The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : റിസ്വാന
“പിന്നേ.. ഒന്ന് പോ കുട്ടേട്ടാ, ആരും ഇല്ലെങ്കിലും ഞാൻ ഹാപ്പി ആണ്.. പിന്നെ എന്റെ കാര്യം ഓർത്ത് ആരും ടെൻഷൻ അടിക്കേണ്ട, നമ്മുടെ മജ്നു ഒൺ ദി വേ..””ആഹാ.. ആരപ്പോ ഞങളൊന്നും അറിയാത്ത ഒരു മജ്നു..””അതൊക്കെ വരുമ്പോ കണ്ടോ.. മോളേ…”ഉം.. ഞങ്ങളൊന്ന് നോക്കട്ടെ ഇൗ ലൈലയെ സ്വന്തമാക്കാൻ വരുന്ന മജ്നു ആരാണെന്ന്..””നിനക്ക് സമ്മതമാണെങ്കിൽ, എന്റെ ശ്രീയേട്ടൻ ഫ്രീ ആണ് ട്ടോ..””ഞാൻ ഇവിടെ നിൽക്കുമ്പോൾ വേറെ ആരുടെയും ആവിശ്യം ഇല്ല, അല്ലേ ഫസി..” കണ്ണിറുക്കികൊണ്ടുള്ള റോഹന്റെ ഇടപെടൽ ഫസീല നിരുപാധികം തള്ളിക്കൊണ്ട് പറഞ്ഞു..”റോഹൻ, വേണ്ട മോനേ.. പോസ്റ്റിൽ ആളില്ലാന്ന് കരുതി ഗോൾ അടിക്കല്ലെ.. ഗോളിയങ്ങ് പറന്ന് വരും..””ഉവ്വേ… നമ്മളൊന്നും മിണ്ടുന്നില്ല..”
*************
അവരുടെ സംസാരം ഒരു നിമിത്തം പോലെ കേട്ടു നിന്ന അൻഷാദിന്റെ മിഴികൾ വിടർന്നു.. തന്റെ ഉള്ളിൽ മൊട്ടിട്ട പ്രണയം അവൻ അറിയാതെ അറിഞ്ഞു, ചുണ്ടിൽ പുഞ്ചിരി വിടർന്നു.. എന്തോ നേടിയവനെ പോലെ, തന്റെ മായികമായ സ്വപ്ന ലോകത്തിൽ സഞ്ചരിച്ച് കൊണ്ടിരുന്നു…അന്ന് ക്ലാസ്സിൽ എത്തിയ അൻഷാദിന്റെ ശ്രദ്ധ മുഴുവൻ ഫസീലയിൽ ആയിരുന്നു.. ഇത്രയും കാലം കണ്ടിട്ടും, ആദ്യമായി കാണുന്നവനെ പോലെ അവളെ നോക്കി..
അവന്റെ കാലുകൾ യാന്ത്രകമായി അവളിലേക്ക് ചലിച്ചു,”സർ, ഒരു നോട്ട് ഉണ്ട്..” പ്യൂൺ കുമാരൻ ചേട്ടന്റെ വിളി അൻഷാദിന്റെ മായിക ലോകത്തെ ചിന്തകളിൽ നിന്നും ഉണർത്തി…
“സോ സ്റ്റുഡന്റ്സ്.. ദ സ്റ്റാഫ് മീറ്റിംഗ് ഇസ് ഗോയിങ് ഓൺ നൗ.. സോ ക്ലാസ്സ് ഡിസ്മിസ്ഡ്..” ഇതും പറഞ്ഞ് തിരിഞ്ഞ് നടന്ന അൻഷാദ് ഒരു നിമിഷം എന്തോ ആലോചിച്.. “ഫസീല.. ഐ വാൻറ് ട്ടു മീറ്റ് യു ആഫ്റ്റർ ദ മീറ്റിംഗ്, ആൻഡ് യു കം റ്റു മൈ കാബിൻ.. ഓകെ?””ഓകെ സർ..”ആൻഷാദിന്റെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച റോഹൻ, പലതും മനസ്സിൽ കണക്ക് കൂട്ടി,
***********
വാലന്റൈൻസ് ഡേ ആഘോഷിക്കാൻ വിദ്യാർത്ഥികൾക്ക് അനുവദിച്ച സമയമായപ്പോൾ, ഫസീല അൻഷാദിന്റെ ക്യാബിനിൽ പോകാൻ ഒരുങ്ങി, പുറത്ത് നിന്നുള്ള ആളുകൾ ക്യാമ്പസിനകത്ത് കയറി പ്രശ്നങ്ങൾ സൃഷ്ടിച്ചു.. പ്രോബ്ലംസ് കയാങ്കളിയിലേക് എത്തുന്നതിന് മുന്നേ ആഘോഷങ്ങൾ നിർത്തി വെച്ചുകൊണ്ട്, ക്ലാസുകൾ അവസാനിപ്പിച്ച് ക്യാംപസിലെ ആളുകളെ പിരിച്ച് വിട്ടു..പറയാൻ ബാക്കി വെച്ച പ്രണയ സന്ദേശം അടുത്ത അസുലഭ നിമിഷത്തിനായി കാത്തുവച്ച്, ഓരോരുത്തരും പ്രണയിനിയെ യാത്രയാക്കി…
*************
മണിക്കൂറുകളും ദിവസങ്ങളും മാസങ്ങളും എത്ര പെട്ടന്നാണ് കടന്ന് പോകുന്നതെന്ന് അവർ അടുത്തറിഞ്ഞത് ആ വർഷത്തെ ആനുവൽ ഡേ എത്തിയപ്പോയാണ്… അവസാന വർഷത്തെ ആനുവൽ ഡേ അടിച്ച് പൊളിക്കാൻ തീരുമാനിച്ച് വിലാസിനടക്കുന്ന ഗിരിയേയും കൂട്ടുകാരേയും ഞെട്ടിച്ച് കൊണ്ട്, അവരുടെ ജൂനിയർ ആയ അപ്പു, ഫസി, ജീന ആൻഡ് റോഹൻ ടീമിന്റെ ബാച്ച്, ആനുവൽ ഡേയുടെ പ്രോഗ്രാം മൊത്തം സ്പോൺസർ ചെയ്ത്, കോളേജിലെ മറ്റു ബാച്ചുകൾക്ക് കുശുമ്പ് കൂട്ടി കൊണ്ട് മുന്നോട്ട് വന്നു..
***************
അനുവൽ ഡേയുടെ പ്രോഗ്രാമിന്റെ അറേഞ്ച്മെന്റുകളുമായി നടക്കുന്ന ഫസീലയേയും കൂട്ടുകാരേയും സഹായിക്കാൻ സന്നദ്ധനായി അൻഷാദ് സറും അവരോടൊപ്പമണ്ടയിരുന്നു, പലപ്പോയായുള്ള കണ്ട്മുട്ടലുകളിൽ അൻഷാദ്, തന്റെ ഉള്ളിൽ ഉയർന്നു വരുന്ന പ്രണയത്തെ പ്രകടിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അതെല്ലാം ഓരോ തരത്തിലും വിഫലമായി.. എന്ത് തന്നെ വന്നാലും ആനുവൽ ഡേയുടെ അന്ന് തന്റെ പ്രണയത്തെ ഫസീലയെ അറിയിക്കും എന്ന് ഉറപ്പിച്ച്, ആ ദിവസത്തിനായി കാത്തിരുന്നു…
******************
പലരുടേയും പ്രതീക്ഷകൾക്ക് പ്രകാശം പരത്തികൊണ്ട് ആനുവൽ ഡേ ദിവസം എത്തി…എല്ലാവരും തങ്ങളുടേതായ തിരക്കുകളിൽ ഏർപ്പെട്ടു.. അനൗൺസ്മെൻറ് പേപ്പർ തായ്യാറാക്കുന്ന തിരക്കിലായിരുന്നു ഫസീല.. അപ്പോയാണ് ഗിരിയും കൂട്ടുക്കാരും അവിടെ എത്തിയത്.. അവരുമായി കത്തിയടിച്ച് നേരം പോയതറിഞ്ഞില്ല… റോഹൻ വന്ന് അനൗൺസ്മെൻറ് പേപ്പർ ചോദിച്ചപ്പോയാണ്, തന്റെ ജോലിക്കാര്യം അവൾക്ക് ഓർമ വന്നത്.. “ഹാ..ബെസ്റ്റ്,ഇവിടെകത്തിയടിച്ചോണ്ടിരിക്കുവാണോ…?”സോറി റോഹൻ, ഗിരി വന്നപ്പോ സംസാരിച്ച് സംസാരിച്ച് ഞാനങ് മറന്നു..””ആ ഇനിയിപ്പോ എല്ലാം കൂടി എന്റെ തലയിൽ വെക്ക് ഞാൻ പോകുവാ..” എന്നും പറഞ്ഞ് ഗിരിയും കൂട്ടുകാരെയും കൂട്ടി പോയി,റോഹനും ഫസീലയും ബാക്കിയുള്ള പേപ്പറുകൾ ശരിയാക്കി, അവയും കൊണ്ട് റോഹൻ പോയി, വർക്കുകളെല്ലാം കഴിഞ്ഞ് ഫ്രീ ആയി ഇരുന്നപ്പോൾ, ഫസീല ഫോൺ എടുത്തു നോക്കി, ഗിരിയുടെ മെസ്സേജ് വന്നിട്ടുണ്ട്..
“ഫസീ, ഒരു കാര്യം പറയാനുണ്ട്, നീ വേഗം നിങ്ങളുടെ ലാബിലേക്ക് വാ.. ഇപ്പൊ ആരും ഒന്നും അറിയണ്ട,” ഗിരിയുടെ മെസ്സേജ് വായിച്ചതും ആരോടും ഒന്നും പറയാതെ അവൾ ലാബിലേക്ക് ഓടി…,ഒന്നും പറയാതെ ധൃതിയിൽ പോകുന്ന ഫസീലയോട് അപ്പുവും ജീനയും കാര്യം അന്വേഷിച്ചെങ്കിലും, “ഒന്നുമില്ല, ഇപ്പൊ വരാം” എന്ന വാകുകളിലൊതുക്കി അവൾ നടന്നു..ഫസീല പോയി കഴിഞ്ഞത്തുംഅൻഷാദ്അവിടെഎത്തി..”ജീന..””യെസ് സാർ””ഫസീല എവിടെ..?””ദാ ഇപ്പൊ വരാം എന്നും പറഞ്ഞ്, ഇപ്പൊ പുറത്തേക്ക് പോയി സർ.. എന്താ സർ കാര്യം””നത്തിങ്, അവൾ ഒരു ഡൗട്ട് ചോദിച്ചിരുന്നു.. അപ്പൊ അതൊന്ന് ക്ലിയർ ചെയ്യാൻ ആയിരുന്നു.””അവൾക് മാത്രം അല്ല, എല്ലാവർക്കും ആ ഡൗട്ട് ഉണ്ട് സർ..” ജീനയും അപ്പുവും വാ പൊത്തി ചിരിച്ചു..”ജീന എന്തേലും പറഞ്ഞോ..?”ഇല്ല സർ, അവൾ വന്നാൽ സർ വന്നത് പറയാം എന്ന് പറഞ്ഞതാ..””ഹാ, ഓകെ”
****************
ഇതേ സമയം ലാബിൽ ഗിരിയേയും തിരഞ്ഞ് ഫസീല എത്തിയിരുന്നു..”കുട്ടേട്ടാ…””കുട്ടേട്ടാ… കുട്ടേട്ടാ….” ഗിരിയേയും വിളിച്ച് കൊണ്ട് അവൾ ലാബിന്റെ മറുവശത്തേക്ക് നടന്ന് നീങ്ങി…”എന്നെ പറ്റിക്കാതെ ഒളിച്ചിരിക്കുന്നുണ്ടെങ്കിൽ ഇറങ്ങി വാ… ഇല്ലെങ്കിൽ ഞാനിപ്പൊ തിരിച്ച് പോകും…” ഇതും പറഞ്ഞ് അവൾ തിരിച്ച് നടക്കാൻ തുടങ്ങി…അവൾ തിരിഞ്ഞതും ഓടിക്കിതച്ച് വരുന്ന റോഹനെയാണ് കണ്ടത്…”ഹാ… റോഹൻ നീയായിരുന്നോ… ഞാൻ കരുതി ഗിരിയായിരിക്കുമെന്ന്.., എന്നോട് ഇവിടെ വരാൻ പറഞ്ഞിട്ട്, കുറേ നേരമായി ഞാൻ കാത്തിരിക്കുന്നു… എന്നിട്ട് ആളെ കാണാൻ ഇല്ല.. അല്ല നീയെന്താ ഇവിടെ?, എവിടെ നിന്നാ ഇങ്ങനെ ഓടികിതച്ച് വരുന്നത്…”
“ഒക്കെ പറയാം ഒരു മിനുട്ട്.. ഒന്ന് ശ്വാസം എടുത്തോട്ടെ..””ഹാ.. എന്നാൽ താൻ വാ.. നമുക്ക് പോവാം.., ഗിരി വരും തോന്നുന്നില്ല, എന്നെ പറ്റിച്ചതാകും ഒരു പക്ഷേ..”റോഹനെ മറികടന്ന് പോകാനൊരുങ്ങിയ ഫസീലയെ അവൻ കയ്യിൽ പിടിച്ച് നിർത്തി…”എന്താ റോഹൻ, കയ്യിൽ നിന്നും വിട്””വിടാം.., പക്ഷേ അതിന് മുമ്പ് എനിക്കൊരു കാര്യം പറയാനുണ്ട്, അത് നീ കേൾക്കണം””റോഹൻ പ്ലീസ് കൈ എടുക്ക്, എനിക്ക് പോകണം..””അതെന്താടി ഞാൻ കയ്യിൽ പിടിച്ചപ്പൊ നിനക്കൊരു ചൊറിച്ചിൽ, അന്ന് അൻഷാദ് കൈ പിടിച്ച് കൊണ്ട് പോയപ്പൊ കൂൾ ആയിട്ട്ഒപ്പംപോയല്ലോ..””റോഹൻ, പ്ലീസ് നിർത്ത്..””എന്ത് നിർത്താൻ ആണ് നീ ഈ പറയുന്നത്..ഞാൻഒന്നുംതുടങ്ങിയില്ലല്ലോ..നിനക്കറിയുമോ.. അന്ന് ആ ട്രിപ്പിൽ വെച്ച് നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ നീ എന്റെ മനസ്സിൽ കയറി കൂടിയതാണ്, ഇന്ന് വരെ അന്നത്തെ ആ മുഖം മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല, ഇനി മായുകയും ഇല്ല, ആരെക്കൊണ്ടും മായിക്കാനും ഞാൻ സമ്മതിക്കില്ല”
“റോഹൻ എന്തൊക്കെ ഈ വിളിച് പറയുന്നത്, ഞാൻ പറഞ്ഞില്ലേ നമുക്ക് പിന്നെ സംസാരിക്കാം എന്ന്””വേണ്ട എനിക്ക് ഇപ്പൊ സംസാരിക്കണം, ഞാൻ പറയുന്നത് മുഴുവൻ കേൾക്കാതെ നിനക്ക് ഇവിടന്ന് പോകാൻ കഴിയും എന്ന് നീ കരുതണ്ട”അവൾ വേഗം ഫോൺ എടുത്ത് അൻഷാദിനെ വിളിച്ചു, അപ്പോയേക്കും റോഹൻ ഫോൺ തട്ടി പറിച്ചു,”അൻഷാദ് സർ, ത്ഫൂ..എനിക്കറിയായിരുന്നു നീ അവനേ വിളിക്കു എന്ന്, അവനെ വിളിക്കാതിരിക്കാൻ നിനക്കാവില്ലല്ലോ” ഇതും പറഞ്ഞ് ഫോൺ കട്ട് ആക്കി നിലത്തേക്കെറിഞ്ഞു,
“നീ വിളിച്ചിട്ടും കാര്യമില്ല, കാരണമെന്താ എന്നറിയുമോ.. അവനെന്നെ പിന്തുടരുന്നത് മനസ്സിലാക്കി, അവനെ ഞാൻ ‘സി ബ്ലോക്കിലേക്ക്’ അയച്ചിട്ടുണ്ട്, അവനിപ്പോ എന്നേം നിന്നേം തിരഞ്ഞ് അവിടെ നട്ടം തിരിയുന്നുണ്ടാകും..”അവനെ തട്ടിമാറ്റി പുറത്തേക്ക് പോകാൻ ശ്രമിച്ച ഫസീലയെ തന്റെ കാരങ്ങൾക്കുള്ളിലാക്കി അവളെ ചേർത്ത് പിടിച് “നിന്നെ ഞാൻ വിടില്ല മോളെ, നീ എന്റെ മാത്രം ആണ്, ഇവിടെ നിന്നും പുറത്തിറങ്ങിയാൽ നിന്റെ മനസ്സിൽ ഞാൻ മാത്രമേ ഉണ്ടാകാൻ പാടൊള്ളു അതിന് എന്ത് വേണം എന്ന് എനിക്കറിയാം, ഇങ്ങോട്ട് വാടി” എന്നും പറഞ്ഞ് കൊണ്ട് അവളെ ലാബിന്റെ ഉള്ളിലോട്ട് വലിച്ചു,
അവളുടെ തട്ടം വലിച്ചൂരി ഒരു മൃഗത്തെ പോലെ അവളിലേക്ക് അടുത്തു, തട്ടം അഴിഞ്ഞ് പോയപ്പോൾ ഉള്ള അവളുടെ സൗന്ദര്യത്തിൽ അവൻ ലയിച്ചു, ഒരു നിമിഷം കണ്ണുകളടച്ച് അവളുടെ മുടിയിഴകളിലെ ഗന്ധം ആസ്വദിച്ചു,അവളുടെ ചെവിയിൽ മന്ദ്രിച്ചു “നീ എന്റെ പെണ്ണാണ് നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല, കുറേ വർഷങ്ങളായി നിനക്കുവേണ്ടി കാത്തിരിക്കുന്ന ഒരു ഫീൽ,നിനക്കറിയുമോ നീ എങ്ങനെ ഇവിടെ എത്തി എന്ന്, ഗിരി നിന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടൊന്നും ഇല്ല, നിന്നെ ഒറ്റക്ക് കിട്ടാൻ ഞാനാ അവന്റെ ഫോണിൽ നിന്നും മെസ്സേജ് അയച്ചത്”അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി, അവളുടെ നോട്ടം കണ്ട് “നീ ഇങ്ങനെ നോക്കല്ലേ പെണ്ണേ, നിന്റെ ഈ ഒരു നോട്ടം കൊണ്ടാണ് ഞാൻ ഈ കോളേജിൽ ചേർന്നത് തന്നെ,
നിനക്കറിയോ ഫർഹാൻ എന്റെ ബഡ്ഡി ആണ്, ഞാൻ പറഞ്ഞിട്ടായിരുന്നു അവൻ അന്ന് അങ്ങനെ ഒക്കെ ചെയ്തത്, പക്ഷെ എന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അവൻ അങ്ങോട്ടേക്ക് കടന്ന് വന്നു, “അൻഷാദ്” അന്നേ ഞാൻ ഉറപ്പിച്ചതാണ് നമുക്ക് ഇടയിൽ, നിന്നെ എന്നിൽ നിന്നും അകറ്റുവാൻ ഒരാൾ ഉണ്ടെങ്കിൽ അത് അവൻ മാത്രം ആകും എന്ന്,സാരമില്ല ഇവിടന്ന് ഇറങ്ങിക്കഴിഞ്ഞാൽ നിന്റെ മനസ്സിൽ ഞാൻ മാത്രം ആകും, അപ്പോൾ പിന്നെ അവന്റെ ശല്യം ഉണ്ടാകില്ല” ഇതും പറഞ്ഞ് റോഹൻ അവളെ കീഴ്പ്പെടുത്താൻ ഒരുങ്ങി, പെട്ടന്ന് അവനെ തള്ളി മാറ്റി അവൾ പുറത്തേക്ക് പോകാൻ ഒരുങ്ങി, റോഹൻ അവളെ പിടിച്ച് വലിച്ചു,
തുടരും