രചന : ശ്രീനിധി
സേതുമാധവൻ പ്രഭയെ കാണാൻ ഹോസ്പിറ്റലിൽ നില്കുമ്പോഴാണ് അയാൾക്ക് മഹിയുടെ കോൾ വരുന്നത്.”ഹലോ…… മുത്തശ്ശാ ” ” മഹി……. നീയോ………എന്താ ഇപ്പോ പെട്ടെന്ന്…… ഇവിടെ നടന്നതൊക്കെ അറിഞ്ഞുകാണുമല്ലേ ” സേതു ചോദിച്ചു.” എല്ലാം അറിഞ്ഞു……..
അതുകൊണ്ടാണ്ഞാൻഇപ്പോവിളിച്ചത്……….എനിക്ക് മുത്തശ്ശനെ ഒന്ന് നേരിൽ കാണണം, ഞാൻ നാളെ രാവിലെ നാട്ടിൽ എത്തും, അതുവരെ ഒരു തീരുമാനങ്ങളും എടുക്കരുത്, എനിക്ക് അല്പം സംസാരിക്കാനുണ്ട് ” മഹി പറഞ്ഞു.
” എന്താ മഹി…….. ” അയാൾ ചോദിച്ചു. നാളെ തമ്മിൽ കാണുമ്പോൾ, പറയാം, ഞാൻ രാവിലെ തന്നെ എത്തും ” മഹി ഫോൺ കട്ട് ചെയ്തു.പെട്ടെന്ന് തന്നെ മഹിക്ക് നാട്ടിലേക്ക് പോരാനുള്ള ടിക്കറ്റും മറ്റും കാര്യങ്ങളും അജി റെഡിയാക്കി.അജിയെ അവരുടെ ഓഫീസിൽ തന്നെ വർക്ക് ചെയ്യുന്ന സുധി എന്ന പയ്യനെ ഏല്പിച്ച് മഹി എയർപോർട്ടിലേക്ക് തിരിച്ചു.സമയം ഒരുപാടായിട്ടും അദ്രിയെപ്പറ്റി ഒരു വിവരം ഇല്ലാതെ ജോയൽ ആകെ വെപ്രാളത്തിലായി.ഫോൺ സ്വിച്ചഡ് ഓഫ് ആയതുകൊണ്ട് ആ വഴിലൂടെയും അദ്രിയെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല.ഭൈമിയുടെ അവസ്ഥ അറിയാവുന്നതുകൊണ്ട് അവളെ ഒറ്റക്ക് വിട്ട് ജോയൽ അവന് പറ്റാവുന്ന സ്ഥലങ്ങളിലൊക്കെ അദ്രിയെ തിരിഞ്ഞെങ്കിലും അതിൽ കാര്യമൊന്നും ഉണ്ടായില്ല.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാത്രി തന്നെ പ്രഭയെ തറവാട്ടിലേക്ക് കൊണ്ടുവന്നിരുന്നു, അവര് ആകെ ക്ഷീണിതയായിരുന്നു. തത്കാലം ഇന്ന് നടന്ന കാര്യങ്ങളിൽ നാളെ തീരുമാനമെടുക്കാം എന്ന സേതുമാധവന്റെ വാക്കുകൾ എല്ലാവരും ശരി വച്ചു, എല്ലാവരും കിടക്കാൻ മുറികളിലേക്ക് പോയി.
എല്ലാം ഒതുക്കി ഭാമ മുറിയിൽ എത്തുമ്പോൾ മുരളി ബാൽക്കണിയുടെ കൈ വിരയിൽ പിടിച്ച് ദൂരേക്ക് നോക്കി നിൽക്കുവായിരുന്നു മുരളിയേട്ടാ……….. ഭാമ വിളിച്ചു.
മുരളി ചെരിഞ്ഞ് ഭാമയെ നോക്കി. ഈ മഞ്ഞ് കൊണ്ട് ഇവിടെ നിൽക്കാതെ അകത്തേക്ക് വാ ” ഭാമ പറഞ്ഞു.മുരളി ഭാമയെ ഒന്ന് നോക്കിട്ട് അകത്തേക്ക് നടന്നു, ഭാമ പുറകേ നടന്നു.മുഖത്തെ കണ്ണാടി ഊരി സൈഡ് ടേബിളിൽ വച്ച് മുരളി ബെഡിലേക്ക് ഇരുന്നു.ശിവ വിളിച്ചിരുന്നോ നിന്നേ ” മുരളി തിരക്കി. മ്മ് വിളിച്ചിരുന്നു………അവിടെ എല്ലാവരും വലിയ വിഷമത്തിലാണെന്നാണ് ശിവ പറഞ്ഞത്.ആ കുട്ടി നേത്ര ഇതുവരെ ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ലത്രേ ” ഭാമ പറഞ്ഞു.ആ കുട്ടി ഒരു പാവമാണ്, ഒരിക്കൽ ഒന്ന് പരിചയപ്പെട്ടാൽ അതിനെ ആരും മറക്കില്ല, നല്ലൊരു കുട്ടി.
ആ കുട്ടിയെ കണ്ടപ്പോഴൊക്കെ മനസ്സ് പറയുണ്ടായിരുന്നു, എന്റെ അദ്രിക്ക് ചേർന്ന പെണ്ണ് ഇതാണെന്ന്.പക്ഷെ……. ” മുരളി ഒന്ന് നിർത്തി.
” എന്തുപറ്റി…….,.. എന്താ മുരളിയേട്ടൻ പറഞ്ഞു വന്നത് പാതി വഴിയിൽ നിർത്തിയത്.
ആ കുട്ടിയെ കിട്ടാൻ എന്ത് യോഗ്യത ഉണ്ട് അദ്രിക്ക്. അദ്രിയെ പോലെ ഒരുത്തന് അവര് അവരുടെ മകളെ കൊടുക്കുമെന്ന് മുരളിയേട്ടന് തോന്നുന്നുണ്ടോ…..”
ഭാമ ചോദിച്ചു. എന്റെ കുട്ടിക്ക് നിങ്ങള് ഒക്കെ കാണുന്ന കുറവ് എന്താ, അവൻ ജയലിൽ കിടന്നതാണോ…..? ജയലിൽ കിടന്നു എന്ന കരുതി അവൻ തെറ്റ് ചെയ്‌തെന്ന് അർത്ഥമില്ല,അവൻ തെറ്റ് ചെയ്യില്ല അതിൽ എനിക്ക് വിശ്വാസമുണ്ട് ” മുരളി പറഞ്ഞു.ഈ വീട്ടിൽ മുരളിയേട്ടൻ മാത്രേ അവനെ ന്യായികരിക്കൂ” ഭാമ പറഞ്ഞു.
” ഞാൻ മാത്രേ അവനെ മനസ്സിലാക്കിട്ടോളൂ, നീ അവന് ജന്മം കൊടുത്തു എന്നുള്ളത് ശരിയാണ്, പക്ഷെ അവന്റെ ഉള്ള് അറിയാൻ നിനക്ക് പറ്റിട്ടില്ല, അല്ലെങ്കിൽ അവനോളം നന്മ ഉള്ളഒരുത്തനെ ഇവിടെ ഉള്ളവര് മനസ്സിലാകാതിരിക്കില്ല,വേറെ ആരും എന്തും പറഞ്ഞോട്ടെ ഭാമേ, പക്ഷെ നീ…….നീ പറയുമ്പോൾ അത് അവനെ എത്രമാത്രം വേദനിപ്പിക്കുമെന്ന് നിനക്ക് ഊഹിക്കാൻ പോലും പറ്റില്ല ” മുരളി പറഞ്ഞു. മുരളിയേട്ടൻ പറയുന്നത് ശരിയാണെന്ന് ഇരിക്കട്ടെ, അവൻ തെറ്റ് ചെയ്യാതെയാണ് ശിക്ഷക്കപ്പെട്ടതെങ്കിൽ അവൻ എന്തുകൊണ്ട് കുറ്റം എതിർത്തില്ല,അവന്റെ ഭാഗം വിശദീകരിച്ചില്ല” ഭാമ ചോദിച്ചു.
” ഒരാള് മൗനമായി ഇരുന്നാൽ അവര് നിങ്ങള് പറയുന്നതൊക്കെ അംഗീകരിച്ചു എന്നല്ല അതിന്റെ അർത്ഥം.അവരെ മനസ്സിലാകാത്ത നിങ്ങളോടൊക്കെ അവർ സ്വയം ന്യായികരിക്കാൻ പോലും തയ്യാറല്ലെന്നാണ്, അത് മനസ്സിലാവാണമെങ്കിൽ കുറച്ച് വിശ്വാസം വേണം അതാണ് നിങ്ങൾക്ക് ഇല്ലാത്തത് ” മുരളി പറഞ്ഞുശരി അത് എന്തും ആയിക്കോട്ടെ ഇന്നത്തെ കാര്യത്തിൽ അവൻ ചെയ്തത് എന്താ, സ്വന്തം കൂടപ്പിറപ്പിന്റെ കല്യാണമാണെന്ന് പോലും നോക്കാതെ
ആ കുട്ടിയെ ബോധം കെടുത്തി, റൂമിലേക്ക് കൊണ്ടുപോയി………ചേ…പറയാൻ തന്നെ അറപ്പ് തോന്നുന്നു ” ഭാമ പറഞ്ഞു.
” ഭാമേ……………….
നീ എന്തൊക്കെയാ ഈ പറയുന്നേ, ആ കുട്ടി പറഞ്ഞത് നീയും കേട്ടതല്ലേ,വേറെ ആരൊക്കെയാണ് ആ കുട്ടിയെ അപകടപെടുത്താൻ നോക്കിയത്, അതും കൂടി അദ്രിയുടെ തലയിൽ കെട്ടി വക്കാൻ നോക്കണ്ട “മുരളിയുടെ ശബ്ദം കനത്തിരുന്നു.
നമ്മുടെ നാട്ടിൽ, നമ്മുടെ അമ്പലത്തിൽ നിന്ന് അവനെയും ആ കുട്ടിയേയും മറ്റൊരോ തട്ടികൊണ്ട് പോയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല മുരളിയേട്ടാ……..ഇത് അവൻ മനഃപൂർവം ഉണ്ടാക്കിയതാണ്, അവൻ വന്നപ്പോ അവനെ ഇവിടെ ആരും സ്വീകരിക്കാഞ്ഞതിനുള്ള അവന്റെ പ്രതികാരം ” ഭാമ പറഞ്ഞു.
ഭാമ പറഞ്ഞു തീർന്നതും മുരളിയുടെ കൈ വായുവിൽ ഉയർന്ന് താഴ്ന്നു.കവിളിൽ പതിഞ്ഞ മുരളിയുടെ കൈയുടെ ശക്തിയിൽ ഭാമ ബാലൻസ് തെറ്റി ബെഡിലേക്ക് വീണിരുന്നു.” നീ അവന്റെ അമ്മയാണെന്ന് നീ പലപ്പോഴും മറക്കുന്നുണ്ട് ഭാമേ ” മുരളി പറഞ്ഞു. അത് ഓർത്ത് ഞാൻ ലജ്ജിക്കുന്നു, അവനെ പോലെ ഒരുത്തനെ പത്ത് മാസം ചുമന്ന് പ്രസവിച്ച ഞാൻ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം കേട്ട അമ്മയാണ് ” ഭാമ പറഞ്ഞു.
” നീ ഇപ്പോ ഈ പറഞ്ഞതിന് നീ ചങ്ക് പൊട്ടി കരയും, എന്റെ കുഞ്ഞിന്റെ കാലിൽ വീണ് നീയടക്കം ഇവിടെ ഉള്ളവരെല്ലാം മാപ്പ് അപേക്ഷിക്കും, ഈ പറഞ്ഞ വാക്കുകളൊക്കെ ഒരു ശാപമായി നിന്നേ ചുറ്റി വരിയും….. നീ നോക്കിക്കോ……ഇത് വരെ അവനെ പ്രസവിച്ച അമ്മ എന്ന സ്ഥാനമെങ്കിലും നിനക്ക് ഉണ്ടായിരുന്നു, ഇനി അതും ഇല്ല, അതിന് നീ അർഹ അല്ല.ഇന്ന് നടന്നതൊക്കെ നല്ലതിനാണ്, നേത്ര അദ്രിയിൽ തന്നെ വന്നു ചേരേണ്ടവളാണ്. അതുകൊണ്ടാ ഇന്ന് അങ്ങനൊക്കെ സംഭവിച്ചത്.
ഇതോടെ എന്റെ കുട്ടീടെ മോശ കാലം കഴിഞ്ഞു” മുരളി പറഞ്ഞു.
അതിന് അവൻ കാണിച്ച എടുത്ത് ചാട്ടം വിവാഹമാണെന്ന് ആരെങ്കിലും അംഗീകരിക്കുമോ…..?ആ കുട്ടീടെ വീട്ടുകാര് സമ്മതിക്കുമെന്ന് മുരളിയേട്ടൻ കരുതുന്നുണ്ടോ…..?
ഇന്ന് തന്നെ കണ്ടില്ലേ ആദി അവനോട് പെരുമാറിയത്,വേണു മാഷ് ഇടക്ക് കയറിയതുകൊണ്ട് മാത്ര ആദി അവനെ വെറുതെ വിട്ടത്.അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല,നമുക്കും ഒരു മോള് ഉള്ളതല്ലേ, അദ്രിയെ പോലെ ഒരാൾക്ക് നമ്മള് നമ്മുടെ മോളെ കൊടുക്കുവോ ” ഭാമ ചോദിച്ചു. അവന്റെ മനസ്സിന്റെ നന്മ തിരിച്ചറിയാൻ നിന്നേ പോലെ ഉള്ളവർക്ക് കഴിയിലായിരിക്കും, പക്ഷെ നേത്രക്ക് അതിന് കഴിയും, നീ നോക്കിക്കോ നേത്ര അദ്രിയുടെ കൂടെ തന്നെ ജീവിക്കും, അതും ഈ തറവാട്ടിൽ ” മുരളി പറഞ്ഞു.
“അതിന് ഇവിടെ ഉള്ളവര് സമ്മതിക്കുമെന്ന് ഏട്ടന് തോന്നുന്നുണ്ടോ” ഭാമ ചോദിച്ചുഅമ്മയുടെ സമ്മതം മാത്രം മതിയല്ലോ, അത് ഞാൻ വാങ്ങിക്കോളാം………ഭാമേ………..
ഞാൻ ഇപ്പഴും പറയുന്നു, അദ്രി തെറ്റൊന്നും ചെയ്തിട്ടില്ല, അവനെ ഇനിയും മാറ്റി നിർത്തരുത് ” മുരളി പറഞ്ഞു.”ഇല്ല മുരളിയേട്ടാ……….അവനെ കാണുമ്പോൾ ചങ്ക് പൊട്ടി കരയുന്ന ഒരു അമ്മയുടെ രൂപമാണ് മനസിലേക്ക് വരുന്നത്, വിടരും മുൻപ് കൊഴിഞ്ഞ പോയ ഒരു പാവം കുട്ടിയുടെ മുഖം ഇപ്പഴും എന്റെ ഉറക്കം കെടുത്താറുണ്ട്, എല്ലാത്തിനും സാക്ഷിയാകേണ്ടി വന്ന എന്റെ ശിവയുടെ അവസ്ഥ നേരിട്ട് കണ്ട അമ്മ എന്ന നിലക്ക്,എനിക്ക് അവനോട് ഒരിക്കലും ക്ഷമിക്കാൻ പറ്റില്ല” ഭാമ ബെഡിലേക്ക് കിടന്നു.
“നിനക്ക് തെറ്റി……….ശിവക്ക് തെറ്റി………..എന്റെ അദ്രി മാത്രമാണ് ശരിയെന്ന് നിങ്ങൾ അറിയും, അതുവരെ നീ നിന്റെ വിശ്വാസങ്ങളെ മാത്രം മുറുകെ പിടിച്ച് ജീവിക്ക്”
മുരളി മനസ്സിൽ പറഞ്ഞു, ശേഷം ബെഡിന്റെ മറുവശത്തേക്ക് തിരിഞ്ഞ് കിടന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഉമ്മറത്തെ ചാരുകസേരയിൽ കിടക്കുകയായിരുന്നു വേണു മാഷ്, ഋഷി അദേഹത്തിന്റെ അടുത്തേക്ക് ചെന്നു. അച്ഛാ………. ” ഋഷി അടുത്തുള്ള കസേരയിൽ ഇരുന്നുകൊണ്ട് വേണുവിനെ വിളിച്ചു.
വേണു മാഷ് ഋഷിയുടെ മുഖത്തേക്ക് നോക്കി.
അച്ഛന്റെ കണ്ണുകളിലെ നീർതിളക്കം ഋഷിക്ക് മനസ്സിലായിരുന്നു.അച്ഛൻ വിഷമിക്കണ്ട………..
ചേച്ചിയുടെ കാര്യത്തിൽ നമുക്ക് ആലോചിച്ച് ഒരു തീരുമാനമെടുക്കാം” ഋഷി പറഞ്ഞു.ഞാൻ കാണിച്ച ഒരു അബദ്ധമാണല്ലോ ഋഷി, എന്റെ മോൾടെ ജീവിതം ഇങ്ങനെ ഒരു നരകമാക്കി മാറ്റിയത്, ആലോചിക്കുമ്പോ സഹിക്കാൻ പറ്റണില്ല” വേണുവിന്റെ ശബ്ദത്തിൽ കുറ്റബോധം നിറഞ്ഞിരുന്നു.
“അച്ഛൻ എന്തിനാ ഇങ്ങനെ ചിന്തിക്കുന്നത്, സംഭവിക്കാനുള്ളതൊക്കെ സംഭവിക്കും അതിന് ആരും കാരണകരല്ല, അച്ഛൻ ചേച്ചിക്ക് ദോഷം വരാൻ ഒന്നും ചെയ്യില്ലെന്ന് ഇവിടെ എല്ലാവർക്കും അറിയാം, പിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് ഓർത്ത് നമ്മള് എന്തിനാ വിഷമിക്കുന്നേ ” ഋഷി പറഞ്ഞു.” ഇന്ന് ഈ നിമിഷം വരെ എന്റെ കുട്ടി ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല, ആ മുറിയിൽ നിന്ന് പുറത്തിറങ്ങിട്ടില്ല, എന്റെ കുട്ടീടെ മനസ്സ് അത്രക്ക് വേദനിച്ചിട്ടുണ്ടാവും ” വേണു പറഞ്ഞു.” നമുക്ക് നാളെ ചേച്ചിയോട് സംസാരിക്കാം, എന്നിട്ട് ചേച്ചിയുടെ തീരുമാനം അനുസരിച്ച് കാര്യങ്ങൾ ചെയ്യാം, അച്ഛൻ വിഷമിക്കാതെ ” ഋഷി പറഞ്ഞു.
” അവളോട് സംസാരിക്കാനൊന്നുമില്ല,അവൻ അവളുടെ സമ്മതം ഇല്ലാതെ കാണിച്ച തോന്നിയവാസത്തിന് അത്ര വില കൊടുക്കണ്ട കാര്യമൊന്നുമില്ല, ആ താലി വലിച്ച് പൊട്ടിച്ചു അവന്റെ മുഖത്തേക്ക് എറിഞ്ഞു കൊടുക്കണമായിരുന്നു ” അകത്ത് നിന്ന് പുറത്തേക്ക് വന്ന ആദി പറഞ്ഞു. ആദി……….
സമയവും കാലവും ഒന്നും നോക്കാതെയാണെങ്കിലും അവളുടെ കഴുത്തിൽ വീണിരിക്കുന്നത് ഒരു താലിയാണ്, അത് നീ പറയുംപോലെ അങ്ങ് പൊട്ടിച്ചു കളയാൻ പറ്റില്ല, ഒരു തവണ എന്റെ കുട്ടിയുടെ കഴുത്തിലെ താലി ഉരേണ്ടിവന്നതല്ലേ, അത് ഇനിയും ആവർത്തിക്കണോ ” വേണു ചോദിച്ചു.
” പിന്നെ അച്ഛൻ എന്താ പറഞ്ഞുവരുന്നത് അവനെപ്പോലെ ഒരുത്തന്റെ കൂടെ നേത്രയേ പറഞ്ഞയക്കണമെന്നാണോ, എന്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ ഞാൻ അത് സമ്മതിക്കില്ല.
അവന്റെ ചരിത്രം ഞാൻ പറയാതെ തന്നെ ഇവിടെ എല്ലാവർക്കും അറിയാല്ലോ, അങ്ങനെ ഒരുത്തന്റെ കൂടെ നേത്രയേ പറഞ്ഞയക്കാൻ ഞാൻ സമ്മതിക്കില്ല, അവന് പന്ത് തട്ടാനുള്ളതല്ല എന്റെ പെങ്ങളുടെ ജീവിതം ” ആദി ഒട്ടും വിട്ടുകൊടുത്തില്ല.
ഏട്ടൻ ഇങ്ങനെ എടുത്ത് ചാടി തീരുമാനങ്ങൾ എടുക്കാതെ, എന്താ സംഭവിച്ചതെന്ന് നമുക്ക് അറിയേണ്ടേ” ഋഷി ചോദിച്ചു.അറിയാനൊന്നുമില്ല എല്ലാം അവൻ തന്നെയാണ് ചെയ്തത്, എന്നിട്ട് എല്ലാവരെയും ബോധ്യപ്പെടുത്താൻ അവനായിട്ട് ഓരോന്ന് മെനഞ്ഞെടുത്തു, അത് വിശ്വസിക്കാൻ എനിക്ക് പറ്റില്ല ” ആദി ദേഷ്യപ്പെട്ട് അകത്തേക്ക് പോയി.
” അച്ഛൻ ഏട്ടൻ പറയുന്നത്കേട്ട് വിഷമിക്കണ്ട, എനിക്ക് എന്തോ അദ്രിയേട്ടനെ അവിശ്വസിക്കാൻ തോന്നുന്നില്ല, അദ്രിയേട്ടൻ പറഞ്ഞതായിക്കൂടെ സത്യം ” ഋഷി പറഞ്ഞു. എനിക്കും അങ്ങനെ തോന്നുന്നു ഋഷി,ആ കുട്ടി പറഞ്ഞതിൽ എന്തൊക്കെയോ സത്യമുണ്ട്.ഒരുപാട് കുട്ടികൾക്ക് വിദ്യ പകർന്ന് കൊടുക്കുന്ന ഒരു അദ്ധ്യാപകനാണ് ഞാൻ, മുന്നിൽ നിൽക്കുന്ന കുട്ടികളുടെ കണ്ണിൽ നിന്നും പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് തിരിച്ചറിയാൻ ഒരു അദ്ധ്യാപകന് കഴിയും ” വേണു പറഞ്ഞു.
” അദ്രിയേട്ടൻ ജലയിൽ കിടന്നതിന്റെ പിന്നിലും ഇങ്ങനെ എന്തോ ഒന്നുണ്ട് അച്ഛാ, ശിവ പറഞ്ഞ് എനിക്ക് കാര്യങ്ങളൊക്കെ അറിയാം,പക്ഷെ ശിവയുടെ വാക്കുകളിലൂടെ ഞാൻ മനസ്സിലാക്കിയ ഏട്ടന് അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല.
പക്ഷെ കണ്ണ്മുന്നിൽ നടന്നത് ശിവക്ക് അത്രക്ക് ഷോക്ക് നൽകിട്ടുണ്ട് അതുകൊണ്ടാണ് ശിവക്ക് ആ മനുഷ്യനോട് ഇത്ര വെറുപ്പ്.അച്ഛൻ ഇപ്പഴും വിശ്വസിക്കുന്നുണ്ട് അദ്രിയേട്ടൻ അല്ല അത് ചെയ്തതെന്ന്, മക്കൾ എന്ത് ചെയ്താലും അത് കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്ന അച്ഛൻ അല്ല അദ്ദേഹം, എന്നിട്ടും അദ്രിയേട്ടനെ അച്ഛൻ വിശ്വസിക്കുന്നുണ്ടെങ്കിൽ അവിടെ എന്തോ ഒരു ശരി ഉണ്ട് ” ഋഷി പറഞ്ഞു.
” മുരളിയെ എനിക്ക് അറിയാം…….ഒരു തെറ്റിനും മുരളി കൂട്ടുനിൽക്കില്ല, അതിന് അയാൾക്ക് കഴിയില്ല.അതുകൊണ്ട് മുരളി അദ്രിയെ വിശ്വസിക്കുന്നുണ്ടെങ്കിൽ അതിൽ സത്യമുണ്ടാവും.
ഇതിൽ തീരുമാനം എടുക്കേണ്ടത് നേത്രയാണ്, അവളുടെ തീരുമാനം എന്താണോ അതിനായിരിക്കും മുൻതൂക്കം ” വേണു കസേരയിൽ നിന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു. അച്ഛൻ അകത്തേക്ക് പോകുന്നതും നോക്കി ഋഷി കുറച്ച് സമയം അങ്ങനെ ഇരുന്നു. പിന്നെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.
നേത്രയുടെ മുറിയുടെ മുന്നിൽ എത്തിയതും അവൻ ഒന്ന് നിന്നു.ഡോർ അകത്ത് നിന്നും ലോക്ക്ഡ് ആയിരുന്നു.അവളെ ഈ രാത്രി ഒറ്റക്ക് വിടുന്നതാണ് നല്ലതെന്ന് തോന്നിയതുകൊണ്ട് ഋഷി അവന്റെ മുറിയിലേക്ക് തന്നെ നടന്നു.
മുറിയിൽ എത്തുമ്പോൾ ശിവ അവിടെ ഉണ്ടായിരുന്നു.
ശിവയെ നോക്കി ഒന്ന് ചിരിച്ച് അവൻ ഡോർ ലോക്ക് ചെയ്ത ബെഡിൽ വന്നിരുന്നു.ഋഷിയുടെ തീരുമാനം എന്താ…… ” ശിവ ഋഷിയുടെ അടുത്ത് വന്നിരുന്നു.തീരുമാനമോ…….. എന്ത് തീരുമാനം ” ഋഷി ചോദിച്ചു. ഋഷി അച്ഛനോട് സംസാരിച്ചത് ഞാൻ കേട്ടു. ചേച്ചിയെ അയാളെ ഏല്പിക്കാനാണോ ഋഷി അച്ഛനെ ഉപദേശിക്കേണ്ടത്…..?അതിലും ഭേദം ചേച്ചിയെ ജീവനോടെ കുഴിച്ചു മൂടുന്നതാണ്, ഞാൻ എത്ര പറഞ്ഞിട്ടും ഋഷിക്ക് എന്താ കാര്യം മനസ്സിലാവാത്തെ “ശിവ പറഞ്ഞു.
” എടൊ കാര്യങ്ങൾ മനസ്സിലാവാത്തത് എനിക്ക് അല്ല തനിക്കാണ്, ഇന്ന് നടന്നതൊക്കെ അവര് രണ്ടുപേരും പറഞ്ഞത്താനുംകേട്ടതല്ലേഋഷിചോദിച്ചു.കേട്ടു……….പക്ഷെ വിശ്വസിച്ചിട്ടില്ല ” ശിവ പറഞ്ഞു. അപ്പോ പിന്നെ തന്റെ വിശ്വാസം എന്താ ” ഋഷി ചോദിച്ചു.
അയാള് തന്നെയാ എല്ലാത്തിന്റെയും പുറകിൽ, അതിൽ എനിക്ക് ഒരു സംശയവുമില്ല ” ശിവ പറഞ്ഞു.” താൻ കണ്ണടച്ച് ഇരുട്ടാക്കരുത്, ഒന്നില്ലെങ്കിലും തനിക്ക് ഒന്ന് ചിന്തിച്ചൂടെ. ഒരിക്കൽ പോലും കണ്ട് പരിചയം ഇല്ലാത്ത എന്റെ ചേച്ചിയെ തന്റെ ഏട്ടൻ തട്ടികൊണ്ട് പോയെന്ന് പറഞ്ഞാൽ അതിൽ എന്തെങ്കിലും ലോജിക് വേണ്ടേ,
താൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് താൻ എന്ന് വച്ചാൽ തന്റെ ഏട്ടന് ജീവാണെന്ന് അങ്ങനെയുള്ള തന്റെ വിവാഹത്തിൽ പങ്കെടുക്കാതെ ഏട്ടൻ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഇത് അവരെ ആരോ മനഃപൂർവം കുടിക്കിയതാണ് വീണ്ടും തന്റെ ഏട്ടനെ മോശക്കാരനാക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്. അത് നിങ്ങൾക്ക് ആർക്കും തിരിച്ചറിയാൻ കഴിയുന്നില്ല.
ഇന്നലെവരെ ഏട്ടൻ തെറ്റുകാരനായിരിക്കുമോ എന്ന് ഒരു സംശയം ചെറുതായിട്ടെങ്കിലും എന്റെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് എനിക്ക് ഉറപ്പുണ്ട് ഏട്ടൻ തെറ്റ് ചെയ്തിട്ടില്ല. സ്വന്തം തറവാട്ടിൽ തന്റെ പ്രിയപെട്ടവരുടെ മുന്നിൽ ഒരിക്കലും ഇങ്ങനെ ഒരു തെറ്റ് ചെയ്യാൻ ആരും തയ്യാറാവില്ല. മാത്രല്ല അച്ഛൻ പലതവണ നിർബന്ധിച്ചിട്ടാണ് ഏട്ടൻ നാട്ടിലേക്ക് വന്നത്, ഇങ്ങനെ ഒരു അവസരത്തിന് കാത്തുനിൽക്കുന്ന ഒരാളെങ്കിൽ അച്ഛൻ വരാൻ ആവിശ്യപെട്ടപ്പോൾ തന്നെ എത്തിയേനെ.
ഇതിന് പിന്നിൽ മറ്റ് എന്തൊക്കെയോ ഉണ്ട് ” ഋഷി പറഞ്ഞു.അത് ഋഷിക്ക് അയാളെ ശരിക്കും അറിയാൻ വയ്യാഞ്ഞിട്ടാണ്, കൂടെ നിന്ന് സ്നേഹം നടിച്ച് ചതിക്കാൻ അയാളെ ആരും പഠിപ്പിക്കണ്ട. അയാൾക്ക് ആരോടും ഒരു സെന്റിമെന്റ്സുമില്ല” ശിവ പറഞ്ഞു.
” എനിക്ക് തന്നോട് സഹതാപം തോന്നുന്നു ശിവ………..കണ്മുന്നിൽ ഉള്ള സത്യത്തെ കാണാൻ ശ്രമിക്കാതെ താൻ സ്വയം ഒരു മൂടസ്വപനത്തിലാണ് ” ഋഷി പറഞ്ഞു.കൂടെയുള്ളവർ തെറ്റിദ്ധരിപ്പിക്കാൻ അയാൾക്ക് നല്ല കഴിവാണ്, ആ കഴിവിലാണ് ഋഷി ഇപ്പോ വീണിരിക്കുന്നത്.
എന്തൊക്കെ പറഞ്ഞാലും ചേച്ചിയെ ആ ദുഷ്ടന്റെ കൈയിൽ ഏല്പിക്കാൻ ഞാൻ സമ്മതിക്കില്ല ” ശിവ ബെഡിലേക്ക് കയറി കിടന്നു.ഋഷിയും ലൈറ്റ് കെടുത്തി ബെഡിലേക്ക് കിടന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇടക്ക് എപ്പോഴോ കണ്ണ് തുറന്നപ്പോൾ തുറന്നിട്ട ജനൽപാളിയിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചം മാത്രമായിരുന്നു മുറിയിൽ.നിലത്തിരുന്നു ബെഡിലേക്ക് തല ചായിച്ചു കിടന്ന് എപ്പഴാ മയങ്ങിപോയതെന്ന് അവൾപോലും അറിഞ്ഞിരുന്നില്ല.നിലത്തുനിന്ന് എഴുന്നേറ്റ് ജനലിരികിലേക്ക് നടന്ന് ചെന്ന് അവൾ ആ പൂർണ്ണ ചന്ദ്രനെ നോക്കി നിന്നു.മഞ്ഞിൽ കുളിച്ച് നിൽക്കുന്ന പൂർണ്ണചന്ദ്രന് കണ്ടപ്പോൾ അവൾക്ക് നീരവിനെ ഓർമ്മ വന്നു.അവനോടൊപ്പം ചിലവഴിച്ച സന്തോഷനിമിഷങ്ങൾ മനസ്സിലേക്ക് വന്നതും, അവൾപോലും അറിയാതെ കൈ കഴുത്തിലെ താലിയിലേക്ക് നീണ്ടു.
നീരവേട്ടന്റെ കൈ കൊണ്ട് കഴുത്തിൽ ഒരു താലി വീണപ്പോൾ, ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി തനായിരിക്കുമെന്ന് കരുതി, പക്ഷെ ദൈവം ആ സന്തോഷങ്ങൾക്ക് ആയുസ് തന്നില്ല, താൻ കാരണം, തന്റെ ഭാഗ്യദോഷം കാരണം തനിക്ക് നീരവേട്ടനെ നഷ്ടമായി.എല്ലാം ഒന്ന് ഉൾകൊള്ളാനും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ഒരുപാട് സമയം വേണ്ടി വന്നു. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾക്കിടയിലും അച്ഛന്റെയും അമ്മയുടെയും കൂടപ്പിറപ്പുകളുടെയും ചേർത്ത നിർത്തലുകൾ വലിയ ആശ്വാസമായിരുന്നു.
ഇപ്പോ ഇതാ വീണ്ടും താൻ ഒരു സങ്കടകടലിലേക്ക് വീണിരിക്കുന്നു.
ഒട്ടും പ്രേതിഷിക്കാതെ, ആഗ്രഹിക്കാതെ വീണ്ടും ഒരു താലി അണിയേണ്ടി വന്നിരിക്കുന്നു.
അയാൾ ആരാണെന്നോ എന്താണെന്നോ പോലും തനിക്ക് അറിയില്ല.വീണ്ടും വീണ്ടും പരീക്ഷങ്ങൾക്ക് നിന്നകൊടുക്കാൻ വയ്യ,ഇനി ഇതിന്റെ പേരിലാവും അച്ഛനും അമ്മയും വേദനിക്കാൻ പോവുന്നത്, കണ്ണുനീര് കുടിക്കാൻപോവുന്നത്വയ്യ……… ഇനിയും ഇങ്ങനെ ജീവിക്കാൻ വയ്യ.എല്ലാവരുടെയും മുന്നിൽ ഒരു ചോദ്യചിഹ്നമായി, പഴിയും കുറ്റവും കേട്ട് ജീവിക്കുന്നതിൽ അർത്ഥമില്ല.ഏട്ടൻ എനിക്ക് വേണ്ടി ഇനി ആരോടും അടിയും വഴക്കുമൊന്നും ഉണ്ടാക്കാൻ നിൽക്കണ്ട, ഞാൻ കാരണം ഏട്ടത്തിക്കും ശിവക്കും സ്വസ്ഥമായ ഒരു ജീവിതം നഷ്ടമാകാൻ പാടില്ല ”
നേത്ര കണ്ണുകൾ തുടച്ചു.
റൂമിലെ ലൈറ്റ് ഇട്ട് അലമാരി തുറന്ന് കൈയിൽ കിട്ടിയതൊക്കെ പുറത്തേക്ക് വാരി വലിച്ചിട്ട് എന്തിനോ വേണ്ടി അവൾ പരതികൊണ്ടിരുന്നു, ഒടുവിൽ അവൾ അന്വേഷിച്ച സാധനം കൈയിൽ കിട്ടിയതും നേത്ര അത് പുറത്തേക്ക് എടുത്തു.കൈയിൽ കരുതിയ ബ്ലേഡുമായി അവൾ ബാത്‌റൂമിലേക്ക് കയറി പൈപ്പ് തുറന്നു, ബ്ലേഡിലേക്ക് കുറച്ച് സമയം നോക്കി നിന്ന ശേഷം അത് ഇടത് കൈതണ്ടയിലേക്ക് അമർത്തി വരഞ്ഞു,മുറവിൽ നിന്ന് താഴേക്ക് ഒഴുകുന്നു രക്തത്തിൽ നോക്കി അവൾ ഒരു ഭ്രാന്തിയെ പോലെ ചിരിച്ചു.ഒടുവിൽ ബോധം മറഞ്ഞു നിലത്തേക്ക് പതികുമ്പോഴും അവളുടെ ചുണ്ടുകളിൽ ആ ചിരി ഉണ്ടായിരുന്നു, നിസ്സഹായതയുടെ ചിരി……..
തുടരും
പ്രോഗ്രാം തിരക്കുകൾ കഴിഞ്ഞു ഇനി ഡെയിലി പാർട്ട് ഉണ്ടാവും 😍😍❤️

by