രചന – റോസാ തോമസ്
കതകിൽ ആരോ മുട്ടുന്നത് കേട്ടപ്പോൾ അന്ന ചാടി എണീറ്റു. ഫോണിൽ സമയം നോക്കി. ഓ….ആറു മണിയായി. ഓരോന്നാലോചിച്ച് കിടന്നുറങ്ങിപ്പോയി. ഇത്ര പെട്ടന്ന് സന്ധ്യയായോ… ആലോചിച്ചുകൊണ്ട് അവൾ കതകു തുറന്നു. നോക്കിയപ്പോ റിസപ്ഷനിലെ സ്റ്റാഫ് ആണ്. മാം.. മാമിനെ എബി ഡോക്ടർ വിളിക്കുന്നു. ഓകെ..ഒരു രണ്ടു മിനിറ്റ് ഞാൻ ഇപ്പോ തന്നെ വന്നോളാം… എന്നുപറഞ്ഞ് അവൾ വേഗം റെഡിയായി എബിന്റെ ക്യാബിനിലേക്ക് ചെന്നു. മേ ഐ കം ഇൻ സർ… യെസ് കം ഇൻ.. സാർ… എന്നെ വിളിച്ചു എന്ന് പറഞ്ഞു… യെസ്… അന്ന അല്ലേ… ആക്ച്വലി, ഞാൻ ഇന്ന് ഹാഫ് ഡേ ലീവ് ആയിരുന്നു… അതുകൊണ്ട് തന്റെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റിയില്ല..
അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ വച്ച് ഇന്റർവ്യൂ കഴിഞ്ഞതല്ലേ. ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞില്ലേ… ഇനി ജസ്റ്റ് ഒരു ഇൻട്രൊഡക്ഷൻ വേണം അതിനാണ് വിളിച്ചത്.. എബിൻ ഗൗരവത്തോടെ പറഞ്ഞു. ഓക്കേ..ജസ്റ്റ് ഇൻട്രൊഡ്യൂസ് യുവർസെൽഫ്…ആൻഡ് വെയർ ഡിഡ യു സ്റ്റേഡിഡ്… അതിനെല്ലാം മറുപടി കൊടുത്തു കഴിഞ്ഞപ്പോൾ മുൻപ് എവിടെയായിരുന്നു വർക്ക് ചെയ്തത് എന്ന് ചോദിച്ചു… സീ അന്ന… ഇവിടെ സാധാരണ വളരെ അത്യാവശ്യകാർക്ക് അല്ലാതെ താമസസൗകര്യം കൊടുക്കാറില്ല… ഇതിപ്പോ ആനി ആന്റിയുടെ റിക്കമ്മെന്റെഷൻ ആയതുകൊണ്ട് മാത്രം ഞാൻ സമ്മതിച്ചു എന്നേയുള്ളൂ.
സാധാരണ ആദ്യമായി വരുന്നവർക്ക് അത്യാവശ്യമെങ്കിൽ മൂന്ന് മാസം അനുവദിച്ചു കൊടുക്കും..പിന്നീട് ഹോസ്റ്റലോ മറ്റു സൗകര്യങ്ങളോ കണ്ടുപിടിക്കണം…അതാണ് നിയമം.. ഞാൻ പറഞ്ഞു എന്നേയുള്ളൂ…പിന്നെ ഫുഡ് കാന്റീനിൽ നിന്നായിരിക്കും… അക്കാര്യങ്ങൾ എല്ലാം കാന്റീനുമായിട്ട് ബന്ധപ്പെടുക… അതൊക്കെ മാലിനി ചേച്ചി പറഞ്ഞ് ശരിയാക്കിയിട്ടുണ്ട് സാർ… അന്ന പറഞ്ഞു. സി അന്നാ..ഒരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതിനിടയ്ക്ക് കയറി സംസാരിക്കുന്നത് ശരിയാണോ…എബിൻ ചോദിച്ചു.
അത് സാർ,…കാന്റീന്റെ.. കാര്യം പറഞ്ഞപ്പോൾ… അന്ന വിക്കി. ഞാൻ ഒരു ഇൻട്രൊഡക്ഷൻ പറയുകയാണെന്ന് പറഞ്ഞിട്ടില്ലേ തുടങ്ങിയത്… അതിനിടയിൽ കയറി സംസാരിക്കാൻ തന്നോട് ആരാണ് പറഞ്ഞത്.. സോറി സാർ…അന്ന പറഞ്ഞു. ഡോണ്ട് റിപ്പീറ്റ് ഇറ്റ് എഗൈൻ.. സോറി ഈസ് നോട്ട് എ ഫൺ വേർഡ്…. ആൻഡ് ഐ ഡോണ്ട് വാണ്ട് സോറി ഫോർ സില്ലി തിങ്സ്… സോറി സർ.. പറഞ്ഞ കഴിഞ്ഞപ്പോഴാണ് വീണ്ടും അബദ്ധം കാണിച്ചു എന്ന് ഓർത്തത്. ഓഹ്.. അറിയാതെ..പറഞ്ഞതാണ്… സർ..ഇനി അങ്ങനെ പറയില്ല…അവൾ നാക്ക് അടിച്ചു കൊണ്ട് പറഞ്ഞു.
ഇതാ ഈ പേപ്പർ ഒന്ന് സൈൻ ചെയ്യു… ഇവിടുത്തെ റൂൾസ് ആൻഡ് റെഗുലേഷൻസ്ആണ്..എന്ന് പറഞ്ഞ് ഒരു പേപ്പർ അവളുടെ കയ്യിലേക്ക് കൊടുത്തു. പെട്ടെന്ന് റിസപ്ഷനിസ്റ്റ് ജീന അങ്ങോട്ട് കയറിച്ചെന്നു.. സർ.. സർ ചോദിച്ച ഫയൽ ഇതാണ്.. ഒരു ഫയൽ കൊടുത്തിട്ട് അവൾ പറഞ്ഞു. “ചോദിക്കാതെയും പറയാതെയും കേറി വരാൻ ഇതു എന്താ തന്റെ ബെഡ്റൂം ആണോ..” അവൻ ജീനയുടെ ചോദിച്ചു. അവന്റെ സ്വരം ഉയർന്നതും അന്നയുടെ കൈയിൽ നിന്ന് പേപ്പർ താഴേക്ക് പോയി. അവൾ പെട്ടെന്ന് പേപ്പർ എടുത്തു കൊണ്ട് നോക്കിയപ്പോൾ റിസപ്ഷനിസ്റ്റ് പേടിച്ച് സ്ഥലംവിട്ടിരുന്നു. പെട്ടെന്ന് സമനില വീണ്ടെടുത്ത് പേപ്പറു സൈൻ ചെയ്തു കൊടുത്തു. അപ്പോഴാണ് അവന്റെ നെയിംബോർഡ് അവിടെ കണ്ടത്. “”ഡോക്ടർ എബിൻ ജോസഫ് മാളിയേക്കൽ. “” ഈ പേര് എവിടെയോ 🤔 ” ഇയാൾ ഇതെന്ത് ആലോചിച്ചു കൊണ്ടിരിക്കുവാ..
ഗെറ്റ് ഔട്ട്.. “അവന്റെ സ്വരം ഉയർന്നതും അവൾ പെട്ടെന്ന് പുറത്തേക്കു നടന്നു. അവൾക്കെന്തോ വല്ലായ്മ തോന്നി. വന്നു കാലെടുത്തുവച്ച ദിവസം തന്നെ ഇങ്ങനെയൊക്കെ.. താൻ അതിന് തെറ്റായിട്ട് ഒന്നും പറഞ്ഞില്ലല്ലോ.. റിസപ്ഷനിസ്റ്റിനോട് സംസാരിക്കുന്നത് കേട്ടിട്ട് ഇയാൾ ഭയങ്കര കലിപ്പൻ ആണെന്ന് തോന്നുന്നു.. എന്നാലും ഈ പേര് എവിടെയോ…യ്യോ ഇത് സന്ധ്യ പറഞ്ഞ മഞ്ഞു മല ആണോ ഇനി… അവൾ ഇതുപോലൊരു പേരാണല്ലൊ പറഞ്ഞത്.. ആ… എന്തെങ്കിലുമാവട്ടെ എന്നു വിചാരിച്ച് അന്ന റൂമിലേക്ക് നടന്നു. ” അമ്മച്ചി… ഈ പാത്രങ്ങൾ ഒക്കെ ഒന്ന് കഴുകി വെച്ചേ… ഞാൻ തന്നെ നോക്കിയാൽ ഒന്നും പണി തീരില്ല… മണി ഒമ്പതായി..മനുഷ്യൻ ഒന്നു കിടക്കണം ” മോളി പറയുന്നത് കേട്ട് മറിയാമ്മ അമ്മച്ചി ഒന്നും പറയാതെ പാത്രങ്ങൾ എല്ലാം എടുത്തു കഴുകാൻ തുടങ്ങി.
മോളി ജഗ്ഗിൽ വെള്ളം എടുത്ത് റൂമിലേക്ക് നടന്നു. മറിയാമ്മച്ചി പാത്രങ്ങൾ എല്ലാം അടുക്കിവെച്ചു ചൂലുകൊണ്ട് തറ തൂത്തുവാരി വൃത്തിയാക്കി. ഇല്ലെങ്കിൽ രാവിലെ തനിക്ക് തന്നെയാണ് ബുദ്ധിമുട്ട്… മറിയാമ്മ അമ്മച്ചി ഹാളിൽ പോയി നോക്കി…റോയ് ടി വി കാണുകയാണ്. റോയ്ക്ക് രണ്ട് ആണ്പിള്ളേര് ആണ്. ഒരാൾ എൻജിനീയറിങ്ങിന് ബാംഗ്ലൂരിൽ പഠിക്കുന്നു. ഇളയവൻ ഡിഗ്രി വീട്ടിൽ നിന്നുകൊണ്ടാണ് പഠിക്കുന്നത്. റോയിക്കു ടൗണിൽ ടൈൽസിന്റെ കടയാണ്.. അതിൽ നിന്ന് ഇപ്പോൾ വരുമാനം ഒന്നുമില്ല. കടം കയറി നിൽക്കൂകയാണ് റോയിയുടെ കുടുംബം. വേറൊരു മകൻ ഉള്ളത് സാബു.. കുറച്ച് അടുത്ത് ആയിട്ട് വീട് വച്ച് താമസിക്കുകയാണ്. അവനും രണ്ട് ആൺമക്കളാണ്. അവന്റെ ഭാര്യ ലിസമ്മ ഒരു പ്രത്യേക സ്വഭാവകാരിയാണ്. അവളുടെ വീട്ടുകാരെ മാത്രമേ അവൾക് കാര്യമുള്ളൂ…
തറവാട്ടിലേക്ക് വരുന്നത് പോലും ഇഷ്ടമല്ല… ഒരു അടുപ്പവുമില്ല മറ്റാരോടും. അതുകൊണ്ട് അവിടെ പോയി നിൽക്കാനും പറ്റില്ല. മറിയാമ്മ അമ്മച്ചി നെടുവീർപ്പിട്ടു കൊണ്ട് ആലോചിച്ചു. പിന്നെ ഒരു മകൾ ഉള്ളത് ആനിയാണ്.. അവൾടെ അടുത്ത ഒട്ടും പോയി നിൽക്കാൻ പറ്റില്ല.. അവളോട് ഒരുപാട് ദ്രോഹങ്ങൾ അറിയാതെയാണെങ്കിലും നിവൃത്തികേടുകൊണ്ട് ഓക്കേ ചെയ്തു പോയിട്ടുണ്ട് ഉണ്ട്…. അവൾ ഇങ്ങോട്ട് വരാറ് പോലുമില്ല. അതുകൊണ്ട് ഇനി മോളിയുടെ പോര് സഹിച്ച് ഇവിടെ തന്നെ മരിക്കുന്നവരെ കിടക്കാനെ പറ്റു. അമ്മച്ചി ഓരോന്നോർത്ത് കൊണ്ട് കിടക്കാൻ തുടങ്ങി. രാവിലെ എഴുന്നേൽക്കണ്ടതാണ്. അല്ലെങ്കിൽ മോളിക്ക് ഇഷ്ടപ്പെടില്ല. റോയി ടിവി ഓഫ് ചെയ്തിട്ട് മുറിയിലേക്ക് കിടക്കാൻ ആയിപോയി. റൂമിൽ ചെന്നപ്പോൾ മോളി ഫോൺ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പു കിടന്നോ…റോയി മോളിയോട് ചോദിച്ചു. അവൻ എപ്പോഴേ കിടന്നു.. പഠനം ഒന്നുമില്ല ഉഴപ്പാണ് എന്ന് തോന്നുന്നു.
മോളി ഫോൺ എടുത്തു വെച്ച് കൊണ്ട് പറഞ്ഞു. അമ്മച്ചി കിടന്നോ… അമ്മച്ചി മരുന്ന് ഒക്കെ കൃത്യമായ കഴിക്കുന്നുണ്ടോ.. ആ കിടന്നു കാണും… മരുന്നൊക്കെ ആവശ്യമുള്ളവര് വേണമെങ്കിൽ കഴിക്കും.. കൊച്ചുകുട്ടി ഒന്നുമല്ലല്ലോ.. അമ്മച്ചിക്ക് നല്ല ക്ഷീണമുണ്ട് നീ ശ്രദ്ധിക്കുന്നില്ല എന്ന് എനിക്ക് നന്നായി അറിയാം കേട്ടോ മോളി.. റോയി താക്കീത് എന്ന പോലെ പറഞ്ഞു. റോയിചായ.. പ്രായമായവർക്ക് കുറച്ച് ക്ഷീണം ഒക്കെ ഉണ്ടാവും… വെറുതെയിരിക്കുമ്പോഴാ ക്ഷീണം കൂടുന്നത്. അതിന് അമ്മച്ചി ഇവിടെ വെറുതെയിരിക്കുന്നില്ലല്ലോ..ഒന്നും ഞാൻ കാണുന്നില്ല എന്ന് നീ വിചാരിക്കേണ്ട.. ഓ….അപ്പോ എല്ലാം ഓതി തരുന്നുണ്ട് അല്ലേ.. അമ്മച്ചി എന്നോടൊന്നും പറയാറില്ല..അങ്ങനെ ഒരു സ്വഭാവവും അമ്മച്ചിക്ക് ഇല്ല. അപ്പൊ എനിക്ക് ആണല്ലേ കുഴപ്പം..ഞാനാണ് കുറ്റക്കാരി.. ഞാൻ പൊയ്ക്കോളാം.. എന്റെ പൊന്നു മോളി..ഞാൻ ഒന്നും പറഞ്ഞില്ല നീ കിടന്നോ.. സമാധാനം കിട്ടാൻ വേണ്ടി റോയ് പറഞ്ഞു.
മറ്റേ പൈസയുടെ കാര്യം എന്തായി.. നീ നിന്റെ ആങ്ങളയോട് ചോദിച്ചോ. ചോദിച്ചു… പക്ഷേ ഇപ്പോൾ കയ്യിൽ ഒന്നുമില്ല എന്നാണ് പറയുന്നത്.. മോളി ആലോചിച്ചു കൊണ്ട് പറഞ്ഞു. ഇനീ എന്ത് ചെയ്യും..കടം കേറി നിൽകുവാ..വീടു മിക്കവാറും ജപ്തി ആവുമെന്ന തോന്നുന്നേ..അമ്മച്ചി അറിഞ്ഞാൽ സഹിക്കില്ല. നിങ്ങൾ എന്തിനാ ഇങ്ങനെ പേടിക്കുന്നത് അമ്മച്ചി അറിഞ്ഞാൽ എന്താ കുഴപ്പം.. അപ്പച്ചൻ നിങ്ങളുടെ പേരിൽ എഴുതിത്തന്ന വീടല്ലേ ഇത്. അതെ..പക്ഷേ അമ്മച്ചി ഇതറിഞ്ഞാൽ സഹിക്കില്ല.. അമ്മച്ചിയോട് ഒരു വാക്ക് പറയാതെ ആണല്ലോ പണയം വെച്ചത്.
അതാ ഞാൻ പറഞ്ഞത് നിങ്ങളോട്….ആനിയോട് ഒന്ന് ചോദിക്കാൻ… അവളുടെ കയ്യിൽ ഇഷ്ടം പോലെ കാശ് ഉണ്ട്..അവൾ വിചാരിച്ചാൽ നടക്കും. നീയെന്തു വർത്തമാനംആണ് മോളി പറയുന്നത്..അവളോട് ഞാനെങ്ങനെ ചോദിക്കും..അവളുടെ മുഖത്ത് നോക്കാൻ പോലും പറ്റില്ല എനിക്ക്.. എന്നാ മുഖത്ത് നോക്കണ്ട..ഇവിടെ ഇരുന്നോ.. അവസാനം കടം കയറി ജപ്തി ആകുമ്പോൾ പെരുവഴിയിൽ ഇറങ്ങാം…എന്റെ പൊന്നു ഇച്ചായാ…പഴയതൊക്കെ അവൾ മറന്നു കാണും..ഒന്ന് ചോദിച്ചു നോക്കൂ.. നീ കിടന്നോ.. അയാൾ പറഞ്ഞു. ആനിയോട് നേരിട്ട് ചോദിക്കാൻ പറ്റില്ല. പിന്നെയുള്ളത് തന്റെ ഒരു ഫ്രണ്ട് പറഞ്ഞ കാര്യമാണ്. കോട്ടയത്ത് ഒരു ആശ്രമം ഉണ്ട്. അവിടെ കൊണ്ട് ചികിത്സിച്ചാൽ ഭദ്രന് ചിലപ്പോൾ കുറച്ചൊക്കെ ഭേദമാവും. പലരും അവിടെ പോയി സുഖം ആയിട്ടുണ്ട്.
അക്കാര്യം ആനിയോട് പറഞ്ഞ അവൾക്ക് ഇഷ്ടമാകുമോ എന്ന് അറിയില്ല.. മാത്രമല്ല, ഭദ്രനെ തുടർന്ന് ചികിത്സിക്കാൻ താല്പര്യമുണ്ടോ എന്നും… സത്യത്തിൽ അതിന്റെ ആവശ്യം ഒന്നും അവൾക്ക് ഇല്ല… എന്തായാലും അവളോട് പറഞ്ഞു നോക്കാം… ആ കൂട്ടത്തിൽ പൈസയുടെ കാര്യം നൈസായി അവതരിപ്പിക്കണം… കുറച്ചു കഴിയട്ടെ.. പതിയെ പറയാം.. പലതും മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അയാൾ കിടന്നു. അന്നാ കാന്റീനിൽ പോയി ഫുഡ് എടുത്തു കൊണ്ട് വന്നു…. വേണമെങ്കിൽ പോയി കഴിക്കാം അല്ലെങ്കിൽ എടുത്തോണ്ട് വരാം… അവൾ ഫുഡ് എടുത്തു കൊണ്ടു വന്നിട്ട് കൈ കഴുകാനായി പുറത്തേക്കു നടന്നു. അവിടെ കുറെ റൂംസ് ഉണ്ട്. രണ്ടു സൈഡിൽ ആയിട്ടാണ് റൂംസ്.ഓരോരുത്തരായി വന്നു കൈകഴുകി പോകുന്നുണ്ട് എല്ലാവരും ഫുഡ് കഴിച്ചു കഴിഞ്ഞു എന്ന് തോന്നുന്നു. അവൾ ചുറ്റും നോക്കി.. രണ്ടു സൈഡിൽ ആയിട്ടാണ് റൂംസ്…. എല്ലാ റൂമിനും നമ്പർ ഉണ്ട്….തന്റെത് 103.
തന്റെ നേരെ ഓപ്പോസിറ്റ് ഉള്ള റൂമിൽ എന്തോ പേര് എഴുതി വെച്ചത് കണ്ടു വായിച്ചു നോക്കി.. എബിൻ ജോസഫ്…അപ്പോ എബിൻ ഡോക്ടർടെ റൂം ആണോ ഇത്.എംഡി ആയതു കൊണ്ടായിരിക്കും പേര് എഴുതിയിരിക്കുന്നത്. നേരെ ഓപ്പോസിറ്റ് റൂം ആയതുകൊണ്ട് ഇനി ഇയാളെ എന്നും കാണണ മല്ലോ.. അവൾ ഓർത്തുകൊണ്ട് കൈ കഴുകി.. ഹലോ പുതിയ ഡോക്ടർ ആണോ. ഒരു ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി. പിന്നിൽ ഒരു സുമുഖനായ ചെറുപ്പക്കാരൻ. ഹായ് ഐ ആം നിഖിൽ.. പിഡിയാട്രിസ്റ്റ് ആണ്. അയാൾ പറഞ്ഞു. ഹലോ..ഞാൻ അന്ന ഗൈനക്ക് ആണ്… അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. താൻ എവിടെയാണ് താമസിക്കുന്നത് ചോദിച്ചു.
ഞാൻ പുതുതായി വന്നതുകൊണ്ട് തൽക്കാലം ഇവിടെ തന്നെ ആണ്. ഡോക്ടറോ.. എന്റെ വീട് ഇവിടെ അടുത്താണ്..എനിക്ക് ഇന്ന് നൈറ്റ് ഷിഫ്റ്റ് ആയതുകൊണ്ടാണ് ഇവിടെ. പുറകെ വന്ന രണ്ട് പെൺകുട്ടികൾ തിരിഞ്ഞു നോക്കുന്നത് കണ്ട് അവൾ നോക്കി. മോഡേൺ ഡ്രസ്സ് ആണ് അവർ ധരിച്ചിരിക്കുന്നത്. തങ്ങൾ സംസാരിക്കുന്ന കണ്ടിട്ട് നോക്കുന്ന ആവുമെന്ന് അവൾ ചിന്തിച്ചു. ഇയാൾ ആണെങ്കിൽ വി ടുന്ന ഭാവവുമില്ല. എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കയാണ്…. തന്നോട് ഓരോന്ന് ചോദിക്കുന്നുമുണ്ട്. കണ്ടിട്ട് ഒരു കോഴി ആണെന്ന് തോന്നുന്നു…ഒന്നുമില്ലെങ്കിൽ ഒരു ഡോക്ടർ അല്ലേ.. ശ്ശേ..അവൾ ചിന്തിച്ചു. എന്തോ കണ്ടതുപോലെ പെട്ടെന്ന് സംസാരം നിർത്തി ഞാൻ പൂവാണെന്ന് പറഞ്ഞു അയാൾ പോയി. തലയുയർത്തി നോക്കിയപ്പോൾ മുന്നിൽ ഡോക്ടർ എബിൻ. അവൾ പെട്ടെന്ന് മുറിയിലേക്ക് കടന്നു.
പക്ഷേ വാതിൽ തുറന്നു മുന്നോട്ടു പോകാൻ പറ്റുന്നില്ല..ആരോ പുറകിൽ നിന്ന് ഡ്രസ്സിൽ വലിക്കുന്ന പോലെ തോന്നുന്നു. നോക്കിയപ്പോൾ ആരെയും കാണുന്നില്ല. ഡോക്ടർ എബിൻ പോയി വാതിൽ അടയ്ക്കുന്ന സൗണ്ട്കേട്ടു.. അപ്പോൾ പുറകിൽ നിന്ന് ഒന്നുകൂടെ ഒരു വലി.. താഴേക്ക് നോക്കിയപ്പോൾ ഒരു ചെറിയ പെൺകുട്ടി. കൂടിവന്നാൽ ഒരു അഞ്ചു വയസ്സു കാണും. ഹലോ ആന്റി പുതിയ ആന്റി ആണോ…. അതേലോ…മോളെ പേരെന്താ എന്റെ പേര് അൻവിക.. എല്ലാരും എന്നെ മുമ്മൂന്നു വിളിക്കും. ആണോ… മോളെന്താ ഇവിടെ…. അമ്മ ഇവിടെ ഉണ്ടോ.. ഉണ്ടല്ലോ.. എന്റെ അമ്മയുടെ പേര് വനജ. ഇവിടെയാണ് അമ്മ ഡ്യൂട്ടി ചെയ്യുന്നത് അതുകൊണ്ട് ഞാനും ഇവിടെയാ.. മോളെ മുമ്മു… വിളിച്ചു കൊണ്ട് അവളുടെ അമ്മ അടുത്തേക്ക് വന്നു. പുതിയ ആളാണല്ലോ പേരെന്താ.. അവർ ചോദിച്ചു.
അന്ന അവൾ പറഞ്ഞു. വനജ എന്ന് ആണല്ലേ ചേച്ചിയുടെ പേര്…മോള് പറഞ്ഞു. ചേച്ചി ഡിപ്പാർട്ട്മെന്റ് ഏതാണ്.. ഫിസിഷ്യൻ ആണ്… അന്നയോ.. ഗൈനക്കോളജി.. അന്ന പറഞ്ഞു. എന്നാൽ ശരി…മോള് ചോറുണ്ണാൻ മടി ആയിട്ട് ഓടി വന്നതാണ്.. ചോറു കൊടുക്കട്ടെ എന്ന് പറഞ്ഞ് അവർ പോയി. അന്ന റൂമിൽ കയറി ഫുഡ് കഴിക്കാൻ തുടങ്ങി. ഫോൺബെല്ലടിക്കുന്ന കേട്ടു നോക്കിയപ്പോൾ ശ്രുതിയാണ്.. വീഡിയോകോൾ. കോൾ കണക്ട് ആയതും അന്ന.. എന്ന് പറഞ്ഞ് മൂന്നുപേരും കൂടി നിലവിളിച്ചു. അവൾ വിശേഷങ്ങൾ എല്ലാം ചുരുക്കി പറഞ്ഞു. അപ്പോൾ നമ്മുടെ മഞ്ഞു മലയെ നീ കണ്ടോ.. നീ പറഞ്ഞത് വെച്ച് അത് അയാൾ തന്നെ ആണെന്ന് തോന്നുന്നു.. സംശയിക്കാൻ ഒന്നുമില്ല…
അതയാൾ തന്നെയാണ് അയാളുടെ നാട് കൂത്താട്ടുകുളം ത ന്നെയാണ്.. ഞാൻ അപ്പോഴേ പറഞ്ഞില്ലേ എബിൻ അവിടെ എവിടെയെങ്കിലും കാണും എന്ന്…സന്ധ്യ പറഞ്ഞു. എന്തായാലും ആള് ഭയങ്കര ചൂടനാണ്… അത് പോട്ടെ ജീനയുടെ അമ്മച്ചി തിരിച്ചുപോയോ.. പോയി.. അപ്പോൾ തൊട്ടു ഇവൾ കരച്ചിലും തുടങ്ങി.. വീട്ടിൽ പോണം എന്നും പറഞ്ഞ്. അങ്ങനെ ഓരോ കാര്യങ്ങളും അവർ പറഞ്ഞു കൊണ്ടിരുന്നു..ഒരു കാരണവശാലും ആനിയുടെ കാര്യം പറയാതിരിക്കാൻ കൂട്ടുകാർ ശ്രദ്ധിച്ചു..അവൾ ക്ക് നല്ല വിഷമം ഉണ്ട് എന്ന് അവർക്ക് മനസ്സിലായി. അങ്ങനെ കുറെ സംസാരിച്ചു അവർ വെച്ചു.
അന്ന കിടക്കാൻ ആയി തുടങ്ങി. പിറ്റേദിവസം അവൾ നേരത്തെ എണീറ്റു റെഡിയായി കാന്റീനിൽ പോയി ഫുഡ് കഴിച്ചു. നേരത്തെ തന്നെ എബിന്റെ ക്യാബിനിൽ കയറി സൈൻ ചെയ്തു അവൾ തന്റെ കൺസൾട്ടിംഗ് റൂമിലേക്ക് പോയി. പോകുന്ന വഴിക്ക് ആനി പുറത്തേക്ക് പോകുന്നത് കണ്ടു. തിരിച്ച് ആനിയും. രണ്ടുപേരും കാണാത്ത മട്ടിൽ പോയി. അന്നാ ഇളം റോസ് കളർ ഉള്ള നല്ല ഒരു ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത്. കഴുത്തിൽ ഒരു ചെറിയ ചെയിൻ. വലതു കയ്യിൽ വാച്ച് ഇടതുകൈയിൽ ഒരു ചെറിയ കാപ്പും. മുടി പുറകിലേക്ക പിന്നി കെട്ടിയിരിക്കുന്നു. അവൾ തന്റെ റൂമിലേക്ക് കയറി. ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ മുറി. ചുവരിൽ ഒന്ന് രണ്ട് അമ്മയുടെയും കുഞ്ഞുങ്ങളുടെയും ഫോട്ടോ… ടേബിളിൽ വെച്ചിരിക്കുന്ന തന്റെ നെയിംബോർഡ് ലേക്ക് അവളുടെ കണ്ണുകൾ പോയി. ഡോക്ടർ അന്നാ മരിയ ടോം.

by