രചന : ജിഫ്ന നിസാർ
ചെവിയിലെന്തോ മൂളുന്നത് പോലൊരു തോന്നലാണ് ദേവന്.മുന്നിൽ കത്തുന്ന കണ്ണുകളോടെ മാഷ് കൈ കുടയുന്നത് കണ്ടതും ദേവന്റെ മുഖമിരുണ്ട് കൂടി..
ശബ്ദം കേട്ടതും ആദി പ്രിയയെ വിട്ട് അങ്ങോട്ടിറങ്ങി ചെന്ന് നോക്കിപ്രിയ അപ്പോഴും അവിടെ തന്നെ തളർന്നു തൂങ്ങിയത് പോലെ നിന്നു. എങ്കിലും പുറത്തെ ബഹളങ്ങളൊക്കെ അവളും കേൾക്കുന്നുണ്ട്.ദേവൻ ഒരു ഭാഗം മുഴുവനും തരിച്ചത് പോലെ പകച്ചുപോയി.”ഇതും ഒരച്ഛന്റെ കടമ തന്നെയാണ്..”മാഷ് പുച്ഛത്തോടെ ദേവനെ നോക്കി.
“ഞാനെന്റെ മകനോടാണ് സംസാരിച്ചത്…”
ദേവൻ മാഷിനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.
“ഞാൻ ജന്മം കൊണ്ടെന്റെ മകനായി ഈ ഭൂമിയിൽ അവതരിച്ചവനോടും..”മാഷിന്റെ ഭാവം പുച്ഛം തന്നെ.
“നിങ്ങളാണ്… എല്ലാത്തിനും കാരണം ”
ദേവന്റെ മുഖത് നിറയെ ദേഷ്യം തിങ്ങി.മാഷിനെ നോക്കി ദേവൻ ഉറക്കെ തന്നെ പറഞ്ഞു.അത് വരെയും അയാൾ സംഭരിച്ച ക്ഷമയെല്ലാം കൈവിട്ട് പോയത് പോലായിരുന്നു.”ഞാനല്ല.. നീയാണ്.. നീ മാത്രമാണ് ഇതിനെല്ലാം കാരണം “മാഷിന്റെ വിരലുകളും ദേവന് നേരെ നീണ്ടു.”അനീതികൾ ഒരുപാട്നീഎന്നോട്ചെയ്തിട്ടുണ്ട്..പറഞ്ഞിട്ടുമുണ്ട്.അന്നൊന്നും ഞാൻ നിന്നോടൊന്നും പറഞ്ഞിട്ടില്ല… ചെയ്തിട്ടുമില്ല.മരണ കിടക്കയിൽ വെച്ച് എന്റെ ദേവകി എന്നോട് നിന്നെ കാണണമെന്നാവിശ്യപ്പെട്ടിട്ടും നിന്നെ എന്റെ കടമയായി അതറിയിച്ചു എന്നതിനപ്പുറം അതിന് പോലും നിന്റെ മുന്നിലേക്കൊരു അപേക്ഷയുമായി ഞാൻ വന്നിട്ടില്ല. നീയത് അർഹിക്കുന്നില്ല. അന്നും.. ഇന്നും.ഇപ്പോഴും വരാൻ ഉദ്ദേശിച്ചതുമല്ല. പക്ഷേ.. ”
അങ്ങേയറ്റം ദേഷ്യത്തോടെ മാഷ് ദേവനെ നോക്കി.
“ഇനിയെന്റെ കുട്ടികളുടെ നേരെ നീ വന്നാൽ.. അതുങ്ങളുടെ ജീവിതത്തിൽനിന്റെഇടപെടലുണ്ടായാൽ മാധവന്റെ വേറൊരു മുഖം കൂടി നീ കാണേണ്ടി വരും മഹാദേവാ.. ദേഷ്യത്തിന്റെയും വൈരാഗ്യത്തിന്റെയും കണക്കെടുപ്പ് നടത്തിയാൽ ഞാൻ നിന്റെ അച്ഛനായിട്ട് വരും. ആ ഓർമ വേണം നിനക്ക്..”മാഷിന്റെ വാക്കുകൾക്ക് മുന്നിൽ ദേവനൊരു നിമിഷം വിറച്ചു പോയി.അയാൾക്കൊരു ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല.അല്ലെങ്കിലും അവിടെ മൗനമാണ് നല്ലതെന്ന് അയാൾക് തോന്നി.പറയാൻ ന്യായങ്ങളൊന്നും തന്നെയില്ല. അതിനേക്കാൾ….
മാഷിനോട് ഇടഞ്ഞു നിൽക്കുന്നത് ആദിക്ക് തന്നോടുള്ള ദേഷ്യം കൂട്ടാനെ ഉപകരിക്കു.
തന്നെക്കാൾ അവനിഷ്ടം മാഷിനെയാണെന്നുള്ള കാര്യത്തിൽ ദേവനൽപ്പം പോലും സംശയമില്ലായിരുന്നു.അത് കൊണ്ട് തന്നെ മാഷിനെ വിട്ട് ദേവൻ ആദിക്ക് നേരെ തിരിഞ്ഞു.”ഇപ്പോഴുള്ള ഈ അപമാനവും ഞാനെന്റെ മകന് വേണ്ടി സഹിക്കുന്നതായി കരുതികൊള്ളാം.. നീ നന്നായിരിക്കുക എന്നതിനേക്കാൾ എനിക്ക് മുന്നിലിപ്പോൾയാതൊന്നുംപ്രസക്തിയില്ല..”നേർത്തൊരു ചിരിയോടെ ദുഃഖം മുഴുവനും ഉള്ളിലൊതുക്കിയ ഭാവത്തിൽ അത് പറഞ്ഞു കൊണ്ട് ദേവൻ പെട്ടന്നിറങ്ങി പോയതും.. ആദിയൊരു നെടുവീർപ്പോടെ.. അയാളുടെ കാർ ഗേറ്റ് കടന്നിറങ്ങി പോകുന്നതും നോക്കി നിന്നു..ശേഷം മാഷിനെയൊന്നു നോക്കിയിട്ടവൻ അകത്തേക്ക് കയറി.
ഹാളിൽ ചുവരിൽ അപ്പോഴും തളർന്നു തൂങ്ങി നിൽക്കുന്ന പ്രിയ..അവളോടൊന്നു സോറി പറയണമെന്നുണ്ടായിട്ടും അതിന് പോലും സാധിക്കാത്ത വിധം തളർന്നു പോയിരുന്നു അവനും.ഒന്നും മിണ്ടാതെ നോട്ടം പിൻവലിച്ചു പതിയെ മുഖം കുനിച്ചു കൊണ്ടാകത്തേക്ക് കയറി പോകുന്നവനെ കണ്ടതും പ്രിയയുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.
💞💞
“അവനെവിടെ പെങ്ങളെ…?”പിന്നിൽ നിന്നും സഞ്ജുവിന്റെ ചോദ്യം കേട്ടതും പ്രിയ ഞെട്ടി തിരിഞ്ഞു നോക്കി.വരാന്തയിലെ തൂണിൽ ചാരി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു പ്രിയ.”ഇവിടെന്തു പറ്റി എല്ലാർക്കും. മാഷും ഉമ്മറത്തെ പ്രതിമ പോലെ ഇരിപ്പുണ്ടല്ലോ..?”സഞ്ജു ചിരിയോടെ തന്നെ അവളെ നോക്കി ചോദിച്ചു.അവൻ നല്ല സന്തോഷത്തിലാണെന്ന് ആ മുഖം കാണുമ്പോൾ തന്നെ അറിയാം.”മുറിയിലുണ്ടാവും സഞ്ജു..”
പ്രിയഅവനെനോക്കിചിരിയോടെപറഞ്ഞു.”ദൈവമേ.. ഇവൻ വീണ്ടും മുറിയടപ്പ് സത്യഗ്രഹം തുടങ്ങിയോ..?”
സഞ്ജു നെഞ്ചിൽ കൈ വെച്ച് കൊണ്ട് പ്രിയയെ നോക്കി.
ഇല്ലെന്നവൾ തലയാട്ടി കാണിച്ചു”സത്യം പറ പെങ്ങളെ.. ഇവിടെ വീണ്ടും.. പ്രശ്നം വല്ലതുമുണ്ടായോ?”സഞ്ജു അവളെയൊന്ന് ചുഴിഞ്ഞു നോക്കി.പ്രിയ ഒന്നും പറയാതെ മുഖം കുനിച്ചു.
“ഓഹോ.. അപ്പൊ കാര്യമായിട്ടെന്തോ സംഭവിച്ചു പോയിട്ടുണ്ട്.. പെങ്ങളിങ്ങോട്ട് വന്നേ..”അവൻ പ്രിയയെ പിടിച്ചു വലിച്ച് കൊണ്ട് അവിടെയുള്ള ഒരു ബെഞ്ചിലിരുത്തി.കുറച്ചു നീങ്ങി അവനും അവിടെ തന്നെയിരുന്നു.”ഇനിപറ.എന്താഇവിടുണ്ടായേ..?”സഞ്ജു അവളെ സൂക്ഷിച്ചു നോക്കി.ആദി….”പ്രിയ വിക്കി കൊണ്ട് അവനെ നോക്കി.”ആദി.. അവനെന്തു പറ്റി?”സഞ്ജുവിന്റെ മുഖം പെട്ടന്ന് വലിഞ്ഞു മുറുകി.”ഒന്നും.. ഒന്നും പറ്റിയില്ല..”
“എന്റെ പൊന്നു പെങ്ങളെ.. അല്ലെങ്കിൽ തന്നെ അത്യാവശ്യം ടെൻഷനിലാണ് ഞാൻ.. ഇനിയിങ്ങനെ വിക്കി കളിക്കാതെ പെട്ടന്നങ്ങോട്ട് കാര്യം പറഞ്ഞിരുന്നേൽ വലിയ ഉപകാരമായേനെ…”സഞ്ജു അവളെ നോക്കി തൊഴുതു കാണിച്ചു.”ആദിയുടെ അച്ഛൻ വന്നിരുന്നു.. മാഷ്…അയാളെ തല്ലി.. ഇവിടെ കുറേ ബഹളമൊക്കെ വെച്ചിട്ടാ അയാള് പോയത്..”പ്രിയ വല്ലാത്തൊരു സങ്കടത്തോടെ സഞ്ജുവിനെനോക്കിപറഞ്ഞു.”ശേ..ഇതായിരുന്നോ… ഞാൻ കരുതി..?സഞ്ജു നിരാശയിൽ തല തടവി.
പ്രിയ അവനെ നോക്കി കണ്ണുരുട്ടി.”എന്റെ പെങ്ങളെ.. അയാൾക്ക് ആർത്തി മൂത്ത് വട്ടായി പോയൊരു സാധനമാണ്. ഇടയ്ക്കിടെ ഇങ്ങനെ വന്നിട്ട് മറ്റുള്ളവരുടെ സമാധാനം കളയാൻ കുരച്ചു ചാടി പോയില്ലേൽ ആ പിശാചിനൊരു സമാധാനവും കിട്ടില്ല. അതിനുള്ള വരവാ. അതൊക്കെ കണ്ട് സങ്കടപ്പെട്ടിരിക്കാൻ ഇവിടെ കുറച്ചു വിവരമില്ലാത്തവരും..”
സഞ്ജു അവളെ നോക്കി ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.”ആദി.. ആദിക്ക് നല്ല സങ്കടമായെന്ന് തോന്നുന്നു. അപ്പൊ കയറി കിടന്നതാ..”പ്രിയ സഞ്ജുവിനെ നോക്കി.ഞൊടിയിട കൊണ്ടവന്റെ മുഖത്തൊരു ചിരി പടർന്നതും പ്രിയ വിളറി പോയിരുന്നു.”എന്നവൻ പെങ്ങളോട് പറഞ്ഞോ..?സഞ്ജു കുസൃതി ചിരിയോടെ ചോദിച്ചു.”ഇല്ല…. ഇല്ല.. എനിക്കങ്ങനെ തോന്നി..”പ്രിയക്ക് അവനെ നോക്കാനൊരു ചമ്മലുണ്ടായിരുന്നു.”ഓഓഓ.. അങ്ങനെ.. ഞാനും കരുതി അവനിത്ര പെട്ടന്ന് മാറി പോയോ ന്ന് “സഞ്ജുവൊരു ചിരിയോടെ പ്രിയയെ നോക്കി.അവൻ പറഞ്ഞത് മനസ്സിലാകാത്ത പോലെ അവളുടെ മുഖം ചുളിഞ്ഞു.
“അവനൊന്നും.. പ്രതേകിച്ചു സങ്കടങ്ങളൊന്നും തന്നെ അവനാരോടും പറയാറില്ല പെങ്ങളെ.. നമ്മളൊക്കെ ഊഹിക്കുന്നതിനേക്കാൾ സങ്കടങ്ങളും ഒറ്റപെടലുകളും ഒറ്റയ്ക്ക് സഹിച്ചവനാണ്. വേദനകളെ ചങ്കിൽ കൊണ്ട് നടക്കുമെന്നല്ലാതെ അവൻ കാരണം ആരെയും സങ്കടപ്പെടാൻ അവനനുവദിച്ചു കൊടുക്കാറില്ല..”സഞ്ജുപ്രിയയെനോക്കി..”ഞാൻ… ഞാൻ കാരണമാണ്..”പ്രിയ വല്ലാത്തൊരു വേദനയോടെ മുഖം കുനിച്ചു കളഞ്ഞു.”ആര് പറഞ്ഞു.. ഒരിക്കലുമല്ല. അങ്ങേർക്ക് ഇതല്ലങ്കിൽ മറ്റൊരു കാരണം കിട്ടും..അവനെയിട്ട് വേദനിപ്പിക്കാൻ “സഞ്ജു അവളുടെ തോളിൽ തട്ടി.
“പുറമെ കാണുന്ന ദേഷ്യവും ചാട്ടവുമൊന്നുമല്ല പെങ്ങളെ ആദിത് മഹാ ദേവ്.. മറ്റാർക്കും അടയാളപ്പെടുത്താൻ കഴിയാത്തൊരു മനസ്സുണ്ടവനിൽ.സ്വയം നീറി നീറി മടുത്തിട്ടാ അവനിങ്ങോട്ട് വന്നത്. പക്ഷേ ഇവിടേം… അവനൊരു “എന്ത് കൊണ്ടോ, സഞ്ജുവത് പറഞ്ഞു കേട്ടതും പ്രിയയുടെ കണ്ണ് നിറഞ്ഞു.
അവനിപ്പോൾ അനുഭവിക്കുന്ന ഈ വേദനക്കുത്തരവാദി താൻ മാത്രമാണെന്നോർക്കേ അവൾക്ക് കരച്ചിൽ നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.ദേവന് മുന്നിൽ ആദി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതെല്ലാമോർക്കേ അവൾക്ക് ഹൃദയം കൂടുതൽ വേദനിച്ചു.”കരയണ്ട പെങ്ങളെ… അവനുണ്ടാവും ഇനി നിന്റെ കൂടെ.. കൂടെ നിൽക്കുന്നവർക്ക് വേണ്ടി ജീവൻ പോലും കൊടുക്കാൻ അവനൊരു മടിയുമില്ല… ഇപ്പോഴുള്ള ഈ ദേഷ്യവും പറച്ചിലുമൊന്നുംകാര്യമായെടുക്കേണ്ട.. അതവന്റെ സങ്കടമാണ്.. തെറ്റൊന്നും ചെയ്യാതെ അപമാനിക്കപ്പെട്ടതിന്റെ വിങ്ങലാണ്.. ഞാനും മാഷുമടക്കം വളരെ ചുരുക്കമാളുകൾ മാത്രം ശെരിയായി അടയാളപെടുത്തിയ ആദിക്കിനി നല്ലൊരു പാതി വേണം.. അവനെ അറിയാൻ.. അവന്റെ സങ്കടങ്ങളൾക്കവനെ വിട്ട് കൊടുക്കാതെ പിടിച്ചെടുക്കാൻ…ഏകാന്തത മടുപ്പിച്ചവനെ… പുതിയ പുതിയ സ്വപ്നങ്ങളിലേക്ക് കൈ പിടിക്കാൻ.. എന്റെ ചെങ്ങാതിക്ക് കൂട്ടിനൊരാളു വേണം..പെങ്ങൾക്ക് പറ്റുവോ..?
സഞ്ജു ആവേശത്തിൽ പ്രിയയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു”യ്യോ.. എനിക്ക്.. ഞാൻ..”
പ്രിയക്കാവനോടെന്തുത്തരംപറയണമെന്നറിയില്ലായിരുന്നു.പറ്റില്ലെന്ന് മാത്രം പറയല്ലേ…”സഞ്ജു അപേക്ഷിക്കുന്നത് പോലെ പ്രിയയെ നോക്കിയതും അവൾ ധർമ്മസങ്കടത്തിൽ പെട്ടത് പോലായി.
“പെങ്ങൾക്കവനെ ഇഷ്ടമാണോ?”സഞ്ജുവിന്റെ ചോദ്യം കേട്ടതും പ്രിയ അവനെ പകച്ചുനോക്കി.
ദൈവമേ..അങ്ങനൊരു ചോദ്യം ഈ നിമിഷം വരെയും ചിന്തിച്ചു നോക്കിയിട്ടില്ല.”ഹാ.. എന്താ ഇതിന് മാത്രം ഓർത്തോണ്ടിരിക്കാൻ.. പറയങ്ങോട്ട്?”
അവൾ ഇഷ്ടമല്ലെന്ന് പറയാഞ്ഞത് കൊണ്ട് തന്നെ സഞ്ജു ചിരിയോടെ.. അതിലുപരി ആവേശത്തോടെ വീണ്ടും ചോദിച്ചു.
“അല്ല.. അത് പിന്നെ.. സഞ്ജു..”പ്രിയ അവനെ നോക്കി.”ശെരി.. ആ ചോദ്യം അവിടെ മാറ്റി വെച്ചേക്കാം .. അടുത്ത ചോദ്യം… ആദിയോട് പെങ്ങൾക്കിപ്പോ ദേഷ്യമുണ്ടോ.?””ഇല്ല..”ഇപ്രാവശ്യം ഒരു നിമിഷം പോലും വൈകാതെ പ്രിയയുടെ ഉത്തരമെത്തി.ദേഷ്യമുണ്ടായിരുന്നോ എന്നല്ലല്ലോ..
ഇപ്പോഴുണ്ടോ എന്നല്ലേ..ഉണ്ടായിരുന്നു… അഹങ്കാരിയാണെന്ന് തോന്നിയിരുന്നു..മാഷിനെ കൂടി ചീത്ത പേര് കേൾപ്പിക്കുമോ എന്നോർത്തിരുന്നു..
പക്ഷേ ഇപ്പൊൾ അവൾക്കവനോട് ദേഷ്യമൊന്നുമില്ലന്നുള്ളത് സത്യമാണ്.
“മതി.. തത്കാലം ഈ ദേഷ്യമില്ലായ്മ മാത്രം മതി. ഇത് പതിയെ ഇഷ്ടമായി മാറിക്കോളും.. അന്ന് ഞാനാ ചോദ്യം ഒരിക്കൽ കൂടി ചോദിക്കും.. അന്നുത്തരം ആദിയെന്റെ പ്രാണനാണെന്ന് പറഞ്ഞേക്കണം “സഞ്ജു സന്തോഷത്തോടെ പ്രിയയുടെ കൈ പിടിച്ചു കുലുക്കി.”അതേയ്… ആങ്ങളയെന്നെ കൊലക്ക് കൊടുക്കുവോ…?”
പ്രിയ അവന്റെ നേരെ കണ്ണുരുട്ടി.”എന്തേ.. പെങ്ങൾക്കവനെ പേടിയാണോ?”സഞ്ജു ചിരിയോടെ അവളെ നോക്കി.”ചെറുതായി… ചില നേരത്തെ ദേഷ്യം… അത്.. അതെനിക്ക് പേടിയാ “പ്രിയ ചെറിയൊരു ചമ്മലോടെ തന്നെ തുറന്നു സമ്മതിച്ചു.
“എങ്കിൽ ആ ചെറിയ പേടിയെടുത്തു ദൂരെ കളയുകയെന്നതാ നമ്മുടെ ഫസ്റ്റ് സ്റ്റെപ്പ്..”സഞ്ജു ഗൗരവത്തോടെ അവളെ നോക്കി പറഞ്ഞു.
“ഇവിടിരി… ഞാൻ പറഞ്ഞു തരാം.”
സഞ്ജു പ്രിയയെ പിടിച്ചു വലിച്ച് അടുത്തേക്കിരുത്തി.
“അവനെ..അതായത് അളിയനെ . പെങ്ങൾക്ക് തീരെ ഭയമില്ലെന്ന് അവനും തോന്നണം. അവനൊന്ന് പറയുമ്പോൾ പെങ്ങള് രണ്ട്.. അല്ല.. അവനത് പോരാ.. അത് കൊണ്ടവൻ അടങ്ങൂല. നമ്മൾ കുറച്ചു കേറ്റി വിളിക്കണം.. എങ്കിലേ രക്ഷയൊള്ളു.. പെങ്ങള് മൂന്ന് പറയണം.. അങ്ങനെ നമ്മുക്ക് കിട്ടുന്നത്.. സോറി പെങ്ങൾക്ക് കിട്ടിയുന്നതെന്തും ഇരട്ടിയോ മുരട്ടിയോ ആയി അവനു തന്നെ തിരികെ കൊടുക്കണം.. എങ്കിൽ പെങ്ങൾക്കവനെ കൈ പിടിയിലൊതുക്കിയെടുക്കാം.”
സഞ്ജു അവൾക്ക് മുന്നിൽ എഴുന്നേറ്റു നിന്നിട്ട് വലിയ ആവേശത്തിൽ ഓരോന്നു പറയുന്നുണ്ട്.”അയിന് ഈ പറയുന്ന മഹാനെ കൈ പിടിയിലൊതുക്കാൻ ഞാൻ ജീവനോടെ ബാക്കിയുണ്ടായിട്ട് വേണ്ടേ… പൊന്നാങ്ങള എന്റെ അടിയന്തിരം കൂടെ നടത്തേണ്ടി വരും..”പ്രിയ അവനെ നോക്കി ചുണ്ട് കോട്ടി..”ഏയ്.. തുടക്കത്തിൽ തന്നെ ഇങ്ങനെ നെഗറ്റീവടിക്കാതെ. എന്തിനും ഏതിനും ഞാൻ കൂടെ ഉണ്ടല്ലോ..””എന്തിന്.. എന്നെ കൊന്ന് കൊലവിളിക്കുന്നത് കാണാനോ?”പ്രിയ അവനെ തുറിച്ചു നോക്കി.ഛേ.. ഇങ്ങനൊന്നും പറഞ്ഞൂടാ പെങ്ങളെ.. എന്നെ കണ്ട് പഠിച്ചൂടെ.. ഒന്നുല്ലെങ്കിലും ആങ്ങളയുടെ പാതി ധൈര്യമെങ്കിലും പെങ്ങൾക്കും വേണ്ടേ.. ഇതിപ്പോ പെങ്ങൾക്ക് വേണ്ടിയല്ലേ ഞാൻ കൂടി ഇത്രേം റിസ്ക് എടുക്കുന്നത്.. പെങ്ങളെ കൂടെ ഞാൻ കൂടി ഉണ്ടെന്നറിഞാ അളിയനാദ്യം എന്റെ ജീവനെടുക്കും.. എന്നിട്ടും ഞാൻ മുന്നിൽ നിൽക്കുന്നില്ലേ.. എന്താത്.. സ്നേഹം..പെങ്ങളോടുള്ള വെറും സ്നേഹം..”
സഞ്ജു കത്തി കയറി പറയുന്നുണ്ട്”എനിക്കൊരു സംശയം.. പ്രിയ എഴുന്നേറ്റു കൊണ്ടവനെ തുറിച്ചു നോക്കി.”പറയങ്ങോട്ട്..”അവനും അവളെ അതേ നോട്ടത്തോടെ ചോദിച്ചു.”ഇതിപ്പോ കൂട്ടുകാരന് വേണ്ടി എന്നെ ഇവിടുന്ന് പുകച്ചെങ്ങനെ ചാടിക്കാന്നുള്ള ഉദ്ദേശത്തിൽ വല്ലതുമാണോ സഞ്ജു.. അല്ല ഇത്രേം ഉത്സാഹം കാണുമ്പോ എനിക്കങ്ങനെ തോന്നുന്നു..”
പ്രിയ ചിരിയോടെയാണത് പറഞ്ഞത്.സഞ്ജു നടുവിന് കൈ കുത്തി നിന്നിട്ട് അവളെ വല്ലാത്തൊരു ഭാവത്തിൽ നോക്കി.ആണോ… അങ്ങനെ വലതുമാണോ ഈ ആവേശത്തിന് പിറകിൽ. എങ്കിൽ അത് വേണ്ട കേട്ടോ സഞ്ജു. ഇയാളുടെ കൂട്ടുകാരന് മറ്റൊരു സങ്കടമാവാൻ തത്കാലം ഞാനും ഉദ്ദേശിച്ചിട്ടില്ല. വലിയൊരു അപമാനത്തിൽ നിന്നും എന്നെ രക്ഷപെടുത്തി എന്നതിനൊപ്പം തന്നെ ആ മനുഷ്യൻ ഇന്നിത്രേം വേദനിക്കാനുള്ള കാരണവും ഞാൻ തന്നെയാണ്. ഞാതൊരിക്കലും മറന്നു പോവില്ല. എന്നിറങ്ങി പോവാൻ പറഞ്ഞാലും ഞാൻ റെഡിയാണെന്ന് കൂട്ടുകാരനോട് പറയണേ.. ഇനി.. ഇനി എനിക്ക് വേണ്ടി വേദനിക്കാൻ പാടില്ല…. അത് വേണ്ട സഞ്ജു.. അത്രേം മനസാക്ഷിയുള്ളവരാ മാഷും മാഷിന്റെ കൊച്ചു മോനും.. ഇനിയും ഞാനത് മിസ് യൂസ് ചെയ്യാൻ പാടില്ല.”
അത് വരെയും പ്രിയയുടെ മുഖത്തുണ്ടായിരുന്ന ചിരിയില്ലായിരുന്നു അത് പറയുമ്പോൾ.സഞ്ജുവും ഒന്ന് വല്ലാതായി.ഇതാണ് ഈ ലോകത്താർക്കും ഒരു ഉപകാരം ചെയ്യരുത് ചെയ്യരുത് എന്ന് വിവരമുള്ളവർ പറയുന്നത്. തെറ്റ് ധാരണയാണ് സാറേ ഈ ലോകത്തിന്റെ ഇപ്പോഴത്തെ മെയിൻ.. “സഞ്ജു പ്രിയയെ നോക്കി പുച്ഛത്തോടെയാണ് പറഞ്ഞത്.
“അവനോട് മുട്ടി നിൽക്കാൻ പറ്റിയൊരു പാതിയെ തന്നെയാണല്ലോ ദൈവം അവനൊപ്പം ചേർത്ത് വെച്ചതെന്നുള്ള എന്റെ അഹങ്കാരത്തിനേറ്റ ആദ്യത്തെ അടിയാണ് ഇപ്പൊ പെങ്ങളിവിടെ നടത്തിയ ഈ സെന്റി സീൻ “സഞ്ജു ചുണ്ട് കോട്ടി.പ്രിയ അവന്റെ ഉദ്ദേശമെന്തെന്നറിയാത്ത അന്ധാളിപ്പിലാണ്.
“അന്ന് ഹോസ്പിറ്റലിൽ വെച്ച് പെങ്ങള് അവനെ എടുത്തിട്ട് കുടഞ്ഞില്ലേ…? പിന്നെ വീണ്ടും സ്കൂളിൽ നിന്നും അവനെ ഭയ ക്കാതെ അവനുള്ള മറുപടി കൊടുത്തില്ലേ..?മീറ്റിംഗ് ഹാളിൽ അവൻ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചപ്പോൾ തോറ്റു കൊടുക്കാതെ അവനൊപ്പം പിടിച്ചു നിന്നില്ലേ..?അന്നൊക്കെ എന്റെ പെങ്ങളൊരു ധീരയായിരുന്നു.. ഇന്നിപ്പോ വെറും ഭീരു.. അയ്യേ…”സഞ്ജു മുഖം ചുളിച്ചു കൊണ്ടവളെ നോക്കി.”മുള്ളിനെ മുള്ള് കൊണ്ടെടുക്കണമെന്ന് ഓൾഡ് പീപ്പിൾസ് പറയുന്നത് കേട്ടിട്ടില്ലേ.. നമ്മൾ ന്യൂ ജെൻ അല്ലേ.. അപ്പൊ ഒരിച്ചിരിപരിഷ്കാരത്തോടെ.. കലിപ്പിനെ കലിപ്പ് കൊണ്ട് നേരിടണമെന്നങ്ങു മാറ്റി പിടിക്കും.. ഇവിടേം അത് തന്നെ കാര്യം..”സഞ്ജു പറയുന്നത് കേട്ടതും പ്രിയ വാ പൊളിച്ചു നിന്ന് പോയി..
“സത്യത്തിൽ അവനോടൊത്തിരി നന്ദി ബാക്കിയുണ്ടേൽ… ഈ പ്രതിസന്ധികളെ നേരിടാൻ അവനോടൊപ്പം ധീരതയോടെ നിൽക്കേണ്ടതിന് പകരം ഓടിയൊളിക്കാൻ നോക്കുന്നു.. ഛേ.. മോശമായി പോയിപെങ്ങളെ”സഞ്ജുവിടാനുള്ളഭാവമില്ല.”സഞ്ജു…”പ്രിയ സഹിക്കെട്ട് വിളിച്ചു പോയി..”അല്ലാതെ പിന്നെ… എന്തായാലും ഒരുപ്രാവിശ്യം പെങ്ങളുടെ കെട്ടു കഴിഞ്ഞു.. ഞാനെന്റെ പെങ്ങളായി ഏറ്റെടുത്തു പോയില്ലേ.. ഇവിടെ നിന്നിറങ്ങിയാ ഇനിയൊരു കെട്ടിനുള്ള ചെലവിന് ഞാൻ തന്നെ ഓടേണ്ടി വരില്ലേ.. ഞാൻ അതൊക്കെ ഓർത്തിട്ടാണെന്ന് പെങ്ങൾക്ക് തോന്നും.. സ്വാഭാവികം.. പക്ഷേ കാരണംഅതല്ല…ആദിയെന്റെ കൂട്ടുകാരനായത് കൊണ്ട് പറയല്ല.. അവൻ മുത്താണ്.. പൊന്നാണ്.. വേറെ എന്തൊക്കെയോ ആണ്. എല്ലാം കൂടി പറയാനിപ്പോ സമയമില്ല… അതോണ്ടാ..അടിപൊളിയൊരു ചെക്കനെയും പെങ്ങൾക്ക് സ്വന്തമായി കിട്ടി. എന്നിട്ടത് പൊന്ന് പോലെ വേണ്ട… വെള്ളി പോലെയെങ്കിലും നോക്കാനുള്ളതിന് പകരം സെന്റിയടിച്ചു കുളമാക്കുന്ന പെങ്ങളോട് ഒരാങ്ങള പിന്നെ എന്ത് പറയണം.. എങ്ങനെ പറയണം..”
സഞ്ജു കൈ മലർത്തി കാണിച്ചു.പ്രിയ അവനെ അന്തം വിട്ട് നോക്കി നിന്ന് പോയി.അതാ ഞാനും പറയുന്നത്.. ഇന്നോ നാളെയോ.. പ്രിയേ.. പ്രാണനെ.. എന്നും വിളിച്ചോണ്ട് അവൻ പിറകെ വരുമെന്ന് ചിന്തിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. അതെനിക്കുമറിയാം. പക്ഷേ സമയമെടുത്താൽ.. ക്ഷമയോടെ കാത്തിരുന്നാൽ ഇന്ന് വരെയും ഒരു പെണ്ണിന്റെ നിഴൽ പോലും പതിയാത്ത ആ വിശ്വാമിത്രന്റെ കരളിനകത്ത് കയറി പറ്റിയാ പെങ്ങള് പിന്നെയാര..?”താടിക്ക് കൈ കൊടുത്തു കണ്ണുകൾ തുടരെ ചിമ്മി സഞ്ജു നോക്കുന്നത് കണ്ടതും പ്രിയക്ക് ചിരി വന്നു.അവൾ ചുണ്ടുകൾ കൂട്ടി പിടിച്ചു നിന്നു.
“ആരാ..?പ്രിയ അവൻ പറഞ്ഞത് പോലെ തന്നെ തിരിച്ചു ചോദിച്ചു.”ആ.. എനിക്കറിയാൻ പാടില്ല.. അതവിടെ നിക്കട്ടെ. അതല്ലല്ലോ നമ്മുടെ വിഷയം..”
സഞ്ജു അവളെ നോക്കി ഇളിച്ചു കാണിച്ച് കൊണ്ട് പറഞ്ഞു.
“തുടക്കത്തിൽ സംഗതി കൊറച്ചു സീനാണ്. അടിയും ചീത്തയുമൊക്കെ ലോഡ് കണക്കിന് കിട്ടും എന്നുറപ്പിച്ചു കൊണ്ട് തന്നെ വേണം നമ്മളീ കളിക്ക് ഇറങ്ങാൻ. പറ്റിയില്ലേ.. ഒട്ടും അവന്റെ രീതികളെ ഉൾകൊള്ളാൻ പറ്റിയില്ലേ പെങ്ങൾക്ക് ഇറങ്ങി പോകാനുള്ള സഹായവും ഈ ആങ്ങള തന്നെ ഈ നിമിഷം ഓഫർ ചെയ്യുന്നു.. ഇത് സത്യം.. സത്യം.. സത്യം..”സഞ്ജു തന്നെ പ്രിയയുടെ കൈ വലിച്ചെടുത്തു കൊണ്ട് അത് നിവർത്തി അവന്റെ കൈ അവളുടെ കയ്യിലേക്ക് ചേർത്ത് വെച്ച് കൊണ്ട് അൽപ്പം ഉറക്കെ തന്നെ പറഞ്ഞു.”സഞ്ജു… ഞാൻ..”പ്രിയ പറയാൻ വന്നത് അവൻ കൈ ഉയർത്തി തടഞ്ഞു..
“Nooo സിസ്റ്റർ.. നമ്മൾ. നീയും ആദിയും നിങ്ങളാകുന്നത് വരെയും ഇനിഞാനോ നീയോ അല്ല..നമ്മളാണ് ശ്രമിക്കുന്നത്. എന്ത് കിട്ടിയാലും നമ്മളത് ഡിവയ്ഡ് ചെയ്യണം. അത് അടിയാവും ചീത്തയാവും.. ചിലപ്പോൾ കുത്തിനു പിടിച്ചു വെളിയിൽ തള്ളുമാവും .. എന്നാലും നമ്മൾ തളരരുത്.. ഒടുവിൽ അവൻ സ്നേഹിച്ചു തുടങ്ങുമ്പോൾ അത് വേണമെങ്കിൽ പെങ്ങള് ഒറ്റക്കെടുത്തോ.. എനിക്ക് ഷെയർ വേണ്ട..”
സഞ്ജു വിശാല മനസ്കനായി..പ്രിയ എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ അതേ നിൽപ്പ് തന്നെയായിരുന്നു..
“അപ്പൊ ഇന്ന് മുതൽ നമ്മൾ നമ്മുടെ മിഷൻ സ്റ്റാർട്ട് ചെയ്യുന്നു… ഇങ്ങനെ അന്തം വിട്ട് നിൽക്കാതെ അളിയന്റെ മുറിയിലോട്ട് ചെല്ല്. പോകുമ്പോൾ വെറും കയ്യോടെ വേണ്ട. ഒരുവഴിക്ക് പോണതല്ലേ.. ഇച്ചിരി ജൂസോ.. കോഫിയോ ഒക്കെ ഉണ്ടായിക്കോട്ടെ.. ഒരു അലങ്കാരത്തിന്.. കൊണ്ട് പോയി കൊടുത്തിട്ട്.. കുറച്ചു അകലത്തിൽ നിന്നിട്ട്… ഈ അകലം ഇനി വരുന്ന കുറച്ചു ദിവസങ്ങളിൽ മസ്റ്റ് ആണ് ട്ടാ..അത് മറക്കരുത്.. ഇല്ലേൽ ചെലപ്പോ മുഖത്തിന്റെ ഷേപ്പ് മാറും.. പിന്നെന്നെ കുറ്റം പറയരുത്..”
സഞ്ജു ഓർമ്മിപ്പിച്ചു..”അവനോട് വല്ലതും പോയി മിണ്ടണം… ഇപ്പൊ ഒരു ഒലക്കമ്മലെ മൂഡിൽ നിൽക്കുന്നവനെ പെങ്ങളുടെ ആ ചൊറിച്ചിൽ സ്വഭാവമെടുത്തിട്ട് മാന്തി പൊളിക്കാനുള്ള അവസരം കൊടുക്കാതെ ഒരു മയത്തിൽ കാര്യങ്ങൾ ചോദിക്കണം.. പറയണം… അങ്ങനെ.. അങ്ങനെ.. പതിയെ പതിയെ…”
ദൈവമെ.. ഇവനെന്നെ കൊലക്ക് കൊടുക്കാനുള്ള പ്ലാൻ തന്നെ..പ്രിയ നെഞ്ചിൽ കൈ വെച്ച് സഞ്ജുവിനെ നോക്കി..അവൻ പക്ഷേ അവളെ അകത്തേക്ക് വിടാനുള്ള കോച്ചിങ് തന്നെയാണ്..
“ചെല്ല്….”അവൻ അകത്തേക്ക് തള്ളുമ്പോൾ പ്രിയ ദയനീയമായി സഞ്ജുവിനെ നോക്കി.”ഓൾ ദി വെരി ബെസ്റ്റ് മൈ ഡിയർ സിസ്സി…”അവൻ അനുഗ്രഹിക്കുന്നത് പോലെ കൈ ഉയർത്തി കാണിച്ചു..അത് കണ്ടു കൊണ്ട് തന്നെയാണ് പ്രിയ അകത്തേക്ക് കയറി പോയതും..”നിനക്ക് പ്രേമം പുച്ഛമാണ്.. പ്രേമിക്കുന്നവർ കോഴികളാണ്. അല്ലേടാ.. കാണിച്ചു തരാട്ടാ..”പ്രിയ പോയ വഴിയേ നോക്കി സഞ്ജുവൊരു പുച്ഛത്തോടെ പറയുന്നുണ്ട്.
“എന്റെ അപ്പോയിൻമെന്റെ ലെറ്റർ കാണിച്ചു നിന്നെയൊന്നു ഞെട്ടിക്കാൻ വന്നതാ.. പക്ഷേ നിനക്കാ ഞെട്ടൽ പോരാ… നീ മര്യാദക്ക് മനുഷ്യനെ വായിൽ നോക്കാൻ സമ്മതിച്ചു തരാത്തവനാ.. നിന്നെ ഞെട്ടിക്കാൻ ഞാനിപ്പോ അകത്തേക്ക് വിട്ട സാധനം തന്നെയാണ് ബെസ്റ്റ്.. ഒന്നല്ലങ്കിൽ നീ ഞെട്ടും. ഇല്ലെങ്കിൽ ഞാൻ ഞെട്ടി ചാവും..”
അകത്തേക്കൊന് പാളി നോക്കി കൊണ്ട് സഞ്ജു തിരികെയിറങ്ങി നടന്നു..
💞💞
“വൈശാകേട്ടൻ വരണം.. നമ്മൾ ഒരുമിച്ച് ചെല്ലാമെന്ന് ഞാനവൾക്ക് വാക്ക് കൊടുത്തിട്ടുണ്ട്. അവൾ കാത്തിരിക്കും..”ഇന്ദു ഫോണിൽ സംസാരിച്ചു കൊണ്ട് തന്നെയാണ് ഹാളിലേക്കിറങ്ങി വന്നത്.
അവളെ കണ്ടതും അവളുടെ സംസാരത്തിലെ “അവളെ “കുറിച്ചോർത്തു കൊണ്ടാണ് രാജീവും ജയശ്രീയും പരസ്പരം നോക്കിയത്.”എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു വൈശാകേട്ടാ.. അന്നും ഇന്നും അവൾക്കെന്നേം എനിക്കവളേം അത്രേം കാര്യമാണ്.. അപ്പൊ നമ്മൾ ഒരുമിച്ച് നമ്മുടെ കല്യാണം വിളിക്കാൻ ചെല്ലുന്നത് അവൾക്കൊരു സന്തോഷമാവില്ലേ.. അതോണ്ടാ ഞാൻ പറഞ്ഞത്.. വരനാമെന്നും അങ്ങോട്ട് പോണമെന്നും..”
അമ്മയുടെയും മകന്റെയും നെറ്റി ചുളിയിച്ചു കൊണ്ട് ഇന്ദു വീണ്ടും അവളെ തന്നെ എടുത്തിട്ട് കൊണ്ട് സംസാരിക്കുന്നത് തുടർന്നു.രാജീവും അമ്മയും ശ്രദ്ധിക്കുന്നുണ്ട് എന്നതവൾക്കും ഉറപ്പായിരുന്നു.
അതിന് വേണ്ടി തന്നെയാണ് ദാഹമില്ലാഞ്ഞിട്ടും രാജീവ് ഭക്ഷണം കഴിക്കുന്നതിനരികെ വന്നിട്ടൊരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു കൊണ്ടവൾ അടുക്കളയിലേക്കിറങ്ങി നിന്നു.”അവളാ പ്രിയയെ കല്യാണത്തിന് വിളിക്കുവാണെന്ന് തോന്നുന്നു ”
ജയശ്രീ രാജീവിനെ നോക്കി ദേഷ്യത്തോടെ തന്നെ പറഞ്ഞു.”മ്മ്..”മുന്നേയത് മനസ്സിലായത് പോലെ രാജീവൊന്ന് മൂളിയിട്ട് വീണ്ടും കഴിക്കുന്നത് തുടർന്നു.
“അമ്മയില്ലേ.. വൈശാകേട്ടാ.. ഒന്ന് കൊടുത്തേ.. ഇന്ന് അമ്മയെ വിളിച്ചതെ ഇല്ല ഞാൻ ”
ഇന്ദു വീണ്ടും അവർക്കരികിലൂടെ സ്വന്തം മുറിയിലേക്ക് തന്നെ പോയി.”നീതു നിന്നെ വിളിക്കാറില്ലേ ടാ?”രാജീവിനെ നോക്കി ജയശ്രീ ചോദിച്ചു”ആ.. വിളിക്കാറുണ്ട് “ജയശ്രീ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായി മനസ്സിലായ രാജീവ് പെട്ടന്ന് തന്നെ കഴിപ്പ് നിർത്തി എഴുന്നേറ്റു.”നീ മാനത്തു നിന്നും പൊട്ടി മുളച്ചുണ്ടായി വന്നതല്ലെന്ന് ഇടക്കൊന്നു അവളോട് പറഞ്ഞേക്ക്..”വല്ലാത്തൊരു അരിശത്തോടെ ജയശ്രീ അവൻ കഴിച്ച പാത്രങ്ങളും പൊറുക്കിയെടുത്ത് കൊണ്ട് അടുക്കളയിലേക്കിറങ്ങി പോയി..രാജീവ് ദേഷ്യത്തോടെ ഇന്ദുവിന്റെ മുറിയുടെ നേരെയാണ് നോക്കിയത്..അവളുടെയൊരു ഒടുക്കത്തെ അമ്മ സ്നേഹം..പല്ല് കടിച്ചു കൊണ്ടവൻ അസ്വസ്ഥതയോടെ ഓർത്തു…
………തുടരും…….
ഇതുങ്ങള് രണ്ടും കൂടി എന്തിനുള്ള പുറപ്പാട എന്റെ ദൈവമേ.. ഒടുക്കം ഞാൻ തന്നെ തലവെച്ച് കൊടുക്കേണ്ടി വരുമല്ലോ സഞ്ജു ഇത്തിരി ഓവറാണ് എന്ന് തോന്നിയാൽ ഒന്ന് കൈ പൊക്കി പോണേ.ഇത്രേം വിശദീകരണം വേണ്ടങ്കിൽ… എനിക്കതാ എളുപ്പം റിവ്യൂ ഇണ്ടേൽ.. ഡെയിലി പോസ്റ്റരു ഭാരമേയല്ല കേട്ടോ സ്നേഹത്തോടെ ജിഫ്

by