കില്ല എന്ന് ആരെക്കാൾ നന്നായി അറിയുമല്ലോ… പിന്നെ എന്തിനാ ഈ വാശി..” അജു വിളിച്ച് എംകെ ഗ്രൂപ്പുമായുള്ള ഡീൽ സംസാരിച്ചത് ഇഷ്ടപ്പെടാതെ ടിജോ അജുവിനോട് ദേഷ്യപ്പെട്ടു.. തുടർന്ന് ദേഷ്യം തീർക്കാൻ അവൻ ഫെബി വിളിച്ചു ദേഷ്യപ്പെട്ടു.. കാര്യം അറിയാതെ ഫെബി ആദ്യം ഞെട്ടിയെങ്കിലും സാവധാനം അവൾ ടിജോയോട് കാര്യം തിരക്കി.. അജു എംകെ ഗ്രൂപ്പുമായുള്ള ഡീൽ കാര്യം പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് അവൾക് മനസിലായതും എന്തെങ്കിലും കാരണം ഇല്ലാതെ അജു അങ്ങനെ പറയില്ല എന്ന ധരണയിൽ ഫെബി മൗനം പാലിച്ചു… അത് മനസിലാക്കി ടിജോ തന്നെ ദേഷ്യം കണ്ട്രോൾ ചെയ്യ്തു വീണ്ടും സംസാരിച്ചു.. അപ്പോൾ ഫെബി ടിജോയെ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു..
“അറിയാം… അജു ഒന്നും കാണാതെ പറയില്ല എന്ന്.., പക്ഷേ പെട്ടന്ന് കേട്ടപ്പോൾ എനിക്ക് ഉൾകൊള്ളാൻ പറ്റിയില്ല ഫെബി… ഞങ്ങൾ എല്ലാവരും ഒത്തിരി സന്തോഷത്തോടെ കഴിഞ്ഞതല്ലേ.. ആ സന്തോഷം ഇല്ലാതാക്കി ഞങ്ങൾക്ക് എന്നും തീരാനഷ്ടം തന്ന ആ പന്ന മോന്റെ കൂടെ വീണ്ടും ഒരു ഡീൽ കേട്ടപ്പോൾ എനിക്കെന്റെ കണ്ട്രോൾ കിട്ടിയില്ല.. പിന്നെ ഒന്നും നോക്കാതെ എന്തൊക്കെയോ പറഞ്ഞു ഞാൻ അവളെ, ദേഷ്യം കൂടിയപ്പോൾ അജു പറയുന്നത് കേൾക്കാതെ ഫോൺ കട്ട് ചെയ്യ്തു… എന്നിട്ട് നിന്നെ വിളിച്ചപ്പോൾ എടുക്കുന്നുമില്ല അപ്പോൾ എന്റെ കണ്ട്രോൾ ഫുൾ കൈയിൽ നിന്നും പോയി അതാ നീ കാൾ എടുത്തപ്പോൾ നിന്നോട് ദേഷ്യപ്പെട്ടത് സോറി…” “എന്നോട് അല്ല ചേട്ടായി സോറി പറയേണ്ടേ അജുവേച്ചിയോട് പറ… ചേട്ടായി കൂടി ആ മനസിനെ വിഷമിപ്പിക്കല്ലേ… അജുവേച്ചി ആയോണ്ടാണ് ഈ സിറ്റുവേഷൻ ഇങ്ങനെ കൈകാര്യം ചെയ്യുന്നേ മറ്റുവല്ലവരും ആയിരുന്നെങ്കിൽ ഒന്നാലോചിച്ചു നോക് ചേട്ടായി… ” “നീ എന്നെ കൂടി പറഞ്ഞു സങ്കടപ്പെടുത്തല്ലേ ഫെബി.. ഞാൻ പെട്ടന്ന് കേട്ടപ്പോൾ പറ്റിപ്പോയിടാ.. ഞാൻ ഇപ്പോൾ വെയ്ക്കുവാ അജുവിനെ വിളിക്കട്ടെ ഒന്ന് സംസാരിച്ചാശേഷം നിന്നെ വിളികാം..” മറുപടി കേൾക്കും മുന്നെ അവൻ ഫോൺ കട്ട് ചെയ്യ്തു അജുവിനെ വിളിച്ചിരുന്നു.
“ഞാൻ പറഞ്ഞത് തെറ്റാണോ ഇച്ഛാ എന്താ അവൻ എന്നെ മനസിലാക്കാതെ… പപ്പയെ ഇല്ലാതാക്കിയ എന്റെ വാവാച്ചിയെ എന്നിൽ നിന്നും അകലാൻ കാരണക്കാരനായരേ നിയമത്തിനു വിട്ടുകൊടുക്കുന്നതിനും നല്ലത് അവർക്കുള്ള ശിക്ഷ എന്റെ കൈകൊണ്ടു തന്നെ നൽകണം എന്നാൽ മാത്രമേ ഞാൻ ചിന്തിക്കുന്നുള്ളു… എന്നാൽമാത്രമേ എന്റെ വാവാച്ചി അനുഭവിച്ചതിനും എന്റെ പപ്പ വേദന തിന്നതിനുമുള്ള പരിഹാരമാകൂ… ” ‘നിന്റെ ഉള്ളിലെ തീ ആരെക്കാൾ നന്നായി എനിക്കറിയാം പെണ്ണേ അതുകൊണ്ട് തന്നെ നിയമത്തിനു മുന്നിൽ വിട്ടു കൊടുക്കാതെ നിന്റെ ആഗ്രഹം ഞാൻ നടത്തി തരും..’ സായ് മനസ്സിൽ ഉരുവിട്ട് അജുവിനെ ചേർത്ത് പിടിച്ചു. “ഇങ്ങനെ വിഷമിക്കാതെ പെണ്ണേ ഞാനില്ലേ കൂടെ.. ടിജോ പെട്ടന്ന് കേട്ടപ്പോൾ അവന് നീ പറഞ്ഞത് ഉൾകൊള്ളാൻ പറ്റികാണില്ല.. അല്ലാണ്ട് നീ പറഞ്ഞത് തെറ്റാണ് എന്നല്ല അതിനർത്ഥം… അവൻ നീ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ചിന്തിക്കുകയാകും.. മൈൻഡ് ഒന്ന് റിലാക്സ് ആകുമ്പോൾ നീ പറഞ്ഞ കാര്യങ്ങൾ ശരി എന്ന് തോന്നും അപ്പോൾ നിന്നെ വിളിക്കും പെണ്ണേ.. ഇങ്ങനെ ശവത്തെ പോലെ ഇരുന്നു മനസ്സിൽ നിറച്ച ആ തീ കെടുത്താതെ…” സായ് അജുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു പറഞ്ഞത് അജു ഒരു ആശ്രയം കിട്ടായ പോലെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി..
അൽപ്പം സമയത്തിന് ശേഷം അജുവിന്റെ ഫോൺ റിംഗ് കേട്ടതും മടിയോടെ അവനിൽ നിന്നും അടർന്നു മാറി ഫോൺ എടുത്തു.. ടിജോ ആണെന്ന് കണ്ടതും അവൾ സായിയെ നോക്കി അവൻ നറുപുഞ്ചിരിയുടെ അവളോട് ഫോൺ എടുക്കാൻ കണ്ണാൽ പറഞ്ഞു… അജു ഫോൺ എടുത്തതും ഇരുവരും അൽപനേരം ഒന്നും മിണ്ടിയില്ല ഒടുവിൽ മൗനം ഭേദിച്ചുകൊണ്ട് ടിജോ തന്നെ സംസാരത്തിനു തുടക്കം കുറിച്ചു.. “സോറിടാ പെട്ടന്ന് കേട്ടപ്പോൾ ആകെ വല്ലാതായി ഞാൻ.., അതാ വായിൽ തോന്നിയതൊക്കെ പറഞ്ഞു പോയത്…” “നിനക്ക് തോന്നിയോ ടിജോ ന്റെ വാവാച്ചിയേ നശിപ്പിച്ച പപ്പയെ ഇല്ലാതാക്കിയ നമ്മുടെ സന്തോഷം ഇല്ലാതാകിയവരെ ഞാൻ സഹായിക്കും എന്ന് അവരെ ഞാൻ വെറുതെ വിടും എന്ന്…” ടിജോ തന്റെ പറ്റിപ്പോയ തെറ്റ് പറഞ്ഞത് കേൾക്കാതെ അജു മറു ചോദ്യം ചോദിച്ചതും ടിജോ ആകെ വല്ലാതായി.. ‘നേരത്തെ എംകെ ഗ്രൂപ്പുമായുള്ള ഡീൽ സൈൻ ചെയ്യാൻ പറഞ്ഞു വിളിച്ച അജുവിനെ കാര്യം തിരക്കാതെ കേട്ടത് വിശ്വസിക്കാൻ പറ്റാതെ താൻ അവളെ കുറ്റപ്പെടുത്താൻ തോന്നിയ സമയത്തെ അവൻ സ്വന്തം പുച്ഛിച്ചു..
‘ “അജു അങ്ങനെയല്ലടാ നീ പെട്ടന്ന് എംകെ ഗ്രൂപ്പുമായി ഡീൽ വേണം എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് ദഹിച്ചില്ല അപ്പോൾ അറിയാതെ പറഞ്ഞു പോയി നീ എന്നോട് ക്ഷമി… ശത്രുക്കൾളുമായുള്ള ഡീൽ ഉൾകൊള്ളാൻ പറ്റിയില്ലടാ അല്ലാതെ നിന്നെ സംശയിച്ചില്ല ഞാൻ…” അതിനു അജു മറുപടി പറഞ്ഞില്ല… “നീ പറയുംപോലെ അവരുമായി ഞാൻ ഒരു ഡീൽ സൈൻ ചെയ്യും അത് അവരുടെ അവസാന ഡീൽ ആയിരിക്കണം അല്ല ആയിരിക്കും അല്ലേടാ…” “അവരുടെ അവസാന ഡീൽ തന്നെയാവും എന്നെന്നേക്കുമായുള്ള എംകെ ഗ്രൂപ്പിനെ അധപതനം പിഎം ഗ്രൂപ്പ് സാരഥികളുടെ ചുണക്കുട്ടികൾ നൽകും…” “യെസ്….” ഇരുവരുടെയും കണ്ണുകൾ വന്യമായിരുന്നു “എന്നാണ് നീ ഇവിടെ കമ്പനിയിലേയ്ക്..” “ഉടനെ ഉണ്ടാകും.. കൃഷ്ണഗ്രൂപ്പിൽ നിന്നും നമ്മുടെ സന്തോഷത്തിന് കരിനിഴലായി മാറിയ ഒരുത്തി ഉണ്ട് എന്റെ ആദ്യത്തെ അമ്പ് അവൾക് അവളെ അവരുടെ കൂടെ അവിടെ എനിക്ക് കിട്ടണം അതിനു ഇവിടന്ന് അവളെ കെട്ടുകെട്ടിച്ചു ശേഷം അവിടെയ്ക്കു എത്തും ഞാൻ… ആനന്ദിന്റ മകളായി അല്ല കൃഷ്ണ ഗ്രൂപ്പിന്റെ സാരഥിയായി പ്രൊജക്റ്റ് ഡീൽ ചെയ്യാൻ വരുന്ന ഒരു ബോർഡ് മെമ്പറായി…”
“അപ്പോൾ എല്ലാം പ്ലാൻ ചെയ്യ്തു തന്നെയാണല്ലേ… അപ്പോൾ നീ പറഞ്ഞ പോലെ നീ ഇവിടെ വരുമ്പോഴേയ്ക്കും അവരുമായുള്ള ഡീൽ സൈൻ ചെയ്തിട്ടുണ്ടാകും ഇത് നിനക്ക് ഞാൻ തരുന്ന വാക്ക്.. ഒളിച്ചിരിക്കുന്നവനെ പുറത്ത് കൊണ്ടുവരാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ…” “നീ കൊണ്ടുവന്നോ പക്ഷേ പണി അത് ഞാൻ കൊടുക്കും അവനുള്ള എന്നെന്നേക്കുമായുള്ള പണി…” വല്ലാത്ത ഭാവത്തോടെ അജു പറയുന്നത് കേൾക്കേ ടിജോയുടെ മുഖത്തും അതേ ഭാവം പ്രതിഫലിച്ചു… “അനുട്ടന്റെ കാര്യം…” അൽപ്പം നേരത്തിനു ശേഷം ടിജോ തിരക്കി… “അവൾ യദുവിന്റെ കൂടെ സേഫ് ആണെന്ന് എന്റെ മനസു പറയുന്നു ടിജോ… അവൻ എവിടെ ആണേലും അവൾ സുരക്ഷിതയായിരിക്കും അതെന്റെ വിശ്വാസം ആണ്… ശത്രുക്കളുടെ നാശം സംഭവിച്ചു കഴിഞ്ഞാൽ അവർ തിരിച്ചു വരുമെന്ന് മനസ് പറയുന്നു… എന്നാലും അന്വേഷിക്കുന്നുണ്ട് പലവഴിയിൽ… വരും അവർ..” അജുവിന്റെ സംസാരം കേട്ടുകൊണ്ടിരുന്ന സായിയുടെ അധരങ്ങളിൽ അജു കാണാതെ മനോഹരമായ ചിരി വിരിഞ്ഞു… ‘നീ പറയും പോലെ നിന്റെ ഉള്ളിലെ തീ യുടെ കാഠിന്യം കുറയുന്ന അന്ന് നീ ചേർത്തു പിടിക്കാൻ ആഗ്രഹിച്ച നിന്റെ വാവാച്ചിയേ നിനക്ക് മുന്നിൽ ഞാൻ കൊണ്ടുവരും ഇത് നിനക്ക് നിന്റെ ഇച്ഛ നൽകുന്ന വാക്ക്..’ സായ് അജുവിന്റെ മുഖത്ത് നോക്കി മനസാൽ ഉരുവിട്ടു… പിന്നെയും അവരുടെ സംസാരം നീണ്ടു.. സായ് അജുവിനെ ചേർത്ത് പിടിച്ചു അവൾക്കരികിൽ ഇരുന്നു നല്ലൊരു കേൾവികാരനായി..
രാവിലെ ഓഫീസിൽ എല്ലാവരും തിരക്കിട്ട പണിയിലാണ്… ഇന്ന് സായ് ഓഫീസിൽ വരുന്നു എന്ന് അറിഞ്ഞതിനാൽ തന്നെ പലരും ഇതുവരെ ഇല്ലാത്ത കഠിനാധ്വാനത്തിലാണെന്ന് പറയാം… ഓഫീസിൽ സായ് കേറിയതും ഓരോരുത്തരായി വിഷ് ചെയ്യ്തു നോക്കിയത് അവന്റെ കൂടെ വരുന്ന അജുവിനെ ആണ്.. പലരുടെയും മുഖത്തു അൽഭുതവും, ആശ്ചര്യവും, അസൂയയും നിരാശയും നിറഞ്ഞു… സായിയുടെ കൂടെ അജു വന്നിരിക്കുന്നു എന്നറിഞ്ഞ ശില്പ ആദ്യം അമ്പരന്നെങ്കിലും പിന്നെ അത് ദേഷ്യവും പകയുമായി മാറി.. അവൾ തന്റെ ക്യാമ്പിനിൽ നിന്നും സായിയുടെ ക്യാമ്പിനിലേക് ധൃതിയിൽ നടന്നു.. അനുവാദം പോലും ചോദിക്കാതെ അകത്തു കേറിയതും അവൾ കണ്ടത് പരസ്പരം എന്തോ പറഞ്ഞു ചിരിക്കുന്ന സായിയെയും അജുവിനെയും ആണ്… പെട്ടന്ന് ഡോർ തുറന്ന ശബ്ദം കേട്ട് ഇരുവരും ചിരിയോടെ അവിടെയ്ക്കു നോക്കിയതും ശില്പയെ കണ്ട് ഇരുവരുടെയും മുഖത്തെ ചിരി മാഞ്ഞു..
“എന്താ ശില്പ ഇത് നിനക്കെന്താ മാനേഴ്സ് ഇല്ലേ.. ഇങ്ങനെയാണോ ഒരാളുടെ ക്യാമ്പിനിൽ വരുന്നത്…” “അത് കൃഷ്ണ പെട്ടന്ന് നീ വന്നെന്നറിഞ്ഞപ്പോൾ ഞാൻ…” സായിയുടെ ദേഷ്യത്തോടെയുള്ള നോട്ടവും സംസാരത്തിലും അവളൊന്നു പതറി വിക്കി വിക്കി മറുപടി നൽകി… ശില്പ പറയുന്നത് കേൾക്കേ സായിക് ദേഷ്യം വന്നെങ്കിലും അൽപ്പം പരിഹാസത്തോടെ ശില്പയോടെ തിരക്കി.. “അല്ല എന്താണാവോ ഞാൻ വന്നെന്നറിഞ്ഞപ്പോൾ ഇത്ര ധൃതി.. അത്ര ഇമ്പോര്ടന്റ്റ് കാര്യം എന്താ…” “അത് ഞാൻ ഒന്ന് കാണാൻ…” “ഞാൻ എന്താ കാഴ്ച വസ്തുവോ വന്നെന്നറിഞ്ഞപ്പോൾ കാണാൻ വരാൻ…, അല്ല ഇത് വല്ല സിനിമ ഹോൾ ആണോ ഇങ്ങനെ ചുറ്റികറങ്ങി കാഴ്ച കാണാൻ… വർക്ക് ഇല്ലേ നിനക്ക്..” സായ് ചോദിച്ചതും ഉണ്ടെന്ന രീതിയിൽ തലയാട്ടി… “പിന്നെന്ത് കാഴ്ച കാണാൻ വന്നേക്കുവാ പോയി പണി നോക്കെടി…” സായ് അലറിയതും അമർഷം ഉള്ളിലൊതുക്കി അജുവിനെ ദേഷ്യത്തോടെ നോക്കി ശില്പ വെളിയിൽ പോയി… “എന്താ ശില്പ ഇവിടെ, വർക്ക് ഇല്ലേ..” അവിടെയ്ക്കു വന്ന ഭരതൻ ശില്പയോടെ തിരക്കി.. എന്നാൽ അയാൾക് മറുപടി നൽകാതെ തുറിച്ചുനോട്ടം നോക്കി അഹങ്കാരത്തോടെ അവൾ അവിടെ നിന്നും പോയി…
“നിന്റെ അഹങ്കാരം അധികനാൾ വാഴില്ല..” അയാൾ അവൾ പോയ വഴിയേ നോക്കി പറഞ്ഞു സായിയുടെ ക്യാമ്പിനിൽ നടന്നു അവിടെ അജുവിനെ കണ്ടതും ഭരതൻ സന്തോഷത്തോടെ അവളുടെ അരികിൽ പോയി… “മോളേ…” അവളെ ചേർത്തു വിളിച്ചു… “നിന്റെ തീരുമാനത്തിന് മാറ്റമില്ലേ പെണ്ണേ.. ഈ ചെക്കന്റെ പി.എ പോസ്റ്റ് തന്നെ മതിയോ നിനക്ക്… ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിൽ കമ്പനിയിൽ നിനക്കൊരു ഉയർന്ന പോസ്റ്റ് തരാൻ ആണ് ഏട്ടൻ പറഞ്ഞിരിക്കുന്നത്.. നിന്റെ നിർബന്ധം കൊണ്ട് മാത്രമാണ് ഇപ്പോ ഇവന്റെ പി.എ പോസ്റ്റിൽ നിയമിച്ചത്..” “ചിക്കപ്പാ പേടിക്കേണ്ട ഞാൻ ഏത് നിമിഷവും നിങ്ങളുടെ ആഗ്രഹം സാധിച്ചു തരും… എന്ന്, എപ്പോൾ,എങ്ങനെ അതൊന്നും ചോദിക്കരുത് എനിക്ക് തോന്നുന്ന നിമിഷം എല്ലാവരുടെയും മുന്നിൽ വച്ചു ഞാൻ തന്നെ എന്റെ നിയമനം നടത്താം പോരെ…” “മോളുടെ ഇഷ്ടം പോലെ…. എന്തോ ഒന്ന് മനസ്സിൽ കണ്ടിട്ടുണ്ട് എന്ന് ചിക്കപ്പന് അറിയാം.. അത് എന്താണെന്ന് ഞാൻ ചോദിക്കുന്നില്ല… എല്ലാം മോള് ആഗ്രഹിക്കുന്ന പോലെ നടക്കാൻ കറ്റീൽ അമ്മ അനുഗ്രഹിക്കട്ടെ…” അജുവിനെ ചേർത്തു പിടിച്ചു പറഞ്ഞു നെറ്റിയിൽ ഒരു മുത്തം നൽകി..
അന്ന് തന്നെ കൃഷ്ണ ഗ്രൂപ്പ് പിഎം ഗ്രുപ്പുമായുള്ള പ്രൊജക്റ്റ് ഡീൽ ചെയ്യാൻ ഡി. ബി മെമ്പർ തന്നെ പോകുന്നു എന്ന അനൗൺസ്മെന്റ് ഭരതൻ നടത്തി.. അത് പുതിയ ബോർഡ് മെമ്പർ ആകുമെന്നും അയാൾ മുഴുവൻ സ്റ്റാഫുകളോട് അറിയിച്ചു.. അത് ശില്പ ആണെന്നു അവൾ മറ്റുള്ളവരുടെ മുന്നിൽ കൊട്ടിഘോഷിച്ചു… അത് സായിയുടെയും ഭരതന്റേയും ചെവിൽ എത്തിയെങ്കിലും ആവരാരും അതിനു പ്രതികരിച്ചില്ല… ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഓഫീസിൽ സ്റ്റാഫുകൾക്കിടയിൽ സായിയും അജുവും ഒരു സംസാരവിഷയമായി… ഒരു പെണ്ണിനോടും ആവിശ്യത്തിന് മാത്രം സംസാരിക്കുന്ന സായ് അജുവിനോട് ചിരിച്ചു സംസാരിക്കുകയും ഒരുമിച്ചു ആഹാരം കഴിക്കുകയും ഒന്നിച്ചു യാത്ര ചെയ്യുകയുമൊക്കെ സ്റ്റാഫുകളിൽ പലരും സംശയദൃഷ്ടിയുടെയും അല്ലാതെയും പറഞ്ഞു തുടങ്ങി.. ഇതൊക്കെ കേട്ട് ശില്പയ്ക്ക് അജുവിനോട് ദേഷ്യവും പകയും കൂടി.. സായ് കൂടെ ഉള്ളതിനാൽ അജുവിന് ഓഫീസിൽ നിന്നും ഒന്നും ചെയ്യാൻ പറ്റില്ല എന്ന് മനസിലാക്കി ശില്പ അജുവിന്റെ സ്റ്റേയും കാര്യങ്ങളും അറിയാൻ ഒരാളെ ഏൽപ്പിച്ചു…
അയാൾ മുഘേന സായിയുടെ കൂടെ ആണ് താമസം എന്നറിഞ്ഞ ശില്പ ദേഷ്യത്തോടെ ഫോൺ എടുത്തെറിഞ്ഞു.. എന്നും താമസിച്ചു വരാറുള്ള ശില്പ പിറ്റേന്ന് നേരത്തെ ഓഫീസിൽ എത്തി.. സായിയുടെ കൂടെ കാറിൽ നിന്നും ഇറങ്ങി വരുന്ന അജുവിനെ തന്റെ ക്യാമ്പിനിലെ ജനൽ വഴി എരിയുന്ന കണ്ണുകളോടെ അവൾ നോക്കി… സായുടെ കൂടെ ക്യാമ്പിനിൽ കേറിയ അജു ശിൽപയുടെ നോട്ടവും ഭാവയും ഒളികണ്ണാൽ നോക്കി മനസിലാകി.. അവളുടെ ചുണ്ടിൽ നിഗൂഢമായ ചിരി തെളിഞ്ഞു… “ഇച്ഛാ ഇന്ന് ശുദ്ധികലശം നടത്തട്ടെ..” ക്യാമ്പിനിൽ കേറിയതും അജു സായിയോട് ചോദിച്ചു.. സംശയത്തോടെ അവൻ അജുവിനെ നോക്കി.. “ഞാൻ ഒറ്റയ്ക്ക് ഇപ്പോൾ പുറത്ത് പോയാൽ നൂറ് ശതമാനം ഉറപ്പ് അവൾ എന്നോട് വഴക്കിടും… ഇന്നലെ ദിനേശേട്ടൻ വിളിച്ചിരുന്നു ശില്പ വിളിച്ച് എന്റെ ഇപ്പോഴത്തെ താമസസ്ഥലം തിരക്കി എന്ന് പറഞ്ഞു.. ഞാൻ തന്നെയാ ഇച്ഛന്റെ കൂടെ ആണെന്ന് പറയാൻ പറഞ്ഞെ.. അത് അറിഞ്ഞത് കൊണ്ടാവും ഇന്ന് ഇത്ര നേരത്തെ വന്നത്.. അപ്പോ ഞാനെ അവൾക്കുള്ള കുഴി അവളായി തന്നെ കുഴിക്കാൻ അവസരം കൊടുക്കട്ടെ…” വന്യമായ ചിരിയോടെ അവൾ സായിയെ നോക്കി പറഞ്ഞതും സായ് ഒരുനിമിഷം അവളെ തന്നെ നോക്കി എന്നിട്ട് അവളുടെ മുഖത്തെ ചിരി തന്നെ അവനിലും വന്നു ചേർന്നു…
സമ്മതം പോലെ അവൻ തലയാട്ടി അനുവാദം നൽകിയതും അവൾ ചിരിയോടെ പുറത്തിറങ്ങി… അജു നേരെ റിസപ്ഷനിൽ ചെന്നു ഇന്നത്തെ ഷെഡ്യൂൾ നോക്കി തിരിഞ്ഞതും അവളുടെ പിറകിലായി വന്നു നിന്ന ശില്പയുമായി കൂട്ടിമുട്ടി… “നിനക്ക് എന്താ കണ്ണ് കണ്ടുകൂടെ.. ” ശില്പ ആവിശ്യത്തിൽ കൂടുതൽ ശബ്ദത്തിൽ അജുവിനോട് കയർത്തു.. “അതിനു നീ എന്റെ പുറകിൽ നിന്നാൽ പിന്നെ തട്ടില്ലേ..” “ഓഹോ ഇപ്പോ അങ്ങനെ ആയോ മാനത്തു നോക്കി നടന്നതും പോരാ കുറ്റം എനിക്കും അതെങ്ങനെയാ സ്വപ്ന ജീവിയെ പോലെ നടന്നു ദേഹത്ത് ഇടിച്ചതും പോരാ…” ബഹളം കേട്ട് ഓഫീസിലെ ഒട്ടുമിക്യ സ്റ്റാഫും അവിടെ എത്തി… “ഇതുപോലെ മുട്ടിയൊരുമ്പി നടന്നായിരിക്കുമല്ലോ കമ്പനി ഓണർസിനെ കൈയിൽ എടുത്തത്… പെണ്ണുങ്ങളുടെ മുഖത്ത് പോലും നേരെ നോക്കാത്ത കൃഷ്ണയെ തന്നെ വളച്ചു വശതകിയാ നിന്റെ കഴിവിനെ സമ്മതിച്ചു…” പല സ്റ്റാഫുകളും അടക്കം പറഞ്ഞുകൊണ്ടേ ഇരുന്നു..
‘അജുവിന്റെ ലാസ്റ്റ് ഡേയ് ആവും ഇന്ന് ഓഫീസിൽ ഭരതൻ സാറിന്റെ ബന്ധു അല്ലേ അപ്പോൾ ശില്പ മേഡം പറയുന്നതേ നടക്കൂ…’ “നിങ്ങൾക്കറിയോ ഈ നിൽക്കുന്ന അജന്യ മേനോൻ ഇവിടെ മാത്രമല്ല സായ് സാറിന്റെ കൂടെത്തന്നെയാണ് താമസവും…” ശില്പ ഉറക്കെ മറ്റുള്ളവരോട് പറഞ്ഞതും എല്ലാവരും അജുവിനെ വെറുപ്പോടെയും പരിഹാസത്തോടെയും കളിയാക്കിയും അവജ്ഞതയോടെയും നോക്കി എന്നാൽ അജു ഒന്നും മിണ്ടാതെ തന്റെ ദേഷ്യം കൈകൾ മുഷ്ടിചുരുട്ടി താഴേകു നോക്കി നിന്നു… ശില്പ അജു കരയുകയാണെന്ന് കരുതി സന്തോഷിച്ചു.. അപമാനഭാരം താങ്ങി അവൾ ഓഫീസിൽ നിന്നും പോകും എന്ന് ഉറപ്പിച്ചു… ആനന്ദിന്റെ മകളെ കരൺ നശിപ്പിച്ചതും കൂടി അറിഞ്ഞാൽ അവൾ പൂർണമായും തകരും എന്ന് കണക്കു കൂട്ടി… ഈ ബഹളം കേട്ട് സായിയും ഭരതനും വന്നു.. ഭരതൻ ശില്പയേ തടയാൻ പോയതും സായ് അയാളെ തടഞ്ഞു കൊണ്ട് അരുതെന്നു സായ് കണ്ണാൽ കാണിച്ചു..
“നിനക്കൊരു പ്രിയപ്പെട്ട അനിയത്തിയുണ്ടായിരുന്നില്ലേ.. അവളുടെ അവസ്ഥ ഓർക്കുന്നോ നീ… അതുപോലെ ഒരുദിവസം നിന്റെ അരികിലേയ്ക്കും ഞാൻ അവനോട് വരാൻ പറയാം.. നീ ആഗ്രഹിക്കുന്ന പോലെ നിന്നെ അവൻ സന്തോഷിപ്പിക്കും അവനോട് വരാൻ പറയ…” രഹസ്യം പോലെ അജുവിന്റെ അരികിൽ വന്നു ശില്പ അജുവിന് മാത്രം കേൾക്കേ പറഞ്ഞു പൂർത്തിയാക്കും മുന്നെ അജു ശിൽപയുടെ കവിളിൽ ആഞ്ഞടിച്ചു… അടിയുടെ ആഘാതത്തിൽ ശില്പയുടെ മുഖം ഒരു ഭാഗം ചെരിഞ്ഞു പുറകിലേയ്ക് വെച്ചു പോയി.. കവിളിൽ തരിപ്പ് പോലെ തോന്നി അവൾക്… ഒരുതരം മരവിച്ച അവസ്ഥ… കണ്ടുനിന്ന എല്ലാവരും ഞെട്ടി.. സംഹാരരുദ്രയുടെ ഭാവത്തോടെയുള്ള അജുവിന്റെ രൂപം കണ്ട് പലർക്കും പേടിയോടെ ഉമിനീർ ഇറക്കി.. സംഭവിച്ചതെന്തെന്നു മനസ്സിലാവാൻ ശില്പയ്ക് കുറച്ചു നേരം വേണ്ടിവന്നു.. അടികൊണ്ട കവിളിൽ കൈ വച്ചു ശില്പ അജുവിന് നേരെ ശബ്ദം ഉയർത്തി “ഡി…” അജുവിനെ നോക്കിയ ശില്പ അജുവിന്റെ മുഖഭാവം കണ്ടതും അവൾക് പേടിതോന്നി..
“മിണ്ടരുത് നീ എന്ത് ധൈര്യത്തിലാണ് നീ എന്റെ സ്വഭാവത്തെ വിലയിരുത്തന്നത് അതിനു എന്ത് യോഗ്യതയാടി നിനക്ക് ഉള്ളത്.. ഞാനാണോ നീയാണോ നീ പറഞ്ഞ സ്വഭാവം എന്ന് ആദ്യം സ്വയം ഓർത്താൽ നല്ലത്… പിന്നെ ഇനി നീ ഈ കമ്പനിയിൽ വേണ്ട..” അജു ദേഷ്യത്തിൽ ഉറച്ച ശബ്ദത്തോടെ പറഞ്ഞതും ശില്പ ആദ്യമൊന്ന് ഞെട്ടിയെങ്കിലും വീറോട് അജുവിനോട് അവൾ ചോദിച്ചു “അതു പറയാൻ നീ ആരാടി.. ഒരു കമ്പിനി പിഎ ആയ നീ പറയുമ്പോൾ എന്നെ കമ്പനിയിൽ നിന്നും വേണ്ട എന്ന് വെച്ചത് തന്നെ..” ശില്പ പരിഹസിച്ചു.. “ശങ്കർ… ” കമ്പനിയിലെ ഒരു സ്റ്റാഫിനെ അജു ഉച്ചത്തിൽ വിളിച്ചു.. അയാൾ അജുവിന്റെ അടുത്തെത്തിയതും അജു അയാളുടെ നേരെ തിരിഞ്ഞു..
“ശങ്കർ ഇപ്പോൾ തന്നെ ഇവളുടെ ടെർമിനേഷൻ ലെറ്റർ എന്റെ ടേബിളിൽ എത്തിയിരിക്കണം.. ഓ സായ് കൃഷ്ണയുടെ പി. എ യ്ക്ക് ഇത് പറയാൻ എന്ത് അവകാശം എന്നാവും നിങ്ങൾ കരുതുന്നത് എന്നാൽ ആ പദവി ഞാൻ ഇന്ന് തിരുത്തുവാ.. കൃഷ്ണ ഗ്രൂപ്പ് ഓണർ രാമനാഥന്റെ മൂത്തമരുമകളും സായ്കൃഷ്ണയുടെ ഭാര്യയും ഈ കമ്പനിയുടെ ഡയറക്ടർ ബോർസ് അംഗവുമായ അജന്യ സായ്കൃഷ്ണ പറയുന്നു ഇവൾ ഇനി ഇവിടെ വേണ്ട… എത്രയും പെട്ടന്ന് തന്നെ ഇവളെ പറഞ്ഞയക്കാനുള്ള ഓഡർ എനിക്ക് കിട്ടണം..” അജു പറയുന്നത് കേൾക്കേ സായിയുടെയും ഭരതന്റെയും മുഖത്തു ചിരിയാണേൽ മറ്റുസ്റ്റാഫുകൾ ആരാ ഇപ്പോ പടക്കം പൊട്ടിച്ചത് എന്ന അവസ്ഥയിൽ ആയിരുന്നു.. എന്നാൽ ശില്പ അജു പറഞ്ഞ കാര്യങ്ങൾ കേട്ട് അനങ്ങാൻ പറ്റാതെ ശ്വാസം പോലും ശ്വസിക്കാതെ ശില്പം പോലെ നിന്നു.. ബാക്കി അടുത്ത പാർട്ടിൽ കാണാം….

by