രചന – അല്ലി
” എന്നേയൊന്ന് പ്രേമിക്കോ??? ” അടുത്തിരിക്കുന്ന ആളോട് വിക്കി വിക്കി ചോദിച്ചതും ഗൗരവത്തോടെ അവളെയൊന്ന് നോക്കി കട്ടി മീശയുടെ താഴെയുള്ള ചുണ്ടൊന്ന് കൂർപ്പിച്ച് ഒന്നും മിണ്ടാതെ വിശ്വൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയതും അവൻ പോയ വഴിയിൽ നിസ്സംഘതയോടെ നന്ദ അങ്ങനെ നോക്കിയിരുന്നു….. അവളുടെ കണ്ണുകൾ അലങ്കരിച്ച ആ കുഞ്ഞുമുറിയിലെ ഓരത്തിരിക്കുന്ന മേശമേലെയുള്ള പാൽഗ്ലാസിലേക്കായി.
ആദ്യരാത്രിയിൽ പാലുമായി ചെല്ലുമ്പോൾ ആറു വർഷങ്ങൾക്ക് മുന്നേയുള്ള നാണമൊന്നും നന്ദയ്ക്ക് അന്നേരമില്ലയിരുന്നു….. പുതിയ അമ്മാ യമ്മ പാൽഗ്ലാസ്സ് കൈയ്യിൽ തന്നപ്പോൾ വേണ്ടെന്ന് പറയാനും തോന്നിയില്ല. തിരിച്ചൊന്നും പറയാൻ തോന്നാതെയിരുന്നിട്ടല്ല അത് പറയാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ് തന്റെ ജീവിതം ഇവിടവരെയെത്തിയതെന്ന് നന്ദ ഓർത്തു.. പതിനെട്ട് കഴിഞ്ഞപ്പോൾ കല്യാണം കഴിപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചപ്പോൾ തനിക്ക് പറ്റില്ലെന്ന് പറയാമായിരുന്നു…… പറഞ്ഞില്ല….
” നന്ദയ്ക്ക് പ്രേമിക്കാൻ കൊതിയായിരുന്നു…..പ്രേമിക്കപ്പെടാനും കൊതിയായിരുന്നു……… പക്ഷെ സാധിച്ചില്ല……
അവസാനം വിട്ടുകാരെ അനുസരിച്ച് ലോറി ഡ്രൈവറായ ജയനെ കല്യാണം കഴിക്കുമ്പോൾ മനസ്സിൽ പുതിയ പുതിയ സ്വപ്നങ്ങൾ നെയ്തുകൂട്ടിയിരുന്നു നന്ദ….
അതിൽ കൈകോർത്ത് കെട്ടിയോന്റെ നെഞ്ചിൽ ചാഞ്ഞു വീമ്പോടെ നടക്കുന്ന നന്ദയുണ്ടായിരുന്നു. ജോലിയ്ക്ക് പോകുന്നതിന് മുന്നേ നെറ്റിയിൽ മുത്തി പോകട്ടെയെന്ന് കെട്ടിയോൻ യാത്ര ചോദിക്കുമ്പോൾ നാണത്തോടെ തലയാട്ടി സമ്മതിക്കുന്ന നന്ദയുണ്ടായിരുന്നു…കഴിക്കാൻ പോകുന്നതിന് മുന്നേ ത്തന്നെയൂട്ടുന്ന കെട്ടിയോനെ നോക്കുന്ന നന്ദയുണ്ടായിരുന്നു
… അടുക്കളയിൽ ജോലി ചെയുമ്പോൾ പിറകിലൂടെ കെട്ടിപ്പിടിക്കുന്ന കെട്ടിയോന്റെ കവിൽ പ്രേമത്തോടെ കിള്ളുന്ന നന്ദയുണ്ടായിരുന്നു ..
രാത്രിയിൽ നെഞ്ചിൽ ചായുമ്പോൾ നെറ്റിയിൽ അരുമയായി തലോടുന്ന കെട്ടിയോന്റെ ചുണ്ടിൽ അമർത്തി ചുംബിച്ച് അവന്റ ആണിനെ ഉണർത്തുന്ന നന്ദ………അവനെ പ്രേമിക്കും….. പ്രേമമെന്തെന്നറിയും…..
പക്ഷെ കല്യാണരാത്രിയിൽ പ്രതീക്ഷകളോടെ മുറിയിൽ ചെല്ലുമ്പോഴാണ് സത്യങ്ങളെല്ലാം അവളെറിയുന്നത്….. ആൾക്ക് വേറെയൊരു പെണ്ണിനെ ഇഷ്ട്ടമാണത്രെ…വീട്ടുകാരെ വെറുപ്പിച്ച് അവളുടെ കൂടെ ജീവിക്കാൻ വയ്യപ്പോലും. അതുകൊണ്ട് താനുമായി ബന്ധം തുടർന്ന് കാമുകിയുമായി അവിഹിതമാണ് അയാൾ ഉദേശിച്ചത്…. ഒരു പെണ്ണ് പുതിയ ജീവിതം പ്രതീക്ഷിച്ച ആ ദിവസം ആ രാത്രിയിൽത്തനെ കെട്ടിയ താലി പൊട്ടിച്ച് അവിടെ നിന്നും നന്ദ ഇറങ്ങി…..അത്രയും നന്ദയ്ക്ക് ചെയ്യാൻ പറ്റുമായിരുന്നു..നന്ദയത് ചെയ്തു..അതെങ്കിലും ചെയ്തില്ലെങ്കിൽ അവളൊരു പെണ്ണാണോ?? തിരികെ വീട്ടിൽ വന്ന് നിൽക്കുമ്പോൾ തന്റെ വീട്ടുകാർ കൂടെ നിന്നും. നിൽക്കാതെ വേറെ വഴിയവർക്കില്ലായിരുന്നു… അയാളുടെ വീട്ടുകാർ കയ്യും കാലും പിടിച്ചെങ്കിലും ഇനിയും അയാളുമായി ജീവിക്കില്ലെന്ന് തീർത്തുപ്പറഞ്ഞു. അപ്പോഴും ഒരു കൂസലുമില്ലാതെ ജയൻ വിജയചിരിയോടെ നിന്നും.അയാൾ ആഗ്രഹിച്ചക്കാര്യം നടന്നു… ബലിയാടായത് നന്ദയുടെ ജീവിതം……
ജീവിതത്തിന്റെ വേറെയൊരു തലമായിരുന്നു കഴിഞ്ഞ ആറു വർഷങ്ങൾ..പരിഹാസങ്ങൾ അവഗണനകൾ കുത്തുവാക്കുകൾ…. നന്ദ അതിനെയൊക്കെ പാടെ അവഗണിച്ചു….. കൈ മുതലുള്ള മിഷ്യൻ ക്കൊണ്ട് അവളുടെ ജീവിതം നെയ്തുക്കൂട്ടി….. ഈ കാലയളവിൽ വീണ്ടും അവൾക്ക് ആലോചനകൾ വന്നുക്കൊണ്ടിരുന്നു…. അവൾ പാടെയെല്ലാം അവഗണിച്ചു…..
” നന്ദയ്ക്ക് പ്രേമിക്കണം…. നന്ദയ്ക്ക് പ്രേമിക്കണം”
^^^^^^^^^^^^^^^^^
നേരം കുറേയായിട്ടും വിശ്വനെ കാണാതെയായപ്പോൾ നന്ദ മുറിയുടെ വെളിയിലേക്കിറങ്ങി…അത്യാവശ്യം നല്ലൊരു ഓടിട്ട വീട്… രണ്ട് മുറി, അടുക്കള, ഹാള്, കുളിമുറി, ഉമ്മറം… അദ്ദേഹത്തിന്റെ അമ്മയും അദ്ദേഹവും ഇപ്പോൾ താനും മാത്രമുള്ള വീട്……. അടുത്ത മുറിയിൽ അമ്മ നല്ല ഉറക്കമാണ്….. മുൻ വാതിൽ തുറന്നിട്ടത് കണ്ടപ്പോഴേ അവൾക്ക് കാര്യം മനസ്സിലായി വിശ്വൻ എവിടെയാണെന്ന്…നന്ദ ചുമരിൽ ആണിമേൽ തറച്ചു വെച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി….
അത് വിശ്വന്റെ ആദ്യഭാര്യയായിരുന്നു….
” ഭാനു “…. ഭാനു ചേച്ചി….
.വർഷങ്ങളായിലുള്ള പ്രണയത്തിനൊടുവിൽ വിശ്വനും ഭാനുവും കല്യാണം കഴിച്ചു…. ഭാനുവൊരു പാവമായിരുന്നു വത്രേ……ഒരു മിണ്ടാപ്പൂച്ചാ….. ഇണക്കവും പിണക്കവും അതിൽ കൂടുതൽ പ്രേമത്തോടെ രണ്ടാളും ജീവിതംപ്പോയപ്പോൾ ഈശ്വരന് അസൂയ തോന്നി കാണും…. ഒരു ബൈക്കപകടത്തിൽ ഭാനു മരിച്ചു….. വിശ്വനെ വിട്ടിട്ട് അവന്റ പെണ്ണ്പ്പോയി… ഇപ്പോൾ പതിനൊന്നു വർഷം………
വേറെയൊരു ജീവിതം സ്വപ്നത്തിൽപ്പോലും നിനയ്ക്കാത്ത മനുഷ്യൻ… വൃക്കരോഗിയായ അമ്മയുടെ അവസാന ആഗ്രഹംപ്പോലെ നന്ദയെക്കെട്ടി……
^^^^^^^^^^^^^^^
അവൾ കുഴി മാടത്തിനരികിലെ അരുളി മരത്തിൽ ചാരി നിൽക്കുന്ന വിശ്വനെ പ്രേമത്തോടെ നോക്കി നിന്നും. വിശ്വൻ ഭാനുവുമായി വിശേഷംപ്പറയുവാണ്… ഇടയ്ക്ക് ഇടയ്ക്ക് കണ്ണ് തുടയ്ക്കുന്നുണ്ട്….. അരുളിപ്പൂക്കളുടെ മണo അകലെയുള്ള അവളുടെ മൂക്കിലും ഇരച്ചുക്കയറി…..
.വീട് മാറി ഇവിടെ താമസമായപ്പോൾ മുതൽ നന്ദ കാണുകയായിരുന്നു വിശ്വന്റെയും കുഴിമാടത്തിന്റെയരികിലുള്ള ഭാനുവിന്റെയും നല്ല നിമിഷങ്ങൾ….
ഓരോ ദിവസം കഴിയുംന്തോറും തന്റെ വീടും വിശ്വന്റെ വീടും തമ്മിൽ അടുത്തു. അമ്മ വഴി വിശ്വന്റെക്കാര്യം അറിഞ്ഞപ്പോഴും നന്ദയ്ക്കു പ്രേമം തോന്നി…പക്ഷെ അപ്പോഴും വിശ്വൻ അവളെ നേരെ ചൊവ്വേ നോക്കിയിട്ട് കൂടിയില്ല…..
പക്ഷെ നന്ദയ്ക്ക് ആദ്യമായി ഒരാണിനോട് പ്രേമം തോന്നി..
അതുപ്പോലെ സ്നേഹിക്കപ്പെടാൻ കൊതി തോന്നി…..
അതുകൊണ്ട് മാത്രമാണ് രണ്ടമ്മമാരുംക്കൂടി ഇങ്ങനെയൊരു സുചന തന്നപ്പോൾ തലയാട്ടി സമ്മതിച്ചത്…..പക്ഷെ അപ്പോഴും നന്ദയ്ക്ക് ഉറപ്പുണ്ടായിരുന്നു വിശ്വൻ ത്തന്നെ അംഗീകരിക്കില്ല…….
തിരികെ വരുമ്പോൾ കണ്ടു ഉമ്മറത്തു ത്തന്നെ നോക്കിനിൽക്കുന്ന നന്ദയെ.. അവൻ അവളെ പാടെ അവഗണിച്ചുക്കൊണ്ട് അകത്തേക്ക് കയറാൻപ്പോയതും അവന്റ കൈകളിൽ അവൾ പിടിച്ചു. വിശ്വൻ രൂക്ഷമായി അവളെ നോക്കി……
“എ… എന്നേയൊന്ന് പ്രേമിക്കോ…? ഭാനുവേച്ചിയെപ്പോലെ……
എന്നെങ്കിലും…….??
ഞാൻ കാത്തിരുന്നോളാം…….” അവളുടെ കണ്ണുകൾ നിറഞ്ഞു…..
അവളുടെ കൈകൾ വിശ്വൻ തട്ടി മാറ്റി. നന്ദ അവനെ വേദനയോടെ നോക്കി.
” എത്രനാൾ കാത്തിരിക്കും നീ….?? ” അവൻ ചോദിച്ചു….
” എത്രനാൾ വേണെങ്കിലും കാത്തിരുന്നോളാം…… ”
” കാര്യമില്ല…. വിശ്വന്റ് മനസ്സിൽ ഭാനുവേയുള്ളൂ… വിശ്വന്റെ പ്രേമം ഭാനുവിന് മാത്രം അവകാശപ്പെട്ടത്..പറഞ്ഞതല്ലേ ഞാൻ ഈ കല്യാണത്തിൽ നിന്നും പിൻമാറാൻ…. ഉം….??? അവളോടായി ചോദിച്ചതും അവളുടെ മുഖം താഴ്ന്നു…അവൻ അകത്തേക്ക് കയറിപ്പോയതും അവൾ ആ കുഴി മാടത്തിലേക്ക് നോക്കി…..
” ഭാനുചേച്ചി ഭാഗ്യവതിയാണ്…..മരണപ്പെട്ടതിന് ശേഷം ഇതുപ്പോലെ പ്രേമിക്കുന്ന കെട്ടിയോനെ കിട്ടിയില്ലേ……? ” ചെറു ചിരിയോടെ അവൾപ്പറഞ്ഞു.
^^^^^^^^^^^^
രാവിലേ ചായയുമായി ചെല്ലുമ്പോൾ ആള് നല്ല ഉറക്കമായിരുന്നു…… മേശമേൽ ചായ ഗ്ലാസ്സ് വെച്ചപ്പോൾ കണ്ടു പാടയരിച്ച് ഇരിക്കുന്ന തലേന്നത്തെ പാല്… അവളൊന്ന് ചിരിച്ചു….പിന്നെ വിശ്വനിലേക്ക് നോക്കി…
ഉണർത്താനെന്തോ ഭയം തോന്നി…. ഒന്നും മിണ്ടാതെ ആ നെറ്റിമേൽ കിടന്ന മുടിയൊന്നൊതൂക്കി അവിടെയൊന്ന് മുത്തി…. നന്ദയുടെ ആദ്യത്തെ ചുംബനം… ആദ്യത്തെ പ്രേമം….. അവനതറിഞ്ഞപ്പോലെയൊന്ന് ചിരിച്ചു….
“ഹൈഷ്….എന്തു ഭംഗിയാ കാണാൻ…” അവളുടെ ചൊടിയിൽ പുഞ്ചിരി നിറഞ്ഞു.
” എന്നേയൊന്ന് പ്രേമിക്കോ…..
നിക്ക് നിങ്ങളെയുള്ളൂ……. ” അവൾ വീണ്ടും ഉരുവിട്ടു……..
^^^^^^^\^^^^\^^\^^^^^^^^^^
രാവിലെ കുളിച്ച് ജോലിക്ക് പോകുന്ന വിശ്വനെ വിലക്കുന്ന അമ്മയുടെ സംസാരം അടുക്കളയിൽ സാമ്പാറിന് കഷണങ്ങൾ അരിയുമ്പോൾ നന്ദ കേട്ടിരുന്നു……കൽപ്പണിക്കാരനാണ് വിശ്വൻ…. കല്യാണംക്കഴിഞ് പിറ്റേന്നുത്തന്നെ ജോലിയ്ക്ക് പോകുന്നതിനായിരുന്നു വഴക്ക്….. വഴക്കിനൊടുവിൽ അമ്മ ജയിച്ചു….
നന്ദയ്ക്കു ചിരി വന്നു….
” നീ പറഞ്ഞിട്ടായിരിക്കും…..” അടുക്കളയിലേക്ക് ചാടിത്തുള്ളി വന്നവൻപ്പറഞ്ഞതും അല്ലെന്നവൾ തലയാട്ടി……
കനപ്പിച്ച് അവളെയൊന്ന് നോക്കിയിട്ട് അവൻ മുറിയിലേക്ക് പ്പോയി.
രാത്രിയിൽ അത്താഴം കാഴ്ച്ച് ജോലിക്കഴിഞ്ഞു മുറിയിലേക്ക് കയറുമ്പോൾ വിശ്വൻ കട്ടിലിൽ സ്ഥാനംപ്പിടിച്ചിട്ടുണ്ടായിരുന്നു….. അവനെയൊന്ന് നോക്കി വാതിലടച്ച് കട്ടിലിന്റെ ഒരു ഒരാത്ത് കിടക്കാനായി കിടന്നു…… വിശ്വൻ കണ്ണുകളടച്ച് മലർന്ന് കിടക്കുകയാണ്….മുറിയിൽ വെളിച്ചം കിടപ്പുണ്ട്….
അവനോട് ചരിഞ്ഞുക്കൊണ്ട് നന്ദ നോക്കി.
“എന്ത്യേ നിലത്ത് കിടക്കാൻ പറഞ്ഞില്ല…” അവൾ മെല്ലെ ചോദിച്ചു.
“എനിക്ക് എന്നേ നല്ല വിശ്വാസമുള്ളത് കൊണ്ട്…. വിശ്വൻ എടുത്തടിച്ചപ്പോലെപ്പറഞ്ഞതും അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി…. വരണ്ട ചൂണ്ടിന്റെ മുകളിലെ മീശയിൽ അവിടെയിവിടെ നരബാധിച്ചിട്ടുണ്ട്….
വയസ്സ് നാല്പത് കഴിഞ്ഞു…..പക്ഷെ മുഖത്ത് വല്ലാത്തൊരു ചന്തമാണ്… എണ്ണക്കറുപ്പിൽ ച്ചാലിച്ച ഇരു നിറം….
” എന്നെ സ്നേഹിച്ചുപ്പോയാൽ വിശ്വാസം തെറ്റുമോ?? ” അവൾ പ്രതിക്ഷയോടെ ചോദിച്ചതും അവൻ കണ്ണ് തുറന്നവളെ നോക്കി…..
“വിശ്വന്റെ പ്രേമം ഭാനുവിനുള്ളതാ… ഭാനുവിന് മാത്രം……” അവൻ ഒരിക്കൽക്കൂടി ഉരുവിട്ടു……
” ഭാനുചേച്ചിടെ അത്രയും വേണ്ടാ…. ഒരു തുമ്പിയോളം സ്നേഹം എനിക്ക് തരുവോ…?? നിക്ക് നിങ്ങളെയുള്ളൂ… ” അവളുടെ ശബ്ദത്തിൽ വേദന നിറഞ്ഞു…..
ഇല്ലെന്ന് തലയാട്ടിയവൻ തിരിഞ്ഞ് കിടന്നു. നന്ദയും തിരിഞ് കിടന്നു….
കണ്ണുകൾ ഇറുക്കെയടച്ചു…
ഉറക്കം വരണേയെന്ന പ്രാർത്ഥനയോടെ…
________
ദിവസങ്ങൾക്കൊഴിഞ്ഞുപ്പോയി….. വിശ്വന്റെ വീട്ടിൽ ആ ചുമരുകൾക്കുള്ളിൽ നന്ദ സന്തോഷംകണ്ടെത്താൻ തുടങ്ങി….. അമ്മയുമായി കിന്നാരംപ്പറയും….. പലഹാരങ്ങളുടെയും പുതിയപുതിയ കറികളും ഉണ്ടാക്കിപരീക്ഷിക്കും… ഇടയ്ക്കത് പാളിപോകുമ്പോൾ തെക്കേ മൂലയിൽ വിശ്വന്റെ വാളുവെയിപ്പ് കേൾക്കാം.. കാരണം അഭിപ്രായം അറിയാൻ വേണ്ടി അവനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്…
” എന്റെ ജീവൻക്കളയാനാണോ” യെന്നൊരിക്കൽ അവൻ ദേഷ്യത്തോടെ അലറിയതുമുതൽ നന്ദ പിന്നീട് ആപരുപാടി നിർത്തി….മുറ്റത്ത് പല നിറത്തിലുള്ള പൂക്കളുള്ള ചെടികൾ നന്ദ നട്ടു………അവ വളർന്ന് പൂക്കൾ വിരിഞ്ഞപ്പോൾ അവിടം ഭംഗിക്കൂടി….
ഒരിക്കൽ വിശ്വൻ പണിക്കഴിഞ്ഞു കുളിച്ച് മാറി എന്നത്തേയുംപ്പോലെ ഭാനുവിന്റെ കുഴിമാടത്തിന്റെയടുത്ത് പോകുമ്പോൾ അവന്റ കൈയ്യിൽ നന്ദ നട്ട ചെടിയിൽ നിന്നും ഒരു റോസാപ്പൂവുണ്ടായിരുന്നു…. വൃത്തിയാക്കിയ കുഴി മാടത്തിന്റെ മുകളിൽ അവനത് വെച്ചു…….
വിശ്വൻ ചുറ്റും നോക്കി…..
എന്ത് വൃത്തിയാണ്….പുല്ലും പോച്ചയും നിറഞ്ഞ ഇവിടം ഇപ്പോൾ വൃത്തിയാക്കി അവിടെ തുളസിച്ചെടി കൂനപ്പോലെ നിൽക്കുന്നു…….
നന്ദ വന്നതിന് ശേഷമുള്ള മനോഹരമായ മാറ്റം….. വിശ്വൻ ഓർത്തു…. അവന്റ ഉള്ളിൽ നന്ദയുടെ മുഖം തെളിഞ്ഞു… തലയൊന്ന് ചരിച്ചപ്പോൾ മാറി നിന്നവനെ നോക്കുന്ന നന്ദയെ വിശ്വൻ കണ്ടു… അവനെ കണ്ടതും അവൾ മറഞ്ഞു നിന്നും….
അവൻ വീണ്ടും ആ കുഴിമാടത്തിൽ നോക്കി……
” ഭാനുവേ… “……..
വിളി കേട്ടപ്പോലെ ഒരു തണുത്തക്കാറ്റ് അവനെ കടന്നുപ്പോയി…..
……………….
വീടിന്റെ മുക്കിലും മൂലയിലും നന്ദയുടെ കൈയ്യുണ്ടായിരുന്നു……. അവൾ വന്നതിന് ശേഷം കാർമേഘംക്കൊണ്ട് നിറഞ്ഞ അവരുടെ വീട്ടിൽ പ്രകാശം ചൊരിഞ്ഞു…..
” മോള് നല്ല കുട്ടിയാടാ….
എന്നെയും നിന്നേയും പൊന്നുപ്പോലെ പരിപാലിക്കുന്നില്ലേ…സ്നേഹിക്കുന്നില്ലേ…?? “ഒരിക്കൽ അമ്മപ്പറഞ്ഞതും വിശ്വൻ അമ്മയെ നോക്കി……
നേരാണ്……..
” പ്രേമം തോന്നണ്ടേ……
ഭാനുവിന്റെ കൂടെ അത് മണ്ണടിഞ്ഞുപ്പോയില്ലേ??? ” അവൻ തല കുനിച്ചുക്കൊണ്ടുപ്പറഞ്ഞു…..
“ഇഷ്ട്ടല്ലേ നിനക്കവളെ….?”
അമ്മ ചോദിച്ചതും അവൻ അവിടെ നിന്നും എഴുനേറ്റു……..
അമ്മയുടെ മുഖം വാടി……
മാറി നിന്ന് കാത് കൂർപ്പിച്ച് നിന്ന നന്ദയെ നിരാശയോടെ ആ അമ്മ നോക്കി………
എന്തുപ്പറഞ്ഞവളെ സമാധാനിപ്പിക്കും… വർഷം ഒന്നാകാറായി…….
അന്നവൾ നിലത്ത് പാവിരിച്ച് കിടന്നപ്പോൾ വിശ്വൻ കണ്ണുകളടച്ച് കിടന്നു….. കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് അവന് ഉറക്കം വന്നതേയില്ല…. ആകെയൊരു ശുന്യത….
ഒന്ന് ചരിഞ്ഞു നിലത്ത് കിടക്കുന്നവളെയൊന്ന് നോക്കി….
ചുരുണ്ടുക്കൂടികിടക്കുന്നവളെ നിരാശയോടെ നോക്കി…..
“നീ….. നീ എന്താ നിലത്ത് കിടക്കുന്നത്???”നൂറു പ്രാവശ്യം വേണ്ടാ വേണ്ടായെന്ന് വിലക്കിയിട്ടും അവനത് ചോദിച്ചുപ്പോയി……
“തൊട്ടുക്കൂടാ…..”വായിൽ തോന്നിയ കള്ളമവൾപ്പറഞ്ഞു…… എന്തോ മനസ്സ് വല്ലാതെ നൊന്തു……. തനിയെ കിടന്ന് മതി വരുവോളം കരയാൻ അവൾക്കപ്പോൾ തോന്നി….
” നേരത്തെ ആകുമ്പോൾ നീ നിലത്ത് കിടക്കാറില്ലായിരുന്നല്ലോ…? പിന്നെയെന്താ പുതുമ……. ”
ചോദിച്ചിട്ടും മറുപടിയില്ല….
വിശ്വൻ അവളെ നോക്കി…
കണ്ണുകളടച്ച് കിടക്കുവാണ്…..
വിശ്വൻ വല്ലാതെയായി…
” വേണ്ടിയിരുന്നില്ല….
ചോദിക്കണ്ടായിരുന്നു….. ” അവന് നാണക്കേടായി……….
തുടരും…..

by