The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – രക്ഷ രാധ
“അപ്പൊ നന്ദു പറയുന്നത് രേവതി ക്ക് എന്നോട് പ്രേമമാണെന്നാണോ…… തറവാട്ട് പറമ്പിലെ ചാമ്പയ്‌ക്ക മരത്തിന് മുകളിൽ ഇരുന്നു പതുക്കെ തലയാട്ടി കൊണ്ട് നന്ദു ചാമ്പയ്‌ക്ക തിന്നാൻ തുടങ്ങി…. “ആ ബെസ്റ്റ് ചക്കിക്കൊത്ത ചങ്കരൻ തന്നെ…. ശ്രെദ്ധ അവനെ കളിയാക്കി…. “പോടീ….. എന്നാലും നമുക്കിതെങ്ങനെ ഉറപ്പികാം…. “എന്റെ ഹരിയേട്ടാ… അവളെന്നോട് പറഞ്ഞതൊക്കെ ഞാൻ നിങ്ങളോട് രണ്ടാളോടും പറഞ്ഞതല്ലേ… ഇത് സംഗതി അതന്നെ… പ്രേമം…. ഇല്ലെങ്കിൽ എന്നോട് ഹരിയേട്ടനെ ഞാൻ വളച്ചെടുക്കാൻ നോക്കണെന്നൊക്കെ പറഞ്ഞു ചൂടവേണ്ട കാര്യമെന്താ…. “അത്… ശെരിയാ… പ്രേമം മൂക്കുമ്പോ പെണ്പിള്ളേര് പോസ്സസീവീനസ് ന്റെ ഹൈപ്പിൽ ആയിരിക്കും…. പിന്നാര് പിടിച്ചാലും പിടി കിട്ടില്ല…. ഒരു തരം വട്ട് പോലെ… ശ്രെദ്ധ പറയുന്നത് കേട്ട് ഹരി ആലോചനയുടെ താടി ഉഴിഞ്ഞു….
“എങ്കിൽ പിന്നെ അവളെ ഒന്ന് വട്ടം കറക്കിയിട്ട് തന്നെ കാര്യം…. ഇച്ചിരി അഹങ്കാരം കൂടുതലാ.…ആരോട് എന്ത്… എപ്പോ…. സംസാരിക്കണമെന്ന് അതിനൊരു ബോധവും ഇല്ല…. അതിനെനിക്ക് നന്ദു വിന്റെ സഹായം വേണം… “എന്ത് സഹായം… “എന്നോടൊന്നു സംസാരിച്ചതിനല്ലേ ഇത്രെയും പുകില്…. ഇനി അങ്ങോട്ട് നമ്മള് തമ്മിലെ സംസാരിക്കുന്നുള്ളു…. അവളെന്തു ചെയ്യുമെന്ന് അറിയാല്ലോ.. “എന്റെ പൊന്ന് ഹരിയേട്ടാ ഞാനില്ല…. അങ്ങനെ ചെയ്തത് കൊണ്ട് അവളോട് വഴക്കിടാനേ എനിക്ക് നേരം കാണു…. എനിക്ക് താല്പര്യം ഇല്ല…. ഇ മൂന്നു ദിവസം ഒന്ന് കഴിഞ്ഞു കിട്ടായാൽ മതിയെനിക്ക്…. എങ്ങനെയെങ്കിലും ഇവിടുന്ന് പോണം… അതെ എന്റെ മനസ്സിലിപ്പോ ഉള്ളു…. “എന്ന് കരുതി അവളെയങ് വിട്ടകളയാൻ പറ്റുവോ… എങ്കിലവള് നമ്മടെ തലയിൽ കേറി നിരങ്ങും..
“എങ്കിൽ നീ പോയി അവളോട് അടികൂടെടി ….നിങ്ങള് ബന്ധുക്കാരല്ലേ…. എന്നെ പോലല്ലോ…. “ഉവ്വ… അ പെണ്ണിന്റ സംസാരം കേൾക്കുമ്പോ എനിക്കതിന്റെ മോന്തയെടുത്തു ചുവരിൽ ഒരയ്ക്കാൻ തോന്നും… നിന്നെ പോലെ കണ്ട്രോൾ ചെയ്തു നിന്ന് നാവ് കൊണ്ട് പടവെട്ടാൻ എനിക്കാവൂല…. നന്ദു തിരിച്ചെന്തോ പറയാൻ വരവെയാണ് ജിത്തുവിനൊപ്പം നടന്നു വരുന്ന സിദ്ധുവിനെ അവള് കണ്ടത്…. ബെസ്റ്റ്… കുടുംബ സ്നേഹി കേട്ടാൽ എന്നെയെടുത്തു കിണറ്റിലിടും…. അവള് വാ അടച്ചു മിണ്ടാതിരുന്നു….. “അതെ…. മരംകേറികളൊക്കെ താഴെ വാ ഊണ് കഴിക്കണ്ടേ…. അവിടെല്ലാരും കഴിച്ചു കഴിഞ്ഞു…. ജിത്തു വിളിച്ചു പറയുന്നത് കേട്ട് നന്ദു മരത്തിൽ നിന്നിറങ്ങി ബാക്കിയുള്ളവരോടൊപ്പം തറവാട്ടിലേക്ക് നടന്നു 🙎🖤🙎♂️
പൂജയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ ഇപ്പോഴത്തെ അവകാശികൾ സന്ധ്യക്ക് കാവിലും ആൽത്തറയിലുമായി വിളക്ക് തെളിയിക്കണമെന്ന തിരുമേനിയുടെ നിർദേശം പ്രകാരം സിദ്ധുവും ജിത്തുവിന്റെ കൂടെ പോയിരുന്നു… ഉമ്മറത്തു സന്ധ്യദീപം കൊളുത്തിയതിനു ശേഷം ദേവിയും നന്ദുവും ശ്രെദ്ധയും ഓരോന്ന് സംസാരിച്ചിരിക്കെ പോയവരെല്ലാം മടങ്ങി വന്നു… സിദ്ധുവും ഹരിയും ജിത്തുവും അവരോടൊപ്പം കൂടി.. “ഓ…… എടി.. ദേവി.. നിനക്ക് അകത്ത് പണിയൊന്നുമില്ലേ…… സന്ധ്യസമയത്ത് നാമം ജപിക്കുന്നതിന് പകരം വട്ടമേശസമ്മേളനം നടത്തുന്നു…ഓരോന്ന് വന്നു കേറിയത്തിൽ പിന്നെ ഇവിടെ വല്ലാതങ്ങു ഉഴുതു മറിക്കാന്നാ വിചാരം….. ലക്ഷ്മി പറയുന്നത് കേട്ട് ദേവി എഴുന്നേറ്റതും നന്ദു അവരുടെ കൈപിടിച്ച് ഇരുത്തി “വല്ലതും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം…. അല്ലാതെ ഇ പാവത്തിനോട് ചൂടായിട്ട് കാര്യമില്ല…. നന്ദു പറഞ്ഞു
“വലിഞ്ഞു കേറി വന്ന നിന്നോട് ഞാനെന്ത് പറയാനാടി… ലക്ഷ്മി അവളെ പുച്ഛിച്ചു “വലിഞ്ഞു കേറിയതാണോ…. വലിച്ചു കേറ്റിയതാണോ എന്നൊക്കെ പോയി സ്വന്തം അമ്മയോട് ചോദിച്ചാൽ മതി…. “അതിന് നിന്നെ ആരും ക്ഷണിച്ചില്ലല്ലോ ……ഇതിപ്പോ പൂജയുടെ കാര്യമായി പോയി…കാര്യം കാണാൻ കഴുത കാലും പിടിക്കണമെന്നാണല്ലോ…. “അയ്യോ…. അമ്മച്ചി… അതങ്ങനെയല്ല…. കാര്യം കാണാൻ…. കഴുത…. കാലും പിടിക്കണമെന്നാണ്….. അക്കരെയക്കരെയക്കരെ… സിനിമ കണ്ട എന്നോടാ അവരുടെ കളി 😁 “പിന്നെ എന്നെ ഇവിടെ ക്ഷണിച്ചില്ലെന്ന് പറഞ്ഞു എനിക്കൊരു നഷ്ട്ടവും ഇല്ല… എന്റെ ഭർത്താവിന്റെ കൂടെയ ഞാൻ വന്നത്… വാനവാസത്തിന് ശ്രീരാമനെ തനിച്ചു വിടാതെ സീത ദേവി കൂടി പോയത് ഭാര്യധർമ്മമാണെങ്കിൽ…
സ്ത്രീകൾ ദേവിയെ ഉദാഹരണമാക്കി ജീവിക്കുന്നുണ്ടെങ്കിൽ…. എനിക്കും എന്റെ ഭർത്താവിന്റെ കൂടെ വരാം…വിശ്വവാസങ്ങളിൽ മുറുക്കെ പിടിച്ചിരിക്കുന്ന നിങ്ങളോട് ഞാനിതൊക്കെ പറഞ്ഞു തരണോ…. അതോ വെറും ജാതകദോഷങ്ങളിൽ മാത്രമേ ഇവിടുള്ളോർക്ക് വിശ്വാസം ഉള്ളോ…. പിന്നൊന്നും പറയാൻ ഇല്ലാത്ത പോലെ അമ്മച്ചി മോന്തായം വെട്ടിച്ചു ഒറ്റ പോക്ക്…… “എന്നാലും എന്റെ സീത ദേവി… അവിടുത്തെ ഇ കുഞ്ഞു നാവിന് ഇത്രേം ബലമുണ്ടെന്ന് എനിക്കിന്നാ ശെരിക്കും ബോധ്യയായത്… ദേവിഅമ്മായി എന്നെ നോക്കി താടിക്ക് കയ്യുംകൊടുത്തു പറയുന്നത് കേട്ട് ബാക്കിയുള്ളവർ ചിരിക്കാൻ തുടങ്ങി… എന്തിന് മൂശാട്ട പോലും കുനിഞ്ഞിരുന്നു ചിരിക്കുന്നുണ്ട്…. “പോ അമ്മായി….. അവൾ ഇരുകൈകൊണ്ടും മുഖം പൊത്തി…
ശ്രെദ്ധ അവളുടെ കൈമാറ്റാൻ ശ്രെമിച്ചു കൊണ്ടിരുന്നു… ഹരി നന്ദുവിനോട് സംസാരിക്കുന്നത് ശ്രെദ്ധിക്കാനായി വാതിൽപടിയിൽ ഒളിച്ചു നിൽക്കുന്ന രേവതിയെ കണ്ടു കൊണ്ടാണ് സുഭദ്രമ്മ അങ്ങോട്ടേക്ക് വന്നത്…. ഉമ്മറത്തെ കളിചിരിയും ബഹളങ്ങളും അവരും ശ്രെധിച്ചിരുന്നു… “രേവതി…. അവളൊന്ന് ഞെട്ടി തിരിഞ്ഞു…. “എന്തായിവിടെ…. “ഒന്നുല്ല മുത്തശ്ശി…. ഞാൻ വെറുതെ….നിന്നതാ… അതും പറഞ്ഞവൾ അകത്തേക്ക് കയറി പോകെ അവർ ഉമ്മറത്തേക്ക് നോക്കി….. നന്ദു വിനെ കൂട്ടം കൂടിയിരുന്നു കളിയാക്കുന്ന അവരെ ഒരു നിമിഷം നോക്കിനിന്ന ശേഷം അവർ മുറിയിലേക്ക് പോയി… അത്താഴം കഴിക്കാൻ എല്ലാവരും ഒരുമിച്ചാണ് ഇരുന്നത്…. സിദ്ധു വന്നിരിക്കുന്നത് കണ്ട് ലക്ഷ്മി എഴുനേൽക്കാൻ പോയതും രേവതി അവരുടെ കയ്യിൽ പിടിച് സമാധാനിപ്പിച്ചിരുത്തി….
ദേവിയും ശ്രെദ്ധയും മാത്രമേ വിളമ്പാൻ ഉണ്ടായിരുന്നതിനാൽ നന്ദു കൂടി അവരെ സഹായിച്ചു… നന്ദു ലക്ഷ്മിയുടെ പാത്രത്തിലേക്ക് കറി വിളമ്പവേ പാത്രം നീക്കി വെച് അവരെഴുനേറ്റു പോയി…. പിറകെ രേവതിയും…. അവളതൊന്നും വകവയ്ക്കാതെ ബാക്കിയുള്ളവർക്ക് വിളമ്പവേ സുഭദ്രമ്മാ കഴിച്ചു കൊണ്ടിരുന്ന കൈ പാത്രത്തിലേക്ക് കുടഞ്ഞു കൊണ്ട് എഴുനേറ്റു…. “അമ്മെ… കഴിച്ചില്ലല്ലോ…. ദേവി അവര്കടുത്തേക്ക് ഓടിയെത്തി… “മതി… വയറു നിറഞ്ഞു…. പിന്നൊരു കാര്യം… അവർ നന്ദുവിന്റെ നേരെ തിരിഞ്ഞു…. “നിങ്ങളിവിടത്തെ അതിഥികളാണ് വീട്ടുകാരല്ല…. ഞങ്ങളുടെ കുടുംബത്തിലേക്ക് ആവിശ്യം ഇല്ലാതെ കൈകടത്തി ബന്ധം സ്ഥാപിക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അത് വേണ്ട….. ഒരു താകീതു പോലെ അവളോട് പറഞ്ഞവർ തിരിഞ്ഞു നടന്നു…. “ഒന്ന് നിൽക്കാമോ….. നന്ദു അവരെ പിറകിൽ നിന്നും വിളിച്ചു…
അവരവൾക്ക് അഭിമുഖമായി തിരിഞ്ഞു നിന്നു… “ഞാനിവിടെ ആരെയും കുടുംബകാര്യത്തിൽ ഇടപെടണോ…. ബന്ധം സ്ഥാപിക്കാനോ വന്നതല്ല….ഒരു സ്കൂൾ തുടങ്ങാനുള്ള അത്രേം ആളുള്ള ഇ വീട്ടില് രണ്ടു പേര് മാത്രം ജോലി ചെയുന്നത് കണ്ടപ്പോ ഒന്ന് സഹായിച്ചെന്ന് മാത്രം… പിന്നെ ഞങ്ങളിവിടതെ അതിഥികളാണെന്ന പേര് മാത്രമേ ഉള്ളു….ജോലിക്കാരോട് പോലും എല്ലാവരും ഇതിലും നന്നായി പെരുമാറും …. “വന്നു കേറിയ ഞങ്ങളോട് പിറകുവശം വഴി കേറാനാ ആദ്യം പറഞ്ഞത്… പിന്നീട് ഞാൻ അങ്ങോട്ട് പറഞ്ഞു തന്നപ്പോഴാണ് അതിഥികളോടുള്ള മര്യദ നിങ്ങള് പോലും ഓര്മിച്ചതും അതനുസരിച്ചു വീട്ടിനകത്തേക്ക് കയറ്റിയത്… പിന്നീട് ഞങ്ങൾക്കായി തന്ന മുറിയാകട്ടെ ആകെ അലങ്കോലമായിട്ടാണ് കിടന്നത്…
ഞങ്ങളാനത് വൃത്തിയാക്കി എടുത്തത്…. ഇപ്പൊ എല്ലാവരും ചേർന്ന് ഭക്ഷണം കഴിക്കാനിരിക്കവേ എഴുനേറ്റു പോയി…ഭക്ഷണതിന് മുന്നിൽ ദൈവം വന്നിരുന്നാലും എഴുനെൽകരുതെന്നാണ്.ഞാൻ കേട്ടിട്ടുള്ളത്…. എന്നിട്ട് ഇതൊക്കെയാണോ നിങ്ങളുടെ നാട്ടിലെ ആഥിത്യമര്യദ…ഒരു സ്ഥാനം നൽകുമ്പോ അതിന്റെ എല്ലാ രീതിയിലുള്ള മര്യധകളും പാലിച്ചിരിക്കണം…. ഇല്ലെങ്കിൽ പിന്നെ അങ്ങനെയാണെന്ന് അവകാശപ്പെടാൻ വരരുത്….. ഇഷ്ടമല്ലെങ്കിൽ ക്ഷണിക്കരുതായിരുന്നു….. വിളിച്ചു വരുത്തി അപമാനിക്കുന്നത് കുടുംബത്തിൽ പിറന്നവരുടെ സ്വഭാവമല്ല…. “മതി…… അവർ കയ്യുയർത്തി അവളെ തടഞ്ഞു…. “സത്യം പറയുമ്പോ പൊള്ളുന്നുണ്ടല്ലേ…നിങ്ങള് വലിയ വിശ്വാസിയല്ലെ… കാര്യങ്ങളെല്ലാം കവടി നിരത്തി തീരുമാനിക്കുന്നവര്…..
എങ്കിൽ നിങ്ങളൊന്ന് ജ്യോത്സ്യനെ വിളിച്ചു കവടി നിരത്തി നിങ്ങളുടെ മരിച്ചു പോയ മകളുടെ ആത്മാവിനെ കുറിച്ച് ചോദിച്ചു നോക്ക്…. അവരിപ്പോ സ്വന്തം മകന്റെ അവസ്ഥ കണ്ട് കരയുകയായിരിക്കും… അവർക്കൊരിക്കലും ആത്മശാന്തി കിട്ടിയിട്ടുണ്ടാവില്ല….അത്രെയ്ക്കും ക്രൂരതയാണ് നിങ്ങളിപ്പോ ചെയ്തു കൂട്ടുന്നത്…. “നന്ദു….. സിദ്ധു അവളെ വിളിച്ചു…. “സിദ്ധുവേട്ടാ ഞാൻ…. അവളെന്തോ വീണ്ടും പറയാൻ തുടങ്ങവേ സിദ്ധു അവളുടെ കൈപിടിച്ച് മുറിയിലേക്ക് നടന്നിരുന്നു…. സുഭദ്രമ്മ ഒരു നിമിഷം അവിടെ തറഞ്ഞു നിന്നു….. നന്ദുവിന്റെ വാക്കുകൾ അവരുടെ മനസ്സിലെ വിശ്വാസങ്ങൾക്ക് എന്തുകൊണ്ടോ ഇളക്കം തട്ടി പതിയെ അവർ പിന്തിരിഞ്ഞു നടന്നു… 🙆♂️❤️🙆
“നീ എന്തൊക്കെയാ മുത്തശ്ശിയോട് വിളിച്ചു കൂവിയത് വല്ല ബോധവും ഉണ്ടോ നിനക്ക്…. സിദ്ധു അവളോട് ദേഷ്യപെട്ടു…. “ഉണ്ട്…. ബോധത്തോടെ തന്നെയാണ് ഞാൻ പറഞ്ഞത്…. പറഞ്ഞതിലൊരു തെറ്റും ഞാൻ കാണുന്നില്ല…. “നിന്റെ സംസാരം കുറച്ചു കൂടുന്നുണ്ട് നന്ദു….. “അതെ…. കുഴപ്പം മൊത്തം എനിക്കാണല്ലോ…. എന്നെ ഓരോന്ന് പറഞ്ഞപ്പോ എവിടായിരുന്നു ഇ നാക്ക്…. “നിന്നെ പറഞ്ഞത് പോലെയാണോ…. നീ പറയുന്നത്…. അത് മുത്തശ്ശിയല്ലേ…. നമ്മളെക്കാൾ മുതിർന്നവർ…. “അത്കൊണ്ട് എന്തും പറയാമെന്നൊ….. ഞാനിവിടെ ആർകെങ്കിലും ദോഷം വരുന്ന രീതിയിൽ പെരുമാറിയോ…. ഇല്ലല്ലോ…. നല്ലത് ചെയ്താലും കുറ്റം.. മാത്രം…. എനിക്ക് മടുത്തു…. എനിക്കെന്റെ വീട്ടിൽ പോണം…… ” ഞമ്മളിവിടെ ആകെ മൂന്ന് ദിവസത്തേക്ക് അല്ലെ വന്നത്…
അത് കഴിയുമ്പോ നമ്മള് തിരിച്ചു പോവും… അതിനിടയിൽ എന്തിനാണ് ആവിശ്യം ഇല്ലാത്ത വഴക്കുകളും തർക്കങ്ങളും…. “ശെരി… ഞാനിനി കമാന്നൊരു അക്ഷരം ഇവിടെ ആരോടും ഉരിയാടില്ല പോരെ…. “എന്നോടും….. “നിങ്ങൾക്കെന്താ രണ്ടു കൊമ്പുണ്ടോ…. നിങ്ങളോടും മിണ്ടില്ല….. അവളതും പറഞ് ബെഡിലേക്ക് കയറി പുതപ്പ് മൂടി കിടന്നു… ഹല്ല പിന്നെ…. ഒരു സമാധാനപ്രിയൻ ….ഇങ്ങേർക്ക് ഇവരോടൊക്കെ ഉള്ളത്രെയും സ്നേഹം പോലും എന്നോട് ഇല്ല…. ബ്ലഡി മൂശാട്ട അങ്ങനെ വിചാരിച്ചോണ്ട് കിടക്കവേ റൂമിലെ ലൈറ്റ് അണഞ്ഞതിനൊപ്പം അവന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞിരുന്നു…. ആദ്യം ഇത്തിരി ഗമ കാണിച്ചു കിടന്നെങ്കിലും അവസാനം അവളവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു അവനെ മുറുകെ പുണരവേ സിദ്ധു വിന്റെ പതിഞ്ഞ ചിരി അവളുടെ കാതുകളിലെത്തിയിരുന്നു…
പിന്നീടുള്ള ദിവസങ്ങളിൽ നന്ദു പരമാവധി എല്ലാവരിൽ നിന്നും ഒഴിഞ്ഞു നടന്നു…. പ്രശ്നങ്ങൾ ഒന്നുമില്ലാതെ തന്നെ ദിവസങ്ങൾ കടന്നു പോയി… ഇന്നായിരുന്നു പൂജ…… വളരെ ഭംഗിയായി തന്നെ അതും അവസാനിച്ചു…. ഊണ് കഴിഞ്ഞു മുറിയിൽ വിശ്രമികുകയിരുന്ന തിരുമേനിയുടെ അടുത്തേക്ക് സുഭദ്രമ്മ ചെന്നു “എന്താ സുഭദ്രേ…. എന്തോ ചോദിക്കാനുണ്ടെന്ന് തോന്നുന്നല്ലോ…. “അതെ തിരുമേനി…. എനിക്ക്…. എനിക്കൊരാളുടെ ജാതകതെ കുറിച്ച് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്…. “അതെന്താ… പെട്ടെന്ന് ഇപ്പൊ ഒരു ജാതകനിരൂപണം… “വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ കുടുംബജോത്സ്യർ അ കുട്ടിയുടെ ജാതകത്തിലെ ദോഷത്തെ കുറിച്ച് പറയുകയും… ഞങ്ങളവനെ അകറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്…. പക്ഷെ ഇപ്പഴെന്തോ മനസ്സിനൊരു…. “എന്തായിരുന്നു അയാള് പറഞ്ഞ ജാതകദോഷം… “അവന്റെ ജീവിതത്തിൽ സ്ത്രീകൾ വാഴില്യാന്നാ…. അവനോടു അടുക്കുന്ന സ്ത്രീകൾക്ക് ജീവഹാനി വരെ ഉണ്ടായേക്കാമെന്ന
“ശെരി… അങ്ങനെയാണെങ്കിൽ ഒന്ന് നോക്കിക്കളയാം.. ഇത്രേം ഗതികെട്ട ദോഷം ഏത് സാധുവിനെയാ പിടികൂടിയിരിക്കുന്നെ “എന്റെ മകളുടെ മകനാണ്…. അവന്റെ ജനനത്തോടെയാ അവള്….. അവരൊന്ന് നിർത്തി…. അയാളെ നോക്കി…. തിരുമേനി പലകയും കവടികളും എടുത്തു…. സിദ്ധുവിന്റെ നാളും ജനനം സമയവും ചോദിച്ചറിഞ്ഞു… കവടി നിരത്തി… നോക്കി “ഇ ജാതകകാരനിൽ അങ്ങനൊരു ദോഷം ഞാൻ നോക്കിയിട്ട് കാണുന്നില്ല…. മാത്രമല്ല അവനോടു ഒത്തിനങ്ങിയ ഒരു ജീവിതപങ്കാളിയെ തന്നെയാണ് അവന് ലഭിക്കുക… തുടക്കത്തിലേ ചില ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ പരിപൂർണ സന്തുഷ്ട ദാമ്പത്യം…അവന്റെ മുന്നിലെ തടസങ്ങൾക്കും സങ്കടങ്ങൾക്കും പരിഹാരം അവളായിരിക്കും…. എല്ലാം കൊണ്ടും ആ കുട്ടിക്ക് ഇപ്പൊ വളരെ നല്ല സമയമാണ്…. തിരുമേനി പറയുന്നത് കേട്ടവർ തറഞ്ഞിരുന്നു 🤦💜🤦♂️
തിരുമേനി യാത്ര പറഞ്ഞു പോയതിന് പിന്നാലെ നന്ദു മുറിയിലെത്തി ബാഗ് പാക്ക് ചെയ്യ്തു…. ഫ്രഷായി ഡ്രെസ്സും മാറി താഴേക്ക് ഇറങ്ങി…. ഉമ്മറത്തു ഹരിയോടും ജിത്തുവിനോടുമൊപ്പം സംസാരിച്ചിരുന്ന സിദ്ധു ബാഗും തൂകി നിൽക്കുന്ന അവളെ കണ്ട് അമ്പരന്നു…. “അപ്പോ പോവാം…. ബാ…. അവളവന്റെ കൈ പിടിച്ചു “അല്ലേടി… ഇന്ന് തന്നെ പോണോ…. ശ്രെദ്ധ ചോദിക്കുന്നത് കേട്ട് നന്ദു നെറ്റി ചുളിച്ചു…. “അതെന്താ പൂജയൊക്കെ കഴിഞുല്ലോ…. “എന്നാലും…. “ഒരെന്നാലും ഇല്ല…. ബാ സിദ്ധുവേട്ടാ നമുക്ക് പോകാം…. അവള് കാറിന്റെ കീ അവന്റെ കയ്യിൽ കൊടുത്തു… “ഞാനെന്നാൽ ഡ്രസ്സ് മാറ്റി വരാം…. “അതൊന്നും വേണ്ട…. ഡ്രെസ്സൊക്കെ ഇത് മതി…. ഞാനെല്ലാം പായ്ക്ക് ചെയ്തു.. വന്നേ…. ജിത്തുവും ഹരിയും ശ്രെദ്ധയും പറഞ്ഞതൊന്നും ശ്രെദ്ധിക്കാതെ അവളവന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നതും പിറകിൽ നിന്നൊരു പിടി വീണിരുന്നു….
മുത്തശ്ശി… സിദ്ധു പതിയെ പറഞ്ഞു നന്ദു കൈ വലിച്ചെടുത്തു…. അവരെ നോക്കി…. “ഇപ്പൊ ഇവിടുന്ന് ആരും എവിടേക്കും പോകുന്നില്ല…. നന്ദു എന്തോ ചോദിക്കാനായി വാ തുറക്കവേ അവർ മുന്നോട്ട് നടന്നിരുന്നു… രണ്ടു ചുവട് വെച്ച ശേഷം അവർ തിരിഞ്ഞു നോക്കി… “ഞാൻ തിരിച്ചു വരുന്നത് വരെ ആരും ഇവിടുന്ന് പോകരുത്….. ആരും….. അവസാനത്തെ വാക്ക് നന്ദുവിനെ നോക്കികൊണ്ട് പറഞ്ഞവർ പുറത്തേക്ക് നടന്നു നന്ദു വാ തുറക്കാൻ ആഞ്ഞതും സിദ്ധു അവളുടെ വാ പൊത്തിയിരുന്നു….. സുഭദ്രാമ്മ കാറിൽ കയറി പോകുന്നതും നോക്കി അവരെല്ലാവരും നിന്നു….. (തുടരട്ടെ )