22/04/2026

അരികിലായ്: ഭാഗം 32

രചന:ശ്രീകാർത്തിക

രാവിലെ ഉണർന്ന ലിനു ഋതുവിനെ വിളിച്ചു സംസാരിച്ചു… പിന്നീട് റെഡിയായി താഴെക്കിറങ്ങിയതും കണ്ടു ഭക്ഷണത്തോട് മല്ലിടുന്ന മാളൂട്ടിയെ…”എന്റെ മാളൂട്ടി.. മെല്ലെ കഴിക്ക്.. അതാരും കൊണ്ടുപോകില്ല..””എന്റെ വല്യേട്ടാ സമയം വൈകി…””നേരത്തെ എഴുന്നേൽക്കാൻ പറഞ്ഞാൽ കേൾക്കില്ല പെണ്ണ്..” ലിസ ലിനുവിനുള്ള ചായയുമായി വരുമ്പോഴാണ് അത് പറഞ്ഞത്.
“ഓ പിന്നെ.. നേരത്തെ എഴുന്നേറ്റ് അടുക്കളയിൽ മമ്മയെ സഹായിക്കാനല്ലേ.. ഞാൻ ഇല്ല..””കെട്ട് കഴിഞ്ഞു പോകേണ്ട പെണ്ണാണ്… ഇങ്ങനെ ആയാൽ എങ്ങനെയാ??”

“എന്റെ മമ്മ അതൊക്കെ അവൾ പഠിച്ചോളും.. അല്ലേടി..””പിന്നല്ല… എന്നാൽ ഞാൻ പോകുവാണേ… പപ്പയോടു പറയണേ മമ്മ…”
“മാളു ഞാൻ കൊണ്ടുവിടാം…””വേണ്ട ഏട്ടാ… ഞാൻ സ്കൂട്ടി എടുത്തോളാം.. ബൈ ”
കുറച്ചു കഴിഞ്ഞതും ചായ കുടിച്ചു മാത്യുവും ലിനുവും ഓഫീസിലേക്കിറങ്ങി…”ലിനു.. ഋതുവിനോട് പറഞ്ഞോ ദേവ ഇവിടെ ജോയിൻ ചെയ്യുന്ന കാര്യം???””ഇല്ല പപ്പാ. നാളെ കഴിഞ്ഞു അവൾ വരുമല്ലോ… നേരിട്ട് കാണട്ടെ..””മ്മ്.. അതാണ് നല്ലത്.. “പിന്നീട് അവർ പലതും സംസാരിച്ചു.. ഒരു പത്തു മിനിട്ടിനുള്ളിൽ ഓഫീസിൽ എത്തി…

ആദ്യദിവസമായതുകൊണ്ട് തന്നെ ദേവ നേരത്തെ ഓഫീസിൽ എത്തി… റീസെപ്ഷനിൽ നിന്ന് ലിനുവിന്റെ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞതും അവൾ നേരെ അങ്ങോട്ട് പോയി…”മെ ഐ കം ഇൻ സാർ??””യെസ് കം ഇൻ “”സാർ ഞാൻ ദേവശ്രീ.. ഇന്ന് ജോയിൻ ചെയ്യാൻ..””ഓ.. ഓക്കേ.. കം സിറ്റ് “”ജോയിൻ ചെയ്ത് ആദ്യത്തെ ഒരു മാസം ട്രെയിനിങ് ആണ്.. ഈ ഒരു മാസം താൻ കമ്പനിയെക്കുറിച്ച് ഒന്ന് പഠിക്കാനും തന്റെ ജോലി മനസിലാക്കാനും ഉള്ളതാണ്… എല്ലാം പറഞ്ഞു തരാൻ ആൾക്കാറുണ്ടാകും… “”ശരി സാർ..””എങ്കിൽ മാനേജറെ കണ്ട് ജോയിൻ ചെയ്തോളു.. നേരെ പോയി ഇടത്തോട്ട് തിരിഞ്ഞാൽ ഫസ്റ്റ് ക്യാബിൻ ആണ് മാനേജറിന്റേത്.. All the best “”താങ്ക്യു സാർ ”

ദേവ കേബിനിൽ നിന്ന് ഇറങ്ങിയതും ലിനുവിന്റെ ഫോണിൽ റിച്ചുവിന്റെ കോൾ വന്നിരുന്നു.. “ഇച്ചായാ… അവൾ ജോയിൻ ചെയ്തോ??”
“ഇതറിയാനാണോ നീ ഇപ്പോൾ വിളിച്ചത്??”
“അതേല്ലോ… ഒരു ആകാംഷ..””അധികം ആകാംഷ വേണ്ടാ… അവൾ ജോയിൻ ചെയ്തു..””മ്മ്.. അപ്പോൾ നാളെ രാവിലെ ഞങ്ങൾ എത്തും… റെയിൽവേ സ്റ്റേഷനിൽ വരണം “”റെയിൽവേ സ്റ്റേഷനിലോ??””അപ്പോൾ ഇച്ചായന്റെ കൊച്ചു രാവിലെ ഒന്നും പറഞ്ഞില്ലേ??””ഇല്ല… എന്തെ??””അവൾക്ക് ട്രെയിനിൽവരണം പോലും.. അതേറ്റുപിടിക്കാൻ തനുവും… പിന്നെ ഞങ്ങൾ എന്ത്ചെയ്യും..””മ്മ്.. സാരില്ല.. ട്രെയിനിൽ വന്നോ… ഞാൻ പിക്ക് ചെയ്യാൻ വന്നോളാം..””ഓക്കേ. എന്നാ പിന്നെ വിളിക്കാം “”ഓക്കേ.. ”

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ജോലിക്കുപോകാൻ റെഡിയാകുകയാണ് നാലും… ഇന്ന് അവിടെ അവസാന ദിവസമായതിനാൽ വർക്ക്‌ അധികമില്ല.. അതുകൊണ്ട് എല്ലാരോടും യാത്ര പറഞ്ഞു ഉച്ചക്ക് ഇറങ്ങാനാണ് പ്ലാൻ.. ഒരു സിനിമയും കണ്ട് ബീച്ചിൽ കറങ്ങി രാത്രി ട്രെയിൻ കയറാനാണ് നാലും തീരുമാനിച്ചത്….പത്തുമണിയോടെ ഓഫീസിലെത്തി…റിച്ചുവിനും വിക്കിക്കും അധികം പണി ഇല്ലായിരുന്നെങ്കിലും തനുവിനും ഋതുവിനും അവരുടെ ഹെഡ് കുറച്ചു വർക്ക്‌ അധികം കൊടുത്തു..”അവസാന ദിവസം പോലും പട്ടിയെ പോലെ പണിയെടുക്കാനാണ് നമ്മുടെ വിധി..””എന്നാലും തനു ഇങ്ങനൊരു പണി ഞാനും പ്രതീക്ഷിച്ചില്ല..””ഇന്നത്തെ പ്ലാൻ എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആയല്ലോ…
എന്റെ കർത്താവേ ആ ചെകുത്താനു നല്ലത് മാത്രം വരുത്തണേ..””അയാൾക്കുവേണ്ടി പ്രാർത്ഥിക്കാതെ വേഗം തീർക്കാൻ നോക്ക്… വൈകുന്നേരമെങ്കിലും ഇവിടെ നിന്നും ഇറങ്ങേണ്ടതാ..”

“എന്നാലും എന്തൊരു മനുഷ്യനാണേടി അങ്ങേര്?? ഞാനും കമ്പനി മുതലാളിയായിട്ടു അയാൾക്ക് കാണിച്ചുകൊടുക്കും എങ്ങനെയാ പണി എടുപ്പിക്കേണ്ടതെന്ന്..””ആദ്യം ഇതൊന്നു തീർക്ക് തനു.. എന്നിട്ട് നമുക്ക് കമ്പനി മുതലാളിയാകുന്നത് തീരുമാനിക്കാം..”പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവർ ജോലി തുടർന്നു… ഏകദേശം നാലുമണിയോടെ ഋതുവും തനുവും ഓഫീസിൽ നിന്നും ഇറങ്ങി… രണ്ടുപേരെയും കാത്തു റിച്ചുവും വിക്കിയും പുറത്ത് നിൽക്കുന്നുണ്ടായിരുന്നു..
“ആ… വന്നോ രണ്ടും… എത്ര സമയമായി കാത്തു നിൽക്കുന്നു… ”

“എന്റെ വിക്കി… എന്താണെന്നറിയില്ല ആ ഹെഡിന് ഞങ്ങളോട് വല്ലാത്ത സ്നേഹമാണെന്നേ..”
“അതാണല്ലോ മക്കൾ ഇത്രയും ലേറ്റ് ആയത്…”
“അതേല്ലോ.. എന്തായാലും അയാൾക്കിട്ടൊരു പണി ഞാൻ കൊടുത്തിരിക്കും… “”ഓ പിന്നെ… പറ്റുന്ന കാര്യം വല്ലതും പറ എന്റെ പെണ്ണെ..””ദെ റിച്ചു… ഞാൻ കൊടുത്തിരിക്കും.. അങ്ങനെ എന്നെ തളർത്താൻ നോക്കണ്ടാ…””രണ്ടും അടി തുടങ്ങല്ലേ… അതുകൂടി കാണാനുള്ള ശേഷി ഇല്ല… എനിക്ക് വിശക്കുന്നു റിച്ചു..””എന്ന വാ.. നമുക്ക് പോയി ബിരിയാണി കഴിക്കാം.. എന്നിട്ട് ഒന്ന് ബീച്ചിൽ കറങ്ങി പിന്നെ വീട്ടിൽ പോയിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് പോകാം..”അങ്ങനെ അവർ നാലുപേരും എല്ലാം കഴിഞ്ഞു പതിനൊന്നു മണിയോടെ റെയിൽവേ സ്റ്റേഷനിൽ എത്തി.. പന്ത്രണ്ട് മണിയോടെ അവർക്കു പോകാനുള്ള വണ്ടി വന്നു…

അവർ തിരുവനന്തപുരത്തെത്തുമ്പോൾ രാവിലെയായി… നേരത്തെ റിച്ചു വിളിച്ചു പറഞ്ഞതുകൊണ്ട് ലിനു അവിടെ എത്തിയിരുന്നു…
ലിനുവിനെ കണ്ടതും ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നി ഋതുവിന്..അത്രയും അവൾ അവനെ മിസ്സ്‌
ചെയ്തിരുന്നു…റെയിൽവേ സ്റ്റേഷൻ ആയതുകൊണ്ടും ആളുകൾ ഉള്ളതുകൊണ്ടും തന്റെ ആഗ്രഹം ഉള്ളിൽ ഒതുക്കി ഋതു.. റിച്ചുവും വിക്കിയും പോയി ലിനുവിനെ കെട്ടിപിടിച്ചു.. അപ്പോൾ അവന്റെ കണ്ണുകൾ അവളിലായിരുന്നു.. തന്റെ പെണ്ണിൽ… തന്റെ പാതിയിൽ…

തുടരും