24/04/2026

മാംഗല്യം : ഭാഗം 13

രചന – ഇഷ ജാൻവി

ഒന്നും പറയാതെ ഞാൻ ആ കൈയും പിടിച്ചു ഞങ്ങളുടെ റൂമിലേക്ക് പോയി

എന്തിനാ ഇത്ര ദേഷ്യം

എനിക്ക് ദേഷ്യമൊന്നുമില്ല

എന്നിട്ടാണോ ഈ മുഖം ഇങ്ങനെ വീർപ്പിച്ചു വച്ചിരിക്കുന്നെ

ആമി നീ വന്നേ നമുക്ക് താഴേക്ക് പോകാം

പോകാം പക്ഷെ ഇങ്ങനെ വീർപ്പിച്ചു വെക്കാതെ ഒന്ന് പുഞ്ചിരിക്ക് മാഷേ
അവളുടെ കൊഞ്ചി കൊണ്ടുള്ള സംസാരം കേട്ടപ്പോഴേ ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു

ആ ഇത്‌ പോലെ എപ്പോഴും ഒരു പുഞ്ചിരി വേണം മുഖത്തു അല്ലാതെ കാണാൻ ഒരു രസവുമില്ല

അവൻ അവളെ ഒരു നിമിഷം നോക്കി നിന്നു പിന്നെ ഒന്ന് കണ്ണിറുക്കി അവളുടെ കൈയും പിടിച്ചു താഴേക്ക് പോയി
ഹാളിൽ കുറച്ചു പേര് ഇരിക്കുന്നുണ്ട് ചിലർ നിൽക്കുന്നുണ്ട് ആരുടെയോ പരദൂഷണം പറയുന്ന തിരക്കിലാണ് ചിലർ
അമ്മയും അമ്മായിയും അടുക്കളയിലുണ്ട് ഞാൻ അവിടേക്ക് പോകാൻ തിരിഞ്ഞതും ഏട്ടൻ എന്റെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു എന്നിട്ട് ഏട്ടന്റെ ഫ്രണ്ട്സിനെ പരിചയപ്പെടുത്തി തന്നു. എന്തൊക്കെയോ പറഞ്ഞു ഏട്ടനെ കളിയാക്കുന്നുണ്ട്. അവരുടെ കൂടെ നിൽക്കുമ്പോൾ സമയം പോകുന്നത് അറിയില്ല.
അവര് പറയുന്നതൊക്കെ ചിരിയോടെ കേട്ട് നിൽക്കുന്ന എന്നോട് ചോദിച്ചു ഏട്ടനെ കളിയാക്കുന്നതിൽ വിഷമമുണ്ടോ എന്ന്
ഇല്ലാ എന്ന എന്റെ ഉത്തരം കേട്ട് അവര് അന്ധം വിട്ട് നോക്കുന്നുണ്ട്. ഏട്ടന്റെ മുഖത്തു നോക്കിയപ്പോൾ അവിടെ ഒരു ഞെട്ടലും ഇല്ലാ എന്റെ മറുപടി ഇത്‌ തന്നെയാണെന്ന് ഏട്ടന് ആദ്യമേ അറിയാം എന്ന ഭാവമാണ്

അല്ല പെങ്ങളെ സ്വന്തം കെട്ടിയോനെ കളിയാക്കുന്നതിൽ ഒരു വിഷമവുമില്ലെ അത് എന്താ

ഇല്ലാ എനിക്ക് എന്തിനാ ഏട്ടന്മാരെ വിഷമം നിങ്ങൾ കളിയാക്കുന്നത് നിങ്ങളുടെ ചങ്കിനെ അല്ലെ അതിൽ എനിക്ക് യാതൊരു വിധ ഇഷ്ടക്കേടുമില്ല മറിച്ചു സന്തോഷമേയുള്ളൂ കാരണം ഈ കളിയാക്കൽ നമ്മുടെ ചങ്ങാതിമാരുടെ കുത്തക അവകാശമല്ലെ. നിങ്ങൾ എത്ര വേണമെങ്കിലും കളിയാക്കിക്കോ കൂട്ടിനു ഞാനും ഉണ്ടാകും
ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു

ആഹാ ഇവള് പൊളിയാണല്ലോ. നിന്നെ ഞങ്ങളുടെ കൂട്ടത്തിലേക്ക് എടുത്തിരിക്കുന്നു

താങ്ക് യു

ഇനി ഇവരെയൊക്കെ നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്തി തരാം ഏട്ടന് ആകെ നാല് ബെസ്റ്റ് ഫ്രണ്ട്സാണ് ഉള്ളത് ഇവിടെ ഇപ്പൊ മൂന്നു പേരെയുള്ളൂ ഒരാൾ അങ്ങ് ഗൾഫിലാണ്.
ഇപ്പൊ ഇവിടെയുള്ളത് അരുൺ, നകുൽ, നിയാസ്ക്കയും. അരുൺ ഏട്ടന്റെ കല്യാണം അടുത്ത മാസമാണ് അതിന് പങ്കെടുക്കാൻ ഹരിയേട്ടൻ എത്തും. ഹരികൃഷ്ണനാണ് നാലാമത്തെ ആള്. പിന്നെ നകുൽ ചേട്ടൻ പുള്ളിക്ക് ഒരു പ്രണയമുണ്ട് ബട്ട്‌ പെണ്ണിന്റെ വീട്ടിൽ ചെറിയ പ്രശ്നമുള്ളത് കൊണ്ട് ഇപ്പോഴേ കല്യാണമില്ല. പിന്നെ നമ്മുടെ നിയാസിക്ക മാരീടാണ് വൈഫ് പ്രസവിച്ചു കിടക്കുകയാ അതോണ്ട് കല്യാണത്തിന് വരാൻ പറ്റിയില്ല.
ഇത്രയും സമയം സംസാരിച്ചിട്ട് ഇത്രയേ എനിക്ക് മനസിലായുള്ളു ബാക്കി നമുക്ക് വഴിയേ മനസിലാക്കാം

അവരോട് കത്തി അടിച്ചു നിൽക്കുമ്പോഴാണ് വീട്ടിൽ നിന്നും ആൾക്കാർ വന്നത് അച്ഛനും അമ്മയും വന്നില്ല. അവർക്ക് ഇനി സൽക്കാരത്തിന് മാത്രമേ വരാൻ കഴിയു. പിന്നെ രണ്ട് അച്ചന്മാരും അമ്മമാരും പിന്നെ അച്ഛന്റെ പെങ്ങളും കുറച്ചു നാട്ടുകാരുമാണ് വന്നത്.
ആദിനെയും അജുവിനെയും പ്രതേകം പറയണ്ടല്ലോ ആര് വന്നില്ലെങ്കിലും അവര് മുന്നിൽ തന്നെയുണ്ട്

ഞാൻ വേഗം രണ്ടാളുടെയും അടുത്തേക്ക് ഓടി

ആഹാ സന്തോഷത്തിലാണല്ലോ (അജു)

അജു നീ കണ്ടില്ലേ നമ്മളെയൊന്നും ഇനി വേണ്ടല്ലോ
ആദി കുറുമ്പൊടെ പറഞ്ഞു അതിനുള്ള മറുപടി അവന്റെ വയറിനിട്ട് തന്നെ അവള് കൊടുത്തു

ഇവൻ ചുമ്മാ പറഞ്ഞതല്ലേ ഡി അതിന് എന്റെ മോള് ഇങ്ങനെ വിഷമിക്കാതെ
അജു അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു
ആദിയെ ഒന്ന് പുച്ഛിച്ചിട്ട് അജുവിന്റെ കൈയും പിടിച്ചു അകത്തേക്ക് നടന്നു
ബാക്കിയുള്ളവരെ നിഖിലും വിധുവും നേരത്തെ അകത്തേക്ക് ക്ഷണിച്ചിരുന്നു.
ആദിയുടെ തോളിൽ കൈയിട്ടു കൊണ്ട് നിഖിൽ അകത്തേക്ക് കയറി.
എല്ലാവരും വീട് കാണുന്ന തിരക്കിലാണ്. കുറച്ചാൾക്കാർ മുകളിൽ നിന്ന് താഴെ ഇറങ്ങുന്നുണ്ട് ഓരോരുത്തതായി മുറി കാണാൻ ഒക്കെ പോകുന്നതാണ്.
ആദിയെ കാത്തെന്നപോലെ അജുവും മിത്രയും ഒരു സൈഡിൽ നിൽക്കുന്നുണ്ട്.

എന്റെ അഗ്നി നീ ഇവിടെ നിൽക്കുകയാണോ ഞാൻ എത്ര സമയമായി നിന്നെ നോക്കുന്നു
ഒരു കള്ളച്ചിരിയോടെ അതും പറഞ്ഞു ആദി മിത്രയുടെ അടുത്തേക്ക് വന്നു

😏😏
മിത്ര ഒന്ന് പുച്ഛിച്ചിട്ട് അജുവിനെയും കൊണ്ട് മുകളിലേക്ക് പോയി
ആദി ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അവനെ നോക്കി ചിരിക്കുന്ന നിഖിലിനെ

ഏറ്റില്ല ഏറ്റില്ല
തലചൊറിഞ്ഞു അവനൊരു ഇളിയും പാസ്സ് ആക്കി അവരെ പിറകെ മുകളിലേക്ക് പോയി

അജുവിനെയും കൂട്ടി അവളുടെ റൂമിലേക്ക് പോയി ആദിയും അവരുടെ അടുത്ത് വന്നിരുന്നു. പിന്നെ അവളോട് കുറെ സമയം കെഞ്ചിയത് കൊണ്ട് അവനോട് മിണ്ടി. പിന്നെ നേരത്തെ നടന്ന സംഭവങ്ങളൊക്കെ വിവരിച്ചു കൊടുത്തു. കേട്ടിട്ട് രണ്ടുപേർക്കും നല്ലോണം ദേഷ്യം വന്നു. പക്ഷെ അമ്മ അവര്ക്ക് നല്ലൊരു ഉത്തരം കൊടുത്തത് കൊണ്ട് സംയമനം പാലിച്ചു.

ആഹാ നിങ്ങൾ ഇവിടെ ഇരിക്കയാണോ ഞാൻ എവിടെയൊക്കെ അന്വേഷിച്ചു എന്നറിയോ

നീലു ചേച്ചി
ചേച്ചിയെ കണ്ട ഉടൻ രണ്ടും ചേച്ചിയുടെ അടുത്തേക്ക് ഓടി. എന്നിട്ട് കൈയൊക്കെ പിടിച്ചു കോൺഗ്രാറ്സ് പറയുന്നുണ്ട്. ഇത്രയും വേഗം മാമന്മാർ ആകാൻ പോകുന്ന സന്തോഷത്തിലാണ് രണ്ടും. ചിലവ് ചെയ്യണമെന്ന് പ്രതേകം പറയുന്നുണ്ട്. പിന്നെ കുറെ സമയം സംസാരിച്ചു താഴേക്ക് പോയി. ഇവർക്ക് വേണ്ടി വിരുന്ന് ഒരുക്കിയിരുന്നു പത്തലും ചിക്കൻ കറിയും. എല്ലാരും നല്ല പോളിങ്ങിലാണ് ഇനി അവിടുന്ന് വന്നവരിൽ അജുവും ആദിയും മാത്രമേ കഴിക്കാനുള്ളു. അവരുടെ കൂടെ ഞാനും നീലു ചേച്ചിയും ഇരുന്നു😁😁

ഫുഡ് അടി കഴിഞ്ഞ് അജുവിനെയും ആധിയേയും കൂട്ടി ഏട്ടന്റെ ചങ്ങാതിമാരുടെ അടുത്ത് പോയി.

അരുണേട്ടാ നകുലേട്ടാ നിയാസിക്ക ഇതാണ് എന്റെ ചങ്ക്‌സ് ആൻഡ് മൈ ഡിയർ ബ്രദർസ്

പിന്നെ അവര് അങ്ങോട്ടും ഇങ്ങോട്ടും പരിച്ചയപെടുന്ന തിരക്കിലായിരുന്നു. അവസാനം അവർക്ക് പോകേണ്ട സമയമായി 😒😒എല്ലാരും പോകാൻ തുടങ്ങിയപ്പോഴേക്കും കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി. അജുവിനും ആദിക്കും നല്ല സങ്കടമുണ്ടെന്ന് മുഖം കണ്ടാൽ അറിയാം. അവര് യാത്ര പറഞ്ഞു പോകുമ്പോഴേക്കും നിഖിലേട്ടൻ എന്നെ വന്നു ചേര്ത്ത പിടിച്ചിരുന്നു ഞാനും ആ നെഞ്ചിൽ ചേർന്ന് നിന്ന് അവര് പോകുന്നതും നോക്കി നിന്നു.

സന്ധ്യ ആയപ്പോഴേക്കും ഒരു വിധം ആൾക്കാരൊക്കെ പോയിരുന്നു. ഇപ്പൊ ബന്ധുക്കളായിട്ട് അമ്മായിയും മാമനും മാത്രമേയുള്ളൂ പിന്നെ ഉള്ളത് ഏട്ടന്റെ ഫ്രണ്ട്സാണ്. അവര് പുറത്തിരുന്നു കത്തി അടിക്കുന്നുണ്ട്.
രാത്രി ഫുഡും കഴിച്ചു അമ്മാവനും അമ്മായിയും പോയി. അടുക്കളയിൽ കുറച്ചു പണി ഉണ്ടായിരുന്നു അമ്മയുടെ കൂടെ ഞാനും നിന്ന് എല്ലാം ഒതുക്കി വെച്ചു. ചേച്ചിയും കൂടെ വന്നതാ ഞാൻ അവിടെ പിടിച്ചു ഒരു കസേരയിൽ ഇരുത്തി ചേച്ചിയോട് സംസാരിച്ചു കൊണ്ട് ഓരോ ജോലിയും ചെയ്തു. ഒന്നിച്ചു ചെയ്തത് കൊണ്ട് ജോലിയൊക്കെ പെട്ടെന്ന് കഴിഞ്ഞു.
പിന്നെ റൂമിൽ പോയി ഫ്രഷ് ആയി വന്നു അപ്പോഴേക്കും ഏട്ടന്റെ ഫ്രണ്ട്സ് പോകാൻ റെഡി ആയി നിൽക്കുകയാ. എന്നെ കണ്ടപ്പോഴേക്കും പോട്ടെ പെങ്ങളെ എന്ന് പറഞ്ഞിട്ട് അവര് പോയി. ഏട്ടൻ റൂമിലേക്കും പോയി. പിന്നെ കുറച്ചു സമയം അച്ഛനെയും അമ്മയെയും വിളിച്ചു സംസാരിച്ചു. അജുവും ആദിയും അവിടെയാണ് ഉള്ളത് അവരോടും കുറെ സമയം സംസാരിച്ചു.
കുറച്ചു സമയം കൂടെ ചേച്ചിയോട് കത്തി അടിച്ചിരുന്നു.

അല്ല മിത്ര കുട്ടി നിനക്ക് കിടക്കയൊന്നും വേണ്ടേ

പിന്ന വേണ്ടാതെ ഉറക്കം വന്നു കണ്ണിൽ കേറി

ആ എന്നാ പിന്നെ പോയിക്കോ പാൽ വേണോ

ചേച്ചി പറഞ്ഞപ്പോഴാണ് ഫസ്റ്റ് ന്യ്റ്റ് ആണെന്നുള്ള കാര്യം ഓർമ വന്നത് തന്നെ. ഞാൻ ഞെട്ടി ചേച്ചിയെ നോക്കിയപ്പോൾ കള്ളച്ചിരിയോടെ എന്റെ അടുത്തേക്ക് വന്നു

ഏട്ടന് പാല് അധികം ഇഷ്ടമല്ല പിന്നെ ഒരു ചടങ്ങല്ലേ ഞാൻ എടുത്ത് തരാം

അയ്യോ വേണ്ട എനിക്കും പാല് ഇഷ്ടല്ല 😁

മോളെ നിനക്ക് വിഷമമുണ്ടോ

എന്തിന

ഏട്ടൻ ഏട്ടന് നിന്നെ അക്‌സെപ്റ് ചെയ്യാൻ കുറച്ചു സമയം എടുക്കും
തല താഴ്ത്തി കൊണ്ട് ചേച്ചി പറഞ്ഞു

അയ്യേ എന്റെ ചേച്ചികുട്ടി എന്ത് അറിഞ്ഞിട്ടാ ആ തേപ്പിസ്റ്റിനെ ഒക്കെ ഏട്ടൻ മറന്നു ഇപ്പോഴേ ആ മനസ്സിൽ ഞാനെയുള്ളൂ

ശെരിക്കും

എന്തെ എന്നെ വിശ്വാസമില്ലേ

അല്ലെങ്കിലും എനിക്ക് അറിയാം എന്റെ ചേട്ടന് നിന്നെ പെട്ടെന്ന് ഇഷ്ടവുമെന്ന്.
എന്റെ രണ്ട് കവിളിലും പിടിച്ചു കൊണ്ട് ചേച്ചി പറഞ്ഞു

പിന്നല്ലാതെ
കണ്ണിറുക്കി കൊണ്ട് ഞാൻ മുകളിലേക്ക് പോയി.
ചേച്ചിയോട് നല്ല കൂളായി സംസാരിച്ചെങ്കിലും ഒരു പേടി ഇല്ലാതില്ല. ഞാൻ എന്തിനാ പേടിക്കുന്നത് അല്ലെ ആ എന്തും വരട്ടെ എന്ന് വിചാരിച്ചു റൂമിലേക്ക് കയറി.
ആഹാ അടിപൊളി കെട്ടിയോൻ ദേ കിടന്നുറങ്ങുന്നു. പിന്നെ ഒന്നും നോക്കിയില്ല ഡോറും അടച്ചു ലൈറ്റും ഓഫ് ചെയ്ത് കിടന്നു. കട്ടിലിൽ തന്നെയാട്ടോ കിടന്നേ അല്ലാതെ താഴെ കിടക്കാനൊന്നും എന്നെ കൊണ്ട് പറ്റത്തില്ല.

എന്നാലും നിങ്ങള് എന്ത മനുഷ്യനാ ഹേ ഒന്നുമില്ലേലും ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലെ എന്തോരം സ്വപ്നങ്ങളായിരുന്നു
ഉറങ്ങുന്ന ഏട്ടന്റെ മുഖത്തു നോക്കി ഓരോന്ന് പറയുമ്പോഴാണ്

എന്ത് സ്വപ്നമാണ് കണ്ടത്
അപ്പോഴാണ് ഏട്ടൻ ഉറങ്ങിയില്ല എന്ന് എനിക്ക് മനസിലായത്

അത് പിന്നെ ഞാൻ ഒരു പഞ്ചിന് പറഞ്ഞതാ

ആണോ പക്ഷെ എനിക്ക് അങ്ങനെയല്ലട്ടോ തോന്നിയത്

എന്നാലേ തോന്നിയത് മനസ്സിൽ വെച്ചിട്ട് കിടന്നുറങ്ങിക്കോ ഗുഡ് ന്യ്റ്റ്
അതും പറഞ്ഞു ഞാൻ തിരിഞ്ഞു കിടന്നു

ഏയ്യ് ഉറങ്ങല്ലേടോ
ഏട്ടൻ എന്നെ വലിച്ചു അടുപ്പിച്ചു എന്നിട്ട് ഏട്ടന്റെ കൈയിൽ കേറ്റി കിടത്തി

ഞാൻ അന്തംവിട്ട് ഏട്ടനെ നോക്കി നിന്നു

നിനക്ക് എന്നെ വിശ്വാസമില്ലേ ഡി

എന്തെ

നീ മാത്രമേ ഈ മനസ്സിലുള്ളു എന്ന് പറഞ്ഞിട്ട്

വിശ്വാസമൊക്കെ ഉണ്ട് എന്നാലും ഞാനും കണ്ട് നോക്കട്ടെ

എന്താണ് നിനക്ക് കാണേണ്ടത്

അയ്യടാ അധികം ഒലിപ്പിക്കല്ലേ എന്നോടുള്ള സ്നേഹം കണ്ട് മനസ്സിലാക്കട്ടെ എന്നാ പറഞ്ഞത്

ആ പിന്നെ എനിക്ക് ഇത്‌ ഇഷ്ടായിട്ടോ

എന്ത്

ഇങ്ങനെ കിടക്കാൻ

ഇനി എന്നും ഈ നെഞ്ചിൽ നീ തന്നെയല്ലേ ഡി
ഏട്ടൻ ഒന്നുകൂടെ എന്നെ ആ നെഞ്ചിലേക്ക് ചേര്ത്ത വച്ചു. പിന്നെ ഞാനും അധികം വെയിറ്റ് ഇടാൻ നിന്നില്ല ഏട്ടന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു.

ആമി

ഹ്മ്മ്

ഉറങ്ങിയോ

ഇല്ലാ

നിനക്ക് എങ്ങനെയാ ഡി ഇപ്പോഴും എന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത്

എങ്ങനെ

അല്ല ഞാനും അമൃതയുമായി ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ വിഷമമായില്ലേ

ഞാൻ ഏട്ടനെ ഒന്ന് നോക്കി എന്നെ തന്നെ നോക്കുകയാ ഏട്ടനെ ഒന്ന്കുടെ ആഞ്ഞു പുണർന്നു
ആയില്ലേന്നോ എനിക്ക് ഓർക്കാൻ കൂടെ കഴിയില്ലാ ആ ദിവസം പ്രാന്ത് പിടിച്ച ഒരു അവസ്ഥയായിരുന്നു പിന്നെ അജുവും ആദിയുമൊക്കെ പറഞ്ഞു ഞാൻ മാത്രമല്ലേ ഏട്ടനെ സ്നേഹിച്ചത് ഏട്ടൻ സ്നേഹിക്കുന്നത് അമൃതയെ അല്ലെ അതോണ്ട് മനസിലുള്ള ചിന്തകളൊക്കെ മാറ്റാൻ. ആദ്യം എല്ലാത്തിനോടും ദേഷ്യമായിരുന്നു പിന്നെ പിന്നെ ഞാനും എന്റെ മനസിനെ പഠിപ്പിക്കാൻ ശ്രമിച്ചു ഏട്ടൻ എന്റെ അല്ല എന്ന്
അത് പറയുമ്പോൾ അവളുടെ ശബ്ദം നേർത് വന്നിരുന്നു അത് അറിഞ്ഞപോൽ അവൻ ഒന്ന് കൂടെ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ അമർത്തി

ഇനി അതൊന്നും ആലോചിച്ചു എന്റെ ആമികുട്ടി വിഷമിക്കേണ്ട ഈ നിഖില് ഇപ്പൊ ആമിയെ മാത്രമേ സ്നേഹിക്കുന്നുള്ളൂ
അവൻ അവളെ ഒന്ന് കേറ്റി കിടത്തി അവളുടെ രണ്ട് കവിളിലും ചുണ്ട് അമർത്തി

അവള് അവനെ ഒന്ന് കണ്ണുരുട്ടി കാണിച്ചു എന്നിട്ട് വീണ്ടും അവന്റെ കയ്യിൽ കേറി കിടന്നു നെഞ്ചിൽ തല വെച്ചു

നിഖിലേട്ടാ

എന്റെ ആമികുട്ടി ഇനിയെങ്കിലും കാശി എന്ന് വിളിക്കെടി നിന്റെ നാവിൽ നിന്ന് കേൾക്കാൻ കൊതിആവുന്നു

അതൊക്കെ വിളിക്കാം അതിനുമുന്നേ എനിക്കൊരു കാര്യം അറിയണം

എന്താ

നിങ്ങള് ആ അമൃതക്ക് ഉമ്മ കൊടുത്തിനോ 🤨🤨

അവളുടെ ആ ചോദ്യം കേട്ട് ഞെട്ടിയ നിഖിൽ അവളെ നോക്കി എന്നിട്ട് ഒരു വിളറിയ ചിരി പാസ്സ് ആക്കി

തുടരും