The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സെലു നിസു
കുറച്ചു നേരത്തിനു ശേഷം വാതിൽ തുറന്നു കൊണ്ട് മാധവനും മാലുവും മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി…..
കാര്യമെന്തന്നറിയാൻ ലച്ചു അവർക്കിടയിലൂടെ ചുറ്റി പറ്റി നടന്നെങ്കിലും ആരും ഒന്നും മിണ്ടിയില്ല…. ഹരി വിളിച്ചപ്പോളവൾ കാര്യം പറഞ്ഞുവെങ്കിലും അവൻ അതിനെ തമാശ രൂപേണ ചിരിച്ചു തള്ളി….
പിറ്റേന്ന്. കോളേജിലേക്ക് പോവാൻ റെഡിയായി താഴേക്കിറങ്ങിയ ലച്ചുവിന് മുന്നിലേക്ക് മാധവൻ വന്നു നിന്നു…..
എങ്ങോട്ടാ…..
കോളേജിലേക്ക്…
ഇന്നിനി പോണ്ടാ…
അതെന്താ അച്ഛാ…
കൂടുതൽ ചോദ്യം വേണ്ടാ പറഞ്ഞതങ് അനുസരിച്ചാൽ മതി എന്നും പറഞ്ഞയാൾ പോയതും ലച്ചു ഒന്ന് സംശയിച്ചു നിന്നുകൊണ്ട് മുകളിലേക്ക് കയറിപ്പോയി….
കോളേജിലേക്ക് പോവണ്ടെന്ന് അച്ഛൻ പറയാനുള്ള കാരണം എന്താവും… തന്നെയുമല്ല അച്ഛനും ചെറിയച്ഛനും ഒന്നും ഇന്ന് പോയിട്ടില്ല താനും…പേടിയാവുന്നു… ഹരിയേട്ടനെ വിളിക്കാമെന്ന് വെച്ചാൽ ഇപ്പൊ ക്ലാസ്സിൽ എത്തിക്കാണും….. ഓരോന്ന് ആലോചിച്ചു മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് ശാരു അങ്ങോട്ട് കയറി വന്നത്…
ലച്ചൂ…
ആ….
ഒന്ന് താഴേക്ക് വന്നേ…
എന്താ അമ്മേ…
പറയാം താഴേക്ക് വാ എന്നും പറഞ്ഞവർ പോയതും ടോപിന്റെ ഷാൾ എടുത്ത് കഴുത്തിലേക്കിട്ടവൾ താഴേക്ക് ഇറങ്ങി….
അടുക്കളയിലെ ടേബിളിൽ നിരത്തി വെച്ചിരിക്കുന്ന ചായയും പലഹാരങ്ങളും കണ്ടവളുടെ നെറ്റി ചുളിഞ്ഞു…
ആർക്കാ ചെറിയമ്മേ ഈ ചായയും പലഹാരമൊക്കെ എന്നവൾ ചോദിച്ചതും
ശ്യാമ അതിനുള്ള മറുപടി കൊടുക്കാൻ തുനിഞപ്പോഴേക്കും ശാരു വന്നു ചായ നിറച്ച ട്രേ എടുത്ത് കൊണ്ട് അവളുടെ കയ്യിലേക്ക് കൊടുത്തു…
ഇത് ഉമ്മറത്തേക്ക് കൊണ്ട് കൊടുക്ക്….
ആരാ. അമ്മാ അവിടെ….
അത് ചെല്ലുമ്പോ മനസ്സിലാവും…. മ്മ്… വേഗം എന്നവർ പറഞ്ഞതും അവളൊന്ന് മൂളിക്കൊണ്ട് അതും കൊണ്ട് ഉമ്മറത്തേക്ക് നടന്നു….
ആദ്യം ഇങ്ങോട്ട് കൊടുക്ക് കുട്ടി എന്ന് സഹദേവൻ പറഞ്ഞതും അവൾ ഒന്ന് തലയാട്ടി കൊണ്ട് അങ്ങോട്ട് നടന്നു ചായ നീട്ടിയതും അവിടിരിക്കുന്ന ആളുടെ മുഖം കണ്ടവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി….
വിശ്വജിത്ത്….
ഒരു ചിരിയോടെ അവൻ ചായ എടുത്തതും അവളുടെ കൈകൾ വിറക്കാൻ തുടങ്ങി….ട്രേ ടേബിളിലേക്ക് വെച്ചവൾ ധൃതിയിൽ അവളുടെ മുറിയിലേക്ക് കയറിപ്പോയി….
ഫോൺ എടുത്ത് ഹരിക്ക് വിളിക്കാൻ തുടങ്ങിയപ്പോഴേക്കും ആരോ വരുന്ന കാലൊച്ച കേട്ടവൾ ഫോൺ കാബോർഡിലേക്ക് എടുത്ത് വെച്ചു…..
ഒരു ചിരിയോടെ കൈ രണ്ടും പാന്റിന്റെ പോക്കറ്റിലേക്കിട്ട് തന്റെ മുറിയിലേക്ക് വരുന്ന വിശ്വജിത്തിനെ കണ്ടവൾ ഒന്ന് ഞെട്ടി……
ഹായ്….ലച്ചു…
താൻ… താനെന്താ ഇവിടെ…എന്തിനാ എന്റെ വീട്ടിലോട്ട് വന്നിരിക്കുന്നേ..
ആഹാ.. നല്ല ചോദ്യം… ഇത്രയും നടന്നിട്ട് തനിക്കൊന്നും മനസ്സിലായില്ലേ…. ഇത് നമ്മുടെ പെണ്ണ്കാണലാ എന്നവൻ പറഞ്ഞതും അവളൊരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി….
പെണ്ണ് കാണലോ…..
അതേലോ…രണ്ട് ദിവസത്തിനകം നമ്മുടെ നിശ്ചയവും ഉണ്ടാവും…. എന്നവൻ പറഞ്ഞതും അവൾ ഇല്ലെന്ന് തലയാട്ടി….
ഇല്ലാ..സമ്മതിക്കില്ല ഞാൻ..
നിന്റെ സമ്മതത്തിനും വാക്കിനും വില കൽപ്പിക്കുന്നവരാണെങ്കിൽ ഈ പെണ്ണ് കാണൽ നീ നേരത്തേ അറിയുമായിരുന്നില്ലേ… തന്നെയുമല്ല. തന്നെ കല്ല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ് ഞാനും എന്റെ അമ്മയും കൂടി തന്റെ അച്ഛന്റെയും ചെറിയച്ഛന്റെയും അടുത്തേക്ക് ചെന്നപ്പോൾ ഒന്ന് ആലോചിക്ക പോലും ചെയ്യാതെയാ അവര് സമ്മതം പറഞ്ഞത്…എന്തിന് ഈ നേരം വരെ എന്നെ പറ്റി ഒന്ന് അന്വേഷിക്ക പോലും ചെയ്തിട്ടില്ലവർ.എന്നും പറഞ്ഞവൻ അവളെ നോക്കിയൊരു വിജയ ചിരിയോടെ പതിയെ അവളുടെ അടുത്തേക്ക് നടന്നടുത്തു….
വിശ്വേട്ടാ… വേണ്ടാ… എന്നെ വിട്ടേക്ക്…ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ…ഹരിയേട്ടൻ ഇല്ലാതെ എന്നെ കൊണ്ട് പറ്റില്ല…. ഈ കല്ല്യാണത്തിൽ നിന്ന് പിന്മാറണം…..എന്നും പറഞ്ഞവൾ അവന് നേരെ കൈകൾ കൂപ്പി പൊട്ടി കരഞ്ഞതും അവൻ ഒന്ന് ചിരി കോട്ടി….
നീയെന്നല്ല ദൈവം തമ്പുരാൻ നേരിട്ട് ഇറങ്ങി വന്നു പറഞ്ഞാൽ പോലും ഈ വിവാഹത്തിൽ വിശ്വ പിന്മാറില്ല…. അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല..നിനക്കും അവനും ഞാൻ തരുന്ന ശിക്ഷ…… വേണം എനിക്ക് നിന്നെ….നിന്നെ എന്റെ കാൽ ചുവട്ടിലിട്ട് നരകിപ്പിക്കാൻ എന്നും പറഞ്ഞവൻ അവളുടെ മുടി കുത്തിൽ പിടിച്ചു കൊണ്ട് അവളുടെ മുഖം അവന് നേരെ അടിപ്പിച്ചതും അവളവന്റെ കൈ തട്ടി മാറ്റി…
നിങ്ങടെ ഒരാഗ്രഹവും നടക്കാൻ പോണില്ല… നടത്തിക്കില്ല എന്റെ ഹരിയേട്ടൻ….എന്നവൾ പറഞ്ഞതും അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് ചുമരിനോട് ചേർത്ത് നിർത്തി…
ഇനി നിന്റെ നാവു കൊണ്ട് അവന്റെ പേര് ഉച്ചരിച്ചാൽ പിഴുതെറിയും ഞാൻ…. എന്നും പറഞ്ഞവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് അവളിൽ നിന്ന് വിട്ട് നിന്നു അവന്റെ ചുണ്ട് അമർത്തി തുടച്ചു…
അപ്പൊ തയ്യാറായിക്കോ വിശ്വയുടെ താലി കഴുത്തിൽ അണിയാനും. എന്റെ ഉപദ്രവങ്ങൾ ഏറ്റ് വാങ്ങാനും….കാണാം… എന്നും പറഞ്ഞു കൊണ്ടവൻമുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയതും തളർന്നു കൊണ്ടവൾ ബെഡിലേക്കിരുന്നു മുഖം പൊത്തി കരഞ്ഞു…. പെട്ടന്ന് കരച്ചിൽ നിർത്തിയവൾ കബോർഡിൽ നിന്ന് ഫോൺ എടുത്ത് ഹരിയുടെ നമ്പറിലേക്ക് കാൾ ചെയ്യാൻ നിന്നതും അവളുടെ കയ്യിൽ നിന്ന് ഫോൺ ആരോ വാങ്ങിയിരുന്നു…. നേരെ നോക്കിയതും ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന മാധവനെ കണ്ടവളുടെ ഉള്ളൊന്ന് കാളി…
അഹങ്കാരി…. എന്നും വിളിച്ചു കൊണ്ട് മാധവൻ അവളുടെ കവിളിലേക്ക് ആഞ്ഞടിച്ചതും അവൾ പുറകിലേക്കൊന്ന് വേച്ചു പോയി…..
നീയും അവനും കൂടെ ഇവിടെ കിടന്ന് അഴിഞ്ഞാടി ഞങ്ങളെ പൊട്ടൻമാരാക്കുകായിരുന്നല്ലേ….
അച്ഛാ…
മിണ്ടിപ്പോവരുത്…. കൊന്ന് കളയും ഞാൻ…
അയാളെ പോലെ വൃത്തികെട്ട ഒരുത്തനെ കൊണ്ട് കെട്ടിക്കുന്നതിലും നല്ലത് അച്ഛൻ എന്നെ കൊല്ലുന്നത് തന്നെയാ…. ഇന്നേവരെ അച്ഛനെ എതിർത്തു ഞാൻ സംസാരിച്ചിട്ടില്ല…. പക്ഷെ ഇത് നടക്കുമെന്ന് അച്ഛൻ വിചാരിക്കണ്ട. സമ്മതിക്കില്ല ഞാൻ…ഹരിയേട്ടൻ അല്ലാതെ മാറ്റാരും എന്റെ കഴുത്തിൽ താലി കെട്ടില്ല…. മറിച്ചു സംഭവിച്ചാൽ എന്റെ ശവമായിരിക്കും നിങ്ങളൊക്കെ കാണുന്നത് എന്നവൾ ഉറച്ച വാക്കുകളോടെ പറഞ്ഞതും മാധവൻ അവളുടെ മുടിക്കുത്തിന് പിടിച്ചു….
എന്റെ മുന്നിൽ നിന്ന് ഇങ്ങനെ സംസാരിക്കാനുള്ള ധൈര്യം നിനക്ക് എവിടുന്ന് കിട്ടിയെടി….അവൻ പഠിപ്പിച്ചു തന്നതാവും…
അതേ…. സ്നേഹം എന്താണെന്ന് ഞാൻ അറിഞ്ഞത് ഹരിയേട്ടനിലൂടെയാ…. ആരൊക്കെ എന്തൊക്കെ ചെയ്താലും ഞങ്ങളെ തമ്മിൽ പിരിക്കാമെന്ന് കരുതണ്ടാ…. എന്നവൾ കടുത്ത വേദനയിലും ഉറപ്പിച്ചു പറഞ്ഞതും മാലു അകത്തേക്ക് വന്നു കൊണ്ട് അവളുടെ കയ്യിന് പിടിച്ചു ബെഡിലേക്ക് തള്ളി….
എന്ത് കൂടോത്രം ചെയ്തിട്ടാടി എന്റെ മോനേ നിന്റെ വലയിലാക്കിയത്…. പിരിക്കാൻ പറ്റില്ല പോലും….ജന്മം തന്നവരെ കൊല്ലാൻ ഉണ്ടായ മൂദേവി…. എന്നു മാലു പറഞ്ഞതും കരഞ്ഞു കലങ്ങിയ മിഴികൾ വെച്ചവൾ മാലുവിനെ മിഴിച്ചു നോക്കി…..
അമ്മായി എന്താ ഇപ്പൊ പറഞ്ഞത്…. ജന്മം തന്നവരെ കൊല്ലാനോ…എന്നും ചോദിച്ചു കൊണ്ടവൾ മാലുവിനരികിലേക്ക് ചെന്ന് നിന്നു….
അതേടി…. തീർത്താൽ തീരാത്ത ജാതകദോഷമുള്ളവളാ നീ.. ഇരുപത്തിയഞ്ചു വയസ്സിനു മുന്നേ ഈ വീട്ടിൽ നിന്ന് നീ പടിയിറങ്ങിയില്ലേൽ നിന്റെ അച്ഛനും അമ്മയും പിന്നെ ജീവനോടെ കാണില്ല….നീ എവിടെ ചെന്നാലും അവിടം നശിച്ചു പോവുമെന്നാ ജോൽസ്യൻ പറഞ്ഞത്…ആ നിന്നെ എന്റെ മോനേ കൊണ്ട് കെട്ടിക്കുന്നതിലും നല്ലത് അവനെ ഞാൻ വിഷം കൊടുത്ത് കൊല്ലുന്നതാ…..നിന്നെ ഇവിടെ ആരും സ്നേഹിക്കാത്തതും പരിഗണിക്കാത്തതും ഈ ഒരൊറ്റ കാരണം കൊണ്ടാ….എന്നവർ പറഞ്ഞു തീർന്നതും തളർന്നതു പോൽ അവൾ ബെഡിലേക്കിരുന്നു…
ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. എന്റെ മോന്റെ പിന്നാലെ ഇനിയും നടക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ ആദ്യം നീ ഞങ്ങടെയൊക്കെ ജീവൻ ക
എടുത്തേക്കണം എന്ന് മാലു പറഞ്ഞതും അവൾ ദയനീയമായി അവരെ നോക്കി…
ലച്ചൂ… ഇപ്പൊ വന്ന ഈ പയ്യന് ജാതകത്തിലൊന്നും വിശ്വാസമില്ലാത്തവനാ…. അത് കൊണ്ട് നീ എത്ര എതിർത്താലും ഈ വിവാഹം ഞാൻ നടത്തുക തന്നെ ചെയ്യും….നാളെ കഴിഞ്ഞാൽ നിന്റെ നിശ്ചയമാണ്.ഇനി പറഞ്ഞില്ലെന്നു വേണ്ടാ… അത് കഴിഞ്ഞു ഉടൻ വിവാഹവും ഉണ്ടാവും. പഠിപ്പൊക്കെ ഇതോടെ നിർത്തിക്കോ…..എന്നും പറഞ്ഞു മാധവൻ മുറിയിൽ നിന്ന് ഇറങ്ങിയതും മാലു അവൾക്കരികിലേക്ക് ചെന്നു….
ഡീ….. എന്റെ മോന്റെ പെണ്ണായി കയറി വരേണ്ടവളാ ശ്വേത മോൾ… ഇനിയെങ്ങാൻ നീ അവളോട് എതിർത്തു സംസാരിച്ചെന്ന് ഞാൻ അറിഞ്ഞാൽ ഈ മാലതിയുടെ മറ്റൊരു മുഖം നീ കാണേണ്ടി വരും ഓർത്തോ….എന്റെ ഹരിക്കുട്ടനെ ഇതോടെ മറന്നോണം…. എന്നൊരു താക്കീതോടെ പറഞ്ഞു കൊണ്ട് മാലു അവളെയൊന്ന് തുറിച്ചു നോക്കി അവിടെ നിന്ന് പോയതും അവൾ മുഖം പൊത്തി ഉച്ചത്തിൽ പൊട്ടി കരഞ്ഞു…..
കരഞ്ഞു കരഞ്ഞു തളർന്നുറങ്ങിയ അവളുടെ മുടിയിലൂടെ ആരോ വിരലോടിക്കുന്നത് പോലെ തോന്നിയതും ഹരിയാണെന്ന് കരുതിയവൾ പെട്ടന്ന് കണ്ണ് തുറന്നു എഴുന്നേറ്റിരുന്നു.സങ്കടത്തോടെ തന്റെ മുന്നിൽ നിക്കുന്ന കിച്ചുവിനേയും ശ്രീയേയും കണ്ടവൾ പ്രതീക്ഷ വറ്റിയ പോൽ ദയനീയമായി അവരെ നോക്കി…
ചേച്ചീ… എന്ന് കിച്ചു വിളിച്ചതും ലച്ചു അവളുടെ മാറിലേക്ക് വീണു വീണ്ടും പൊട്ടിക്കരയാൻ തുടങ്ങിയതും അവൾക്കൊപ്പം ശ്രീയും കിച്ചുവും കരയാൻ തുടങ്ങി……
പെട്ടന്ന് എന്തോ ഓർത്ത പോൽ അവൾ കിച്ചുവിൽ നിന്ന് അകന്ന് മാറി അവരെ നോക്കി….
ഇവിടെ നിക്കണ്ട… പൊക്കോ… കടുത്ത ജാതകദോഷക്കാരിയാ ഞാൻ… എന്റെ അടുത്ത് കൂട്ട് കൂടണ്ട… നിങ്ങളും നശിക്കും… പൊക്കോ…… എന്നും പറഞ്ഞവൾ കിച്ചുവിനേയും ശ്രീയേയും മുറിക്ക് പുറത്താക്കി വാതിൽ അടച്ചു കൊണ്ട് ബെഡിലേക്ക് കിടന്നു….
ഡാ… ഹരി… നീ കൊറേ നേരമായല്ലോ. ഫോണിൽ കുത്തികൊണ്ടിരിക്കുന്നു. നിനക്ക് ഭ്രാന്തായോ…
ഭ്രാന്ത് നിന്റെ….. കൂടുതൽ പറയിക്കാതെ എന്റെ കണ്മുന്നിൽ നിന്ന് പോ അനി….
ശെടാ….കാര്യം ചോദിക്കാനും പാടില്ലേ….
ആ..പാടില്ല….പോടാ..എന്ന് ഹരി പറഞ്ഞതും മുഖം കോട്ടി കൊണ്ട് അനി അവിടെ നിന്ന് പോയതും കിരൺ ഹരിക്ക് അടുത്ത് വന്നിരുന്നു….
എന്താടാ ഹരി പ്രശ്നം…. നീ വല്ല്യ ചൂടിലാണെന്ന് അനി പറഞ്ഞു…..
ഒരുപ്പാട് നേരമായെടാ ലച്ചുവിനെ വിളിക്കുന്നു. കിട്ടുന്നില്ല…
എന്താ പറയുന്നേ….
ഫോൺ ഓഫാ…
ചാർജ് കഴിഞ്ഞു കാണും…
ഏയ്…. അവൾക്ക് ഞാൻ വിളിക്കുന്ന ടൈം അറിയാം…അതുമല്ല. ഫോണിൽ കൂടുതൽ ടൈം അവളെങ്ങനെ ഇരിക്കാറില്ല അതോണ്ട് ചാർജ് തീർന്നതാവില്ല…
കേടു വന്നു കാണോ….
അറിയില്ലെടാ….. എനിക്കെന്തോ ടെൻഷൻ ആവുന്നു…അമ്മ ഇന്നലെ ശ്വേതയുടെ വീട്ടിൽ പോയിരുന്നു വന്നപ്പൊ മുതൽ മുറിയടച്ചിരിക്കുവായിരുന്നെന്നും വല്യമ്മാവൻ വിളിച്ചിട്ടാണ് വാതിൽ തുറന്നത് എന്നൊക്കെ അവൾ പറഞ്ഞായിരുന്നു…..
ഡാ… അവളെങ്ങാൻ നിന്റെ അമ്മയോട് നിങ്ങടെ കാര്യം പറഞ്ഞു കാണുമോ….
എനിക്കറിയില്ല…. കിരൺ…. എന്റെ ലച്ചൂ…. എനിക്കെന്തോ പേടിയാവുന്നു…
ഏയ്… നീ അമ്മക്കൊന്ന് വിളിച്ചു നോക്ക്… സംസാരം എങ്ങനെയാന്ന് അറിയാമല്ലോ എന്ന് കിരൺ പറഞ്ഞതും ഹരി ഒന്ന് തലയാട്ടി കൊണ്ട് മാലുവിന് കാൾ ചെയ്തു…
ഹലോ…. ഹരിക്കുട്ടാ… എന്താടാ ഈ നേരത്തൊരു വിളി…
ഒന്നൂല്ല അമ്മാ… ചുമ്മാ… അമ്മേടെ ശബ്ദം കേൾക്കണമെന്ന് തോന്നി….പിള്ളേരൊക്കെ കിടന്നോ..
ആ.. അവരൊക്കെ എപ്പഴേ കിടന്നു…
മ്മ്….
നീ കഴിച്ചില്ലേ ഹരി..
കഴിച്ചു… കിടക്കാൻ നിക്കുവാ….
എന്നാ ശരി മോനേ വെച്ചേക്കട്ടെ..
ആ… ശരി എന്നും പറഞ്ഞവൻ കാൾ കട്ട് ചെയ്തു കൊണ്ട് കിരണിനെ നോക്കി…..
അമ്മേടെ സംസാരത്തിൽ മാറ്റമൊന്നും തോന്നുന്നില്ലെടാ… ഇനി എന്ത് ചെയ്യും…
നീയൊരു കാര്യം ചെയ്യ്…. ദാസിനെ വിളിച്ചു നാളെ കാലത്ത് അങ്ങോട്ടൊന്നു ചെല്ലാൻ പറ….
അവൻ നാളെ മുതൽ മീറ്റിങ് തുടങ്ങുവാടാ.. ഇപ്പൊ പോയി കാണും…
ഞാനൊന്ന് നാട്ടിലേക്ക് പോയാലോടാ…
എടാ… നാളെ ക്ലാസ്സ് അറ്റന്റ് ചെയ്യാതിരിക്കാൻ പറ്റില്ലെന്ന് നിനക്കറിയില്ലേ…. രണ്ട് ദിവസം കഴിയട്ടെ… ആ പ്രിൻസിയുടെ കാൽ പിടിച്ചിട്ടാണേലും നിനക്ക് നാട്ടിലേക്ക് പോവാനുള്ള പെർമിഷൻ ഞാൻ വാങ്ങി തരാം…
ഡാ…. അത് വരെ എന്റെ ലച്ചുവിന്റെ വിവരമറിയാതെ എങ്ങെനെയാ ഞാൻ…
നേരം വെളുക്കട്ടെ ഹരി… നമുക്ക് വഴി ഉണ്ടാക്കാം… മനുവും മിനിയൊക്കെ അവിടെ അടുത്തല്ലേ… ഇപ്പൊ ഏതായാലും അവരെ വിളിച്ചു ശല്ല്യപ്പെടുത്തണ്ടാ….ഇപ്പൊ നീ പോയി കിടക്ക്…. എന്ന് കിരൺ പറഞ്ഞതും മനസ്സില്ലാ മനസോടെ അവൻ മുറിയിലേക്ക് നടന്നു…. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്ക് വരാതെയവൻ വെളുപ്പാൻ കാലത്ത് എപ്പഴോ ഒന്ന് കണ്ണുകളടച്ചു…..
തുടരും…….