The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : കണ്ണൻ്റെ മാത്രം
മൂന്ന് മാസങ്ങൾ മൂന്ന് ദിവസങ്ങൾപോലെ കടന്നുപോയി…ആദവും ഫാമിലിയും സ്പൈയിനിലേക്ക് മൈഗ്രേറ്റ് ചെയ്തിട്ടും മൂന്ന് മാസമായി.. അവരുടെ യാത്രയുടെ കാര്യം അറിഞ്ഞപ്പോൾ വല്യപ്പച്ചൻ ആദ്യം സമ്മതിച്ചില്ല പിന്നെ അതിഥിയുടെ അവിടെ നിൽക്കാനുള്ള വിഷമം പറഞ്ഞപ്പോൾ ആണ് വല്യപ്പച്ചൻ മനസ്സോടെയല്ലെങ്കിലും സമ്മതം മൂളിയത്… അവർ പോകാറാകുമ്പോഴേക്കും ജോ ആദത്തിന്റെ സിറ്റുവേഷൻ മനസിലാക്കികൊണ്ട് അത് അക്‌സെപ്റ് ചെയ്തിരുന്നു… അതുകൊണ്ട് തന്നെ അവർ പോയപ്പോൾ അവർ പോയ ഒരു സങ്കടം ഉണ്ടായിരുന്നു എന്നല്ലാതെ മുൻപ് തോന്നിയിരുന്ന പോലെ ഒരു കുറ്റബോധം ഒന്നും തോന്നിയില്ല..
രണ്ടുമാസം മുൻപ് വല്യമ്മച്ചി അവരെ വിട്ടുപ്പോയിരുന്നു… കുറേനാളുകളായി കിടപ്പിലായതിന്റെ നരകയാതനകളിൽ നിന്ന് അവൾ രക്ഷപ്പെട്ടല്ലോ എന്നാണ് വല്യപ്പച്ചൻ തന്റെ സങ്കടം കടിച്ചുപ്പിടിച്ചുകൊണ്ട് പറഞ്ഞത്.. ജോയും നിധിയും മക്കളും വല്യപ്പച്ചന്റെ ഒരു സമാധാനത്തിനായി കുറച്ച് നാൾ അവിടെ നിന്നിരുന്നു…
നിധിയോട് ഇപ്പൊ പണ്ടത്തെപ്പോലെ ഒരു ദേഷ്യം ഒന്നും ഗ്രേസിയമ്മക്ക് ഇല്ലെങ്കിലും അവരുടെ ഉള്ളിലെ ജോയോടുള്ള സ്വാർത്ഥത കാരണം അവർക്ക് അവളെ അങ്ങോട്ട് അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല.. ചൊട്ടയിലെ ശീലം ചുടലവരെ എന്ന് പറയുന്നതുപോലെയാണ് അവർക്ക് ജോയോടുള്ള സ്വാർത്ഥത… അവർ മരിച്ചു മണ്ണടിഞ്ഞാലും അത് മാറില്ല എന്ന് നിധിക്കും ജോയ്ക്കും അറിയാം… പഴയപ്പോലെയുള്ള സ്നേഹപ്രകടനം ഒന്നും ജോയുടെ ഭാഗത്ത് നിന്ന് ആർക്കുനേരെയും ഇല്ലെങ്കിലും വിൻസെന്റിനോട് അടക്കം അവൻ സാധാരണ നിലയിൽ പെരുമാറുന്നുണ്ട്.. ഗ്രേസിയമ്മയോടും ആവശ്യത്തിന് അവൻ സംസാരിക്കാറുണ്ട്… ഒരിക്കലും പൂർണമായി തന്നോട് ക്ഷമിക്കാൻ അവന് കഴിയില്ല എന്ന് മനസിലാക്കിയതുകൊണ്ടോ എന്തോ അവർ സമാധാനത്തിൽ ആണ്… ചിട്ടുവിനെയും കുഞ്ഞിയേയും അവർക്ക് ഒത്തിരി ഇഷ്ടമാണ്.. പപ്പയുടെ അമ്മ എന്നൊരു ബഹുമാനം അവർ ഗ്രേസിയമ്മക്ക് കൊടുക്കുന്നുമുണ്ട്… നിധിയോട് മാത്രമാണ് ഇപ്പോഴും ഒരു അകൽച്ച…
നിധിക്ക് പക്ഷേ അതൊന്നും ഒരു പ്രശ്നമേ അല്ലാ… ഒന്നാലോചിക്കുമ്പോൾ അവർ അകന്നുനിൽക്കുന്നത് തന്നെയാണ് നിധിക്കും ഇഷ്ടം.. കാരണം അവർ അടുക്കാൻ ശ്രമിച്ചാലും തനിക്കൊരിക്കലും അവരോട് മനസ്സുതുറന്ന് സന്തോഷത്തോടെ പെരുമാറാൻ പറ്റില്ല എന്ന് അവൾക്ക് അറിയാം… അങ്ങനെ ഒരവസ്ഥ വന്നാൽ ചിലപ്പോ ജോയ്ക്ക് അതൊരു വിഷമമാകും.. അതുകൊണ്ട് ഇങ്ങനെ പോകുന്നത് തന്നെയാണ് നല്ലത് എന്ന് അവളും ഉറപ്പിച്ചു… പക്ഷേ അവൾ ജോയെയോ മക്കളെയോ അവരിൽ നിന്ന് അകറ്റിയില്ല.. അവളാണ് അത് പപ്പയുടെ അമ്മയാണ് നല്ലരീതിയിൽ അവരോട് പെരുമാറണം എന്ന് മക്കളോട് പറഞ്ഞുകൊടുത്തത്… ജോയ്ക്ക് നിധി എപ്പോഴും ഒരു അത്ഭുധമാണ്.. എങ്ങനെയാണ് തന്നോട് ഇത്രയൊക്കെ ദ്രോഹം ചെയ്ത ആൾക്ക് വേണ്ടി ഇങ്ങനെയെല്ലാം ചെയ്യാൻ കഴിയുന്നതെന്ന് അവന് മനസിലാകുന്നുണ്ടായിരുന്നില്ല.. ഒരിക്കൽ അത് ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടിയാണ് ഗ്രേസിയമ്മയോടുള്ള അവന്റെ ആറ്റിറ്റ്യൂഡ് കുറച്ചെങ്കിലും മാറ്റിയത്…
7 വയസ്സിൽ ഇച്ചായന്റെ അമ്മയായി വന്നതല്ലേ അവർ.. അന്ന് മുതൽ അവർ സ്വന്തം മോനായി കണ്ടല്ലേ ഇച്ചായനെ വളർത്തിയത്.. ഇച്ചായനോടുള്ള സ്വാർത്ഥതയുടെ പുറത്ത് എന്തെല്ലാമോ ചെയ്തുകൂട്ടിയെങ്കിലും അവർ ഇച്ചായന് നൽകിയ സ്നേഹം കലർപ്പില്ലാത്തതായിരുന്നല്ലോ.. അതുമാത്രം ആലോചിച്ചിട്ടാണ് ഇപ്പോഴും ഞാൻ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത്… എന്നോട് ചെയ്തതിന് ഒരിക്കലും ഞാൻ അവർക്ക് മാപ്പുകൊടുക്കില്ല.. പക്ഷേ അതിന്റെ പേരിൽ ഇച്ചായനെയോ മക്കളെയോ അവരിൽ നിന്നും അകറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല… നിധിയുടെ ആ മറുപടിയാണ് ജോ കുറച്ചെങ്കിലും സമാധാനത്തിൽ അവരോട് പെരുമാറാൻ കാരണം ആയത്…
………………
അന്ന് രാവിലെ നിധി ഉണരുമ്പോൾ എന്നത്തേയും പോലെ ജോയുടെ കൈക്കുള്ളിൽ തന്നെയാണ് കിടക്കുന്നത്.. അവൾ തല തിരിച്ച് ജോയെ ഒന്ന് നോക്കി.. ഗാഢനിദ്രയിൽ ആണെങ്കിലും തന്നെ പൊതിഞ്ഞുപിടിച്ചിട്ടുണ്ട് അവൻ എന്ന് കണ്ടതും അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ആലോചിച്ചതും അവൾ അവന്റെ കൈ പതിയെ മാറ്റി എഴുന്നേറ്റു.. അവന്റെ നെറ്റിയിൽ പതിയെ ഒന്ന് മുത്തി അവൾ ഫ്രഷ് ആവാനുള്ള ഡ്രെസ്സും കാബോർഡിൽ നിന്ന് ഒരു സാധനവും എടുത്ത് ബാത്ത്റൂമിലേക്ക് കയറി…
ജോ ഫോണിൽ ആരോടോ സംസാരിക്കുന്നത് കേട്ടാണ് നിധി ബാത്‌റൂമിൽ നിന്നും ഇറങ്ങിയത്… അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞിരുന്നു.. കണ്ണുകൾ നനഞ്ഞിരുന്നു… നിധിയെ കണ്ടതും ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ജോ ഫോൺ വച്ചു….
എന്റെ കെട്ടിയോള് നല്ല സന്തോഷത്തിൽ ആണല്ലോ.. ഈ സന്തോഷം കൂട്ടാൻ ഞാനൊരു കാര്യം പറയട്ടെ… മിററിൽ നോക്കി നിൽക്കുന്ന നിധിയെ പിന്നിൽ നിന്ന് പുണർന്നുകൊണ്ട് ജോ ചോദിച്ചു….
പിന്നല്ലാതെ.. ഇന്ന് ഞാൻ ഒത്തിരി സന്തോഷത്തിൽ ആണ്… ഇച്ചായന് ഇന്നത്തെ ദിവസം എന്താണെന്ന് ഓർമ്മയുണ്ടോ…. നിധി അവന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കികൊണ്ട് ചോദിച്ചു… ഇന്ന് എന്താ ഇത്ര പ്രത്യേകത.. എന്തെങ്കിലും വിശേഷദിവസം ആണോ… അവൻ അങ്ങനെ ചോദിച്ചതും നിധിയുടെ മുഖം മങ്ങി.. അവൻ ഈ ദിവസം മറന്നു എന്നുള്ളത് അവളുടെ മനസ്സിൽ ഒരു നീറ്റലുണ്ടാക്കി… എങ്കിലും അത് പുറത്തുകാണിക്കാതെ അവൾ അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവനെ വിട്ട് കാബോർഡിന് അടുത്തേക്ക് നീങ്ങി…
അവളുടെ മങ്ങിയ മുഖവും വേദന ഒളിപ്പിച്ച ചിരിയും ജോയെ വിഷമിപ്പിച്ചു.. അവളുടെ ഉള്ളം അത്രയും വിങ്ങിയിട്ടും ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും തന്നെ വിഷമിപ്പിക്കാതിരിക്കാൻ അവൾ ശ്രമിക്കുന്നത് കണ്ടപ്പോൾ അവന്റെ ഉള്ളം അവളോടുള്ള പ്രണയത്താൽ തിങ്ങി…ഹാപ്പി ആനിവേഴ്സറി my sweetest wife…
അവൻ അവളുടെ പിന്നിലൂടെ പുണർന്ന് തന്റെ കൈയിൽ ഉള്ള ബോക്സ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് അവളുടെ ചെവിയിലായി പറഞ്ഞു…
ഇച്ചായാ.. അപ്പൊ ഇച്ചായന് ഓർമയുണ്ടായിരുന്നോ… അവൾ നിറഞ്ഞ കണ്ണോടെ ചോദിച്ചു…ഞാൻ മറക്കുമോ പെണ്ണേ… നീ എന്റെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായ ദിവസം അല്ലേ ഇന്ന്.. ഇത്രയും കൊല്ലം എന്നെ ഏറ്റവും വേദനിപ്പിച്ചിരുന്ന ദിവസങ്ങളിൽ ഒന്നായിരുന്നു ഇത്… പക്ഷേ ഇന്ന് അങ്ങനെയല്ല.. ഞാൻ ഒത്തിരി സന്തോഷിക്കുന്ന ദിവസം ആണ് ഇന്ന്… അവൻ ഒന്നുകൂടി അവളെ ഇറുക്കിപ്പുണർന്നുകൊണ്ട് പറഞ്ഞു…എന്നാ ഇച്ചായന്റെ ഈ സന്തോഷം കൂട്ടാൻ ഒരു കാര്യം ഞാൻ കാണിച്ചു തരട്ടെ… നിധി അവന് നേരെ തിരിഞ്ഞുകൊണ്ട് ആവേശത്തോടെ ചോദിച്ചു….
ജോ അവളുടെ സന്തോഷവും ആകാംഷയും തിങ്ങിനിറഞ്ഞ മുഖത്തേക്ക് നോക്കി തലയാട്ടി…
അവൾ തന്റെ ഇടംകൈ അവന്റെ മുന്നിലേക്ക് കൊണ്ടുവന്ന് കൈ തുറന്നുക്കാട്ടി.. അവളുടെ ഉള്ളംകൈയിൽ ഇരിക്കുന്ന പ്രെഗ്നൻസി ടെസ്റ്റ് കിറ്റിലെ രണ്ടു തെളിഞ്ഞ പിങ്ക് വരകൾക്ക് അവന്റെ കണ്ണുകൾ നിറക്കാൻ മാത്രം ശക്തിയുണ്ടായിരുന്നു… അവന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവന്റെ സന്തോഷം ആണെന്ന് നിധിക്ക് മനസിലായി..
ഇച്ചായാ….ആ ടെസ്റ്റ് കിറ്റിലേക്ക് തന്നെ നോക്കി നിൽക്കുന്ന ജോയെ നിധി പതിയെ വിളിച്ചു…
അടുത്തനിമിഷം അവൻ അവളെ ഇറുക്കെ പുണർന്നിരുന്നു… തന്റെ തോളിൽ അറിയുന്ന അവന്റെ കണ്ണുനീർ അവളുടെ ഉള്ളം പൊള്ളിച്ചു.. അവന്റെ ഉള്ളിലൂടെ മക്കളുടെ കാര്യം ആവും ഇപ്പോൾ കടന്നുപോകുന്നത് എന്ന് അവൾക്ക് മനസിലായി.. മക്കളുടെ സമയത്ത് ഇതെല്ലാം അവന് അന്യം നിന്ന സന്തോഷങ്ങൾ ആയിരുന്നല്ലോ എന്നവൾ കുറ്റബോധത്തോടെ ചിന്തിച്ചു…
ഇച്ചായാ… നിധി ഒന്നുകൂടി വിളിച്ചു…
മിണ്ടല്ലേ നിധി.. ഞാൻ ഈ നിമിഷം ഒന്ന് ആസ്വദിച്ചോട്ടെ… അവൻ ഇടറിയ ശബ്ദത്തിൽ പറഞ്ഞു… പിന്നെ നിധി ഒന്നും പറഞ്ഞില്ല… അൽപനേരം അവളെ ചുറ്റിപ്പിടിച്ചു നിന്നതിനു ശേഷം ജോ അവളുടെ മുന്നിലായി മുട്ടുകുത്തിയിരുന്നു… അവൾ ഇട്ടിരുന്ന പൈജാമയുടെ ഷർട്ട് പൊക്കി നഗ്നമായ അവളുടെ വയറിൽ അവൻ ചുണ്ടുകൾ ചേർത്തു… അവന്റെ കുഞ്ഞിന് അവന്റെ പപ്പയുടെ ആദ്യ ചുംബനം… നിധി ഒരു നിർവൃതിയോടെ അത് നോക്കിക്കണ്ടു… അപ്പോഴും അവളുടെ ഉള്ളിൽ തന്റെ ചിട്ടുവിനും കുഞ്ഞിക്കും ഇതെല്ലാം നഷ്ടപെട്ടല്ലോ എന്നൊരു നൊമ്പരം നിലനിന്നു…. അൽപസമയത്തിന് ശേഷം അവൻ എഴുന്നേറ്റ് നിന്ന് അവളുടെ മുഖം കൈകളിൽ കോരിയെടുത്തു….
താങ്ക്യൂ മോളെ… താങ്ക്യൂ സോ മച്ച്… ഇങ്ങനെ ഒരു ഭാഗ്യം എനിക്ക് തന്നതിന്… അവൻ അവളുടെ നെറ്റിയിൽ ഒന്ന് മുകർന്നുകൊണ്ട് പറഞ്ഞു…. അപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞു തന്നെ നിന്നിരുന്നു…എന്താ ഇച്ചായാ ഇത്.. ഇത്രയും സന്തോഷം നിറഞ്ഞ സമയത്തും ഇങ്ങനെ വിഷമിക്കാമോ… അവൾ അവന്റെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു…വിഷമമോ.. ഇത് സന്തോഷംകൊണ്ടാ പെണ്ണേ.. നീ വായോ.. നമുക്ക് മക്കളോട് പറയണ്ടേ…
അത് പറയാം.. അതിനുമുൻപ് എന്താ ഞാൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങിവന്നപ്പോ ഇച്ചായൻ പറയാൻ വന്നകാര്യം… നിധി… അത് ഇങ്ങനെ ഒരു സമയത്ത് പറയാൻ പറ്റുന്ന കാര്യം അല്ല… ചിലപ്പോ അത് നിന്നെ വിഷമിപ്പിക്കും…വിഷമിപ്പിക്കുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം.. എനിക്ക് ചെറിയ ഒരൂഹം ഉണ്ട് എന്താകും ആ കാര്യം എന്ന്.. എന്നാലും ഇച്ചായൻ പറയ്…എബി വിളിച്ചിരുന്നത്… വീരൻ.. അയാൾ മരിച്ചു എന്ന് പറയാൻ.. അവൻ നിധിയുടെ മുഖത്തെ ഭാവം നോക്കികൊണ്ട് പറഞ്ഞു… അവളുടെ മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.. പ്രതീക്ഷിച്ച ന്യൂസ് ആണെന്നപോലെ അവൾ നിന്നു..
ഈ ന്യൂസ് ഞാൻ ഓരോ ദിവസവും പ്രതീക്ഷിച്ചിരുന്നതാണ് ഇച്ചായാ… എനിക്ക് അത് കേട്ടതിൽ ഒരു സങ്കടവും ഇല്ലാ എന്ന് മാത്രമല്ല ഒരു ആത്മസംതൃപ്തി തോന്നുന്നുണ്ട്… എന്റെ രാമേട്ടന്റെയും വന്ദുവിന്റെയും ആത്മാവിന് വേണ്ടി എനിക്ക് ചെയ്തുകൊടുക്കാനുള്ളത് ഇത് മാത്രം ആയിരുന്നു.. അത് ഞാൻ ചെയ്തു എന്നൊരു സമാധാനം എനിക്കുണ്ട്… നിധി ദൃഢതയോടെ പറഞ്ഞു…മ്മ്.. ഇനി നമുക്ക് ആ അദ്ധ്യായം എന്നെന്നേക്കുമായി മറക്കാം അല്ലേ… ജോ അവളെ നോക്കി ചോദിച്ചു…അതേ.. കഴിഞ്ഞ കാലത്തെ അവശേഷിപ്പുകൾ മുഴുവൻ നമുക്ക് മറക്കാം.. വരാനിരിക്കുന്ന നല്ല നാളെകൾ സ്വപ്നം കാണാം.. നിധി അവന്റെ നെഞ്ചിലേക്ക് ചേർന്നുകൊണ്ട് പറഞ്ഞു… മ്മ്.. ജോ അവളെ ഒന്നുകൂടി നെഞ്ചിലേക്ക് ഒതുക്കിപ്പിടിച്ചു…
…………………..
അന്ന് വൈകീട്ട് പിള്ളേരും നിച്ചുവും ഇച്ചുവും കൂടി ജോയുടെയും നിധിയുടെയും ആനിവേഴ്സറി പ്രമാണിച്ച് ഒരു പാർട്ടി അറേഞ്ച് ചെയ്തിരുന്നു… ജോയുടെയും നിധിയുടെയും വേണ്ടപ്പെട്ടവർ മാത്രം പങ്കെടുക്കുന്ന ഒരു ചെറിയ പാർട്ടി.. വല്യമ്മച്ചി മരിച്ചു അധികം ആകാത്തതുകൊണ്ട് വിൻസെന്റും ഗ്രേസിയമ്മയും മാത്രമാണ് തറവാട്ടിൽ നിന്ന് വന്നത്… അന്നത്തെ ജോയുടെ സംസാരത്തോടെ വിൻസെന്റ് എല്ലാത്തിനും ഗ്രേസിയമ്മയെ പഴിചാരുന്ന പരിപാടി നിർത്തിയിരുന്നു.. അയാൾക്കറിയാം ഇപ്പൊ സംഭവിച്ചതിനെല്ലാം അയാളും കാരണം ആണെന്ന്…
ജോയും നിധിയും കേക്ക് മുറിച്ചതിനു ശേഷം മക്കളെ രണ്ടാളെയും അടുത്തേക്ക് വിളിച്ച് രണ്ടുപേരുടെയും കൈ ഒരുമിച്ച് നിധിയുടെ വയറിന്മേൽ വച്ചുകൊണ്ടാണ് അവർക്ക് ഒരു അനിയനോ അനിയത്തിയോ വരുന്ന കാര്യം ജോ പറഞ്ഞത്… ചിട്ടുവും കുഞ്ഞിയും വിശ്വസിക്കാനാവാതെ നിധിയുടെ മുഖത്തേക്ക് നോക്കി.. നിധിയും കൂടി തലയാട്ടിയതോടെ രണ്ടാളും തങ്ങളുടെ സന്തോഷം നിധിയുടെ രണ്ടുകവിളിലും മുത്തിയിട്ടാണ് കാട്ടിയത്.. ജോയ്ക്കും കിട്ടി ഓരോ മുത്തം.. സന്തോഷം നിറഞ്ഞു നിന്ന ആ വേളയിൽ ഈ വാർത്ത എല്ലാവർക്കും ഇരട്ടിമധുരം നൽകി.. എല്ലാവരും അവരെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും അവരുടെ സന്തോഷം പ്രകടിപ്പിച്ചു… ഇച്ചുവും നിച്ചുവും കൂടി നിധിയെ എടുത്തുപൊക്കിയാണ് അവരുടെ സന്തോഷം പ്രകടിപ്പിച്ചത്…. അവരുടെ മകന്റെ ജീവിതത്തിലെ ഇത്രയും സന്തോഷം നിറഞ്ഞ നിമിഷം ഒരു കൈയകലത്തിൽ നിന്ന് കാണുവാൻ മാത്രമേ വിൻസെന്റിനും ഗ്രേസിയമ്മക്കും കഴിഞ്ഞുള്ളൂ.. തങ്ങൾ ചെയ്തുകൂട്ടിയ തെറ്റുകൾക്ക് കാലം കാത്തുവച്ച ശിക്ഷയാണ് ഈ അവഗണന എന്ന് അവർ തിരിച്ചറിഞ്ഞിരുന്നു….
ജോയും നിധിയും മക്കളും അവരുടെ ലോകത്തായിരുന്നു.. സന്തോഷം മാത്രം നിറഞ്ഞു നിൽക്കുന്ന അവരുടെ ലോകത്ത്… അവരുടെ ഈ സന്തോഷങ്ങൾ എന്നും ഇതുപോലെ നിലനിൽക്കണേ എന്ന് അവിടെയുള്ള ഓരോ ഹൃദയങ്ങളും മൗനമായി പ്രാർത്ഥിച്ചു….
……അവസാനിച്ചു……..
അങ്ങനെ നിയതി അവസാനിച്ചു ട്ടാ.. ജോയും നിധിയും കുഞ്ഞിയും ചിട്ടുവും ഇനി വരാനിരിക്കുന്ന അവരുടെ കണ്മണിയും ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ അല്ലേ… ഒത്തിരി ലാഗ് വന്നൊരു സ്റ്റോറി ആണ് നിയതി.. എന്നിട്ടും നിങ്ങൾ എല്ലാവരും എനിക്ക് സപ്പോർട്ട് ആയി നിന്നു.. ഒരു നന്ദി പറച്ചിൽക്കൊണ്ടൊന്നും നിങ്ങൾ എനിക്ക് തന്ന സ്നേഹത്തിന് പകരം ആവില്ല എന്നറിയാം.. എന്നാലും താങ്ക്യൂ സോ മച്ച് ഗയ്‌സ് ഇങ്ങനെ കട്ടക്ക് കൂടെ നിന്നതിന്…