രചന – പൂർണ്ണിമ വിനീത്
പൂജയും ഭദ്രയും കൂടെ ഒരുമിച്ച് കോളേജിലേക്ക് പുറപ്പെട്ടു……..
പൂജ സ്കൂട്ടി ഓടിച്ചു.. ഭദ്ര പിന്നിൽ ഇരുന്നു…. വഴിയിൽ ഉടനീളം ഭദ്ര സംസാരിച്ചുകൊണ്ടിരുന്നു….. പൂജ ഒക്കെ കേൾക്കുന്നുണ്ടെങ്കിലും അവളുടെ ചിന്തകൾ വേറെ പലതും ആയിരുന്നു…..
അവർ കോളേജിൽ എത്തി ലീവ് സമയത്തെ നോട്ടിസ് ഒകെ എഴുതി എടുത്ത് സമയം പോയതറിഞ്ഞില്ല…. ഈവെനിംഗ് പൂജ സ്കൂട്ടി എടുത്ത് ഭദ്രക്കരികിൽ വന്നതും അർജുന്റെ കാർ അവരുടെ അരികിലേക്ക് എത്തി നിന്നു…….
” കണ്ണാ…… ”
അർജുന്റെ വിളി കേട്ടതും ഭദ്ര അവനെ തിരിഞ്ഞു നോക്കി….
” പൂജ കണ്ണനെ ഞാൻ കൊണ്ട് പോവാ ട്ടോ…. ഒരു ചെറിയ ഷോപ്പിംഗ്… താൻ
നേരെ ഫ്ലാറ്റിലേക്ക് അല്ലെ… ” അർജുൻ പൂജയോട് ചോദിച്ചു…..
” അഹ് ഒകെ അജു ഏട്ടാ.. നിങ്ങൾ പോയിട്ട് വാ….പൂജ മുഖത്തു ചിരി വരുത്തി കൊണ്ട് പറഞ്ഞു…
” ഓക്കേ ഡി…” ഭദ്ര പൂജയോട് പറഞ്ഞു അർജുന്റെ കൂടെ കാറിൽ പോയി…
അർജുന്റെ കാർ അവളുടെ ഗേറ്റ് കടന്നു പോയതും പൂജയുടെ മുഖത്തു ദേഷ്യം നിറഞ്ഞു…. അവൾ സ്കൂട്ടിയിൽ ആഞ്ഞു അടിച്ച് അവളുടെ ദേഷ്യം തീർത്തു…… പിന്നെ സ്കൂട്ടി എടുത്ത് സ്പീഡിൽ ഓടിച്ചു പോയി……
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്രയും അർജുനും ഷോപ്പിങ് ഒകെ കഴിഞ്ഞ് ഫുഡ് ഒകെ കഴിച്ച് ഫ്ലാറ്റിൽ എത്തിയിരുന്നു….
ഭദ്ര ഫ്രഷ് ആയി ഒരു പിങ്ക് ടോപ്പും ബ്ലാക്ക് കളർ പലസോയയും എടുത്ത് ഇട്ടു….നനഞ്ഞ മുടി വിടർത്തി ഇട്ടു….. അവൾ ബാൽക്കണിൽ ചെന്ന് നിന്നു……
അർജുൻ ഫ്രഷ് ആയി വന്നപ്പോൾ ഭദ്ര ബാൽക്കണിൽ നിൽക്കുകയായിരുന്നു….. അവൻ പതുകെ അവളുടെ പിന്നിൽ ചെന്ന് നിന്നു അവളുടെ ചെവിക്കരികിൽ ചെന്ന് “കണ്ണാ…..” എന്ന് വിളിച്ചു….
അവന്റെ വിളിയിൽ ഭദ്രയുടെ ശരീരം മുഴുവൻ തരിച്ചു…. അവളുടെ കൈയിലെ കുഞ്ഞി രോമങ്ങൾ ഒകെ എണീറ്റ് നിന്നു……. അർജുന് ആ രോമങ്ങളോട് പോലും അസൂയ തോന്നി…..
” കണ്ണാ…. ” അർജുൻ പിന്നെയും വിളിച്ചു…..
ഭദ്ര ഒന്നും മിണ്ടീല……
“എന്നോട് മിണ്ടാൻ മാത്രം എന്താ കണ്ണാ നിനക്ക് ഇത്ര പ്രയാസം…..” അർജുൻ അവളുടെ ഷോൾഡറിൽ തടി മുട്ടിച്ചു വെച്ച് കൊണ്ട് ചോദിച്ചു…..
” അ… അത്.. പിന്നെ… ” ഭദ്ര നിന്നു വിയർത്തു…..
ഒരു ചിരിയോടെ അർജുൻ അവളുടെ അടുത്തേക്ക് ഒന്നൂടെ മുട്ടി നിന്നു….
ഭദ്രയുടെ ഹൃദയമിടിപ്പ് വർധിച്ചു……..
” എന്നെ പേടി ആണോ നിനക്ക് ” അവൻ പിന്നെയും ചോദിച്ചു….
അവൾ ഇല്ല എന്ന് തലയാട്ടി…..അവൾ തലയിട്ടിയപ്പോൾ അവളുടെ കവിൾ അർജുന്റെ കവിളിലേ തടി രോമത്തിൽ ഉരസി…… ഭദ്ര പിന്നെ അനങ്ങിയില്ല….
അത് കണ്ടപ്പോൾ അർജുന് ചിരി വന്നു….
” എന്നെ പ്രണയിക്കുന്നുണ്ടോ കണ്ണാ…. ”
ഭദ്ര അതെ എന്ന് തലയാട്ടി…. പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ അവന് നേരെ തിരിഞ്ഞു അവനെ നോക്കി…. അവന്റെ കണ്ണിലെ പ്രണയം കണ്ടപ്പോൾ ഭദ്രക്ക് സ്വയം അതിൽ അലിഞ്ഞു ചേരുന്നത് പോലെ തോന്നി….
അവൻ അവളുടെ മുഖം രണ്ട് കൈ കൊണ്ട് പിടിച്ചു അവളുടെ മുഖത്തെ നോക്കി ചോദിച്ചു…..
” എന്നെ പ്രണയിക്കുന്നുണ്ടോ കണ്ണാ…
അവന്റെ മിഴികളിൽ നോക്കി നുണ പറയാൻ ഭദ്രക്ക് കഴിയുമായിരുന്നില്ല…. അവൾ ഒരു ചിരിയോടെ അതെ എന്ന് തലയാട്ടി….
അർജുന്റെ കണ്ണുകൾ നിറഞ്ഞു…. അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…… അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു…… അവളുടെ ശരീരം വിറച്ചു… അവൾ അവളുടെ മുഖം അവന്റെ നെഞ്ചിൽ ഒളിപ്പിച്ചു….. ഒരു ചിരിയോടെ അർജുൻ അവളെ ഇറുക്കെ കെട്ടിപിടിച്ചു…..
ഭദ്രയെ കാണാൻ വന്ന പൂജ കാണുന്നത് പരസ്പരം പുണർന്നു നിലക്കുന്ന ഭദ്രയെയും അർജുന്നെയും ആണ്….. അവളുടെ കണ്ണിൽ ദേഷ്യം ഇരിച്ചു കയറി….
റൂമിലെ ഡോർ ശക്തമായി അടയുന്ന ശബ്ദം കേട്ടപ്പോഴാണ് ഭദ്രക്ക് സ്വബോധം ഉണ്ടായത്… അവൾ അർജുന്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു…. അർജുൻ ഒന്നൂടെ അവളെ മുറുകെ കെട്ടിപിടിച്ചു…… ഭദ്ര അവനെ കണ്ണ് തുറിച്ചു നോക്കി……
“നോക്കി പേടിപ്പികണ്ട ഡി ഉണ്ടക്കണ്ണി…..അർജുൻ ഒന്നൂടെ അവളെ ഇറുക്കി കൊണ്ട് പറഞ്ഞു…
ഭദ്രയുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു .. ❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പൂജ അവളുടെ ഫ്ലാറ്റിൽ ചെന്ന് റൂംമിൽ ഉണ്ടായിരുന്നത് എല്ലാം തട്ടി തെറിപ്പിച്ചു….. അവളുടെ ദേഷ്യം മാറുന്നുണ്ടായിരുന്നില്ല…….ഭ്രാന്ത് പിടിച്ചത് പോലെ ഏതൊക്കെയോ ആലോചിച് അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു……
അർജുനെട്ടനെ സ്വന്തമാക്കാൻ വേണ്ടി എന്തൊക്കെ ഞാൻ ചെയ്തു…. പപ്പയാണ് ആദ്യമായി ആ പേര് പറഞ്ഞത് Arjun Chandrasekhar…. The young Techie business man….. പപ്പാ ഇത് വരെ ആരെയും ഇത്രയും പുകഴ്ത്തുന്നത് കണ്ടിട്ടില്ല…. കേട്ട് കേട്ട് എനിക്കും അർജുനെ നേരിട്ട് കാണണം എന്ന് തോന്നി….. അങ്ങനെ പപ്പയുടെ കൂടെ ബിസിനസ് ഫങ്ക്ഷന് പോയി…. അവിടെ വെച്ച് കണ്ടു ഞാൻ എന്റെ അർജുനെ…. കണ്ട മാത്രയിൽ അവന്റെ സൗന്ദര്യത്തിൽ ഞാൻ അടിമ പെട്ട് പോയിരുന്നു….ചെറുപ്പം മുതൽക്കേ ഏത് ആഗ്രഹിച്ചാലും നേടി തരുന്ന പപ്പയോടു എന്റെ ആഗ്രഹം പറഞ്ഞപ്പോൾ പപ്പക്കും സമ്മതം…. പപ്പാ നേരിട്ട് അർജുനോട് സംസാരിച്ചു… പക്ഷെ അവൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കി…… പല തവണ പപ്പാ ആളെ വിട്ട് ചോദിച്ചെങ്കിലും അർജുൻ സമ്മതിച്ചില്ല… പിന്നെ അതൊരു വാശി ആയി……..അതിന് വേണ്ടി തന്നെയാ ഈ നാട്ടിലേക്ക് വന്നത്
പോലും…… അഭിയോട് സൗഹൃദം കൂടിയതും അതിനാണ്………എല്ലാം…. എല്ലാം… വെള്ളത്തിൽ വരച്ച വര പോലെ ആയി….പൂജ ഭ്രാന്ത് പിടിച്ചത് പോലെ ഓരോന്ന് പറഞ്ഞു……
അഭിരാമി…. പൂജയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു……..എന്റെ ഇഷ്ടം ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾക് അവളുടെ ഏട്ടനെ ദേവയെ കൊണ്ട് കെട്ടിക്കണം പോലും….. ഞാൻ അല്ലെ അർജുനെ ആദ്യമായി കണ്ടത്… അപ്പോ അവൻ എന്റെ അല്ലെ…. പൂജ സ്വയം പറഞ്ഞു……….
ശ്രീറാം ദേവയോട് ഇഷ്ടം പറഞ്ഞപ്പോൾ ദേവയെ കൊണ്ട് ഓക്കേ പറയിപ്പിക്കാൻ കുറച്ചൊന്നുമല്ല അല്ല ഞാൻ കഷ്ട്ടപെട്ടത്…..ദേവയും ശ്രീറാംമും കല്യാണം ഉറപ്പിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു… ശല്യം തീർന്നു എന്ന് കരുതി… പിന്നെയും അഭിയോട് എന്റെ ഇഷ്ടം പറഞ്ഞപ്പോൾ അവൾക് എന്നെ ഏട്ടത്തി ആയിട്ട് വേണ്ട പോലും………. അത് കൊണ്ട് തന്നെയാ ചാവട്ടെ എന്ന് കരുതിയത്…….അതിന് വേണ്ടി ആ ജിത്തൂനെ കുറച്ചൊന്നുമല്ല അല്ല ഞാൻ സേവിച്ചത്….. അഭിയെ റേപ്പ് ചെയ്യാൻ പറഞ്ഞതും അവളെ കൊന്നതും
ഒകെ എന്റെ പ്ലാൻ തന്നെയ………എന്റെ മുന്നിൽ അവൾ പിടയുന്നത് കണ്ട് നിന്നത ഞാൻ…. തന്നോട് രക്ഷിക്കാൻ കെഞ്ചുന്ന അഭിയെ ഓർക്കെ അവളുടെ ചുണ്ടിൽ ക്രൂരമായ പുഞ്ചിരി വിരിഞ്ഞു ….
എല്ലാം കഴിഞ്ഞപ്പോൾ പിടിക്കപ്പെട്ടാൽ എന്നെ ഒറ്റും എന്ന് ജിത്തു പറഞ്ഞപ്പോൾ ….. പിന്നെ ഒരു വഴിയെ ഉണ്ടായിരുന്നുള്ളു…. അവിനാശ്….അവൻ ഏതായാലും ദിവ്യ പ്രേമം അല്ലെ അഭിരാമിയോട്………..എന്റെ വക അവളുടെ മരണം അവന്റെ തലയിൽ വെച്ച് കൊടുത്തു…..ദേവയെ തകർക്കാൻ ഇത് തന്നെ ധാരാളം…. സ്വന്തം അനിയത്തിയെ കൊന്നവനെ ഒരിക്കലും അർജുൻ ക്ഷമിക്കില്ല… അപ്പോ ഒരിക്കലും ദേവയെ സ്നേഹിക്കുകയില്ല … അതായിരുന്നു എന്റെ പ്ലാൻ….
ശ്രീറാമിനെ പേടിച് ദേവ മുംബൈ വന്നപ്പോൾ അവൾ ഇവിടെ ഉള്ള കാര്യം ആരും അറിയാതെ ശ്രീറാമിനെ വിളിച്ചു പറഞ്ഞതും താലി കെട്ടാൻ ഉള്ള പ്ലാൻ പറഞ്ഞു കൊടുത്തതും എല്ലാം ഞാൻ തന്നെയാ…..
പക്ഷെ എന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിയത് ആ പ്രൈവറ്റ് നമ്പർ അത്
അർജുൻ ആവും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല………പിന്നെ… ദേവയെ അർജുൻ ഇത്രയും പെട്ടന് താലി കെട്ടി സ്വന്തമാക്കും എന്ന് ചിന്തിച്ചിട്ടു പോലും ഇല്ല……ഇപ്പോൾ ഞാൻ കണ്ട കാഴ്ച… അത്… അത് എനിക്ക് ഉൾകൊള്ളാൻ പറ്റില്ല…. എല്ലാം എന്റെ കൈ വിട്ടു പോകുന്നു…..ഇല്ല… ഇല്ല… അർജുൻ ഇല്ലാതെ എനിക്ക് പറ്റില്ല……..
അവൾ ഏതൊക്കെയോ ആലോചിച്ചു….. ഇനി വൈകികൂടാ…. പപ്പയെ ഒന്ന് വിളിച്ചു നോക്കാം….
പൂജ ഫോൺ എടുത്ത് അവളുടെ പാപ്പം ഡയൽ ചെയ്തു….
“ഹലോ പപ്പാ
” അഹ് മോളെ… പറ…
” പപ്പാ… പൂജ കരഞ്ഞു…..
“എന്ത് പറ്റി പപ്പാടെ മോൾക്… എന്തിനാ മോളു കരയുന്നെ….
അയാൾ ആധിയോട് ചോദിച്ചു
” പൂജ അർജുന്റെയും ഭദ്രയുടെയും കാര്യങ്ങൾ പറഞ്ഞു….
” ഇതിനാണോ നീ കരയുന്നെ….നമുക്ക് എന്തെങ്കിലും ചെയാം മോള് പേടിക്കണ്ട….
” എന്തെങ്കിലും പോരാ പപ്പാ… അർജുനെ എനിക്ക് കിട്ടണമെങ്കിൽ അവൾ… ആ ദേവഭദ്ര ഈ ഭൂമിയിൽ ഉണ്ടാവരുത്……….
” മം പപ്പാ എന്താ ചെയ്യാൻ പറ്റുക എന്ന് ആലോചിക്കട്ടെ എന്നിട് വിളികാം… അത് വരെ മോൾ എടുത്ത് ചാടി ഒന്നും ചെയ്യരുത്….. കേട്ടലോ..
” മം… ശെരി പപ്പാ…”
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തുടരും….. ❤️

by