വൈശാഖം : ഭാഗം 02
” മാഷേ എന്നെ രക്ഷിക്കണേ … ഇവരെന്നെ കൊ-ല്ലും…സത്യം….
നെഞ്ച് തകർക്കുന്ന നിലവിളി അവിടെമാകെ മുഴങ്ങി..അതുവരെ മനസ്സിലാകെ വടം വലി നടന്നു…..
“രക്ഷിക്കണോ വേണ്ടായോ..അതോ കുരിശാകുമോ?
സിംഹത്തിന് മുമ്പിൽ അകപ്പെട്ട മാൻപേടയുടെ നിലവിളി നെഞ്ചിലങ്ങനെ തറച്ചു കയറി. പിന്നെ മറ്റൊന്നും ആലോചിച്ചില്ല അവർക്ക് അരികിലേക്ക് ഓടി…
ഞാൻ ഓടി ചെല്ലുമ്പോഴേക്കും അവരവളെ കാറിനകത്തേക്ക് കയറ്റാനുള്ള ശ്രമമായിരുന്നു..കുത്തിയലച്ചുള്ള മഴ ഇടക്കൊന്ന് ശമിച്ചെങ്കിലും അതിന്റെ ഇരട്ടി കലിയോടെ പെയ്ത് തുടങ്ങി..ആരോടോ കലി തീർക്കും പോലെ കാറ്റും ആഞ്ഞ് വീശി..
ഞാൻ ചുറ്റുമൊന്ന് പരതി.എന്തെങ്കിലും കിട്ടിയാൽ അതുവെച്ച് ആക്രമിക്കാം നാലഞ്ച് പേരോട് ഒറ്റക്ക് മുട്ടി നിൽക്കാൻ പ്രയാസമാണ്…
എന്റെ പ്രതീക്ഷകൾ അസ്ഥാനത്തായി..പ്രതീക്ഷിച്ചത് പോലെ ഒന്നും കിട്ടിയില്ല..
ഒടുവിൽ വരുന്നത് വരട്ടെയെന്ന് കരുതി അവരോട് ഏറ്റുമുട്ടി… നിലത്തേക്കിരുന്നു കാൽ വട്ടം കറക്കി വെളിയിൽ നിന്നവന്റെ കാൽമുട്ടിനു നേരെ കാലാഞ്ഞു വീശി..അവൻ നിലത്തേക്ക് വീണതും ചാടി എഴുന്നേറ്റു കാൽമുട്ട് വെച്ച് നെഞ്ചിലേക്കൊന്ന് പ്രഹരിച്ചു..ഒരുനിലവിളി അന്തരീക്ഷത്തിൽ ഉയർന്ന് കേട്ടെങ്കികും മഴയുടെ കൊലവിളിയിലത് മുങ്ങിപ്പോയി…
കൂടെയുള്ളവൻ വീണത് കണ്ടിട്ട് കാറിൽ നിന്നും ബാക്കിയുള്ളവരും ഇറങ്ങി എനിക്ക് അടുത്തേക്ക് വന്നു..അവരുടെ കയ്യിൽ എന്തൊക്കയോ ആയുധങ്ങൾ അവ്യക്തമായി കണ്ടു….
ചാടി എഴുന്നേറ്റ എനിക്ക് പുറത്ത് ലാത്തി പോലെയുള്ള ആയുധം ഉപയോഗിച്ചുള്ള ശക്തമായ പ്രഹരം കിട്ടി….ശക്തമായൊരു നിലവിളി എന്നിൽ ഉയർന്നു..ശരീരം നൊന്തതോടെ തിരിഞ്ഞ് നിന്നു..അടുത്ത അടി ഉയർന്ന് വന്നതോടെ വലത് കൈ ചരിച്ചു പിടിച്ചു വീശിയവന്റെ കൈമുട്ടിനൊന്ന് കൈപ്പത്തി കൊണ്ട് മർമ്മ സ്ഥാനം മനസ്സിൽ കണ്ട് ആഞ്ഞ് വെട്ടി..ഒടിഞ്ഞ് തൂങ്ങിയവന്റെ കൈ ഒന്നു കൂടി പിടിച്ചു തിരിച്ചതും അടുത്ത നിലവിളി മുഴങ്ങി…
മൂന്നാമൻ എനിക്ക് നേരെ ക ത്തി ആഞ്ഞ് വീശിയത് ഇടത്തേ ചുമലിൽ ആയിരുന്നു…അമ്മേയെന്ന് ഞാനുറക്കെ നിലവിളിച്ചു..ഇവിടെ ഞാൻ തളർന്നു വീണാൽ എന്റേയും ആ പെൺകുട്ടിയുടേയും ശവശരീരങ്ങൾ ഇവിടെ വീഴുമെന്ന് എനിക്ക് ഉറപ്പാായി….
സർവ്വ ദൈവങ്ങളേയും മനസ്സിൽ ധ്യാനിച്ച് ചെറുപ്പത്തിൽ ഹൃദിസ്ഥമാക്കിയ മർമ്മ മുറകൾ ഓരോന്നും ഓർത്തെടുത്തു..രണ്ടാമത് വീണ്ടും കുത്താൻ അവൻ ശ്രമിച്ചതും ഇടത് കയ്യാലത് തടുത്തിട്ട് ചൂണ്ടു വിരൽ അവന്റെ വാരിയെല്ലിനും വയറിനും ഇടയിലുള്ള മർമ്മ സ്ഥാനത്ത് കുത്തി കയറ്റി..ശ്വാസം എടുക്കാൻ കഴിയാതെ ഒരു നിമിഷം നിശ്ചലനായയ ശേഷം പിന്നിലേക്ക് മറിഞ്ഞു വീണു…
നിലത്ത് കിടന്ന ലാത്തി എടുത്ത് നാലാമനെയും അഞ്ചാമനെയും തലങ്ങും വിലങ്ങും അടിച്ചു…അടി കൊണ്ട അവർ നാലുപാടും ചിതറിയോടി..
വലിയൊരു സംഘട്ടനത്തിനു ശേഷം ഞാൻ അശക്തനായിരുന്നു…ആടിയാടി മുന്നോട്ട് നടന്നു കടയുടെ മുന്നിലായി കുത്തിയിരുന്നു കിതക്കാൻ തുടങ്ങി…
“മാഷേ….
അടിയിടി നടക്കുമ്പോൾ എവിടെയോ മറഞ്ഞു നിന്നയാ പെൺകുട്ടി എനിക്ക് അരികിലേക്ക് ഓടി വരുന്നത് കണ്ടു….
” മാഷേ ഞാൻ കാരണം….
പാതിയിൽ വന്നത് നിർത്തി അവൾ എനിക്ക് അരികിലായി വന്നു നിന്നു…
“മാഷേ ചോര….
എന്റെ ഇടത് ചുമലിലൂടെ രക്തം വാർന്ന് ഒഴുകുന്നത് ലൈറ്റിന്റെ വെട്ടത്തിൽ അവൾ കണ്ടിരുന്നു…സംഘട്ടനത്തിന് ഇടയിൽ തലക്കൊരണ്ണം കിട്ടിയതിനാൽ എന്റെ കിളിയാകെ പറന്നിരുന്നു..എനിക്ക് തലക്ക് വിങ്ങൽ അനുഭവപ്പെട്ടു..കാഴ്ച മങ്ങി വരും പോലെയും…
ഗുണ്ടകൾ വന്ന കാറിനടുത്തേക്ക് അവൾ ഓടുന്നതും പെട്ടന്ന് തിരികെ വരുന്നതും കണ്ടു…
” മാഷേ കാറിൽ ചാവിയുണ്ട്..വേഗം എഴുന്നേൽക്ക്.. ഹോസ്പിറ്റലിൽ പോകാം….
കരയും പോലെ ആയിരുന്നു ആ സ്വരം..എങ്ങനെയൊക്കയോ എന്നെ എഴുന്നേൽപ്പിച്ചു തോളിൽ കൂടി കയ്യിട്ടു താങ്ങിപ്പിടിച്ചു നടത്തി കാറിലേക്ക് കയറ്റുന്നത് അറിഞ്ഞു..
അവളുടെ മടിയിൽ എന്റെ തല വെച്ചു കിടത്തിയതും കാറ് വേഗത്തിൽ മുന്നോട്ട് എടുക്കുന്നതും പാതി ബോധത്തിലും ഞാൻ അറിയുന്നുണ്ടായിരുന്നു….
മയക്കം വിട്ട് ഞാനുണരുമ്പോൾ കാണുന്നത് എന്നെ തന്നെ നോക്കി കസേരയിൽ ഇരിക്കുന്നൊരു പെൺകുട്ടിയെയാണ്…ഒരു നിമിഷം എടുത്തു എല്ലാം ഓർമ്മയിലെത്താൻ..പെട്ടന്ന് ചാടി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും പെട്ടന്നവൾ എന്നെ തടഞ്ഞു…
“വെറുതെ മസിൽ പിടിച്ചു എഴുന്നേൽക്കണ്ടാ…തലക്ക് അടിയും ചുമലിൽ കുത്തിക്കെട്ടും ഉണ്ട്..ഇഞ്ചക്ഷന്റെ എഫ്ക്റ്റ് മാറുമ്പോൾ വേദന കാണും…
പുഞ്ചിരിയോടെ എനിക്ക് മുന്നിൽ നിൽക്കുന്നവളെ നോക്കി നന്ദിയോടെ ഒരുമറു പുഞ്ചിരി സമ്മാനിച്ചു..
” താങ്ക്സ്…
“ഞാനല്ലേ മാഷേ നന്ദി പറയേണ്ടത്.. എന്റെ മാനവും ജീവനും രക്ഷിച്ചതിന്..എനിവേ താങ്ക്സ്…
നന്ദിയോടെ എന്നെ നോക്കി കൺചിമ്മി കാണിച്ചു വീണ്ടും കസേരയിലേക്ക് ഇരുന്നു…
” അല്ല കുട്ടി ആരാ അതൊക്കെ…ഇന്നലെ വന്നവർ….
“ഞാൻ കുട്ടിയൊന്നും അല്ല മാഷേ വയസ്സ് ഇരുപത്തി രണ്ടായി…
ചിരിയോടെ അത് പറയുമ്പോൾ ഇരുവശത്തും നുണക്കുഴികൾ വിരിഞ്ഞത് ഒരു അലങ്കാരമായിരുന്നു….
” അല്ല കുട്ടി…ഓ സോറി..എന്താ തന്റെ പേര്…
“അഗധ…അഗധാ ക്രിസ്തി ഫെർണാണ്ടസ്…
” അഗധാ ക്രിസ്തി… കൊള്ളാം സ്വീറ്റ് നെയിം…
“മാഷിന്റെ പേരോ?
” മാധവ് ദാസ്…
“കൊള്ളാ ട്ടൊ…നല്ല പേര് എനിക്ക് ഇഷ്ടായി….
പിന്നെയും മൗനങ്ങൾ തുടർക്കഥ ആയതോടെ അവൾ തന്നെ വീണ്ടും സംസാരിക്കാൻ തുടങ്ങി…
” അല്ല മാഷേ… വീട്ടിൽ അറിയിക്കണ്ടേ?
“വേണ്ടാ… അമ്മ വിഷമിക്കും…
” മാഷിന് അമ്മ മാത്രമേയുള്ളോ?
“യെസ്… ഞാനും അമ്മയും മാത്രം അടങ്ങിയതാണെന്റെ ലോകം….
അഗധയുടെ മുഖം മങ്ങിയത് പോലെ തോന്നിയതും ഞാൻ മറു ചോദ്യമെറിഞ്ഞു…
” ആരാണ് അഗധയുടെ പിന്നാലെ വന്നത്…
“അതെന്റെ അമ്മയുടെ ഇപ്പോഴത്തെ കാമുകന്റെ ഗുണ്ടകളാ മാഷേ…അതൊക്കെ പിന്നീട് ഒരിക്കൽ പറയാം…വലിയൊരു എപ്പിസോഡ് ആണ്…
പിന്നീടൊന്നും ചോദിച്ചു മുഷിവിപ്പിച്ചില്ല…നാലഞ്ച് ദിവസങ്ങൾ കൂടി എനിക്ക് ഹോസ്പിറ്റലിൽ തങ്ങേണ്ടി വന്നെങ്കിലും അഗധ ഒപ്പമുള്ളതിനാൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല..എല്ലാത്തിനും കട്ട സപ്പോർട്ടായി കൂടെ ഉണ്ടായിരുന്നു…
ഞങ്ങൾ ഡിസ്ചാർജ്ജ് ആയി ഹോസ്പിറ്റലിനു വെളിയിൽ വന്നു…കേസുള്ളതിനാൽ കാറ് പോലീസുകാർ കൊണ്ടു പോയിരുന്നു.. ഒരു ടാക്സി വിളിച്ച് ബൈക്ക് ഇരുന്നിടത്തേക്ക് പോയി.. ഭാഗ്യത്തിന് അതവിടെ തന്നെ ഉണ്ടായിരുന്നു…
” ശരി… എങ്കിൽ യാത്രയില്ല…
പോകാനായി ഞാൻ യമഹ സ്റ്റാർട്ട് ചെയ്തതും അവൾ എനിക്ക് അരികിലെത്തി പ്രതീക്ഷയോടെ ചോദിച്ചു…
“ഞാനും ഒപ്പം വന്നോട്ടെ മാഷേ….
പ്രതീക്ഷ നിറഞ്ഞ കണ്ണുകളുമായി എനിക്ക് മുന്നിലവൾ നിന്നു …
തുടരും
ഇഷ്ടം ആയാൽ ഒരുവരി കുറിക്കണേ ഗൈസ്

by