The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : റിസ്വാന
(ഇതിന് മുന്നേ എഴുതി പൂർത്തിയാക്കിയ ഭാഗം വായനക്കാർക്ക് തൃപ്തിപെടാത്തതിനാൽ വേറൊരു ഭാഗം എഴുതി ശ്രമിച്ചു നോക്കുന്നു… കഴിഞ്ഞ ക്ലൈമാക്സ് ഭാഗവുമായി ഒരിക്കലും കൂട്ടി ചേർക്കരുത്.. ഇത് അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ആശയം ആണ്.. നിങ്ങളുടെ എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ വീണ്ടും തുടങ്ങുന്നു…)പെട്ടന്ന് അവനെ തള്ളി മാറ്റി അവൾ പുറത്തേക്ക് പോകാൻ ഒരുങ്ങി, റോഹൻ അവളെ പിടിച്ച് വലിച്ചു,
ലാബിന്റെ ഒരു ഭാഗത്തേക്ക് കൊണ്ട് പോയി, അവളുടെ മുഖത്തടിച്ചു, അവൾ അവിടെ ഉണ്ടായിരുന്ന ടേബിളിലേക്ക് വീണു, ടേബിളിൽ ഉണ്ടായിരുന്ന ഒരു ഇരുമ്പ് കമ്പിയിൽ അവളുടെ കൈകൾ തടഞ്ഞു,
അവൾ കയ്യിൽ കിട്ടിയ ഒരു ഇരുമ്പ് കമ്പി എടുത്ത് അവന് നേരെ വീശി.. അവൻ പിന്നിലോട്ട് മാറി, വീണ്ടും അവൻ അവളുടെനേരെ അടുത്ത് കൊണ്ടിരുന്നു..”അടുത്തേക്ക് വന്നാൽ ഞാൻ കുത്തും” എന്ന ഫസീലയുടെ മുന്നറിയിപ്പിനെ അവഗണിച്ചു കൊണ്ട് അവൻ അവളിലേക്ക് അടുത്ത് കൊണ്ടിരുന്നു,അവളെ തന്റെ കൈ പിടിയിൽ ഒതുക്കാൻ ശ്രമിച്ച റോഹൻന്റെ നെഞ്ചിലേക്ക്, തന്റെ കയ്യിലുള്ള ഇരുമ്പ് കമ്പി അവൾ കുത്തിയിറക്കി..ഒരലർച്ചയോടെ റോഹൻ നിലത്ത് വീണു, ആ കമ്പി വലിച്ചൂരി അവൾ വീണ്ടും വീണ്ടും അവന്റെ നെഞ്ചിലേക്ക് കുത്തി കൊണ്ടിരുന്നു..
“ഫസീ…”പിന്നിൽ നിന്നുള്ള വിളികേട്ട് അവൾ തിരിഞ്ഞ് നോക്കി… “നിന്നെ എത്ര നേരമായി ഞങ്ങളവിടെ കാത്തിരിക്കുന്നു.. നീ ഇവിടെ കിടന്ന് ഉറങ്ങുവാണോ… “ഗിരിയെ കണ്ട് അവൾ ആകെ പരിഭ്രമിച്ചു, അവൾ റോഹന് നേരെ തിരിഞ്ഞു, ഇല്ല.. അവിടെ ആരും ഇല്ല, താൻ ലാബിൽ അല്ല ക്ലാസ്സിൽ ആണ്.. അപ്പൊ ഞാൻ ഇത്രയും നേരം സ്വപ്നം കാണുക ആയിരുന്നോ… ഒന്നും മനസ്സിലാകാതെ അവൾ ഗിരിയെ നോക്കി…
“റോഹൻ… റോഹൻ എവിടെ കുട്ടേട്ടാ..””അവൻ അവിടെ ഉണ്ട്, ഞങ്ങൾ എല്ലാവരും നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി അവിടെ ലാബിൽ കുറേ നേരം ആയി കാത്തിരിക്കുന്നു.. പക്ഷേ നീ വരണ്ടേ.. നിന്നെ കാത്തിരുന്നു മുഷിഞ്ഞു.. എവിടെയൊക്കെ നോക്കി എന്നറിയുമോ.. പിന്നെ ജസ്റ്റ് ഒന്ന് ഇവിടെ വന്നു നോക്കിയതാ.. വന്നു നോക്കിയപ്പളോ ദാ ഇവിടെ കിടന്ന് സുഖായിട്ട് ദിവാസ്വപ്നവും കണ്ട് ഉറങ്ങുന്നു.. അല്ല അവിടെ ഹാളിൽ ഇരുന്ന നീ എങ്ങനെ ഇവിടെ ക്ലാസ്സിൽ എത്തി.. ”
“ഓഹ്.. സോറി ഞാൻ മെസ്സേജ് കണ്ടതാണ്.. അങ്ങോട്ട് വന്നതും ആണ്.. പക്ഷെ ഇവിടെ എങ്ങനെ എത്തി എന്ന് എനിക്ക് ഓർമയില്ല… ”
“നീ.. ലാബിൽ വന്നു അല്ലേ… വല്ല സ്വപ്നവും കണ്ട് ഓരോന്ന് വിളിച്ചു പറയല്ലേ നീ… അരമണിക്കൂറിലേറേ ആയി ഞങ്ങൾ അവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട്…””ഹാ.. ഞാൻ സ്വപ്നം… അല്ല നിങ്ങൾ എല്ലാവരും എന്താ അവിടെ ചെയ്യുന്നേ… എന്തോ സർപ്രൈസ് എന്ന് പറഞ്ഞല്ലോ.. എന്താ കാര്യം… “”ഹും… സർപ്രൈസ്.. എല്ലാം തുലച്ചില്ലേ… നിന്റെ ഒടുക്കത്തെ ഒരു ഉറക്കം.. “”സോറി കുട്ടേട്ടാ… ഞാൻ അറിയാതെ ഉറങ്ങിപ്പോയി.. “”ഹം.. വാ.. “അവൾ ഗിരിയുടെ കൂടെ പോയി..
എന്നാലും എന്തുകൊണ്ടാണ് റോഹനെ പറ്റി അങ്ങനെ സ്വപ്നം കണ്ടത്… അവൻ.. അവൻ ആരാണ്… ഞാൻ എങ്ങനെ ക്ലാസ്സിൽ എത്തി..
ചിന്തകൾ ഏറി വന്നപ്പോൾ അവൾക് തലയ്ക്കു വല്ലാത്ത കനം തോന്നി … ഓരോന്ന് ചിന്തിച് അവർ ലാബിൽ എത്തി… ലാബിന്റെ വാതിൽ തുറന്നതും.. ഹാപ്പി ബർത്ത് ഡേ ടു യൂ… ഹാപ്പി ബർത്ത് ഡേ ടു യു.. ഹാപ്പി ബർത്ത് ഡേ ഡിയർ ഫസീ… ഹാപ്പി ബർത്ത് ഡേ ടൂ യൂ… “”കള്ളീ… ഞങ്ങളോട് പറഞ്ഞില്ല എങ്കിൽ ഞങ്ങൾ അറിയില്ല എന്ന് കരുതിയോ.. “തികച്ചും അപ്രതീക്ഷിതമായ പാർട്ടി ആയത് കൊണ്ട് തന്നെ അവൾ അതിന്റെ ഞെട്ടലിൽ ആണ്.. താൻ ആരേയും അറിയിച്ചിട്ടില്ല.. പിന്നെ എങ്ങനെ എല്ലാവരും തന്റെ ബർത്ത് ഡേ ഇന്നാണെന്ന് അറിഞ്ഞു..
“ഇനിയും അവിടെ നിന്ന് ടൈം കളയല്ലേ.. ഇവിടെ വാ, വന്നു കേക്ക് കട്ട് ചെയ്യ്.. “റോഹന്റെ വാക്കുകൾ അവൾ അറിയാതെ അനുസരിച്ചു.. അവനെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു.. ഇതേ സമയം, ഒന്നും അറിയിക്കാതെ ഫസീലക്കുള്ള സർപ്രൈസ് പാർട്ടി ഒരുക്കിയ സന്തോഷത്തിലാണ് റോഹനും ബാക്കിയുള്ളവരും.. ഇത്രയും വർഷം തന്റെ ബർത്ത് ഡേ ഇങ്ങനെ എന്നല്ല ഒരു തരത്തിലും അവൾ ആഘോഷിച്ചിട്ടില്ല.. ആദ്യമായിട്ടാണ് താൻ ആഘോഷിക്കുന്നത്, അതും റോഹൻ മുൻകൈ എടുത്ത് നടത്തുന്ന പാർട്ടി.., അവൾ റോഹനെ തന്നെ നോക്കി ഇരുന്നു.. അവളുടെ മനസ്സിൽ സ്വപ്നം തെളിഞ്ഞു, എല്ലാം മുന്നിൽ നടക്കുന്ന പോലെ തോന്നി…
“റോഹൻ… ” ഒന്നും ആലോചിക്കാതെ അവൾ അലറി… “എന്താ ഫസി… എന്താ..””അത്.. ഞാൻ അറിയാതെ, എന്തോ ഓർത്തു പോയി… ”
“ആർ യു ഓക്കേ..?””യാ, ആം ഓക്കേ, സോറി.. ഞാൻ.. അപ്പൊ എന്തോ അറിയാതെ.. അങ്ങനെ..”ഓക്കേ,, ലീവ് ഇറ്റ് ലെറ്റസ് കൂൾ… നൗ റിലാക്സ്, അപ്പു, ആ വെള്ളം എടുക്ക്… ”
“ഫസി ഇത് കുടിക്കൂ.. “ആ കുപ്പിയിലെ വെള്ളം കുടിച്ച്, ഡെസ്കിൽ തല വെച്ച് കിടന്നു.. എന്താണ് നടക്കുന്നതെന്ന മനസ്സിലാകാതെ അവൾ പതിയെ മയക്കത്തിലേക്ക് വഴുതി വീണു…
*****************
മയക്കത്തിന്റെ ആലസ്യം വിട്ട് എഴുന്നേൽക്കുമ്പോൾ ആണ് വീട്ടിൽ എത്തിയ കാര്യം അവൾ അറിയുന്നത്… തലക്കകത്ത് പെരുപ്പം ഇപ്പോഴും വിട്ട് മാറിയിട്ടില്ല.. ഒരു വിധം എണീറ്റ് ഭക്ഷണം കഴിച്ച് വീണ്ടും കിടന്നു..
*****************
വിശാലമായ ഒരു ഉറക്കത്തിന് ശേഷം അവൾ അടുത്ത ദിവസം സുബഹി ബാങ്ക് കേട്ടുണർന്നു, ശാന്തതയുടെ മാറിൽ അലിഞ്ഞ് ചേർന്ന ഉറക്കത്തിൽ നിന്നും മുക്തി നേടി, എണീറ്റ് മുഖം കഴുകി..
പുലർകാല മഞ്ഞിൻ കണങ്ങൾ ഇറ്റു വീഴും പോലെ തണുത്ത വെള്ളത്തുള്ളികൾ അവളുടെ മുഖത്ത് നിന്നും ഇറ്റ് വീഴുന്നത് അവൾ കണ്ണാടിയിലൂടെ നോക്കി.. പെട്ടന്നാണ് അവൾ അത് ശ്രദ്ധിക്കുന്നത്, മുഖത്തും കഴുത്തിലും ചോര ഇറ്റി വീഴും പോലെ.. കൈ വെള്ളയിലും ചോര പാടുകൾ…
തുടരും
(ബാക്കി എഴുതി ഉണ്ടാക്കട്ടെ ട്ടോ… കുറച്ച് വെയിറ്റ് ചെയ്യേണ്ടി വരും.. )
‘