രചന – ഗ്രീഷ്മ വിപിൻ
എന്താ അപർണ….”
“എനിക്ക് നിന്നെ ഒന്ന് കാണണമായിരുന്നു… ”
“സോറി…. എനിക്ക് വരാൻ പറ്റില്ല ”
“എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്…. ”
“നിനക്ക് പറയാനുള്ളത് ഫോണിലൂടെ പറഞ്ഞോളു…. ”
“എനിക്ക് നിന്നെ നേരിൽ കാണണം…. ”
“ശരി…… നീ എന്റെ വീട്ടിലേക്ക് വന്നോളു… ”
“അത് പറ്റില്ല… പുറത്തെവിടെയെങ്കിലും വെച്ച് കാണാം”
“ഞാൻ പറഞ്ഞല്ലോ അപർണ…. നിനക്ക് നേരിൽ കണ്ടേ പറ്റൂ എന്നാണെങ്കിൽ ഇവിടേക്ക് വന്നോ…അല്ലാതെ എനിക്ക് പുറത്തേക്കൊന്നും വരാൻ പറ്റില്ല…. ”
“ഞാൻ ജീവിച്ചിരിക്കുമ്പോ…. നിനക്ക് ഹരിയെ കിട്ടില്ല…. ”
“ഇത് പറയാനാണോ നീ വിളിച്ചേ….. നാല് ദിവസം കൂടി കഴിഞ്ഞാൽ ഹരി എന്റെത് ആവും….. നീ ചെയ്ത ചതിയൊന്നും ഹരിയേട്ടൻ അറിയില്ല….. ഞാൻ പറയാനും പോകുന്നില്ല…. പക്ഷേ ഇനിയും നീ എന്നെ ഉപദ്രവിക്കാനാണ് തീരുമാനമെങ്കിൽ ഞാൻ ഹരിയേട്ടനോട് എല്ലാം പറയും….. എന്നെ കൊല്ലാൻ ശ്രമിച്ചത് ഉൾപ്പെടെ അത് വേണോ… ”
“നീ എന്താ പറഞ്ഞേ….ഞാനല്ല… ”
“നീ കൂടതൽ നുണയൊന്നും പറയാൻ ശ്രമിക്കേണ്ട…. പിന്നെ നീ അന്ന് പറഞ്ഞതും പച്ചകള്ളമാണെന്ന് എനിക്ക് അറിയാം….
നീ ഫോൺ വെച്ചിട്ട് പോയേ” അവൾ തിരിച്ചു മറുപടി പറയുന്നതിന് മുന്നേ ഫോൺ കട്ട് ചെയ്തു
ഇവളൊക്കൊന്നും വേറെ പണിയില്ലേ. ഹരിയേട്ടന് അവളോട് പ്രണയമൊന്നുമില്ല…പിന്നെ ഇവളെന്തിനാ ഹരിയേട്ടന്റെ പിന്നല്ലേ നടക്കുന്നെ.
“എന്താണ് നന്ദുകുട്ടി ഒരു ആലോചന ” ലച്ചു ആയിരുന്നു..
“ഒന്നുല്ലടി…… നീ എപ്പോ എത്തി…. ”
“ദാ ഇപ്പൊ വന്നേ ഉള്ളൂ….രാവിലെ വരാൻ ഇറങ്ങിയതാ… പെട്ടെന്നൊരു തലകറക്കം… പിന്നെ ഹോസ്പിറ്റലിൽ പോയിട്ട വരുന്നേ…. ”
“എന്താ മോളെ പണി പറ്റിച്ചോ…. ”
“മ്മ്മ്…. ” പെണ്ണ് നാണിച്ചു തല താഴ്ത്തി…
“സത്യമാണോടി…. ”
അവൾ ആ എന്ന് തലയാട്ടി… ഞാൻ അവളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു….
“ഏട്ടൻ ഭയങ്കര സന്തോഷത്തിലാണ്…. ഏട്ടൻ മാത്രമല്ല എല്ലാരും ”
“ഇനി നീ ബാംഗ്ലൂർക്ക് തിരിച്ചു പോണുണ്ടോ…”
“ഇല്ലടാ… ഡോക്ടർ യാത്ര ചെയ്യണ്ട എന്ന് പറഞ്ഞായിരുന്നു…. നിന്റെ മാര്യേജ് കഴിഞ്ഞ് വീട്ടിലേക്കു പോയിക്കോ എന്നാ ഏട്ടൻ പറഞ്ഞത്. ”
“അതാ നല്ലത്….പിന്നെ എന്നെ ഇന്ന് ആ പിശാശ് വിളിച്ചിരുന്നു…. ”
“ആര്…? അപർണയൊ… ”
“മ്മ്മ് അവൾ തന്നെ… ”
“എന്ത് നുണ പറയാനാ വിളിച്ചത്.. ”
“എന്നെ നേരിട്ട് കാണണം എന്ന്..,, അവൾക്ക് എന്നോട് സംസാരിക്കണമെന്ന്…. ഞാൻ പറ്റില്ല എന്ന് പറഞ്ഞു… ”
“ലച്ചു നീ എന്നിൽ നിന്ന് എന്തെങ്കിലും ഒളിക്കുന്നുണ്ടോ… ”
“ഹേയ്…. നിന്നോട്….”
“നീ നിന്ന് വിയർകേണ്ട…. ഞാൻ നീ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടതാ…. എനിക്ക് നേരെ ഉണ്ടായത് കൊലപാതകം ശ്രമമാണെന്നും… അത് അപർണ പ്ലാൻ ചെയ്തതാണെന്നും ”
“അത് നന്ദു…. ഞാൻ… ”
“സത്യം പറ ലച്ചു നീ എങ്ങനെയാ ഇത് അറിഞ്ഞേ… ”
“അത് നന്ദു…… ”
“ലച്ചു ഇവിടെ ഉണ്ടായിരുന്നോ.. നിന്നെ താഴെ അനേഷിക്കുന്നുണ്ട്… ”
അവിടേക്ക് വന്ന മഹിയേട്ടൻ പറഞ്ഞു . അത് കേൾക്കേണ്ട താമസം അവൾ താഴേക്ക് പോയി.
“നന്ദു….. ” പുറകെ പോകാൻ തുടങ്ങിയ എന്നെ മഹിയേട്ടൻ വിളിച്ചു.. ഞാൻ തീരിഞ്ഞു നോക്കി
“നീ എന്താ മോളെ ഒന്നും മിണ്ടാതെ നിൽക്കുന്നത് ”
“ഒന്നുല്ല…. ഏട്ടന് എന്തെങ്കിലും പറയാനുണ്ടോ… ”
“നിനക്ക് ഏട്ടനോട് പിണങ്ങാമാണോ…? ”
“ഞാൻ എന്തിനാ ഏട്ടനോട് പിണങ്ങുന്നേ… ”
“നിന്റെ മനസ്സറിയാതെ ഏട്ടനൊന്നും ഇതുവരെ ചെയ്തിട്ടില്ല… നിന്റെ മനസ്സറിയാൻ അത് എനിക്ക് നിന്നോട് ചോദിക്കണമെന്നില്ല.. നിന്റെ ഓരോ ചലനത്തിലും എനിക്ക് മനസിലാക്കാൻ പറ്റും…. നീ എന്റെ ഈ നെഞ്ചിൽ കിടന്ന വളർന്നത്…. ”
ഏട്ടാ എന്ന് വിളിച്ചു ഞാൻ മാഹിയേട്ടനെ കെട്ടിപിടിച്ചു കരഞ്ഞു.
“എന്നോട് ക്ഷമിക്ക് ഏട്ടാ….. ”
“മോളെ നിനക്ക് ശ്രീയെ ഇഷ്ടമായിരുന്നില്ലേ…”
“ഏട്ടാ…. ”
“ഞാൻ എങ്ങനെ അറിഞ്ഞു എന്നാണെങ്കിൽ”എന്റെ കൈയിൽ ഏട്ടൻ എന്റെ ഡയറി വെച്ച് തന്നു.
“നീ എന്റെ പെങ്ങളാ.. നീ എന്താഗ്രഹിച്ചാലും അത് ഞാൻ നടത്തി തരും…. ”
“മഹിയേട്ട….. സോറി ഏട്ടാ….
ഞാൻ അപ്പോഴത്തെ…. സോറി…… “എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല….. എന്റെ മിഴികൾ നിറഞ്ഞു….
എന്റെ നിറഞ്ഞ മിഴികൾ മഹിയേട്ടൻ തുടച്ചു തന്നു
“ഇനി നിന്റെ കണ്ണുകൾ നിറയാൻ പാടില്ല…. നീ ആഗ്രഹിച്ച വ്യക്തിയെയാണ് നിനക്ക് കിട്ടാൻ പോകുന്നത്… ”
“ഏട്ടനെ മനസിലാക്കാൻ എനിക്ക് പറ്റിയില്ലല്ലോ… എന്നോട് ക്ഷമിക്ക് ഏട്ടാ… ഞാൻ അറിഞ്ഞില്ല ”
“പോട്ടെ മോളെ….. ഇനി ഏട്ടന്റെ മോള് കരയല്ലേ…. ”
“മ്മ്മ്… ”
“വാ നമ്മുക്ക് താഴോട്ട് പോകാം…. എല്ലാവരും വന്നിട്ടുണ്ട് ”
ഞാൻ ഏട്ടന്റെ കൂടെ പോയി..
******************************************
എത്ര പെട്ടെന്ന ദിവസം പോയത്. ഇതുവരെ അപർണ കുഴപ്പമൊന്നും ഉണ്ടാക്കിയില്ല.ഇനി നാല് ദിവസം കഴിഞ്ഞാൽ എന്റെ പെണ്ണ് ഈ വീട്ടിൽ ഉണ്ടാവും. ഒരു കേസിന്റെ തിരക്കായതിനാൽ ലീവ് 10 ദിവസം മാത്രേയുള്ളു. അവളെ ഒന്ന് വിളിച്ചല്ലോ… അത് വേണോ…. ആ വിളിക്കാം…. ഫോൺ എടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു.. ഫസ്റ്റ് റിങിൽ തന്നെ കോൾ അറ്റൻഡ് ചെയ്തു
“ഹലോ…. “മറുവശത്തു മറുപടി ഇല്ല
“ടി പെണ്ണേ ചെവി കേട്ടുടെ ”
“ഹലോ എന്തെ വിളിച്ചേ… ”
“അതുഎന്തെ എനിക്ക് വിളിക്കാൻ പാടില്ലേ…”
“അത്…. ”
“ഞാൻ മഹിയെ വിളിച്ചിട്ട് കിടത്തത് കൊണ്ട് വിളിച്ചതാ… അവനുണ്ടോ അവിടെ.. ”
“ഹും…. മഹിയേട്ടൻ ഇവിടെ ഇല്ല…
ഞാൻ വന്നിട്ട് വിളിക്കാൻ പറയാം… “എന്നെ അങ്ങോട്ട് ഒന്നും പറയാൻ സമ്മതിക്കാതെ ഫോൺ കട്ട് ചെയ്തു…
ഛെ…. നിന്നെ എന്റെ കൈയിൽ തന്നെ കിട്ടും…
രണ്ട് ദിവസം പെട്ടന്ന് കടന്നു പോയി. വീട് ബന്ധുക്കളേ കൊണ്ട് നിറഞ്ഞിരുന്നു.
എന്റെ ഫ്രണ്ട്‌സ് എല്ലാവരും എത്തിയിരുന്നു
ഞാൻ ബാൽക്കണിയിൽ ഫോണും നോക്കിയിരുന്നപ്പോഴാണ് അച്ഛനും അമ്മയും
വന്നത്. ഞാൻ രണ്ടുപേരെയും നോക്കി…
അവര് എന്റെ അടുത്ത് വന്നിരുന്നു..
“രണ്ടാൾക്കും എന്നോട് എന്തിങ്കിലും പറയാൻ
ഉണ്ടോ…? ”
“ഞങ്ങളോട് ദേഷ്യമുണ്ടോ നിനക്ക്….”
“എന്തിന്.. നിങ്ങൾ എന്ത് ചെയ്താലും അത് എന്റെ നല്ലതിന് വേണ്ടിയായിരിക്കുമെന്ന് അറിയാം ”
“ഹരി… ”
“രണ്ടാളും ഒന്നും പറയണ്ട…. ഞാൻ പൂർണ്ണ മനസ് കൊണ്ട് താനായ സമ്മതിച്ചത്.. ”
ഞാൻ അമ്മന്റെ മടിയിൽ തലയച്ചു…
******************************************
രണ്ട് കൈ നിറച്ചു മീര മെഹന്ദി ഇട് തന്നായിരുന്നു. നാളെ എന്റെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടത്തിലേക്ക് കടക്കുവാ.
കുറെയേറെ കടമകളും ഉണ്ട്.
ഞാൻ ഒരിക്കലും നടക്കില്ല എന്ന് കരുതിയ എന്റെ സ്വപ്നം. രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു റൂമിലിരുന്നപ്പോഴാണ് അമ്മ വന്നത്
അമ്മ എന്റെ കൂടെ ബെഡിലിരുന്നു.ഞാൻ മടിയിലേക്ക് കിടന്നു..
“നന്ദുസേ ….. ”
“മ് മ്മ് …. ”
“നാളെ അമ്മന്റെ കുട്ടി പുതിയൊരു ജീവിതം തുടങ്ങുവാ .. എന്റെ മോൾ ആരെ കൊണ്ട് മോശം പറയിപ്പിക്കരുത്… ഹരിയെ അനുസരിക്കണം… അവന്റെ അച്ഛനെയും അമ്മയും മോളുടെ സ്വന്തമായി തന്നെ കരുതണം… ”
“മ് മ്മ് ”
“അമ്മ പറയുന്നത് കേൾക്കുണ്ടോ… ”
“മ് മ്….. അമ്മേ ഞാൻ നിങ്ങളുടെ കൂടെ കിടന്നോട്ടെ… ”
“അതിനെന്താ മോൾ വാ ”
ഞാൻ അമ്മന്റെ കൂടെ അവരുടെ റൂമിലേക്ക് പോയി. അവരുടെ കൂടെ കിടന്നു.
“നന്ദു… മോളെ എഴുന്നേൽക്ക്… “രാവിലെ അമ്മ വിളിച്ചപ്പോഴാണ് എഴുന്നേറ്റത്….
“ഇത്ര പെട്ടെന്ന് രാവിലെ ആയോ… ”
“വേഗം പോയി കുളിക്ക്.. ”
അമ്മ പുറത്തേക്ക് പോയി കഴിഞ്ഞ് ഞാൻ എഴുനേറ്റ് എന്റെ റൂമിലേക്ക് പോയി. മാറ്റാനുള്ള ഡ്രെസ്സുമെടുത്ത ബാത്റൂമിൽ കേറി.
ഞാൻ കുളിച്ചിട്ടു വന്നാപ്പോഴേക്കും ബ്യൂട്ടിഷ്യൻ എത്തിയിരുന്നു. എന്റെ ഒന്നിച്ചു തന്നെ മീരയും ലച്ചുവും ഉണ്ടായിരുന്നു.
ഒരുക്കി കഴിഞ്ഞതും താഴെ ദക്ഷിണ കൊടുക്കാനായി അനേഷിക്കാൻ തുടങ്ങി..
മീരയും ലച്ചുവും എന്നെ താഴേക്ക് കൊണ്ട് പോയി.
മുത്തശ്ശനും അമ്മയ്ക്കും അച്ഛനും തലമൂത്ത
കാരണവന്മാർക്കും ദക്ഷിണ കൊടുത്തു കഴിഞ്ഞ്..
ഞാൻ ഏട്ടന്റെ അടുത്തേക്ക് പോയി
മാഹിയേട്ടന്റെ കാലിൽ തൊടാൻ പോയതും ഏട്ടൻ എന്നെ ചേർത്ത് പിടിച്ചു..
“ഏട്ടന്റെ അനുഗ്രഹം എപ്പോഴും മോളുടെ കൂടെ ഉണ്ടാവും ”
“എന്നാ പിന്നെ അധികം താമസിക്കേണ്ട രാഹുകാലം കഴിയാറായി. പെട്ടെന്ന് ഇറങ്ങാം”മുത്തശ്ശൻ പറഞ്ഞു
ഞാൻ അമ്മന്റെ അച്ഛന്റെയും കൈ പിടിച്ചു എന്റെ വീടിന്റെ പടി ഇറങ്ങി.
കാറിൽ കയറുന്നതിന് മുന്നേ വീടിനെ ഒന്ന് ആകെപ്പാടെ നോക്കി. ഇനി താൻ ഈ വീടിലേക്ക് വരുന്നത് ഒരു വിരുന്നുകാരിയെ പോലെ ആയിരിക്കും.
കാറിൽ കയറി ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു
തുടരും

by