The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : അശ്വതി അച്ചു
അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി
വേദനിപ്പിച്ചിട്ട് മതിയായി കാണില്ല അല്ലെ.അത് ഞാൻ ചോദിച്ചില്ല. കല്യാണം ഞാൻ മുടക്കി തരാം.അവൻ നെഞ്ചിൽ കൈ വെച്ചുദൈവമേ സ്വന്തം. കല്യാണം മുടക്കുന്ന കാര്യം. ആണ് പറയുന്നത്.അവൾക്ക് അത് കേട്ടപ്പോൾ ചിരിയാണ് വന്നത്ചിരിക്ക് ചിരിക്ക് നീ ചിരിക്ക്. ഞാൻ ഒന്നും പറയുന്നില്ല.അഭിയേട്ടന് വിഷമം ഉണ്ടോഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു. പക്ഷെ… വേണ്ട നീ സന്തോഷം ആയിട്ട് ഇരിക്കണം എന്നാ എനിക്ക്. നിനക്ക് ഓർമ്മയുണ്ടോ പണ്ട് ഞാൻ ഒന്ന് പ്രൊപോസൽ ചെയ്തതിനു അവൻ എന്നെ ഇടിച്ചതു
ഉം
അന്നും ഒറ്റ ഇടിയെ ഉള്ളൂ അതിനേക്കാൾ വേദനയാണ് ചങ്കിൽ കുത്തുന്ന അവന്റെ വാക്കുകൾക്ക്.അവൾ നനഞ്ഞ മിഴികൾ ഉയർത്തി നോക്കിഅവൾക്ക് അത് ഓർമ്മയുണ്ട്. അല്ലെങ്കിലും ആദിയുമായി ബന്ധപ്പെട്ട ഒന്നും മറക്കാറില്ലല്ലോ താൻ
അന്ന് സ്കൂൾ വിട്ട് വരുമ്പോൾ ഇടവഴിയിൽ വെച്ച് ദേവൂന്റെ ഏട്ടനെ കണ്ടത്കുഞ്ഞോളെഅവൾ നിന്നു
ഞാൻ നിന്നെ കാത്തു നിൽക്കുകയായിരുന്നുഎന്തിനാ
അതെ പിന്നെ എനിക്ക് നിന്നെ വയങ്കര ഇഷ്ടാ ഞാൻ നിന്നെ കല്യാണം കഴിക്കട്ടെമറുപടി പറയും മുന്നേ മുഖം അടച്ചു ഒരു ഇടി ആണ് കിട്ടിയത്
വേദന കൊണ്ട് നോക്കുമ്പോൾ ചുവന്ന കണ്ണുകളുമായി നോക്കുന്ന ആദി.എന്തോ…. മറുപടി പറയാൻ തോന്നിയില്ലനോക്ക് അവൾ എന്റെ ആണ്. നീയല്ല നീയും നിന്റെ കൂട്ട് കാരും കൂടെ കേൾക്കാനാ പറയുന്നത് അവൾ എന്റെ ആണ്. ഇനി ഒരിക്കൽ കൂടെ അവൾക്ക് പിറകെ നടന്നബാക്കി പറഞ്ഞില്ല
ഭയന്ന് നിൽക്കുന്ന ജനനിയെ ഒന്ന് നോക്കി വാടി ഇങ്ങോട്ട് മാനം നോക്കി നിൽക്കാതെഅവളുടെ കയും പിടിച്ചു നടന്നകലുന്നവനെ അവൻ ഒന്ന് നോക്കി
അഭി പതിയെ ചിരിച്ചുഎന്തിനാ ചിരിക്കൂന്നേപിന്നെ ചിരിക്കാതെ… അവൻ പറഞ്ഞ പോലെ ചെയ്താൽ എന്റെ അമ്മക്ക് പിന്നെ ആരും ഉണ്ടാകില്ലലോ ഡി
അവൾ മുഖം വീർപ്പിച്ചു ഇരുന്നു.പിന്നെ അന്നത്തെ ഇഷ്ടം അന്ന് മാത്രേ തോന്നിയുള്ളു. പിന്നെ നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് അത് ഇപ്പോ വേണ്ട
എന്താ ഒരു ക്ലൂ താ ക്ലൂ…ല്ലേ. ക്ലാ…. ക്ലാ….. ക്ലീ….. ക്ലീ.. ക്ലൂ… ക്ലൂ ഓ അവൾ പല്ല് ഒന്ന് കടിച്ചുഅതെ കൺഫേം ആയിട്ട് പിന്നെ പറഞ്ഞു തരാം. അവനെന്നോട് നേരിട്ട് പറഞ്ഞ സ്ഥിതിക്ക് കല്യാണം മുടക്കിയില്ലേ മോശം അല്ലെശരിക്കും കല്യാണം മുടക്കാൻ പോവണോഉംഏട്ടന് വിഷമം ആവില്ലേഈ കല്യാണം നടന്നാൽ നിനക്ക് വിഷമം ആവില്ലേഅവൾ മറുപടി പറഞ്ഞില്ല.
വാ പിറന്നാൾ സദ്യ കഴിക്കാം. അടുത്ത സദ്യ എന്താകുമോ എന്തോജനനി ഒന്നും പറയാതെ അവനൊപ്പം നടന്നു. എന്തോ മനസ്സിൽ ഒരു പേടി. അയാളോട് തനിക്ക് ഇപ്പോഴും ഇഷ്ടം ഉണ്ടോ. എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. എന്തോ അന്നൊരിക്കൽ ഇനിയും അവൾക്ക് ഭ്രാന്ത് വരില്ല എന്ന് അമ്മക്ക് ഉറപ്പ് ഉണ്ടോ എന്നാ ചോദ്യമാണ് മനസ് നിറയെ. അന്ന് മുരടിച്ചു പോയതാണ് തന്റെ പ്രണയം.അവൾ കഴുത്തിൽ കിടന്ന മാല തൊട്ട് നോക്കി. ഇന്ന് തന്നെ ഇത് അഴിച്ചു വെയ്ക്കണം. അഗ്നി സാക്ഷിയായി താലി കെട്ടി തരാൻ പറ്റുമെങ്കിൽ മതി… എന്തോ എവിടെയോ ഒരു വിശ്വാസക്കുറവ്.
💔💔💔
രാത്രി ഏറെ കഴിഞ്ഞിട്ടും. ആദി ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കിടന്നു.കഴുത്തിൽ എന്തോ ഒരു കുറവ്. ഓ മാലയാകും. അതവളുടെ കഴുത്തിൽ ആണല്ലോ എന്നചിന്ത പോലും… അവൻ ചിരിയോടെ എഴുന്നേറ്റ് ഇരുന്നു.എന്ത് പറ്റി തനിക്ക്. അവളോട് അത്രക്ക് പ്രേമം ആണോ. പിന്നല്ലാതെ ഒത്തിരി… ഒത്തിരി ഇഷ്ടം അല്ലെ… ജീവനല്ലേ.
ഒന്ന് കാണാൻ എന്താ വഴി. അല്ലെങ്കിൽ വേണ്ട നാളെ കാണാം എന്തായാലും രണ്ട് മൂന്ന് മാസം കൂടെ ഇവിടെ കാണുമല്ലോ അത് മതി.പിറ്റേന്ന് രാവിലേ തൊട്ട് അങ്ങോട്ടും ഇങ്ങോട്ടും കറങ്ങുന്നതാണ് അവളെ മാത്രം കാണാൻ ഇല്ല എവിടെ പോയി. ഇനി വിരുന്നിനു എങ്ങാനും പൊയ്ക്കാണുമോ… അവന് നിരാശ തോന്നി.
💔💔💔
കുഞ്ഞോളെ ആ പാടത്തിന് അരികെ അധികം നടക്കല്ലേ നീ വല്ല പാമ്പോ മറ്റോ കാണുംഞാൻ ശ്രെദ്ധിച്ചോളാം വെല്ലിമ്മേ. ശ്രീ ചേച്ചി വരാൻ ആയോ
അഞ്ച് മണി ആകും ലാബിൽ അല്ലെഉംഡീ നീയവിടെ ഒന്ന് നിന്നെഅവൾ നിന്നിട്ട് തിരിഞ്ഞു നോക്കിആരാടി നിന്റെ വല്ലിമ്മ. ങേ നിന്റെ അമ്മേം ഞാനും ഒരു ക്ലാസ്സിലാ പഠിച്ചത് കേട്ടോടി. അവളുടെ ഒരു വല്ലിമ്മ വന്നേക്കുന്നുകുശുമ്പി പാറു. എന്നാ ഞാൻ പാടത്തോട്ട് ചെല്ലട്ടെ ചെറുപ്പക്കാരി. അവിടെ കണ്ണേട്ടൻ ഉണ്ടാകുംഅവൾ പതിയെ പുറത്തേക്ക് ഇറങ്ങി. വെയിൽ ഒന്ന് ആറിയിട്ടുണ്ട് എന്നാലും ചൂട് തന്നെ
അവൾ പാടത്തോട്ട് എത്തുമ്പോഴേ കണ്ടു പണി കഴിഞ്ഞു കേറാൻ തുടങ്ങുകയാണ് കണ്ണേട്ടാ
അവൻ തിരിഞ്ഞു നോക്കി നീയെപ്പോ വന്നു കാന്താരി
ഉച്ചക്ക്എന്തേ കല്യാണം പ്രമാണിച്ചു നിൽക്കാൻ വന്നതാഉംഅവൾ ചിരിക്കുന്നത് അവനൊന്നു നോക്കി നിന്നുഎന്തെനിന്റെ ചിരി നോക്കി നിന്നതാണ്. നീ ഹാപ്പി ആണല്ലോ അല്ലെ അതോ അഭിനയിക്കുന്നതോ
കണ്ടിട്ട് എന്ത് തോന്നുന്നുശരിക്കും ആണെന്ന്ആ എന്നിട്ടാണോനീ ഇങ്ങനെ വന്നേ ചോദിക്കട്ടെ.ആദ്യം ഈ കയും കാലൊക്കെ ഒന്ന് കഴുക് കണ്ണേട്ടാ
അതിന് അങ്ങോട്ട് പോണംഅവൻ ചാലിട്ട് ഒഴുകുന്ന വെള്ളത്തിന്റെ അരികിലേക്ക് നടന്നു ഒപ്പം അവൻ നീട്ടിയ സഞ്ചി പിടിച്ചു അവളും
അവൻ കൈയും കാലും കഴുകുന്നത് ഒന്ന് നോക്കി നിന്നു. നന്നേ വെളുപ്പ് നിറമാണ് അവന്. നീണ്ട മുടിയിഴകളും നീട്ടി വളർത്തിയ തടിരോമങ്ങളും മീശയും ഒക്കെ കൂടെ കാണാൻ നല്ലൊരു ചേലാണ്. ജീവേട്ടനേക്കാളും രണ്ട് വയസ് മൂപ്പ് ഉണ്ടെന്ന് തോന്നുന്നു. എന്നാലും എടാ പോടാ വിളിയാണ്
കഴുകി കഴിഞ്ഞ് അവൻ അവൾക്ക് നേരെ കൈ നീട്ടി
അവൾ. സഞ്ചി അവന് നീട്ടികൈ ഒന്ന് അരക്ക് കുത്തി ഒന്നൂടെ നോക്കിയപ്പോൾ ആണ്സോറി എന്ന് പറഞ്ഞു തോർത്തുമുണ്ട് എടുത്തു നൽകി.മുഖവും മേലും ഒക്കെ ഒന്ന് തുടച്ചു കൈ നീട്ടിയപ്പോൾ സഞ്ചിയിൽ നിന്ന് ഒരു കാവി മുണ്ട് എടുത്ത് നൽകി അത് ഉടുത്തു കഴിഞ്ഞപ്പോൾ വീണ്ടും കൈ നീട്ടി ഇത്തവണ ഷർട്ട് എടുത്തു നൽകി.
അവൻ ഒന്നൂടെ അവൾക്ക് നേരെ കൈ നീട്ടിഇനി ഒന്നൂല്ല കണ്ണേട്ടാകൈ നീട്ടടിഅവൾ കൈ നീട്ടി അതിൽ ഒന്ന് കൈ കോർത്തു അവൻ മുകളിലേക്ക് കയറി.വാ ചോദിക്കട്ടെഅവൻ മരത്തിനു ചുവട്ടിൽ ഇരുന്നു ഒപ്പം അവൾ അവന്റെ അരികത്തു വന്നു ഇരുന്നുചായ വേണോ നിനക്ക്ഇപ്പോഴോ എനിക്ക് വേണ്ട എനിക്ക് ഒരു ഐസ് ക്രീം വേണം വാങ്ങിച്ചരോ
വന്നാൽ വാങ്ങിക്കാംശംഭു വേട്ടന്റെ കടയിൽ കാണും
അതെനിക്കറിയാം കള്ളി.അവൻ അവളെ ഒന്ന് നോക്കിജെനി.ഉംആദി എന്ത് പറയുന്നുമലയാളം പിന്നെ കുഴപ്പം ഇല്ലാതെ ഇംഗ്ളീഷ് തട്ടിയും മുട്ടിയും പറയും എന്ന് തോന്നുന്നു.
അവന്റെ തറപ്പിച്ചുള്ള നോട്ടം കണ്ട് അവൾ പൊട്ടി ചിരിച്ചുചിരിക്ക് നന്നായി ചിരിക്ക് ഇനി ഐസ് ക്രീം എന്ന് പറഞ്ഞു വാ നീ അപ്പോ ശരിയാക്കി തരാം
അവൻ സഞ്ചിയും എടുത്തു പോകാൻ തുടങ്ങി
യ്യോ കണ്ണേട്ടാ എന്റെ പൊന്നല്ലേ. ഞാൻ ചുമ്മാ പറഞ്ഞതല്ലേഅവൻ ഒരു നിമിഷം അവളെ നോക്കി നിന്നു.നോക്ക് ഒരു നാട് മുഴുവൻ അറിയാം കുഞ്ഞോൾ ആദിക്ക് ഉള്ളതാണ് എന്ന്. എന്നിട്ട് ആ നാട്ടുകാർക്ക് മുന്നിൽ വെച്ച് തന്നെ അവൻ നിന്നെ വേണ്ടെന്ന് പറഞ്ഞില്ല. അതെല്ലാം അറിഞ്ഞു കൊണ്ട് ഒരാൾ നിന്നെ വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ അവന്റെ നല്ല മനസ് നീ കാണണണം കുഞ്ഞാ
എനി… എനിക്ക് അറിയാം കണ്ണേട്ടാഅറിഞ്ഞാ മതി. പക്ഷെ നിന്റെ ഈ സന്തോഷം കാണുമ്പോ എന്തോ ഒരു പേടി മനസ്സിൽ നിറഞ്ഞു വരുന്നുഅവൾ അതിന് മറുപടി നൽകിയില്ലഡീ സത്യം പറ നീ കല്യാണത്തിന്റെ തലേ ദിവസം ഓടിപ്പോകാൻ വല്ല പ്ലാനും ഉണ്ടോഅവൾ കണ്ണ് മിഴിച്ചുഅല്ല നീ ആയോണ്ട് പറയാൻ പറ്റില്ലഹം. അതിന് പറ്റിയ ആളെ കിട്ടണ്ടേ. കണ്ണേട്ടാഉംകണ്ണേട്ടൻ ഈ വെയിൽ മുഴുവൻ കൊണ്ടിട്ടു കറുത്ത് പോകാത്തതെന്താഅവൻ ചിരിച്ചു
ഞാൻ വെയിൽ കൊണ്ടാ ഉള്ളത് കൂടെ ഒന്നൂടെ ഡിം ആകും അതാ വെയിൽ കൊള്ളാത്തത്.അതിനും അവൻ ചിരിച്ചു.ശ്ശെ കണ്ണേട്ടനെ കെട്ടി അവന്റെ മുന്നിൽ പോയി നിന്നാലോ എന്നാ എന്റെ ആലോചന
അതെന്തിനാഅവനോത്തിരി എന്റെ നിറത്തിന്റെ പേരിൽ കളിയാക്കിയിട്ടുണ്ട്ഓഹോകണ്ണേട്ടന് എങ്ങനെ ഉള്ള പെണ്ണിനെ ഇഷ്ടംഎനിക്കോ… എനിക്ക്.. അറിഞ്ഞിട്ട് എന്തിനാഅവളുടെ കള്ള നോട്ടം കണ്ടപ്പോൾ പറയാൻ വന്നത് അവൻ വിഴുങ്ങിപറ ഒന്ന്കല്യാണത്തിന് മുൻപ് എങ്ങനെ ആണെന്ന് ഞാൻ പറയുന്നില്ല പക്ഷെ എന്റർ കൈകൊണ്ടൊരു താലി ആ കഴുത്തിൽ വീണാൽ പിന്നെ ആ മനസിൽ ഞാൻ അല്ലാതെ മറ്റാരും ഉണ്ടാകാൻ പാടില്ല അത്ര നിർബന്ധേ ഉള്ളൂഓഹോ വാ.. പോകാം സഞ്ചിയും. എടുത്തു നടക്കുമ്പോൾ ആണ് ദൂരെ സ്കൂട്ടർ ശബ്ദം കേട്ടത്ദേ ശ്രീ വരുന്നുണ്ടഅവൻ കൈ ഉയർത്തി കാണിച്ചു
അവൾ അപ്പോഴാണ് അവരെ കണ്ടത്. അടുത്ത് കൊണ്ട് വന്നു വണ്ടി നിർത്തുഹായ് കുഞ്ഞനെപ്പോ വന്നുഉച്ചക്ക്ശ്രീ നീ ഇവളെ അ ജംഗ്ഷൻ വരെ പോയി ഇവൾക്ക് ഒരു ഐസ് ക്രീം വാങ്ങിയിട്ട് വാ
അവളുടെ മുഖം ഒന്ന് മങ്ങിഅത് ഏട്ടൻ പിന്നെ വാങ്ങിച്ചു കൊടുത്താ പോരേഅവൻ അവളെ തറപ്പിച്ചു ഒന്ന് നോക്കിനിനക്ക് പറ്റില്ലേആ… ഞാൻ… ഞാൻ വാങ്ങിച്ചു കൊടുത്തോളം
ഉം കുറച്ചു സാധനങ്ങൾ പറഞ്ഞേല്പിച്ചിട്ടുണ്ട് അതൂടെ വാങ്ങിക്കോഅമ്പട കള്ള… അപ്പോ പിന്നെ വേഗം കുളിച്ചു പോയി വായിൽ നോക്കാലോ അല്ലെഇവളെ ഞാൻഅയ്യോ… ശ്രീ യേച്ചി വേഗം വണ്ടി വിട്ടോ
അവൾ പിറകിൽ കയറി ഇരുന്നു. അവനെ നോക്കി ടാറ്റാ… ഉമ്മ…കൈ കൊണ്ട് ഒരു ഉമ്മയും കൂടെ കൊടുത്ത് പോകുന്നവളെ അവൻ ഒന്ന് നോക്കി ഒന്ന് നെടുവീർപ്പിട്ടു.
ശ്രീയേച്ചിഉംഎന്തെ മുഖം വടിഒന്നൂല്ലഅയാൾ ഇന്നും വന്നോഉംശ്ശെ ഞാൻ കണ്ടിട്ടില്ലഇപ്പോ കാണാം അവിടെ ജംഗ്ഷനിൽ നിൽപ്പുണ്ട്ആണോ എന്നാ എനിക്ക് കൂടെ കാണിച്ചു തരണേഎന്തിനാചുമ്മാ കാണാലോ
കുഞ്ഞാ വെറുതെ ഒന്നും വേണ്ടകേട്ടല്ലോ.അയാൾക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല.വേണ്ട അയാളെ കുറിച്ച് ചേച്ചിക്കും ഒന്നും അറിയില്ലലോഅതില്ല എന്നാലുംഒരു എന്നാകും ഇല്ല എനിക്ക് ഐസ് ക്രീം വേണം ഇല്ലേ ഞാൻ കണ്ണേട്ടനോട് പറഞ്ഞു കൊടുക്കുംവാങ്ങിച്ചു തരാം മിണ്ടാതിരിഅപ്പൊ കണ്ണേട്ടനെ പേടിയുണ്ട്ഉണ്ട്… നീ മാത്രേ ഇങ്ങനെ ഒക്കെ ഏട്ടനോട് സംസാരിക്കാറുള്ളു.ആണോ… അപ്പോ എന്നേം പേടിയുണ്ട്ശ്രീ മറുപടി നൽകാതെ അവളെ ഒന്ന് നോക്കി അത്ര മാത്രം.
💔💔💔
വീട്ടിലെത്തി ഒന്ന് കുളിച്ചു വന്നു അവൻ ശ്രീ യെ കണ്ടോ കണ്ണാ ആ അവൾക്ക് ഐസ് ക്രീം. വേണം എന്ന് പറഞ്ഞിട്ട് പോയിട്ടുണ്ട്അവർ ചായകൊണ്ടുവന്നു മുന്നിൽവെച്ചു.കുറച്ചുഅച്ചപ്പം…കുഴലപ്പംഇതേവിടെന്ന
അപ്പുറത്തെ വീട്ടിലെ അർച്ചനയുടെ വയറു കാണാൻ വന്നതാ. അവർ കൊണ്ട് വന്നതാണ്ഉംശ്രീക്കു ഒപ്പം ആണ് അവളുടെ കല്യാണം കഴിഞ്ഞേ…. നമുക്ക് ഭാഗ്യം ഇല്ല അത്ര തന്നെഅതൊക്കെ കഴിഞ്ഞില്ലേ അമ്മേ അവളും മറന്നു ഇനി അമ്മയായിട്ട് അതൊന്നും ഓർമിപ്പിക്കണ്ടഅവൻ അത് കഴിക്കാൻ തോന്നിയില്ല ചായ എടുത്ത് ഉമ്മറത്തേക്ക് നടന്നു
💔💔💔
കുഞ്ഞാഉം ദേ നീ ഇപ്പോ നോക്കല്ലേ.ഇല്ല ഇവിടെ ഉണ്ടോഉം ആ റെഡ് കളർ ഷർട്ട് ഇട്ടു ഇങ്ങോട്ട് തന്നെ വായിൽ നോക്കി നിൽക്കുന്ന കണ്ടോ അതാ ആള്ചേച്ചി കടയിൽ നിന്ന് സാധനം മേടിച്ചോ ഞാൻ ഐസ് ക്രീം. മേടിക്കട്ടെ എടാ ഒരു വലിയ ടിൻ വാങ്ങിച്ചോ എല്ലാവർക്കും കഴിക്കാംഅപ്പോ ബാക്കി വരുന്നതോഅത് നീ തന്നെ കഴിച്ചോഹാ താങ്ക് യു താങ്ക് യുഅവൾ ഐസ് ക്രീം ബോട്ടിൽ വാങ്ങിക്കാൻ നിൽക്കുന്ന നേരം. ചുമ്മാ ഒന്ന് നോക്കി.
കാര്യം കൊള്ളാം കാണാൻ ഒരു ചേല്ലൊക്കെ ഉണ്ട്. ചെറിയയൊരു കഷണ്ടി കയറിയിട്ടുണ്ട്.. എന്ന് തോന്നുന്നു. എന്നാലും ചേച്ചിക്ക് മേച്ചാണ്.അവൾ അയാളെ തന്നെ നോക്കി നിന്നു. അവൻ ആണെങ്കിൽ അത് കണ്ടതും ഇല്ല.പെട്ടന്ന് നോക്കിയപ്പോൾ ആണ് ജനനി നോക്കി നിൽക്കുന്ന കണ്ടത്.അയാളൊരു ചമ്മിയ ചിരി പകരം നൽകി
അവളും തിരികെ ചിരിച്ചുകുഞ്ഞാ പോകാംചേട്ടോ ഈ ഐസ് ക്രീന്റെ കാശു കണ്ണേട്ടൻ തരുമേആ ആയ്കോട്ടെ. നിന്നെ ഇങ്ങോട്ട് കാണാറില്ലലോ കൊച്ചേഅവളുടെ കല്യാണ ആണ് ശംഭു വേട്ട
അത് ശരി. വിരുന്നു നിൽക്കാൻ വന്നതാ ല്ലേഉം
അവളൊന്നു മൂളിപോകാം ചേച്ചിപോകും മുന്നേ അവൾ ഒന്നൂടെ അയാളെ നോക്കി അപ്പോൾ ആണ്
ഏട്ടാ പോകാംപരിചയമുള്ളോരു ശബ്ദംഅവൾ ഒന്ന് നിന്നുഅയാളുടെ അടുത്തേക്ക് നടന്നു. വരുന്ന മഹേന്ദ്രൻഅവനും അവളെ കണ്ട് ഒന്ന് നിന്നു.ഇവിടെ എന്താ എന്ന് ആലോചിക്കാതെ ഇരുന്നില്ലപക്ഷെ പകപ്പ് മാറ്റി കിട്ടിയ ചാൻസ് മുതലാക്കി അവൾ അവന്റെ അടുത്തേക്ക് നീങ്ങിഇയാൾ എന്താ ഇവിടെ
അ..അത്… അത് പിന്നെഅവനൊന്നും വിക്കിയപ്പോൾ അടുത്തു നിന്നിരുന്ന അയാൾ അവനെ സൂക്ഷിച്ചു നോക്കിഅല്ല എന്റെ വീട് ഇവിടെ ആണ്ഓ ഇതാരാഎന്റെ ഏട്ടനാഓ… എന്താ ഏട്ടന്റെ പേര്
പങ്കഞ്ചാക്ഷൻഅയ്യേ ശ്രീയേച്ചി ഈ ചേട്ടന് ഓൾഡ് പേരാണ് നമുക്ക് ഇത് വേണ്ടഏയ് ഡീ കൊച്ചേ
അയാൾ പിന്തിരിഞ്ഞു നടന്നു അവൾക്ക് അരികിൽ എത്തിഎന്റെ പേര് മോഹൻ.. മോഹൻ കുമാർ ഇവിടെ kseb യിൽ ആ വർക്ക് ചെയ്യുന്നേഅപ്പൊ നേരത്തേ പറഞ്ഞതോഅത് ചുമ്മാ പറഞ്ഞതാ
ആണോ എന്നാ ഞാനും ചുമ്മാ പറഞ്ഞതാ ആദ്യത്തെ പേരാ ഇഷ്ടായെഅവൾ ചിരിച്ചുകൊണ്ട് ഓടി പോയി. അവളുടെ പോക്ക് കണ്ട് ചെറു ചിരിയോടെ അവനും നോക്കി നിന്നു കണ്ണേട്ടൻ എവിടെ ഇവിടത്തെ ഫാൻസ് അസോസിയേഷൻ . പറ കണ്ണേട്ടൻ മതി… കണ്ണേട്ടൻ മതി