19/04/2026

നീർത്തിളക്കം : ഭാഗം 34

രചന – ഷംസിയ ഫൈസൽ

ഇത് വരെ ശാലിനിയോട് മറച്ച് വെച്ചത് അവളെ അറിയിക്കാന്‍ പറ്റിയ സമയമാണിതെന്ന് നവിക്ക് തോന്നി

”വാ ഇറങ്ങ്.,,

നവി ശാലിനിക്ക് വാക്കിംങ് സ്റ്റിക്ക് കൊടുത്ത് അവളെയും കൊണ്ട് കവാടത്തിനടുത്തേക്ക് നടന്നു

അവളെ ഒരു കൈ കൊണ്ട് ചേര്‍ത്ത് പിടിച്ചിട്ടുമുണ്ട്.,

കുറച്ച് നടന്നപ്പോയേക്കും അവളെ തളര്‍ച്ചയും വേദനയും പിടികൂടിയിരുന്നു

”ശാലിനി ഇങ്ങോട്ട് നോക്ക് ഇതാണ് വെണ്ണകല്ലില്‍ കൊത്തിയെടുത്ത പ്രണയ മഹാത്ഭുതം.,,

നവി കവാടത്തിന്‍റെ മിനാരത്തിന് താഴെ അവളെ ചേര്‍ത്ത് പിടിച്ച് മുന്നിലേക്ക് ചൂണ്ടി കാണിച്ചു

നിലാവിന് താഴെ തിളങ്ങുന്ന വെണ്ണകല്ല് കൂടാരത്തെ അവള്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കി

തണുത്ത കാറ്റ് അവരെ തട്ടിതലോടി പോയികൊണ്ടിരുന്നു

കാറ്റില്‍ പാറിപറക്കുന്ന മുടിയും, കണ്ണ്മഷിയില്‍ അതിരിട്ട വെള്ളാരകണ്ണുകളും, ഇളം ചുവന്ന ചുണ്ടും
മുന്നിലുള്ള താജ്മഹലിനെ തോല്‍പിക്കും വിധം അവനവളില്‍ കുടുങ്ങി പോയിരുന്നു

പെട്ടന്നുള്ള ഉള്‍പ്രേരണയില്‍ നവിയുടെ ചുണ്ടുകള്‍ അവളെ കവിളില്‍ പതിഞ്ഞു

”നവീ..നീ..,,

ശാലിനി കവിളില്‍ കൈവെച്ച് മിഴിച്ച കണ്ണുകളോടെ അവനെ നോക്കി

”നവീ..,,എന്തായിത്.,
നീ ചെയ്തത് ശെരിയായില്ല.,
ഒരു കോണ്‍ട്രാക്ട് കല്ല്യാണത്തിന് സ്നേഹപ്രകടനത്തിന്‍റെ ആവിശ്യമില്ലെന്ന നീ തന്നെയല്ലെ പറഞ്ഞെ.,,

ശാലിനിയുടെ ശബ്ദം ഉയര്‍ന്നതും നവി അവളെ ചുണ്ടില്‍ വിരല് വെച്ചു

”ശ്ശ്..,,
ഇതെന്‍റെ പ്രണയമാണ്.,
കുറച്ച് കാലമായി മനസ്സില്‍ സൂക്ഷിച്ച് വെച്ച എന്‍റെ പ്രണയം.,
അത് പോലെ ഒരു മാളികയൊന്നും പ്രണയത്തിന് വേണ്ടി കെട്ടാന്‍ ഞാന്‍ ഒരുക്കമല്ല.,
പക്ഷെ നിനക്ക് മാത്രം കാണാന്‍ പറ്റുന്നൊരു പ്രണയത്തിന്‍റെ മണിമാളിക എന്‍റെ ഹൃദയത്തില്‍ കെട്ടിപടുത്തിട്ടുണ്ട്.,,
നീ പോരുന്നോ ആ മായാ ലോകത്തേക്ക്.,,

നവി ശാലിനിയുടെ കൈ കവര്‍ന്ന് അവളെ കണ്ണിലേക്ക് നോക്കി

”സഹതാപത്തിലൂടെ പിറന്ന പ്രണയത്തിന് ആയുസ്സ് ഉണ്ടാകില്ല നവീ..,
ഞാന്‍ കേള്‍ക്കാന്‍ കാത്തിരുന്ന വാക്കാണെങ്കിലും ഇതെനിക്ക് ഉള്‍കൊള്ളാന്‍ പറ്റില്ല.,,

ശാലിനി അവനില്‍ നിന്ന് മുഖം തിരിച്ചു

”ശാലൂ..,,
ഒാരോരുത്തര്‍ക്കും ഒാരോ രീതിയിലാണ് പ്രണയം തോന്നുക.,
ചിലര്‍ക്ക് സൗന്ദര്യമാകും മാനദണ്ഡം ചിലര്ക്ക് നിറം,
ചിരി കണ്ട് പ്രണയിക്കുന്നവരുണ്ട്.,
ചിലരോ മനസ്സിന്‍റെ സൗന്ദര്യം കണ്ട് പ്രണയിക്കുന്നു.,,
ചിലര്ക്ക് ഏതെങ്കിലുമൊരു സാഹചര്യ ആ സെക്കറ്റില്‍ ഇഷ്ടം തോന്നും., ലൗ അറ്റ് ഫസ്റ്റ് സൈറ്റ് പോലെ.,
ചിലരോ തന്നെ രക്ഷിച്ചവരെ സ്നേഹിക്കുന്നു .,
അങ്ങനെ അങ്ങനെ പ്രണയങ്ങള്‍ വ്യത്യസ്ഥമാണ്.,
ഒാരോ മനുഷ്യരും അവരെ മനസ്സും വ്യത്യസ്ഥമാണ്.,
ട്രൂ ലൗ എന്ന് പറഞ്ഞ് നടന്നിട്ട് പങ്കാളിയെ കൊന്ന് കളയുന്നില്ലെ.,
അതേ പോലെ ഇഷ്ടമില്ലാതെ കല്ല്യാണം കഴിച്ച് പിന്നീട് പരസ്പരം മനസ്സിലാക്കി മരണം വരെ പ്രണയിച്ച് ജീവിക്കുന്നവരില്ലെ.,,

”വൈറ്റ്.,,വൈറ്റ്.,,
ഇതില്‍ നീ ഏതാണ് അതാണ് എനിക്കറിയേണ്ടത്.,,

ശാലിനി നവിയെ നോക്കി മെല്ലെ സ്റ്റിക്ക് പിടിച്ച് മുന്നോട്ട് നടന്നു

അവള്‍ വീഴുമെന്ന പേടിയില്‍ നവി അവളെ വേഗം തന്നോട് ചേര്‍ത്ത് നടത്തി

”ഇതില്‍ പലതും എനിക്ക് നിന്നോടുള്ള പ്രണയത്തിന് കാരണമാണ്.,
പെട്ടന്ന് തോന്നിയ പ്രണയമല്ലിത്.,
കല്ല്യാണം കഴിഞ്ഞ് നിന്നോടൊപ്പം ജീവിച്ച് നിന്നെ മനസ്സിലാക്കി എടുത്ത തീരുമാനമാണ്.,,

നവി താജ്മഹലില്‍ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു

നവി അവളെ പിടിച്ച് ഒരുസ്ഥലത്ത് ഇരുത്തി ശാലിനിയെ ചേര്‍ത്ത് പിടിച്ച് അവനും കൂടെയിരുന്നു

”എന്‍റെ നവീ,,,
നിനക്കെന്നെ മനസ്സിലാക്കാന്‍ കല്ല്യാണം കഴിക്കേണ്ടി വന്നോ.,
ചെറുപ്പം തൊട്ടെ ഞാന്‍ നിന്‍റെ കൂടെ തന്നെ അല്ലായിരുന്നോ അന്നന്നും തോന്നാത്തൊരു പ്രണയം ഇപ്പോ.,,

ശാലിനി ഒന്ന് നിര്‍ത്തി അവനെ നോക്കി

”ചെറുപ്പം മുതല്‍ നമ്മുടെ ഒാരോ വളര്‍ച്ചയിലും എനിക്ക് നീ അനിയത്തിയായിരുന്നു ശാലൂ.,
എനിക്ക് ജോലി കിട്ടിയത് മുതല്‍ എന്നോട് അച്ഛനും അമ്മയും പറയുന്നതാ നീയുമായുള്ള കല്ല്യാണകാര്യം.,
അന്നൊക്കെ അവരോട് ഒരുപാട് തവണ പൊട്ടിതെറിച്ചിട്ടുണ്ട് ഞാന്‍ അനിയത്തിയായി കണ്ട ഒരാളെ ഭാര്യയായി കാണാന്‍ പറ്റില്ലെന്ന് പറഞ്ഞ്.,
പക്ഷെ അന്നൊന്നും നിനക്കെന്നോട് പ്രണയമാണെന്ന് അറിയാതെ പോലും ഞാന്‍ ചിന്തിച്ചിട്ടില്ല.,
അവര് പറഞ്ഞതും ഇല്ല.,
നിന്‍റെ പെരുമാറ്റത്തില്‍ എനിക്ക് അങ്ങനൊരു വികാരം മനസ്സിലാക്കാനും പറ്റിയിട്ടില്ല.,,

പക്ഷെ ഇപ്പോ അതെല്ലാം മാറിമറഞ്ഞു നീ പ്രാണനായി കൂടെ വേണമെന്ന തോന്നല്‍
മരണം വരെ നിന്‍റെ കൂട്ട് വേണമെന്നൊരു ആഗ്രഹം.,
ചിലപ്പോ പണ്ടെങ്ങോ ഞാനറിയാതെ എന്‍റെ മനസ്സില്‍ പറ്റിചേര്‍ന്ന് കിടപ്പുണ്ടാകും നിന്നോടുള്ള പ്രണയം.,,

നവി അവളെ കവിളില്‍ കൈ വെച്ച് പ്രണയാര്‍ദ്യമായൊന്ന് ചിരിച്ചു

”ശാലൂ..,,ഐ ലവ് യൂ സോ മച്ച്.,

നവിയുടെ അധരം അവളെ നെറ്റിയില്‍ പതിഞ്ഞു

ശാലിനി മുഖം വെട്ടിച്ച് നിലാവിന്‍റെ ശോഭയില്‍ തിളങ്ങുന്ന വെണ്ണകല്ല് സ്മാരകത്തിലേക്ക് നോക്കി നിന്നു

കുറേ സമയം അവിടെ ചിലവഴിച്ച് വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴി ഭക്ഷണം കഴിച്ച് മുത്തിയമ്മക്കും ദിവാകരേട്ടനും പാര്‍സലും വാങ്ങി വീട്ടിലേക്ക് മടങ്ങി

വീട്ടിലെത്തിയതും മുത്തയമ്മയും ദിവാകരേട്ടനും അവരെ വീട്ടിലേക്ക് പോകാനിറങ്ങി

പാര്‍സല് വാങ്ങിയ ഭക്ഷണം അവര്‍ക്ക് കൊടുത്ത് ശാലിനിയേയും കൊണ്ട് അകത്തേക്ക് കയറി

”നിനക്ക് ഫ്രഷാകണോ..,,

നവി ഷര്‍ട്ടിന്‍റെ ബട്ടണ്‍സ് അഴിക്കുന്നതിനിടെ അവളോട് ചോദിച്ചു

”വേണ്ട.,
പതിവിലും അധികം നടന്നോണ്ട് കാലില് നല്ല വേദന ഞാനൊന്ന് കിടക്കട്ടെ.,,

ബെഡില്‍ ഇരുന്ന ശാലിനി പതിയെ കിടന്നതും നവി ശാലിനിയുടെ കുഴമ്പെടുത്ത് കൊണ്ട് വന്ന് ഇട്ടിരുന്ന ലൂസ് പാന്‍റ് ഉയര്‍ത്തിയതും അവള്‍ എണീക്കാന്‍ ശ്രമിച്ചു

”എന്താ ഈ ചെയ്യുന്നെ.,,

ശാലിനി പതര്‍ച്ചയോടെ ചോദിച്ചു

”നിനക്കല്ലെ കാല് വേദനയാകുന്നുണ്ടെന്ന് പറഞ്ഞത്, കുഴമ്പ് ഇടണ്ടെ?

”വേണ്ട.,നാളെ മുത്തിയമ്മ ഇട്ട് തന്നോളും.,,

ശാലിനിയുടെ മറുപടി നവിക്ക് പിടിച്ചില്ല

”ഞാന്‍ നിന്‍റെ ഭര്‍ത്താവാണ് അല്ലാതെ വഴിപോക്കനല്ല.,

നവി ശക്തിയില്‍ അവളെ കൈ മാറ്റി പാറ്റ് മുയുവനായി ഉയര്‍ത്തി ഡോക്ടര്‍ നിര്‍ദ്ദേശിച്ച പോലെ മസ്സാജ് ചെയ്ത് കൊടുത്തു

ചമ്മല് കാരണം ബലം പിടിച്ച് നില്‍ക്കുന്ന ശാലിനിയെ കണ്ട് നവിക്ക് ചിരിപൊട്ടി

”ഈ മറുക് കൊള്ളാട്ടോ.,,

നവി ചിരി കടിച്ച് പിടിച്ച് തുടയിലൊന്ന് നുള്ളിയതും ശാലിനി ദേഷ്യത്തോടെ അവനെ നോക്കി

നവി ചിരിച്ചോണ്ട് വാതില് ചാരി പോയി

കുറച്ച് സമയം കഴിഞ്ഞ് നവി ചൂട് വെള്ളം കൊണ്ട് വന്ന് രണ്ട് കാലിലും നന്നായി ചൂട് പിടിച്ച് കൊടുത്തു

വെള്ളമെല്ലാം അടുക്കളയില്‍ വെച്ച് മുറിയുടെ വാതിലടച്ച് ലൈറ്റ് ഒാഫ് ചെയ്ത് ശാലിനിയുടെ അടുത്ത് വന്ന് കിടന്നു

തിരിഞ്ഞും മറഞ്ഞും കിടക്കുന്ന ശാലിനിയെ കണ്ടപ്പൊ തന്നെ നവിക്കുറപ്പായി അവള്‍ ഉറങ്ങിയില്ലെന്ന്

നവി മെല്ലെ അവളോട് ചേര്‍ന്നതും ശാലിനി ശ്വാസം പോലും വിടാന്‍ മറന്ന് അനങ്ങാതെ കിടന്നു

നവിയുടെ കൈകള്‍ ടോപ്പിന് മുകളില്‍ അവളെ വയറില്‍ സ്ഥാനം പിടിച്ചതും ശാലിനിയുടെ വയറിലൂടെ ഒരുമിന്നല്‍ പിളര്‍പ്പ് പാഞ്ഞ് പോയി

ശാലിനിയെ തന്നോട് ചേര്‍ത്ത് പിന്‍കഴുത്തില്‍ മൃതുവായി ചുംബിച്ചതും ശാലിനി കണ്ണിറുക്കിയടച്ചു

ശാലിനിയുടെ വയറിലുള്ള പിടിത്തം ഗതിമാറി ടോപ്പിനെ വകഞ്ഞ്മാറ്റി നഗ്നമായ വയറിലെത്തിനിന്നതും ശാലിനി കുഴഞ്ഞ് പോയിരുന്നു

വയറിലൂടെ അവന്‍റെ കൈ പരതിനടന്നു

കഴുത്തില്‍ അവന്‍റെ ചുണ്ടുകള്‍ ഇക്കിളി കൂട്ടികൊണ്ടേയിരുന്നു

സഹിക്കാനാകാതെ ശാലിനി തിരിഞ്ഞ് കിടന്നവനെ പുണര്‍ന്നതും നവി തിരിച്ചവളെ വരിഞ്ഞ് ചുറ്റി മുഖമാകെ ചുംബനം കൊണ്ട് മൂടി

ശാലിനിയുടെ കൈകള്‍ നവിയുടെ തോളില്‍ പതിഞ്ഞു

നവി സമയം കളയാതെ അവളെ അധരധളങ്ങള്‍ കടിച്ചെടുത്ത് നുണഞ്ഞതും ശാലിനിയുടെ നഖങ്ങള്‍ അവന്‍റെ പുറത്ത് മുറിവുണ്ടാക്കി

രണ്ടും പേരും പരസ്പരം മത്സരിച്ച് ചുംബിച്ചു

ചുണ്ട് പൊട്ടി ഉമിനീരില്‍ രക്തചുവ കലര്‍ന്നതും നവി അവളെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചവയെ മോചിപ്പിച്ചു

ശാലിനി കിതപ്പോടെ അവന്‍റെ നഗ്നമായ നെഞ്ചിലേക്ക് ചാഞ്ഞു

നവിയുടെ ചുണ്ടുകളും കൈകളും സ്ഥാനം മാറി വന്നതും ശാലിനി അവനെ തടഞ്ഞു

”അതെയ്.,,എനിക്ക് ലീവാണ്.,
കുറച്ച് ദിവസം കൂടെ കാത്തിരുന്നെ പറ്റൂ..,,

ശാലിനി തലഉയര്‍ത്താതെ പറഞ്ഞതും നവി അവളെ തന്നോട് ഒന്നുംകൂടെ ചേര്‍ത്ത് കിടത്തി

”എത്ര വേണമെങ്കിലും കാത്തിരിക്കാം.,
ഞാന്‍ സ്നേഹിച്ചത് ശരീരത്തെ മാത്രമല്ല ശാലിനിയെന്ന വ്യക്തിയെ കൂടെയാ..,,

നവി അവളെ നെറുകില്‍ ചുംബിച്ച് ചേര്‍ത്ത് പിടിച്ചുറങ്ങി

*(തുടരും..)*