19/04/2026

എന്തിനെന്നറിയാതെ : ഭാഗം 11

രചന – ആര്യ പൊന്നൂസ്

ഈ ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും ഉണ്ടാകും എന്തെങ്കിലും ഒരു കഥ പറയാൻ….

നിന്റെ കഥ എന്താണാവോ…….

ഞാൻ പറയാം അർജുൻ… നീയത് കേൾക്കണം… കേട്ടെ പറ്റൂ…..

അവനിഷ്ടമില്ലാത്ത രീതിയിൽ തലവെട്ടിച്ചു.അപ്പു കടലിലേക്ക് നോക്കുകയാണ്. അതിലെ തിരമാലകൾപോലെയാണ് അവളുടെ മനസുമെന്ന് അവൾക്ക് തോന്നി…..

അർപ്പണ കം… എനിക്ക് സമയമില്ല. നിന്റെ പിന്നാലെ നടക്കുകയല്ല എന്റെ പണി

ഞാൻ പറഞ്ഞോ അർജുൻ നിന്നോട് എന്റെ പിന്നാലെ വരാൻ….

നിനക്കെന്തോ ഉണ്ടാക്കാനുണ്ടെന്ന് പറഞ്ഞില്ലേ വേഗം ഉണ്ടാക്ക്….

അർജുൻ… എന്റെ ഒരു ചോദ്യത്തിന് നീ ആൻസർ ചെയ്യണം.

എടീ പുല്ലേ എന്റെ ക്ഷമയെ പരീക്ഷിക്കരുത്.

സോറി അർജുൻ. എന്റെ തീരുമാനത്തിൽ മാറ്റമില്ല..

കോപ്പ്. ചോദിക്ക്

എന്തുകൊണ്ടായിരിക്കും കല്യാണം കഴിഞ്ഞസ്ത്രീകൾ ഭർത്താവിനെ ഒഴിവാക്കി മറ്റൊരാളുടെയൊപ്പം പോകുന്നത്..

എല്ലാരും പോവാറില്ല.

പോകുന്നവരുടെ കാര്യമാ ചോദിച്ചത്..

I ഡോണ്ട് know എനിക്കതൊന്നും അന്വേഷിക്കണ്ട കാര്യമില്ല.

പ്ലീസ് ക്വയറ്റ്… എന്തിനാ നീ സൗണ്ട് എടുക്കുന്നത്. എനിക്ക് കേൾക്കാനല്ലേ നീ പറയുന്നത്…. സൊ പ്ലീസ് ആ സൗണ്ടിൽ പറഞ്ഞാൽ മതി.

അർജുൻ അവളുടെ അടുത്തായിരുന്നു അവളുടെ ഇരുകവിളിലുമായി ശക്തിയിൽ കൈ അമർത്തി, അവളുടെ ചുണ്ടുകൾ പാതി പിളർന്നു

നീ കുറെ നേരമായി തുടങ്ങിയിട്ട് എണീറ്റ് വാടിപുല്ലേ.. എനിക്കെ മറ്റൊരു മുഖം കൂടെയുണ്ട് അതെടുപ്പിക്കരുത്…

താക്കീതോടെ അവൻ പറഞ്ഞു തുടങ്ങി. അതാവസാനിപ്പിക്കുന്നതിനുമുമ്പ് അവള് കയ്യിൽ മണ്ണ് വാരി അവന്റെ വായിലിട്ടു. അങ്ങനെയൊന്നു അവൻ പ്രതീക്ഷിച്ചേ ഉണ്ടായിരുന്നില്ല.. അവിടുന്ന് ചാടിഎണീറ്റ് അവനത് തുപ്പികളഞ്ഞു, അതിനിടയിൽ അവളെ ദേഷ്യത്തിൽ നോക്കുന്നുണ്ട് അവളോട് എന്തോ പറയാൻ വന്നതും മണ്ണ് ഉള്ളതുകാരണം ചുമച്ചു മാത്രവുമല്ല അവനു സംസാരിക്കാനു പറ്റുന്നില്ല.

അർജുൻ സംസാരിക്കാൻ ബുദ്ധിമുട്ടണ്ട നടക്കില്ല… ഇവിടെ അടങ്ങി നിന്നാൽ ഞാൻ പോയി വെള്ളം വാങ്ങിവരാം..

അത്രയും പറഞ്ഞു അവള് വെള്ളം വാങ്ങാൻ പോയി, വെള്ളവുമായിവന്ന് അതവന് കൊടുത്തു.. അവൻ പെട്ടന്ന് തന്നെ വായകഴുകി, കുറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് അവന്റെ വായിലെ മണ്ണ് പൂർണമായും പോയത്.. അത് കഴിഞ്ഞതും ബോട്ടിൽ വലിച്ചെറിഞ്ഞു അവനവളെ നോക്കി.

എനിക്ക് നീ പറയുന്നത് കേൾക്കാൻ താല്പര്യം ഇല്ല…. വാ പോവാം.

നീ കേട്ടാലും ഇല്ലെങ്കിലും ഞാൻ ഇനി നിന്റെ കൂടെ വരുന്നില്ല, നിന്നെപ്പോലെ ഒരാളുടെ കൂടെ വരുന്നതിലും ബെറ്റർ ഇവിടെ തനിച്ചിരിക്കുന്നതാ, എന്റെ തീരുമാനത്തിൽ മാറ്റമില്ല അർജുൻ.

എന്റെ തീരുമാനത്തിലും മാറ്റമില്ല, അർപ്പണ വാ പോവാം നേരം സന്ധ്യ ആവുന്നുണ്ട് ഈ ഏരിയ അത്ര നല്ലതല്ല.

നീ എന്തിനാ അർജുൻ എന്റെ കാര്യത്തിൽ ടെൻഷൻ ആവുന്നത്… ഈ ഏരിയ എന്തോ ആയിക്കോട്ടെ i ഡോണ്ട് കെയർ, മാത്രവുമല്ല നേരത്തെ നീ എന്നെ ഉൾപെടുത്തിയ കാറ്റഗറി പ്രകാരം അതൊന്നും എന്നെ ബാധിക്കില്ലല്ലോ…ഒറ്റയ്ക്കായിരുന്നു ഞാൻ…ഇനി അങ്ങോട്ടും അങ്ങനെ മതി, മറ്റൊരാളുടെ സഹായം എനിക്ക് ആവശ്യമില്ല പ്രത്യേകിച്ച് നിന്നെപ്പോലെ ഒരാളുടെ….

ഊരയ്ക്ക് കയ്യുംകൊടുത്ത് നിന്ന് അർജുൻ അവളെയൊന്നു നോക്കി.

ഇത്രേം വായില് നാവ് ഉണ്ടായിരുന്നോ ഇതിന്, കണ്ടാൽ തോന്നില്ല.. എനിക്കറിയാം നിന്നെ എങ്ങനെ കൊണ്ടുപോകണമെന്നത്

മനസിലോർത്ത് അവൻ ഷർട്ടിന്റെ കൈ മുകളിലേക്ക് തിരുകിവച്ചു അവളുടെ അടുത്തേക്ക് വന്നു..അവളെന്തെന്ന് ഭാവത്തിൽ അവനെയൊന്ന് നോക്കി.പെട്ടന്നവൻ അവളെ എടുത്തു ചുമലിലൂടെയിട്ട് നടക്കാൻ തുടങ്ങി. അവള് കുതറുന്നുണ്ട്…

അർജുൻ എന്നെ വിട്…. നിന്നോട് എന്നെ താഴെ നിർത്ത്… നിനക്കെന്താ വേണ്ടത് എന്നെയെന്തിനാ ഇങ്ങനെ ടോർചർ ചെയ്യുന്നത് പ്ലീസ് അർജുൻ എന്നെ നിർത്താൻ.

അടങ്ങി കിടക്കെടി മോളെ… നിന്നെ മര്യാദക്ക് വിളിച്ചതല്ലേ ഞാൻ…..

ഞാനും പറഞ്ഞില്ലേ വരുന്നില്ലെന്ന്….

വന്നേ പറ്റൂ…. നൗ i’m യുവർ ഹസ്ബൻഡ്. അത് മറക്കരുത്

I ഡോണ്ട് വാണ്ട്‌ ബി യുവർ വൈഫ്‌.

I ടൂ…

Then ജസ്റ്റ്‌ ലീവ് മി…

അവളവന്റെ പുറത്ത് അടിക്കാനും മാന്താനും തുടങ്ങി, ആളുകൾ പലരും അത് ശ്രദ്ധിക്കുന്നുണ്ട്.. ആരോ ഇൻഫോം ചെയ്തിട്ടാകണം പോലീസ് യൂണിഫോമിൽ രണ്ടാലുകൾ അവന്റെയാടുത്തേക്ക് വന്നു…. അവരെ കണ്ടതും അവൻ നേരെനിന്നു പുരികം ചുളിച്ചു ഒപ്പം അവളെ താഴേനിർത്തി. അവൻ താഴെവച്ചതും അവളവന് ഒരെണ്ണം കൊടുത്തു, പോലീസ് വന്നകാര്യം അവളു ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല….

എന്താ മോളെ പ്രശ്നം…

ശബ്ദം കേട്ടതും അവള് തലവെട്ടിച്ചുനോക്കി.. പോലീസ് ആണെന്ന് മനസിലായതും അവള് അർജുന്റെ കയ്യിൽതൂങ്ങി, അവളടിച്ച ദേഷ്യത്തിൽ അവൻ കൈമാറ്റാൻ നോക്കുന്നുണ്ടെങ്കിലും അവള് കൂടുതൽ അടുക്കുകയാണ് ചെയ്തത്… പോലീസ് കാരണം കുറെ അനുഭവിച്ചതിനാലാകണം അവൾക്ക് അവരെ പേടിയും അത്രതന്നെ വെറുപ്പുമാണ്…….

ഇതേതാടാ ഈ കുട്ടി, നീയെവിടുന്ന് തട്ടികൊണ്ടുവന്നതാ….

അവരുടെ ചോദ്യം കേട്ടതും അവൻ അപ്പുവിനെ നോക്കി…

ഞാൻ തട്ടികൊണ്ടുവന്നതൊന്നുമല്ല…

പിന്നെ…

അത്… അതിപ്പിന്നെ…

എന്താടാ ഒരു പരുങ്ങൽ….

സാർ ഇതെന്റെ വൈഫ്‌ ആണ്….

ആ മറുപടി കേട്ടതും പോലീസുകാരും അവിടെ കൂടിയവരും അപ്പുവിനെ നോക്കി….

ആണോ കുട്ടി… ഇത് നിന്റെ ഹസ്ബൻഡ് ആണോ……

ഉം… അതെ…

പിന്നെ എന്തിനായിരുന്നു ഇത്ര ബഹളം…

അത്… അത്പിന്നെ… ഒരു സൗന്ദര്യപ്പിണക്കം… അത്രയേ ഉള്ളൂ….

അർജുൻ പറഞ്ഞൊപ്പിച്ചു…

ഓഹ് അതാണോ…. എന്തായാലും ഭാര്യയും ഭർത്തവും പോലീസ് സ്റ്റേഷനിലേക്ക് നടക്കു……

അതിന്റെ ആവശ്യമെന്താ….. സാറിനു വിശ്വാസം വന്നില്ലേ….. ഒരു മിനിറ്റ്….. അപ്പൂ താലി എവിടെ….

അവള് ഡ്രസിന്റെ ഉള്ളിൽനിന്നും താലി എടുത്ത് പുറത്തിട്ട്……

എന്നിട്ടും വിശ്വാസം ഇല്ലെങ്കിൽ……  മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ട്….

അവൻ പെട്ടന്ന് ഫോണിൽ നിന്ന് സർട്ടിഫിക്കറ്റ് എടുത്തു അയാൾക്ക് നീട്ടി….

അയാളത് ശ്രദ്ധപൂർവ്വം വായിച്ചു അവനു തിരിച്ചുകൊടുത്തു..

ഓക്കേ…. ഒരു കാര്യം പറഞ്ഞേക്കാം രണ്ടിനോടും ഇത് പബ്ലിക് പ്ലേസ് ആണ്…. അല്ലാതെ നിങ്ങടെ ബെഡ്‌റൂം അല്ല… Idiots…പൊക്കോ…

അർജുൻ അവളുടെ കയ്യുമ്പിടിച്ചു നടന്നു, അവള് കൈമാറ്റാൻ നോക്കുന്നുണ്ടെങ്കിലും അവൻ വിടുന്നില്ല.കാറിന്റെ അടുത്തെത്തി ഡോർ വലിച്ചുതുറന്നു അവളെ കയറ്റി ഡോർ അടച്ചു ഒപ്പം അവനും കയറി.

അർജുൻ അപ്പുവിന്റെ കയ്യുമ്പിടിച്ചു നടക്കുന്നത് ശ്രയ കണ്ടിരുന്നു അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല…

അർജു… അപ്പോൾ അവനു മനസിലായോ അവളാണ് അവന്റെ  സച്ചുവെന്ന്…..അതാണോ….ഒന്ന് വിളിച്ചു നോക്കിയാലോ അവനെ… വിളിക്കാം

അവളപ്പോൾ തന്നെ അവനു ഡയൽ ചെയ്ത്… ശ്രയ ആണെന്ന് മനസിലായതും അർജുൻ ആ കോൾ കട്ട്‌ ചെയ്തു… അവളതിനനുസരിച്ചു വിളിച്ചുകൊണ്ടിരുന്നു ഒടുക്കം അവൻ കോൾ അറ്റൻഡ് ചെയ്തു…

പറാ ശ്രയാ.ഞാൻ കുറച്ചു തിരക്കിലാ…

നീയെവിടാ അജൂ….

ഞാൻ…. ഞാൻ ഹോസ്പിറ്റലിൽ എന്തേ…

ഒന്നുല്ല… ബൈ… തിരക്ക് കഴിഞ്ഞിട്ട് വിളിക്ക്…

അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു… കോൾ കട്ടാക്കി അവള് അങ്ങനെ തരുത്ത് നിന്ന്…..

അർജുൻ… നീയെന്തിനാ ശ്രയയോട് കള്ളം പറഞ്ഞത്..

അതെന്റെ പേർസണൽ കാര്യമാ നീ ഇടപെടേണ്ട…..

സ്നേഹിക്കുന്നവരോട് കള്ളം പറയുന്നത് അത്ര നല്ല സ്വഭാവം അല്ല.. സത്യം അവര് തിരിച്ചറിയുമ്പോൾ എന്തോരം വേദനിക്കുമെന്ന് അറിയോ….

അപ്പോൾ എന്തുവേണമെന്ന് എനിക്കറിയാം…. ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം… അങ്ങനെ വല്ല കാമുകനും ഉണ്ടോ നിനക്ക് ഉണ്ടെങ്കിൽ പറാ ഞാൻ തന്നെ നിന്നെ അവന്റെ കയ്യിൽ ഏല്പിക്കാം…..

അവള് അവനെയൊന്ന് നോക്കി.. ഒരുപാട് നിരാശയുണ്ടായിരുന്നു ആ നോട്ടത്തിൽ…

അപ്പു പറാ എവിടെയുണ്ട് അവൻ നമുക്ക് പോയി കാണാം ..

അത് നടക്കില്ല…

വൈ…. നമ്മുടെ കാര്യമാണോ.. ഞാൻ പറഞ്ഞു മനസിലാക്കാം…

അതല്ല…. ആൾക്ക് വേറെ റിലേഷൻ ഉണ്ട്..

ഓഹ്… അടിപൊളി…. നല്ല ആളെയാണല്ലോ കണ്ടുപിടിച്ചത് എവിടുന്ന് കിട്ടി…. അല്ലെങ്കിലും നിങ്ങളൊക്കെ ചതിക്കുമെന്ന് ഉറപ്പുള്ളവരെയാണല്ലോ സ്നേഹിക്കുക….

അവള് മറുപടി പറയാതെ നോട്ടം പുറത്തേക്കയച്ചു….അർജുൻ വീട്ടിലേക്ക് പോകുന്നതിനുപകരം റെസ്റ്ററന്റിലേക്കാണ് വണ്ടി തിരിച്ചത്.

ഇറങ്ങു

എന്തിനാ ഇങ്ങോട്ട്.

നിനക്ക് വിശക്കുന്നില്ലേ, വാ എന്തെങ്കിലും കഴിക്കാം.

അർജുൻ പൊക്കോ എനിക്കൊന്നും വേണ്ട.

വേണ്ടെങ്കിൽ പിന്നെ അവിടെയിരുന്നോ എനിക്ക് നല്ല വിശപ്പുണ്ട്

അർജുൻ അവളെപ്പിന്നെ വിളിക്കാൻ നിൽക്കാതെ പെട്ടന്നിറങ്ങി അങ്ങോട്ട്‌ നടന്നു.

അവള് സീറ്റിൽ ചാരിയിരിക്കുകയാണ്..

അജൂ…. നീ നിന്നെത്തന്നെയാ ചതിയനെന്നു വിശേഷിപ്പിച്ചത്, നിനക്ക് എന്നോടുള്ള സ്നേഹം ആത്മാർത്ഥമായിരുന്നെങ്കിൽ ഞാൻ ആണെന്ന് പറഞ്ഞു മാറ്റൊരു പെണ്ണ് നിന്റെ മുൻപിൽ വന്നു നിൽക്കുമ്പോഴേക്ക് നീ അവളെ സ്വീകരിക്കില്ലായിരുന്നില്ലല്ലോ…. സ്നേഹിക്കുന്നവരെ മനസിലാക്കാൻ പറ്റുന്നില്ലെങ്കിൽ ആ സ്നേഹം വെറും അഭിനയം മാത്രമാകും…..

ചിന്തകളിലേക്ക് ഊളിയിട്ടപ്പോഴാണ് കാറിന്റെ വിൻഡോയിൽ തട്ട് കേട്ടത്. ഞെട്ടികൊണ്ട് അവളെങ്ങോട്ട് നോക്കി, മുൻപിൽ അർജുനെ കണ്ടതും അവള് ഗ്ലാസ് താഴ്ത്തി….

എന്താ അർജുൻ…

ദാ ഇതിരുന്ന് കഴിക്ക്, വാങ്ങു…

ഒരു പ്ലേറ്റിൽ അപ്പവും സ്ട്യൂവും അവൾക്ക് നീട്ടിയവൻ പറഞ്ഞു. അവളത് വാങ്ങി അതിലേക്കും അവനെയും മാറിമാറി നോക്കി..

ഞാനിപ്പോൾ വരാം നീയിരുന്നു കഴിക്കാൻ നോക്ക്, രാവിലെ കഴിച്ചതല്ലേ ഇതുവരെ വേറൊന്നും കഴിച്ചില്ലല്ലോ…

അവളുടെ മറുപടിയ്ക്ക് കേൾക്കാതെ അവൻ തിരിഞ്ഞ് നടന്നു. അവള് അവൻ പോയവഴിയേ നോക്കിയിരിക്കുകയാണ്, പിന്നെയെന്തോ ഓർത്തെന്നപോലെ ആ താലി കയ്യിലെടുത്തു ..

എനിക്കൊന്നും മനസിലാകുന്നില്ല… എന്താ ഞാൻ വേണ്ടത്… അജു അവൻ…. വേണ്ട അതുശരിയല്ല… അവൻ ഒരിക്കൽപോലും എന്നെ അറിഞ്ഞില്ലല്ലോ പിന്നെയെന്തിനാ….

അർജുൻ അവനുള്ള ഫുഡ്മായി വന്നപ്പോഴും അവള് അതും കയ്യിൽവച്ചു മിഴിച്ചിരിക്കുന്നതാണ് കാണുന്നത്…

അപ്പൂ….. നീയെന്താ സ്വപ്നം കാണാണോ…. കഴിക്കാൻ നോക്ക് സ്വപ്നം കാണാൻ പിന്നെ സമയം തരാം….

അവളിരുന്ന് കഴിച്ചു ഒപ്പം അവനും, അതുകഴിഞ്ഞു നേരെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു…

നീയെന്തിനാ ഇന്ന് അഭിയെ കൂട്ടി പുറത്തേക്കിറങ്ങാൻ തുടങ്ങിയത്, എന്തായിരുന്നു അത്യാവശ്യം..

ബാങ്കിൽ പോവാൻ

ഉം..?

എമൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ, പിന്നെ കുറച്ചു കാര്യങ്ങൾ… അർജുൻ ഞാൻ നാളെ അവിടുന്ന് മാറാൻ പോവാ….

തുടരും