17/04/2026

പരിണയം : ഭാഗം 47

രചന – ആയിഷ അക്ബർ

നന്ദ സഞ്ജുവിന്റെ മുറിയുടെ വാതിൽക്കൽ വന്നു നിന്നു…..

അവൻ ഡ്രസ്സ്‌ മാറുകയാണ്…..

തലയിലൂടെ യിട്ട ബനിയൻ താഴെക്കിറക്കിയപ്പോഴാണ് വാതിൽ പടിയിൽ നിൽക്കുന്നവളെ അവൻ കാണുന്നത്……

അവളെ കണ്ട പാടെ ഒരു പുഞ്ചിരി അവനിൽ തെളിഞ്ഞു…..

അവൻ തല കൊണ്ടവളെ അടുത്തേക്ക് വിളിച്ചു….

അവൾ മുറിയിലേക്ക് കയറിയതും അവൻ പതിയെ വാതിലടച്ചു…..

ഉള്ളിൽ നിന്നെന്തോ ഒരു വിറയൽ അവളെ കടന്ന് പിടിച്ചു…..

അവൻ അവളിലേക്ക് പതിയെ തിരിയുമ്പോൾ ആ കണ്ണുകളിൽ കണ്ട ഭാവം നന്ദയെ ശെരിക്കും തളർത്തിയിരുന്നു…

അവൾ അവനിലേക്ക് മുഖം കൊടുക്കാതെ പെട്ടെന്ന് തിരിഞ് നിന്നു..

അവൻ പിറകിലൂടെ ഇരു കൈ കൊണ്ടവളെ ചുറ്റി പിടിച്ചു കൊണ്ടാ കഴുത്തിൽ മുഖമമർത്തി…..

അവളുടെ ഗന്ധം അവന്റെ സിരകളെ കടന്ന് പിടിച്ചത് പോലെ…….

അവൻ അവളുടെ കഴുത്തിൽ പതിയെ അവന്റെ ചുണ്ടുകളൊന്നമർത്തി….

അവന്റെ താടി രോമങ്ങൾ കൊണ്ടവളൊന്ന് പിടഞ്ഞിരുന്നു…..

അവളുടെ പിടച്ചിൽ അവനിലെ വികാരത്തേ ഒന്ന് കൂടി തൊട്ടുണർത്തി….

അവൻ അവളെ പെട്ടെന്ന് തന്നിലേക്ക് തിരിച്ചു നിർത്തി…

പതിയെ തന്റെ ചുണ്ടുകൾ അവളുടെ കവിളിലേക്ക് നീക്കി….
അവളെ അവൻ ഭ്രാന്തമായി ചുംബിച്ചു കൊണ്ടിരുന്നു …..

അവൾ കണ്ണുകളടച്ചു പിടിച്ചു…..
അവന്റെ ചൂടിൽ അവളലിഞ്ഞു ചേർന്നിരുന്നു…..

സാറേ…..

പുറത്ത് നിന്നുള്ള വിളിക്കൊപ്പം വാതിലിൽ കേട്ട ആ മുട്ട് അവളെ ഒന്ന് ശ്രദ്ധിപ്പിച്ചെങ്കിലും അവന്നപ്പോഴും അവളിൽ പിടിച്ച പിടുത്തം വിടാനൊരുക്കമായിരുന്നില്ല……

വിളി…ക്കുന്നു….

അവൻ അവളുടെ അധരങ്ങൾ കവരാനായി അവളിലേക്ക് മുഖം ചേർത്തപ്പോഴാണ് അവൾ പതിയെ യത് പറഞ്ഞത്….

അവൻ ഒന്നകന്നു നിന്നു….

സാറേ…..

ശോഭ ചേച്ചിയുടെ വീണ്ടുമുള്ള ആ വിളി അവനു നൽകിയ നീരസം ആ മുഖത്ത് വ്യക്തമായിരുന്നു…..

ദേ… വരുന്നു…

തന്റെ രസം കെടുത്തിയ ആ വിളിക്ക് പകരമായി അവൻ അലസമായത് പറയുമ്പോൾ നന്ദക്ക് ചിരി വന്നിരുന്നു…..

അവൾ ചിരിക്കുന്നത് കണ്ടതും സഞ്ചുവിനും വല്ലാത്തൊരു ചമ്മൽ തോന്നി……

അവനൊന്നു കൂടി അവളെ തന്നോട് ചേർത്ത് പിടിച്ചാ കവിളുകളിൽ ചുണ്ടമർത്തി വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയിരുന്നു…….

പുറത്തേക്ക് വന്നതും പറഞ്ഞേൽപ്പിച്ച ഉച്ച ഭക്ഷണവുമായി ആളെത്തിയിരുന്നു……

അന്നെല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്…….

ദീപ്തിക്ക് ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു…

തന്റെ വിധിയെ അവൾ സ്വയം പഴിച്ചു കൊണ്ടിരുന്നു……

നന്ദ വിരുന്നുകാർക്കെന്ന പോൽ അച്ഛനും അമ്മയ്ക്കും ഭക്ഷണം വിളമ്പി കൊടുക്കുമ്പോൾ അവളാ പഴയ നന്ദയാകുന്നത് അവനറിഞ്ഞു….

ആ കണ്ണുകളിലെ പ്രസരിപ്പ് തനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു….

അവൾ പഴയ നന്ദയായി മാറി…..

പക്ഷെ അതിലേറെ മാറ്റം തനിക്കാണ്….

അന്നവൾ തന്നോട് കൂടുതൽ ഇട പഴകുമ്പോൾ ഭയമായിരുന്നു……

അവൾ തന്നെ വിട്ട് പോകുമ്പോൾ താൻ ദുഖത്തിന്റെ ചുഴിയിൽ പെട്ട് പോകുമോയെന്ന ഭയം……

പ്രകടിപ്പിക്കാൻ കഴിയാതെ താനാ സ്നേഹത്തെ പിടിച്ചു കെട്ടിയിരുന്നു….

എന്നാൽ ഇന്നങ്ങനെയല്ല….

അന്നടക്കി വെച്ച എല്ലാ പ്രണയവും ഇന്നവളിലേക്ക് കോരിച്ചൊരിയാനാണ് താൻ ശ്രമിക്കുന്നത്…….

ഞങ്ങൾ മറ്റന്നാൾ കൊച്ചിയിലേക്ക് പോകും….

ഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് സഞ്ജു ദിവാകരനോടത് പറഞ്ഞത്……

നന്ദ ഒരു നിമിഷം കണ്ണുകൾ വിടർത്തി കൊണ്ടവനെ നോക്കി………

എങ്കിലിന്ന് രാത്രി നമുക്ക് നമ്മുടെ വീട്ടിലാവാം…..
രണ്ട് പേരും അങ്ങോട്ട് പോര്……

ദിവാകരൻ അവരെ ക്ഷണിക്കുന്നെന്ന വണ്ണം അത് പറയുമ്പോൾ നന്ദ സഞ്ചുവിലെക്കൊന്ന് നോക്കി…..

ആയിക്കോട്ടെ……
ഇനി പോയാലെപ്പോൾ വരുമെന്നറിയില്ല….
ഷൂട്ട്‌ തുടങ്ങുകയാണ്….
ഇനി പല സ്ഥലത്തായിരിക്കും……
നന്ദക്ക് മുത്തശ്ശിയെ കാണുകയും ഞങ്ങൾക്ക് യാത്ര പറയുകയും ചെയ്യാമല്ലോ……..

സഞ്ജു നന്ദയുടെ മനസ്സറിഞ്ഞേന്ന വണ്ണമത് പറയുമ്പോൾ എല്ലാവർക്കും ഒരു പോലെ സന്തോഷമായിരുന്നു……

വാ…. നമുക്കൊന്ന് പുറത്ത് പോയി വരാം……

ഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് സഞ്ജു ദിവാകരനോടത് പറഞ്ഞത്……

നന്ദ ഒരു നിമിഷം കണ്ണുകൾ വിടർത്തി കൊണ്ടവനെ നോക്കി………

എങ്കിലിന്ന് രാത്രി നമുക്ക് നമ്മുടെ വീട്ടിലാവാം…..
രണ്ട് പേരും അങ്ങോട്ട് പോര്……

ദിവാകരൻ അവരെ ക്ഷണിക്കുന്നെന്ന വണ്ണം അത് പറയുമ്പോൾ നന്ദ സഞ്ചുവിലെക്കൊന്ന് നോക്കി…..

ആയിക്കോട്ടെ……
ഇനി പോയാലെപ്പോൾ വരുമെന്നറിയില്ല….
ഷൂട്ട്‌ തുടങ്ങുകയാണ്….
ഇനി പല സ്ഥലത്തായിരിക്കും……
നന്ദക്ക് മുത്തശ്ശിയെ കാണുകയും ഞങ്ങൾക്ക് യാത്ര പറയുകയും ചെയ്യാമല്ലോ……..

സഞ്ജു നന്ദയുടെ മനസ്സറിഞ്ഞേന്ന വണ്ണമത് പറയുമ്പോൾ എല്ലാവർക്കും ഒരു പോലെ സന്തോഷമായിരുന്നു……

വാ…. നമുക്കൊന്ന് പുറത്ത് പോയി വരാം……

ഓഫ്
നൈറ്റ്മോഡ്അച്ഛനും അമ്മയും ദീപ്തിയും പോയതും
സഞ്ജു നന്ദയോടത് പറയുമ്പോൾ അവൾക്കും അതേറേ സന്തോഷം നൽകുന്ന ഒന്നായിരുന്നു….

അവന്റെ കൂടെ പുറത്ത് പോകാൻ മുമ്പോരുപാട് ആഗ്രഹിച്ചിട്ടുണ്ട് താൻ……
പക്ഷെ മുമ്പിൽ പ്രശ്നങ്ങൾ പലതായിരുന്നു……

കേട്ട പാടെ അവൾ വേഗം ഒരുങ്ങിയിറങ്ങി…..

ഒരു വൈറ്റ് ഷിഫോൺ ചുരിദാറാണ് അവളിട്ടത്….

ഷാൾ ഒരു വശത്തേക്ക് പിൻ ചെയ്തു വെച്ചു….

അവനിൽ നിന്നകന്നതിൽ പിന്നെ മനസ്സറിഞ്ഞു താനൊരുങ്ങുന്നത് ഇപ്പോഴാണെന്ന് അവളോർത്തു….

സ്കൂളും വീടും മാറി മാറി തന്റെ ദിന രാത്രങ്ങളിൽ വന്നുവെന്നല്ലാതെ ജീവിച്ചെന്ന് തോന്നിയിട്ടില്ല….

എന്നാൽ അവൻ തന്റെ കൈ പിടിച്ച ആ നിമിഷം തന്റെ ദേഹത്തു ആത്മാവ് വന്നത് ഓഫ്
നൈറ്റ്മോഡ്
ഇഷ്ടപ്പെട്ടവർ കൂടെയുള്ള പ്പോൾ ഇരുട്ട് പോലും മനോഹരമാണല്ലോ…..

അവർ അൽപ ദൂരം അങ്ങനെ നീങ്ങി…..

ഗോപാലേട്ടന്റെ കടയിലെത്തിയതും അവരിരുവരുമിറങ്ങി…..

സഞ്ജു അകത്തേക്ക് കയറുമ്പോൾ ഒരു കൈ കൊണ്ട് നന്ദയെ തന്നോട് ചേർത്ത് പിടിച്ചിരുന്നു….

ഗോപലേട്ടാ…. രണ്ട് ചായ…

സഞ്ജു പുഞ്ചിരിയോടെ അത് പറഞ്ഞതും അയാളുടെ കണ്ണുകൾ സന്തോഷത്താൽ വിടരുന്നത് നന്ദ കണ്ടിരുന്നു…….

നിഷ്കളങ്കമായ പുഞ്ചിരിയോടെ അയാൾ അവനടുത്തേക്ക് വന്നതും അവനയാളെ കെട്ടി പ്പിടിച്ചു…..

അപ്പോഴേക്കും അവനെ കണ്ട് ആളുകളെല്ലാം ചുറ്റും കൂടിയിരുന്നു…..

പലരും കൂടെ നിന്ന് ഫോട്ടോ യെടുത്തു….
പല ക്യാമറ കണ്ണുകൾ അവനെ ഒപ്പിയെടുത്തു….
നന്ദ അല്പം മാറി നിന്നു….

ആളുകൾക്കിടിയിൽ നിന്നും അവനൊന്നു തിരിഞ്ഞു….

പതിയെ അവളുടെ കൈ പിടിച്ചു അരികിലിരുത്തി….

ചായ കുടിച്ചു കഴിയും വരെയും തങ്ങൾക്ക് ചുറ്റും ആളുകളുണ്ടായിരുന്നു….

സഞ്ജു അവരോടെല്ലാം അവരിലൊരാളായി തന്നെ സംസാരിച്ചു….

എനിക്കേറ്റവും ഇഷ്ടപ്പെട്ട ചായ യാണ് ഗോപാലേട്ടന്റെ ചായ…..

തിരികെ പോരാൻ നേരം സഞ്ജു അതും കൂടി കൂട്ടി ചേർക്കുമ്പോൾ സന്തോഷം കൊണ്ടോയെന്തോ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു……

എന്താ ആ ചായ ക്കിത്ര പ്രത്യേകത…..
ആവറേജ് ആണല്ലോ….

കാറിൽ കയറിയ ശേഷം വർഷങ്ങളായുള്ള ആ സംശയം നന്ദ പ്രകടിപ്പിക്കുമ്പോൾ സഞ്ജു അവളെ നോക്കി യൊന്നു പുഞ്ചിരിച്ചു…..

അയാളുടെ ചായ എനിക്കും ആവറേജ് ആയിരുന്നു……
അയാളേ യറിയുന്നത് വരെ….
കാലു മുട്ടിനു താഴെ മുറിച്ചു കളഞ്ഞിട്ടാണ് അയാൾ ആ ചായ ക്കടയുമായി മുമ്പോട്ട് പോകുന്നത്….

വീട്ടില് വയ്യാത്ത കുട്ടികൾ…..

അയാൾ അയാളെ കൊണ്ടാവും വിധം അധ്വാനിക്കുന്നുണ്ട്….

ആരുടെ മുമ്പിലും കൈ നീട്ടാത്ത ആ അന്തസ്സാണ് എനിക്കിഷ്ടം…..

അങ്ങനെയുള്ളവർക്ക് പണം നൽകി നമ്മളവരെ ഒരിക്കലും ചെറുതാക്കരുത്….

പകരം അവരെയും നമ്മുടെ കൂടെ ചേർത്ത് നിർത്തി ഉയർത്തി കൊണ്ട് വരുവാനാണ് നോക്കേണ്ടത്….

അത് കൊണ്ടാണ് ഞാൻ എന്റെ കയ്യിൽ ഒന്നുമില്ലാത്ത സമയത്തും അവിടെ നിന്ന് ചായ കുടിച്ചിരുന്നത്……

ഞാൻ കാരണം ഗോപാലേട്ടനെ നാലാളറിയുമെങ്കിൽ അറിയട്ടെ….

സഞ്ജു അതും പറഞ്ഞോന്നു പുഞ്ചിരിക്കുമ്പോൾ നന്ദ ഏറെ ആരാഥനയോടെ അവനെ നോക്കി….

അരികിൽ നിൽക്കുന്ന ആളുടെ മനസ്സറിയാൻ കഴിയുക എന്നതിനോളം എന്ത് ഗുണമാണ് ഒരു മനുഷ്യന് വേണ്ടത്…..

അവൾ അവന്റെ കൈ വിരലുകളിൽ ഒന്ന് കൂടി പിടി മുറുക്കി…….

നേരം ഇരുട്ടി തുടങ്ങി….

അവരുടെ യാത്ര അവസാനിച്ചില്ല….

ദൂരേക്കൊന്നും പോയില്ലെങ്കിൽ കൂടി ആ നാട് മൊത്തം അവരങ്ങനെ ഒഴുകി നടന്നു…..

അവസാനം അമ്പലം കഴിഞ്ഞുള്ള ആ ഇട വഴി തിരിയുമ്പോൾ നന്ദയുടെ മനസ്സ് എന്തിനോ ഒന്ന് പിടച്ചു……..

അവളവനെ പതിയെയൊന്ന് നോക്കി….

അവനും ഒരു ചെറു പുഞ്ചിരിയാലെ അവളിലേക്ക് നോക്കുമ്പോൾ രണ്ട് മനസ്സുകളിലും നിറഞ്ഞു നിന്നത് ഒരേ കാര്യം തന്നെയായിരുന്നു…..

ഒരേ ഓർമകളായിരുന്നു…..

അവനോടൊപ്പം ആദ്യമായി ആ ഇട വഴി തിരിയുമ്പോൾ മനസ്സിൽ തിങ്ങി നിറഞ്ഞിരുന്ന ആശങ്കകൾക്ക് പകരം താങ്ങാൻ പറ്റാത്തത്ര സന്തോഷമാണ് മനസ്സിനിന്ന്..

ഇരുട്ട് പടർന്നിരുന്ന ആ നേരം ആ വീട്ടു മുറ്റത്തേക്കവരിറങ്ങുമ്പോൾ മുകളിലെ ആ ജനാലയിലേക്ക് അവനൊന്നു നോക്കി…

അവിടെ വെളിച്ചം കാണുന്നുണ്ടോയെന്ന്….

ആ വെളിച്ചം പടർന്നിരുന്നത് തന്റെ ഹൃദയത്തിലേക്കായിരുന്നല്ലോ……

കണ്ണുകൾ നിരാശ പൂണ്ട ആ സമയം അവൻ അരികിലായി നിൽക്കുന്നവളിലേക്ക് നോക്കിയതും അവന്റെ ചൊടിയിലൊരു പുഞ്ചിരി തെളിഞ്ഞു……

അവൻ അവളെ ചേർത്ത് പിടിച്ചു നടന്നു…..

ഇരുവരെയും ഒരുമിച്ചു കണ്ട ഭാനുമതി ഒരു നിമിഷം അങ്ങനെ നിന്നെങ്കിലും അവനെ കൊണ്ട് തങ്ങൾക്കിപ്പോഴും ഉപകാരമുണ്ട് എന്നത് കൊണ്ട് തന്നെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് അവർക്കറിയാമായിരുന്നു….

കയറു…..

അവർ വരുത്തി തീർത്തൊരു പുഞ്ചിരിയുമായി അത് പറയുമ്പോൾ സഞ്ജുവും നന്ദയും അകത്തേക്ക് കയറി…..

ഗോപിക വിളിച്ചിരുന്നില്ലേ….

സഞ്ജു അത് ചോദിച്ചതും അവർ തലയാട്ടി……

നന്ദയുടെ മുഖത്തേക്ക് നോക്കാൻ അവർക്ക് വല്ലാത്തൊരു പ്രയാസം തോന്നി…..

രണ്ടാഴ്ച മുൻപ് അവളെ കണ്ടപ്പോൾ പോലും താനവളോട് പറഞ്ഞത് എന്തെന്ന് അവർ മനസ്സിലൊന്ന് കൂടി പറഞ്ഞ് നോക്കി…….

നന്ദക്ക് ആ വീട്ടിലും ചുറ്റുപാടിലും പുതുമ തോന്നി…..

ഗോപിക യില്ലാ…..
മുത്തശ്ശിയുടെ ഉയരുന്ന ശബ്‍ദമോ പ്രാക്കോ ഇല്ല…..

ഞങ്ങളൊന്നു മുകളിലേക്ക് കയറട്ടെ….

സഞ്ജു അതും പറഞ്ഞേഴുന്നേറ്റതും നന്ദയുടെ കണ്ണുകൾ വിടർന്നു….

അവന്റെ കൂടെ അവളും പതിയെ നടന്നു…

എന്തോ തനിക്കേറെ പ്രിയപ്പെട്ട എങ്ങോട്ടോ പോകുന്നത് പോലെയവൾക്ക് തോന്നി….

ഈ വീടിനു മുറ്റത് കൂടി പോകുമ്പോൾ താൻ ആഗ്രഹിച്ചിട്ടുണ്ട് ഒന്നാ മുറിയിലേക്ക് കയറാൻ കഴിഞ്ഞെങ്കിലെന്ന്….

അവിടെയാണ് സഞ്ജുവും നന്ദയുമുള്ളത്….

അവളുടെ മനസ്സ് എന്തിനോ നിറഞ്ഞു കവിഞ്ഞു…….

(തുടരും)