19/04/2026

എന്തിനെന്നറിയാതെ : ഭാഗം 28

രചന – എഴുത്തിനെ പ്രണയിച്ചവൾ

ഹർഷാ നിക്ക് നിന്നോട് മറ്റൊരു കൂട്ടം ചോദിക്കാനുണ്ട്….. പ്രതാപൻ ഇവിടെ വന്നിരുന്നു…. കേട്ടതൊക്കെ സത്യാണോ…..

അവന്റെ നെറ്റിച്ചുളിഞ്ഞു,

അയാളെന്താ അറിഞ്ഞേ… ന്റേം അരൂന്റേം കല്യാണം കഴിഞ്ഞതറിഞ്ഞോ… എങ്ങനെ…..

മോനേ…പറാ….

അമ്മായി എന്താ അറിഞ്ഞേ… അയാളെന്താ പറഞ്ഞെ…

നീയും ചിത്രയും ഇഷ്ടത്തിലാ, നിങ്ങടെ കല്യാണം പെട്ടന്ന് നടത്തിയാലോ എന്ന്…

അതുകേട്ടതും അവന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു….

അമ്മായി….. അയാള് വെറുതെ എന്തോ പറഞ്ഞതാ….എനിക്കാ പെണ്ണിനോട് ഒന്നുമില്ല..

എടാ എന്നാലും അവരിങ്ങോട്ട് വന്നു പറഞ്ഞസ്ഥിതിക്ക് നമുക്കതൊന്ന് ആലോചിച്ചൂടെ…. എന്തുകൊണ്ടും കുഴപ്പമില്ലാത്ത ബന്ധമല്ലേ… ഒന്നുല്ലേലും പരസ്പരം അറിയാലോ…

അമ്മായി…… അവളെന്നല്ല, മറ്റൊരുപെണ്ണും എന്റെ ലൈഫിൽ ഉണ്ടാവില്ല… അരു അല്ലാതെ മറ്റാരും….

അവന്റെ ഉരച്ചാതീരുമാനം കേട്ടതും അവര് നെറ്റിച്ചുളിച്ചു…

അതാരാടാ…..

അവര് ചോദിച്ചപ്പോഴാണ് അറിയാതെയാണെങ്കിലും സത്യം പുറത്തുവന്നത് അവനോർത്തത്…

ഛെ…. അരൂന് വാക്ക് കൊടുത്തതല്ലേ ആരോടും പറയില്ലെന്ന്… എന്നിട്ടിപ്പോൾ…. എന്തുചെയ്യും…..

ഹർഷാ നിന്നോടാ….

അത് പിന്നെ പറയാം…. ഞാനെ ഒന്ന് പുറത്തുപോയിവരാം…

ഹർഷാ ഇത് പറഞ്ഞിട്ട് പോടാ….

അവരുറക്കെ പറഞ്ഞെങ്കിലും അവനത് ശ്രദ്ധിക്കാത്തമട്ടിൽ അവിടുന്നിറങ്ങിപ്പോയി……

************

അച്ഛാ…… തോന്നുന്നുണ്ടോ അവനതൊക്കെയും വേണ്ടെന്നുവെയ്ക്കുമെന്ന്….

ചാരുകസേരയിലിരുന്ന് എന്തോ ആലോചിക്കുന്ന മാധവനോടായി സാജൻ ചോദിച്ചു….

ഇല്ലെങ്കിൽ ഒന്നും അനുഭവിക്കാൻ ആയുസുണ്ടാവില്ല അവനു, തീരും അവനും അവന്റെ തന്തയെപ്പോലെ…..

ആരെ തീർക്കുന്ന കാര്യമാ ഇളയച്ചാ….

ഹർഷന്റെ ശബ്ദം കേട്ടതും അയാള് പുച്ഛത്തോടെ മുഖം കോട്ടി….

നിന്നെ തന്നെയാടാ ചെള്ള് ചെറുക്കാ….. എന്തിനാടാ നീ ഇത്രയും ചെറിയാപ്രായത്തിൽത്തന്നെ ചാവാൻ നിൽക്കുന്നെ…

ഞാൻ പറഞ്ഞോ ചാവാൻ പോവാണെന്നു… നിങ്ങള് പേടിക്കണ്ട, നിങ്ങൾക്ക് വായിക്കരിയിട്ടിട്ടെ ഞാൻ ചാവൂ…. സന്തോഷായില്ലേ….

എടാ…. അത്രയ്ക്കൊക്കെ വേണോ മോനെ… നിനക്കൊന്നും എന്റെ അച്ഛന്റെ രോമത്തിൽ തൊടാൻ കഴിയില്ല….. അങ്ങനെ സംഭവിക്കണേൽ ഞാൻ ചാവണം….

ആണോ… നീ ചാവുന്നതിലും എനിക്കധികം നൊമ്പരമൊന്നുമില്ലേ….. എടോ കിളവാ… ഇനി എന്റെ വീട്ടിൽ കയറിവന്ന് അമ്മായിയെ എന്തേലും പറഞ്ഞാൽ ഞാൻ ഒരു വരവ് കൂടെ ഇങ്ങോട്ട് വരും, തന്നെ വെള്ളപുതപ്പിച്ചു കിടത്താൻ…

സാജൻ തള്ളിയതും ബാലൻസ് കിട്ടാതെ ഹർഷൻ മലർന്നടിച്ചുവീണു….

ഇത്രയേ ഉള്ളു നീ, ആ നീയാണോ എന്റെ അച്ഛന്റെ നേർക്ക് വരുന്നത്….. നാളത്തോടെ അവസാനിപ്പിച്ചോ എല്ലാം… ഇനിയും ഉണ്ടാക്കിയാൽ ഇങ്ങനെ ആവില്ല……

അവനു നേരെ വിരൽചൂണ്ടി സാജൻ പറഞ്ഞതും ഹർഷൻ പുച്ഛിച്ചു അവിടുന്ന് എണീറ്റു….

മോനേ സാജാ….. നിന്നെപ്പോലെ അന്യന്റെ മുതൽ ആഗ്രഹിക്കാറില്ല ഞാൻ, എന്താണോ അവകാശപ്പെട്ടത് അതെ ആഗ്രഹിച്ചിട്ടിട്ടുള്ളു, ഇതുവരെ…. ഇവിടുന്നങ്ങോട്ടും…. എന്തൊക്ക സംഭവിച്ചാലും അതിൽനിന്നു ഒരു അഞ്ചുപൈസപോലും നിനക്ക് കിട്ടില്ല… തരില്ല ഞാൻ…..നാളെ കാണാം

അവനെ മുൻപിൽനിന്ന് പിടിച്ചുതള്ളി ഹർഷൻ അവിടുന്നിറങ്ങി…..വീട്ടിലേക്ക് പോകുന്നവഴിയാണ് ചിത്രയെ കണ്ടത്….. അവളെക്കണ്ടതും ഹർഷൻ വണ്ടി സൈടാക്കി ഇറങ്ങി….

ഹർഷേട്ടനോ… എപ്പോൾ വന്നു… സുഖാണോ….

തെല്ല് പരിഭ്രാമത്തോടെ അവള് ചോദിച്ചതും അവനവളെയൊന്ന് നോക്കി…..പിന്നെ ശ്വാസംവലിച്ചുവിട്ടു….

ചിത്രേ…. നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല, എന്റെ കാര്യം പറയാം എനിക്ക് നിന്നോട് ഒന്നുമില്ല…. ഒന്നും….

ഒരിക്കലും ഉണ്ടാവില്ലേ…. ഞാൻ കാത്തിരുന്നോളാം…

കാത്തിരുന്നിട്ടും ഒരു കാര്യവുമില്ല….. എനിക്കൊരിക്കലും നിന്നെ സ്നേഹിക്കാൻ കഴിയില്ല… നിന്നെയെന്നല്ല മറ്റൊരു പെണ്ണിനേയും….

അതെന്താ…….

എനിക്കൊരാളെ ഇഷ്ടാ… നിനക്കറിയുന്ന ആളാ… നന്നായി അറിയുന്നാൾ….നിന്റെ ചേച്ചി….. എനിക്കൊരു ലൈഫ് ഉണ്ടേൽ അതവളുടെയൊപ്പം ആവും…… നീ ചെയ്തത് മോശായി…. എന്തിനാ വെറുതെ അച്ഛനെ പറഞ്ഞുവിട്ടത്…… ചിത്രേ… നീ ചെറിയകുട്ടിയാ….. ഒരനിയത്തിയായി മാത്രമേ നിനക്ക് എന്റെ ലൈഫിൽ സ്ഥാനമുള്ളു……

ഒരുചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞതും അവൾക്ക് കണ്ണു നിറയാൻ തുടങ്ങി…..

ചിത്ര കരയാൻ പറഞ്ഞതല്ല…. കാര്യങ്ങൾ നിനക്ക് പറഞ്ഞുതന്നതാ…… മനസ്സിൽ എന്തേലുമുണ്ടെൽ അതൊക്കെ ഒരു തമാശയായെടുത്ത് മറക്കണം… ഓക്കേ…..നീ ചെറിയകുട്ടിയല്ലേ ഇതൊക്കെ പ്രായത്തിന്റെയാ….. കേട്ടോ….

ഉം…

ക്ലാസിലേക്കാണോ….. ഞാൻ ഡ്രോപ്പ് ചെയ്യാം വാ……

അവൻ വിളിച്ചതും അവളൊപ്പംചെന്ന്, അവനെന്തൊക്കയോ ചോദിക്കുന്നുണ്ടെങ്കിലും അവള് കാര്യമായി ഒന്നും പറയുന്നില്ല….. അവളെ ഇറക്കി അവൻ പോകാൻ തുടങ്ങിയതും അവള് അവന്റെയടുത്തേക്ക് വന്നു….

എന്താ ചിത്ര…..

ഹർഷേട്ടൻ പറഞ്ഞില്ലേ പ്രായത്തിന്റെ ആണെന്ന്… എനിക്കങ്ങനെ തോന്നുന്നില്ല……എനിക്ക് ഏട്ടനെ ഇഷ്ടാ…… മറക്കാനൊന്നും പറ്റില്ല….. ആഗ്രഹിച്ചതൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്… ഏട്ടനെയും കിട്ടും എനിക്ക് ഉറപ്പുണ്ട്……

അവൻ തിരിച്ചെന്തെങ്കിലും പറയുന്നതിനുമുന്പേ അവള് തിരിഞ്ഞു നടന്നു…… അവളുടെ വാക്കുകൾ അവന്റെ മനസ്സിൽ ഒരു കുപ്പിച്ചില്ലുപോലെ തറഞ്ഞുനിൽക്കുകയാണ്……..

ഡ്രൈവ് ചെയ്യുന്നുണ്ടെങ്കിലും മനസ് മറ്റെവിടെയോ ആണ്….. ഫോൺ അടിഞ്ഞതും അവൻ ഞെട്ടി……. വൈഫി എന്ന് കണ്ടതും കോൾ കട്ട്‌ ചെയ്തു……. അവള് പിന്നെയും വിളിച്ചെങ്കിലും അവൻ ഫോൺ ഓഫ് ചെയ്തുവച്ചു……..

വീട്ടിലെത്തി നേരെ റൂമിൽ ചെന്ന് കിടക്കുകയാണ് ചെയ്തത്…..

******

അപ്പുവിന് ദേഷ്യവും സങ്കടവുമാണ് വന്നത്….

ഈ അച്ചേട്ടന് ഫോൺ എടുത്താൽ എന്താ….. അയ്യോ ഇനിയെന്തേലും പ്രോബ്ലം ആവോ….. എങ്ങനെയാ അറിയാ…. അമ്മായിയെ വിളിച്ചാലോ……

മറ്റൊന്നും ആലോചിക്കാതെ അവരപ്പോൾ തന്നെ അമ്മായിയെ വിളിച്ചു…….

ഹലോ…. അപ്പൂ മോളെ…. സുഖാണോ….

ഉം… അമ്മായിക്കോ….

എനിക്ക് സുഖാ ന്റെ കുട്ട്യേ……

അല്ല, ഹർഷേട്ടൻ അവിടെയില്ലേ… വിളിച്ചിട്ട് കിട്ടിയില്ല…

ഇപ്പോൾ ഇവിടുണ്ട്…… മോളേ ഞാനൊരു കാര്യം പറഞ്ഞാൽ മോള് കേൾക്കോ….

എന്താ അമ്മായി…. അമ്മായി പറാ……

അത് മോളേ….. പ്രതാപൻ വന്നിരുന്നു ഇവിടെ……

എന്തിനാ….

അവള് ആകാംഷയോടെ ചോദിച്ചു….

അതോ…. അവനു ചിത്രയെ ആലോചിച്ചു….

അതുകേട്ടതും അവൾക്ക് നെഞ്ചിലെവിടെയോ ഒരു വേദന അനുഭവപ്പെടാൻ തുടങ്ങി…….. ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ…. കണ്ണുകൾ താനേ നിറയാൻ തുടങ്ങിയതും ആ കോൾ അവസാനിപ്പിക്കാൻ അവളുടെയുള്ളം മൊഴിഞ്ഞു…..

മോളേ…. കേൾക്കുന്നില്ലേ……

ഉം…

എനിക്കറിയാം നീ പറഞ്ഞാൽ ഹർഷൻ കേൾക്കും…. മോള് പറയില്ലേ…..

ഉം…..

മോള് തിരക്കിലാണോ… അങ്ങനെ ആണേൽ പിന്നെ വിളിക്ക്….

ഉം…..

അത് കേൾക്കാൻ കാത്തെന്നോണം അതവസാനിപ്പിച്ചു അവള് ഫോൺ ഓഫ് ചെയ്തു കമഴ്ന്നു കിടന്നു കരയാൻ തുടങ്ങി…… കരഞ്ഞു കരഞ്ഞു ഒടുക്കം തളർന്നുറങ്ങിപ്പോയി………

***********

എടാ ഹർഷാ നീയെന്താ ഇങ്ങനെ കിടക്കുന്നെ…. വന്നേ….

അമ്മായി വിളിച്ചതും അവനൊപ്പം ചെന്ന്….

എടാ… അപ്പു വിളിച്ചിരുന്നു… ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്… അവളും ആദിയും പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ നിനക്ക് പറ്റില്ലല്ലോ……

എന്ത് പറയാൻ…..

പ്രതാപൻ ചിത്രയുടെ കാര്യം പറയാൻ വന്നത്….

അമ്മായി അവളോട് പറഞ്ഞോ…..

ആ എന്തേ…..

അമ്മായി എന്തുപണിയാ കാണിച്ചത്….. അവളോട് പറയേണ്ടിയിരുന്നില്ല…..

ഇത്തിരി ദേഷ്യത്തിൽപറഞ്ഞു അവൻ ഫോണെടുത്ത് അവൾക്കുവിളിച്ചു… അത് ഓഫാണെന്ന് അറിഞ്ഞതും അവന്റെ ചങ്ക് പിടയ്ക്കാൻ തുടങ്ങി……….

അരൂ….. നീയെന്തിനാ ഓഫ് ചെയ്തുവച്ചത്…… എനിക്കൊരിക്കലും അതിന് കഴിയില്ലെന്ന് നിനക്കറിയില്ലേ… പിന്നെന്താ…

സ്വയം ചോദിച്ചു അവനവൾക്ക് വിളിച്ചുകൊണ്ടേയിരുന്നു…..

*********

മോളേ ചിത്രേ…. എന്തുപറ്റി… നീയെന്താ ഇങ്ങനെ കിടക്കുന്നെ..എന്താണെങ്കിലും അമ്മയോട് പറാ…..

അവളുണ്ടായതൊക്കെയും ഭാവനയോട് പറഞ്ഞു…..

മോള് ഒന്നുകൊണ്ടും പേടിക്കണ്ട…. എനിക്കുണ്ടായ അനുഭവം മോൾക്കുണ്ടാവില്ല… അവളുടെ തള്ള കാരണമാ എന്റെ ജീവിതം തുലഞ്ഞത്… അവള് കാരണം നിനക്കൊരിക്കലും അവനെ നഷ്ടപ്പെടില്ല….

അമ്മ എന്തുചെയ്യുമെന്നാ….

അതൊക്കെ മോൾക്ക് വഴിയേ മനസിലാകും…… മോൾക്ക് ഹർഷനെ കിട്ടിയിരിക്കും ഇത് അമ്മയുടെ വാക്കാ……

ഭാവന വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞതും ചിത്രയ്ക്ക് സമാധാനം തോന്നി …….

************

ഹർഷന് എവിടെയും ഉറച്ചുനിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല, ഓരോ സെക്കൻഡും ഓരോ യുഗമ്പോലെ അവനു തോന്നി…… അവിടുന്ന് പോവാനോ നിൽക്കനോ കഴിയാത്ത അവസ്ഥ…..

അരുവിനു താങ്ങാൻ കഴിയില്ലെന്ന് ഉറപ്പാണ് … അന്നത്തേപോലെ ഇപ്പോൾ എന്തേലും ചെയ്‌താൽ… ആരാ ഉള്ളെ അവിടെ…….damnt…..

മനസ് എന്തൊക്കയോ ആലോചിച്ചു കൂട്ടാൻ തുടങ്ങിയതും അവന്റെ കണ്ണുകൾ നിറഞ്ഞു……. ഇടയ്ക്ക് ഫോൺ അടിഞ്ഞതും കണ്ണ് തുടച്ചു അവൻ വേഗമത് എടുത്ത് നോക്കി…..

അവളുടെ കോളാണെന്ന് അറിഞ്ഞപ്പോൾ അവനു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി…..

അരൂ….. ഡാ മോളെ… എന്താ ഫോൺ ഓഫ് ചെയ്തേ…. ഞാനെത്ര ടെൻഷൻ ആയെന്നറിയോ.. ..

എന്തിനാ…. അവിടെ ചിത്ര ഇല്ലേ…..

കുശുമ്പോടെയുള്ള സംസാരം കേട്ടതും അവൻ പുഞ്ചിരിച്ചു…..

അതിന് എനിക്കെന്താ……. മോളൂ…. ഞാൻ നാളെ നൈറ്റ്‌ തിരിച്ചെത്തും നമുക്ക് നേരിട്ട് സംസാരിക്കാം … ഓക്കേ…. അരൂ… കേൾക്കുന്നില്ലേ….

ഞാൻ ജീവനോടെയുണ്ടേൽ സംസാരിക്കാം….

തുടരും….