രചന – മഞ്ജിമ സുധി
ദേവൂനെ പോലെ അമ്മയേയും ഏട്ടത്തിയേയും വേദനയോടെ നോക്കി കരയാൻ അല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞ്ഞില്ല….. എന്റെ കയ്യിൽ പിടിച്ഛ് നിമ്മി നേരെ അവളെ റൂമിലേക്ക് നടന്ന് ബാഗ് ബെഡിലേക്ക് വെച്ഛ് ‘ ഏട്ടത്തിയ്ക്ക് ഒരു സപ്രൈസ് ഉണ്ടെന്ന് ആവേശത്തോടെ പറഞ്ഞ് ധൃതിയിൽ എന്നെയും കൊണ്ട് നിമ്മി തൊട്ടടുത്ത റൂമിലേക്ക് ഓടി… റൂമിന്റെ വാതിൽ തള്ളി തുറന്ന് എന്നെ റൂമിലേക്ക് കയറ്റി നിർത്തി…. മടിയോടെ മുഖയുയർത്തി നോക്കിയ ഞാൻ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി പകച്ചു നിന്നു….. മോന്റെ ഡ്രസ് മടക്കി കബോഡിൽ വെക്കുന്ന തകൃതിയായ പണിയിലായിരുന്നു അവൾ… ഞങ്ങൾ വന്നതൊന്നും അവള് അറിഞ്ഞിട്ടില്ല… നിമ്മി വിളിച്ചതും അവള് തിരിഞ്ഞു നോക്കാതെ തന്നെ വിളികേട്ടു.. “ആഹ്…. വന്നോ…???? എന്താ ഇത്ര ലറ്റ് ആയത്…??????” പകച്ഛ് നിൽക്കുന്ന എന്നേയും പിടിച്ഛ് ആമിയുടെ മുന്നിലേക്ക് നടന്ന് നിമ്മി നേടുവീർപ്പോടെ പറഞ്ഞു…
“ഹോ ഒന്നും പറയണ്ട ചേ….. ദേ ഈ ഏട്ടത്തി പെണ്ണിനെ ഒന്ന് സമ്മതിപ്പിച്ചു എടുക്കാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു… അതാ ഇത്രയും ലേറ്റ് ആയത്….!!!!! ഹാ കഴിഞ്ഞില്ലേ ചേച്ചി,,,, ഇങ്ങോട്ട് നോക്ക്… ഏട്ടത്തിയെ കാണാൻ കൊതിയായെന്ന് അന്ന് പറഞ്ഞിട്ട് കൊണ്ട് മുന്നിൽ നിർത്തിയിട്ട് ഇങ്ങനെ പുറം തിരിഞ്ഞ് നിൽക്കണോ…???ആഹ്…ഏട്ടത്തിയും കണ്ടിട്ടില്ലല്ലോ ഞങ്ങളുടെ ആമി ചേച്ചിയെ….. ദേ ഇതാണ് ആ പ്രസ്ഥാനം….!!! എന്റെ പുറക്കിൽ നിന്ന് രണ്ട് ഷോള്ഡരും പിടിച്ഛ് മുന്നോട്ട് ആമിയ്ക്ക് അഭിമുഖമായി കാണിച്ഛ് കൊണ്ട് നിമ്മി പറഞ്ഞത് കേട്ട് ഞാൻ എന്ത് ചെയ്യും ന്ന് അറിയാതെ താഴേക്ക് നോക്കി നിന്നു…. ആമി ഈ സമയം കൊണ്ട് തന്നെഎല്ലാം അറിഞ്ഞിരിക്കണം… ആ ആമിയെ ഞാൻ അങ്ങനെ ഫേസ് ചെയ്യും….???? പക്ഷേ അവള് പറയുന്നത് കേട്ടപ്പോ ഞാൻ അന്തം വിട്ട് അവളെ നോക്കിപ്പോയി….
“ഹാ…. ഇതാണോ അനുരാധ…..!!! ഹായ്….ആം സിന്ധുജ…സിന്ധുജ അജ്മൽ….. പേര് കേട്ടുക്കാണും ല്ലേ…?? പക്ഷേ കാണാൻ വഴിയില്ല…!!” പുച്ഛം നിറഞ്ഞ രൂക്ഷഭാവത്തോടെ അമർഷത്തോടെ എന്നെ നോക്കി അവളെനിക്ക് നേരെ നീട്ടിയ കൈയിലേക്ക് ഞാൻ ദയനീയമായി നോക്കി… നിറയുന്ന കണ്ണോടെ ദയനീയമായി ഞാൻ കൈ കൊടുക്കത്തെ അവളെ കണ്ണെടുക്കാതെ നോക്കുന്നത് കണ്ടോട് ആവണം നിമ്മി സംശയത്തോടെ എന്നെ നോക്കി.. നിമ്മിയുടെ ആ നോട്ടത്തിൽ ഒരു ചെറിയ കുസൃതി ഒളിഞ്ഞിരുന്ന പോലെ… ആമിയെ നോക്കി ഒന്ന് സൈറ്റ് അടിച്ഛ് കാണിച്ഛ് നിമ്മി എന്നെ നോക്കി…. ഹ,,, കൈ കൊടുക്ക് ഏട്ടത്തി… ഇതെന്താ ഒരുപാട് പരിച്ചയം ഉള്ളപ്പോലെ ഇങ്ങനെ മിഴിച്ഛ് നോക്കുന്നത്….??? ഇനി നിങ്ങള് തമ്മിൽ ഞങ്ങൾ അറിയാത്ത വല്ല കണഷനും ണ്ടോ..?? അർത്ഥം വെച്ചുള്ള നിമ്മിയുടെ ചോദ്യത്തിന് മുന്നിൽ ഞാൻ വല്ലാതെ ചൂളി പോയിരുന്നു….
ഇവിടെ എല്ലാരും എല്ലാം അറിഞ്ഞ് കാണോ…??? അതോ നിമ്മിയ്ക്ക് മാത്രായിരിക്കോ…??? നിമ്മി വീണ്ടും തട്ടി വിളിച്ഛ് കൈ കൊടുക്കാൻ പറഞ്ഞതും ഞാൻ മുഖയുയർത്തി മടിയോടെ ആമിയെ നോക്കി കൈനീട്ടി… എന്റെ കൈക്കൾ വല്ലാതെ വിറയ്ച്ഛ് കൊണ്ടിരുന്നു…. പുച്ഛത്തോടെ എന്നെ നോക്കി ചുണ്ട് കോട്ടി ഒന്നമ്മർത്തി പിടിച്ചു കുലുക്കി ആമി കൈ വിട്ടു… പെട്ടെന്ന് വെളിയിൽ നിന്ന് അമ്മ വന്ന് വിളിച്ചതും നിമ്മി നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ പോട്ടെ എന്നും പറഞ്ഞു റൂം വിട്ടിറങ്ങി… നിമ്മി പോയതും ഞാൻ ആമിയെ നോക്കി വിളിക്കാൻ ആഞ്ഞതും അവള് കബോഡിൽ നിന്ന് ടവൽ എടുത്ത് എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബാത്റൂമിലേക്ക് കയറി വാതിൽ വലിച്ചടച്ചു…
അത് കേട്ടതും ഞാൻ കണ്ണ് ഇറുക്കിയടച്ചു കുറച്ചു നേരം അവിടെ നിന്നു… ഇവിടേക്ക് വരുമ്പോ തന്നെ ഞാൻ ഇത് പ്രതീക്ഷിച്ചതാണ്… അതോണ്ട് തന്നെ എനിക്ക് പരിഭവവുമില്ല, പരാതിയും….. പക്ഷേ രാധു ന്ന് മാത്രം സ്നേഹത്തോടെ വിളിച്ചിരുന്ന അവൾ പെട്ടെന്ന് അനുരാധ ന്ന് പറഞ്ഞപ്പോ എന്തോ മനസ്സിൽ ഒരു വലിയ കല്ല് കയറ്റി വെച്ചപ്പോലെ ഒരു വേദന…. അടഞ്ഞ ബാത്റൂം വാതിലിലേക്ക് നോക്കി ചുണ്ട് കോട്ടി ചിരിച്ചോണ്ട് ഞാൻ നിമ്മിയുടെ റൂമിലേക്ക് നടന്നു…. കുളിച്ചു ഫ്രഷ് ആയപ്പോ നിമ്മി ചായ കുടിക്കാൻ വിളിച്ചെങ്കിലും പോയില്ല… നേരെ കിളിവീട്ടിലേക്ക് നടന്നു…. വീടിന്റെ ഭാഗമായത് കൊണ്ട് അവിടവും മുഴുവൻ പ്രകാശപ്പൂരിതമാണ്… പക്ഷേ ബാൽക്കണിയിൽ നിന്ന് താഴേയ്ക്കാണ് ലൈറ്റ് തൂക്കിയിട്ടിരിക്കുന്നത്….
അതോണ്ട് തന്നെ കിളിവീട്ടിൽ നിലാവിന്റെ അരണ്ട വെളിച്ചം മാത്രമേ ഉള്ളൂ…. നാളെയാണ് ഹൽദി മറ്റന്നാൾ മെഹന്തി അങ്ങനെ കല്യാണത്തിനോട് അനുബന്ധ ചടങ്ങുകൾ ഒരുപാട് ഉണ്ട്…. റിലക്ടീവ് ഒക്കെ ഓൾമോസ്റ്റ് വന്നു കഴിഞ്ഞു…. വീട് മൊത്തം ആളും ബഹളവുമാണ്…. പക്ഷേ ആ ആളും ബഹളവും അല്പം പോലും ഈ ഭാഗത്തേക്ക് വ്യാപിച്ചിട്ടില്ല… നിശ്ശബ്ദതയെ ഭേദിക്കുന്ന പ്രാവുകളുടെ കുറുക്കൽ മാത്രെമേ ഇവിടെ ഉള്ളൂ… ദീര്ഘമായൊരു ശ്വാസം വലിച്ചു വിട്ട് റയലിങിൽ ചാരി കൈകെട്ടി ഞാൻ ആകാശത്തേക്ക് നോക്കി നിന്നു…. നല്ല നിലാവ് ഉണ്ട്, പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കുന്നു…. അങ്ങിങ്ങായി വലുതും ചെറുതും തിളങ്ങുന്നഒരായിരം നക്ഷത്രങ്ങൾ…. ഞാൻ കുറെ നേരം അങ്ങനെ നോക്കി നിന്നു…. അപ്പഴാണ് പെട്ടന്ന് ഏട്ടൻ വന്ന് എന്റെ തോളിലൂടെ കയ്യിട്ട് പിടിച്ഛ്കൊണ്ട് എന്നെ പോലെ തന്നെ ആകാശത്തേക്ക് നോക്കി നിൽക്കാൻ തുടങ്ങിയത്… ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ വീണ്ടും ആ നക്ഷത്രങ്ങളെ തന്നെ നോക്കി…..
” മരിച്ഛ് പോയവരാണ് ആകാശത്തു നക്ഷത്രങ്ങളായി മിന്നി തിളങ്ങുന്നതെന്ന് ചെറുപ്പത്തിൽ എന്റെ അമ്മമ്മ പറഞ്ഞിട്ടുണ്ട്…… അങ്ങനെയാണെങ്കിൽ,, ഈ കോടാനുക്കോടി നക്ഷത്രങ്ങൾക്കിടയിൽ എന്റെ അച്ഛനും ഉണ്ടാവുംല്ലേ ഏട്ടാ….????” ഇത്രയും പറഞ്ഞു നിറ കണ്ണുകളോടെ ഞാൻ ഏട്ടനെ തല ചാരിച്ഛ് നോക്കി… ഏട്ടൻ അപ്പഴും ഒരു ചിരിയോടെ അങ്ങോട്ട് തന്നെ നോക്കി എന്നെ ഒന്നൂടെ ചേർത്തു പിടിച്ചു…. “മ്മ്മം…അങ്ങനെയാണെങ്കിൽ നിന്റെ അച്ഛൻ ഇപ്പോ ഒരുപാട് സങ്കടപ്പെടുന്നുണ്ടാവും…..!!!” ഏട്ടൻ പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ വീണ്ടും ഏട്ടനെ നോക്കി… എന്റെ കണ്ണെടുക്കാതെയുള്ള നോട്ടം ശ്രദ്ധിച്ചിട്ടാവണം ഏട്ടൻ അതേ ചിരിയോടെ എന്നെ നോക്കി….. “നീ ഇങ്ങനെ ആരോടും മിണ്ടാതെ കൂട്ടത്തിൽ ഒന്നും കൂടാതെ എപ്പഴും അച്ഛനെയോത്ത് സങ്കടപ്പെട്ട് ഇങ്ങനെ ഒറ്റയ്ക്ക് ഇരുന്നാൽ, കരഞ്ഞാൽ നിന്റെ അച്ഛന്റെ ആത്മാവ് അത് കണ്ട് സന്തോഷിക്കുമെന്നാണോ…???” ഏട്ടൻ ചോദിച്ചത് കേട്ട് മറുപടിയില്ലാത്ത ആ മുഖത്ത് നിന്നും കണ്ണെടുത്ത് ഞാൻ താഴേക്ക് നോക്കി നിന്നു….പിന്നെ വീണ്ടും ആകാശത്തേക്ക് നോട്ടമെറിഞ്ഞു…
“കുറേ കാലമായി എനിക്ക് കൂട്ടിന് ഈ ഏകാന്തതയും അച്ഛന്റെ ഓർമകളും മാത്രല്ലേള്ളൂ….??? എന്തോ എനിക്കിപ്പം ഈ ഏകാന്തതയോടും, ഈ ഇരുട്ടിനോടും ഒക്കെ വല്ലാത്ത ഇഷ്ടാ….. ഒരുതരം ഭ്രാന്തമായ ഇഷ്ടം……!!!!!” ഞാൻ പറഞ്ഞത് കേട്ട് ഏട്ടൻ എന്നെ ഏട്ടന് അഭിമുഖമാക്കി നിർത്തി… നിറയുന്ന കണ്ണുകൾ മറയ്ക്കാൻ എന്നോണം കുനിച്ഛ് വെച്ച മുഖം താടിയിൽ പിടിച്ഛ് ഉയർത്തി…. “അതൊക്കെ നിനക്ക് തോന്നാ….!!!!അങ്ങനെയൊന്നും ഇല്ലാ…. അതൊക്കെ കഴിഞ്ഞില്ലേ… അതൊക്കെ മറക്കണം…. നോക്ക്,,,,താഴെ എല്ലാരും നിന്നെ അന്വേഷിക്കുന്നുണ്ട്…. ആര് വന്നാലും ആദ്യം ചോദിക്കുന്നത് നിന്നെയാ…. നീ ഇങ്ങനെ ചടച്ഛ് റൂമിലും ഇവിടെയുമായി ഒറ്റയ്ക്കിരിക്കാതെ താഴേക്കിറങ്ങി വന്നേ….!!!” “മ്മ്മം…. വരാം… കുറച്ചു നേരം കൂടി ഞാൻ ഇവിടെ ഒറ്റയ്ക്ക് നിന്നോട്ടെ…..” ദയനീയമായി ഭാവത്തിൽ ഞാൻ പറഞ്ഞത് കേട്ട് ഏട്ടൻ ചിരിച്ചോണ്ട് തലയാട്ടി… “അധിക സമയം എടുക്കരുത്…..!!!” ചെറിയ കുട്ടികളോട് പറയുന്ന പോലെ കൈ ചൂണ്ടി ശാസനയോടെ പറഞ്ഞ് എന്നെ ഒന്നൂടെ ചേർത്തു പിടിച്ഛ് കൊണ്ട് അനന്തേട്ടൻ താഴേയ്ക്ക് പോയി….
ഞാൻ വീണ്ടും അവിടെ തന്നെ നിന്നു…. കുറച്ചു കഴിഞ്ഞപ്പോ പെട്ടെന്ന് അവിടം പ്രകാശിതമായി… ഞാൻ വേഗം ഞെട്ടിത്തിരിഞ്ഞു ചുറ്റിലും നോക്കിയപ്പോ തൊട്ട് പുറക്കിൽ ആമി നിൽപ്പുണ്ടായിരുന്നു…. ഞാൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചതും അവള് പുച്ഛിച്ചു കൊണ്ട് മുഖം വെട്ടിച്ചു… “ഇയാള് ഇവിടെ നിൽക്കായിരുന്നോ….??? താഴെ അച്ഛമ്മ അന്വേഷിക്കുന്നുണ്ട്… വാ…..!!!” വലിയ താൽപ്പര്യമില്ലാത്ത മട്ടിൽ എന്നെ നോക്കാതെ ഇത്രയും പറഞ്ഞു തിരിഞ്ഞ് നടക്കാൻ തുടങ്ങുന്ന അവളെ ഞാൻ പുറക്കിന് വിളിച്ചു…. “ആമി…!!!” പൊടുന്നനെ നിന്ന് അമർഷത്തോടെ അവള് തിരിഞ്ഞ് എന്നെ ദഹിപ്പിക്കുന്ന പോലെ നോക്കി… “Sorry,,, am sindhuja, and u can call me sindhu…… ആമി,,, അതെന്നെ സ്നേഹിക്കുന്നവരും ഞാൻ സ്നേഹിക്കുന്നവരും മാത്രം വിളിക്കുന്ന പേരാണ്… So plzz Don’t repeat..!!!! I don’t like it…” എന്റെ നേരെ തിരിഞ്ഞു കൈകൂപ്പി കൊണ്ട് ആമി ഇത്രയും പറഞ്ഞപ്പോ തന്നെ എന്റെ ചങ്ക് പൊട്ടിയിരുന്നു….
വേദനയോടെ ഞാൻ അവളെ വീണ്ടും വിളിച്ചത് കേട്ട് അവള് ദേഷ്യം കടിച്ചമർത്തി കണ്ണടച്ച് കൊണ്ട് തിരിഞ്ഞ് നടക്കാൻ ആഞ്ഞതും ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു നിർത്തിച്ചു…… “ആമി പ്ലീസ്…….” “കയ്യെടുക്ക്…… കയ്യെടുക്കാൻ…..” എന്നെ നേരെ തിരിയാത്ത മുഖം മാത്രം ചരിച്ഛ് കൊണ്ട് രൂക്ഷമായി അവള് പറഞ്ഞത് കേട്ട് ഞാൻ അവളുടെ അടുത്തേക്ക് കുറച്ഛ് നീങ്ങി നിന്നു….. “ആമി ഞാൻ…..” വാ തുറന്ന് ഞാൻ പറഞ്ഞു തുടങ്ങിയതും അവളുടെ കൈ എന്റെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു…. അടി കൊണ്ട കവിളിൽ കൈ വെച്ഛ് ഒരു ചിരിയോടെ ഞാൻ അവളെ നോക്കി….. *”നിന്റെ,,,,,, നിന്റെ കല്യാണം കഴിഞ്ഞ് ഹസ്ബെന്റ് ഗൾഫിൽ ആണ്,,,,,,, അല്ലെടീ…..????? നീ എന്താ അന്ന് പറഞ്ഞത് അച്ഛന് അച്ഛമ്മ മരിച്ചപ്പോ സ്ട്രോക്ക് വന്നതാണ് ല്ലേ….???”* അന്ന് കണ്ടപ്പോ ഞാൻ അവളോട് പറഞ്ഞ ഓരോ കള്ളങ്ങളും വലിയ ശബ്ദത്തോടെ ദേഷ്യത്തോടെ എണ്ണി എണ്ണി പറഞ്ഞു എന്നെ തലങ്ങും വിലങ്ങും അടിക്കുന്ന ആമിയെ നോക്കാതെ തടയുക പോലും ചെയ്യാതെ ഞാൻ താഴേക്ക് നോക്കി തലകുനിച്ഛ് നിന്നു…
ഇതൊക്കെ ചോദിക്കുമ്പഴും പറയുമ്പഴും തല്ലുമ്പഴും എന്റെ കൂടെ അവളും കരയുന്നുണ്ടായിരുന്നു… കുറേ തല്ലുകയും കുത്തുകയും തോളിൽ പിടിച്ഛ് കുലുക്കുകയും ഒക്കെ ചെയ്ത് അവളെന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു……. “ഒരുവട്ടം,,, തമാശയായെങ്കിലും ഒരു തവണ….പറയായിരുന്നില്ലേ നിനക്ക്….??ഞാൻ അവിടെ സന്തോഷത്തോടെ ജീവിക്കുമ്പോ നീ ഇവിടെ….. അതും എനിക്ക് വേണ്ടി,,, ഞാൻ കാരണം നിന്റെ ജീവിതം….!!!!! പറയായിരുന്നില്ലേ രാധൂ….. അന്ന് കണ്ടപ്പഴെങ്കിലും ഒരു വാക്ക്…..???” ചങ്ക് പൊടിയുന്ന വേദനയോടെ എങ്ങനെയോ ഇത്രയും പറഞ്ഞൊപ്പിച്ഛ് അവളെന്നെ ഒന്നൂടെ ഇറുക്കെ കെട്ടിപ്പിടിച്ചു…. ഒരു ചിരിയോടെ ഞാൻ പതിയെ അവളുടെ തലയിൽ തലോടി…. “എന്നെങ്കിലും,,,,,, എവിടെ വെച്ചെങ്കിലും കാണുമ്പോ എല്ലാം നിന്നോട് പറയണമെന്ന് തന്നെയാ,,, ഇത്രയും കാലം ഞാൻ കരുതിയത്…. പക്ഷേ,,,, അന്ന് നിന്റെ സന്തോഷം കണ്ടപ്പോ വെറുതേ തല്ലി കെടുത്താൻ തോന്നിയില്ല…. നിന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടുമ്പോ തന്നെ എനികറിയായിരുന്നു നീ എല്ലാം അറിയാൻ പോകാണെന്ന്….
എന്നിട്ടും പറയാതിരുന്നത് നീ തകർന്നു പോകുന്നത് കാണാനുള്ള മനകട്ടി ഇല്ലാഞ്ഞിട്ടാ…… അതിനു മാത്രം ഒന്നും എന്റെ ലൈഫിൽ സംഭവിച്ചിട്ടില്ലടാ…. ഞാൻ എപ്പഴും നിന്റെ പഴയ അനു തന്നെയാ….. ഒരുമാറ്റവും സംഭവിച്ചിട്ടില്ല…. നീ ഹാപ്പി അല്ലേ,,,, അതുമതി എനിക്കും ഹാപ്പിയാവാൻ….. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെഡീ…!!!!!!” അവളെ എന്നിൽ നിന്ന് അടർത്തി മുന്നിലേക്ക് നിർത്തി പെയ്ത് തൊരുന്ന കണ്ണുകൾ മെല്ലെ തുടയ്ച്ഛ് കൊടുത്ത് കൊണ്ട് ഞാൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു…… സാരിതലപ്പ് കൊണ്ട് മുഖം ഒന്നൂടെ അമർത്തി തുടയ്ച്ഛ് സങ്കടത്തോടെ നേരത്തെ തല്ലിയ കവിളിൽ അവള് മൃദുവായി തൊട്ടു…. ” വേദനിച്ചോ രാധൂ….???” വാത്സല്യത്തോടെയുള്ള അവളെ ചോദ്യം കേട്ട് ഞാൻ ഇല്ലന്ന് പതിയെ തലയാട്ടി…. പക്ഷേ,, അവള് വീണ്ടും ഒന്നൂടെ ചോദിച്ചപ്പോ ഞാൻ കവിളിൽ കൈ ചേർത്ത് ചുണ്ട് പിളർത്തി കുറച്ചെന്ന് തലയാട്ടി…. അത് കണ്ട് ആമി അവളുടെ കാതിൽ പിടിച്ചു നിഷ്‌കു ഭാവത്തിൽ സോറി പറഞ്ഞു… അത് കേട്ട് കള്ളം പറഞ്ഞതിന് ഞാനും അവളോട് തിരിച്ചു സോറി പറഞ്ഞതും ഞങ്ങൾ രണ്ടാളും പേരും മുഖത്തോട് മുഖം നോക്കി ചിരിച്ചു…..
കല്യാണവും ഓഫീസ് ടെൻഷനും എല്ലാം കൂടി എന്റെ തല പുകയ്ഞ്ഞ് പുക വരുന്നുണ്ട്…… നാളെയാണ് നിമ്മിയുടെ ഹൽധി.. അതിന്റെ ഓട്ടത്തിലായിരുന്നു ഈ നേരം വരെ… രാത്രി വീട്ടിൽ കയറി വന്നപ്പഴോക്കും കുടുംബക്കാരുടെ ബഹളം തുടങ്ങിയിരുന്നു….. ക്ഷീണവും ഓഫീസ് ടെൻഷനും പ്രഷറും എല്ലാം കൂടി ആകെ മടുത്ത് കുടുംബക്കാരെ ഒന്നും നോക്കാതെ മുകളിലേക്ക് കോണി കയറുമ്പഴാണ് കനിയുടെ ഒരു വിളി കാതിൽ ഉടക്കിയത്…. ” ജെറിമ്മാ……!!!!!” ആ പേര് കാതിലൂടെ എന്റെ ശരീരമാക്കെ വ്യാപിക്കുന്നു പോലെ തോന്നി… ഞെട്ടിത്തിരിഞ്ഞു വിളി കേട്ട സൈഡിലേക്ക് നോക്കിയതും വിടർന്ന പോയ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിയാതെ ഞാൻ കോണിപ്പടിയിൽ ശ്വാസം വിലങ്ങി നിന്ന് പോയി…… അനു……!!!!!! സോഫയിൽ സേതുവിനെ മടിയിൽ വെച്ച് കനിയോട് കുശലം പറയുന്ന അവളെ ഞാൻ അന്തം വിട്ട് വാ തുറന്ന് നോക്കി നിന്നു….. എത്രയും നേരം എന്നിൽ ഉണ്ടായ ക്ഷീണവും പ്രഷറും മടുപ്പും ആ ഒരു വിളിയിൽ പറന്നു പോയപ്പോലെ…. പെട്ടെന്ന് മുന്നിൽ രണ്ടു കൈ വിരലുകൾ ഞൊടിയുന്ന ശബ്‌ദം കേട്ടാണ് ഞാൻ ഞെട്ടി സ്വബോധത്തിലേക്ക് വന്നത്….
അവളിൽ നിന്ന് കണ്ണ് പറിച്ചെടുത്ത് നോക്കിയപ്പോഴാണ് തൊട്ട് മുന്നിൽ കൈ കെട്ടി നിൽക്കുന്ന ആമിയെ പോലും ഞാൻ കണ്ടത്… “ഹോ,,,,, ആ വാ ഒന്ന് അടച്ഛ് വെക്കെന്റെ കുട്ടാ…. ഇങ്ങനെ തുറന്നാൽ ഈച്ചയല്ല ചിലപ്പോ ആന കേറിപോകും…. അമ്മേ….!!!!” നെഞ്ചിൽ കൈവെച്ചു കൊണ്ട് അവള് പറഞ്ഞതും ഞാൻ വേഗം വാ പൂട്ടി കണ്ണൊക്കെ ഒന്നൂടെ തിരുമ്മി അടച്ചു തുറന്നു അനൂനെ ഒന്നൂടെ നോക്കി,,, വല്ല ഡേ ഡ്രീമോ മറ്റോ ആണൊന്ന്….. എന്റെ ഈ കിളി പോയ കളി കണ്ട് ആമി കോണിപ്പടിയിൽ നിന്ന് കിണിക്കുന്നുണ്ട്… “സ്വന്തം ഭാര്യയെ ഇങ്ങനെ അന്തം വിട്ട് വാ പൊളിച്ചു നോക്കുന്ന ഒരാളെ ഞാൻ ആദ്യായിട്ട് കാണാ……!!!!! നീ ഇങ്ങനെ തിരിച്ചും മറിച്ചും കണ്ണ് അടച്ചും തുറന്നും പിച്ചിയും നുള്ളിയും ഒന്നും നോക്കണ്ട…. അത് അവള് തന്നാ… നിന്റെ ഭാര്യ അനുരാധ സിദ്ധാർത്ഥ്….!!!” ആമി പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കി…..
“ഇന്നലെ കൂടി ആ അനന്തൻ കോപ്പനെ വിളിച്ചപ്പോ അനു ഡിസ്ചാർജ് ആവാൻ ഒരു മാസം കൂടി കഴിയുംന്നാണല്ലോ പറഞ്ഞത്…..????” “രാധു ഡിസ്ചാർജ് ആയിട്ട് ഒരാഴ്ച കഴിഞ്ഞു….. ഇന്ന് അനന്തേട്ടനും നിമ്മിയും കൂടി രാവിലെ പോയത് അവളെ കൂട്ടിക്കൊണ്ടു വരാനാ…. നിനക്കൊരു സപ്രൈസ് ആയിക്കോട്ടെ ന്ന് വെച്ചു പറയാതിരുന്നതാ….. ഇങ്ങനെ ഉണ്ട്…!!!!!” ഊരയ്ക്ക് കൈ കുത്തി കേമത്തിൽ അവള് പറഞ്ഞത് കേട്ട് ഞാൻ കണ്ണ് കുറുക്കി രൂക്ഷമായി അവളെ നോക്കി…. ബ്ലഡി ഗ്രാമവാസീസ്…….!!!!! ആമിയെ നോക്കി വൃത്തിയായി ഇളിച്ചു കാണിച്ഛ് ഞാൻ മുകളിലേക്ക് കയറി….. അവളെ കണ്ടപ്പോ സന്തോഷം തോന്നിയെങ്കിലും പഴയ കാര്യങ്ങൾ ഒക്കെ ആലോചിക്കുമ്പോ പേടിയാവുന്നു…. അവള് എന്നെ കാണുമ്പോ എങ്ങനെയാവും പ്രതികരിക്കാ….? എന്നെ കണ്ട് അവള് വീണ്ടും….?അവൾക്ക് ഇപ്പോ എന്നോട് ഒരിറ്റ് സ്നേഹമെങ്കിലും ഉണ്ടാക്കോ….???? അവള് ഇനി എന്നും ഇവിടെ എന്റെ കൂടെ ഉണ്ടാവോ…?? അതോ നിമ്മിയുടെ കല്യാണത്തിന് വേണ്ടിമാത്രം വന്നതാണോ….??? തുടങ്ങി ഒരു നൂറായിരം ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചോണ്ടിരുന്നു…… മനസ്സിൽ തലങ്ങും വിലങ്ങും ചിന്തിച്ചു നടക്കുമ്പഴാണ് പെട്ടന്ന് ആരെയോ തട്ടി ഞാൻ നിന്നത്….
മുഖയുയർത്തി നോക്കി അനന്തനെ കണ്ടതും ഞാൻ സന്തോഷത്തോടെ അവനെ ഇറുക്കി കെട്ടിപ്പിടിച്ചു…… “ഡാ മുള്ളാണീ…. താൻക്യൂ……” കുറച്ഛ് നീട്ടി അവന്റെ കവിളിൽ ഒരുമ്മ കൂടി കൊടുത്ത് ഞാൻ പറഞ്ഞു…. “ഛേ…. വൃത്തിക്കേട്ടവൻ…..” കവിള് അമർത്തി തുടയ്ച്ഛ് അവൻ അറപ്പോ പറഞ്ഞു… “ഹ്മ്മം……താങ്ക്സ് ഒന്നും വേണ്ട…. പിന്നേ,,,,,, ദേ നിന്റെ കണ്മുന്നിൽ എത്തിച്ചു തന്നിട്ടുണ്ട്, ബാക്കിയൊക്കെ നിന്റെ കയ്യിലാണ്… വീണ്ടും അച്ഛൻ, മനസ്സാക്ഷി, കുത്ത്, കോമ, എന്നൊക്കെ പറയാനാണ് പരിപാടി എങ്കിൽ കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിൽ ഞാൻ നിനക്കൊരു ബെഡ് ബുക്ക് ചെയ്യും നോക്കിക്കോ…..???” വിരൽ ചൂണ്ടി ഭീക്ഷണിപ്പോലെ നന്തൻ പറഞ്ഞത് കേട്ട് എന്റെ മുഖത്തെ ചിരി മാറി… ഇത്രയും നേരം എന്റെ മനസ്സിൽ ഉരുണ്ട് കൂടിയ സംശയങ്ങൾ സങ്കടത്തോടെ ഞാൻ അവനോട് പറഞ്ഞു….. “ഛേ… എന്താടാ ഇത്…. നീ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ….. നീ പേടിക്കുന്ന പോലെ, അങ്ങനെ ഒന്നും ഇനി ഉണ്ടാവില്ല…
She is perfectly alright now……. നീ പേടിക്കാതെ അവളോട് മനസ്സ് തുറന്ന് സംസാരിച്ചാൽ മാത്രം മതി,,, പിന്നെ ഒരു കാര്യം എല്ലാം സ്വന്തവായിട്ട് അങ്ങോട്ട് പറഞ്ഞോളണം എന്നെ നോക്കണ്ട…. കേട്ടല്ലോ…..???? ആദ്യം നീ ഒന്ന് വൃത്തിയായി തേച്ചു ഉരച്ചു കുളി….!!!!! ഈ താടിയും മുടിയും കാടും പടലവും ഒക്കെ ഒന്ന് വെട്ടി ഒതുക്ക്…. എല്ലാം കൂടി കാട്ടുവാസിയെ പോലെണ്ട്…. അവള് കണ്ടാൽ ചിലപ്പോ പേടിച്ചു പോകും….!!!” എന്നെ അടിമുടി നോക്കി അറപ്പോടെ അവൻ പറഞ്ഞത് കേട്ട് അവന്റെ വയറ്റിൽ ഒരു കുത്ത് കുത്തി ഞാൻ റൂമിലേക്ക് കയറി…. എന്താനറിയില്ല സന്തോഷം നിറഞ്ഞു കവിഞ്ഞു ചിരി കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല…. നേരെ റൂമിൽ ചെന്ന് ആദ്യം കണ്ണാടിയുടെ മുന്നിൽ പോയി നിന്നു…. മുള്ളാണി പറഞ്ഞപ്പോലെ എല്ലാം കൂടി സന്യാസിയെ പോലെയായിട്ടുണ്ട്…. താടിയും മുടിയും ഉഴിഞ്ഞ് നോക്കി ഒരു നേടുവീർപ്പോടെ ഞാൻ പറഞ്ഞു….. ഒരു വലിയ ശ്വാസം വലിച്ചെടുത്തു വിട്ട് ഞാൻ ബാത്റൂമിലേക്ക് കയറി…..
കനിയും സേതുവുമായി സോഫയിൽ ഇരുന്ന് അവരെ കുസൃതിയും കൊഞ്ചാലും സംസാരവും ഒക്കെ കേട്ട് അസ്വദിക്കുമ്പഴാണ് ദ്രുതഗതിയിൽ ഹെർട് ബീറ്റ് കൂടാൻ തുടങ്ങിയത്…. ഒരു നിമിഷം കൊണ്ട് തന്നെ നിയന്ത്രിക്കാൻ പറ്റാത്ത വിധം മിടിപ്പ് വര്ധിച്ഛ് ഞാൻ കിതക്കാൻ തുടങ്ങിയിരുന്നു…. തൊണ്ടയൊക്കെ വറ്റി വരണ്ട് ഒരു വല്ലാത്ത പരവേഷം പോലെ….. കാണാൻ മനസ്സ് കൊതിക്കുന്ന ആരോ അടുത്തേക്ക് വരുന്ന പോലെ.. സോഫയിൽ ഇരുന്ന് തന്നെ ഞാൻ വെപ്രാളത്തോടെ ചുറ്റും കണ്ണാൽ പരാതി തുടങ്ങി…. പെട്ടന്നാണ് ഹാളിൽ നിന്ന് പതുകെ കോണിപ്പടിയിലേക്ക് നടന്ന് നീങ്ങുന്ന സിദ്ധുനെ കണ്ടത്….. ഞൊടിയിടയിൽ ഞാൻ നോട്ടം മാറ്റി നേരെ ഇരുന്നു… അവനെ കണ്ട മാത്രയിൽ ഹൃദയത്തിൽ നിന്ന് എന്തോ കൊളുത്തി വലിച്ചു, അടിവയറ്റിൽ നിന്ന് ഉയരുന്ന തണുപ്പ് അറിഞ്ഞതും ഞാൻ രണ്ട് കയ്യും വയറ്റിൽ മുറുക്കിപ്പിടിച്ഛ് കണ്ണടച്ചു… എന്റെ ഹൃദയം പിടക്കുന്നത്, ശ്വാസഗതി മാറുന്നത്, ഞാൻ വേദനയോടെ അറിഞ്ഞു… വന്നപ്പോൾ മുതൽ ശാസിച്ഛ് തുടങ്ങീട്ടും അനുസരണയില്ലാതെ കണ്ണുകൾ ആൾക്കൂട്ടത്തിൽ പരത്തുന്ന മുഖം… ഒരുപാട് തവണ കണ്ണുകൾ നോക്കുന്നതും, മനസ്സ് തേടുന്നതും സിദ്ധുനെ അല്ല അല്ല ന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചപ്പോഴും അതിന്റെ ആയിരം ഇരട്ടിയായി മനസ്സ് അതെ അതേ എന്ന് വിളിച്ചു കൂവികൊണ്ടിരുന്നിരുന്നു….. ഒരു നോട്ടമേ കണ്ടുള്ളൂ എങ്കിലും സിദ്ധു വല്ലാതെ ക്ഷീണിച്ച പോലെ തോന്നി…
എപ്പോഴും വെട്ടി ഒതുക്കി വെച്ചിരുന്ന മുടിയും താടിയും വല്ലാതെ വളർന്ന പോയിരിക്കുന്നു….. എത്രയൊക്കെ വേണ്ടാന്ന് വെച്ചിട്ടും മനസും ശരീരവും അവനെ കാണുമ്പോ കൈവിട്ട് പോകുന്നല്ലോ കൃഷ്ണാ…!!!!!! ഒരുവേള ഈ കല്യാണത്തിന് വരാൻ പോലും ഞാൻ ഭയന്നത് ഇതു കൊണ്ടാവോ….??? സത്യത്തിൽ ഞാൻ ഭയക്കുന്നത് ആരെയാ… അവനെയോ അതോ, എന്നെ തന്നെയോ…???? തളർച്ചയോടെ കണ്ണിറുക്കിയടച്ചു സോഫയിൽ ഞാൻ ചാരിയിരുന്നു….. വെള്ളപ്പുതച്ചു കിടത്തിയ അച്ഛന്റെ രൂപം കണ്ണിൽ മിന്നി മാഞ്ഞതും ഞെട്ടലോടെ ഞാൻ കണ്ണുകൾ വലിച്ഛ് തുറന്നു കിതപ്പോടെ ചുറ്റും നോക്കി…… ഒരു നിറഞ്ഞ ചിരിയോടെ ആമി എന്റെ തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു….. ഞാൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചെങ്കിലും ആമി കൈ കൊണ്ട് എന്റെ കവിൽത്തടം രണ്ടും തുടച്ചു… ഞാൻ കരഞ്ഞോ….??? സംശയത്തോടെ ഞാൻ ഓർത്തു…..
“ഈ ആരെ കുറിച്ചാണ് ഇപ്പോ മനസ്സിൽ ഓർത്തെതെന്ന് ഞാൻ പറയട്ടെ….???” ചിരിയോടെ അവളെ നോക്കിയതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല…. “അച്ഛനെയെല്ലേ നീ ഓർത്തത്…..???” നിറഞ്ഞ മിഴികൾ അവളിൽ നിന്ന് മറച്ഛ് ഞാൻ തല കുനിച്ഛ് താഴേയ്ക്ക് നോക്കി….ആമി പതിയെ എന്റെ മുഖം പിടിച്ഛ് ഉയർത്തി… “രാധൂ……!!!!!!” വാത്സല്യവും ദുഖവും നിറഞ്ഞ ആമിയുടെ വിളിയിൽ ഞാൻ അവളുടെ ഇടത്തേ തോളിലേക്ക് ചാഞ്ഞ് കിടന്നു… “രാധൂ…. മറ്റാരേക്കാളും എനിക്ക് അറിയാം,,, അച്ഛനെ നീ അത്രമാത്രം സ്നേഹിച്ചിരുന്നൂന്ന്,അച്ഛൻ നിനക്കു ആരായിരുന്നൂന്ന്…. but you have to move on….!! നഷ്ടപ്പെടത്ത്,,,,, അത് ഒരിക്കലും തിരിച്ഛ് കിട്ടാത്തതാണ്, വിലമതിക്കാൻ കഴിയാത്തതാണ്,എനിക്ക് അറിയാം… അതിന്റെ വേദന എനിക്ക് മനസിലാവും… നമ്മുടെ മതപ്രകാരം മരിച്ഛ് കഴിഞ്ഞാലും ആത്മാവ് നിലനിൽകും ന്ന് അല്ലേ….. അങ്ങനെയാണെങ്കിൽ അച്ഛൻ ഇപ്പഴും നിന്റെ കൂടെ ഉണ്ടാവും… നിന്നെ കാണുന്നും, കേൾക്കുന്നും, ഒക്കെ ഉണ്ടാവൂല്ല…??? അപ്പോ നീ ഇങ്ങനെ അച്ഛനെ ഓർത്ത് സങ്കടപ്പെട്ടാൽ അച്ഛനെ എത്രമാത്രം വിഷമം ഉണ്ടാവും… അതൊക്കെ ഒറ്റയടിക്ക് അപ്പാടെ മറക്കണം ന്ന് അല്ലെടാ,,, ആ റിയാലിറ്റിയുമായി പൊരുത്തപ്പെടാൻ നിനക്ക് പറ്റണം…
അതുമായി നീ പൊരുത്തപ്പെടണം… ജീവിതം ഇനിയും ഒരുപാട് നടന്ന് തീർക്കാനുള്ളതാ…. Be strong…!!!!!” എന്റെ കയ്യിൽ മുറുക്കി പിടിച്ചു ആമി പറഞ്ഞു തീർന്നതും ഞാൻ അവളെ നോക്കി ചിരിച്ചു…. അതേ അച്ഛൻ എന്റെ കൂടെ ഉണ്ട്… എന്നെ കാണുന്നുണ്ട്, കേൾക്കുന്നുണ്ട്, അറിയുന്നുണ്ട്, എന്റെ വേദനയിൽ ആ പാവം വീണ്ടും വീണ്ടും സ്വയം ഉരുക്കുന്നുണ്ടാവും…. കണ്ണീരോടെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു… അച്ഛന്റെ നിറഞ്ഞ പുഞ്ചിരിയുള്ള മുഖം മനസ്സിൽ തെളിഞ്ഞതും എന്റെ ചുണ്ട് ഞാൻ പോലുമറിയാതെ ഒരു നനുത്ത ചിരി വിരിഞ്ഞു… ‘ ഇനി അച്ഛന്റെ അനു കരയില്ല, ഇനിയും അച്ഛനെ വിഷമിപ്പിക്കില്ല…’ ആമിയുടെ കയ്യിൽ ആശ്വാസത്തോടെ ആത്മധൈര്യത്തോടെ ഞാൻ മുറുക്കി കൂട്ടി പിടിച്ചു…. yes….l have to move on…..” “രാധൂ…… എനിക്ക്… എനിക്ക് നിന്നോടൊരു കാ….” “വേണ്ട….. ആ കാര്യം എന്താ ന്ന് എനിക്ക് അറിയാം…. നീ നേരത്തേ പറഞ്ഞില്ലേ, move on….. എന്റെ ഇപ്പോഴത്തെ ഈ ജീവിതവുമായി ഞാൻ പൊരുത്തപ്പെടു കഴിഞ്ഞു ആമീ…… എല്ലാം മറക്കാൻ ശ്രമിച്ചോണ്ടിരിക്കാ ഞാൻ….. എല്ലാം…..!!!!!!!!!” തപ്പിയും തടഞ്ഞും മുഖവുരയോട് കൂടിയ ആമിയുടെ ചോദ്യം കേട്ടപ്പോ തന്നെ എനിക്ക് മനസ്സിലായി അവളെന്താ പറയാൻ പോകുന്നതെന്ന്… അതോണ്ടാ പറയാൻ വിട്ടാതെ ആദ്യമേ ഞാൻ എന്റെ സ്റ്റാൻഡ് പറഞ്ഞത്….
“അല്ല രാധൂ എനിക്ക്…….!!!!” ആമി വേണ്ട….!!!! ജീവിതത്തിലെ സുപ്രധാനപ്പെട്ട തീരുമാനങ്ങൾ ഒന്നും സ്വയം എടുക്കാൻ കഴിയാതെ പോയവളാ ഞാൻ….!!!! പക്ഷേ ഇത്…. ഇത് ഞാൻ ഒരുപാട് കാലം കൊണ്ട് എടുത്ത തീരുമാനമാണ്.. അതോണ്ട് തന്നെ,,,, ഈ തീരുമാനത്തിൽ നിന്ന് എനിക്ക് ഒരിക്കലും ഒരു മാറ്റമുണ്ടാവില്ല……!!!!” ഒരു ചിരിയോടെ ധൈര്യത്തോടെ ഞാൻ ഇത് പറയുമ്പോ ആ മുഖത്തൊരു നിരാശ പ്രകടമായിരുന്നു…. എങ്കിലും ഒരു ചിരിയോടെ അവളത് ഉൾക്കൊണ്ടു…. തുടരും….

by