20/04/2026

സിന്ദൂരം : ഭാഗം 13

രചന – ഭവ്യ ഭാസ്കരൻ

 

ഏറെ നേരത്തെ കാത്തിരിപ്പിനു ഒടുവിൽ

മാളവിക മുരളികൃഷ്ണൻ.. കൂടെ..

ഉണ്ണി കസേരയിൽ നിന്നും ചാടി പിടഞ്ഞു എഴുന്നേറ്റു നേഴ്സിന്റെ അടുത്തേക്ക് ചെന്നു.

നിങ്ങൾ..?

സിസ്റ്റർ ഞാൻ മാളവികയുടെ ഹസ്ബൻഡ് ആണ്.

മാളവിക പ്രസവിച്ചു. പെൺകുട്ടിയാണ്.

സന്തോഷം കൊണ്ട് ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു.

മാളു..

പേടിക്കാൻ ഒന്നുമില്ല. നോർമൽ ഡെലിവറിയാണ്.

ആശ്വാസത്തോടെ എല്ലാവരും പരസ്പരം നോക്കി.

മുരളി കൃഷ്ണൻ ഈ ഫോമിൽ ഒന്ന് സൈൻ ചെയ്യണം. കുഞ്ഞിന് ഇമിഡിറ്റായി ഒരു സർജറി ചെയ്യണം.

ഉണ്ണി ഞെട്ടി കൊണ്ടവരെ നോക്കി

എന്താ.. സിസ്റ്റർ എന്റെ കുഞ്ഞിന്…? ഉണ്ണി പകപോടെ ചോദിച്ചു.

ഭാനുവും രാമനും മൃദുവും നേഴ്സിനെ ഉറ്റു നോക്കി. രേവതിയും ഡോക്ടർ മാധവിയും അങ്ങോട്ടു വന്നു.

മുരളി.. കുഞ്ഞിന് എത്രയും പെട്ടെന്ന് ഒരു സർജറി ചെയ്യണം. ജനിച്ചപ്പോൾ കുഞ്ഞ് കരഞ്ഞില്ല, മലമൂത്രവിസർജനവും ചെയ്തില്ല. കുഞ്ഞിന്റെ ജീവൻ അപകടത്തിലാണ്. മാധവി ഉണ്ണിയെ നോക്കി കൊണ്ട് പറഞ്ഞു.

ഡോക്ടർ.. എന്റെ കുഞ്ഞ്. ഉണ്ണി മാധവിയുടെ കൈയിൽ പിടിച്ചു.

നമ്മുക്ക് നോക്കാം. മാധവി അവന്റെ തോളിൽ തട്ടി. മാധവി icu യിലേക്ക് പോയി.

ഉണ്ണി പേപ്പറിൽ സൈൻ ചെയ്ത് കൊടുക്ക്. രേവതി വിഷമത്തോടെ അവനെ നോക്കി കൊണ്ട് പറഞ്ഞു.

നേഴ്സ് പേപ്പർ ഉണ്ണിക്ക് നേരെ നീട്ടി.

എന്റെ കുഞ്ഞ് ഇത് എങ്ങനെ സഹിക്കുo എന്റെ ഈശ്വരാ.. ഭാനു നെഞ്ചത്ത് കൈ വച്ചു കരഞ്ഞു. മൃദു കരഞ്ഞു കൊണ്ട് ഭാനുവിനെ പിടിച്ചു.

രാമൻ തളർച്ചയോടെ കസേരയിൽ ഇരുന്നു.

ഉണ്ണി വിറക്കുന്ന കൈകളാൽ പേപ്പർ വാങ്ങി സൈൻ ചെയ്ത് കൊടുത്തു. പേപ്പറിൽ രണ്ടു തുള്ളി കണ്ണുനീർ ഇറ്റു വീണു.

പേപ്പർ വാങ്ങി നേഴ്സ് അകത്തേക്ക് പോയി.

തളർച്ചയോടെ ഉണ്ണി കസേരയിൽ ഇരുന്നു.

വിവരം അറിഞ്ഞു കേശവനും കൃഷ്ണനും അവിടേക്ക് എത്തി.

കേശവൻ വന്ന് ഉണ്ണിയുടെ അടുത്ത് ഇരുന്നു അവന്റെ തോളിൽ കൈ വച്ചു കൊണ്ട് ചേർത്ത് പിടിച്ചു.

അച്ഛാ.. എന്റെ മോൾ.. അവന്റെ സ്വരം ഇടറി കൊണ്ട് അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു.

ഒന്നും സംഭവിക്കില്ല ഉണ്ണി. അയാൾ അവന്റെ സമാദനിപ്പിക്കാൻ ശ്രെമിച്ചു. അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു.

അവർ എല്ലാവരും പാർത്ഥനയോടെ കാത്തിരുന്നു.. അവരുടെ എല്ലാം പൊന്നോമനയുടെ തിരിച്ചു വരവിനായി.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഓപ്പറേഷൻ കഴിഞ്ഞു കുഞ്ഞിനെ ഇങ്കുബെറ്ററിലേക്ക് മാറ്റി.

മാളുവിനെ റൂമിലേക്ക് മാറ്റി.

കുഞ്ഞിന്റെ അവസ്ഥ അവളെ വളരെ അധികം തളർത്തിയിരുന്നു. വേദനക്കിടയിലും തന്റെ മോള് തിരിച്ചു വരാൻ വേണ്ടി മനമുരുകിവൾ പ്രാർത്ഥിച്ചു.

ഒരു പാട് വയറുകളിക്കിടയിൽ തന്റെ കുഞ്ഞിനെ ഒരു നോക്ക് കാണുമ്പോൾ അവളുടെ നെഞ്ചു തകർന്ന് പോയിരുന്നു. ഉണ്ണി അപ്പോഴും ഒരു താങ്ങായി അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. കുഞ്ഞിനെ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയോടെ അവർ കാത്തിരുന്നു.

പാല് കൊടുക്കാൻ പോവുമ്പോൾ കൊതിയോടെ തന്റെ കുഞ്ഞിനെവൾ പതിയെ തലോടും.

ഓരോ ടെസ്റ്റ്‌ നടത്താൻ നടത്താൻ ഓടി പായുമ്പോഴും അവൾ തന്റെ വേദന സ്വയം മറന്നിരുന്നു. നാളുകൾ മാറി മറയുമ്പോഴുo തന്റെ കുഞ്ഞ് ആ ചിന്ത മാത്രമായിരുന്നു അവളുടെ മനസ്സിൽ.

ഉണ്ണിയും മാളുവും റൂമിൽ ഇരിക്കുമ്പോൾ ആണ് നേഴ്സ് അങ്ങോട്ടു വന്നത്.

മുരളിയെ ഡോക്ടർ വിളിക്കുന്നുണ്ട്. നേഴ്സ് പറഞ്ഞു.

ആഹ്.

അത്‌ പറഞ്ഞു കൊണ്ട് നേഴ്സ് തിരികെ പോയി.

മാളു ഞാൻ ഡോക്ടറെ കണ്ടിട്ടു വരാം. ഉണ്ണി പറഞ്ഞു.

ഞാനും വരാം. അവന്റെ കൈയിൽ പിടിച്ചു മാളു പറഞ്ഞു.

വേണ്ട.. മാളു.. നീ റസ്റ്റ്‌ എടുക്ക്. എത്ര തവണയാ ശരീരം നോക്കാതെ ഇങ്ങനെ ഇറങ്ങി നടക്കുന്നെ.. അവൻ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു.

നമ്മുടെ മോൾക്ക്‌ വേണ്ടിയല്ലേ.. ഉണ്ണിയേട്ടാ.. അവളുടെ കണ്ണുകൾ നിറഞ്ഞു.

മനസിലാക്ക്‌ മാളു. നീ കിടക്ക്‌. അവൻ അവളെ പിടിച്ചു കിടത്തി. അവളുടെ കവിളിൽ തലോടി.

ഭാനു അമ്മയോട് ഞാൻ വന്നിട്ട് വീട്ടിൽ പോവാം എന്ന് പറയ്.

ആഹ്. അവൾ തലയാട്ടി.

അവൻ ഡോക്ടറിന്റെ ക്യാമ്പിനിലേക്ക് നടന്നു. അവൻ പോവുന്നതും നോക്കിയവൾ കിടന്നു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

മുരളി.. ഇരിക്ക്. ഡോക്ടർ മാധവി പറഞ്ഞു.

മുരളി കസേരയിൽ ഇരുന്നു.

ഡോക്ടർ.. എന്താ വിളിപ്പിച്ചത്.

നാളെ രാവിലെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യാം. ഇപ്പോ കുഴപ്പം ഒന്നുമില്ല. എങ്കിലും ഇടക്ക് ഇടക്ക് ചെക്കപ്പിന് വരേണ്ടി വരും.

ഉണ്ണി ആശ്വാസത്തോടെ അവരെ നോക്കി.

ശ്രദ്ധിക്കണം. പൂർണമായും കുഞ്ഞിന്റെ കാര്യത്തിൽ ഒന്നും പറയാൻ ആയിട്ടില്ല. കുഞ്ഞിന് ഇൻഫെക്ഷൻ ഉണ്ടാവാതെ നോക്കണം. കുഞ്ഞിന് ഉള്ള മുറി പ്രത്യേകo സെറ്റ് ചെയ്യണം. പൊടി ഒന്നും വീഴാൻ സാധ്യത ഇല്ലാത്ത തരത്തിൽ.

ഓക്കേ ഡോക്ടർ.

നമ്മുക്ക് പരമാവധി ശ്രമിക്കാം. പിന്നെ എല്ലാം ഈശ്വരന്റെ കൈയിലാ. നന്നായി പ്രാർത്ഥിക്കൂ.

മ്മ്.

എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോ തന്നെ കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ട് വരണം.

ഓക്കേ ഡോക്ടർ.

ഉണ്ണി ഡോക്ടറുടെ ക്യാമ്പിനിൽ നിന്നും ഇറങ്ങി.

ഒരു മാസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം തന്റെ പൊന്നോമനയെ കൊണ്ട് ഉണ്ണിയും മാളുവും സന്തോഷത്തോടെ തന്റെ വീട്ടിലേക്ക് തിരിച്ചു.

കുഞ്ഞിനെ കുറിച്ച് ഉണ്ണിയുടെ മനസ്സിൽ ആധി ഉണ്ടായിരുന്നുവെങ്കിലും ഉണ്ണി അത്‌ ആരെയും അറിയിച്ചില്ല.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

കേശവൻ ഉമ്മറത്തു ഇരിക്കുമ്പോൾ ആണ് ചുറ്റു വട്ടത്തിൽ ഉള്ളവർ വീട്ടിലേക്ക് വരുന്നത്. അവർക്ക് പിറകെ ആംബുലൻസ് വരുന്നത് കണ്ട് കേശവന്റെ ഉള്ള് ഒന്ന് കാളി.

മൈഥിലിയും ഭാരതിയും നാണിയും ഉമ്മറത്തേക്ക് വന്നു.

രേവതി മാളുവിനെ താങ്ങി പിടിച്ചു ഇറക്കി. ആംബുലൻസിൽ നിന്നും ഇറക്കി.

പുറകെ.. ഉണ്ണി വെള്ള തുണിയിൽ പൊതിഞ്ഞ കുഞ്ഞു മാലാഖയെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഇറങ്ങി.

ഭാരതിയും കേശവനും അവർക്ക് അരികിലേക്ക് ഓടി വന്നു.

രേവതിയും ഭാരതിയും മാളുവിനെ കൊണ്ട് അകത്തേക്ക് കയറി പോയി.

മരിച്ചോ.. മൈഥിലി ആകാംഷയോടെ ഉണ്ണി വരുന്നിടത്തേക്ക് നോക്കി കൊണ്ട് അടുത്ത് നിൽക്കുന്ന നാണിയോടെ ചോദിച്ചു.

ഇത് കെട്ട് കൊണ്ടു വന്ന ഉണ്ണി കത്തുന്ന മിഴിയാലേ മൈഥിലിയെ നോക്കി.

അവൾ പേടിയോടെ തല കുനിച്ചു.

ഉണ്ണി അവളെ തറപ്പിച്ചു ഒന്ന് നോക്കി കൊണ്ട് കുഞ്ഞിനെ കൊണ്ട് അകത്തേക്ക് നടന്നു.

ഡോക്ടർ പറഞ്ഞ പ്രകാരം അവൾക്കായി ഒരുക്കിയ റൂമിൽ അവളെ കൊണ്ട് കിടത്തി.

റൂമിൽ മാളു മാത്രമേ ഉള്ളൂ. കുഞ്ഞിന് ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാൻ ആരോട് ആ റൂമിൽ കയറരുത് എന്ന് ഉണ്ണി പറഞ്ഞിരുന്നു.

ഉണ്ണി മാളുവിന്റെ അടുത്ത് പോയിരുന്നു.

മാളു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ പതിയെ അവളുടെ മുടിഴകളിൽ തലോടി.

മാളു….

മ്മ്. അവൾ മൂളി.
നീ ഇങ്ങനെ തളർന്നു ഇരിക്കരുത്. നമ്മുടെ കുഞ്ഞന് ഒന്നുമില്ല. ട്രീറ്റ്‌മെന്റ് ചെയ്യതാൽ പതിയെ എല്ലാം ശെരിയാവും. ഭാനു അമ്മയോട് ഇവിടെ നിൽക്കാൻ പറഞ്ഞിട്ടുണ്ട്. പിന്നെ ആരു വന്നാലും മോളെ കാണിച്ചു കൊടുക്കരുത്.

മ്മ്. അവൾ എല്ലാം മൂളി കേട്ടു.

കുറച്ചു നേരം കിടന്നോ.. ഞാൻ വിളിക്കാം. ഉണ്ണി പറഞ്ഞു.

മ്മ്.
ഉണ്ണി അവളെ കിടത്തി. നെറ്റിയിൽ ചുംബിച്ചു.

പതിയെ അവൾ കണ്ണുകൾ അടഞ്ഞു. അവളുടെ ക്ഷീണിച്ച മുഖത്തേക്കവൻ സങ്കടത്തോടെ നോക്കി. അവളുടെ നെറുകിൽ തലോടി.

മാളുവിനെ കുഞ്ഞിനെയും നോക്കിയ ശേഷം ഉണ്ണി വാതിലടച്ചു പുറത്തേക്കു ഇറങ്ങി.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഏട്ടത്തി.. ഒന്ന് നിന്നെ..? ഉണ്ണിയുടെ സ്വരം കേട്ട് മൈഥിലി പകപോടെ അവനെ തിരിഞ്ഞു നോക്കി.

ഉണ്ണി അവളുടെ അടുത്തേക്ക് ചെന്നു.

നിങ്ങൾ പറയുന്നത് കേട്ട് മിണ്ടാതെ ഇരിക്കുന്നു എന്ന് കരുതി ഞാനൊരു ഉണ്ണാക്കൻ ആണെന്ന് കരുതരുത്. ഇനി നിങ്ങൾ എന്തെങ്കിലും പറഞ്ഞാൽ ആ നാക്ക് ഞാൻ പിഴുതു ഏറിയും. ഏട്ടന്റെ ഭാര്യ ആണെന്ന് ഞാൻ നോക്കില്ല. മനസ്സിലായോ. വലിഞ്ഞു മുറുകിയ മുഖത്തോടെവൻ പറഞ്ഞു.

മൈഥിലി ഭയത്തോടെ അവനെ നോക്കി.

കുഞ്ഞിന് വയ്യ എന്നറിഞ്ഞപ്പോൾ മുതൽ നിങ്ങൾ മാളുവിനെ കുത്തി പറയുന്നത് പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട്. ഇനി അങ്ങനെ വല്ലതും സംഭവിച്ചാൽ മറ്റൊരു ഉണ്ണിയെ നിങ്ങൾ കാണും. താകീത്തോടെ ഉണ്ണി മൈഥിലിയെ നോക്കി കൊണ്ട് പറഞ്ഞു.

മോനെ…ഭാനു അവനടുത്തേക്ക് വന്നു.

ഭാനു അമ്മ… അമ്മ മാളുവിന്റെ കുഞ്ഞിന്റെ കാര്യം മാത്രം നോക്കിയാൽ മതി. എന്താ വേണ്ടത് എങ്കിൽ എന്നോട് പറഞ്ഞാൽ മതി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എന്നോട് പറയണം. മൈഥിലി നോക്കി കൊണ്ട് ഉണ്ണി പറഞ്ഞു.

ആ. അച്ഛനും മൃദു വന്നിട്ടുണ്ട്. പുറത്ത് അവരോട് സംസാരിക്കാ.

ആഹ്. അമ്മ റൂമിലേക്ക് ചെല്ല്.. ഉണ്ണി പറഞ്ഞു.
ഭാനു റൂമിലേക്ക് പോയി.

മൈഥിലിയെ ഒന്ന് നോക്കിയ ശേഷം ഉണ്ണി പുറത്തേക്ക് ഇറങ്ങി പോയി.

ഉണ്ണി.. എന്നെ നീ ആക്ഷേപിച്ചതിന് നീ അനുഭവിക്കും. ദേഷ്യത്തോടെ മൈഥിലി അടുക്കളയിലേക്ക് നടന്നു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

നാളുകൾ മാറി മറഞ്ഞു.

കുഞ്ഞിനെ ഇടക്ക് ഇടക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോവേണ്ടത് കൊണ്ട് ഉണ്ണി എറണാകുളത്തെ ജോലി റിസൈൻ ചെയ്യ്തു. നാട്ടിൽ തന്നെ ജോലിക്ക് കയറി.

അവരുടെ ലോകം കുഞ്ഞനിൽ മാത്രം ഒതുങ്ങി നിന്നു. വീണ്ടുo സന്തോഷത്തിന്റെ പൊൻകിരണങ്ങൾ അവരുടെ ജീവിതത്തിൽ പതിച്ചു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

മോളെ.. മാളുവിന്റെ ഉറക്കെ ഉള്ള ശബ്ദം കേട്ട് ഉണ്ണി അവളുടെ അടുത്തേക്ക് ഓടി ചെന്നു.

എന്താ.. മാളു..?

ഉണ്ണിയേട്ടാ.. മോള് അനങ്ങുന്നില്ല. അവൾ കരച്ചിലോടെ പറഞ്ഞു.

മാളുവിന്റെ മടിയിൽ ഇരിക്കുന്ന കുഞ്ഞിനെ ഉണ്ണി കൈയിൽ കോരി എടുത്തു.

കുഞ്ഞാ.. ഉണ്ണി കുഞ്ഞിനെ തട്ടി കൊണ്ട് വിളിച്ചു.

ഒറ്റച്ചപ്പാട് കേട്ട് എല്ലാവരും അങ്ങോട്ടു ഓടി വന്നു.

കൃഷ്ണേട്ടാ… വണ്ടിയെടുക്ക്‌. കുഞ്ഞിന് നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഉണ്ണി പുറത്തേക്ക് പാഞ്ഞു.

മാളു ഇട്ട മാക്സിയോടെ അവന്റെ പിറകെ ചെന്ന് കാറിൽ കയറി.

കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഡോക്ടർ കുഞ്ഞിന് ട്രീറ്റ്‌മെന്റ് നടത്തി കൊണ്ടിരുന്ന സമയം അത്രയും പേടിയോടെ ഉണ്ണിയും മാളുവും പുറത്ത് ഇരുന്നു.

ഉണ്ണിയേട്ടാ.. നമ്മുടെ കുഞ്ഞ്.

ഒന്നും ഇല്ല മാളു നമ്മുടെ കുഞ്ഞിന്.. ഉണ്ണി അവളെ ചേർത്ത് പിടിച്ചു.

അല്പ സമയത്തിന് ശേഷം ഡോക്ടർ മാധവി പുറത്തേക്കു വന്നു.

ഡോക്ടർ.. എന്റെ കുഞ്ഞിന് ഇപ്പോ എങ്ങനെ ഉണ്ട്..? അവൻ വേവലാതിയോടെ ചോദിച്ചു.

സോറി.. മുരളി കൃഷ്ണൻ ഞങ്ങൾ പരമാവധി ശ്രെമിച്ചു. ആ കുഞ്ഞിനെ നിങ്ങൾക്ക് വിധിച്ചിട്ടില്ല. വിഷമത്തോടെവർ പറഞ്ഞു.

നോ… ഉണ്ണി അലറി. കരച്ചിലോടെ അവൻ നിലത്തേക്ക് ഊർന്നു ഇരുന്നു.

മാളു ബോധം മറഞ്ഞു വീഴാൻ തുടങ്ങും മുന്നേ കൃഷ്ണൻ അവളെ താങ്ങി നിർത്തി.

മാളുവിനെ ക്യാഷുവാലിറ്റിയിലേക്ക് മാറ്റി.

കൃഷ്ണൻ ഉണ്ണിയെ പിടിച്ചു എഴുന്നേൽപ്പിച്ചു കസേരയിൽ കൊണ്ടു ചെന്ന് ഇരുത്തി.

ഉണ്ണി മരവിച്ച മനസുമായി കസേരയിൽ തന്നെ ഇരുന്നു.

അവൻ പതിയെ നെഞ്ചിൽ കൈ വച്ചു. ഇത്ര നേരം നെഞ്ചിൽ ഉണ്ടായിരുന്ന ചൂട് ഇപ്പോ ഇല്ല. അവന്റെ നെഞ്ചു നീറി പുകഞ്ഞു.

ഇത്ര നേരം എന്റെ നെഞ്ചിൽ കിടന്നിരുന്ന എന്റെ മോള്..

ഗൗരി മോളെ.. അവൻ മുഖം പൊത്തി കരഞ്ഞു.

തുടരും