24/04/2026

ഗൗരിനന്ദ : ഭാഗം 03

രചന – ഭവ്യ ഭാസ്ക്കരൻ

തിരികെ ഉള്ള യാത്രയിൽ നിളയുടെ മനസ് ആസ്വസ്ഥമായിരുന്നു.

വീടത്തിയതും റൂമിൽ കയറി വാതിലടച്ചു. ബെഡിൽ ഇരുന്നു.

തൊട്ടുമുന്നിൽ കണ്ടത്തിന്റെ പകപ്പ് മാറിയിട്ടില്ല ഇതുവരെ.

” ആദിത്യൻ ”
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

കോവിലകം ഗ്രൂപ്പ്.. അവളുടെ മനസ്സിൽ ആ പേര് തെളിഞ്ഞു.

അയാൾ എന്തിനാണ് എനിക്ക് പുറകെ.. ഒരുപാടു കാണാൻ ആഗ്രഹിച്ചതല്ലേ… ആ മുഖം. അവളുടെ മനസു പല ചോദ്യങ്ങളാൽ കാലുഷിതമായി കൊണ്ടിരുന്നു.

അവളുടെ ഓർമ്മകൾ കുറച്ചു മണിക്കൂർ പിറകോട്ടു പോയി.

വൈകുന്നേരം ഓഫീസിൽ നിന്നും വീട്ടിലേക്കു വരുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത്, നിള സ്കൂട്ടി ഒതുക്കി കാൾ അറ്റൻഡ് ചെയ്തു.

ഹലോ.. അച്ഛാ….

മോളെ.. നീ എവിടെയാ…?
ഫോണിലൂടെ അച്ഛന്റെ ചോദ്യം കേട്ട് നിള ഒന്നു ചിരിച്ചു.

5 മിനുട്ട് ഇപ്പോ എത്തും.

ഓക്കേ..

നിള ഫോൺ കട്ട്‌ ചെയ്തു.
അച്ഛന്റെ സുഹൃത്തു രവിശങ്കർ അങ്കിളിന്റെ മകളുടെ ബര്ത്ഡേ ഫങ്ക്ഷൻ ആണ്‌ ഇന്ന്. അവൾ അതു ഓർത്തു കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു. മുന്നോട്ടു നീങ്ങി.

വീടത്തിയപ്പോൾ എല്ലാവരും ഒരുങ്ങി.. എന്നെ ഹാളിൽ കാത്തു ഇരിക്കുന്നുണ്ട്.

വേഗം പോയി ഒരുങ്ങി വാ.. ഇപ്പോ തന്നെ ലേറ്റ് ആയി. മാലിനി പറഞ്ഞു.

അമ്മേ ഒരു 10 മിനുറ്റ്.. ഞാൻ പോയി..ഇതാ വന്നു.. കുസൃതിയോടെ അവൾ പറഞ്ഞു.

10 മിനുട്ടോ.. ഞാൻ പോവാ.. അച്ഛാ.. ഇവളുടെ 10 മിനുറ്റ് 1 മണിക്കൂർ ആണ്😐അച്ചു പറഞ്ഞു.

ഓഹ്.. അവിടെ പോയിട്ട് എന്തിനാ.. വാ നോക്കാൻ അല്ലെ.. 😏ചുണ്ട് കൂർപ്പിച്ചു കൊണ്ടവൾ പറഞ്ഞു.

ഡീ, നിന്നെ ഞാൻ..😡

നിർത്തുന്നുണ്ടോ രണ്ടും.. നിള പോയി, ഒരുങ്ങി വാ.. മാലിനി രണ്ടണ്ണതിനെ തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു.

നിള വേഗം മുകളിലേക്കു കയറി പോയി.

പിങ്ക് കളറിൽ സിമ്പിൾ വർക്ക്‌ ഉള്ള ലഹങ്ക എടുത്തു ഉടുത്തു. കാതിൽ അതിനു ചേരുന്ന ഒരു ജിമ്മുക്കി കമ്മൽ ഇട്ടു. നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും വച്ചു. മുടി പരത്തി ഇട്ടു. അവൾ താഴേക്കു വേഗം ഇറങ്ങി ചെന്നു.

ഇതെന്താ.. ഇവളെ പെണ്ണ് കാണാൻ ആരെങ്കിലും വരുന്നുണ്ടോ.. 🧐.. അച്ചു പുച്ഛത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. അതു നിള കേൾക്കുകയും ചെയ്തു.

ഉണ്ടെങ്കിൽ.. എന്നെ കെട്ടിച്ചു കൊടുക്കോ..😌

വെറുതെ എന്തിനാ അയാളെ കൂടി.. കൊലക്കു കൊടുക്കുന്നെ… 🙄 അച്ചു പറഞ്ഞു.

നിള കലിപ്പ് മോഡ് ഓൺ 😡

അതെ രവിയേട്ടന്റെ വീട്ടിലേക്കാ പോവുന്നെ.. രണ്ടു അടങ്ങി ഒതുങ്ങി നിന്നോണം. മാലിനി താകീത് നൽകി കൊണ്ട് പറഞ്ഞു.

അല്ല അച്ചുവേട്ടാ.. ഈ രവി അങ്കിളിനു കൊമ്പുട്ടോ.. നിള അച്ചുവിനെ നോക്കി അടക്കം പറഞ്ഞു.

വരുന്നുണ്ടോ.. മാലിനി ദേവനും അവരെ വിളിച്ചു.

അച്ചുവും ദേവനും കാറിൽ ഫ്രണ്ടിലും.. നിളയും മാലിനിയും ബാക്കിലും കയറി. കാർ മുന്നോട്ടു നീങ്ങി.

ബര്ത്ഡേ ഫങ്ക്ഷൻ കഴിഞ്ഞു ഒരു ഒഴിഞ്ഞ കോണിൽ നിൽക്കുന്ന.. നിളയെ അച്ചു വിളിച്ചു.

അവന്റെ അടുത്തേക്ക് നടക്കവേ.. തനിക്കു നേരെ വരുന്ന ആളെ കണ്ടു, നിള ഒരു നിമിഷo തറഞ്ഞു നിന്നു.

ഗൗരവത്തോടെ ഫോണിൽ സംസാരിച്ചു വരുന്ന അയാളെ കാണെ അവൾ ഒരു സൈഡിലേക്ക് ഒതുങ്ങി നിന്നു.

അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. കണ്ണുകൾ തിളങ്ങി. കാണാൻ ആഗ്രഹിച്ച മുഖം ഇന്നു ഇതാ മുന്നിൽ.. അവളുടെ നെഞ്ചിടിപ്പ് കൂടി..

അവളെ മറികടന്നു പോവുന്നതിനിടയിൽ അവൻ അവളെ ഒന്നു നോക്കികൊണ്ട് , മുന്നോട്ടു നടന്നു .

അവൾ അവനെ തന്നെ നോക്കി നിന്നു.

” വല്ലാതെ അങ്ങോട്ടു നോക്കണ്ട..😄. അരികെ വന്നു കൊണ്ട് അവൾ കേൾക്കാൻ പാകത്തിൽ അച്ചു പറഞ്ഞു.

“അതെന്താ നോക്കിയാൽ.. 😤എനിക്ക് ഇഷ്ട്ടായി.. 😘”

” നീ അതാരാണെന്ന് അറിഞ്ഞിട്ടാ..? ”

” ആരായാലും എനിക്ക് ഇഷ്ടമായി.. എന്റെ പോലീസ് ചേട്ടൻ എനിക്ക് അയാളുടെ ഫുൾ ഡീറ്റെയിൽസ് എടുത്തു താ. 😜”

“ഡീ പോത്ത്.. അതു ആദിത്യ വർമ യാ ”

നിള ഞെട്ടി കൊണ്ട് അവനെ നോക്കി.

” ആദ്യത്യ വർമ്മ.. ”

“യെസ്.. ”
ആഹ് ശബ്ദo കേട്ടു അവൾ തിരിഞ്ഞു നോക്കി.

തൊട്ടു മുന്നിൽ ആദ്യത്യ വർമ്മയും അച്ഛനും. അവൾ അവനെ പകപ്പോടെ നോക്കി.

ഹായ് നീരവ് . ആദിത്യൻ നീരവിന് കൈ കൊടുത്തു, കെട്ടിപിടിച്ചു.

മോളെ.. വർമ്മ സാറിന്റെ സപ്തതി ഫങ്ക്ഷൻ നമ്മുടെ കമ്പനി നടത്തി കൊടുക്കണം.

അച്ഛാ.. അതു..

എന്തൊക്കെ തിരക്ക് ഉണ്ടെങ്കിലും മോൾ മുന്നിട്ടു തന്നെ നടത്തി കൊടുക്കണം. ആദിമോൻ ആദ്യമായി ഒരു കാര്യം നമ്മളോട് ആവിശ്യപെടുന്നെ.. ദേവൻ പറഞ്ഞു.

നെക്സ്റ്റ് വീക്കിൽ കോവിലകത്തേക്കു വന്നാൽ മതി. ആദി അവളെ നോക്കി കൊണ്ട് പറഞ്ഞു.

മോൾ വരും. ദേവൻ പറഞ്ഞു

എന്നാ ശെരി.. ഞാൻ ഇറങ്ങാ.. യാത്ര പറഞ്ഞു ആദി അവിടെ നിന്നും പോയി.

അച്ഛാ.. എന്തിനാ വാക്ക് കൊടുത്തെ.. ഞാൻ അതു ക്യാൻസൽ ചെയ്തതാ. പരിഭ്രമത്തോടെവൾ പറഞ്ഞു.

മോളെ ..പേടിക്കാൻ മാത്രം ഒന്നുമില്ല. അവർക്കു നമ്മുടെ കമ്പനി പൂട്ടിക്കണമെങ്കിൽ എന്നെ അതു ആവാമായിരുന്നു. ആദിമോൻ..നേരായ മാർഗത്തിലൂടെ എന്തും ചെയ്യൂ. അച്ഛൻ വാക്ക് കൊടുത്തത് ആണ്‌. മോൾ ഇതു ചെയ്യണം.

മ്മ്.

അച്ഛൻ രവിയെ ഒന്നു കണ്ടിട്ട് വരാം. ദേവൻ അവിടുന്ന് പോയി.

ഏതാടി.. കിളി എല്ലാം പോയെ.. 🤣 അച്ചു.

അച്ചുവേട്ടാ..😞

നീയല്ലേ.. ആദിയെ ഇഷ്ടമായി എന്ന് പറഞ്ഞെ… ഇനി നിനക്ക് തന്നെ ഡീറ്റെയിൽസ് കളക്ട് ചെയ്യാലോ.. എന്തായാലും ഒന്നു അങ്ങോട്ടു കൊടുത്താൽ നാലണ്ണം ഇങ്ങോട്ട് തരുന്ന ഇനമാ..😁🤭.

ഏട്ടാ…🤬

നിള ചാടി തുള്ളി അവിടുന്ന് പോയി കാറിൽ കയറി ഇരുന്നു.

മോളെ.. മാലിനിയുടെ വിളികേട്ട്.. ഓർമ്മകൾക്ക് വിരാമം ഇട്ടവൾ പോയി വാതിൽ തുറന്നു.

എന്താ..അമ്മേ..

ഡ്രസ്സ്‌ മാറിയില്ലേ.. ഇതുവരെ…മാലിനി ചോദിച്ചു.

വന്നതും കിടന്നു നല്ല ഷീണം.

മ്മ്. ഈ പാലു കുടിക്ക് മാലിനി ഗ്ലാസ്‌ അവൾക്കു നേരെ നീട്ടി.

അമ്മേ ഹോർലിക്സ് ഇട്ടില്ലേ.. ഇന്ന് നല്ല ഷീണം കാണും.😃
അതും പറഞ്ഞു അച്ചു അങ്ങോട്ടു വന്നു.

നിള അച്ചുവിനെ തറപ്പിച്ചു ഒന്നു നോക്കി.

മാലിനി ഒന്നും മനസിലാവാതെ അവരെ നോക്കി.

അവൾ വേഗം പാലു കുടിച്ചു, ഗ്ലാസ്‌ മാലിനിക്കു നൽകി..

ഞാൻ ഉറങ്ങാൻ പോവാ.. അവൾ തിരിഞ്ഞു നടന്നു. മാലിനി താഴേക്കു പോയി

അപ്പോ ഗുഡ്‌ നൈറ്റ്‌.. സ്വീറ്റ് ഡ്രീംസ്‌. അച്ചു വിളിച്ചു പറഞ്ഞു.

അവൾ തിരികെ വന്നു ദേഷ്യത്താൽ വാതിൽ അടച്ചു.

അച്ചു ചിരിച്ചു കൊണ്ട് റൂമിലേക്ക്‌ പോയി.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഡീ നാളെ അമ്പലത്തിൽ പോണം. മിത്ര ഫോണിലൂടെ പറഞ്ഞു.

മ്മ്. നിള ഒന്നു മൂളി.
മിത്ര പറയുന്നതു ഒന്നും നിള കേൾക്കുന്നുണ്ടായിരുന്നു. അവളുടെ ചിന്ത മുഴുവൻ ആദിയെ കുറിച്ച് ആയിരുന്നു.

നിളാ… നീ ഇതു എവിടെയാ…?

പെട്ടന്ന് നിള ഒന്നു ഞെട്ടി, ഞാൻ ഇവിടെ ഉണ്ട് നീ എന്താ പറഞ്ഞെ..?

ബെസ്റ്റ്, അപ്പോ ഞാൻ പറഞ്ഞത് ഒന്നും നീ കേട്ടില്ലേ..🤨

ഡീ.. ഞാൻ വേറെന്തോ ആലോചിച്ചു😒

മ്മ്. മതി.. മതി.. നിനക്ക് ആദ്യത്യനെ കണ്ട ഷോക്ക് ഇനി മാറിയിട്ടില്ല🤭 നാളെ നീ അമ്പലത്തിൽ വാ.

ആഹ് ഓക്കേ.

ഫോൺ കട്ട്‌ ചെയ്തു, നിള ബെഡിൽ കിടന്നു. ഉറക്കം വരാതെ അവൾ ബെഡിൽ കിടന്നിടത്തു നിന്നു എഴുന്നേറ്റു കട്ടിൽ ചാരി ഇരുന്നു.

കൂടെ ഉണ്ടായിരുന്ന ഒരാൾ പെട്ടന്ന് ആരുമല്ലാതെയായ പോലെ. ഇത്രയേറെ അയാൾ എന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നുവോ…?
അവളുടെ കണ്ണുകൾ നിറഞ്ഞു. ഉള്ളിൽ ഒരു കൊളുത്തി വലി പോലെ, പെട്ടെന്ന് അവൾ ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ടു.
ഒന്നും ഓർക്കരുത് നിള നീ.. മനസ്സിൽ തോന്നിയത് എല്ലാം ഈ നിമിഷം മറന്നേക്ക്. അയാൾ എന്തൊക്കെയോ ഉദ്ദേശം വച്ചാണ് നിനക്കു പുറകെ.
ആഗ്രഹിച്ചന്തോ നടന്ന പ്രതീതി ആയിരുന്നു അയാളുടെ മുഖത്തു.

അച്ഛൻ കൊടുത്ത വാക്ക്, അതൊന്ന് കൊണ്ട് മാത്രം ഞാൻ ഈ വർക്ക്‌ ഏറ്റെടുക്കുകയാണ് . എന്തൊക്കെ സംഭവിച്ചാലും ഈ ഫങ്ക്ഷൻ ഞാൻ തന്നെ മുന്നിട്ടു നടത്തിയിരിക്കും. ഉറച്ച തീരുമാനത്തോടെ… അവൾ കിടന്നു.

നന്ദേട്ടാ… എന്നു വിളിച്ചു കൊണ്ട് നന്ദു കുളപടവ് ഓടി ഇറങ്ങി.

നന്ദു… പതിയെ നീ വീഴും…

നന്ദേട്ടാ… എനിക്കാ ആമ്പൽ പൂ പറിച്ചു തരോ..?

ഇവിടെ ഇരിക്കെ.. നന്ദൻ അവളെ പിടിച്ചു പടവിൽ ഇരുത്തി.

നന്ദൻ കുളത്തിലേക്കു ചാടി.

നനഞ്ഞു കുളിച്ചു, ആമ്പൽ പൂവുമായി അവൻ കരക്ക്‌ കേറി..

നിറഞ്ഞ ചിരിയോടെ..അവൾ അതു വാങ്ങി. അവന്റെ കൈ പിടിച്ചു കുള പടവുകൾ കേറി.

തുടരും.