16/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 88 (2)

രചന – മഞ്ജിമ സുധി

ങ്ങളുടെ ഫുൾ ഫാമിലി പോരാതെ അനന്തൻ, അമ്മു, കണ്ണൻ, അജു, മീനു അങ്ങനെ ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ട കുറച്ചധികം പേരുക്കൂടി ഈ കൂട്ടത്തിൽ ഉണ്ട്…. ആദ്യം ഞങ്ങളെ ഓരോരുത്തരേയും ഒരുമിച്ച് കണ്ടതിന്റെ ഷോക്കിൽ മാറിമാറി നോക്കി അന്തം വിട്ട് വാ തുറന്ന് കുറേ നേരം സ്തംഭിച്ഛ് നിന്നെങ്കിലും പതിയെ ആ മുഖത്ത് സന്തോഷത്താൽ ചാലിട്ട കണ്ണീരോടെ അവള് ചിരിച്ചു……..

നിമ്മി അപ്പോ തന്നെ ‘ Happy birthday ‘ ന്ന് എഴുതിയ കോണ് പോലുള്ള തൊപ്പി അവളുടെ തലയിൽ വെച്ച് പിടിച്ഛ് എന്റെ അടുത്ത് കൊണ്ട് വന്ന് നിർത്തി…… ~~~~~~~~~~~~~~~~~~~~~~~~~ എന്താപ്പോ ഉണ്ടായേ… ആരാ ഇവിടെപ്പം പടക്കം പൊട്ടിച്ചേ ന്നുള്ള റീയാക്ഷൻ ആയിരുന്നു കുറച്ഛ് നേരത്തേക്ക്… ബർത്ത് ഡേ സോങ് കേട്ട് കണ്ണ് തുറക്കുമ്പോ എന്നെ പൊതിയുന്ന വർണ്ണ കടലാസുകളെയാണ് ആദ്യം ശ്രദ്ധിച്ചത്… പക്ഷേ മുന്നിൽ നിന്ന് കോറസ് പാടുന്ന ആൾക്കാരെ കണ്ട് എന്റെ കിളികളൊക്കെ പാറി പോയി…. അമ്മു, കണ്ണൻ, അപ്പു, അജു… ഇവരൊക്കെ… എപ്പോ… എങ്ങനെ… ഇവിടെ…? അവരെ നോക്കി അന്തം വിട്ട് നിൽകുമ്പഴാണ് ഹാളിലേക്ക് ശ്രദ്ധ പോയത്… വലിയ ഹാൾ മുഴുവൻ ബലൂൺസും വർണ്ണകടലാസും തോരണങ്ങളും ലൈറ്റ്സും കൊണ്ട് ഗ്രാൻഡ് ആയി ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്…. ഞാൻ ഒറ്റയ്ക്ക് ഉള്ളതും സിദ്ധുന്റെ കൂടെ നിൽക്കുന്നതുമായി ഒരു നൂറ് ഫോട്ടോ തൂങ്ങിയാടി കളിക്കുന്നുണ്ട്….. ഇത്രയും സമയം കൊണ്ട് എത്ര മനോഹരമായാണ് അലങ്കാരിച്ചിരിക്കുന്നത്…

ഞാൻ പോവുപ്പോഴുള്ള ഹാൾ ആണെന്ന് എഴുതി വെക്കണം….. നിറ ചിരിയോടെ എന്റെ മുന്നിൽ നിൽക്കുന്ന അനന്തേട്ടനേയും മീനുനേയും കണ്ണനേയും അമ്മുനേയും അജുനേയും ആമിയേയും നിമ്മിയേയും അപ്പുനേയും ഏട്ടത്തിയേയും അമ്മയേയും അമ്മന്മാരെയും ദേവുനേയും കണ്ടപ്പോ എനിക്ക് ചിരിക്കണോ കരയണോ ന്ന് പോലും അറിയാതെ നിന്നു…. കണ്ണിൽ നിന്ന് വെള്ളം നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും ചുണ്ടിൽ ചിരി നിറഞ്ഞ് നിൽക്കുന്നു…. എല്ലാരേയും നോക്കി ഞാൻ ചിരിച്ചോണ്ട് കരയുന്നത് കണ്ട് നിമ്മി ഓടി വന്ന് തൊപ്പി ബലമായി എന്റെ തലയിൽ ഉറപ്പിച്ഛ് വെച്ഛ് എന്നെ സിദ്ധുന്റെ അടുത്ത് കൊണ്ട് പോയി നിർത്തി… നിറഞ്ഞ കണ്ണോടെ ഞാൻ അവനെ നോക്കി…. “എന്റെ പൊട്ടിക്കാളിയുടെ ബർത്ത് ഡേ ഞാൻ മറക്കോ…..????”

പതുകെ എന്നെ നോക്കി സിദ്ധു ചിരിയോടെ പറഞ്ഞതും എനിക്ക് സന്തോഷവും സങ്കടവും സഹിക്കാൻ കഴിഞ്ഞില്ല, ഞൊടിയിടയിൽ അവനെ കെട്ടിപ്പിടിച്ഛ് ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…. ചുറ്റും നിന്ന് ഉയർന്ന ആരവങ്ങളും കളിയാക്കലുക്കളും മനപ്പൂർവ്വം കേട്ടില്ലന്ന് വെച്ഛ് പരസ്പരം കെട്ടിപ്പിടിച്ഛ് ഞങ്ങൾ നിന്നു….. ~~~~~~~~~~~~~~~~~~~~~~ “ഈ കേക്ക് ഒന്ന് കട് ചെയ്തിട്ട് നിങ്ങൾ എത്ര വേണെങ്കിലും കെട്ടിപ്പിടിച്ച് നിന്നോ….???” നല്ല സുഖത്തിൽ കെട്ടിപ്പിടിച്ചു നിൽക്കായിരുന്നു,,, അനന്തൻ മുള്ളാണി എല്ലാം കുളമാക്കി…!!!! അനന്തൻ പറഞ്ഞത് കേട്ട് അനു വേഗം വിട്ട് താഴേക്ക് നോക്കി നിന്നു…. ആമി കത്തിയെടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തതും അവള് ആമിയെ നോക്കി ദഹിപ്പിച്ചു…. ” എല്ലാം നിന്റെ കോന്തൻ കെട്ടിയോന്റെ പ്ലാനിങാ….. we are helpless dear…… എന്നാലും നിന്റെ പിറന്നാൾ ആഘോഷിക്കാൻ അങ്ങ് മലേഷ്യന്ന് ഇന്ന് രാവിലെ പറന്ന് എത്തിയ എന്റെ ഈ പാവം കെട്ടിയോൻ അവിഹിതം ഉണ്ടാക്കി കളഞ്ഞലോഡീ…. ദുഷ്ടേ…!!!!”

ആമി പറഞ്ഞത് കേട്ട് അനു അവളെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചതും എല്ലാരും കൂടി പൊട്ടി ചിരിച്ചു…. പിന്നെ എന്നെ രൂക്ഷമായി നോക്കി തലകുലുക്കി തരാട്ടോ ന്ന് മെല്ലെ പറഞ്ഞ് കത്തി നിൽക്കുന്ന ക്യാൻഡിൽസ് ഊതി കെടുത്തി അവള് കേക്ക് കട് ചെയ്തു തുടങ്ങിയതും ഞങ്ങൾ ക്ലാപ്പ് അടിച്ഛ് വിഷ് പാടി… ~~~~~~~~~~~~~~~~~~~~ എന്റെ ഒരു അടിപൊളി ക്യാൻഡിഡ് പിക് പ്രിന്റ് ചെയ്ത ഒരു വലിയ ചോക്ലേറ്റ് കേക്കായിരുന്നു…. കേക്ക് കട് ചെയ്ത് സിദ്ധു ന്ന് നേരെ നീട്ടിതും അവൻ അതിൽ നിന്ന് ഒരു കഷ്ണം മുറിച്ച് എനിക്ക് തന്നു.. അത് കഴിച്ഛ് ബാക്കി ഞാൻ അവന് നേരെ നീട്ടി…. പിന്നെ ഞാൻ തന്നെ എല്ലാർക്കും കേക്ക് മുറിച്ച് പ്ളേറ്റിലേക്ക് ആക്കി കൊടുത്തു…. എല്ലാർക്കും കൊടുത്ത പീസിൽ നിന്ന് പകുത്ത് ചെറിയ പീസ് എല്ലാരും എന്റെ വായിൽ വെച്ചു തന്നു…..

നിമ്മിയും ആമിയും മീനുവും എനിക്ക് കേക്ക് കൊണ്ട് താടിയും മീശയും വരയ്ച്ഛ് തന്നു… അമ്മയും ദേവുവും ഏട്ടനും എനിക്ക് ഗിഫ്റ്റ് തന്നു… അമ്മു വിഷ് ചെയ്യാതതിൽ ഞാൻ പിണങ്ങി നിന്നെങ്കിലും ഏട്ടൻ പറഞ്ഞിട്ടാന്ന് പറഞ്ഞു ചിണുങ്ങിയപ്പോ എനിക്ക് ചിരി വന്നു… അമ്മുന്റേയും കണ്ണന്റേയും വക ഉണ്ടായിരുന്നു ചെറിയൊരു ചെറിയൊരു ഗിഫ്റ്റ് പൊതി…. നിമ്മി ബോംബെയിൽ നിന്ന് വാങ്ങിട്ടാണ് പോന്നത്…. ഉച്ചയ്ക്ക് ഞങ്ങൾ എല്ലാരും കൂടി ഉണ്ടാക്കിയ അടിപൊളി സദ്യ കഴിച്ചാണ് എല്ലാരും പിരിഞ്ഞത്…. ഏട്ടനും മീനുവും പിറന്നാൾ ആഘോഷിക്കാൻ മാത്രല്ല വന്നത്… അടുത്ത മാസം അവരുടെ കല്യാണം ഫിക്സ് ചെയ്തത് വീട്ടിൽ വന്ന് ക്ഷണിക്കാൻ കൂടിയാ…. ഇവിടെ ഏട്ടന്റെ കുറേ ഫ്രൈണ്ട്സിനേയും റിലേറ്റിവ്‌സ്നേയും വിളിക്കാൻ ഉണ്ടെന്ന് പറഞ്ഞ് സദ്യ കഴിഞ്ഞതും അവര് രണ്ടാളും ഇറങ്ങാൻ നിന്നു….. ” ഡാ സിദ്ധു,,,, നീ വന്നില്ലെങ്കിലും വേണ്ടില്ല പക്ഷേ,,,, എന്റെ പെങ്ങളെ ഒരാഴ്ച മുന്നേ അങ്ങോട്ട് വിട്ടേക്കണം… കേട്ടല്ലോ….?????”

സിദ്ധുനെ നോക്കി താക്കീത് പോലെ ഏട്ടൻ പറഞ്ഞതും കോന്തൻ നെഞ്ച്‌വിരിച്ഛ് നിന്ന് എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു…… ” നിന്റെ പെങ്ങള് മാത്രല്ല അളിയനും ഒരാഴ്ച്ച മുന്നേ അവിടെ കാണും…!!!” മാസ്സ് ഡയലോഗിനൊന്നും ഒരു കുറവുംല്ല…. നടന്നാൽ മതി….!!!!!! വൈകുന്നേരം ആയപ്പോ തന്നെ അമ്മുവും കണ്ണനും ഇറങ്ങി…. ഇവിടെ അടുത്തെവിടെയോ കണ്ണന്റെ അച്ഛന്റെ പെങ്ങൾ ഉണ്ടത്രേ,,, കല്യാണം കഴിഞ്ഞിട്ട് ഇത് വരെ അവിടെ വിരുന്ന് പോയിട്ടില്ല അതോണ്ട് ഇന്ന് അവിടെ നിൽക്കാനാണ് പ്ലാൻ… നാളെയേ തിരിച്ഛ് പോക്കുള്ളൂ….. രാത്രി ഞാൻ അമ്മയെ വിളിച്ചിരുന്നു…. സപ്രൈസ് ബർത്ത് ഡേ സെലിബ്രേഷന്റെ കാര്യമൊക്കെ പറഞ്ഞപ്പോ അമ്മയ്ക്ക് വല്യ സന്തോഷം ആയി… അടുത്ത പിറന്നാളിന് ഞാനും വരുന്നുണ്ടെന്ന് നമ്മുക്ക് ഇതിലും അടിപൊളിയാക്കണം ന്ന് പറഞ്ഞാ കാൾ കട് ചെയ്തത്…. സിദ്ധു പിറന്നാൾ സെലിബ്രെഷന് അമ്മയേയും വിളിച്ചിരുന്നൂത്രേ….. ഫുഡ് കഴിച്ച് കിടക്കാൻ റൂമിലേക്ക് വന്നപ്പോ ബെഡിൽ ചിതറി കിടക്കുന്ന ഗിഫ്റ്റ് ബ്ലോക്‌സ് കാണ്ടപ്പഴാണ് ഇങ്ങനെ കുറച്ചെണ്ണം ഉള്ളത് ഓര്മവന്നത്…. വേഗം ഫ്രഷായി വന്ന് ആവേശത്തോടെ ബെഡിൽ ഇരുന്ന് ഓരോന്നായി പൊട്ടിക്കാൻ തുടങ്ങി…. ആദ്യം ദേവു തന്നത് പൊട്ടിച്ചു…. കണ്ടാൽ അറിയാം ജ്വല്ലറി ബോക്സ് ആണെന്ന്… കടലാസ് പൊട്ടിച്ഛ് മാറ്റി തുറന്നതും എന്റെ വാ തുറന്നതും ഒരുമിച്ചായിരുന്നു…. ലോക്കറ്റിൽ ലക്ഷ്മിദേവിയെ പണികഴിപ്പിച്ച അത്യാവശ്യം വലിയൊരു ആന്റിക്ക് ചെയിൻ…… ഒരുപാട് ചിത്ര പണിക്കളോട് കൂടിയ മാലയ്ക്ക് അത്യാവശ്യം വെയ്റ്റുണ്ട്…. വേഗം എടുത്ത് കഴുത്തിൽ അണിഞ്ഞ് കണ്ണാടിയുടെ മുന്നിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് ഷോ കാണിക്കുമ്പഴാണ് കോന്തൻ മാക്രി കയറി വന്നത്…..

അവൻ ലാപ്പിലേക്ക് തന്നെ കാര്യമായി നോക്കി ബെഡിൽ ചാരി ഇരിക്കുന്നത് കണ്ട് ഞാൻ ചുണ്ട് കോട്ടി, കണ്ണാടിയുടെ മുന്നിൽ നിന്ന് ബെഡിലേക്ക് നടന്ന് മാല പതുക്കെ ഊരി ബോക്സിൽ തന്നെ സെറ്റ് ചെയ്ത് വെച്ഛ് അമ്മ തന്ന കവർ പൊട്ടിച്ചു…. രണ്ട് പട്ടുസാരിക്കൾ ആയിരുന്നു…. ഒരു നീലയും, കരിഞ്ഞ പച്ചയും… ബോര്ഡറിൽ ഗോൾഡൻ കരയുള്ള ഒരുപാട് ത്രെഡ് വർക്കൊക്കെ ചെയ്തിട്ടുണ്ട്… എനിക്ക് ഒരുപാട് ഇഷ്ടായി…. ഏട്ടന്റെ കല്യാണത്തിന് ഉടുത്ത് തകർക്കാന്ന് മനസിൽ കണ്ട് നിവർത്തി ചുളിക്കാത്തെ അതുപോലെ മടക്കി വെച്ചു….. ഏട്ടൻ വാങ്ങിയത് പൊട്ടിച്ചപ്പോ അതിലൊരു വാച്ച് ആയിരുന്നു… എനിക്ക് വാച്ഛ് ഭയങ്കര ഇഷ്ടണെന്ന് ഒരിക്കൽ തറവാട്ടിൽ വെച്ഛ് മീനുനോട് പറഞ്ഞിരുന്നു,, അതാവും ഏട്ടൻ വാച്ച് വാങ്ങിയത്…. അതും ബ്ലാക്ക്‌ കളർ സ്ട്രാപ്പും ഉള്ളിലും ബ്ലാക്ക് കളർ ആയ, ഡേറ്റും മന്തും ഇയറും വരെ സെറ്റ് ചെയ്യാം….. നിമ്മി വാങ്ങിയതും ബോംബെ സ്റ്റൈൽ സാരിയായിരുന്നു…. മിന്നി കളിക്കുന്ന, ഒരുപാട് ചീകൻസി വർക്ക്‌സ് ചെയ്ത പോളിസ്റ്റർ ടൈപ്പ്… അമ്മുന്റെ ഒരു ഡാർക്ക് റെഡ്, ബ്ലാക്ക് കോംബോ ധാവാണി സെറ്റ് ആയിരുന്നു….. ധാവാണി കണ്ടപ്പോ അന്ന് അമ്പലത്തിൽ പോയതാ ഓര്മവന്നത്…. ചുണ്ടിൽ നിറഞ്ഞ ചിരിയോടെ ആ വൈകുനേരത്തിന്റെ ഓർമയിൽ ഞാൻ സിദ്ധുനെ നോക്കിയെങ്കിലും ഇടത്തേ കൈകൊണ്ട് താടിയുഴിഞ്ഞ് കാര്യമായി എന്തോ നോക്കുന്ന കോന്തനെ കണ്ട് എന്റെ ചിരി മങ്ങി…..

അവനെ നോക്കി പുച്ഛിച്ഛ് വാശിയോടെ എണീറ്റ് ഗിഫ്റ്റ് ഒക്കെ മടക്കി ഒതുക്കി വാർഡ്രോബ് തുറന്ന് ഒരു സൈഡിലേക്ക് വെച്ചു…. പൊതിഞ്ഞ പെട്ടിയും വർണ്ണകടലാസും മറ്റും പെറുക്കി കൂട്ടി സ്റ്റോർ റൂമിൽ കൊണ്ട് വെച്ച് തിരിക്കെ റൂമിലേക്ക് കയറിയപ്പഴാണ് എനിക്ക് ആ കാര്യം ഓര്മവന്നത്….. “എല്ലാരും ഓരോ ഗിഫ്റ്റൊക്കെ തന്നു….!!! എന്റെ കൃഷ്ണാ,,,,, എനിക്കും ഉണ്ടല്ലോ ഒരു കോന്തൻ കെട്ടിയോൻ….. ഒരു നാരങ്ങ മിട്ടായി പോട്ടെ ഒന്ന് വിഷ് എങ്കിലും ചെയ്യാ അങ്ങനെ അല്ലേ…..????” അവനെ ഇരുത്തി നോക്കി പതിയെ ബെഡിന്റെ അടുത്തേക്ക് നടന്ന് മുകളിലേക്ക് കയ്യുയർത്തി ഞാൻ പറഞ്ഞു…. “ആഹഹഹഹ്ഹ……… അതിനൊക്കെ ഒരു യോഗം വേണം മോളേ അനൂ…. നിനക്കത് ഇല്ലാണ്ട് പോയ്‌…..!!!!!!” ഞാൻ ഇത്രയൊക്കെ തൊണ്ടക്കീറി പറഞ്ഞിട്ടും എന്തെങ്കിലും ഒരു കൂസൽ ഉണ്ടോന്ന് നോക്കിക്കേ…???? കോന്തൻ കണാരൻ…!!!! “ഇങ്ങനെയൊരു ക്ണാപ്പനെ ആണല്ലോ കൃഷ്ണാ,,, നീ എനിക്ക് തന്നത്….???? ദേ കണ്ടില്ലേ എത്രയൊക്കെ പറഞ്ഞിട്ടും വല്ല കുലുക്കവും ണ്ടോന്ന് നോക്കിക്കേ…??? മിക്കവാറും ആ ലാപ്പിന്റെ അന്ത്യം എന്റെ കയ്യോണ്ടായിരിക്കും….!!!!” ~~~~~~~~~~~~~~~~~~~~~~

അവള് എന്തൊക്കെയോ ചെല്ലി പെറുക്കുന്നത് കേട്ടും കേൾക്കാതെ ഭാവത്തിൽ ഞാൻ ഒന്നും മിണ്ടാതെ ലാപ്പിലേക്ക് നോക്കി ഇരുന്നു…. കുറേ നേരം അവിടെ നിന്ന് എന്നെ നോക്കി ദഹിപ്പിച്ഛ് ദേഷ്യത്തോടെ ചാടിക്കുത്തി വന്നൊരൊറ്റ കിടത്തം ആയിരുന്നു…. ഞാൻ ബെഡിൽ സൈഡിൽ ചാരി ഇരുന്ന് ഞാൻ തുള്ളി നിലത്ത് വീഴാഞ്ഞത് എന്റെ ഭാഗ്യം….!!!! ഇടയ്ക്കിടെ അവള് പതിയെ തിരിഞ്ഞ് നോക്കും, ഞാൻ ലാപ്പിലേക്ക് വീണ് കിടക്കുന്നത് നോക്കി പല്ല് കടിച്ഛ് ഞെരിപ്പിരിയോടെ മുഖം വെട്ടിച്ച് വീണ്ടും തിരിഞ്ഞ് കിടന്ന് എന്തൊക്കെയോ പിറുപിറുക്കും….. കുറേ കഴിഞ്ഞ് അവളെ അനക്കം ഒന്നും കേൾക്കാതെയായപ്പോ ഞാൻ മെല്ലെ ബെഡിൽ കൈകുത്തി ഏന്തി വലിഞ്ഞ് നോക്കി….. ഉറങ്ങി പൊട്ടിക്കാളി…..!!!!

ഒരു ചിരിയോടെ പതുക്കെ പറഞ്ഞ് ഞാൻ വീണ്ടും ലാപ്പിലേക്ക് ശ്രദ്ധിച്ചു… സമയം ഒരു 11.00, 11.30 ആവുന്ന വരേ വർക്ക് ചെയ്ത് ലാപ് മടക്കി വെച്ഛ് ഞാൻ അവളെ തട്ടി വിളിച്ചു….. “അനൂസേ…ഡാ…..എണീറ്റേ… നമുക്കൊരു സ്ഥലം വരെ പോകാ….????” തട്ടി വിളിച്ച എണീപ്പിച്ഛ് ഇരുത്തി ഞാൻ അവളോട് ചോദിച്ചതും പെണ്ണ് ഉറക്കച്ചടവോടെ ചിണുങ്ങി…. “ഒന്ന് പോ സിദ്ധു…. ഞാൻ ഇല്ല….. ഒരു വട്ടം പോയതിന് ഒരാഴ്ച്ചയാ ഞാൻ പനിച്ചു കിടന്നത്… ഇനിയും മരുന്ന് കുടിക്കാൻ ഞാൻ ഇല്ല….!!!!” കണ്ണ് പാതി തുറന്ന് കൈകൂപ്പി ഇത്രയും പറഞ്ഞു അവള് വീണ്ടും കിടക്കാൻ ചാഞ്ഞതും ഞാൻ അവളെ പിടിച്ച് നേരെ നിർത്തി കാര്യം പറഞ്ഞതും അവളുടെ മുഖം വിടർന്നു…. “സത്യം…..????”

“ആഹ് ഡീ പൊട്ടിക്കാളി…… വേണേ വേഗം ഫ്രഷ് ആയി വാ…!!!!” “ദാ… വന്നൂ….!!” ഇത്രയും നേരം ഉറക്കം തൂങ്ങി നിന്ന് പെണ്ണാണോ ഇപ്പോ ബാത്റൂമിലേക്ക് ഓടിയത്… അവളെ പോക്ക് കണ്ട് ചിരിച്ചോണ്ട് ഞാൻ ബെഡിൽ നിന്നിറങ്ങി വാർഡ്രോബിന്റെ അടുത്തേക്കും നടന്നു……!!!!! തുടരും…..