22/04/2026

ചാരുത : ഭാഗം 12

രചന – ശ്രീമിഴി

ചേച്ചിയോട് ദേഷ്യം ഉണ്ടോ മീനുട്ടിക്ക്??? ദേഷ്യമോ എന്തിനു??? ദേഷ്യം ഉണ്ടെങ്കിൽ ഞാൻ ഇങ്ങനെ വന്നിരിക്കുമോ ചേച്ചിടെ അടുത്ത്. എനിക്ക് എന്റെ ചേച്ചി കുട്ടിയോട് സ്നേഹം മാത്രെ ഉള്ളു എന്നും പറഞ്ഞു മീനു ചാരുവിന്റെ കവിള് പിടിച്ചു വലിച്ചു. ചാരു സ്നേഹത്തോടെ മീനുവിന്റെ തലയിൽ നെറ്റി മുട്ടിച്ചു. ചേച്ചി ഫ്രഷ് ആയി താഴെ വാ ഞാൻ ചെല്ലട്ടെ ആന്റി പാചകത്തില്ല എന്നും പറഞ്ഞു മീനു എഴുന്നേറ്റു നടന്നു. അപ്പോഴേക്കും ശിവനും മനുവും മുറിയിലേക്ക് വന്നിരുന്നു. ശിവനെ കണ്ടതും മീനു ഒന്ന് നിന്നു. തല ചരിച്ചു ചാരുവിനെ നോക്കി. ചേച്ചി പ്രണയം എന്ന് പറഞ്ഞാൽ ഒരാൾക്ക് മാത്രം തോന്നാൻ ഉള്ളത് അല്ല രണ്ടു പേർക്കും പരസ്പരം വേണം അല്ലെ ശിവേട്ട എന്നും പറഞ്ഞു മീനു പുറത്തേക്കു ഇറങ്ങി. അത് കേൾക്കേ മൂന്നു പേരും മീനുവിനെ തന്നെ നോക്കി നിന്നു. മീനു കണ്ണിൽ നിന്നും മഞ്ഞതും മനുവും ശിവനും ചാരുവിനെ നോക്കി. കണ്ണ് നിറച്ചു നിൽക്കുന്ന പെണ്ണിനെ കാണാനേ രണ്ടു പേരും പരസ്പരം നോക്കി.

അയ്യേ എന്റെ ഏടത്തി എന്തിനാ കരയുന്നെ അവള് പറഞ്ഞത് കേട്ടിട്ടാണോ അത് ഒരു വട്ടു കേസ ഏടത്തി. ഞാൻ …. ഞാൻ കാരണം അല്ലെ ആ കുട്ടി😢😢 എന്നോട് കുറച്ചു ദേഷ്യം കാണിച്ചിരുന്നേൽ എനിക്ക് ഇത്രം സങ്കടം തോന്നില്ലായിരുന്നു. അപ്പോഴേക്കും ശിവൻ ചാരുവിന്റെ അടുത്ത് എത്തിയിരുന്നു ചാരുവിനെ പിടിച്ചു കട്ടിലിൽ ഇരുത്തി പെണ്ണിന് നേരെ താഴെ മുട്ട് കുത്തി ഇരുന്നു. താനല്ല അതിനു കാരണം ഞാനാണ് അവള് പറഞ്ഞത് നീ കേട്ടില്ലെ ഒരാൾക്കു മാത്രം പ്രണയം തോന്നിയിട്ടു കാര്യം ഇല്ല എന്ന് എനിക്ക് മീനു എന്റെ അനിയത്തിയെ പോലെ ആണ് അത് കൊണ്ട് എന്റെ ചാരു അതൊന്നും ഓർത്ത് കരയണ്ട. മോള് നല്ല കുട്ടിയായി പോയി ഫ്രഷ് ആയി വാ എന്നും പറഞ്ഞു ശിവൻ ചാരുവിനെ നോക്കി കണ്ണിറുക്കി എഴുന്നേറ്റു. എനിക്ക് ഒന്ന് സ്റ്റേഷനിൽ വിളിക്കണം താൻ ഫ്രഷ് ആയി വാ എന്നും പറഞ്ഞു ശിവൻ പുറത്തേക്കു നടന്നു കൂടെ മനുവും. എന്ത് പാവം ആണ് ഏട്ടാ ഏടത്തി ഈ പാവത്തിനെ എങ്ങനും ആ ഭദ്രൻ കെട്ടിയിരുന്നേൽ ഹോ ഓർക്കാൻ കൂടി വയ്യ എന്നും പറഞ്ഞു മനു ശിവനെ നോക്കി. ഏതായാലും ഏട്ടൻ കൃത്യ സമയത്തു എത്തിയത് നന്നായി. മ്മ്മ് എന്ന് മൂളി.

എന്നാ ഏട്ടൻ ഫോൺ ചെയ്യ് ഞാൻ ഒന്ന് താഴെക്ക് പോട്ടെ എന്നും പറഞ്ഞു മനു താഴെക്ക് നടന്നു. താഴെ എത്തുമ്പോ കേട്ടു അമ്മയും മീനുവും തമ്മിൽ ഉള്ള സംസാരം മീനുവിന്റെ സങ്കടം പാടെ മഞ്ഞു പോയത് പോലെ തോന്നി മനുവിന്. മനു വേഗം അടുക്കളയിൽ പോയി അവരുടെ കൂടെ ചേർന്നു. 🏵️🏵️🏵️🏵️🏵️🏵️ ഡാ സത്യം പറഞ്ഞോ അവര് മൂന്നു പേരല്ലാതെ എത്ര പേരുടെ ജീവിതം കളഞ്ഞു നീ ഏതു മാഫിയകാർക്ക എല്ലാരേയും കൊണ്ട് പോയി കൊടുക്കുന്നത് ???????. അയ്യോ ഇല്ല സാറെ എനിക്ക് ആരുമായും ഒരു ബന്ധവും ഇല്ല എന്നും പറഞ്ഞു ഭദ്രൻ ഗോപിയെ നോക്കി കൈ കൂപ്പി. ഇല്ലാതിരുന്നാൽ നിനക്ക് കൊള്ളാം ഇല്ലേ നീ പുറം ലോകം കാണില്ല എന്നും പറഞ്ഞു മുഖമടച്ചു ഒന്ന് കൊടുത്തു ഗോപി. ഇനി എന്നെ തല്ലലേ സാറെ ഞാൻ ചത്തു പോകും. നിയൊക്കെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നത് അന്നെടാ പുല്ലേ എന്നും പറഞ്ഞു വയറു നോക്കി ഒന്ന് കൊടുത്തു ഗോപി. സാർ മതി നാളെ കോടതിയിൽ കൊണ്ട് പോകാൻ ഉള്ളത് അല്ലെ മുഖത്തു മുഴുവൻ കരുവാളിച്ചു.

പുറത്തു ഒന്നും പറ്റാതെ കൊടുക്കാൻ ശിവസാറിനെ അറിയൂ അത് സാറിന്റെ കയ്യിൽ നിന്നും ഇനി പഠിക്കണം അല്ലെ വിജയ എന്നും പറഞ്ഞു ഗോപി ചിരിച്ചു. താൻ പോയി അവനെ സെല്ലിൽ ഇട്ടേ അവന്റെ മുഖം കാണുമ്പോ ഞാൻ കൊടുത്തു പോകും എന്നും പറഞ്ഞു ഗോപി മുഷ്ഠി ചുരുട്ടി. അല്ല സാറെ ശിവസാറിന്റെ കല്യാണം കഴിഞ്ഞോ???? കഴിഞ്ഞു.. എപ്പോ സാറെ 🙄… ഇന്ന് ആടോ ആ നാറി കെട്ടാൻ നിന്ന പെണ്ണാ …. സാറിന്റെ നല്ല മനസ് കൊണ്ട് ആ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടി. ഇതു കേൾക്കേ ഭദ്രൻ പല്ല് കടിച്ചു. നടക്കടാ അങ്ങോട്ടു എന്നും പറഞ്ഞു വിജയൻ ഭദ്രനെ സെല്ലിൽ ഇട്ടു. സാറെ അധികനാള് ഒന്നും ഞാൻ ഇതിനകത്തു കിടക്കില്ല ഞാൻ തീർക്കും ഞാൻ എല്ലാത്തിനെയും ഈ ഭദ്രനാ പറയുന്നേ .. നിനക്ക് കിട്ടിയത് ഒന്നും പോരെ എന്നും പറഞ്ഞു വിജയൻ മുഷ്ഠി ചുരുട്ടി. വിട്ടേക്ക് വിജയ അവനു ഡയലോഗ് മാത്രെ ഉള്ളു പ്രവർത്തി കുറവാ എന്നും പറഞ്ഞു ചിരിച്ചു ഗോപി. കേട്ടുനിന്നവരും ഭദ്രനെ നോക്കി പുച്ഛിച്ചു ചിരിച്ചു. ഇതു കാണെ ഭദ്രൻ ചുമരിൽ അഞ്ഞ് ഇടിച്ചു. മതിയെടാ #₹#₹₹₹#@₹₹ നിന്റെ അഹങ്കാരം തീരാൻ സാറു ഇങ്ങോട്ട് വന്നോട്ടെ എന്നും പറഞ്ഞു ഗോപി കസേരയിൽ ഇരുന്നു.

പറഞ്ഞു തീർന്നതും ഗോപിയുടെ ഫോൺ റിങ് ചെയ്യ്തു. ഗോപി ഫോൺ എടുത്തു നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് എല്ലാവരെയും ഫോൺ കാണിച്ചു. ദേ നോക്കിയെ ശിവൻസാറ അത് പറഞ്ഞു തീർന്നതും എല്ലാരും ഗോപിടെ അടുത്ത് എത്തിയിരുന്നു. ഹലോ ഗോപിയേട്ടാ……. എന്താ കല്യാണചെക്കാ വിശേഷം……. ഓഹ്‌ സാറ് മാറി ചെക്കൻ ആയോ……. പിന്നെ മണവാളൻ അല്ലെ സാറെ……. അല്ല ആരിത് വിജേയാട്ടനോ……. ഞാൻ മാത്രം അല്ല സാറെ ദേ എല്ലാരും ഉണ്ട് ഇവിടെ……. ആഹാ കൊള്ളാലോ……. സാറെ ട്രീറ്റ് വേണം……. പിന്നെ എന്താ കണ്ണേട്ടാ തരാലോ ഡേറ്റ് നിങ്ങള് തീരുമാനിച്ചോ……. സാറ് എപ്പോഴാ വരുന്നേ അത് വച്ച് നമുക്ക് ഡേറ്റ് ഫിക്സ് ചെയ്യാ അല്ലെ ഗോപി സാറെ……. പിന്നെ അങ്ങനെ മതി……. അല്ല ഗോപിയേട്ടാ ഭദ്രൻ മുതലാളി എവിടെ സുഖം തന്നെ അല്ലെ……. സുഖം അല്ലെന്നോ ദേ ഞങ്ങളെ നോക്കി ഇരിപ്പുണ്ട് ഇവിടെ……. എന്റെ അന്യഷണം പറഞ്ഞേക് അളിയനോട് എന്നും പറഞ്ഞു ചിരിച്ചു ശിവൻ.

ശോ ഞാൻ അത് മറന്നു സാറെ. സാറിന്റെ അളിയൻ അല്ലെ ഇപ്പൊ ഭദ്രൻ ഞാൻ കുറച്ചു നന്നായി സ്നേഹിച്ചു സാറിന് പ്രശ്നം ഒന്നും ഇല്ലാലോ എന്നും പറഞ്ഞു ചിരിച്ചു ഗോപി കേട്ടു നിന്നവരും കുടിയപ്പോ അത് ഒരു കൂട്ട ചിരിയായി മാറി. ഇതു കേൾക്കേ ഭദ്രൻ പല്ല് ഞെരിച്ചു കമ്പിയിൽ ശക്തിയായി ഇടിച്ചു. “”വിടില്ലെടാ ഞാൻ നിന്നെ വിടില്ല “” ഈ ഭദ്രൻ ഇറങ്ങുന്നതും കാത്തു നിന്നോ നീ. നിന്റെ കലാന ഞാൻ ഈ ഭദ്രൻ എന്നും പറഞ്ഞു കമ്പിയിൽ പിടിച്ചു വലിച്ചു. തുടരും 🥰……..