20/04/2026

ഗൗരി കല്യാണി : ഭാഗം 19

രചന – കണ്ണന്റെ മാത്രം

ഗൗരി നടന്നു സ്റ്റൈറിന്റെ അടുത്ത്  എത്താറായപ്പോഴാണ് അച്ചു പടികയറി മുകളിലേക്ക് വരുന്നത് കണ്ടത്. അവൾ പടി ഇറങ്ങാതെ ഒരു സൈഡിലേക്ക് ആയി മാറി തല കുനിച്ചു നിന്നു.

അവൻ പക്ഷേ പടി കയറി മുന്നോട്ട് പോകാതെ അവളുടെ മുന്നിൽ ആയി നിന്നു. അതു കണ്ടപ്പോ അവൾ  സൈഡിലൂടെ പോകാൻ നോക്കി അപ്പൊ അവൻ അവളുടെ മുഖത്തിന്റെ രണ്ടു സൈഡിലായി ചുമരിൽ കൈവച്ച് നിന്നു.

എന്താണ് മിസ്. ഗൗരിദുർഗ എന്നേ കാണുമ്പോൾ ഒരു കള്ളനോട്ടം.. അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു….

അത്.. അതുപിന്നെ… അവൾ അവന്റെ കൈക്കുള്ളിൽ നിന്ന് വിറച്ചു കൊണ്ട് പറയാൻ ശ്രമിച്ചു. അവൾ ആകെ പേടിച്ച് വിറച്ചു. അവളുടെ കണ്ണുകൾ നാല് പാടും പരിഭ്രമത്തോടെ ഓടി നടന്നു. അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല.. ഇടതടവില്ലാതെ അവളുടെ മുഖത്ത് തട്ടി തെറിക്കുന്ന അവന്റെ ചെറുചൂടുള്ള നിശ്വാസം അവളെ കുളിരണിയിക്കുന്നുണ്ടായിരുന്നു. അവളുടെ ചെന്നിയിലൂടെ വിയർപ്പു ഒലിച്ചിറങ്ങി..

അവളെ ഒന്നു കളിപ്പിക്കാനായാണ് അവളുടെ അത്രേം അടുത്തേക്ക് അവൻ നിന്നതെങ്കിലും അവളുടെ വിയർപ്പുപൊടിഞ്ഞു നിൽക്കുന്ന കുഞ്ഞുമുഖവും പിടക്കുന്ന കണ്ണുകളും അവനെ മറ്റൊരു ലോകത്തിൽ എത്തിച്ചിരുന്നു. അവനു അവളെ നെഞ്ചോട് ചേർക്കാനും മുഖം മുഴുവൻ ചുംബിച്ചുണർത്താനും തോന്നി. ഇനിയും താൻ ഇവിടെ നിന്നാൽ അവളെ കെട്ടിപിടിച്ചുപോവും എന്ന് മനസിലാക്കിയ അവൻ അവളിൽ നിന്നും വിട്ടു നിന്ന്.

അവൻ അവളിൽ നിന്നും വിട്ടുമാറിയപ്പോ ആണ് ഗൗരിക്ക് ശ്വാസം നേരെ വീണത്. അവൾ ദീർഘമായി ഒന്നു നിശ്വസിച്ചു. ശ്വാസം പിടിച്ചുവെച്ച് താൻ  ചത്തുപോകുമോ എന്ന് വരെ അവൾ പേടിച്ചിരുന്നു..

ദുർഗ എനിക്ക് തന്നോട് സംസാരിക്കാൻ ഉണ്ട്. ദേ ആ റൂം എന്റെ ആണ്. തനിക്ക് എന്നെ പേടിയില്ലെങ്കിൽ റൂമിലേക്ക് വരണം.. ഇതും പറഞ്ഞ് അച്ചു റൂമിലേക്ക് പോയി..

ഇതെന്ത് മനുഷ്യൻ എനിക്കെന്തിനാ ഇങ്ങേരെ പേടിക്കണ്ട കാര്യം.. ഗൗരി കുറുമ്പോടെ ആലോചിച്ചു. എന്നാലും ചെറിയൊരു ഭയം ഉണ്ടോ… ഏയ്യ് ഇല്ലില്ല.. ഇതൊക്കെ സ്വയം പറഞ്ഞുകൊണ്ട് ഗൗരി രണ്ടുമിനിറ്റ് അവിടെ തന്നെ നിന്നു. എന്തായിരിക്കും സംസാരിക്കാൻ ഉണ്ടാവാ.. ഇനി ഞാൻ നോക്കിയതിനെ കുറിച്ച് ചോദിക്കാൻ ആവോ.. ചുമ്മാ എല്ലാവരെയും നോക്കുന്ന കൂട്ടത്തിൽ നോക്കിയതാണെന്നു പറയാം.. ഇതൊക്കെ ചിന്തിച്ചുറപ്പിച്ച് ഗൗരി അച്ചു പറഞ്ഞ റൂമിലേക്ക് പോയി..

………………..

കുറച്ചുനേരം ആയിട്ടും കണ്ണൻ ഒന്നും മിണ്ടുന്നില്ല എന്നു കണ്ട കല്ലു തന്നെ സംസാരത്തിനു തുടക്കം കുറിച്ചു.

സാർ പറഞ്ഞ കാര്യം ഞാൻ ആലോചിച്ചു. ഏജ് എനിക്ക് ഒരു പ്രോബ്ലം ആയിട്ട് തോന്നുന്നില്ല. പക്ഷേ വേറെ കുറെ ഘടകങ്ങൾ ഉണ്ട് നമുക്കിടയിൽ ഒരുപാട് അന്തരം ഉണ്ടാക്കുന്നത്.  നാളെ ഒരു കാലത്ത് സാറിന് അതൊന്നും ഒരു കുറച്ചിലായി തോന്നരുത്.

കൃഷ്ണ ഒന്നാമത്തെ കാര്യം താൻ ഈ സാർ വിളി ഒന്ന് നിർത്തൂ. ഇതിപ്പോ അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോ ഞാൻ തന്നെ ഏതോ സ്കൂളിൽ പഠിപ്പിച്ചിരുന്ന പോലെ ആണ് എനിക്ക് തോന്നുന്നത്. പിന്നെ നമ്മൾ തമ്മിൽ ഉള്ള അന്തരം. താൻ ഉദ്ദേശിച്ചത് എന്താണെന്നു എനിക്ക് മനസിലായി. എന്നെയും എന്റെ വീട്ടുകാരെയും സംബന്ധിച്ച് അതൊന്നും ഒരു വിഷയം അല്ല. അതിപ്പോ ഇവിടെ വന്നപ്പോ തനിക്ക് മനസിലായിട്ടുണ്ടാകുമല്ലോ.  പിന്നെ എനിക്ക് കുറച്ചിലായി തോന്നാൻ മാത്രം എന്താണ് തനിക്ക് ഒരു കുറവ്. എന്റെ നോട്ടത്തിൽ ഞാൻ ഒന്നും കാണുന്നില്ല. ഇനി എന്താണ് തന്റെ പ്രോബ്ലം.തനിക്ക് എന്നെ ഇഷ്ടമാണോ..

പ്രോബ്ലം ഒന്നും ഇല്ല.. എന്റെ ലൈഫിൽ എന്റെ രാധുവും ഗൗരിയും കഴിഞ്ഞിട്ടേ ഇതുവരെ എനിക്ക് ആരും ഉണ്ടായിട്ടുള്ളൂ. ഇനിയും അങ്ങനെ തന്നെ ആയിരിക്കും പക്ഷേ ആ രണ്ടുപേർ എന്നുള്ളത് മൂന്നുപേർ ആകും എന്ന് മാത്രം.. അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

കുറച്ച് സമയം എടുത്തു അവന് അവൾ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവാൻ .. മനസിലായി വന്നതും അവന് സന്തോഷംകൊണ്ട് എന്തു ചെയ്യണം എന്നറിയാതെ ആയി…

അതിനർത്ഥം തനിക്ക് എന്നോട് ഇഷ്ടമുണ്ടെന്നല്ലേ.. കണ്ണൻ ഒന്നുകൂടി ഉറപ്പിക്കാനായി ചോദിച്ചു.

ദൈവമേ ഇതു ഇത്രേം വലിയ പൊട്ടൻ ആണോ. ഇനി മൈക്ക് വച്ച് വിളിച്ചുപറയേണ്ട വരുമോ…കല്ലു അത്മിച്ചു.
എന്നിട്ട് പറഞ്ഞു. എനിക്ക് സർനോട് ഒരു ചെറിയ ഇഷ്ടം ഒക്കെ തോന്നുന്നുണ്ട്. ഒരു ലവ് ഫീലിംഗിന് മാത്രം ആഴത്തിൽ ആയോ എന്നറിയില്ല.

നമുക്ക് സമയം ഉണ്ടെല്ലോ പതുക്കെ ആ ഒരു ഫീലിങ്ങിലേക്ക് എത്താം.ഇതും പറഞ്ഞു കണ്ണൻ അവളുടെ കൈക്കൂട്ടിപിടിച്ചു…

………………….

ഗൗരി പതുക്കെ ആ റൂമിന്റെ ഡോറിൽ ഒന്ന് തട്ടി. അപ്പൊ തന്നെ അച്ചു ആ ഡോർ തുറന്നു. പുറത്തുനിൽക്കുന്ന ഗൗരിയെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി. അപ്പോഴാണ് ഗൗരിക്ക് മനസിലായത് അഗ്നി സാർ തന്റെ വരവും കാത്തിരിക്കുകയായിരുന്നു എന്ന്.

ദുർഗ വരൂ… ഇതും പറഞ്ഞു അച്ചു ഡോറിന്റെ മുന്നിൽ നിന്നും നീങ്ങി നിന്നു.
അവൾ റൂമിൽ കയറിയപ്പോ അച്ചു ഡോർ അടച്ച് ലോക്ക് ചെയ്യ്തു. അതു കേട്ട ഗൗരി ഞെട്ടലോടെ തിരിഞ്ഞു നോക്കി.

എന്താ ദുർഗ എന്നേ പേടിയുണ്ടോ…
അച്ചു ഒരു ചിരിയോടെ ചോദിച്ചു.

അവൾ പതുക്കെ ഇല്ലാന്ന് തലയാട്ടി കാട്ടി..

അതെന്താ പേടിയില്ലാത്തേ.. അവൻ അതെ ചിരിയോടെ ചോദിച്ചു..

അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല തല കുമ്പിട്ടു നിന്നേ ഉള്ളൂ..

ദുർഗ ഞാൻ എന്തേലും ചോദിച്ച ഇങ്ങനെ തല കുമ്പിട്ടു നിൽക്കല്ലേ….എനിക്ക് എന്റെ പെണ്ണ് എപ്പോഴും തലയുർത്തി നിൽക്കുന്നതാണ് ഇഷ്ടം….. അച്ചു ഒരു കള്ള ചിരിയോടെ പറഞ്ഞു.

ഇതുകേട്ടതും അവൾ ഞെട്ടിക്കൊണ്ട് തലയുർത്തി നോക്കി. അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.. അവൾക്ക് കേട്ടത് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

എ.. എന്താ പറഞ്ഞേ… അവൾ ഒരു വിക്കലോടെ ചോദിച്ചു..

ഗൗരിദുർഗക്ക് മനസിലായില്ലേ,  എന്റെ പെണ്ണ് എന്ന്.

ഞാൻ… എനിക്ക് അങ്ങനെ ഒന്നും… ഗൗരി പറഞ്ഞു തുടങ്ങുമ്പോഴേക്കും അവളെ അവൻ തടഞ്ഞിരുന്നു.

അങ്ങനെ ഒന്നും ഇല്ലായിരുന്നു എന്ന് കള്ളം പറയണ്ട. മനസ്സിന്റെ ഒരു കോണില്ലെങ്കിലും ഞാൻ ഇല്ലായിരുന്നെങ്കിൽ ഗൗരിദുർഗ ഇപ്പോൾ എന്റെ റൂമിൽ ഉണ്ടാകുമായിരുന്നില്ല. എന്താ ശരിയല്ലേ…. അച്ചു ചോദിച്ചു..

അതിനു ഗൗരിക്ക് മറുപടി ഉണ്ടായിരുന്നില്ല…

എനിക്ക് നിന്നെ ഇഷ്ടമാണ്. നിന്റെ ഉള്ളിലും ഞാൻ ഉണ്ടെന്ന് എനിക്കറിയാം. അതുമതി എനിക്ക് നിന്നെ എന്റെ പെണ്ണാക്കാൻ…പിന്നെ നിന്റെ വീട്ടുകാർ.. നിന്നെ അധികപറ്റായി കാണുന്ന അവരെ ഞാൻ മുഖവിലക്ക് എടുക്കുന്നില്ല…

ഇതു കേട്ടതും അവൾ മുഖമുയർത്തി നോക്കി..

എങ്ങനെയാ അറിഞ്ഞേ… അതു ചോദിക്കുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അതുകണ്ടപ്പോ അവൻ അവളുടെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു… കരയരുത് ദുർഗ, നിന്നെ വേണ്ടാത്തവർക്ക് വേണ്ടി നീ കരയരുത്. അതു അവർ നിന്നെ അർഹിക്കുന്നില്ല…. ഇതും പറഞ്ഞ് അവൻ അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊടുത്തു. എന്നിട്ട് നെറ്റിയിൽ ഒന്ന് മുത്തികൊണ്ട് അവളെ നെഞ്ചോടു ചേർത്തു…
ആർക്ക് വേണ്ടെങ്കിലും എനിക്ക് വേണം ദുർഗ നിന്നെ. എന്റെ മാത്രം ആയി.. അവൻ മനസ്സിൽ ചിന്തിച്ചു…

പെട്ടെന്നാണ് അവൾക്ക് താൻ അദ്ദേഹത്തെ പുണർന്നാണ് നിൽക്കുന്നത് എന്ന ബോധം അവൾക്ക് വന്നത്. അവൾ വേഗം അവനിൽ നിന്നും കുതറി മാറി വിട്ടുനിന്നു.

അതുകണ്ടതും അവൻ ഒന്നുചിരിച്ചുകൊണ്ട് പറഞ്ഞു. എന്റെ ദുർഗ പെണ്ണ് ഇനി നിന്ന് ടെൻഷൻ ആവണ്ട പൊയ്ക്കോ. അവർ അന്വേഷിക്കുന്നുണ്ടാവും ചിലപ്പോ…

ഇതുകേട്ടപ്പോ ആണ് ഗൗരിക്ക് ആ ബോധം വന്നത്. അവൾ വേഗം തന്നെ വാതിലിന്റെ അടുത്തേക്ക് പോയി. തുറക്കാൻ നോക്കി. പക്ഷേ മുകളിൽ ഉള്ള കുറ്റി എടുക്കാൻ അവൾക്ക് കഴിയുന്നുണ്ടായില്ല. അവൾ ചാടി നോക്കി. പിന്നെ കയ്യെത്തിച്ചു നോക്കി. ഒരു രക്ഷേം ഇല്ലാണ്ടായപ്പോ അവൾ പതുക്കെ അച്ചുവിന് നേരെ തിരിഞ്ഞുകൊണ്ട്  അവനെ ദയനീയമായി നോക്കി.

ഇത്രേം നേരം അവളുടെ പ്രവൃത്തികൾ ഒരു കൗതുകത്തോടെ വീക്ഷിച്ചിരുന്ന അച്ചു അവളുടെ ദയനീയ നോട്ടം കണ്ടപ്പോ പതുക്കെ ഡോറിന് അടുത്തേക്ക് പോയി. അച്ചു വരുന്നത് കണ്ട ഗൗരി വേഗം ഡോറിന് മുന്നിൽ നിന്നും മാറി കൊടുത്തു. അവൻ അതു തുറന്നുകൊടുത്തു..അവിടെ നിന്നും വേഗത്തിൽ പോകാൻ നിന്ന ഗൗരിയെ അച്ചു പിടിച്ചു വാതിലിനു മറയിലേക്ക് നിർത്തികൊണ്ട് അവനും അവളുടെ രണ്ടു സൈഡിലും ആയി കൈകുത്തിനിന്നു…

എ.. എന്താ സാർ… അവൾ വിറയലോടെ ചോദിച്ചു…

ഇനി എന്നെ സാർ എന്ന് വിളിച്ചു ഞാൻ കേൾക്കരുത്. കേട്ടല്ലോ..
അവൻ പറഞ്ഞു..

അതിനു അവൾ പതുക്കെ തലയാട്ടി കാട്ടി..

ദാവണിയിൽ എന്റെ പെണ്ണിനെ കാണാൻ ഒരു പ്രത്യേക ചേലാണ് ട്ടാ.. എനിക്ക് ഇഷ്ടായി.. അവളെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് അവൻ പറഞ്ഞു…

ഇതുകേട്ടതും ഗൗരിയുടെ കവിൾ ചുവന്നു തുടുത്തു എന്നിട്ട് പതുക്കെ ചോദിച്ചു..
ഞാൻ പൊക്കോട്ടെ…

അവൻ കുറച്ചുനേരം അവളെ തന്നെ നോക്കി നിന്ന്. പിന്നെ നെറ്റിയിൽ ഒന്നു ചുംബിച്ചു. അവൾ കണ്ണുകൾ അടച്ചുകൊണ്ട് ആ ചുംബനം സ്വീകരിച്ചു.

മ്മ്.. പൊക്കോ..അവൻ അവളുടെ മുന്നിൽ നിന്നും മാറിക്കൊണ്ട് പറഞ്ഞു..
അവൾ വേഗം പുറത്തേക്ക് ഇറങ്ങി.. എന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കി. അവൻ അവിടെ തന്നെ ഒരു ചിരിയോടെ നിൽപ്പുണ്ടായിരുന്നു. അവൾ കണ്ണുകൾക്കൊണ്ട് അവനോടു യാത്ര പറഞ്ഞുകൊണ്ട് ലച്ചുവിന്റെ റൂമിലേക്ക് പോയി.

അവനും ആരെയും മയക്കുന്ന ഒരു ചിരിയോടെ ബെഡിൽ മലർന്ന് കിടന്നു…