18/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 54(1)

രചന – മഞ്ജിമ സുധി

എന്റെ കണ്ണീരിൽ കുതിർന്ന അവന്റെ കുർത്തയിൽ കണ്മഷി കൂടി പടർന്ന പാട് കാണേ എന്റെ കയും കാലും തളരുന്നു പോലെ തോന്നി….. വെപ്രാളത്തോടെ ചുറ്റും കണ്ണോടിച്ഛ് നിറയുന്ന കണ്ണോടെ പരവേശത്തോടെ അവനെ നോക്കികൊണ്ട് തന്നെ ഞാൻ ചുമരിലൂടെ പുറക്കിലേക്ക് ഉരഞ്ഞ് നീങ്ങി വേഗം അച്ഛന്റെ റൂമിലേക്ക് കയറി…. കൈ പുറക്കിൽ കെട്ടി ചുമരിൽ ചാരി നിന്ന് തല ചുമറിലേക്ക് മുട്ടിച്ഛ് ഞാൻ കണ്ണടച്ഛ് നിന്നു…. അവന്റെ നെഞ്ചിലെ ചൂട്, ആ വിയർപ്പിന്റെ ഗന്ധം വീണ്ടും വീണ്ടും എനിക്ക് ചുറ്റും നിറയുന്ന പോലെ തോന്നിയതും ഞാൻ താഴേക്ക് ഊർന്നിറങ്ങി കാലുകൾ കൂട്ടിപ്പിടിച്ഛ് മുഖം മുട്ടിനിടയിലേക്ക് പൂഴ്ത്തി…..

*എന്തിനാ സിദ്ധു….. എന്തിനാ വെറുതേ എന്നെ ഇങ്ങനെ സ്നേഹം കാണിച്ഛ് നീ കൊതിപ്പിക്കുന്നത്, മോഹിപ്പിക്കുന്നത്…???? വയ്യ എനിക്ക്… ഇനിയും വയ്യ….. എനിക്ക് പേടിയാ നിന്നെ…… നിന്റെ സ്നേഹത്തെ,,,, നിന്റെ കണ്ണുകളെ,,,,സാമിപ്യത്തെ,,,,, വാക്കുകളെ,,, വിളിക്കളെ,,, വെറുപ്പിനെ,, പകയെ….. അങ്ങനെ അങ്ങനെ നിന്നിലെ എല്ലാത്തിനോടും എനിക്ക് ഇപ്പോ പേടിയാണ്….!!!! നിന്നെ കാണുമ്പോ, നീ അടുക്കുമ്പോ എനിക്ക് എന്നെ പോലും പേടിയാ….!!!* അവള് പോയ് മറഞ്ഞ റൂമിലേക്ക് നോക്കി മരവിച്ഛ് നിൽക്കവേ എന്റെ കണ്ണ് കലങ്ങിയിരുന്നു… അവളുടെ കൈപ്പിടിയിൽ ഞുളിവ്‌ വീണ കോളറിലും കണ്ണീരിൽ കുതിർന്ന് കരിമഷി പടർന്ന് ഷർട്ടിലേക്കും ഞാൻ കൈ ഓടിച്ചു… അവളിൽ നിന്ന് ഉതിർന്ന് വീണ കണ്ണീർ എന്റെ നെഞ്ചിൽ വീണപ്പോ ചുട്ട് പൊള്ളുന്ന പോലെ തോന്നി…

അവളുടെ അമ്മയുടെയും കുടുംബക്കരുടെയും അവഗണന അവളെ എത്രത്തോളം മുറിവേല്പിക്കുന്നുണ്ടെന് രണ്ടു ദിവസം കൊണ്ട് തന്നെ ഞാൻ മനസ്സിലാക്കിയതാണ്.. പെട്ടെന്ന് ചെറിയച്ഛൻ ഇടനാഴിയിലേക്ക് കടന്ന് വന്ന് വിളിച്ചതും ഞാൻ കണ്ണ് തുടച്ഛ് വേഗം മുറ്റത്തേക്കിറങ്ങി….. റൂമിന്റെ സൈഡിൽ ചുമര് ചാരി ഇരിക്കുമ്പഴാണ് ചെറിയമ്മ അകത്തേക്ക് കയറി വന്ന് അമ്മു നിന്നെ അന്വേഷിക്കുമുണ്ടെന്ന് പറഞ്ഞത്… സാരിതാലപ്പ് കൊണ്ട് കവിളും മുഖവും അമർത്തി തുടച്ഛ് കരിമഷി പടർന്നത് കൈ കൊണ്ട് തുടച്ചെടുത്ത് തലയിൽ തേച്ഛ് കൊണ്ട് ഞാൻ പതിയെ പന്തലിലേക്ക് ഇറങ്ങി… താലി കെട്ട് കഴിഞ്ഞതോണ്ട് അധികമാരും ഉമ്മറത്ത് ഉണ്ടായിരുന്നില്ല,, എല്ലാരും ഫുഡ് കഴിക്കാൻ പന്തിയിലേക്ക് പോയിരുന്നു…. പിന്നാമ്പുറത്തെ ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന അമ്മൂനേയും അവളെ ചെക്കനേയും കണ്ടപ്പോ ഇത് വരേ തോന്നിയ സങ്കടം ഞാൻ പോലുമറിയാതെ ഒരു ചെറിയ ചിരിയ്ക്ക് വഴി മാറിയിരുന്നു……

അല്ലെങ്കിൽ അച്ഛനെ പോലെ തന്നെയാ അമ്മു, എന്റെ മുഖത്തെ നേരിയ വാട്ടം പോലും അവൾക്ക് വേഗം മനസ്സിലാവും… നെറുകയിലെ സിന്ദൂരവും കഴുത്തിൽ തിളങ്ങുന്ന താലിയും അവളെ കൂടുതൽ സുന്ദരിയാക്കി…. സ്വന്തം അനിയത്തിയുടെ ചെക്കനെ ആദ്യയിട്ട് കാണുന്ന നിർഭാഗ്യവതിയായ ചേച്ചി…!!! മനസ്സിൽ ഓർക്കെ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി….. ഒരു ചിരിയോടെ അവരിലേക്ക് അടുക്കുമ്പഴാണ് അവർക്ക് അരികിൽ തൊട്ടടുത്ത നിൽക്കുന്ന ആളെ ഞാൻ ശെരിക്കും ശ്രദ്ധിക്കുന്നതും കൺ കുളിർക്കെ കാണുന്നതും….. എന്റെ മുഖത്തെ ചിരി സംശയത്തിനും അത്ഭുതത്തിനും വഴിമാറാൻ അധിക സമയം വേണ്ടി വന്നില്ല….

*”അബി……”* പണ്ടെങ്ങോ കേട്ട് മറന്ന ആ പേര് ഒരു വിറയലോടെ നാവിൽ നിന്ന് ഉതിർന്ന വീണപ്പഴേക്കും ഞാൻ പോലുമറിയാതെ എന്റെ കാലുകൾ നിശ്ചലമായിരുന്നു… അപ്പോഴേക്കും ഞെട്ടി തരിത്തു നിൽക്കുന്ന എന്റെ അടുത്തേക്ക് അമ്മു ഓടി വന്ന് എന്റെ കൈ പിടിച്ചു വലിച്ചോണ്ടു പോയി ഫോട്ടോ എടുക്കാൻ തുടങ്ങി…. അവളെ കൂടെ നിന്നും, അവരെ രണ്ട് പേരുടെ നടുക്ക് നിന്നും, കെട്ടിപ്പിടിച്ചും, ഉമ്മ വെച്ചും ചാഞ്ഞും ചരിഞ്ഞും അങ്ങനെ അങ്ങനെ പല തരത്തിൽ വിധത്തിൽ ഫോട്ടോ ക്യാമറമാനെ കൊണ്ട് പറഞ്ഞ് എടുക്കുമ്പോഴും ഞാൻ അമ്പരപ്പോടെ അബിയെ തന്നെ നോക്കി നിന്നു….

അബി…!!!!!! അബി എന്താക്കും ഇവിടെ…??? ഇനി അതുലിന്റെ വല്ല റിലേക്റ്റീവോ മറ്റോ ആയിരിക്കോ….?? അബിയ്ക്ക് ഒരു അനിയൻ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്… ന്റെ കൃഷ്ണാ,,,, അതുൽ ഇനി….അബീടെ….??? ന്റെ ഭഗവാനേ ഞങ്ങളെ പരീക്ഷിച്ചു മതിയായില്ലേ…??? ഞാൻ ചെയ്ത ഒരു തെറ്റിന് ഇനി ആരൊക്കെ ബലിയാടാവേണ്ടിവരും…!!!! അച്ഛൻ നരക്കിക്കുന്നത് പോരാഞ്ഞിട്ടാണോ ഇനി എന്റെ അമ്മൂന്റെ ജീവിതം കൂടി…!!!!! ഇനി അഥവാ അതുൽ അബിയുടെ അനിയൻ ആണെങ്കിൽ ഞാൻ കാരണം അവർക്കുണ്ടായ അപമാനത്തിനും നാണകേട്ടിനും പകരമായി ഞങ്ങളെ കുടുംബത്തിൽ നിന്ന് തന്നെ ഒരു കല്യാണം കഴിച്ഛ് പ്രതികാരം വീട്ടാൻ വേണ്ടിയായിരിക്കോ ഈ കല്യാണം….?? ഭഗവാനേ,,,,, ന്റെ ജീവിതം തകർതതൊന്നും പോരെ നിനക്ക്….?? ഇനി ന്റെ അനിയത്തീന്റെ കണ്ണീർ കൂടി കാണണോ…??? പെട്ടെന്ന് അബി മുന്നിൽ വന്ന നിന്ന് വിരൽ ഞൊടിച്ചതും ഞാൻ ഞെട്ടി ഉണർന്നു പേടിയോടെ അവനെ നോക്കി….

അപ്പോഴേക്കും അമ്മുവും അതുലും കുറച്ചു അപ്പുറത്തേക്ക് മാറി ഫോട്ടോ എടുക്കുന്നതിൽ ബിസിയിരുന്നു…. നെഞ്ചിലേക്ക് രണ്ടു കയ്യും കെട്ടി കുറച്ഛ് പുച്ഛം കലർന്ന ദേഷ്യത്തോടെ അബി എന്നെ അടിമുടി നോക്കി… “ഹാ,,,, ആരായിത്….???? എന്താടോ,,,ഓർമ്മണ്ടോ ഈ മുഖം..??? ഏയ്… I know,,,,,,,, അങ്ങനെ അത്ര പെട്ടന്ന് അനുരാധ സിദ്ധാർത്ഥ്ന്ന് മറക്കാൻ പറ്റുന്ന മുഖം അല്ലല്ലോ എന്റേത്,,, ല്ലേ…???? തന്റെ മുഖം കണ്ടാലറിയാം എന്നെ താനിവിടെ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല ന്ന്…. എന്തു ചെയ്യാനാ സ്വന്തം അനിയന്റെ കല്യാണത്തിന് ഏട്ടന് വരാതിരിക്കാൻ പറ്റോ…????” അവന്റെ ആ അവസാന വാക്കുകൾ ചെവിക്കൊണ്ടല്ല, ഹൃദയം കൊണ്ടാ ഞാൻ കേട്ടത്… അത്യധികം ശക്തിയുള്ള വലിയൊരു മിന്നൽ പ്രഹരമേറ്റ് പോലെ ഞാൻ അടിമുടി തറയ്ച്ഛ് നിന്ന് പോയി…..

അവൻ പറഞ്ഞു തീർന്നപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കിയിരുന്നു…. അമ്പരന്ന് പേടി കലർന്ന നിസ്സഹായതയോടെ ഞാൻ അവനെ നോക്കി വിറങ്ങലിച്ഛ് നിന്നു….. എന്നെ മാത്രം നോക്കുന്ന ആ കണ്ണുകളിൽ നിറഞ്ഞ പുച്ഛം എന്നെ നല്ലോണം പേടിപ്പിച്ചു… “അബി…. പ്ലീസ്……… ഞാൻ ചെയ്ത തെറ്റിന് എന്റെ അനിയത്തിയുടെ ജീവിതം തകർക്കരുത്…. എന്നോടുള്ള വാശി തീർക്കാനും ഞാൻ അന്ന് വിളിച്ചു വരുത്തി അപമാനിച്ചതിനും ഒക്കെയുള്ള ഒരുതരം പകരം വീട്ടൽ ആണ് ഈ കല്യാണത്തിന് പിന്നിൽ എങ്കിൽ,,,, പ്ലീസ് അബി അങ്ങനെ ചെയ്യരുത്…!!! ഞാൻ കാരണം ഉണ്ടായ മാനകേട്ടിന് എന്റെ അനിയത്തിയുടെ ജീവിതം വെച്ഛ് പന്താടരുത്….. വെറും പാവാ,, അവള് ഒരുപാട് പ്രതീക്ഷ വെച്ചിട്ടുണ്ട്, സ്നേഹിക്കാൻ മാത്രേ അറിയൂ….

ഞാൻ കാരണം ഉണ്ടായ തകർച്ചയിൽ നിന്ന് തന്നെ അമ്മയും അമ്മുവും ഒക്കെ ഇപ്പഴാ ഒന്ന് കരകേറിയത്, വീണ്ടും അത്തരത്തിൽ തന്നെയുള്ള ഒരുതകർച്ച താങ്ങാൻ കഴിയില്ല,,, അതിനും കൂടിയുള്ള ശേഷി ഇവിടെ ആർക്കും ഇല്ല…… തനിക്കും തന്റെ കുടുംബത്തിനും ദേഷ്യവും വാശിയും പ്രതികാരവും പകയും ഒക്കെ എന്നോടല്ലേ,, ഞാൻ നിന്ന് തരാ, തല്ലാനോ, കൊല്ലാനോ, തിന്നാനോ, പച്ചയ്ക്ക് കത്തികാനോ അങ്ങനെ എന്തിന് ആണെങ്കിലും ഒരു വിരൽ പോലും അനക്കാതെ ഞാൻ ഏറ്റോളാ…. എല്ലാരുടേയും മുന്നിൽ വെച്ഛ് ഞാൻ തന്റെയും കുടുംബക്കരുടെയും ഒക്കെ കാല് പിടിക്കാൻ വരെ ഞാൻ തയ്യാറാ… പക്ഷേ,,, എന്റെ അനിയത്തിന്റെ ജീവിതം ഇതിലേക്ക് വലിച്ചിഴക്കരുത്, ഇതിന്റെ പേരിൽ നശിപ്പിക്കരുത്….. പ്ലീസ്……!!!!! ഞാൻ തന്റെ കാല് പിടിക്ക്യാ..!!!!” അവന്റെ മുന്നിൽ കൈകൂപ്പി പൊട്ടിക്കരഞ്ഞ് കാല് പിടിക്കാൻ എന്നോണം മുട്ടുകുത്തി നിലത്തേക്ക് ഊർന്ന് ഇരുന്നതും അബി വെപ്രാളത്തോടെ എന്റെ അടുത്തേക്ക് വന്ന് നിന്നു….

“അയ്യോ,,,,,, എടോ….. ഛേ… എന്തായിത്…..????? താൻ എന്താ ഈ കാണിക്കുന്നത്…..???എന്തൊക്കെയാ ഈ പറയുന്നത്….??? പ്ലീസ്… എണീറ്റെ…. ആരെങ്കിലും കണ്ടാ എന്താ വിചാരിക്കാ…??? പ്ലീസ് എണീക്ക്…” കരച്ചിലടക്കി പിടിച്ഛ് ഞാൻ എണീറ്റ് നിന്നപ്പഴേക്കും കുറച്ഛ് മാറി കിടന്ന ഒരു കസേര അബി എനിക്കായ് നീക്കിയിട്ടിരുന്നു…. കിതപ്പോടെ രണ്ട് കൈകൊണ്ടും തല താങ്ങി ഞാൻ കസേരയിലേക്ക് കുനിഞ്ഞിരുന്നു…. അവിടെ ചുറ്റും ഓടി കളിക്കുന്ന ഒരു മോനോട് ഒരു ഗ്ലാസ് വെള്ളം വരുത്തിച്ഛ് ഒരു കസേര എന്റെ മുന്നിലേക്ക് ഇട്ട് അതിൽ ഇരുന്ന് കൊണ്ട് അവൻ വെപ്രാളത്തോടെ എനിക്ക് നേരെ ആ വെള്ളം നീട്ടി….. “കുടിയ്‌ക്ക്… താൻ വല്ലാതെ കിതയ്കുന്നുണ്ട്…കുടിയ്‌ക്ക്….????” വിറയ്ക്കുന്ന കയ്യോടെ ഗ്ലാസ് വാങ്ങി വെള്ളം കുടിക്കുമ്പോ ഞാൻ ഒരുപാട് ദഹിച്ചിരുന്നു…

വായിലെ ഒരു തുള്ളി ഉമിനീര് പോലും ഇല്ലാതെ വറ്റി വരണ്ട് പോയിരുന്നു…. ആ ഒരു ഗ്ലാസ് വെള്ളം മതിയാവാത്തെ ഞാൻ വീണ്ടും വീണ്ടും ഉമിനീര് അവശതയോടെ ഇറക്കി കൊണ്ട് അബിയെ ദയനീയമായി നോക്കി…. “ഞാൻ വെറുതെ തമാശയ്ക്ക്,താനെ ഒന്ന് പേടിപ്പിക്കാൻ വെറുതെ പോസ് ഇട്ട് വലിയ ഡയലോഗ് കാച്ചിയതല്ലേടോ…??? എഡോ,,,,, താനിങ്ങനെ കരയല്ലേ പ്ലീസ്….. ദേ നോക്ക്,,,, ആൾക്കാരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിട്ടുണ്ട് ട്ടോ…?? താൻ കണ്ണ് തുടയ്ക്ക് ഇങ്ങനെ കരയല്ലേ….പ്ലീസ്…..” ഒരു നിറഞ്ഞ ചിരിയോടെ സൗമ്യമായി യാചിക്കുന്ന പോലെ അവൻ പറഞ്ഞതും പെയ്ത തീരാത്ത കണ്ണീർ അമർത്തി തുടച്ഛ് ഞാൻ ചുറ്റും നോക്കി… അബി പറഞ്ഞത് ശെരിയാണ് ഫുഡ് കഴിച്ഛ് വന്നിരിക്കുന്ന അധിക പേരും എന്നെയും അവനെയും മാറിമാറി സംശയ ധൃഷ്ടിയോടെ നോക്കുന്നുണ്ടായിരുന്നു….

അത് കണ്ടതും ഞാൻ അബിയെ നോക്കി ചിരിക്കാൻ ശ്രമിച്ചു…. “ഹോ… ഇപ്പഴാ ശ്വാസം നേരെ വീണത്…..” നെഞ്ചിൽ കൈ വെച്ഛ് കസേരയിലേക്ക് ചാരി ഇരുന്ന് അബി ആശ്വാസത്തോടെ പറഞ്ഞു….. “എടോ… തനെ ഒന്ന് ഞെട്ടിക്കാൻ നോക്കിയതാ, എന്നിട്ട് ഇപ്പൊ തന്നേക്കാൾ ഞെട്ടിയതും പേടിച്ചതും ഞാനാ…… ഹമ്മേ……!!!! കുറച്ചൂടെ താൻ കരഞ്ഞിരുനെങ്കിൽ എല്ലാരും കൂടെ എന്നെ പഞ്ഞികിട്ടേനെ… അറിയോ…..???? അമ്മേ….!!!!!!!! ഹല്ല,,,, താനെന്തൊക്കെയാ പറഞ്ഞത്…വാശിയോ…? പ്രതികരോ…? ആർക്ക്…? ആരോട്..?എന്തിന്..?” എന്നെ നോക്കി അത്ഭുതത്തോടെ ചിരിച്ഛ് കൊണ്ട് അവൻ ചോദിച്ചത് കേട്ട് കരച്ചിൽ അടക്കി പിടിച്ഛ് ഞാൻ അവനെ നിറ കണ്ണുകളോടെ നോക്കി…. “ആം….ആം സോറി അബി…!!! എല്ലാം കൂടി,,,,, എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല…. അതുൽ അബിയുടെ അനിയൻ ആണെന്ന് എനിക്കറിയില്ലായിരുന്നു…

പെട്ടന്ന് ഇങ്ങനെയൊക്കെ കാണുകയും കേൾക്കുകയും ചെയ്തപ്പോ ഞാൻ കരുതി അബി എന്നോടുള്ള ദേഷ്യം തീർക്കാൻ അനിയനെകൊണ്ടു എന്റെ അനിയത്തിയെ…… ആം സോറി…. ഞാൻ കാരണം എന്റെ അമ്മൂന്റെ ജീവിതം കൂടി തകരാൻ പോവാണെന് തോന്നിയപ്പോ ഞാൻ അറിയാതെ… ആം സോറി,,,,ആം റിയലി സോറി…..!!!! അന്ന് താനോടൊന്ന് സോറി പറയാം പോലും എനിക്ക് കഴിഞ്ഞില്ല… ശെരിക്കും ഞാൻ തനേയും വീട്ടുകാരെയും വിളിച്ചു വരുത്തി അപമാനിച്ച പോലെ ആയിരുന്നില്ലേ…..?? സോറി… എന്റെ നിവൃത്തി കേട് കൊണ്ടാ ഞാൻ…… എന്നോട് ക്ഷമിക്കണം… പൊറുക്കണം… അതിന്റെ ദേഷ്യം എന്റെ പാവം അനിയത്തിയോട് കാണിക്കരുത്…. പ്ലീസ്…!!!!” ” ദേ,,,,, പിന്നേം……!!!!! താൻ എന്തൊക്കെയാഡോ ഈ പറയുന്നത്…

സത്യം പറഞ്ഞാൽ തന്നെ കണ്ടൊരു താങ്ക്സ് പറയാൻ ഇരിക്കായിരുന്നു ഞാൻ… അതിന്റെ ഇടയ്ക്ക് താൻ വെറുതെ വാശി, പക, ദേഷ്യം ന്നൊക്കെ പറഞ്ഞ് ആ ഫ്ലോ കളഞ്ഞെന്ന് പറഞ്ഞാൽ മതീല്ലോ…????” അബി ചിരിയോടെ പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ എന്തിനെന്ന  മട്ടിൽ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി…. മുഖത്തെ ചിരി മായ്കാതെ തന്നെ അബി വീണ്ടും പറഞ്ഞ് തുടങ്ങി….. ” ആക്ച്വലി,,, നമ്മുടെ രണ്ടാളും കല്യാണം കഴിക്കുന്നതിൽ എനിക്ക് തീരെ താൽപ്പര്യം ഇല്ലായിരുന്നു… വീട്ടുകാരുടെ ഒറ്റ നിർബന്ധത്തിന് വഴങ്ങിയാണ് ഞാനന്ന് നിശ്ചയത്തിന് പോലും വന്നത്…. സത്യത്തിൽ മോതിരം മാറുന്നതിന്റെ തൊട്ട് മുമ്പ് പോലും ഞാൻ ആത്മത്രമായി ആഗ്രഹിച്ചിരുന്ന്, ആ നിശ്ചയം മുടങ്ങണം ന്ന്…!!!!! കാരണം…..????” കാരണം ന്ന് പറഞ്ഞ് നിർത്തികൊണ്ട് അബി ചുറ്റും നോക്കാൻ തുടങ്ങി…

രണ്ടാമത്തെ ട്രിപ്പ് കഴിഞ്ഞ് ഇറങ്ങിയ  ആൾകൂട്ടത്തിലേക്ക് ചാഞ്ഞും ചരിഞ്ഞും നോക്കി പുഞ്ചിരിയോടെ അവൻ ആരെയോ മാടി വിളിക്കുന്നത് കണ്ട ഞാനും ആ ദിശയിലേക്ക് തിരിഞ്ഞ് നോട്ടം പായിച്ചു… സ്റ്റെപ് ലെയർ കടിൽ വെട്ടിയ സ്വർണ നൂലുപോലെ തിളങ്ങുന്ന മുടി ഒഴുകനെ സൈഡ് എടുത്ത് ഒതുക്കിയ,മുന്നിലേക്ക് വീണ് കിടക്കുന്ന മുടിയിഴകൾ ചെവിയ്ക്ക് പിറകിലേക്ക് മാടി , ഉടുത്ത റെഡ് പട്ട് സാരിയുടെ പ്ലീറ്റ് കൈ കൊണ്ട് ഒന്ന് ഉയർത്തി പിടിച്ഛ് നിറഞ്ഞ ചിരിയോടെ ശ്രദ്ധയോടെ ഒരു പെണ്കുട്ടി കൂട്ടത്തിൽ നിന്ന് ഞങ്ങൾക്കരിക്കിലേക്ക് നടന്ന് വന്ന് നിന്നതും അബി എണീറ്റ് അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു…. കരുതലോടെ ഫുഡ് കഴിച്ചോ ന്ന് ചോദിച്ചതിന് അവളൊരു കൊച്ഛ് കുഞ്ഞിന്റെ കൊഞ്ചലോടെ തലയാട്ടുന്നത് കണ്ട് ചിരിയോടെ ഞാനും വേഗം എണീറ്റ് നിന്നു…..

അബി നിറഞ്ഞ ചിരിയോടെ അവളുടെ തോളിലൂടെ കയ്യിട്ട് ഒന്നൂടെ ചേർത്തു കൊണ്ട് എന്നെ നോക്കി അവളോടായ് ചോദിച്ചു….. “നിള… നിനക്ക് ഈ ആളെ മനസ്സിലായോ….????” പുഞ്ചിരിയോടെ അവളെന്നെ നോക്കി ആവേശത്തോടെ പറഞ്ഞു… “ഉവ്…ഉവ്…അനുവല്ലേ..???? അനുരാധ… അമ്മൂന്റെ ചേച്ചി…..!!! അല്ലേ…..???? ഞാൻ ഒരിക്കലും ഇയാളെ മറക്കില്ല….. എന്റെ അബിയെ എനിക്ക് കിട്ടാൻ കാരണം ഇയാളല്ലേ…. ഞാൻ എന്നും ഇയാളോട് കടപടിരിക്കും…” എന്റെ കൈ പിടിച്ചു കൊണ്ട് സന്തോഷത്തോടെ അവള് പറയുന്നത് സംശയം നിറഞ്ഞ ചിരിയോടെ ഞാൻ കേട്ട് നിന്നു,പിന്നെ അബിയെ നോക്കി…. “അനൂന് നിള പറഞ്ഞത് ഒന്നും മനസ്സിലായില്ല അല്ലേ…??? ഇതെന്റെ ഭാര്യയാടോ…. നിള…. നിളാ അബിനാഥ്…. actually,,,,,,, ഞാനും നിളയും തമ്മിൽ കോളേജ് കാലം തൊട്ടേ ഇഷ്ടത്തിലായിരുന്നു…

ആ കാര്യം എന്റെ വീട്ടുകാർക്കും കുടുംബക്കാർക്കും അറിയാവുന്നതും ആയിരുന്നു… ജാതി തട്ടിൽ നിളയുടെ ഫാമിലി ഞങ്ങളേക്കാൾ ഒരു തട്ട് താഴെയായി പോയതായിരുന്നു അമ്മാവന്മാർ കണ്ടെത്തിയ പ്രശ്നം…. എല്ലാം ഹരിച്ചും ഗുളിച്ചും അളന്നും നടത്തിയ നിശ്ചയം മുടങ്ങിയതോടെ എല്ലാരും എന്റെ സ്നേഹത്തെ അംഗീകരിച്ചു…. നിശ്ചയം പോലും നടത്താതെ രണ്ട് മാസം കൊണ്ട് തന്നെ നേരിട്ട് കല്യാണം അങ്ങ് നടത്തി തന്നു…. അതോണ്ട് എന്താ,,,, നൗ വീ ആർ വെയ്റ്റിംഗ് ഫോർ ഔർ ലിറ്റിൽ ജൂനിയർ…!!” നിളയുടെ വയറിൽ വാത്സല്യത്തോടെ തലോടി കൊണ്ട് അബി പറഞ്ഞത് കേട്ട് നിള എന്നെ ഒന്ന് നോക്കി ചിരിച്ചു അബിയുടെ കയ്യിൽ ചെറുതായി തല്ലി കൊണ്ട് നാണത്തോടെ അവന്റെ തോളിലേക്ക് തല ചായ്ച്ചു…

അവരുടെ ആ സന്തോഷം നിറഞ്ഞ ചിരിയിൽ ഞാനും പങ്കു ചേർന്നു… എന്റെ ജീവിതം കൊണ്ട് എനിക്ക് നഷ്ടം മാത്രേ കിട്ടിയുള്ളൂ എങ്കിലും പലരും ഹാപ്പിയാണ്… ഈ ജീവിതം കൊണ്ട് ആർക്കെങ്കിലും ഒരാൾക്കെങ്കിലും ഗുണം ഉണ്ടായല്ലോ,,,, വല്യ കാര്യം…!!!” “പിന്നെ എന്നോട് ഈ പറഞ്ഞതൊക്കെ പോട്ടെ,, കണ്ണനോട്…. ഹോ… സോറി… അതുലിനെ വീട്ടിൽ ഞങ്ങളെല്ലാരും കണ്ണൻ ന്നാ വിളിക്കാറ്…. അതോണ്ട്  അതുൽ ന്ന് നാക്ക് വഴങ്ങില്ല…. കണ്ണനോട്  ഒന്നും പറയല്ലേ…. അമ്മൂന്റെ ചേച്ചിയാണെന്നെന്നും നോക്കില്ല… അവനെ വില്ലനാക്കി ന്ന് പറഞ്ഞാൽ ചിലപ്പോ കൊന്ന് കളയും… കാരണം അവന് അത്രയ്ക്ക് ജീവനാ അമ്മൂനെ…. അവളെ മാത്രേ കെട്ടൂന്നും പറഞ്ഞു വീട്ടിൽ എന്നാ ബഹളമായിരുന്നു ന്ന് അറിയോ…???? വീട് അവൻ തലകീഴായി മറിച്ചിരുന്നു… തുടരും……