രചന – മഞ്ജിമ സുധി
നിറഞ്ഞ സന്തോഷത്തോടെ അവളെ നോക്കി ആവേശത്തോടെ ഞാൻ പറയുന്നത് കേട്ട് കണ്ണിമപോലും പോലും വെട്ടാതെ അവളെന്നെ മിഴിച്ചു നോക്കുന്നത് കണ്ട് ഞാൻ അവളെ ഇടുപ്പിൽ പിടിച്ഛ് എന്റെ നേരെ മുന്നിലേക്ക് എനിക്ക് അഭിമുഖമായി തിരിച്ഛ് ഇരുത്തി… അപ്പഴും അവളുടെ കരിനീലമിഴിക്കൾ എന്നിൽ തറയ്ച്ഛ് നിന്നിരുന്നു…. “നിനക്ക് അറിയോ…. ദേ നിന്റെ ചുണ്ടിന്റെ മുകളിലെ ഈ കാക്കപ്പുള്ളിയില്ലേ…??? ചിരിക്കുമ്പോ മൂക്കിന്റെ കോണിലേക്ക് ഓടിയൊളിക്കുന്ന ആ കറുത്ത മുത്തിനോടാ എനിക്ക് ആദ്യം പ്രണയം തോന്നിയത്….!!!! ” അവളെ കാക്കപ്പുള്ളിയിലേക്ക് കൈചൂണ്ടി ഞാൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകളും ആ കാക്കപ്പുള്ളിയിലേക്ക് താഴ്ന്നു… “ആ റിസ്‌പക്ഷനിസ്റ്ന്റെ കയ്യിൽ നിന്ന് പൊന്നും വില കൊടുത്താ ഞാൻ ഈ മാല തിരിച്ചു വാങ്ങിയത്…..!!!
ആരാന്നോ, എന്താന്നോ, എവിടാന്നോ ഒന്നും ആറിയില്ലെങ്കിലും നിന്റെ ഓർമകൾ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു… എത്ര സ്ട്രെസ്സ്ഡ് ആണെങ്കിലും നിന്നെ ഓർക്കുമ്പോ, കണ്ണടയ്ച്ഛ് മനസ്സിൽ കാണുമ്പോ, ഹാപ്പിനസ്സിന്റെ എക്സ്‌ട്രീം പോഷനിൽ നിൽക്കുന്ന പോലെ ഫീൽ ചെയ്യായിരുന്നു… ചുണ്ടിൽ ചിരി മായാതെ കിടക്കും…. ഒന്നും അറിയാത്ത ഒരാളുടെ ഓർമകൾക്ക് ഇത്രയും പറ്റുണെങ്കിൽ ആ ആള് എന്റെ കൂടെ എപ്പഴും നിഴൽ പോലെ ഉണ്ടെങ്കിൽ ന്ന് ഞാൻ വെറുതേ ആലോചിക്കുമായിരുന്നു…..!!! അന്ന് ഞാൻ ഉറപ്പിച്ചതാ നീ ഈ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് എന്റെ കൈകൊണ്ടായിരിക്കുംന്ന്….!!!
പക്ഷേ ഒരിക്കലും നിന്നെ കണ്ടുപിടിക്കാനോ, ആരാന്ന് അറിയാനോ ഞാൻ ശ്രമിച്ചില്ല…. കാരണം നീ എന്നിലേക്ക് ചേരും ന്ന് എനിക്ക് അത്രയ്ക്ക് ഉറപ്പുണ്ടായിരുന്നു… വിശ്വാസമുണ്ടായിരുന്നു….!!!! ആമി വന്ന് നിന്നെ കുറിച്ഛ് പറയുമ്പഴോക്കെ എനിക്ക് അറിയാവുന്ന ആരെയോ പോലെ തോന്നും, അവളെ രാധൂന്റെ രൂപം പറഞ്ഞു തരുമ്പഴോക്കെ നിന്റെ രൂപം മനസ്സിലേക്ക് ഓടി വരുമായിരുന്നു….. അങ്ങനെയാണ് ഒരു ദിവസം നിന്റെ ഒരു ഫോട്ടോ അവള് കാണിച്ചു തന്നത്….. അന്ന്,,, അന്ന് നിന്റെ നക്ഷത്ര തിളക്കമുള്ള ഈ കരിനീല മിഴിക്കളോട് ആദ്യമായി എനിക്ക് പ്രണയം തോന്നി….. അവളെ ഇരു കണ്ണിലേക്കും മാറിമാറി നോക്കി ഞാൻ പറയുമ്പോ അവള് പോലുമറിയാതെ ആ കണ്ണുകൾ നിറഞ്ഞ് കവിളിലൂടെ ഒഴുകിയിറങ്ങിയിരുന്നു…. ഒരു ചിരിയോടെ ആ കവിളുകൾ ഞാൻ അമർത്തി തുടയ്ച്ഛ് കുസൃതിയോടെ വീണ്ടും പറഞ്ഞു….
” പിന്നെ അങ്ങോട്ട് നിന്റെ പുറക്കെ ഞാൻ ഉണ്ടായിരുന്നു…. ആമി പോലും അറിയാതെ പലതവണ ഞാനും അനന്തനും നിന്നെ കാണാൻ വന്നിട്ടുണ്ട്….. ആമിയുടെ കല്യാണം കഴിഞ്ഞ് നിന്നെ പെണ്ണ് കാണാൻ വരാൻ വരേ ഞങ്ങൾ നിശ്ചയിച്ചിരുന്നതാ….. പക്ഷേ അപ്പോഴേക്കും എല്ലാം…….!!!!!!” ഒരു നിരാശയുടെ നേടുവീർപ്പോടെ ഞാൻ പറഞ്ഞു നിർത്തി നേരെ കടലിലേക്ക് നോക്കി ഇരുന്നു….. “നീ പലപ്പോഴും എന്നോട് ചോദിച്ചിട്ടില്ലേ എന്തിനാ എന്നോട് ഇത്രയും വെറുപ്പും ദേഷ്യവും ന്ന് എന്തിനാ ഇങ്ങനെ ചീത്ത പറയുന്നതെന്ന്….???? നമ്മൾ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഒരാള് നമ്മളോട് ചെയ്യുന്ന ചെറിയ തെറ്റ് പോലും നമ്മുക്ക് ക്ഷമിക്കാനോ പൊറുക്കാനോ കഴിയില്ല അനൂ…!!!!! ഒരുപാട് ഒരുപാട് മറക്കാൻ ശ്രമിച്ചാലും അത് നീറി പുകയും…. ഞാൻ നിന്നെ അത്ര ഏറെ സ്നേഹിക്കുന്നുണ്ടായിരുന്നു…..!!!! ഒരിക്കൽ നീ നൽകിയ ജീവൻ നീ കാരണം തന്നെ പോയപ്പോ… എനിക്ക്….. സഹിക്കാൻ പറ്റിയില്ലഡാ….
.!!!! ചങ്കിൽ കെട്ടുന്ന വേദന കുടിച്ചിറക്കാൻ ശ്രമിച്ഛ് കൊണ്ട് നിറഞ്ഞ ചിരിയോടെ ഞാൻ അവളെ നോക്കി…. “നീ ചോദിച്ചില്ലായിരുന്നോ ആമിയുടെ ഫ്രണ്ട് ആയതോണ്ട് അല്ലേ, അവളെ സഹായിച്ചതോണ്ട് അല്ലേ ഈ പക ന്ന്…???അല്ലായിരുന്നെടാ…. നീ ആമിയുടെ ഫ്രണ്ട് ആയതോണ്ടോ, അവളെ ഹെല്പ് ചെയ്തതോണ്ടോ ഒന്നുമല്ല ഞാൻ നിന്നെ വെറുത്തത്…. അതൊക്കെ നിന്നെ വിശ്വസിപ്പിക്കാനുള്ള കാരണങ്ങൾ മാത്രമായിരുന്നു… നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും അപ്പഴത്തെ സാഹചര്യത്തിൽ അങ്ങനെയേ ചെയ്യൂ….!!! അങ്ങനെയേ ചെയ്യാവൂ…!!! നിന്നെ ഞാൻ ഒരിക്കലും വെറുത്തിട്ടില്ല രാധൂ,,,,, നിന്നോട് ഞാൻ ഒരിക്കലും ദേഷ്യം കാണിച്ചിട്ടില്ല…. നിന്നെ ഞാൻ ഒരിക്കലും വെറുക്കില്ല, കാരണം ഞാൻ ആദ്യമായും അവസാനമായും സ്നേഹിച്ച പെണ്ണാ നീ…. എന്റെ ദേഷ്യവും വാശിയും വെറുപ്പും പകയുമെല്ലാം എന്നോട് തന്നെയായിരുന്നു….!!!!
ജീവനേക്കാളേറെ നിന്നെ സ്നേഹിച്ചിട്ടും അകറ്റി നിർത്തേണ്ടി വന്നതിൽ, വേദനിപ്പിക്കേണ്ടി വന്നതിൽ, ഒന്ന് തൊട്ടാൻ പോലും കഴിയാതെ നോക്കി നിൽക്കേണ്ടി വന്നതിൽ, ഉള്ളിൽ നിറയെ പ്രണയം സൂക്ഷിച്ചും ദേഷ്യം മാത്രം പുറത്ത് കാണിക്കേണ്ടി വരുന്നത്തിൽ, എന്റെ നിസ്സഹായതയിൽ…… ഉള്ളിൽ അണയാതെ പുകയുന്ന കുറ്റബോധം….!!!!! ” സംശയത്തോടെ നെറ്റി ഞുളിച്ഛ് എന്നെ നോക്കുന്ന അനൂനെ ഞാൻ എന്റെ അടുത്തേക്ക് വലിച്ചിരുത്തി തോളിലൂടെ കയ്യിട്ടു…. “നിനക്കറിയോ രാധൂ….. എനിക്ക് എന്റെ അമ്മയോടും അച്ഛമ്മയോടും എന്തോരു കുശുബ് ആയിരുന്നൂ ന്ന്…. നിമ്മിയെ കുത്തി കൊല്ലാൻ വരേ തോന്നീട്ടുണ്ട്… അവരൊക്കെ സ്നേഹിക്കുന്നതിന്റെ ഒരായിരം ഇരട്ടി ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ,,,,, എന്നിട്ടും നിന്നെ ഒന്ന് സ്നേഹത്തോടെ നോക്കാൻ പോലും എനിക്ക്…..!!!!
അമ്മയും അച്ഛമ്മയും നിന്നോട് കാണിക്കുന്ന വാത്സല്യം കാണുമ്പോ, സ്നേഹത്തോടെ തലോടുമ്പോ എനിക്ക് എന്തോരും ദേഷ്യം വരുമായിരുന്നു ന്ന് അറിയോ….??? നിമ്മി നിന്നെ കെട്ടിപ്പിടിക്കുമ്പോ, ഉമ്മ വെക്കുമ്പോ നിന്നോട് ചേർന്ന് നിൽക്കുമ്പോ, നീ അവളെ സ്നേഹത്തോടെ നോക്കുമ്പോ പരിചരിക്കുബോഴൊക്കെ എനിക്ക്…. എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാത്ത വിധം കൂടുമായിരുന്നു…. എന്റെ ഉള്ളിലെ നിന്നോടുള്ള ആ കുശുമ്പ്, അസൂയ, പോസസ്സീവ്നെസ്സ് ഒരിക്കലും പുറത്ത് വരാതിരിക്കാനാ ഞാൻ നിന്നോട് എപ്പഴും ദേഷ്യം പിടിച്ചത്…. നിന്നെ ശ്വാസം മുട്ടുന്ന വിധം മുറുക്കി കെട്ടിപ്പിടിച്ഛ് നിൽക്കാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്ന് അറിയോ…??? നിന്റെ മുഖം മുഴുവൻ ഉമ്മ കൊണ്ട് മൂടാൻ, നിന്റെ കണ്ണിലേക്ക് നോക്കി നിൽക്കാൻ, നീ വാതോരാതെ സംസാരിക്കുന്നത് കേൾക്കാൻ അങ്ങനെ അങ്ങനെ അങ്ങനെ…. ~~~~~~~~~~~~~~~~~~~~~~~~
ഇടറുന്ന സ്വരത്തിൽ അവൻ പറയുന്ന ഓരോ വാക്കും ആശ്ചര്യത്തോടെയാണ് ഞാൻ കേട്ട് നിന്നത്…. അന്ന് ഞാൻ രക്ഷിച്ചത് സിദ്ധു ന്റെ അച്ഛനെയാണെന്ന് എനിക്ക് എപ്പഴാണ് മനസ്സിലാവുന്നത്…. ഒരുവേള ഞാൻ സിദ്ധു നെ സ്നേഹിക്കുന്നുണ്ടോ ന്ന് പോലും എനിക്ക് സംശയം തോന്നി… അവൻ പറഞ്ഞതും പ്രണയിച്ചതും വെച്ഛ് നോക്കുബോ ഞാൻ അവനെ സ്നേഹിച്ചിട്ടില്ല, പ്രണയിച്ചിട്ടില്ല… “നിന്നെ ഓരോ തവണ വേദനിപ്പിക്കുമ്പഴും അതിന്റെ ആയിരം ഇരട്ടി ഞാൻ വേദനിച്ചിട്ടുണ്ട്…. അന്ന് അച്ഛമ്മ മരുന്ന് മാറി കഴിച്ച ദിവസം, നിന്റെ മുഖത്ത് അടിച്ചില്ലേ….???…..നിനക്കറിയോ അന്ന് ആരാ കൊടുത്തത് ന്ന് ചോദിക്കുമ്പോ ഉള്ളിൽ ഞാൻ പ്രാർത്ഥിക്കായിരുന്നു നീ അല്ലെന്ന് പറയണേ അല്ലെന്ന് പറയണേ ന്ന്… കാരണം നീ ആണെന്ന് പറഞ്ഞാൽ എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റില്ല ന്ന് നന്നായി അറിയാം….!!!!!” അവന്റെ വാക്കുകൾ ചങ്കിൽ കെട്ടുന്നു… സംസാരിക്കാൻ പറ്റാത്ത പോലെ അവൻ കിതയ്ക്കുന്നത് കാണേ എന്റെ പ്രാണൻ പിടയുന്ന പോലെ… ” പിന്നേ അന്ന്… അന്ന്…. സത്യയിട്ടും നിന്റെ കൈ….. കൈ പൊട്ടി പോകും ന്ന് ഞാൻ പ്രതീക്ഷിച്ചില്ലെടാ…. ഞാൻ….. ഞാൻ മനപ്പൂർവ്വംല്ലാ… അപ്പഴത്തെ ദേഷ്യത്തിന് പറ്റി പോയതാ…. നിന്നെ വേദനിപ്പിക്കണം ന്ന് ഞാൻ….!!!!”
ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നൂ…. ഹൃദയം വിങ്ങുന്നുണ്ടാവും…. ചങ്കിൽ വേദന കെട്ടി കിടക്കുന്നുണ്ടാവും… സൈഡിലൂടെ അവനെ ചുറ്റിപ്പിടിച്ഛ് ഞാൻ അവന്റെ വലം നെഞ്ചിലേക്ക് ചേർന്ന് തല ചായ്ച്ചു… “എത്ര രാത്രിക്കളിൽ ഞാൻ നിന്റെ അടുത്ത നിലത്ത് വന്ന് കിടന്നിട്ടുണ്ടെന്ന് അറിയോ….???? നെഞ്ചിലേക്ക് കിടത്തി ഇറുക്കി പിടിക്കാൻ കൈ തരിക്കുമ്പോ നീ ഉണരുമോന്നുള്ള ഭയത്തിൽ ഒന്ന് തൊട്ടാൻ പോലും ഞാൻ പേടിച്ചു… എത്രയോ ഞാൻ നിന്റെ കാൽ പിടിച്ച് മാപ്പ് പറഞ്ഞിട്ടുണ്ട്…..!!! കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുണ്ട്…..!!!! * നമ്മൾ കുറേ കാലം ആഗ്രഹിച്ച ഒന്ന് കയ്യിൽ കിട്ടിയിട്ടും വെറുപ്പോടെ മാത്രം നോക്കേണ്ടി വന്നവന്റെ നിസ്സഹായത നിനക്ക് മനസ്സിലാവില്ല…..!!!!* എത്രയും പറഞ്ഞ് വേദനയിൽ കുതിർന്ന് ചിരിയോടെ സിദ്ധു എന്നെ നോക്കി… നിറ കണ്ണോടെ ഞാൻ അവനെയും നോക്കിയതും അവനെന്നെ പുറകിലൂടെ കൂട്ടി പിടിച്ഛ് താടി തോളിൽ കുത്തി നിർത്തി…. “അന്ന് നിന്റെ വീട്ടിൽ വെച്ഛ് നീ അനന്തനെ കെട്ടിപ്പിടിച്ഛ് കരഞ്ഞില്ലേ, അന്ന് കുളത്തിൽ കുളിക്കാൻ പോയപ്പോ അനന്തനെ ആ കുളത്തിൽ മുക്കി കൊല്ലാൻ തോന്നിയെടാ എനിക്ക്….!!!!”
നിഷ്കളങ്കമായി സിദ്ധു പറഞ്ഞത് കേട്ട് തുറന്ന് പോയ വാ അടക്കാൻ കഴിയാതെ ഞാൻ അവനെ നോക്കി… അന്തം വിട്ട് നോക്കുന്ന എന്റെ കവിളിൽ അവൻ അമർത്തി ചുംബിച്ഛതും വാ ഒന്നൂടെ തുറന്നു…. “സത്യം….. നിമ്മി കെട്ടിപ്പിടിക്കുന്നത് പോട്ടേ… ഞാൻ സഹിച്ചു…!!!! അനന്തന് നീ പെങ്ങളാണ്, നിനക്ക് അവനും അങ്ങനെയാണെന്നൊക്കെ എനിക്ക് അറിയാം… പക്ഷേ എന്നാലും എനിക്ക് ഇഷ്ടല്ല…. നിന്റെ കാര്യത്തിൽ പണ്ടേ എനിക്ക് അവനോട് ചെറിയ ഈഗോണ്ട്.. നീ എന്നെയല്ലേ കെട്ടിപ്പിടിക്കേണ്ടത്, നീ എന്നെ കെട്ടിപ്പിടിച്ചാൽ മതി…. എന്നെ മാത്രം കെട്ടിപ്പിടിച്ചാ മതി….!!!!” കുറുമ്പോടെ എന്നെ ഒന്നൂടെ കെട്ടിപ്പിടിച്ഛ് ചിണുങ്ങി കൊണ്ട് അവൻ പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ഛ് പോയി….. “എന്റെ സിദ്ധു….. ഇത്രയ്ക്ക് കുശുമ്പൻ ആയിരുന്നോ നീ…. ഏഹ്ഹ്ഹ്….?????”
ഞാൻ കളിയാക്കിയതും അവൻ കൊച്ഛ് കുഞ്ഞിനെ പോലെ മുഖം ഒളിപ്പിച്ഛ് ഒന്നൂടെ എന്നെ കെട്ടിപ്പിടിച്ചു…. “സത്യം പറയാല്ലോ സിദ്ധു…. എന്റെ മനസ്സിൽ നീയൊരു കട്ട കലിപ്പൻ, ചിരിക്ക പോലും ചെയ്യാത്ത ഒരു മോശടൻ, എപ്പോഴും കടിച്ഛ് കീറാൻ വരുന്ന ഒരു കടുവ…. പക്ഷേ ഇത്…..???? നഴ്സറിയിൽ പഠിക്കുന്ന കുറുമ്പ് നിറഞ്ഞ വെറും അഞ്ച് വയസ്സുള്ള പയ്യനെ പോലെ ഉണ്ട് ഇപ്പോ….!!!! ഛേ… വില ഇടിഞ്ഞു….!!!” അവനെ നോക്കി കളിയാക്കി നിരാശയോടെ ഞാൻ പറഞ്ഞത് കേട്ട് അവനെന്റെ മുഖത്തേക്ക് നോക്കി…. “ഊവോ…??? നിന്റെ മുന്നിൽ എനിക്ക് ഈ വില മതി കേട്ടോഡീ പൊട്ടിക്കാളി…!!!!” അവൻ പറഞ്ഞത് കേട്ട് തല കൊണ്ട് ഞാൻ അവന്റെ തലയിൽ പതിയെ മുട്ടിച്ചു…. നിറഞ്ഞ ചിരിയോടെ ഞങ്ങൾ കുറച്ഛ് നേരം അങ്ങനെ ഇരുന്നു…..
അപ്പഴാണ് കയ്യിലെ മാലയുടെ കാര്യം എനിക്ക് ഓര്മവന്നത്…. “അതേയ് കുശുമ്പാ….. ഇതൊന്ന് കെട്ടി തരോ…???” മാല ഉയർത്തി കാട്ടി ഞാൻ ചോദിച്ചതും അവൻ വേഗം മൊടഞ്ഞിട്ട എന്റെ മുടി മുന്നിലേക്ക് എടുത്തിട്ട് മാലയെടുത്ത് എന്റെ കഴുത്തിൽ കെട്ടി തന്നു…. ചരിഞ്ഞ് നിന്ന് അവനെ നോക്കി കൊള്ളവോ ന്ന് ചോദിച്ചതിന് ഉഗ്രൻ എന്ന് അവൻ കയ്യുയർത്തി കാണിച്ചതും തിരിഞ്ഞ് അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു… *” I love you “* * love you too “* എന്നെ ഇറുക്കി പുണർന്ന് സിദ്ധു തിരിച്ഛ് പറഞ്ഞതും കേട്ട് അങ്ങനെ ഇരിക്കുബഴാണ് ചെറിയൊരു ഇടി വെട്ടിയത്…. ” മഴ പെയ്യാൻ വരാന്ന് തോന്നുന്നു നമ്മുക്ക് വേഗം പോകാം…” വേഗം എണീറ്റ് എന്നേയും പിടിച്ഛ് എണീപ്പിച്ഛ് നിന്ന് സിദ്ധു പറഞ്ഞതും അവന്റെ കയ്യിൽ തൂങ്ങി ഞങ്ങൾ കൂടി ബൈക്കിന്റെ അടുത്തേക്ക് നടന്നത്……. ~~~~~~~~~~~~~~~~~~~~~~~
വണ്ടിയെടുത്ത് കുറച്ച് മുന്നോട് പോയപ്പോഴേക്കും മഴ പെയ്ത് തുടങ്ങിയിരുന്നു, എങ്കിലും അനു വേണ്ട, നിർത്തണ്ട ന്നൊക്കെ പറഞ്ഞ് ബഹളം വെച്ചപ്പോ ഞാൻ വണ്ടി നിർത്താതെ മുകളിലേക്ക് നോക്കി രണ്ട് കയ്യും വിടർത്തി അസ്വാദിക്കുന്ന അവളെ നോക്കി പതിയെ ഓടിച്ചു…… പക്ഷേ നിമിഷനേരം കൊണ്ട് മഴ ശക്തി പ്രാപിച്ചതും വണ്ടി ഞാനൊരു ബസ് സ്റ്റോപ്പിലേക്ക് ഒതുക്കി നിർത്തി.. ഇറങ്ങി നിന്നും മഴ കൊള്ളുന്ന അവളെ പിടിച്ഛ് ബസ് സ്റ്റോപ്പിലേക്ക് ഓടി കയറി….
മുഴുവൻ നനഞ്ഞതിന്റെ മുഷിച്ചിലോടെ ‘ഛേ’ ന്നും പറഞ്ഞ് മേലായ വെള്ളം കുടഞ്ഞപ്പോ എന്റെ തൊട്ടടുത്ത് നിൽക്കുന്ന ആള് സ്റ്റോപ്പിന്റെ ഇറയത്തൂടെ ഇറങ്ങുന്ന മഴ വെള്ളത്തിൽ നല്ല കളിയാ.. വീശിയടിക്കുന്ന കാറ്റത്ത് അവള് കൈ രണ്ടും നിവർത്തി നിറഞ്ഞ ചിരിയോടെ കാറ്റിനെ തന്നിലേക്ക് ആവാഹിച്ചു നിന്നു….. നനഞ്ഞ മുടി അഴിച്ഛ് വിടർത്തിയിട്ട് ഒന്ന് കുടഞ്ഞ് രണ്ട് കയ്യും ഉരസി കൊണ്ട് അവളെന്നെ നോക്കി… അനൂന്ന് നല്ലോണം തണുക്കുന്നുണ്ട് കയ്യോക്കെ കൂട്ടി പിടിച്ചിട്ടുണ്ട് ചുണ്ടൊക്കെ വിറക്കുന്നുണ്ട്….. എന്നാലും വെള്ളത്തിൽ കളിയ്ക്ക് ഒരു കുറവുംല്ല…. ഞാൻ പതിയെ ചെന്ന് അവളെ പിടിച്ച് വലിച്ചു എന്റെ മുന്നിലേക്ക് നിർത്തി റ്റൂ സൈഡ് ഇട്ടിരുന്ന നനഞ്ഞു കുതിർന്ന ഷാൾ എടുത്ത് പിഴിഞ്ഞ് മടക്കി തല തോർത്താൻ തുടങ്ങി….
മഞ്ഞ് കൊണ്ടപ്പോ പനിപ്പിടിച്ച മൊതലാണ് നിന്ന് മഴ കൊള്ളുന്നത്…. ഒരു ചിരിയോടെ ഞാൻ തോർത്തുന്നതിന് അനുസരിച്ച് കുറുമ്പോടെ കൊച്ചു കുട്ടിയെപ്പോലെ തലയാട്ടി കൊണ്ട് കണ്ണെടുക്കാതെ അവള് എന്നെ നോക്കി നിന്നു…. ഞാൻ തല തോർത്തി കഴിഞ്ഞതും അവള് ഷാൾ പിടിച്ച് വാങ്ങി എന്തി വലിഞ്ഞ് എന്റെ തല തോർത്തി മാറാൻ നോക്കിയതും ഞാൻ അവളുടെ അരയിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി….. പെട്ടെന്ന് അവളൊന്ന് ഞെട്ടി പകച്ചോണ്ട് ചുറ്റും പിന്നെ എന്നെയും നോക്കി….. ~~~~~~~~~~~~~~~~~~~~~~~ “മ്മ്മ്…. എന്താ….???” “ങും ഹും….!!!!” തലതോർത്തി തിരിയെ അവന്റെ കൈകൾ ഇടുപ്പിൽ അമർന്നത് ശ്രദ്ധിച്ഛ് ചോദിച്ചതും അവൻ ഒന്നൂടെ അടുപ്പിച്ഛ് പിടിച്ഛ് ഒന്നുല്ല ന്ന് മൂളി…. ഞാൻ അവന്റെ കൈ വിട്ടീക്കാൻ നോക്കുന്നതിന് അനുസരിച്ച് അവൻ കൂടുതൽ കൂടുതൽ അടുത്തേക്ക് ചേർത്ത് പിടിച്ചോണ്ടിരുന്നു…..
ഞാൻ വിടാൻ കുറേ പറഞ്ഞെങ്കിലും സിദ്ധു ഇല്ലെന്ന് തലയാട്ടി കൊണ്ടിരുന്നു….. ഞാൻ കുതറി മാറാൻ പഠിച്ച പണി പതിനെട്ടും നോക്കുമ്പഴാണ് ഒരു മിന്നലും പിന്നാലെ ഭയാനകമായ ഇടിയും മുഴങ്ങിയത്,,, ഞെട്ടി വിറച്ചോണ്ട് ഞാൻ സിദ്ധുനെ വരിഞ്ഞ് മുറുക്കി കെട്ടിപ്പിടിച്ചു….. ഇടി തീരുന്ന വരേ ഞാൻ അവനെ അങ്ങനെ വിട്ടാതെ കണ്ണിറുക്കിയ്ച്ഛ് മുറിക്കി കെട്ടിപ്പിടിച്ചു നിന്നു…. ഇടി മുഴങ്ങി തീർന്നതും പിന്നെ പതിയെ മുഖമുയർത്തി അവനെ നോക്കി… അവന്റെ കണ്ണുകൾ എന്റെ മുഖമാക്കെ പരത്തി നോക്കി അവസാനം വിറയാർന്ന ചുണ്ടിൽ തറയ്ച്ഛ് നിന്നതും അവനെ ചുറ്റി പിടിച്ച എന്റെ കൈകൾ അവന്റെ നെഞ്ചിൽ ചേർത്ത് അകറ്റി മാറ്റാൻ ശ്രമിച്ചെങ്കിലും സിദ്ധു വിട്ടില്ല… അവന്റെ അധരങ്ങൾ എന്റെ ചുണ്ടുകളിലേക്ക് അടുത്തതും ആ കൈകൾ പതിയെ അയഞ്ഞു… അതറിഞ്ഞ് ഞാൻ അവനെ മഴയത്തേക്ക് തള്ളിയിട്ട് വാ പൊത്തി ചിരിച്ചു… തുടരും..

by