18/04/2026

നെഞ്ചോട് : ഭാഗം 35

രചന – കൃഷ്ണ

പ്രൊജക്റ്റ്‌ പ്രസന്റേഷൻ ഉള്ളത് കൊണ്ട് അച്ചുവിന് ഓഫീസിൽ പോകാൻ റെഡിയായി കൊണ്ടിരിക്കെയാണ് ജാനു റൂമിലേക്ക് കേറി വന്നത്…

കണ്ണാടിയിലൂടെ അവളെ കണ്ടതും അച്ചു അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ടൈ നീട്ടി…

ജാനു അച്ചുവിനെ നോക്കി…

എനിക്ക് ഇത് കെട്ടാൻ അറിയില്ല അച്ചുവേട്ടാ…
അവൾ ദയനീയമായി അവനെ നോക്കി കൊണ്ട് പറഞ്ഞു…

ഇത് വളരെ സിംപിൾ ആണ് ജാനുമ്മേ… വാ നിന്റെ താന്തോന്നി കാണിച്ച് തരാം…
അച്ചു അതും പറഞ്ഞു കൊണ്ട് ജാനുവിനെ അവന് നേരെ അടുപ്പിച്ച് നിർത്തി ടൈ അവൾടെ കഴുത്തിലിട്ടു കൊണ്ട് കേട്ടണ്ട രീതി കാണിച്ചു കൊടുത്തു…

കണ്ടോ ഇത്രേയുള്ളു…
ടൈ യുടെ അറ്റം പിടിച്ച് വലിച്ച് ജാനുവിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അച്ചു പറഞ്ഞു…

എന്നാൽ പിന്നെ താന്തോന്നിക്ക് തന്നെ കെട്ടിക്കൂടെ…

ജാനു പറഞ്ഞത് കേട്ട് അച്ചു ടൈയ്യിൽ നിന്ന് പിടിവിട്ട് അവളിൽ നിന്ന് മാറി നിന്നു…

ഏയ് ഏയ്… ഞാൻ ചുമ്മാ പറഞ്ഞതല്ലേ… വാ എന്റെ താന്തോന്നിക്ക് ഞാൻ ടൈ കെട്ടി തരാം…

പിന്നിലേക്ക് മാറിയ അച്ചുവിന്റെ കൈയ്യിൽ പിടിച്ചവളിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു…
അവൻ ചുണ്ടിൽ തത്തിയ പുഞ്ചിരിയോടെ കൈ കെട്ടി അവൾക്ക് വിധേയമായി നിന്നു…

ജാനു അവൾടെ കഴുത്തിൽ അച്ചു കെട്ടിയ ടൈ അഴിച്ചെടുത്തു കൊണ്ട് അവന്റെ കഴുത്തിലേക്ക് ഇടാൻ ശ്രെമിച്ചു…

എനിക്ക് എത്തുന്നില്ല അച്ചുവേട്ടാ… ഒന്ന് കുനിഞ്ഞു താ…
ജാനു അവനെ നോക്കി പറഞ്ഞു…

മമ് ഇത്രയും മതിയോ…
അച്ചു ജാനുവിന്റെ മുഖത്തിനടുക്കലേക്ക് മുഖം താത്തി കൊണ്ട് വന്ന് ചോദിച്ചു…

ഇ… ഇത്രയും വേണ്ട…
ജാനുവിന്റെ മുഖത്തോട് തൊട്ടു തൊട്ടില്ല എന്ന കണക്കെ അച്ചുവിന്റെ മുഖം നിന്നത്… അവന്റെ നിശ്വാസം അവൾടെ മുഖത്ത് തട്ടി തെറിച്ചു… ജാനു ഒരു നിമിഷം വിറച്ചു പോയി…

നമ്മുടെ റൂമിൽ എസി ഓൺ ചെയ്തിട്ടില്ലല്ലോ ജാനുമ്മ…? പിന്നെ എന്തിനാ ഇങ്ങനെ കിടന്ന് വിറയ്ക്കുന്നത്…?
ചിരി ഒളിപ്പിച്ച് കൊണ്ട് അച്ചു ചോദിച്ചു…

അ… അത് പിന്നെ…
ജാനു വാക്കുകൾക്കായി തപ്പി…

അത് കണ്ട് അച്ചു ചിരിച്ചു പോയി…

പോ… അവിടന്ന്… ടൈ തന്നെ അങ്ങ് കെട്ടിയാൽ മതി…
ജാനു കൈയ്യിൽ പിടിച്ചിരുന്ന ടൈ അച്ചുവിന്റെ കൈയ്യിലേക്ക് വെച്ച് കൊടുത്ത് പിണങ്ങി തിരിഞ്ഞു നടക്കാനൊരുങ്ങിയതും അവളിൽ അച്ചുവിന്റെ പിടി വീണു…
എന്തെങ്കിലും പറയും മുന്നേ ജാനു അച്ചുവിന്റെ നെഞ്ചിൽ തട്ടി നിന്നു…

എന്നോട് ദേഷ്യപ്പെടുമ്പോൾ മാത്രം പെണ്ണിന് ഒരു വിക്കലുമില്ല അടുത്തു നിക്കുമ്പോൾ വിറയലുമില്ല… ഞാനൊന്ന് റൊമാൻസിക്കാൻ വരുമ്പോഴേ ഈ വക ദുശീലങ്ങൾ ഉള്ളു ല്ലേ…

അവനോട് ചേർന്നു നിൽക്കുന്ന ജാനുവിനെ നോക്കി പറഞ്ഞു…

എനിക്ക് അങ്ങനെയൊന്നുമില്ല…

ആണോ… എന്നാ ഞാൻ ഒന്ന് ടെസ്റ്റ്‌ ചെയ്ത് നോക്കട്ടെ…

എ… എന്ത്…
ജാനു പതറിക്കൊണ്ട് ചോദിച്ചു…

എന്തും…
പതിഞ്ഞ സ്വരം അവൾടെ കാതോരം തട്ടി…
അവൾടെ ഉടൽ വിറച്ചു പോയി…

ഞാനൊന്ന് പറഞ്ഞപ്പോൾ ഇങ്ങനെയാണേൽ നമ്മളുടെ മാത്രം സ്വകാര്യ നിമിഷത്തിൽ കുറെ വേർക്കേണ്ടിവരുമല്ലോ ജാനുമ്മേ ഞാൻ…
കള്ളച്ചിരിയോടെ അച്ചു പറഞ്ഞത് കേട്ട് പിടഞ്ഞു പോയി ജാനു…

ച്ചീ… വൃത്തികേട് പറയാതെ…

അതിന് ഞാൻ വൃത്തികേടൊന്നും പറഞ്ഞില്ലല്ലോ… ഈ പ്രപഞ്ചത്തിൽ നടന്നു പോകുന്നൊരു സത്യം മാത്രമല്ലേ പറഞ്ഞത്…
ജാനുവിനെ നോക്കി സൈറ്റടിച്ചു കൊണ്ട് അച്ചു പറഞ്ഞു…

ശീ… നിർത്ത്… കുരുത്തക്കേട് പറഞ്ഞു നിക്കാതെ വേഗം റെഡിയായി ഓഫീസിൽ പോകാൻ നോക്ക്…
ജാനുവിനെ പിടിച്ചിരുന്ന അച്ചുവിന്റെ കൈ വിടുവിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു…

ഒന്ന് അനങ്ങാതെ നിക്കെന്റെ ജാനുമ്മേ… ഞാൻ പറയട്ടെ…

ദേ താന്തോന്നി കുരുത്തക്കേട് പറയാനാണെൽ അടികിട്ടുട്ടോ…

കുരുത്തക്കേട് പറയാനല്ല കാണിക്കാനാ…
അച്ചു പറഞ്ഞത് കേട്ട് ജാനു മിഴിച്ചു കൊണ്ടവനെ നോക്കി…

ജാനുവിന്റെ എക്സ്പ്രഷൻ കണ്ട് അച്ചുവിന് ചിരി വന്നു പോയി…

ഞാനൊരു കിസ്സ് ആണ് പെണ്ണേ ഉദ്ദേശിച്ചത്…
ചിരിയുടെ ഇടയിൽ അവൻ പറഞ്ഞു…
അവളും അറിയാതെ ചിരിച്ചു പോയി…

®®®®®®®®®®®®®®®®®®®®®®®®®

അഞ്ജുവിന്റെ കൂടെ ലൈബ്രറിയിൽ വന്നതായിരുന്നു പാറു… അഞ്ചു മുന്നേ എടുത്ത ഒരു നോവൽ തിരികെ കൊണ്ട് വന്ന് വെക്കാൻ വന്നതായിരുന്നു… കൂട്ടത്തിൽ പുതിയൊരു നോവൽ വായിക്കാൻ എടുക്കാൻ വേണ്ടി അഞ്ചു ഷെൽഫിലെ നോവൽ സെക്ഷൻ തിരയാൻ തുടങ്ങി…

പാറു അഞ്ജുവിനൊപ്പം ഓരോ ബുക്ക്സ് ഷെൽഫിൽ നിന്ന് എടുത്ത് നോക്കെ പരിചിതമായ ഒരു ശബ്‌ദം അവൾ കേട്ടത്… കാതോർത്തു പിടിച്ചു…

പാറു വേഗം കൈയ്യിലെ ബുക്ക്‌ തിരികെ ഷെൽഫിലേക്ക് വെച്ച് സൈഡിലെ ജനലോരം വഴി പുറത്തേക്ക് എത്തി നോക്കി…

ആരോടോ സംസാരിച്ചു നിൽക്കുന്ന കാർത്തിയെ കണ്ടതും പാറുവിന്റെ ഉള്ളിൽ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം വന്നു മൂടി…

അവൾ പൂർണ്ണമായും തിരിച്ചറിഞ്ഞിരുന്നു അവളിൽ പൊട്ടിമുളച്ച പ്രണയം…

പാറു വേഗം തിരിഞ്ഞ് അഞ്ജുവിനെ നോക്കി… അവൾ നോവൽ തിരഞ്ഞു കൊണ്ടിരിക്കുവായിരുന്നു…
പാറു അഞ്ജുവിനടുക്കലേക്ക് ചെന്നു…

അഞ്ചു നീ എടുത്തിട്ട് വാ… ഞാൻ പുറത്ത് കാണും…
അതും പറഞ്ഞു കൊണ്ട് പാറു പുറത്തേക്ക് പാഞ്ഞു… അവൾടെ പോക്ക് കണ്ട് അഞ്ചു ഒരു നിമിഷം അങ്ങനെ നിന്ന് വീണ്ടും ഷെൽഫിലേക്ക് നോട്ടം തിരിച്ചു…

പാറു പുറത്ത് വന്നപ്പോഴേക്കും കാർത്തി റോഡിന്റെ മറുവശം കളിപ്പറമ്പിലേക്ക് പോയിരുന്നു…

ഗ്രൗണ്ടിൽ ഫുഡ്‌ ബോൾ കളി നടക്കുന്നുണ്ട്…
പാറുവിന്റെ കണ്ണുകൾ കാർത്തിയെ തിരഞ്ഞു… മരത്തിനു കീഴിൽ ബൈക്കിലിരുന്ന് ഫോണിൽ ചിരിയോടെ സംസാരിച്ചിരിക്കുന്നവനെ കണ്ടത്…

ഈശ്വരാ ഇങ്ങേരിതരോടാ ചിരിച്ചോണ്ടൊക്കെ കാൾ ചെയ്യുന്നത്… അറിവിൽ ഇയ്യാൾക്ക് പ്രേമമൊന്നുമില്ലന്നല്ലേ അഞ്ചു പറഞ്ഞത്…
ഓ മൈ ഗോഡ്… ഇനി എങ്ങാനും ഉണ്ടോ… മുഖത്തെ എക്സ്പ്രഷനും ഫോണിലൂടെയുള്ള സംസാരമൊക്കെ കണ്ടിട്ട്…
പാറു സ്വയം പറഞ്ഞു കൊണ്ട് നെഞ്ചത്ത് കൈ വെച്ചു…
കാർത്തിയുടെ നോട്ടം എത്താത്ത കണക്കെ മാറി നിന്നു കൊണ്ട് പാറു നോക്കി കണ്ട് കൊണ്ട് പറഞ്ഞു…

പോയി പോയി എന്റെ സമാധാനം മുഴുവൻ പോയി… ഈശ്വരാ ഏതവളാണോ അങ്ങേരുടെ ഹൃദയത്തിൽ കേറി കൂടിയ ബാത…
അതും പറഞ്ഞു കൊണ്ട് പാറു കാർത്തിയെ നോക്കി…

പാറുവിന്റെ ഇപ്പോഴത്തെ പണി കാർത്തി എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ അവൻ പോലുമറിയാതെ പിന്തുടരുന്നതാണ്…

നീ ഇതാരെയാ പാറു ഒളിഞ്ഞു വീക്ഷിക്കുന്നെ…?

കാർത്തിയെ വീക്ഷിച്ചു കൊണ്ട് നിക്കെയായിരുന്നു അഞ്ചു അവൾക്കടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചത്…
പാറു ഒന്ന് ഞെട്ടിയെങ്കിലും പെട്ടന്ന് അവൾക്ക് നേരെ തിരിഞ്ഞു നിന്നു…

വി… വീക്ഷിക്കാനോ… ഞാൻ ആരെ വീക്ഷിക്കാൻ… ഞാൻ ദാ ആ ഗ്രൗണ്ടിൽ ഫുഡ്‌ ബോൾ കളിക്കുന്നത് നോക്കി നിക്കുവായിരുന്നു… അല്ല ഇത്ര പെട്ടന്ന് നോവൽ എടുത്തോ…?
ഇനിയൊരു ചോദ്യം ഉയരും മുന്നേ പാറു വിഷയം മാറ്റാനെന്നോണം ചോദിച്ചു…

പിന്നല്ല… ഇത്തവണ ബഷീറിന്റെ രചനയാണ് എടുത്തത്…
അഞ്ചു പറഞ്ഞു…

മമ്… നല്ലതാണ്… വായന നല്ലതാണ്…
പാറു പറഞ്ഞു കൊണ്ട് ഗ്രൗണ്ടിലേക്ക് ഒന്ന് നോട്ടം കൊടുത്തു…
അവൾടെ കണ്ണുകൾ കാർത്തിയിലാണ് വന്ന് നിന്നത്…
അപ്പോഴും അവൻ ഫോണിൽ കാര്യമായ സംസാരത്തിൽ തന്നെയായിരുന്നു…

ഇങ്ങേര് ഇതാരോടാ ഇത്ര കിടന്ന് സംസാരിക്കുന്നത്…
പാറു പിറുപിറുത്തു…

നീ എന്താ പാറു കിടന്ന് പിറുപിറുക്കുന്നെ…?
അഞ്ചു ചോദിച്ചു…

ഏയ്‌… ഒന്നുല്ല… വായിക്കാനുള്ളത് എടുത്തില്ലേ… വാ പോകാം…
പാറു കെറുവിച്ചു കൊണ്ട് മുന്നേ നടന്നു…

ഈ പെണ്ണിന് നിന്ന നിൽപ്പിൽ എന്താ പറ്റിയെ…
പാറുവിന്റെ പോക്ക് കണ്ട് അഞ്ചു പറഞ്ഞു പോയി…

®®®®®®®®®®®®®®®®®®®®®®®®

ഇതെ സമയം കാർത്തി ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നത് ജാനുവിനോടായിരുന്നു…

ഏട്ടാ ഞാൻ പിന്നെ വിളിക്കാട്ടോ…
കാറിന്റെ ശബ്‌ദം കേട്ട് ജാനു കാർത്തിയോട് പറഞ്ഞ് കാൾ വെച്ച് താഴേക്ക് നടന്നു…

കാളിങ് ബെൽ വീഴും മുന്നേ ജാനു ഡോർ തുറന്നിരുന്നു… അച്ചു സിറ്റ് ഔട്ടിലേക്ക് കേറി…
കൈയ്യിൽ പിടിച്ചിരുന്ന കോട്ട് അവൻ ജാനുവിന്റെ തോളിലേക്ക് ഇട്ടു…

സോറിടാ… പ്രസന്റേഷൻ കുറച്ചതികം നീണ്ടു… വിളിക്കാനും ടൈം കിട്ടിയില്ല… എന്റെ മോള് ഒറ്റക്കിരുന്ന് ബോറടിച്ചു കാണുമല്ലേ…
അച്ചു ജാനുവിനെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു…

മമ്… ശെരിക്കും… ഇപ്പോ ഒക്കെ ആയി… എന്റെ താന്തോന്നി ചെക്കൻ വന്നില്ലേ…
ജാനു അവനെ നോക്കി ചിരിയാലെ പറഞ്ഞതും
അച്ചു അവൾടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു…

ഓഫീസിൽ നിന്ന് വന്നതല്ലേ… ചെന്ന് ഫ്രഷ് ആയി വാ… അപ്പോഴേക്കും ഞാൻ കുടിക്കാൻ എടുക്കാം…
ജാനു അതും പറഞ്ഞു കൊണ്ട് അച്ചുവിനെയും കൊണ്ട് അകത്തേക്ക് നടന്നു…

അച്ചു ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും ജാനു ഒരു ഗ്ലാസ്‌ ജ്യൂസുമായി റൂമിലേക്ക് വന്നു…

ജാനുമ്മ ഇന്ന് നൈറ്റ്‌ നമ്മളോരിടം വരെ പോകും…
ജ്യൂസ് ഒരു സിപ്പ് കുടിച്ചു കൊണ്ട് അച്ചു പറഞ്ഞു…

എവിടെ…?
ജാനു സംശയത്തോടെ അച്ചുനെ നോക്കി കൊണ്ട് ചോദിച്ചു…

അതൊക്കെ ഉണ്ട് എന്റെ ജാനുമ്മേ… നൈറ്റ്‌ എന്തായാലും നമ്മൾ പോകുമല്ലോ…
അച്ചു പറഞ്ഞു കൊണ്ട് അവൾടെ കവിളിൽ വലിച്ചു…

®®®®®®®®®®®®®®®®®®®®®®®®®®

നമ്മൾ എങ്ങോട്ടാണ് പോകുന്നതെന്ന് ഒന്ന് പറയ് താന്തോന്നി…?
അച്ചു ബുള്ളറ്റിലേക്ക് കേറെ ജാനു ചോദിച്ചു…

നമ്മൾ ഇപ്പോ അങ്ങോട്ടേക്കല്ലേ പോകാൻ പോകുന്നത്… തൽക്കാലം എന്റെ ജാനുമ്മ വണ്ടിയിലേക്ക് കേറാൻ നോക്ക്… വേഗം… കുറച്ചതികം യാത്രയുള്ളതാണ്…

അച്ചു പറഞ്ഞതും പിന്നെ ജാനു ഒന്നും ചോദിക്കാൻ പോയില്ല അവന് പിന്നിലേക്ക് കേറിയിരുന്നു…
അച്ചു അവൾടെ രണ്ട് കൈകളും പിടിച്ച് അവന്റെ വയറോട് ചുട്ടിപ്പിടിപ്പിച്ചു…

ജാനു ഒരു ചിരിയാലെ അവനെ ഒന്ന് കൂടെ ഇറുകെ പിടിച്ച് കൊണ്ട് മുഖം അവന്റെ പുറം തോളിലേക്ക് ചേർത്തു. അച്ചു ചിരിയാലെ ബുള്ളറ്റ് മുന്നോട്ടെടുത്തു…

കാറ്റിനെ കീറി മുറിച്ചു കൊണ്ട് സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ അച്ചു ബുള്ളറ്റ് മുന്നോട്ട് പറപ്പിച്ചു…

തുടരും…