രചന:ശ്രീ കാർത്തിക
ഡോറിൽ തട്ടി അനുവാദം കിട്ടിയതിനാൽ ദേവ അകത്തേക്ക് കയറി… ഫയലിൽ നോക്കിയിരുന്ന ഋതു അകത്തു വന്നയാളേ ശ്രദ്ധിച്ചില്ല… ദേവയുടെ ശ്രദ്ധ കൈയിലെ ഫയലിലും “എന്താണ് ദേവശ്രീ?? Anything urgent??””അത് സാർ.. ഈ ഫയൽ സൈൻ ചെയ്യാൻ…”ദേവശ്രീ എന്നാ പേര് കേട്ട ഋതു നേരെ നോക്കിയതും ദേവ ഋതുവിനെ നോക്കിയതും ഒരേ സമയത്തായിരുന്നു…”ഋതു ചേച്ചി… ” ദേവയുടെ സന്തോഷം ആ വിളിയിൽ ഋതു തിരിച്ചറിഞ്ഞു…
“ദേവ… ദേവ നീ…” അവളെ കണ്ട സന്തോഷവും സങ്കടവും എല്ലാം കൊണ്ടും വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ഋതു..എഴുന്നേറ്റ് ദേവയെ കെട്ടിപ്പിടിക്കുമ്പോൾ ഋതുവിന്റെ മനസിലേക്ക് കടന്നുവന്നത് പഴയ കാര്യങ്ങളായിരുന്നു…കുറച്ചു നേരത്തിനു ശേഷം രണ്ടു പേരും ഒന്ന് ഓക്കേയായപ്പോഴാണ് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ലിനുവിനെ അവർ ശ്രദ്ധിച്ചത്…”ഇച്ഛ… ഇതാണ് എന്റെ ദേവ… “ദേവ ഋതുവിന്റെ ഇച്ഛ എന്ന വിളിയിൽ കുടുങ്ങി നിന്നു ..എങ്കിലും അവൾക്ക് ഒന്നും ചോദിക്കാൻ തോന്നിയില്ല…”നിങ്ങൾ രണ്ടുപേരും സംസാരിക്ക്.. നമുക്ക് വിശദമായി പിന്നെ പരിചയപ്പെടാം ദേവശ്രീ…
എന്ന്പറഞ്ഞുകൊണ്ട് ലിനു അവളെ നോക്കി ചിരിച്ചു…അവർക്കുള്ള അവസരം ഒരുക്കി കൊണ്ട് ലിനു പ്രൈവറ്റ് റൂമിലുള്ള മറ്റുള്ളവരെയും വിളിച്ചു ക്യാബിനു പുറത്തേക്ക് പോയി.. ഈ സമയം കൊണ്ടുതന്നെ തനുവിനെയും മാളുവിനെയും റിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിരുന്നു…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
“സുഖമാണോ ദേവ??””സുഖം ചേച്ചി..ഇപ്പോൾ കുറച്ചൂടെ സന്തോഷം തോന്നുന്നു… അന്ന് ഞാൻ ട്രെയിനിൽ കയറ്റി വിടുമ്പോൾ പേടി ഉണ്ടായിരുന്നു.. ഈ വർഷങ്ങളത്രയും ചേച്ചി എവിടെയാണെന്നും എങ്ങനാണെന്നും ആലോചിച്ചു വിഷമിച്ചിട്ടുണ്ട് ഞാൻ.. ഇപ്പോൾ എനിക്ക് സമാധാനമായി…”അതിനൊന്നും ചിരിച്ചു ഋതു.. അന്ന് ആ ട്രെയിനിൽ നിന്നും തുടങ്ങിയ യാത്രയും അവൾക്ക് കടന്നുപോയ വഴികളും എല്ലാം ദേവയോട് തുറന്നു പറഞ്ഞപ്പോൾ എന്തൊ ഒരു വീർപ്പുമുട്ടൽ ഒഴിഞ്ഞതുപോലെ തോന്നി ഋതുവിന്…
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ദേവയ്ക്ക് സന്തോഷമാണ് തോന്നിയത്… ജനിച്ച അന്ന് തൊട്ട് വേദന മാത്രം അറിഞ്ഞ ഋതുവിന്റെ ഇന്നത്തെ സന്തോഷം ദേവയുടെ മനസ്സ് നിറച്ചു.. ചേതൻ എന്നെങ്കിലും ഋതുവിന്റെ മുന്നിൽ വന്നാൽ ചേച്ചി ഇങ്ങനെ നേരിടും എന്ന ചിന്ത ഇനി വെറുതെയാണെന്ന് തോന്നി ദേവക്ക്…”ദേവ.. അന്ന് നീ എന്നെ ട്രെയിൻ കേറ്റി വിട്ടതിനു ശേഷം എന്താ സംഭവിച്ചേ???”ആ ചോദ്യം ദേവയിൽ ഒരു നടുക്കം സൃഷ്ടിച്ചതായി തോന്നി ഋതുവിന്..
“അന്ന് ഞാൻ വീട്ടിൽ തിരിച്ചെത്തി.. രാവിലെ അച്ഛന്റെയും ചേതന്റെയും ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്… അവർ തമ്മിലുള്ള തർക്കം ചേച്ചിയെ പറ്റിയാണെന്ന് മനസിലായിരുന്നു…
അവസാനം എന്തൊക്കെയോ പറഞ്ഞു ചേതൻ ഇറങ്ങിപോയി.. പക്ഷേ തിരികെ വന്നത് ഒരാളെ കൊല്ലാനുള്ള ദേഷ്യത്തോടെയാണ്… എന്നെ പിടിച്ചു റൂമിലേക്കു കയറ്റി വാതിലടച്ചപ്പോൾ ഞാൻ ആണ് ചേച്ചിയെ രക്ഷിച്ചതെന്ന് ചേതൻ തിരിച്ചറിഞ്ഞു എന്ന് എനിക്ക് മനസിലായി…ആ ദേഷ്യത്തോടെ എന്നെ ബെഡിലേക്ക് തള്ളിയിട്ടു ഒരു മനുഷ്യജീവിയാണെന്ന പരിഗണന പോലും തരാതെ എന്നെ…. ഒരിക്കൽ പോലും അവന് തോന്നിയില്ല അവന്റെ താലി അണിയേണ്ടവളെ തന്നെയാണ് അവൻ കടിച്ചു കുടയുന്നതെന്ന്… എപ്പോഴോ എന്റെ ബോധം മറയുമ്പോൾ ഞാൻ കണ്ടിരുന്നു കൈയിൽ ഫോണുമായി നിൽക്കുന്ന ചേതനെ…”
“മോളെ… ദേവയുടെ വാക്കുകളിൽ ഋതു ഞെട്ടി.. അവളെ അതിശയപ്പെടുത്തിയത് എത്രയൊക്കെ പറഞ്ഞിട്ടും ഒന്ന് കരയുകപോലും ചെയ്യാത്ത ദേവയുടെ മുഖമാണ്…”പിന്നീട് അറിയുമ്പോൾ ആശുപത്രിയിലായിരുന്നു… ശരീരം മൊത്തം വേദന.. അതിനേക്കാൾ മനസിനായിരുന്നു.. ആകെ ഒരു മരവിപ്പ്… അടുത്ത് നിന്നു കരയുന്ന അമ്മയെയും അച്ഛനെയും കണ്ടപ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത്.. അന്ന് ഇറങ്ങിപ്പോയ ചേതൻ പിന്നെ വന്നത് പൈസ ആവിശ്യപ്പെട്ടായിരുന്നു കൊടുത്തില്ലെങ്കിൽ തന്റെ വീഡിയോ ഇന്റർനെറ്റിൽ ഇടുമെന്ന്… അത് കേൾക്കാൻ ശക്തിയില്ലാത്ത അച്ഛൻ ഉള്ളതൊക്കെ കൊടുത്ത് അവന്റെ കാല് പിടിച്ചു.. അവന്റെ പക കുറക്കാൻ പിന്നെ അവൻ ചെയ്തത് അച്ഛന്റെ ഒരു കാല് തല്ലിയൊടിക്കലായിരുന്നു.. ഞാൻ ഒരു വർഷം ഡിപ്രെഷനിൽ ആയിരുന്നു ചേച്ചി.. എന്റെയും അച്ഛന്റെയും അവസ്ഥ കണ്ടിട്ട് അമ്മ സ്വയം ജീവിതം അവസാനിപ്പിച്ചു… ചേച്ചിയോട് ചെയ്ത തെറ്റിനുള്ള ശിക്ഷ.. ഒരു മുളം കയറിൽ സ്വന്തം ജീവൻ വെടിഞ്ഞു…
ചേച്ചിക്ക് തോന്നുന്നില്ലേ ഞാൻ എന്താ ഒരു വേദനയും ഇല്ലാതെ ഇത്ര സമാധാനത്തോടെ പറയുന്നേ എന്ന്?? മൂന്നു കൊല്ലം കൊണ്ട് ഞാൻ നേടിയത് ഇതു മാത്രമാണ്.. ധൈര്യം… ഇന്നും എന്റെ ഓരോ കാര്യങ്ങളും അവൻ ശ്രദ്ധിക്കുന്നുണ്ട്.. ഈ ജോലി
കിട്ടിയതുപോലും അവൻ അറിഞ്ഞിരിക്കും.. എന്തോ ചേച്ചിയെ മാത്രം അവനു തേടി കണ്ടുപിടിക്കാൻ കഴിഞ്ഞില്ല..അത് അവനുള്ള ദൈവത്തിന്റെ തീരുമാനമാണ്… ഇന്നും പകയുണ്ട് എനിക്ക് ചേതനെ കൊല്ലാനുള്ള പക… പക്ഷേ എന്നെ തകർക്കാനുള്ളത് അവന്റെ കൈയിൽ ഇരിക്കുകയല്ലേ… അവനെ ഒരിക്കൽ സ്നേഹിച്ചതിനു അച്ഛനും അമ്മയും ചേച്ചിയോട് ചെയ്തതിനു എല്ലാം ഉള്ള ശിക്ഷയാണ് ഞാൻ അനുഭവിച്ചത്.. അങ്ങനെയാണ് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നത്… ഇപ്പോൾ എല്ലാം ഒരാളോട് തുറന്നു പറഞ്ഞപ്പോൾ ആകെ ഒരു സമാധാനം…” വേദന നിറഞ്ഞ അവളുടെ ചിരി ഋതുവിന്റെ മനസ്സിൽ തട്ടി.. ഒന്നും പറയാതെ അവളെ പൊതിഞ്ഞു പിടിക്കുമ്പോൾ ഇതുവരെ അടക്കിവെച്ച വേദനകൾ ഒരു പൊട്ടിക്കരച്ചിലായി മാറി…
ഇതൊക്കെ ഫോണിലൂടെ കേട്ടുകൊണ്ടിരുന്ന ലിനുവിന്റെയും റിച്ചുവിന്റെയും ബാക്കി ഉള്ളവരുടെയും അവസ്ഥയും മറിച്ചായിരുന്നില്ല… (കേബിനിൽ നിന്നു പോകുന്നതിനു മുന്നേ റിച്ചു തന്റെ ഫോൺ ലിനുവിന്റെ ഫോണുമായി കണക്ട് ചെയ്തു ഫയലിന്റെ ഇടയിൽ ടേബിളിൽ വെച്ചിരുന്നു )
ദേവയെ ആശ്വസിപ്പിക്കുമ്പോൾ ഭയത്തെക്കാൾ ഋതുവിൽ നിറഞ്ഞു നിന്നത് ചേതനോടുള്ള ദേഷ്യമായിരുന്നു…അഞ്ചുപേരും ക്യാബിനിലേക്ക് തിരിച്ചു വരുമ്പോൾ പ്രൈവറ്റ് റൂമിൽ ഋതുവിന്റെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു ദേവ..
“ഋതു… “ലിനുവിന്റെ ശബ്ദത്തിൽ ദേവ വേഗം എഴുന്നേറ്റ് നിന്നു…”സോറി സാർ ഞാൻ…””വല്യേട്ടൻ… അങ്ങനെ വിളിച്ചാൽ മതി.. ഇവിടെയുള്ള എല്ലാരേയും നിനക്ക് സ്വന്തമായി കാണാം… മനസ്സിലായോ??”മനസിലായി എന്ന് തല ചലിപ്പിക്കുമ്പോൾ അവർക്കൊക്കെ ആ പെണ്ണിന്റെ അവസ്ഥ ആലോചിച്ചു വിഷമം തോന്നി… തനു അവളുടെ കൈയിൽ പിടിച്ചു..
“ഞാൻ തനു.. തന്റെ ചേച്ചിയുടെ ഫ്രണ്ട് ആണ്.. ”
“മനസിലായി… ചേച്ചിയോട് ഇത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. എന്റെ ഋതുയേച്ചിയെ സഹായിച്ചില്ലേ…””എന്താ മോളെ ഇത്.. അതൊക്കെ കഴിഞ്ഞില്ലേ.. “”അപ്പോൾ ഇന്നത്തെ കമ്പനി വിസിറ്റ് അവസാനിച്ചു ഇച്ചായ.. ഞങ്ങൾ എല്ലാം പുറത്തുപോകുന്നു.. ദേവക്ക് ഇന്ന് ലീവ് തരണമെന്ന് അഭ്യർത്ഥിക്കുന്നു.. വേണമെങ്കിൽ ഇച്ചായനും കൂടെ പോരെ..”ആ സാഹചര്യത്തിന് ഒരു അയവുവരുത്താൻ എന്ന പോലെ റിച്ചു പറഞ്ഞു…
“ഓ.. ആയിക്കോട്ടെ.. കൂടുതൽ എന്തെങ്കിലും പറയാനുണ്ടോ റിച്ചു??””ഇല്ല.. പോകാം.. വിശക്കുന്നു…””വല്യേട്ടാ… ബിരിയാണി വേണം…”
“വാങ്ങി തരാം മാളൂട്ടിയെ.. എല്ലാരും പോയി വണ്ടിയിൽ കയറ്.. ഞാൻ പപ്പയോടു പറഞ്ഞിട്ട് വരാം…”മറ്റുള്ളവരുടെ കൂടെ നടക്കുമ്പോൾ ദേവക്ക് എന്തോപോലെ തോന്നി… ആരെയും പരിചയമില്ലാത്തതും മറ്റും അവളെ നിശബ്ദയാക്കി.. അവളുടെ മാറ്റം ഋതു ശ്രദ്ധിച്ചിരുന്നു..
“ദേവ… എല്ലാരും നമ്മളെ പോലെ തന്നെയാണ്…കുറച്ചു സമയം അവരുമായി ചിലവിടുമ്പോൾ നിനക്ക് മനസിലാകും..”അപ്പോഴേക്കും ലിനു വന്നു..എല്ലാരും നേരെ പോയത് ഹോട്ടലിലേക്കാണ്… ഭക്ഷണം കഴിച്ചു എല്ലാരും ഒന്നിച്ചു സമയം ചിലവിടുമ്പോൾ ദേവക്ക് മനസിലായിരുന്നു ഋതു പറഞ്ഞത്… എല്ലാം കഴിഞ്ഞു തിരിച്ചവളെ ഹോസ്റ്റലിൽ വിടുമ്പോൾ ദേവ എല്ലാവരുമായി അടുത്തിരുന്നു…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
വീട്ടിന്റെ ടെറസിലിക്കുകയാണ് അഞ്ചാളും.. മാളൂട്ടിക്ക് നാളെ ക്ലാസ്സ് ഉള്ളതുകൊണ്ട് അവൾ റൂമിലാണ്… അവരുടെ ചർച്ച ഇന്നത്തെ കാര്യങ്ങൾ തന്നെയാണ്…”ഇച്ഛ.എല്ലാരോടും ഞാൻ ഒരു കാര്യം പറയട്ടെ..””പറഞ്ഞോടി..””അത്.. എനിക്ക് ചേതനോട് വല്ലാതെ ദേഷ്യം വരുന്നു…. പേടിയെക്കാൾ അവൻ ചെയ്തതിനു ശിക്ഷിക്കാൻ തോന്നുന്നു….ഇനിയും ഒളിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..”അവളുടെ വാക്കുകൾ അവിടെയുള്ള ഓരോരുത്തരിലും സന്തോഷമാണ് നൽകിയത്…”ഇതാണ് ഇത്രയും നാൾ ഞങ്ങൾ കാത്തിരുന്ന ഋതു… കൂടെയുണ്ട് നമ്മൾ ഓരോരുത്തരും…””അറിയാം റിച്ചു.. ഇത്രയും കാലം ദേവ സുഖമായിരിക്കുന്നു എന്ന് വിചാരിച്ചു…പക്ഷേ… തന്നെ സഹായിച്ചെന്ന പേരിൽ അവൾ അനുഭവിച്ചത് പറഞ്ഞപ്പോൾ എനിക്ക് അവന്റെ നാശം കാണണം എന്ന് തോന്നുന്നു..”
തങ്ങളുടെ മുന്നിൽ സംസാരിക്കുന്നത് പുതിയൊരു ഋതുവാണെന്ന് തോന്നി എല്ലാർക്കും… ലിനുവിന്റെ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു… താൻ വിചാരിച്ചത് നടന്നു എന്ന ആത്മവിശ്വാസമായിരുന്നു…”ഇച്ഛ… ചേതന്റെ കൈയിലുള്ള അവളുടെ വീഡിയോ എങ്ങനെയെങ്കിലും ഡിലീറ്റ് ചെയ്യണം…””ചെയ്യാം… നിനക്ക് അവനെ നേരിട്ടൊന്നു കാണണ്ടേ??””വേണം ” -“ഋതു.. നിന്റെ ഡാൻസ് പ്രോഗ്രാമിന്റെ അന്ന് നീ അവനെ നേരിട്ട് കാണും.. പതറരുത്…””ഇല്ല വിക്കി… ഇനിയും പേടിച്ചോടിയാൽ ശരിയാകില്ല… ജയിച്ചു കാണിച്ചു കൊടുക്കണം…”
“മതി ഋതു… ഇതായിരുന്നു ഞങ്ങൾക്ക് വേണ്ടത്..നിന്റെ ഈ ഒരു മാറ്റത്തിൽ ഞാൻ ഹാപ്പി ആണെടി..”അതിന് തനുവിനോട് ഋതു ഒന്നും പറഞ്ഞില്ല… പകരം അവളുടെ തോളിലേക്ക് ചാഞ്ഞു…പിന്നീട് അവർ പലതും സംസാരിച്ചു… ഉറക്കം വന്നപ്പോൾ എല്ലാരും അവരവരുടെ റൂമിലേക്ക് പോയി… ലിനുവും ഋതുവും അവിടെ തനിച്ചായി… ഋതുവിന്റെ അടുത്തായി ലിനു ഇരുന്നു..”ഇനി എന്റെ കൊച്ചിനു പറയാനുള്ളത് പറഞ്ഞോ “”ഇച്ഛ.. എന്റെ തീരുമാനം ശരിയല്ലേ??””ശരിയാണ്.. നൂറു ശതമാനം… പണ്ടേ ചെയ്യേണ്ട കാര്യം ഇപ്പോൾ ആയെന്നു മാത്രം.. എന്റെ പെണ്ണ് ബോൾഡായിരിക്കണം..എല്ലാവർക്കും മുന്നിലും പേടിയില്ലാതെ കാര്യങ്ങൾ ചെയ്യണം.. ആരുടെ മുന്നിലും തെറ്റുകാരിയെപ്പോലെ തലതാഴ്ത്തി പിടിക്കരുത്… നിന്നോട് കൂടെ ഞാൻ ഉണ്ട്… ഇവിടെയുള്ള ഓരോരുത്തരും ഉണ്ട്..”അവന്റെ വാക്കുകൾ കേട്ടുകൊണ്ട് അവൾ മെല്ലെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…. കൈ കൊണ്ടവൻ അവളെ ചേർത്തുപിടിച്ചു… അവന്റെ ഹൃദയമിടിപ്പിനെ അറിഞ്ഞുകൊണ്ട് അവൾ മെല്ലെ കണ്ണുകൾ അടച്ചു..
തുടരും…

by