രചന – കാന്താരി
സിദ്ധുവേട്ടനോട് പറഞ്ഞു ഞാൻ അകത്തേക്ക് കേറിയതും അമ്മ പുറകിൽ നിന്ന് വിളിച്ചു. “നീയൊന്ന് അവിടെ നിന്നെ… ” ചെറിയൊരു ഭയത്തോടെ ഞാൻ അവിടെ നിന്നു. “രാവിലെ ഒന്നും മിണ്ടാതെ ഇറങ്ങി പോയിട്ട് ഈ നേരം വരെ നീ എവിടെയായിരുന്നു…. ഒരു രാത്രി കൊണ്ട് നിന്റെ മനസ്സിൽ എന്താ കേറി കൂടിയത്… ” അമ്മ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒരു പ്രതികാരണവും കൊടുക്കാതെ ഒരു ശീല പോലെ ഞാനെല്ലാം കേട്ടു നിന്നു. എന്റെ ഈ പ്രവർത്തി കണ്ടു ദേഷ്യം കൂടി യാ അമ്മ എന്നെ ബലമായി അമ്മയുടെ നേരെ പിടിച്ചു തിരിച്ചു നിർത്തി. “നിന്റെ നാക്കെന്താ മിഴിങ്ങി പോയോ… അല്ലെങ്കിൽ തർക്കുത്തരം പറയാൻ വലിയ നാക്കായിരുന്നാല്ലോ… പറയടി… എന്താ നിനക്ക്… ” വീണ്ടും എന്റെ മൗനം കണ്ടു ദേഷ്യം സഹിക്കാൻ പറ്റാതെ അമ്മ എന്റെ മുഖത് ആഞ്ഞാടിച്ചു. അടിയുടെ ഊക്കിൽ ഞാൻ നിലതെക്ക് വീണു. കണ്ണുകൾ നിറഞ്ഞു ഒഴുക്കി അപ്പോഴും ഒന്നും മിണ്ടാതെ ഞാൻ ഇഴഞ്ഞു ചുമരിൽ ചാരി ഇരുന്നു.
“പറയടി… നിനെക്കെന്താ എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ… ” അതും പറഞ്ഞു എന്റെ അടുത്ത് തന്നെ ഇരുന്നു അമ്മയും കരയാൻ തുടങ്ങി. “ഞാൻ അമ്മയെ വിഷമിക്കുന്നതിനു അമ്മക്ക് ഉത്തരം കിട്ടും… പക്ഷേ… അമ്മ കാരണം ഞാൻ ഇത്ര നാള് വിഷമിച്ചത്തിനു അമ്മ എന്തുത്തരമാ പറയാ ” എന്റെ അടുത്ത് നിന്നും ഇങ്ങനൊരു മറുപടി കേട്ടപ്പോൾ അമ്മയോന്ന് പതറി. “ഇന്നൊരു ദിവസം ഞാൻ അമ്മയോട് മിണ്ടാതെ അമ്മ ചോദിക്കുന്നതിനു മറുപടി നൽകാതെ ഇരുന്നപ്പോൾ… അമ്മക്ക് ദേഷ്യം വന്നു… സങ്കടം വന്നു… ഓർമ വെച്ച നാള് മുതൽ അമ്മയോട് ഞാൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് എന്റെ അച്ഛൻ. അതിനു ഇത്ര നാള് അമ്മ ഒന്നും തന്നെ മറുപടി പറഞ്ഞിട്ടില്ല, അപ്പോഴൊക്കെ അമ്മയും മൗനമായിരുന്നു… ഇന്ന്… എന്റെ സങ്കടത്തിന്റെ കാരണം അത് തന്നെയാണ്… ഞാൻ വീണ്ടും ഈ ചോദ്യം തന്നെ ആവർത്തിച്ചാൽ എനിക്ക് കിട്ടുന്ന ഉത്തരം അമ്മയുടെ മൗനം തന്നെയാണ് … അത് കൊണ്ടാണ് ഞാൻ ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറിയത്… ” അമ്മയുടെ ഇരുപ്പില്ലും ഭാവത്തില്ലും ഇന്നെനിക്കു ഒരു മറുപടി കിട്ടുമെന്ന ഒരു വിശ്വാസത്തിൽ ഞാൻ എഴുനേറ്റു മുറിയില്ലേക്ക് പോയി. ശരീരം മരവിച്ച പോലെ ഒന്ന് അനങ്ങാൻ പോലും പറ്റാത്ത ഒരു അവസ്ഥയിൽ അമ്മ അവിടെ തന്നെ ഇരുന്നു.
രാവിലെ ഓഫീസിൽ പോകാൻ റെഡി ആവുമ്പോഴാണ് ഐശു ന്റെ ഫോൺ വന്നത് “എന്താ… ഐശു നിന്റെ വിഷമമൊക്കെ മാറിയോ… ” “എനിക്കൊന്നു കാണണം… ഒരു കാര്യം പറയാനുണ്ട്… ” “മ്മ്മ്… ശരി കാണാം ” ഓഫീസിൽ ലീവ് പറഞ്ഞു ഐശു നെ കാണാൻ വേണ്ടി ഞാൻ അവൾ പറഞ്ഞ കോഫീ ഷോപ്പിൽ ചെന്നു. എന്നെയും കാത്തു അവൾ നേരത്തെ തന്നെ എത്തിയിരുന്നു. അവളുടെ അടുത്തേക്ക് ചെന്ന് മുന്നിലേ ചെയറിൽ പോയി ഞാൻ ഇരുന്നു. “മ്മ്മ്… പറ എന്താ പറയാനുള്ളത് ഇന്നലത്തെ പോലെ സെന്റി അടിക്കാൻ ആണെങ്കിൽ ഒന്നും പറയണ്ട ” “അതൊന്നുമല്ല… ഞാൻ അറിഞ്ഞു എന്റെ അച്ഛനെ പറ്റി.. ” “എങ്ങനെ ആര് പറഞ്ഞു അച്ഛനെ പറ്റി.. ” “വേറെ ആര് അമ്മ തന്നെ… ഇന്നലത്തെ എന്റെ സെന്റിമെന്റൽ അറ്റാക്കിൽ അമ്മ വീണു.. കരഞ്ഞു ഞാൻ റൂമിൽ കിടക്കാൻ പോയപ്പോൾ .
കുറച്ചു കഴിഞ്ഞു അമ്മ എന്റെ അടുത്തേക്ക് വന്നു എല്ലാം പറഞ്ഞു ” “ആഹാ.. ഗുഡ് പറ കേൾക്കട്ടെ നിന്റെ അമ്മയുടെ ഫ്ലാഷ് ബാക്ക്.. ” ആകാംഷയിൽ ഞാൻ ഐശു നെ നോക്കി. “ഈ സ്ഥലം ശരിയല്ല നമുക്ക് വേറെ എങ്ങോട്ടെങ്കിലും പോകാം… ” “ചുളുവിൽ കറങ്ങി നടക്കാനുള്ള പരുപാടി ആണല്ലേ… ” “ഓ… പറ്റില്ലങ്കിൽ അത് പറഞ്ഞാ… മതി തന്റെ ജാഡ കാണാനോന്നും എനിക്ക് വയ്യ.. ” ചെറിയ പരിഭവത്തോടെ സിദ്ധുവേട്ടനെ പുച്ഛിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു. അവളുടെ പരിഭവം കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ഞാൻ അവളുടെ കൈ പിടിച്ചു എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി. “എന്റെ ജാഡ കാണാൻ പറ്റില്ലല്ലേ… നിനക്ക്.. ” അവളുടെ അരയിലൂടെ കൈയിട്ട് ഒന്നും കൂടി ഞാൻ അവളെ എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി കൊണ്ട് ചോദിച്ചു “ഏട്ടാ… വിട് ആളുകൾ നോക്കുന്നു.. ”
“നോക്കിക്കോട്ടേ… അതിനെന്താ… ” “അയ്യേ… വിട് ” അവളുടെ പേടിയും ആളുകൾ കാണുന്നത് കൊണ്ടും ഞാൻ അവളെ വിട്ടു. “വാ.. വന്നു കേറൂ… നമുക്ക് ആളാനക്കമില്ലാത്ത ഒരു സ്ഥലത്തേക്ക് പോകാം… ” പിന്നെ മതിയോന്നും കാണിക്കാതെ ഐശു വന്ന് വണ്ടിയിൽ കേറി. ടൌൺ കഴിഞ്ഞുള്ള ഒരു ചെറിയ ഗ്രാമം അവിടെയുള്ള വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ഞാൻ അവളെയും കൊണ്ട് പോയതു. അവിടെയെത്തിയതും ഐശു ആ സ്ഥലത്തെ പ്രകൃതി ഭംഗിയിൽ ലയിച്ചു നിന്നു. ആസ്ചര്യത്തോടെ ആ ഭംഗി നോക്കി നിൽക്കുന്ന അവളെ കാണാനും ഒടുക്കത്തെ ഭംഗിയായിരുന്നു. അവളുടെ ആ ഭംഗിയിൽ ലയിച്ചു ഞാനും നിന്നു പോയി. (തുടരും )

by