അനുരാഗി : ഭാഗം 42

രചന : ആയിഷ അക്ബർ

ഐ സി യു വിനു മുമ്പിലെത്തിയതും അവളോന്നു നിന്നു…….അവിടെയുള്ള മറ്റാരിലേക്കും അവളുടെ മിഴികൾ നീങ്ങിയില്ല…..ചുമരിൽ ചാരി കണ്ണുകളടച്ചു നിൽക്കുന്ന ശിവയിലേക്കാണ് അവൾ നോക്കിയത് …..അവൾ അവനടുത്തേക്ക് ഓടി ചെന്നു……
എന്താ….. എന്താ അവനു പറ്റിയത്……
അവൾ നിറ മിഴികളാൽ അത് ചോദിക്കുന്നതോടൊപ്പം അവന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചതും അവനൊരു ഞെട്ടലോടെ അവളെ നോക്കി….ഒരു നിമിഷം എല്ലാവരും ഒന്ന് ഭയന്നു……ആകെ തകർന്ന് നിൽക്കുകയാണ് ശിവ….അത് കൊണ്ട് തന്നെ അവനെങ്ങനെ പ്രതികരിക്കുമെന്ന ഭയം എല്ലാവർക്കുമുണ്ടായിരുന്നു….

അവൾക്കൊഴികെ…..കാരണം അവളുടെയുള്ളിൽ ആധിയുടെ മുഖം മാത്രമാണുണ്ടായിരുന്നത്……
അവനു വേധനിച്ചാൽ അതേ വേദന അവളുടെ ഉള്ളിലേക്കായിരുന്നു ആഴ്ന്നിറങ്ങുന്നത്……
പറ…. എന്താ അവന്…അവൾ വീണ്ടും ചിലമ്പിച്ച ശബ്ദത്തോടെ അതും പറഞ്ഞു കൊണ്ടാ കൊളറിൽ പിടുത്തം മുറുക്കി കൊണ്ടവനെ കുലുക്കി……
ശിവ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു…..
അവളുടെ ദേഷ്യവും സങ്കടവും ഒരു കരച്ചിലായി പൊട്ടി പുറപ്പെട്ടതും ഷർട്ടിൽ പിടിച്ചിരുന്ന അവളുടെ കൈ പതിയെ അയഞ്ഞു…..അവനവൾക്ക് നേരെ ഒന്ന് കൂടി മുഖമുയർത്തി……

ഉള്ളിലേ ഭാരങ്ങൾ അവനിലേക്ക് ഇറക്കി വെക്കാനെന്ന വണ്ണം അവളാ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് പൊട്ടി കരഞ്ഞത് പെട്ടെന്നായിരുന്നു……
അഞ്ചു അവളെ പിടിക്കാൻ തുടങ്ങിയപ്പോഴേക്കും ശിവ ഇരു കൈകൾ കൊണ്ടും അവളെ ചുറ്റി പിടിച്ചിരുന്നു……അവന്റെ ചൂട് തന്റെ ശരീരത്തിലേക്ക് പടരുന്നത് അറിഞ്ഞും അവളവനിൽ തന്നെ പതിഞ്ഞു കിടന്നു..ഒറ്റക്ക് താങ്ങാൻ പറ്റാത്ത സങ്കടത്തിന് തനിക്കവന്റെ കൂട്ട് കൂടിയേ തീരു വെന്ന് അവൾക്കറിയാമായിരുന്നു……പണ്ടും ഇങ്ങനെയൊരു അവസ്ഥയിൽ താൻ നിന്നിട്ടുണ്ട്…..തന്റെ കുഞ് കൈ പിടിയിൽ നിന്നൂർന്നു പോയ ആ ദിവസം……അന്നിത് പോലെ ചേർത്ത് പിടിക്കാനുള്ള വൻ തന്നെ പഴി ചാരി മാറി നിന്നു……

തന്റെ കയ്യിൽ നിന്ന് തിരിച്ചെടുത്ത അവനെ തനിക്ക് ദൈവം വീണ്ടും തന്നതാണ്‌ ആദി…..കളഞ്ഞു പോയ വേധയെ തിരികെ പിടിക്കാനെന്ന പോൽ…..
അവളുടെ കണ്ണ് നീർ അവന്റെ മെറൂൺ കളർ ഷർട്ടിനെ നനച്ചു കഴിഞ്ഞവന്റെ നെഞ്ചിലെ രോമങ്ങളെ കുതിർത്തിയിരുന്നു….അവന്റെ കണ്ണുകളിൽ നിന്നും ഒരു തുള്ളി അടർന്നു പതിയെ അവളുടെ കഴുത്തിലേക്ക് പതിച്ചു……..
വിഷ്ണുവിന്റെ ഉള്ളിൽ അതൊരു ആശ്വാസം തീർത്തിരുന്നു……ആ കണ്ണ് നീറിന്റെ ഒഴുക്ക് പതിയെ കൂടി അവസാനം അതൊരു കടലായി മാറി…..

ഇരുവരും പരസ്പരം സങ്കടം ഇറക്കി വെക്കുമ്പോൾ നോവിനിടയിലും അവിടെ നിന്നിരുന്നവരുടെ കണ്ണുകൾക്ക് അതൊരു ഭംഗിയുള്ള കാഴ്ചയായിരുന്നു……എത്ര നേരം അവരങ്ങനെ നിന്നെന്നറിയില്ല…..അല്പം കഴിഞ്ഞ് അകന്ന് മാറുമ്പോൾ ഇരുവരുയും കണ്ണുകൾ ചുവന്ന നിറത്തിലായിരുന്നു……ശിവ കണ്ണുകൾ അമർത്തി തുടച്ചു……കരഞ്ഞു തീർത്തപ്പോൾ അല്പം ആശ്വാസം തോന്നിയിരുന്നവന്….വേദയുടെ കണ്ണുകളപ്പൊഴും ഐ സി യു വിന്റെ ഉള്ളിലേക്ക് നീങ്ങി……ഉള്ളിൽ കിടക്കുന്ന തന്റെ ഹൃദയം പിടക്കുന്നത് അവളറിഞ്ഞിരുന്നു….
ആദിയെ കുറിച്ചൊർക്കെ ശരീരം തളരുന്നത് പോലെ തോന്നിയിരുന്നു വേദക്ക്…..അവളുടെ ശരീരരം ഉലയുന്നത് പോലെ തോന്നിയതും അഞ്ചു അവളെ പിടിക്കാൻ നിൽക്കുമ്പോൾ വിഷ്ണു ഒരു കൈ കൊണ്ട് അഞ്ജുവിനെ തടഞ്ഞു..

അഞ്ചു പിന്നേ മുമ്പോട്ട് ചലിച്ചില്ല…..വീഴാൻ പോയ വേധയെ ശിവ ഒരു കൈ കൊണ്ട് താങ്ങി പ്പിടിച്ചു തന്റെയരികിലെ കസേരയിലേക്കിരുതി…..അവനും പതിയെ അവൾക്കരികിലായിരിക്കുമ്പോൾ താങ്ങിനെന്ന വണ്ണം അവൾ തലയവന്റെ തോളിലേക്ക് ചായ്ച്ചിരുന്നു…….അപ്പോഴും അവളിൽ നിന്നുയരുന്ന വിതുമ്പൽ തന്റെ കുഞ്ഞിനോടുള്ള വാത്സല്യമാണെന്നറിയെ അവനത്ഭുതം തോന്നിയിരുന്നു…….തന്നോളം അല്ലെങ്കിൽ അതിനേക്കാളേറെ അവൾക്കെങ്ങനെ അവനെ സ്നേഹിക്കാൻ കഴിയുന്നു എന്നോർത്തു…..അന്നാ ആശുപത്രി വരാന്തയിൽ മണിക്കൂറുകൾ മാറി മാറി വരുമ്പോഴും അവരങ്ങനെ യിരുന്നു…..എന്തെങ്കിലും കഴിച്ചിട്ട് വരാം ഏട്ടാ……. വേദയും ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ…..

എനിക്ക് വേണ്ടാ……വിഷ്ണു അത് പറഞ്ഞ ഉടനെ മറുപടി പറഞ്ഞത് വേദയായിരുന്നു….
ശിവക്കും പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല….വിഷ്ണു പതിയെ അവിടെ നിന്നും നടന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ശെരിക്കും….. ശെരിക്കും തന്റെ വേദക്ക് എന്റെ ഏട്ടനെ ഇഷ്ടമല്ലേ……ആൻസിയും നീലിമയും വീട്ടിലേക്ക് പോയത് കൊണ്ട് തന്നെ അവിടെ തനിച്ചു നിൽക്കുന്ന അഞ്ജുവിനെ കൂട്ടി വിഷ്ണു കഴിക്കാൻ പോയ സമയത്താണ് ഒരു മേശക്കിരുവശവുമായിരുന്നു വിഷ്ണുവത് ചോദിച്ചത് …..അഞ്ചു പതിയെ അവബു നേരെ യൊന്നു മുഖമുയർത്തി……
പിന്നേ പതിയെ ഒന്ന് പുഞ്ചിരിച്ചു…..അവളുടെ ഇഷ്ടം തന്റെ ഏട്ടനേക്കാൾ നന്നായി അറിയുന്ന മറ്റൊരാളീ ലോകത്തുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല…..അഞ്ചു അതും പറഞ്ഞു വീണ്ടുമൊന്ന് ചിരിക്കുമ്പോൾ എന്തെന്ന് മനസ്സിലായില്ലെങ്കിലും വിഷ്ണു മറ്റൊന്നും ചോദിച്ചിരുന്നില്ല……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അന്നാകാശം വല്ലാതെ ഇരുട്ട് മൂടിയിരുന്നു……
ജനാലയിലൂടെ ദൂരെ കാണുന്ന ആ മല മുകളിൽ നിന്ന് കാർ മേഘങ്ങൾ ഉരുട്ടി കൊണ്ട് വന്നു ആകാശത്താകേ പരത്തിയത് പോലെ……മഴക്ക് മുന്പേ കൂട്ടിലെത്താൻ കിളികൾ ധൃതിയിൽ പാറി പറക്കുന്നു……അവളപ്പോഴും അവന്റെ തോളിൽ തല ചായ്ച് തന്നെ പുറത്തേക്ക് നോക്കി കിടപ്പാണ്…….എന്നാൽ മനസ്സാ ചില്ല് ജനാലയുടെ അപ്പുറത്താണ്…….ശിവയും നിർവികാരനായി അങ്ങനെ യിരിക്കുകയാണ്…..തന്റെ ഒരു നിമിഷത്തെ അശ്രദ്ധയായിരുന്നില്ലെ കാരണം…..

അവന്റെ നെഞ്ചിലെന്തോ ഒന്ന് കൊളുത്തി വലിച്ചു……താങ്ക് ഗോഡ്……സീരിയസ് സ്റ്റേജ് കഴിഞ്ഞിരിക്കുന്നു….ഇനി പേടിക്കാനൊന്നുമില്ല….ഹി ഈസ്‌ ആൽറൈറ്റ് …..ആധിക്കരികിൽ നിന്ന് പുറത്തേക്ക് വന്ന സീനിയർ ഡോക്ടർ അത് പറഞ്ഞപ്പോഴാണ് അവിടെ നിൽക്കുന്ന ഓരോരുത്തരുടെയും മനസ്സ് തണുത്തത് ……വേദ സന്തോഷത്താൽ നിറഞ്ഞൊഴുകിയ മിഴികളാൽ ശിവയിലേക്ക് നോക്കി….അവൻ ചാര മിഴികൾ കൊണ്ടൊന്നു പുഞ്ചിരിച്ചു കൊണ്ടവളുടെ കൈയ്യിൽ അമർത്തി പ്പിടിച്ചു…..

മനസ്സിൽ തെളിഞ്ഞ ആ കുളിരിനോടൊപ്പം ആകാശത്തു പരത്തി വെച്ച കാർ മേഘങ്ങളിൽ നിന്ന് ഒരു തുള്ളി ഭൂമിയെ ചുംബിച്ചു…..പിന്നേ പതിയെ പതിയെ പതിയെ ശക്തമായി പെയ്തു…..ഭൂമി കുളിരണിഞ്ഞ ആ നിമിഷം അവരുടെ ഹൃദയങ്ങളിലും തണുപ്പ് പടർന്നിരുന്നു……. ഏട്ടാ…. ഞാനെന്നാൽ ഇവരെയെല്ലാം വീട്ടിലാക്കി കൊടുക്കട്ടെ….എന്നിട്ട് വരാം…… വിഷ്ണു അത് പറഞ്ഞതും വീട്ടിലെ എല്ലാവരും എഴുന്നേറ്റ് നടന്നു തുടങ്ങിയിരുന്നു…..നിങ്ങൾ രണ്ട് പേരും വന്നോ…..ഇരുട്ടായില്ലേ… തനിച്ച് പോകേണ്ടാ….. ഞാൻ വീട്ടിലാക്കി തരാം ..

വേദയോടും അഞ്ജുവിനോടും കൂടി യായി വിഷ്ണു തിരിഞ്ഞു നിന്നത് പറഞ്ഞതും വേദയുടെ മുഖം മാറി…..അവൾ പതിയെ അവനെയൊന്ന് നോക്കി…..പോകരുതെന്ന് ഒരായിരം വട്ടം മനസ്സ് കൊണ്ടവളോട് പറയുന്നുണ്ടെങ്കിൽ കൂടി ശബ്ദം പുറത്തേക്കു വന്നിരുന്നില്ലവന്റെ…..വേദയാണെങ്കിൽ അവന്റെയൊരു വാക്കിനായി കാതോർത്തു…നീ വരേണ്ടാ….വീട്ടിൽ ചെന്ന് കരഞ്ഞു കൊണ്ടിരിക്കുന്നത് കാണാൻ എനിക്ക് വയ്യ….. ഇവിടെ തന്നെ നിൽക്കുകയാണെങ്കിൽ നിന്റെ കയ്യകലത്തിൽ ആധിയുണ്ടല്ലോ…….അവൾ ആഗ്രഹിച്ച ആ വാക്കുകൾ പറഞ്ഞത് അഞ്ജുവായിരുന്നു……

വേദയുടെ കണ്ണുകൾ വിടർന്നു…..ശിവ ചാര മിഴികൾ കൊണ്ട് അഞ്ജുവിനോട് എന്തോ പറയാൻ ശ്രമിച്ചതും അത് മനസ്സിലായെന്ന വണ്ണം അവൾ അവനു നേരെ കണ്ണുകൾ ചിമ്മി കാണിച്ചു……
വിഷ്ണുവിന് ശെരിക്കും അഞ്ജുവിനെ മനസ്സിയിരുന്നില്ല…..ഓഹ്…. താൻ വലിയ പുള്ളിയാ അല്ലെ…..താഴേക്ക് നടക്കുന്നതിനിടയിൽ വിഷ്ണുവത് ചോദിച്ചതും അഞ്ചു അവനെ കണ്ണുകൾ കൂർപ്പിച്ചോന്ന് നോക്കി…. .എനി വേ താങ്ക്സ്…. അവർ അല്പം തനിയെ നിൽക്കട്ടെ അല്ലെ…….
വിഷ്ണു ആർദ്രമായി അത് പറഞ്ഞതും അഞ്ചു മനോഹരമായോന്ന് പുഞ്ചിരിച്ചു……..

(തുടരും)

Leave a Reply