രചന – ശ്രീമിഴി
എല്ലാരേയും കണ്ടു ഉണ്ണി പകപ്പോടെ മാർട്ടിനെ നോക്കി….. എന്താ ഇങ്ങനെ നോക്കുന്നെ സമയം ആയി വാ….. ഞാൻ വരാം എന്താ ഇവിടെ എന്ന് ഇച്ചായൻ എന്നോട് പറ എന്നും പറഞ്ഞു ഉണ്ണി മാർട്ടിന്റെ കൈ പിടിച്ചു അടുത്തേക്കു വലിച്ചു….. ഡീ എല്ലാരും നോക്കുന്നു വാ….. പറ ഇച്ചായ….. മാർട്ടിൻ ഉണ്ണീടെ രണ്ടു കൈ പിടിച്ചു മുൻപോട്ടു നിർത്തി അതെ ഇന്ന് ആണ് ആ ദിവസം മാർട്ടിനും ഉണ്ണിയും ഒന്നാകുന്ന ആ സുദിനം മാർട്ടിൻ ഉണ്ണീടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു….. മതി മതി വന്നേ രണ്ടും എത്ര നേരമായി വാ….. അല്ല ഇച്ചായ അപ്പൊ അച്ഛൻ സമ്മതിച്ചില്ലേ ഇച്ചായൻ ചെയ്ത പ്ലാൻ എല്ലാം പൊളിയുമായിരുന്നല്ലോ….. അതെ കൊച്ചേ കുഞ്ഞേട്ടനു സ്നേഹം എന്താണ് എന്നും പ്രണയം നഷ്ടപെടുന്നവരുടെ സങ്കടം എന്താണ് എന്ന് നല്ലത് പോലെ അറിയാം അത് കൊണ്ട് ഒരിക്കലും കുഞ്ഞേട്ടൻ നമ്മുടെ പ്രണയം തകർക്കില്ല…..
എന്നാലും ഇച്ചായന് എന്നോട് പറയാമായിരുന്നു സ്വന്തം കല്യാണം അറിയാത്ത ലോകത്തിലെ ഒരേയൊരാൾ ഞാനായിരിക്കും അല്ലെ ചേട്ടായി….. നിന്നോട് പറയാൻ ഇന്നലെ വന്നതാ ഞാൻ പക്ഷെ ശ്രീ വന്നപ്പോ ഒന്നും പറയാൻ തോന്നിയില്ല….. അതാണോ വേഗം വണ്ടി എടുത്തു പോയത്….. അതെ ഇനി ചോദ്യവും ഉത്തരവും കെട്ട് കഴിഞ്ഞു മതി….. അപ്പോഴേക്കും അന്നയും ശ്രീക്കുട്ടിയും വന്നു ഉണ്ണീടെ അടുത്ത് നിന്നു അന്ന കയ്യിൽ കരുതിയ മുല്ലപ്പുവ് ഉണ്ണീടെ തലയിൽ കുത്തി കൊടുത്തു ഇച്ചായയന്റെ ഒരു കാര്യം ഉണ്ണിയോട് ഒന്നും പറയാതെ പാവം എന്റെ ഉണ്ണി ഇല്ലേ ഉണ്ണി സുന്ദരിയായി വന്നനേ….. അല്ലേലും എന്റെ ഉണ്ണി സുന്ദരി അല്ലെ ചേച്ചി….. പിന്നല്ലേ….. മതി വാ അകത്തേക്കു ചടങ്ങ് നടത്താൻ സമയം ആയി വാ….. ഉണ്ണി പേടിയോടെ ശ്രീകുട്ടിയെ പിടിച്ചു….. എന്റെ ഉണ്ണി മോൾക്ക് പേടി ഉണ്ടോ പേടിക്കണ്ടാട്ടോ ഈ അമ്മ കുഞ്ഞിന്റെ ഒപ്പം ഉണ്ട്….. ഉണ്ണി വേഗം ശ്രീക്കുട്ടിടെ കൈ വിട്ടു അമ്മയെ കെട്ടിപിടിച്ചു കാലിൽ വീണു അനുഗ്രഹം വാങ്ങി അമ്മ അവളെ നിറഞ്ഞ കണ്ണുകളോടെ അനുഗഹിച്ചു….. ശ്രീയേട്ടാ എന്നെ എന്നും പറഞ്ഞു കാലിൽ വീഴാൻ നിന്നതും ശ്രീകാന്ത് ഉണ്ണിയെ പിടിച്ചു എഴുന്നേൽപ്പിച്ചു…..
എന്റെ അനിയത്തി കുട്ടിക്ക് നല്ലാതെ വരൂ….. ഉണ്ണി മോളെ വാ മോൻ അതാ നിന്നെയും നോക്കി നില്കുന്നു….. തന്നെ നോക്കി നിൽക്കുന്ന ഇച്ചായനെ കണ്ടതും പെണ്ണിന്റെ മുഖം നാണത്താൽ ചുവന്നു ചുണ്ടിൽ അവൾക്കായി പുഞ്ചിരി സമ്മാനിച്ചു മാർട്ടിൻ ഉണ്ണിയെ അടുത്തേക്കു വിളിച്ചു….. ഉണ്ണി അടുത്ത് എത്തിയതും മാർട്ടിൻ കൈ പിടിച്ചു അകത്തേക്കു നടന്നു….. പേടിയുണ്ടോ എന്റെ ഉണ്ണിമാങ്ങായ്ക്കു….. കുറച്ചു എന്നും പറഞ്ഞു ഉണ്ണി മാർട്ടിന്റെ കൈ മുറുകെ പിടിച്ചു….. അകത്തു വേണ്ട എല്ലാ കാര്യങ്ങളും സ്റ്റീഫൻ നേരത്തെ റെഡി ആക്കിയിരുന്നു….. രണ്ടു പേരെ കണ്ടതും രജിസ്റ്റാർ ഇരിക്കാൻ പറഞ്ഞു….. രണ്ടു പേരും ചെയ്റിൽ ഇരുന്നു….. രണ്ടു പേരെയും നോക്കി ചിരിച്ചു കൊണ്ട് ഓഫീസർ ചോദിച്ചു സമ്മതം അല്ലെ രണ്ടു പേർക്കും….. രണ്ടു പേരും ചിരിച്ചു കൊണ്ട് അതേയെന്നു തലയാട്ടി….. 15 ദിവസം മുൻപേ വന്നു പറഞ്ഞു നോട്ടീസ് ഒക്കെ വയക്കേണ്ടതാ ഇത് ഇപ്പൊ ഒന്നും ചെയ്യ്തില്ല….. അതൊക്കെ ഇനി കെട്ടു കഴിഞ്ഞു ചെയ്യാം സാറെ എന്നും പറഞ്ഞു ശ്രീകാന്ത് അകത്തേക്കു കയറി…..
മ്മ് ഇവൻ പറഞ്ഞത് കൊണ്ട എന്നും പറഞ്ഞു മാർട്ടിനെ നോക്കി രണ്ടു പേരും പരസ്പരം മാല ഇടു….. എല്ലാരുടെയും നിറസാന്നിധ്യത്തോടെ ഉണ്ണി മാർട്ടിന്റെ കഴുത്തിൽ മാല ഇട്ടു മാർട്ടിൻ തിരിച്ചു….. ആഹാ ഇനി താലി കെട്ടാം എന്ന് പറഞ്ഞതും സ്റ്റീഫൻ മാർട്ടിനു താലി എടുത്തു കൊടുത്തു….. രണ്ടുകൈയാലേ താലി വാങ്ങി മാർട്ടിൻ ഉണ്ണീടെ കഴുത്തിൽ ചാർത്തി….. എന്തിനോ ഉണ്ണീടെ കണ്ണുകൾ നിറഞ്ഞു ഒഴുകി….. ഡീ ഇനി കരയരുത് എന്ന് പറഞ്ഞിട്ടില്ലേ എന്നും പറഞ്ഞു മാർട്ടിൻ കണ്ണ് തുടച്ചു നെറ്റിയിൽ മുത്തി….. എല്ലാവരിലും നിറഞ്ഞ ചിരി ആയിരുന്നു….. അന്ന കുങ്കുമചെപ്പ് തുറന്നു മാർട്ടിനു നേരെ നിട്ടീ….. ഇച്ചായ ഇത്….. ഇത് വേണം എന്റെ ഉണ്ണിക്കു ഈ സിമന്തരേഖ എപ്പോഴും ഈ ഇച്ചായന് വേണ്ടി ചുവന്നിരിക്കണo എന്നും പറഞ്ഞു ഒരു നുള്ള് കുങ്കുമം ചാർത്തി….. ശ്രീകാന്ത് രണ്ടു പേരുടെയും കൈകൾ ചേർത്തു വച്ചു….. അപ്പോഴേക്കും സ്റ്റീഫൻ ലഡ്ഡു വിതരണം തുടങ്ങിയിരുന്നു….. ചേട്ടായി ഇത് പോരാ എന്നും പറഞ്ഞു ശ്രീക്കുട്ടി മാർട്ടിനെ നോക്കി…..
അതിനല്ലേ കൊച്ചേ വൈകിട്ടു റിസപ്ഷൻ നിനക്ക് എന്താ വേണ്ടത് അവിടെ അവിടെ എല്ലാം ഉണ്ടാകും എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണിയെ നോക്കി കണ്ണ് ചിമ്മി….. എല്ലാവരും നിറഞ്ഞ മനസ്സയോടെ രണ്ടു പേരെയും അനുഗ്രഹിച്ചു….. രണ്ടു പേരും രജിസ്റ്ററിൽ ഒപ്പു വച്ചു സാക്ഷികളായി സ്റ്റീഫനും ശ്രീകാന്തും ഒപ്പ് വച്ചു….. അവിടെ നിന്നു നേരെ പോയത് ഉണ്ണീടെ വീട്ടിലേക്കു ആയിരുന്നു അമ്മമ്മേടെയും അമ്മയുടെയും അസ്ഥി തറയിൽ രണ്ടു പേരും നിന്നു ഉണ്ണി രണ്ടു പേരെയുo നിറ കണ്ണാലെ തൊഴുതു….. മാർട്ടിൻ ഉണ്ണിയെ ചേർത്ത് പിടിച്ചു ഒരിക്കലും കൈവിടില്ല എന്ന് പറയാതെ പറഞ്ഞു….. പിന്നെ നേരെ ചെന്നത് മാർട്ടിന്റെ വീട്ടിലേക്കു ആയിരുന്നു ഉണ്ണിയും മാർട്ടിനും മാത്രമേ വണ്ടിയിൽ ഉണ്ടയിരുന്നുള്ളു….. ഏതോ സ്വപ്ന ലോകത്ത് എന്നാ പോലെ ആയിരുന്നു ഉണ്ണി….. അതേ ഇച്ചായാ എനിക്ക് ഇപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല ഏതോ സ്വപ്നം കാണുന്നത് പോലെയാണ് ഇപ്പോഴും….. അത് കേട്ടതും മാർട്ടിൻ ഒന്നു ചിരിച്ചു കൊടുത്തു സ്വപ്നമല്ല കൊച്ചേ ഇപ്പോൾ നീ എന്റെ ആണ് എന്റെ മാത്രം എന്നും പറഞ്ഞു ഉണ്ണിയുടെ തലയിൽ തലോടി…..
വീടിന്റെ മുൻപിൽ കാറു ചെന്ന് നിന്നതും മാർട്ടിൻ ചിരിയോടെ ഡോർ തുറന്നു പുറത്തു ഇറങ്ങി അപ്പോഴേക്കും സ്റ്റീഫനും അന്നയും പുറത്തേക്കു വന്നു….. മാർട്ടിൻ ഉണ്ണിക്കു ഡോർ തുറന്നു കൊടുത്തു….. ഉണ്ണി ഇറങ്ങിയതും മുത്ത് വന്നു കൈ പിടിച്ചു ഉണ്ണി മുത്തിനെ എടുത്തു മാർട്ടിന്റെ ഒപ്പം നടന്നു ശ്രീക്കുട്ടി വന്നു ഉണ്ണീടെ കയ്യിൽ നിന്നും മുത്തിനെ വാങ്ങി….. അന്ന മാർട്ടിനെയും ഉണ്ണിയെയും കുരിശ് വരച്ചു അകത്തേക്കു കയറ്റി….. അപ്പോഴേക്കും ദേവകി അവർക്കായി ചെറിയ സദ്യ ഒരുക്കിയിരുന്നു….. അന്ന ഉണ്ണിയെ ഡ്രസ്സ് മാറ്റാൻ വേണ്ടി മാർട്ടിന്റെ റൂമിൽ ആക്കി….. നിനക്ക് വേണ്ടത് എല്ലാം ഇതിനകത്തു ഉണ്ട് ആ കബോർഡിൽ ഉണ്ട് അത് എടുത്ത് പോയി ഫ്രഷ് ആയി വരൂ എന്നും പറഞ്ഞു അന്ന പുറത്തേക്കു പോയി….. ഉണ്ണി ആ റൂം മൊത്തം ഒന്ന് കണ്ണോടിച്ചു എത്രയോ പ്രാവിശ്യം ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇതിനകത്തു ആദ്യമായിട്ടാണ് നല്ല വലുപ്പമുള്ള ഒരു റൂം എല്ലാം നല്ല ഭംഗിയായി അടുക്കി വച്ചിട്ട് ഉണ്ട് ഒരു സൈഡിൽ സോഫ ഡബിൾകോട്ട് എല്ലാം അതിന്റെ തായ് സ്ഥാനത്ത് ഭംഗിയായി വച്ചിട്ടുണ്ട് ഉണ്ണി കബോർഡ് തുറന്നു അതിൽ നിറയെ ഡ്രെസ്സുകൾ അടുക്കി അടുക്കി വച്ചിട്ടുണ്ട്….. അതിനു മുകളിൽ ഒരു ഫോട്ടോ ലാമിനേറ്റ് ചെയ്തു വെച്ചിരിക്കുന്നു ഉണ്ണി ആ ഫോട്ടോ കൗതുകത്തോടെ കൂടി എടുത്തു നോക്കി…..
അപ്പോഴേക്കും രണ്ടു കൈകൾ ഉണ്ണീടെ അരക്കെട്ടീലൂടെ പിടിച്ചു അടുത്തേക്കു ചേർത്തു നിർത്തി ഉണ്ണിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു….. ഇനിയും ഫ്രഷ് ആയില്ലേ എന്റെ ഉണ്ണിമാങ്ങാ എന്ന് ചെവിയിൽ ചുണ്ട് ചേർത്ത് പറയുന്നവന്റെ കയ്യിൽ കൈകോർത്തു ചേർന്നു നിന്നു ഉണ്ണി….. ഇച്ചായ ഇത് ഞാനല്ലേ ഈ ഫോട്ടോ ഇച്ചായന് എവിടുന്നു കിട്ടി എന്നും പറഞ്ഞു അത്ഭുതത്തോടെ ഉണ്ണി മാർട്ടിനെ നോക്കി….. അതൊക്കെ കിട്ടി എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണിയെ തിരിച്ചു നിർത്തി….. ഉണ്ണി അറിയുകയായിരുന്നു മാർട്ടിന്റെ സ്നേഹം പണ്ട് എടുത്തു ഒരു ഫോട്ടോ അത് ഇത്രയും കാലം ആയിട്ടും ഒന്നും സംഭവിക്കാതെ സൂക്ഷിച്ചുവെച്ച മാർട്ടിനെ ഉണ്ണി നോക്കി നിന്നു….. എന്താ പെണ്ണെ ഇങ്ങനെ നോക്കുന്നെ….. എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണീടെ ഇരു കണ്ണിലും മാറി മാറി മുത്തി….. അപ്പൊ കണമേ നിറയെ നിറയെ സ്നേഹം…..

by