രചന – അർച്ചന
“” പാട്ട് ഒക്കെ നല്ലതാ വിച്ചേട്ടാ….. പക്ഷെ പറ്റുന്ന പണിക്ക് പോയാൽ പോരേ…… “” അതും പറഞ്ഞു അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി….. ***** “”നിങ്ങൾ ഇവിടെ നിന്ന് റൊമാൻസിക്കുകയാണോ… ദേ ദില്ലു….. നിന്റെ വക ചിലവ് ഉണ്ട്…. അത് കൊണ്ട് വേഗം രണ്ടും കൂടി അങ്ങോട്ട് വന്നോ….. “” റാം… “”ആഹ് വരുന്നു…. “” വിച്ചുന്റെ പാട്ട് കേട്ടതിന്റെ ഹാങ്ങോവറിൽ ഉള്ള ആ ചിരിയോടെ തന്നെ അവൾ അത്രയും പറഞ്ഞു… “”പോകാം…. “” അതേ ചിരിയോടെ തന്നെ വിച്ചുവിനെ നോക്കി അത്രയും പറഞ്ഞപ്പോൾ കണ്ടത് കലിപ്പിൽ ഉള്ള അവന്റെ നോട്ടം ആണ്…… അത് കണ്ടപ്പോൾ അവളുടെ ചിരി പതിയെ മായാൻ തുടങ്ങി….. “‘വാ…. വിച്ചേട്ടാ…. ഇനി ഞാൻ ചിരിക്കൂല….. “” അടക്കി പിടിച്ച ചിരിയോടെ അത്രയും പറഞ്ഞു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു അവൾ നടക്കാൻ തുടങ്ങി…..
“”വിച്ചേട്ടാ….. “” “”വിച്ചേട്ടാ…. “” രണ്ടാമത്തെ വിളി ഇച്ചിരി കടുപ്പത്തിൽ ആയിരുന്നു…. “”മ്മ്മ്…. “” “”എന്നോട് ദേഷ്യം ഉണ്ടോ…. “” വീണ്ടും അവൻ മൗനം പാലിച്ചു…. “”പറ…. “” അല്പം പരിഭവം കലർന്ന ചോദ്യം…. “”ഇല്ല…. “” “”ഉറപ്പാണോ….. “” “”മ്മ്മ്… “” “” എങ്കിലേ….. എനിക്ക് ഒരിക്കൽ കൂടി ആ പാട്ട് പാടി തരുവോ….. “” ഒളികണ്ണിട്ട് അവനെ നോക്കിയപ്പോൾ മൈൻഡ് പോലും ചെയ്യാതെ ഉള്ള നടത്തം ആണ് കണ്ടത്…. “”വിച്ചേട്ടാ….. “” അവന്റെ കൈകൾക്കിടയിലൂടെ കൈകൾ കോർത്തിണക്കി അവൾ അവനെ വിളിച്ചു…. അവന്റെ മൗനം വീണ്ടും അവളെ തളർത്തി…. “”സോറി…. “” അവന്റെ കയ്യിൽ നിന്നും സ്വന്തം കൈകളെ മോചിപ്പിച്ചുകൊണ്ട് അവനെ നോക്കി പതിയെ അവൾ പറഞ്ഞു….. “”വാ….. “” അവിടെ തന്നെ നിന്നിരുന്ന അവളുടെ കഴുത്തിലൂടെ കൈകൾ കോർത്തു അവൻ നടന്നു… ഒന്നും മിണ്ടാതെ അവൾ അവന്റെ കൂടെ നടന്നു….
“”എനിക്ക് ചോക്ലേറ്റ് ഐസ്ക്രീം….. “” ഹനു.. “”ദില്ലു….. നിനിക്ക് എന്താ വേണ്ടത്”” ആശു.. “”എനിക്കും ഇവൾക്കും ചോക്ലേറ്റ് കോഫി മതി.. “” മൗനമായി ഇരുന്ന അവളെ നോക്കി വിച്ചു ഉത്തരം പറഞ്ഞു…… “”എന്താ ദില്ലു നിനിക്ക്….. രണ്ടും കൂടെ വഴക്ക് കൂടിയോ…. “” റാം…. അത് കേട്ടപ്പോൾ അത് വരെ തല താഴ്ത്തി ഇരുന്ന അവൾ അവനെ നോക്കി ചിരിച്ചു….. ശേഷം വിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു കൊടുത്തു…… അത് കണ്ടപ്പോൾ ആണ് അവനും ആശ്വാസം ആയത്….. ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൾ പുഞ്ചിരിച്ചു…. “”എപ്പോ നോക്കിയാലും റൊമാൻസ് ആണല്ലോ കർത്താവെ….. “” ഹനു.. അതിനു കൂട്ടായി എല്ലാവരും ചിരിച്ചപ്പോൾ ആ ചിരി അവരിലേക്കും പകർന്നു…..
“”എന്നാൽ ശെരി..ഞാൻ ഇവിടുന്നു പോകാം..”” റാം “”അപ്പോൾ ഞങ്ങളോ…. “” ഹനു “”നിങ്ങളെ വിച്ചു കൊണ്ടാക്കി തരും… “” റാം “”റാം…നീ അവിടെ നിന്നെ….”” വിച്ചു… “”എന്താടാ…. “” റാം.. “”ദേ… ഇത് തരാൻ മറന്നു….”” വിച്ചു.. കയ്യിൽ കിട്ടിയ കവറിൽ നിന്നും എടുത്ത കത്ത് കണ്ടു അവൻ ഞെട്ടി…. “”എന്താടാ ഇത്ര നേരത്തെ….. “” റാം അതിനു ഒന്ന് ചിരിച്ചു കൊടുത്തു അവനോട് യാത്ര പറഞ്ഞു ജീപ്പിന്റെ അടുത്തേക്ക് നടന്നു….. അപ്പോഴും ദില്ലു അത് എന്താ എന്ന് ചിന്തിക്കുകയാണ്….. റാം അപ്പോഴേക്കും പോയിരുന്നു… അത് കൊണ്ട് തന്നെ വിച്ചുവിനോട് തന്നെ chodikkam.എന്ന് കരുതി അവൾ മുന്നോട്ടു നടന്നു…… “”എന്താ വിച്ചേട്ടാ അത്….”” ഹനു താൻ ചോദിക്കാൻ വിചാരിച്ച ചോദ്യം ഹനുവിന്റെ വായിൽ നിന്ന് കേട്ടപ്പോൾ അവൾ ഒന്ന് നിന്നു….ശേഷം അവൻ എന്താ പറയുന്നതെന്നതിന് കാതോർത്തു……
“”ഏത്…. “” എവിടെയും തൊടാതെഉള്ള അവന്റെ സംസാരം കേട്ടപ്പോൾ അവൾക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു…… “”അത്…. റാമിന്റെ കയ്യിൽ കൊടുത്തത്…. “” ആശു “”ഓഹ്… അത്…. അത് ഞാൻ നിങ്ങൾക്കും തരാം… പക്ഷെ ഇപ്പൊ അല്ല…. നിങ്ങളെ വീട്ടിൽ എത്തിച്ചതിനു ശേഷം…… അത്കൊണ്ട് വേഗം കയറിയെ…. “” പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് തോന്നിയത് കൊണ്ട് അവൾ വേഗം വണ്ടിയിൽ കയറി….. ബാക്കിയുള്ളവർ പിറകെയും……
“”ഇതാണ് നിങ്ങൾ ചോദിച്ചത്….. റൂമിൽ പോയിട്ട് തുറന്നാൽ മതി…… “” ഹനുവിന്റെയും ആശുവിന്റെയും കയ്യിൽ വച്ചു കൊടുത്ത കത്ത് കണ്ട് അവൾ അവനെ സൂക്ഷിച്ചു നോക്കി…. “”എന്താ അത്….?? “” സംശയം വിട്ട് മാറാതെ അവൾ ചോദിച്ചു….. “”അത്…. അതുണ്ടല്ലോ…. അത് പിന്നേ… “” “”ദേ വിച്ചേട്ടാ… കളിക്കല്ലേ…. കാര്യം പറയാൻ… എന്താ സംഭവം…. “” “” അതാണ് ഞാൻ നിനിക്ക് തരുന്ന ബിഗ് സർപ്രൈസ്….”” “”സർപ്രൈസോ…. അതോ…. “” “”മ്മ്മ്… “” “”എങ്കിൽ എനിക്ക് അല്ലേ അത് ആദ്യം തരേണ്ടത് “” “”ആദ്യം ഞാൻ നിന്നിക്ക് തന്നിട്ട് അത് കണ്ട് ഷോക്ക് ആയി നിനിക്ക് വല്ലതും പറ്റിയാൽ എല്ലാവരും എന്നെ പറയില്ലേ…. “” “”അതിനുമാത്രം ഷോക്ക് ആവാൻ അതിൽ എന്താ.. “” സംശയത്തോടെ അവനെ നോക്കിയ അവളുടെ മുന്നിലേക്ക് നീട്ടിയ ആ കത്ത് അവൾ വാങ്ങി..
ഒന്ന് കൂടെ അവനെ നോക്കിയ ശേഷം ആ കത്ത് തുറന്നു നോക്കിയപ്പോൾ അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നിരുന്നു….. കിളികൾ ഒക്കെ കൂടും കുടുക്കയും എടുത്തു പോയി…. അവനെ നോക്കിയപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു.. “””എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടാ… ഇനിയും കാത്ത് നിൽക്കാൻ വയ്യ…. അതുകൊണ്ട് ആണ് നിന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ ഇത് തീരുമാനിച്ചത്……. “”” അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്…. എങ്കിലും അവനെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് അവന്റെ നെഞ്ചിലേക്ക് തന്നെ ചാഞ്ഞു….. ❇️
“” നിനിക്ക് എന്നോട് ദേഷ്യം ഉണ്ടോ പെണ്ണേ…”” അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി അവൾ അവനെ നോക്കി ചിരിച്ചു…. “” മ്മ്മ്… കുറച്ചു…. “” “” ഓഹ്…. എങ്കിൽ സഹിച്ചോ….. 😁”” “”ഈൗൗൗൗൗൗ””” “” ഡീ… നിന്റെ ഈ കുട്ടിക്കളി ഒക്കെ നിർത്തിക്കോ…. ഇനി ഒരു മൂന്നു മാസം കൂടിയേ ഉള്ളൂ കല്യാണത്തിന്…. “” “”അയിന്…. 🤨🤨🤨”””” “” അയിന് നിന്റെ &%$#*@************”””””” “”മതി… മതി….. ഞാൻ നന്നായി….. “” “”ഹാ… അങ്ങനെ വഴിക്ക് വാ മോളെ… “” “” അല്ല വിച്ചേട്ടാ…. കല്യാണം ഒരു കൊല്ലം കഴിഞ്ഞിട്ടേ ഉള്ളൂ എന്ന് പറഞ്ഞതല്ലേ….. “” “”ആഹ് “” “” അപ്പോൾ കല്യാണം പെട്ടെന്ന് വേണം എന്ന് തോന്നാൻ എന്താ കാരണം…. “” “” എന്താന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല…. നിന്നെ ഇവിടെ ആക്കിയിട്ടു ഞാൻ ഇന്നലെ പോയില്ലേ…. അപ്പോൾ മുതൽ എനിക്ക് നിന്നെ ഭയങ്കര മിസ്സിംഗ്…. നീ കൂടെ ഉണ്ടായ സമയങ്ങളിൽ ഒക്കെ ഞാൻ എപ്പോഴും ഹാപ്പി ആയിരുന്നു…. നിന്നോട് കലിപ്പ് ആകുന്നത് ഒക്കെ നിന്റെ മുഖത് അപ്പോൾ ഉണ്ടാകുന്ന എക്സ്പ്രെഷൻ കാണാൻ വേണ്ടി മാത്രം ആണ്…..
നിന്നെ വിട്ട് നിന്ന ആ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ എനിക്ക് മനസിലായി നീ എന്നിൽ എത്രമാത്രം ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന്…. നിന്റെ സമ്മതം ഇല്ലാതെയാണ് ഞാൻ നമ്മുടെ എൻഗേജ്മെന്റ് പോലും നടത്തിയത്…… എന്നിട്ടും നീ ഒന്നും മിണ്ടാതെ അതിനു നിന്ന് തന്നത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചത് അല്ല…. “”” അവളുടെ കണ്ണിലേക്കു തന്നെ നോക്കി അവൻ അങ്ങനെ പറഞ്ഞു നിർത്തുമ്പോൾ അവൾ അവനെ തന്നെ ഇമ ചിമ്മാതെ നോക്കുന്നുണ്ടായിരുന്നു….. “”മ്മ്മ്…. എന്തെ…. “” ചെറു ചിരിയാലെ അവൻ അങ്ങനെ ചോദിച്ചപ്പോൾ ഒന്ന് കണ്ണിറുക്കി കാണിച്ചു അവനെ ഇറുകെ പുണർന്നു….. “”” നിനിക്ക് എന്നെ ഇഷ്ടം ആയിരുന്നു അല്ലേ….. “” അവളുടെ മുഖം കൈകുമ്പിളിൽ കോരി എടുത്തു അവൻ അങ്ങനെ ചോദിച്ചപ്പോൾ അവൾ ഒന്ന് പിടഞ്ഞു…. പിന്നെ ചോദ്യഭാവത്തിൽ അവനിലേക്ക് തന്നെ മിഴികൾ കൊണ്ടുപോയി…… “”എന്നെ പണ്ടേ ഇഷ്ടം ആയിരുന്നല്ലേ എന്നാണ് ചോദിച്ചേ…. “” അത് കേട്ടപ്പോൾ അവൾ ഞെട്ടി…. കൃഷ്ണമണികൾ പലഭാഗത്തേക്കും ഓടി നടന്നു…… അപ്പോൾ അവന്റെ കണ്ണുകളിൽ അവളോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു…….
വിച്ചുവിന്റെ ചുടുനിശ്വാസം മുഖത്തു പതിച്ചപ്പോൾ ആണ് അവൾ സ്വബോധത്തിലേക്ക് വന്നത്…. “”വി…. വിച്ചേട്ടാ….. “” ഇടറി കൊണ്ടുള്ള ആ വിളിയിൽ അവളുടെ അധരങ്ങളും വിറകൊള്ളുന്നത് അവൻ കാണുന്നുണ്ടായിരുന്നു……. അവന്റെ മുഖം തന്നിലേക്ക് അടുക്കുംന്തോറും കണ്ണുകൾ കൂമ്പിയടഞ്ഞു……. അധരങ്ങൾ അതിന്റെ ഇണയെ പ്രാപിച്ചപ്പോൾ അവൾ ഒന്ന് ഉയർന്നു കൊണ്ട് അവന്റെ ഷിർട്ടിൽ അമർത്തി പിടിച്ചു…… ഏറെ നേരത്തെ ചുംബനത്തിനൊടുവിൽ അകന്നു മാറിയപ്പോൾ ഇരുവരും നന്നേ കിതക്കുന്നുണ്ടായിരുന്നു……. നാണത്താൽ താഴ്ന്നു പോയ അവളുടെ മുഖം കയ്യിൽ കോരി എടുത്തു നെറ്റിയിൽ ഒന്ന് ചുംബിച്ചു….. “‘ഇത് ഒരു മൂന്നു മാസം വരെ വെയിറ്റ് ചെയ്യാനുള്ളതാണ് കേട്ടോ…. അല്ലെങ്കിൽ ഇടക്കിടക്ക് ഞാൻ ഇങ്ങോട്ട് വരേണ്ടി വരും….. “” കുസൃതിയോടെ അവളുടെ താടിതുമ്പിൽ ഒന്ന് തട്ടികൊണ്ട് അവളെ വീണ്ടും നെഞ്ചോടു ചേർത്തു………
“”നീ എന്താടി ഒന്നും മിണ്ടാത്തെ…. “” “” മ്മ്ഹ്ഹ് മ്ഹ്ഹ്… “” “”എന്നാ ഞാൻ പോട്ടെ…. “” “” മ്മ്മ്മ്….. “” അവളോട് യാത്ര പറഞ്ഞു അവൻ വണ്ടിയിൽ കയറി ഇരുന്നു….. “”വിച്ചേട്ടാ….. “” വണ്ടി സ്റ്റാർട്ട് ചെയ്തു പോകാൻ വേണ്ടി നിൽക്കുമ്പോൾ ആണ് അവൾ വിളിക്കുന്നത്…….. “”എന്താടി… “” “” വിച്ചേട്ടന് എന്തോ ജോലി കിട്ടി എന്ന് പറഞ്ഞില്ലേ….. അത് എന്തു ജോലി ആണ്… “” “””അതോ…. അതും നിനിക്ക് സർപ്രൈസ്… മൂന്നു മാസം കഴിഞ്ഞു നീയും നിന്റെ വാനരപ്പടകളും അങ്ങ് കേരളത്തിലോട്ട് വാ…. അപ്പോൾ ജോലി എന്താന്ന് പറയാട്ടോ….. ഇപ്പൊ എന്റെ മോള് പോയ് കിടന്നു ഉറങ്ങിക്കോ…. നാളെ രാവിലെ കോളേജിൽ പോകാൻ ഉള്ളതല്ലേ….. “””” “””വിച്ചേട്ടാ… പറഞ്ഞിട്ട് പോ…. പ്ലീസ്…. “” അവൾ അത് പറഞ്ഞു കഴിയുമ്പോഴേക്കും അവൻ സ്ഥലം വിട്ടിരുന്നു…….
“””എന്താടി നീ ആലോചിച്ചു കൂട്ടുന്നെ….. വല്ല അന്താരാഷ്ട്ര വിഷയവും ആണോ…. എങ്കിൽ എന്നോടും കൂടെ പറയ്…. “”” റൂമിൽ നഖം കടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ദില്ലുവിന്റെ കയ്യിൽ ഒരു തട്ട് കൊടുത്തു കൊണ്ട് ഹനു ചോദിച്ചു…… ഒന്ന് ഞെട്ടികൊണ്ട് ചുറ്റും നോക്കിയപ്പോൾ ആണ് തുറിച്ചു നോക്കുന്ന ആശുവിനേം ഹനുവിനേം കണ്ടത്…… അവർക്കൊരു അവിഞ്ഞ ഇളിയും പാസാക്കി ബെഡിൽ കയറി ഒരു തലയണ എടുത്തു മടിയിൽ വച്ചു അവൾ ഇരുന്നു….. “”നിനിക്ക് എന്താ പറ്റിയെ….. “” ഹനു “”വിച്ചേട്ടന് എന്തോ ജോലി കിട്ടി എന്ന് പറഞ്ഞിരുന്നു…. പക്ഷെ അത് എന്താന്ന് ചോദിച്ചിട്ട് പറയുന്നില്ല….. “” “”ഓഹ് അതാണോ….. ഞാൻ വിചാരിച്ചു നിനിക്ക് വല്ല ഫ്രഞ്ചും കിട്ടി എന്ന്…. “” ഏതോ ഒരു ഹാലിൽ ആശു അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ മുന്നേ നടന്ന സംഭവം ഓർമ വന്നു….. അപ്പോൾ തന്നെ രണ്ടുപേരെയും നോക്കി ഒന്ന് ഇളിച്ചു കൊടുത്തിട്ട് പുതപ്പ് തലവഴി മൂടി ബെഡിലേക്ക് വീണു…… രണ്ടാളും ഒന്ന് ആക്കി മൂളികൊണ്ട് അവളെയും ചുറ്റി പിടിച്ചു കിടന്നു…….. ❇️❇️❇️❇️❇️❇️ ( തുടരും)

by