രചന – ഗ്രീഷ്മ വിപിൻ
പിറ്റേന്ന് രാവിലെ വേണിയുടെ ശബ്ദം കേട്ടിട്ടാണ് ശിവ ഉറക്കമുണർന്നത്…
“എന്താണ് ഭവതി രാവിലെ തന്നെ…. ” വാതിൽ പടിയിൽ നിൽക്കുന്ന വേണിയെ നോക്കി ചോദിച്ചു…
“ഒന്നുല്ലടാ…. ഇന്ന് ലീവ് അല്ലേ… പിന്നെ അമ്മായി അല്ലേ ഇപ്പൊ സ്കൂളിലെയും മറ്റു ഓഫീസിലെയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത്… ഇന്ന് അമ്മായിക്ക് ഒരു മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞായിരുന്നു… അമ്മായി പോയാൽ നീ തനിച്ചാവില്ലേ അതാ…. ”
“മ്മ്… പിന്നേ നീ കഴിച്ചിട്ടാണോ വന്നേ…. ”
“അഹ്…. കഴിച്ചു…. ഇന്ന് എന്തെ നീ വൈകിയത്…. ”
“അത്…. ഒന്നുല്ല… ഉറങ്ങി പോയി…. ” ശിവ അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു..
“ഹേയ്…. നിന്റെ മുഖത്ത് എന്താടി ഒരു കള്ള ലക്ഷണം…. ”
“എന്റെ വേണി ഒന്നുമില്ലെന്ന് പറഞ്ഞില്ലേ…. നീ ഒന്ന് അമ്മയെ വിളിച്ചേ…. ” വേണി ശിവയെ ഒന്ന് നോക്കിയതിന് ശേഷം നിർമ്മലയെ വിളിക്കാൻ പോയി…. നിർമ്മല ഫയൽ റെഡിയാക്കുന്നതിന്റെ തിരക്കിലാണ..
“അമ്മായി…… ”
“നീ വന്നോ……. ശിവ ഉണർന്നോ മോളെ…. ”
“മ്മ്…. അമ്മായി അവൾ വിളിക്കുന്നുണ്ട്…. ”
“മോൾ ഇതൊക്കെയൊന്ന് ബാഗിൽ വെച്ചേക്ക്… ഞാൻ അങ്ങോട്ട് ചെല്ലട്ടെ… ” നിർമ്മല ഫയലുകൾ വേണിയെ ഏൽപ്പിച്ചു ശിവയുടെ റൂമിലേക്ക് പോയി…. നിർമ്മല ശിവയെ കുളിപ്പിച്ചു… അവൾക്ക് കഴിക്കാനുള്ളതും എടുത്തു വെച്ചു… അപ്പഴേക്കും വേണി ഫയലുകൾ അടങ്ങിയ ബാഗുമായി അവിടേക്ക് എത്തിയിരുന്നു..
“അമ്മായി ഇത് എവിടെയാ വയ്ക്കേണ്ടത്…..”വേണി ബാഗും കൈയിൽ പിടിച്ചു ചോദിച്ചു…
“നീ അത് അവിടെ എവിടെ എങ്കിലും വെച്ചേക്ക്….. ”
“അമ്മേ ഇപ്പൊ എന്താ പെട്ടെന്നൊരു മീറ്റിംഗ്…. എന്തെങ്കിലും പ്രശ്നം ഉണ്ടോ…. ” ശിവ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചോദിച്ചു…
“അത് അക്കൗണ്ട്സിലോക്കെ കുറെ മിസ്റ്റേക്ക് കാണുന്നുണ്ട്… അതൊക്കെ ഒന്ന് നോക്കണം… പിന്നെ രുദ്രന്റെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുവല്ലേ… ഒരു ഇന്റർവ്യൂ നടത്തണം… അതിന് വേണ്ടത് കണ്ണൻ ചെയ്തിട്ടുണ്ട്…. പിന്നെ മോളോട്…..” നിർമ്മല എന്തോ പറയാൻ തുടങ്ങിയതും ശിവയുടെ ഫോൺ റിങ് ചെയ്തു… ഷാനുവാണ് വിളിക്കുന്നത്… ശിവ കോൾ അറ്റൻഡ് ചെയ്തു…
“ഹലോ ഷാനു…… ”
“ഗുഡ് മോർണിംഗ് ഭദ്ര കുട്ടി….. ”
“ഗുഡ് മോർണിംഗ്…. വെറുതെ വിളിച്ചതാണോ…. ”
“എന്തെ എന്റെ പെണ്ണിനെ എനിക്ക് വിളിച്ചൂടെ….”
“എന്താ ഷാനു….. അമ്മയ്ക്ക് ഫോൺ കൊടുക്കണോ….
അമ്മേ ഷാനുവാ…. ”
“ദേ പെണ്ണേ കളിക്കല്ലേ…. ”
ഷാനു പറയുന്നത് ശ്രദ്ധിക്കാതെ ശിവ ഫോൺ നിർമ്മലയുടെ കൈയിൽ കൊടുത്തു…
നിർമ്മല ഷാനുവിനോട് സംസാരിച്ചതിന് ശേഷം ഫോൺ തിരിച്ചു ശിവയ്ക്ക് കൊടുത്തു…
“ശിവ ഞാൻ ഇറങ്ങുവാ…. കുറച്ച് കഴിഞ്ഞ് ഷാനു വരും…. വേണി പോയിട്ട് വരാം…. ” നിർമ്മല ബാഗും എടുത്ത് ഓഫീസിലേക്ക് പുറപ്പെട്ടു…
“ടി….. ഷാനു നിന്നെ വിളിക്കാൻ തുടങ്ങിയോ” നിർമ്മല പോയതും വേണി ചോദിച്ചു…
“ഹേയ് ഇല്ല…. അവൻ അമ്മയോട് സംസാരിക്കാൻ വിളിച്ചതാണ്…. ”
“മ് മ്….. എനിക്ക് മനസിലാവുന്നുണ്ട്…… മഞ്ഞു മല ഉരുകി തുടങ്ങിയോ എന്നൊരു സംശയം ഇല്ലാതില്ല… ” വേണി സംശയത്തോടെ പറഞ്ഞു…
“നീ പോയി നിന്റെ പണി നോക്കിയേ…… ”
“ഓ ഉത്തരവ്….. ” വേണി ശിവ കഴിച്ച പ്ലേറ്റും ഗ്ലാസ്സും എടുത്തിട്ട് അടുക്കളയിലേക്ക് പോയി…
വേണി പോയതും ശിവ ഫോൺ എടുത്ത് ഷാനുവിനെ വിളിച്ചു… ഫോൺ മറുഭാഗത്ത് അറ്റൻഡ് ചെയ്തതും ചീത്തയാണ് കേട്ടത്…
“എന്റെ ഷാനു….. ഇങ്ങനെ ആണെങ്കിൽ ഞാൻ ഫോൺ ഇപ്പൊ കട്ട് ചെയ്യും…. ”
അവൾ ഫോൺ കട്ട് ചെയ്തു.. ഷാനു പിന്നെയും വിളിച്ചപ്പോൾ ശിവ ഫോൺ സൈലന്റ് മോഡിലിട്ടു… ശിവ തനിയെ എന്തൊക്കെയോ പിറുപിറുക്കുന്നത് കണ്ടാണ് വേണി റൂമിലേക്ക് വന്നത്..
“വട്ടായോ…. ഒറ്റയ്ക്ക് സംസാരിക്കാൻ…. ”
“വട്ട് നിന്റെ മറ്റവന്….. ”
“ദേ എന്റെ അജുവേട്ടനെ പറഞ്ഞാൽ ഉണ്ടല്ലോ…. ”
“ഓ….. എങ്ങനെ….. പെണ്ണിന്റ ദേഷ്യം നോക്ക്… ” വേണി അവളോട് പിണക്കം നടിച്ചു തിരിഞ്ഞിരുന്നു..
“അപ്പോഴേക്കും പിണങ്ങിയോ…. എങ്ങനെ സഹിക്കുന്നെടി അജുവേട്ടൻ നിന്നെ… ” വേണി അവളെ നോക്കി കൊഞ്ഞനം കാണിച്ചു…. അപ്പോഴാണ് പുറത്ത് കോളിങ് ബെല്ലടിച്ചത്..
“ടാ…. ഷാനുവായിരുക്കും…. പോയി നോക്കിക്കേ …. ”
വേണി ചെന്ന് മുൻവശത്തെ വാതിൽ തുറന്ന് കൊടുത്തു… ഷാനുവും ഷഹനെയുമായിരുന്നു
“നീയും ഉണ്ടായിരുന്നോ… ” വേണി ഷഹനയോട് ചോദിച്ചു…
“ആഹാ…. എന്തേ അനക്ക് പിടിച്ചില്ലേ…. ” വേണി ഷഹനയെ തള്ളി മാറ്റി നേരെ അടുക്കളയിലേക്ക് പോയി… അടച്ചു വെച്ച ഓരോ പാത്രവും തുറന്ന് നോക്കി…
“അല്ല ഷഹന നീ ഇവിടെ ശിവയെ കാണാൻ വന്നതാണോ അതോ വെട്ടിവിഴുക്കാൻ വന്നതോ… ” ദോശയും സാമ്പാറും കഴിക്കുന്ന ഷഹനെയെ നോക്കി പറഞ്ഞു..
“രണ്ടും… ”
ഷാനു നേരെ ശിവയുടെ മുറിയിലേക്ക് പോയി…. ശിവ വാതിൽക്കലേക്ക് തന്നെ നോക്കിരിക്കുന്നുണ്ടായിരുന്നു… ഷാനുവിനെ കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായി…. ഷാനു ചെന്ന് ശിവയുടെ ബെഡിലിരുന്നു…. അവളുടെ കൈ അവന്റെ കൈക്കുള്ളിൽ വെച്ചു…
“എന്താ ഷാനു…. വേണി കാണും…. വിട്ടേ… ” അവൾ കൈ വടിവിക്കുവാൻ ശ്രമിച്ചു…
“വേണി ഇപ്പോഴൊന്നും ഇങ്ങോട്ട് വരില്ല…. ഷഹന വന്നിട്ടുണ്ട്…. അടുക്കളയിലാണ് രണ്ടും… ” ഷാനു ഒന്ന് ചിരിച്ചിട്ട് പറഞ്ഞു ..
ശിവയും ഷാനുവും പരസ്പരം നോക്കിയിരുന്നു…ഷാനുവിന്റെ നോട്ടം നേരിടാനാവാതെ ശിവ മിഴികൾ താഴ്ത്തി… അവർക്കിടയിൽ കുറച്ച് നേരം മൗനം തിങ്ങി നിന്നു….
“ഭദ്രേ……. ” ഷാനു അവളെ നോക്കി പ്രണയാർദ്രമായി വിളിച്ചു…..
“മ്മ്….. ” അവൾ ഒന്ന് മൂളിയാതെയുള്ളൂ… ഷാനു ശിവയുടെ താടി പിടിച്ചുയർത്തി…
“നീ എന്തിനാ പെണ്ണേ എന്റെ മുന്നിൽ നാണിക്കുന്നേ….. എന്റെ ഭദ്ര ഇങ്ങനെ അല്ലല്ലോ…. ” ഷാനു ശിവയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..
“ഷാനു നിന്റെ മുന്നിൽ ഞാൻ വെറുമൊരു പെണ്ണാണ്….. എല്ലാം വികാരങ്ങളും വിചാരങ്ങളും ഉള്ള പെണ്ണ്…… നിന്റെ മുന്നിൽ മാത്രം……. നിനക്ക് മുന്നിൽ എന്നും നിന്റെ താഴെ നിൽക്കാനാണ് എനിക്കിഷ്ടം…. ” അവൾ ഷാനുവിന്റെ നെറ്റിയിൽ അവളുടെ ചുണ്ടുകൾ പതിപ്പിച്ചു…
“ഭദ്രേ നീ ഒരിക്കലും എനിക്ക് താഴെ അല്ല…. എനിക്ക് തുല്യമാണ്…. നീ ഞാനും ഞാൻ നീയുമാണ്….. പെണ്ണേ…… ” ഷാനുവിന്റെ കണ്ണിൽ ഒളിപ്പിച്ച അവളോടുള്ള പ്രണയത്തിൽ അവൾ ലയിച്ചിരുന്നു…
ഷാനുവിന്റെ മുഖം നിശ്വാസം അവളുടെ മേൽ തട്ടിയപ്പോഴാണ് ശിവ അവനിൽ നിന്ന് കണ്ണെടുത്തത്… അവരുടെ അധരങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു…
“എന്റെ റബ്ബേ…….” ഷഹനയുടെ ശബ്ദകേട്ടാണ് അവർ പരസ്പരം അകന്ന് മാറിയത്.. ശിവയും ഷാനുവും വിളറിവെളുത്തു… ഷഹന കണ്ണടച്ചു നിൽക്കുവായിരുന്നു… വേണി എല്ലാം കണ്ട് വായും പൊളിച്ചു നിന്നു…
ഷാനു ശിവയെ ഒന്ന് നോക്കിയതിന് ശേഷം അവരെ മറി കടന്ന് റൂമിന് പുറത്തേക്ക് പോയി
വേണിയും ഷഹനയും ശിവയുടെ അടുത്തേക്ക് ചെന്നു…
“ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ….. ” ഷഹന ശിവയെ നോക്കി ചോദിച്ചു..
“അത് ഷഹന……. ന്റെ….. പൊടി കണ്ണിൽ…..” ശിവ മറുപടി കിട്ടാതെ നിന്ന് പരുങ്ങി…
“ദേ പെണ്ണേ ഉരുണ്ട് കളിക്കാതെ സത്യം പറഞ്ഞോ….. ഞാൻ കുറേ നേരമായി അവിടെ നിൽക്കാൻ തുടങ്ങിയിട്ട്…. എന്തൊക്കെയാണ് നീ ഞാനും…. ഞാൻ നീയും….. ഓഹോ എന്റെ ഇക്ക ഇത്രയ്ക്കും റൊമാന്റിക് ആണോ…. ”
“ഷഹന പ്ലീസ്….. ”
“ഒരു പ്ലീസുമില്ല…… പറഞ്ഞോ… ”
വേറെ ഗതിയില്ലാതെ ശിവ ഇതുവരെ ഉണ്ടായതെല്ലാം പറഞ്ഞു…. എല്ലാം കേട്ട് അന്തം വിട്ട് നിൽക്കുവായിരുന്നു വേണി…
“ടി…. ആ വായ് അടച്ചു വെയ്ക്ക് ഈച്ച കയറും…. ” ഷഹന വേണിയുടെ അടുത്ത് ചെന്ന് പറഞ്ഞു
“മ്മ്….. ഞാൻ എന്റെ ഇക്കയെ കണ്ടിട്ട് വരാം…. നിങ്ങൾ ഇവിടെ ഇരിക്ക്…. ” ഷഹന വേണിയോട് പറഞ്ഞിട്ട് റൂമിന് പുറത്തേക്ക് പോയി…
ഷാനു മുറ്റത്ത് ഫോണും നോക്കിരിപ്പായിരുന്നു….
“കൊച്ചുകള്ള എല്ലാം ഒപ്പിച്ചു വെച്ചിട്ട്…. ഇവിടെ വന്ന് നിൽകുവായിരുന്നോ…. ” ഷഹന അവന്റെ തോളിൽ തട്ടി പറഞ്ഞു…
“നിനക്ക് വേറെ പണിയൊന്നുമില്ലേ…. ഷഹന… ” ഷാനു അവളെ നോക്കാതെ ചോദിച്ചു…
“എന്നാലും രണ്ടും ഞങ്ങളെ കുറേ കളിപ്പിച്ചു…. ”
“ഷഹന നീ അപ്പുറത്തേക്ക് പോയെ….. ”
“ഞാൻ പോയേക്കാം…. ” ഷഹന അവനെ നോക്കി ഒന്ന് ആക്കി ചിരിച്ചിട്ട് പോയി..
ഒരു മാസത്തെ റെസ്റ്റിന് ശേഷം ശിവ ഇന്ന് കോളേജിലേക്ക് പോകുകയാണ്.. ഇന്ന് ശിവയുടെ ബിർത്തഡേയുമാണ്…
തുടരും…
വായിക്കുന്ന കൂട്ടുകാർ ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യണേ…
Greeshma Vipin

by