18/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 48(1)

രചന – മഞ്ജിമ സുധി

മനസ്സിൽ പറഞ്ഞൊറപ്പിച് കണ്ണുകൾ ഇറുക്കിയടച്ചപ്പോ എന്തിനെന്നറിയാതെ കൺ കോണിലൂടെ കണ്ണീർ ഒലിച്ചിറങ്ങിയിരുന്നു…. അനൂന് എന്തോ പറ്റിയിട്ടുണ്ട്…. രാവിലെ മുതൽ ആള് ഇവിടെയൊന്നും ഇല്ല ന്ന് തന്നെ പറയാ…..കാര്യമായി എന്തോ ആലോചനയിൽ ആണ്….. ഇന്ന് ഇമ്പോര്ടൻറ് മീറ്റിങ് ഉണ്ട് വൈറ്റ് ഷർട്ട് എടുത്തു വെക്കാൻ പറഞ്ഞപ്പോ കബോഡിലെ മുഴുവൻ ഷർട്ടും അവള് ബെഡിൽ നിർത്തി ഇട്ടിരുന്നു….. മൊത്തത്തിൽ കിളിപോയ പോലെ…. അവളെ സംശയത്തോടെ നോക്കി ബെഡിൽ നിന്ന് വൈറ്റ് ഷർട്ടും പാന്റും എടുത്തു ഞാൻ ഡ്രസിങ് റൂമിലേക്ക് കയറി…..

രാവിലെ മുതൽ മനസ്സ് എന്റെ കൈപ്പിടിയിൽ ഒന്നും അല്ല… മൊത്തത്തിൽ ഒരു അസ്വസ്ഥത…. ചെയ്യുന്നതും പറയുന്നതൊക്കെ തലത്തിരിഞ്ഞു പോകുന്നു….. സിദ്ധു നോട് നിമ്മിയുടെ കാര്യം അങ്ങനെ പറയും ന്ന് ഓർത്തു ഓർത്ത് എനിക്ക് ഭ്രാന്ത് പിടിക്കും… ഭഗവാനേ,,,,,,, സിദ്ധു നോട് പറയാനുള്ള ശക്തി തരണേ….. ഡ്രസ് എടുത്ത് കൊടുക്കാൻ അവൻ അമ്മയെ വിളിച്ചതും ഞാൻ റൂമിലേക്ക് കയറി ചെന്നു,,, അവനെ കണ്ടതും എന്തോ കയ്യും കാലുമൊക്കെ തളരുന്ന പോലെ തോന്നി…… ഡ്രസിങ് റൂമിന്റെ വാതിൽ വലിച്ചടക്കുന്ന സൗണ്ട് കേട്ടാ ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്… നോക്കുമ്പോ കബോഡിലെ ഷർട്ട് മുഴുവൻ ബെഡിൽ ഞാൻ നിരത്തി വെച്ചിട്ടുണ്ട്, പോരാത്തതിന് കുറച്ചു എന്റെ കയ്യിലും ഉണ്ട്…

നേടുവീർപ്പോടെ തലയോന്ന് നല്ലോണം കുടഞ്ഞ് ഞാൻ അതൊക്കെ വീണ്ടും കബോഡിലേക്ക്‌ തന്നെ തിരിച്ചു വെച്ച് സോഫയിൽ ചെന്നിരുന്ന് സിദ്ധുനെ വെയ്റ്റ് ചെയ്യാൻ തുടങ്ങി… അവൻ ഡ്രസിങ് റൂമിൽ നിന്ന് ഡ്രസ് മാറ്റി ഇറങ്ങി വന്ന് കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് ഡ്രസ് സെറ്റ് ചെയ്യുന്നത് കണ്ട് ഞാൻ എണീറ്റ് നിന്നു… “എന്റെ ടൈ എവിടെ….???” കബോഡ് തുറന്ന് ഒന്ന് നോക്കി എന്നെ തിരിഞ്ഞു നോക്കി അവൻ ചോദിച്ചതും ഞാൻ കബോഡിലേക്ക് കൈ ചൂണ്ടി… “ക…..കബോഡിൽ ഉണ്ടല്ലോ…..??”

ഞാൻ വീണ്ടും തിരിഞ്ഞ് നിന്ന് കബോഡിൽ തിരഞ്ഞെങ്കിലും ടൈ പോയിട്ട് ടവൽ പോലും കിട്ടിയില്ല… ഞാൻ രൂക്ഷമായി അവളെ നോക്കിയതും വേഗം വന്ന് സൈഡിൽ നിന്ന് എടുക്കുന്നത് നോക്കി ഞാൻ അന്തം വിട്ട് നിന്നു….. ഞാനിത്രയും നേരം മുങ്ങി തപ്പിയിട്ടും കിട്ടാത്ത സാധനമാ അവള് പുഷ്പം പോലെ എടുത്തത്…. ടൈ കെട്ടുന്നതിന് ഇടയിൽ കണ്ണാടിയിലൂടെ ഞാൻ അവളെ ശ്രദ്ധിച്ചു….. അവൾക്ക്എന്തോ ചോദിക്കാൻ ഉണ്ടെന്ന് തോന്നുന്നു… നഖം കടിച്ച് കടിച്ഛ് തിന്ന് തീർക്കുന്നുണ്ട്, വെപ്രാളത്തോടെ കൈ വിരലുകൾ ഞൊടിക്കുന്നുണ്ട്…… ” നിനക്ക്‌ എന്നോട് എന്തെങ്ങിലും ചോദിക്കാനോ പറയാനോ ഉണ്ടോ….???”

കണ്ണാടിയിൽ നോക്കി ഡ്രസ് നേരായാക്കി കൊണ്ട് തന്നെ ഞാൻ അവളോടായ് ചോദിച്ചത് കേട്ട് ഒന്ന് ഞെട്ടി വെപ്രാളത്തോടെ അവളെന്നെ നോക്കി…. “ങേ…….??????? മ്മ്മം…. മ്മ്മം… ഇല്ല… ഒന്നുല്ല….!!!എന്താ,,, എന്താ അങ്ങനെ ചോദിച്ചത്….??” “അല്ല,,,,, കുറച്ചു നേരായിട്ട് നീ എന്തോ കാര്യമായിട്ട് ആലോചിച്ചു കൂട്ടുന്നുണ്ട് മാത്രവുമല്ല,,, മുഖം കണ്ടിട്ടപ്പോ എന്തോ പറയാനുള്ള പോലെ തോന്നി…. അതോണ്ട് ചോദിച്ചതാ,,,, ഉണ്ടോ…???? എന്തെങ്ങിലും പറയാനുണ്ടോ എന്നോട്…..???” സിദ്ധു ഇങ്ങനെയൊക്കെ ചോദിച്ച സ്ഥിതിക്ക് പറഞ്ഞാലോ ന്റെ കൃഷ്ണാ….

ചിന്താകൾക്ക് വിരാമമിട്ട് കൊണ്ട് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു…. ദീർഘമായി ശ്വാസമെടുത്തോണ്ട് തന്നെ കണ്ണടച്ചു തുറന്ന് ഞാൻ അവനെ നോക്കി പറയാൻ വാ തുറന്നതും അവന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു….. അവൻ വേഗം കോൾ അറ്റൻന്റ് ചെയ്ത് ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു.. ലാസ്റ്റ് അഞ്ച് മിനിറ്റിൽ അവിടെ എത്താന് പറഞ്ഞത് മാത്രം ഞാൻ കേട്ടു… ഫോൺ കട് ചെയ്ത് തിരിച്ഛ് പോക്കറ്റിൽ ഇട്ട് വേഗം ലാപ്പും എടുത്തു ഡോറിന്റെ അടുത്തേക്ക് നടന്നോണ്ടിരുന്ന സിദ്ധു എന്റെ അടുത്ത് എത്തിയതും പെട്ടെന്ന് നിന്ന് എന്നെ നോക്കി. “നിനക്ക് എന്തോ പറയാൻ തുടങ്ങിയിരുന്നല്ലോ ല്ലേ…???” …”ഇല്ല…. ഒന്നുല്ല….!!!!” ….”Ok, fine…..!! ഞാൻ പോവാ….. ബ്രേക്ക്ഫാസ്റ്റ് ഓഫീസിൽ ന്ന് കഴിച്ചോളാ ന്ന് അമ്മയോട് പറഞ്ഞേക്ക്…”

അവൻ പറഞ്ഞതിന് മറുപടിയായി ഞാൻ തലയാട്ടിയപ്പോഴേക്കും അവൻ റൂമിന്റെ പുറത്തെത്തിയിരുന്നു…… ഛേ,,,, അവൻ ചോദിച്ചപ്പോ അതങ്ങ് പറഞ്ഞാൽ മതിയായിരുന്നു…. ഇനി വൈക്കുനേരം ആവണല്ലോ,,,, അത് വരെ ഞാൻ ഇതും മനസ്സിലിട്ട് നടക്കേണ്ടി വരുമല്ലോ ന്റെ കൃഷ്ണാ….. ഛേ…. എങ്ങനെയാണെങ്കിൽ വൈകുന്നേരവും ഞാൻ ബബബബ കളിക്കും…. ഭഗവാനേ…… അവനോട് ഇത് പറയാനുള്ള ശക്തി എനിക്ക് തരണേ ന്റെ ദൈവങ്ങളേ…….. ഓഫീസിലെ വർക്കൊക്കെ ഒതുക്കി കഴിഞ്ഞപ്പോ തന്നെ സമയം ഒരുപാട് വൈകി…. ബാക്കി വീട്ടിൽ ചെന്നിട്ട് നോക്കാനുള്ള കണക്കിൽ ഞാൻ വേഗം വീട്ടിലേക്ക് വിട്ടു…

റൂമിൽ എത്തി ഫ്രഷ് ആയി പുറത്തിറങ്ങിയപ്പോ അനു ഉണ്ടായിരുന്നു റൂമിൽ… ടവൽ ടേബിളിന്റെ മുകളിലേക്ക് ഇട്ട് ഞാൻ ലാപ് എടുത്ത് സോഫയിൽ ഇരുന്നു ബാക്കി വർക്ക് ചെയ്യാൻ തുടങ്ങിയപ്പഴാണ് രാവിലത്തെ കാര്യം എനിക്ക് ഓർമവന്നത്… ഞാൻ വേഗം അവളെ തിരഞ്ഞു നോക്കിയപ്പോ രാവിലത്തെ അതേ നേഴ്ർവസോടെ അവള് എന്തോ കാര്യമായിട്ട് ചിന്തിച്ഛ് എന്നെ നോക്കി നിൽകുന്നത് കണ്ടതും ഞാൻ തല കൊണ്ട് അവളെ അടുത്തേക്ക് മാടി വിളിച്ചു… ടെൻഷനോടെ എന്റെ മുന്നിൽ വന്ന് നിന്ന അവളോട് ഞാൻ വീണ്ടും സോഫയിൽ ഇരിക്കാൻ കണ്ണോട് ആംഗ്യം കാണിച്ചു…. മടിച്ഛ് മടിച്ഛ് ടെന്ഷനോടെ സോഫയുടെ ഒരു അറ്റത്ത്‌ എനിക്ക് അഭിമുഖമായി ഇരുന്ന് അവളെന്നെ നോക്കി….

” പറ….. ഒന്നുല്ല ന്ന് പറയണ്ട….. എനിക്ക് അറിയാം നിനക്ക് എന്തോ കാര്യമായിട്ട് എന്നോട് പറയുണ്ടെന്ന് so,,,,,,,, എന്താന്ന് പറ….????”. സത്യം പറഞ്ഞാൽ ഇതു വരെ അവനോട് ഇതൊന്ന് പറഞ്ഞ് മനസ്സിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി കണ്ണിൽ എണ്ണയൊഴിച്ഛ് കാത്തു നിൽക്കായിരുന്നു… പക്ഷേ,,,,, അവന്റെ മുന്നിൽ, ഒരു സോഫയിൽ , ഇത്ര അടുത്ത് അതും അവൻ എന്നെ കേൾക്കാൻ തയ്യാറായി ഇങ്ങനെ ഇരിക്കുമ്പോ പേടികാരണം ശബ്‌ദം പുറത്തേക്ക് വരുന്നില്ല… തൊണ്ട വറ്റി വരണ്ട് പോയിരിക്കുന്നു……

എനിക്ക് പറയാൻ ഉള്ളത് കേട്ട് കഴിഞ്ഞുള്ള അവന്റെ പ്രതികരണം ഓർക്കുമ്പോ തന്നെ നെഞ്ചിൽ തീ കത്തുന്ന പോലെ തോന്നുന്നു….. എനിക്ക് കാതോർത്ത് ലാപ്പിലേക്ക് നോക്കി എന്തോ ടൈപ് ചെയ്യുന്ന സിദ്ധു നെ കാണേ ചെന്നിയിലും ചുണ്ടിൻ മുകളിലും പൊടിയുന്ന വിയർപ്പ് കണങ്ങൾ സാരി തലപ്പ് കൊണ്ട് അമർത്തി ഒപ്പി മിടിപ്പേറുന്ന ഹൃദയത്തെ വരുത്തിയിലാക്കി ഞാൻ അവനെ നോക്കി… ‘ അനൂ… എന്തായാലും പറഞ്ഞല്ലേ പറ്റൂ…. അതും നീ തന്നെ പറയുകയും വേണം….. നിമ്മിക്ക് വേണ്ടിയല്ലേ…. പറ……!!!!!! ‘

മനസ്സിൽ നിന്ന് ആരോ പറഞ്ഞതും ഞാൻ താലിയിൽ മുറുക്കി പിടിച്ചു നല്ലോണം ശ്വാസം വലിച്ച് വിട്ടു അവനെ നോക്കി…. ” അത്……..അത് പിന്നെ..എനിക്ക്,,,,,, ഇയാള്,,,,, ഞാൻ പറയാൻ പോകുന്ന കാര്യം സംയമനത്തോടെ കേൾക്കണം… എടുത്ത് ചാടി ഒന്നും ചെയ്യാനോ പറയാനോ പോകരുത്……. ഒരുപാട് ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്….. അവള് പേടിയോടെ പരിഭ്രമത്തോടെ വിക്കി വിക്കി പറഞ്ഞൊപ്പിക്കുന്നത് കേട്ട് , ഇത്രയ്ക്ക് സീരിയസ് ആയി ഇവൾക്ക് എന്താക്കും പറയാൻ ഉണ്ടാക്കാ…..?? ന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു……. പിന്നെ,, വേഗം ലാപ് അടച്ചു വെച്ച് സംശയത്തോടെ അവളെ നോക്കി….

” എന്താ…..???? നീ കാര്യം പറ,, ബാക്കി ഒക്കെ അതു കഴിഞ്ഞിട്ടുള്ള കാര്യം അല്ലേ…..??” അവളെ അടിമുടി നോക്കി അവൾക്ക് നേരെ ചരിഞ്ഞിരുന്ന് ഞാൻ പറഞ്ഞു…. “അത് പിന്നെ…….നമ്മുടെ… നമ്മുടെ നിമ്മിയ്ക്ക്….??” വിറയ്ക്കുന്ന ചുണ്ട് കൂട്ടിപ്പിടിച്ഛ് ഉമിനീരിറക്കി അവള് നിമ്മിയുടെ പേര് പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ അവളെ നോക്കി “നിമ്മിയ്ക്ക്,,,,, നിമ്മിയ്ക്ക് എന്താ….???” “അതു പിന്നെ……
സിദ്ധു ദേഷ്യം പിടിക്കരുത്… ഞാൻ,,,,, ഞാൻ പറയുന്നത് എല്ലാം ശാന്തമായി കേൾക്കണം….” അവള് വീണ്ടും പറഞ്ഞ കാര്യം തന്നെ പറയുന്നത് കേട്ട് ഞാൻ ദേഷ്യത്തോടെ മുഖം സൈഡിലേക്ക് വെട്ടിച്ചു……..

*”നീ കാര്യം പറയെടീ… നിമ്മിയ്ക്ക് എന്താ…..????”* “നിമ്മിയ്ക്ക്,,,,, നിമ്മിയ്ക്ക്
നിമ്മിക്കൊരു പ…..പയ്യനെ ഇഷ്ടാ….. അവളുടെ കോളേജിൽ MD ചെയ്യുന്ന പയ്യനാ…. നിമ്മി…..അവള് അവനെയേ കെട്ടുള്ളൂന്നാ…..” *”ഇനഫ്‌………!!!!”* സാരിത്തുമ്പിനെ തേര് പിടിച്ഛ് ഞാൻ പറഞ്ഞു മുഴുമിക്കുന്നതിന് മുന്നേ തന്നെ സിദ്ധു ടീപോയിലെ ലാപ് തട്ടി തെറിപ്പിച്ചു കൊണ്ട് ശരവേഗത്തിൽ റൂമിനിറങ്ങിയിരുന്നു…… ഒരു നിമിഷം ദേഷ്യത്താൽ വലിഞ്ഞ് മുറുക്കുന്ന അവന്റെ മുഖം കണ്ട് ശ്വാസം പോലും വിലങ്ങി ഞാൻ സ്തംഭിച്ചു നിന്ന് പോയെങ്കിലും അവന്റെ ശരവേഗത്തിൽ നീങ്ങുന്ന കാലുകൾ ചെന്ന് നിൽക്കുക നിമ്മിയുടെ മുന്നിലായിരുക്കും എന്ന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെ അവനെ പറഞ്ഞ് മനസ്സിലാക്കാൻ എന്നോണം ഞാൻ പുറക്കെ ഞാനും ഓടി…

പക്ഷേ,,, അപ്പോഴേക്കും ഹാളിൽ ടിവി കാണുന്ന നിമ്മിയുടെ മുന്നിൽ അവൻ എത്തിയിരുന്നു….. ഓടി കിതച്ഛ് അവന്റെ പുറകിൽ ചെന്ന് നിന്ന് ഞാൻ ദയനീയമായി നിമ്മിയെ നോക്കി…. കാര്യം മനസ്സിലായതും അവള് പതിയെ എണീറ്റ് എന്നേയും അവനേയും മാറിമാറി നോക്കി…… നിമ്മിയുടെ മുഖത്തെ പേടി കണ്ടാൽ അറിയാം സിദ്ധുന്റെ മുഖത്ത് എത്രത്തോളം ദേഷ്യം ജ്വലിച്ഛ് നിൽപ്പുണ്ടാവുംന്ന്…… ” ഇവള് പറഞ്ഞതിൽ എന്തെങ്ങിലും സത്യം ഉണ്ടോ….????” അവന്റെ ചോദ്യം കേട്ട് നിമ്മിയുടെ മിഴികൾ ആദ്യം തേടിയത് എന്നെയായിരുന്നു…. ദയനീയമായി അവളെ നോക്കി ഞാൻ കണ്ണ് നിറച്ചു… അവന്റെ ഉറച്ച ശബ്‌ദം കേട്ട് അപ്പോഴേക്കും അമ്മയും ദേവുവും ഏട്ടത്തിയും അമ്മമാരുമൊക്കെ ഹാളിലേക്ക് സംശയത്തോടെ നടന്ന് വന്നു…..

“നിമ്മി ഞാൻ നിന്നോടാ ചോദിച്ചത്,, ഇവള് പറഞ്ഞതിൽ എന്തെങ്ങിലും സത്യം ഉണ്ടോന്ന്……????” ഒന്നും മിണ്ടാതെ തലകുനിച്ചു കണ്ണീർ വർക്കുന്ന നിമിയുടെ കൈത്തണ്ടയിൽ അമർത്തി പിടിച്ചു കൊണ്ട് ഞാൻ അലറി…… എന്റെ തലയിൽ അവള് പറഞ്ഞ കാര്യങ്ങൾ തലങ്ങും വിലങ്ങും ഓടി കളിച്ചു,ദേഷ്യം കൊണ്ട് കയ്യും കാലൊക്കെ വിറയ്ക്കാ…… ഞാൻ എത്രയൊക്കെ ചോദിച്ചിട്ടും അവള് കമാന്നൊരു അക്ഷരം മിണ്ടാതെ നിൽക്കുന്നതാണ് എന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചത്…… കണ്ണടച്ച് പല്ലുരുമ്പി കണ്ട്രോൾ ചെയ്ത് കൊണ്ട് ഞാവളുടെ കൈ ഞെരിച്ചു കുടഞ്ഞു മുഖം ഉയർത്തിച്ചു…..

*”പറയെടീ……. സത്യം ഉണ്ടോ, ഇല്ലയോ ന്ന്….???”*… *”ഹാ……… സത്യാ….. എനിക്ക് ഒരാളെ ഇഷ്ടാ….. ഞാനവനെ മാത്രേ കല്യണം……”* എന്റെ കൈ തട്ടിയെറിഞ്ഞു എന്റെ അതേ വീറും വാശിയോടെ നിമ്മി പറഞ്ഞത് കേൾക്കേണ്ട താമസം എനിക്ക് എന്റെ നിയന്ത്രണം കൈ വിട്ട് പോയിരുന്നു…. ******ടപ്പേ….!!!******* ഇതിനാണോടീ നീ കെട്ടിയൊരുങ്ങി പഠിക്കാന്നും പറഞ്ഞു പോയത്…..?????ഇതാണോ നിന്റെ പഠനം……??? എഹ്ഹ്…..???? നീ കല്യാണത്തിന് സമ്മതിക്കാതിരുന്നപ്പഴേ എനിക്ക് ഈ സംശയം തോന്നിയതാ…. നീ അവനെ മാത്രേ കല്യാണം കഴിക്കൂ അല്ലെടീ,,,,, നിന്നെ ഞാനിന്ന്…..”

വാക്ക് മുഴുവനാക്കാൻ സമ്മതിക്കാതെ സിദ്ധു നിമ്മിയുടെ മുഖത്തു ആഞ്ഞടിച്ചിരുന്നു….. അടിയുടെ ശക്തിയിൽ സോഫയിലേക്ക് തെറിച്ഛ് വീണ നിമ്മിയെ കൈത്തണ്ടയിൽ പിടിച്ഛ് എണീപ്പിച്ഛ് സിദ്ധു അലറി…. ദേഷ്യം കൊണ്ട് ചുവന്ന് വിറയ്ച്ഛ് ഒരു ഭ്രാന്തനെ പോലെ അവളുടെ കവിളിലും കൈക്കും മേലും ഒക്കെ നിരത്തി അടിക്കാൻ തുടങ്ങിയ സിദ്ധുനെ പിടിച്ചു മാറ്റാൻ അവന്റെ മുന്നിലേക്ക് കയറി നിന്നതും എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ അവൻ ശക്തിയായി സൈഡിലേക്ക് തള്ളി മാറ്റി…. പെട്ടന്ന് തള്ളിയപ്പോ ബാലൻസ് കിട്ടാതെ ഞാൻ അടുത്തുള്ള ചുമരിൽ തല ഇടിച്ഛ് നിന്നു……. പെട്ടെന്ന് തലക്കുള്ളിൽ എന്തോ പെരുപ്പ് കേറിയപ്പോലെ ഒരു മൂളൽ മാത്രം ബാക്കിയായി…… ചുറ്റും കറങ്ങുന്ന പോലെ തോന്നിയതും ഞാൻ രണ്ട് കൈയും തലയിൽ ചേർത്ത് അമർത്തി പിടിച്ഛ് ചാരി നിന്നു….

അധികം താമസിയാതെ തല കുടഞ്ഞു നോക്കിയതും നിമ്മിയെ അടിക്കുന്ന സിദ്ധുനേയും, അവനെ പിടിച്ഛ് മാറ്റാൻ ശ്രമിക്കുന്ന അമ്മയേയും ദേവുനേയും നിമ്മിയെ അടക്കി പിടിക്കുന്ന ഏട്ടത്തിയേയും കണ്ട് ഞാൻ വേഗം അങ്ങോട്ട് ഓടി….. അവന്റെ കയ്യിൽ നിന്ന് നിമ്മിയെ ഒന്ന് അനക്കാൻ പോലും കഴിയാത വിധം അവളെ വിട്ടാതെ പിടിച്ചിരിക്കാ…. ഒരു വിധം അവന്റെ കയ്യിൽ നിന്ന് നിമ്മിയെ ഞങ്ങൾ എല്ലാരും കൂടി വേർപെടുത്തി പിടിച്ചു മാറ്റി…. എന്റെ മാറിലേക്ക് അടി കൊണ്ട് അവള് തളർച്ചയോടെ ചാഞ്ഞു കിടന്നു… ചുണ്ട് പൊട്ടി ചോര കിനിയുന്നുണ്ട്,രണ്ട് കവിളിലും അവന്റെ വിരലുകൾ വാണ്ട് കിടക്കുന്നത് കണ്ട് എന്റെ ഉള്ളം വിങ്ങി… താങ്ങി പിടിച്ഛ് അവളെ സോഫയിൽ ഇരുത്തി കവിളിലൂടെ ഞാൻ വിരലോടിച്ചു….. പാവം…..

അമ്മയും ദേവുവും ചോദിക്കുന്നുന്നതിനൊക്കെ ദേഷ്യത്തോടെ സിദ്ധു മറുപടി പറഞ്ഞോണ്ട് തന്നെ അവൻ അമർഷത്തോടെ അവളെ വീണ്ടും വീണ്ടും ശകാരിച്ചു കൊണ്ടിരുന്നു… പെട്ടെന്ന് നിമ്മി എന്റെ അരികിൽ നിന്ന് ദേഷ്യത്തോടെ എണീറ്റ് നിന്ന് വീറോടെ പറയുന്നത് കേട്ട് എല്ലാരു ഞെട്ടി….. ” ഏട്ടന് എന്ത് അർഹതയാ ഉള്ളത് എന്നെ തല്ലാൻ…..????? ഏഹ്ഹ്..??? എന്ത് അവകാശത്തിന്റെ പേരില്ലാ ഏട്ടൻ എന്നെ തല്ലിയത്….???? പെങ്ങളായത് കൊണ്ടാണോ,,,,??? അതോ ഞാൻ ഒരാളെ സ്നേഹിച്ചു, അതാണോ,,,?? അല്ലെങ്കിൽ തനിഷ്ടത്തിന് ഇറങ്ങി പോകാൻ നിൽക്കാത്തെ മാന്യമായി വീട്ടിൽ പറഞ്ഞു അതിനാണോ….????? പറ,,,, ഇതിലേതാ ഞാൻ ചെയ്ത തെറ്റ്….??”

നിമ്മി ദേഷ്യത്തോടെ കിതയ്ച്ചു….. “ഒരാളെ ഇഷ്ടപ്പെട്ട കുറ്റത്തിന് ആണെങ്കിൽ ഏട്ടന് എന്നെ തല്ലാൻ പോയിട്ട് തൊട്ടാനോ എന്നോട് മറുത്തൊരക്ഷരം പറയാനോ പോലുള്ള അവകാശമോ അധികാരമോ അർഹതയോ ഇല്ല…..!!!!!” നിമ്മി വാശിയോടെ പറഞ്ഞു…. “ഏട്ടൻ ഏട്ടത്തിയെ സ്നേഹിച്ചല്ലേ കല്യാണം കഴിച്ചത്…..??? അതും ഏട്ടന്റെ ഒരാളുടെ ഇഷ്ടത്തിന്,, അല്ലാതെ ഇവിടെ ആരോടെങ്കിലും അനുവാദം ചോദിച്ചിട്ടുണ്ടോ….????
ആരെയെങ്കിലും അറീച്ചിരുന്നോ…..?? നാട്ടുകാര് പറഞ്ഞല്ലേ ഞങ്ങൾ അറിഞ്ഞത്…..??? ഏട്ടന് തോന്നിയ പോലെ കല്യാണം കഴിക്കാമെങ്കിൽ, എന്തോണ്ട് എനിക്ക് ആയിക്കൂടാ….???? ഞാനും നീ വീട്ടിൽ ഉള്ളത് തന്നെയാ, എന്റെ അച്ഛന്റെ പേരും സേതുമാധവൻ എന്ന് തന്നാ…

ഒരു വീട്ടിൽ രണ്ട് നിയമം പാടില്ല…. ഏട്ടന് ചെയ്യാമെങ്കിൽ എനിക്കും ചെയ്യാം…….” അപ്പോഴേക്കും അമ്മയുടെ കൈ വാശിയോടെ നിമ്മിയുടെ കവിളിൽ വീണിരുന്നു…… “നിർത്തടി……. ആരോടാ നീ ഈ ശബ്‌ദം ഉയർത്തുന്നത്…..???? ഇവനോടോ..?? തെറ്റ് ചെയ്തതും പോരാ നിന്ന് പ്രസംഗിക്കുനോ അധിക പ്രസംഗീ…!!! ഇങ്ങനെയൊക്കെ വായിൽ തോന്നിയത് വിളിച്ഛ് പറയാൻ ഇവൻ വഴിപോക്കനൊന്നും അല്ല….. നിന്നെ തല്ലാനും ശാസിക്കാനും അവകാശവും അധികാരവുമുയുള്ള നിന്റെ ഏട്ടനാ….. ഏട്ടൻ…..” “ഏട്ടനല്ലേ,,,, അല്ലാതെ എന്റെ അച്ഛനൊന്നും അല്ലല്ലോ…..???” വീറോടെ അമ്മയെ നോക്കി മുഖം വെട്ടിച്ഛ് അവള് പറഞ്ഞതും ദേവൂന്റെ ശബ്‌ദം ഉയർന്നിരുന്നു…. “നിമ്മി….!!!” ദേവു… “കിടന്ന് കാറണ്ട ആരും…..!!!!

നിമ്മി അമർഷത്തോടെ കയ്യുയർത്തി പറഞ്ഞ്‌ നിറ കണ്ണോടെ ഞങ്ങളെ നോക്കി… “എന്റെ,,,,,, എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ തല്ല് കൊള്ളേണ്ടി വരില്ലായിരുന്നു, ഇങ്ങനെ ദുഃഖിക്കേണ്ടി വരില്ലായിരുന്നു…. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ മറുത്തൊരക്ഷരം പറയാതെ നടത്തി തന്നേനെ…. ആരും ഇല്ലാണ്ട് ആയിപ്പോയി എനിക്ക്…… വിതുമ്പി കൊണ്ട് നിമ്മി എല്ലാരേയും നോക്കി കണ്ണീർ തുടച്ഛ് കൊണ്ട് പറഞ്ഞ് മുകളിലേക്ക് കോണി കയറി…. രണ്ട് സ്റ്റെപ്പ് കയറി താഴെ നിൽക്കുന്ന ഞങ്ങളെ അവളെ വാശിയോടെ നോക്കി….. ” എല്ലാരും കേൾക്കാൻ വേണ്ടി പറയാ… നിമ്മി ഒരു കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് ഞാൻ സ്നേഹിച്ച എന്നെ സ്നേഹിക്കുന്ന ആളെ ആയിരിക്കും… അതല്ല,, ഫോഴ്സ് ചെയ്ത് വിവേക് മായുള്ള കല്യാണം കഴിപ്പിക്കാനാണ് ഉദ്ദേശ്യമെങ്കിൽ നടക്കില്ല….
ഒരിക്കലും നടക്കില്ല….. “