19/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 55(2)

രചന – മഞ്ജിമ സുധി

അവളോട് അടുക്കാൻ ശ്രമിക്കുമ്പോ രണ്ട് മനസ്സാ…. ഞാൻ എന്നെ തന്നെ ചതിക്കുന്ന പോലെ ഒരു തോന്നൽ…. മനസാക്ഷി കുത്തുന്ന പോലെ…. ഞാൻ കുറേ പറഞ്ഞതോണ്ടോ എന്തോ അനന്തൻ ഓകെ പറഞ്ഞു വീട്ടിലേക്ക് കയറി…. പുറത്ത് ഇരുന്നിട്ട് എനിക്കൊരു സമാധാനം ഇല്ല… കുറച്ചു കഴിഞ്ഞപ്പോ ഞാനും അവന് പുറക്കേ അകത്തേക്ക് കയറി… റൂമിലെ ജനൽ പിടിച്ചു പുറത്തേക്ക് നോക്കി ചാരി നിൽകുമ്പഴാണ് ഏട്ടൻ തൊട്ടടുത്ത് ഞാൻ നിൽക്കുന്ന പോലെ വന്ന് നിന്നത്.. “മ്മ്മം..????? എന്താ….. വിദൂരതയിലേക്ക് നോക്കി നിൽക്കുന്നത്….???” ഏട്ടന്റെ ചോദ്യം കേറ്റ് ഞാനൊന്ന് ചിരിച്ചു… “ഏയ്… ഒന്നുല്ല ഏട്ടാ വെറുതെ…..!!” “തലവേദന കുറഞ്ഞോ….?” ചരിഞ്ഞ് നിന്ന് നെറ്റിയിൽ കൈ വെച്ഛ് പരിശോധിച്ഛ് ഏട്ടൻ ചോദിച്ചതും ഞാൻ സൗമ്യമായി നോക്കി.. “മ്മ്മം….. അത് ഫുഡ് കഴിച്ചപ്പോ തന്നെ മാറി…..!!!” “മ്മ്മം… ഞാൻ പറഞ്ഞില്ലേ ഫുഡ് കഴിക്കാത്തതിന്റെ ക്ഷീണം തലയിലൂടെ വന്നതാ…..” “ആഹാ… പുതിയ തിയറി ആണല്ലോ…. ഡോക്ടർ അനന്തപത്മനാഭന്റെ വക ശാസ്ത്രത്തിന് ഒരു പൊൻതൂവൽ….” ഏട്ടനെ നോക്കി ഞാൻ കളിയായി പറഞ്ഞത് കേട്ട് ഏട്ടൻ  ഒന്നർത്തി മൂളി കുറുക്കെനെ എന്നെ നോക്കി…

“മ്മ്മം… വേണ്ട മോളേ കളിയാക്കണ്ട….” “ഏട്ടന് എന്നോട് എന്തോ കാര്യയിട്ട് പറയാം ഉണ്ട് അല്ലേ…???” അല്പനേരം ഞങ്ങൾക്കിടയിൽ നിന്ന് നിശബ്ദത ബേദിച്ഛ് കൊണ്ട് പുറത്തേക്ക് മിഴികൾ ഊന്നി ഞാൻ ചോദിച്ചതും ഏട്ടൻ ആശ്ചര്യത്തോടെ എന്നെ നോക്കി….. “ആഹ്…..നിനക്കെങ്ങനെ മനസ്സിലായി…..???” അന്തം വിട്ടുള്ള ഏട്ടന്റെ ചോദ്യം കേട്ട് ഞാൻ കൈ കെട്ടി ഏട്ടന് അഭിമുഖമായി ചിരിച്ചോണ്ട് തിരിഞ്ഞ് നിന്നു…… “അതിന് വട്ടിന്റെ ഡോക്ടർ ഒന്നും ആവണ്ട… സാധ മനുഷ്യനായൽ മതി…..” “നീ എനിക്കിട്ട് വെക്കാല്ലേ…..???? മനസ്സിലാവുന്നുണ്ട്…..!!!!!” ചെറിയ പിള്ളേരെ പോലെ എന്നെ ചിരിപ്പിക്കാൻ ചുണ്ട് പിളർത്തി തിരിഞ്ഞ് നിൽക്കുന്ന ഏട്ടനെ നോക്കി ഞാൻ വാ തുറന്ന് ചിരിച്ചു… “ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതാ ഏട്ടാ…. ഏട്ടൻ കാര്യം പറ…??” “ഞാനും സിദ്ധുവും നാളെ പോകും…..” പെട്ടന്ന് ഏട്ടൻ ഇത് പറഞ്ഞപ്പോ ഉള്ളിൽ ഒരു ആന്തൽ അങ്ങു കയറി, അത് വരെ നിറഞ്ഞ് നിന്ന് ചിരി നിമിഷം നേരം കൊണ്ട് അങ്ങോ ഓടിയൊളിച്ചു…..

എന്നാലും ഞാൻ ചിരി വരുത്തിച്ചു കൊണ്ട് ഞാൻ ഏട്ടനെ നോക്കാതെ പുറത്തേക്ക് നോക്കി വെറുതെ ഒന്ന് മൂളി…. പിന്നെ കുറച്ഛ് നേരത്തേയ്ക്ക് ഞാനോ ഏട്ടനോ ഒന്നും സംസാരിച്ചില്ല…. രണ്ടു പേരും ജനാലയിലൂടെ എങ്ങോട്ടോ നോക്കി നിന്നു…. പെട്ടന്നാണ് അമ്മ റൂമിലേക്ക് കയറി വന്നത്… ഏട്ടൻ അമ്മയെ നോക്കി ചിരിച്ചെങ്കിലും അമ്മ വല്യ താൽപ്പര്യം ഇല്ലാതെ ചിരിച്ഛ് വേഗം മുഖം വെട്ടിച്ഛ് അച്ഛന് മരുന്നെടുത്തു കൊടുത്തു തിരിച്ചു പോയി…. ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോ ഏട്ടൻ കുഴപ്പമില്ല എന്ന രീതിയിൽ കണ്ണടച്ചു കാണിച്ചു…. “അമ്മ…. അമ്മ അനൂനെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കാ….!!!! ഞാൻ പറയാം അമ്മയോട് കാര്യങ്ങളുടെ സത്യാവസ്ഥ….!!”

” വേണ്ട ഏട്ടാ….. അതിന്റെ ഒന്നും ആവിശ്യം ഇല്ലാ… ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല… എല്ലാം എന്റെ തെറ്റ് തന്നെയാ….. അന്ന് തന്നെ ഞാൻ എല്ലാം അമ്മയോടും അച്ഛനോടും തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ എന്റെ അച്ഛനിങ്ങനെ നരക്കിക്കേണ്ടി വരില്ലായിരുന്നു…. അമ്മ എന്നോട് ഇത്രത്തോളം അകലിലായിരുന്നു…. എട്ടനറിയോ,,,,, ഞങ്ങളെ രണ്ടാളേയും  അച്ഛനോ അമ്മയോ ഇന്നു വരെ ഒന്ന് നുള്ളിപോലും നോവിച്ചിട്ടില്ല… വേദനിപ്പിക്കുന്ന വിധത്തിൽ ചീത്ത പറഞ്ഞിട്ടില്ല, തല്ലിയിട്ടില്ല… അങ്ങനെയുള്ള എന്റെ അമ്മ എന്നെ ഇത്രയും കുത്തി നോവികണമെങ്കിൽ, ചീത്ത പറയണമെങ്കിൽ, അമ്മ എന്തു മാത്രം സഹിച്ചു കാണും, എത്രമാത്രം സങ്കടം ഉള്ളിലൊതുക്കുന്നുണ്ടാവും…. എത്രയും കാലം അവിടെയാണ് താമസിച്ചതെങ്കിലും ഞാൻ ഇവർക്ക് വേണ്ടിയാ ജീവിച്ചത്, ഇനിയും ഞാൻ അങ്ങനെ തന്നെ ജീവിക്കും… ഇവിടെ, എന്റെ അച്ഛന്റേയും അമ്മയുടേയും കൂടെ… അവരുടെ മകളായി, വെറും അനുരാധ നാരായണൻ മാത്രമായി…. അല്ലെങ്കിലും ഞാൻ ഇത്രയും കാലം അങ്ങനെത്തന്നെ അല്ലേ….” പറയാൻ വന്നത് പാതി നിർത്തി ഞാൻ പുറത്തേക്ക് നോക്കി….

“പക്ഷേ,,, അനൂ എനിക്ക്….” ഏട്ടാ വേണ്ട…!!! ഏട്ടൻ എന്താ പറയാൻ പോകുന്നതെന്ന് എനിക്കറിയാം… കഴിഞ്ഞ രണ്ട് കൊല്ലം നൽകാൻ പറ്റാതെ സ്നേഹം ഇനിയെങ്കിലും എന്റെ അച്ഛനും അമ്മയ്ക്കും വാരിക്കോരി കൊടുക്കണം എനിക്ക്…. ഒരു മകൾ എന്ന നിലയിലുള്ള എല്ലാ കടമയും ചെയ്യണം…… ഇനി എന്റെ ജീവിതത്തിൽ അതു മാത്രേ ഉള്ളൂ… അത് മാത്രം….. ഏട്ടൻ പോയി കിടന്നോള്ളൂ, ഞാൻ ബെഡ് ഒക്കെ വിരിച്ചിട്ടിട്ടുണ്ട്…. രാവിലെ പോകാൻ ഉള്ളതല്ലേ… വല്ലാത്ത ക്ഷീണം പോലെ,,,, ഞാനും കിടക്കട്ടെ…… കുറച്ചൂടെ കഴിഞ്ഞാൽ ചിലപ്പോ അമ്മ വന്ന് കിടക്കും…..”

അനു പറഞ്ഞതൊക്ക കേട്ട് നിൽക്കാൻ അല്ലാതെ എനിക്ക് തിരിച്ഛ് പറയാനോ കേൾക്കാനോ അവള് നിന്നു തന്നില്ല…. കട്ടിലിന്റെ അടിയിൽ നിന്ന് പായ വലിച്ചെടുത്ത് തറയിൽ വിരിക്കുന്ന അവളെ ഒന്ന് നോക്കി നിരാശയോടെ ഞാൻ പുറത്തിറങ്ങി… സിദ്ധുനോട് എന്ത് പറയും ന്ന് ആലോചിക്കുമ്പഴാണ് പുറത്ത് ഇടനാഴിയിൽ എല്ലാം കേട്ട് കൊണ്ട് ചുമര് ചാരി നിൽക്കുന്ന സിദ്ധു നെ ഞാൻ കണ്ടത്…. വേദനയോടെ നനവ് പടർന്ന് കണ്ണുകൾ സാരമില്ല ന്ന് രീതിയിൽ അടയ്ച്ഛ് ചിരിച്ഛ് കാണിച്ഛ് അവൻ റൂമിലേക്ക് നടക്കുന്നത് ഞാൻ നോക്കി നിന്നു….. ന്റെ ഭഗവാനേ ഇവരെ ഇങ്ങനെ നീറി നീറി ജീവിക്കാനാണോ നീ ഒന്നിപ്പിച്ചത്…..? അല്പം പോലും ദയ തോന്നുന്നില്ലേ നിനക്ക്…???? സത്യം പറഞ്ഞാൽ രണ്ടു പേർക്കും ഇടയിൽ കിടന്ന് നരകിക്കുന്നത് ഞാനാ…. ആരെ കൂടെയാ ഞാൻ നിൽക്കാ…….???? ആരെ കൂടെയാ ഞാൻ നിൽക്കേണ്ടത്…???ഇതിൽ ആരെ ഭാഗത്താ ശെരി….???? അറിയില്ല…..!!!!! ഉത്തരമില്ലാത്ത ചോദ്യങ്ങൾ…!!!!

രാവിലെ തന്നെ ഞാനും അനന്തനും കുളിച്ചു റെഡിയായി…. പ്രാതൽ ഒക്കെ കഴിച്ഛ് രാത്രി പാക്ക് ചെയ്ത വെച്ച ബാഗ് പിടിച്ഛ് ഞങ്ങൾ മുകളിൽ നിന്ന് പോകാനായി ഇറങ്ങിയത് അനൂന്റെ മുന്നിലേക്കായിരുന്നു…. ഉടുത്ത സാരിയുടെ മുന്താണി എല്ലാം കൂടി അരയിലേക്ക് കുത്തിയിറക്കി, ഈറൻ മുടി കെട്ടി വെച്ച തോർത്ത് വട്ടത്തിൽ ചുറ്റി കൊണ്ട് അവൾ കോണി കയറാൻ തുടങ്ങിയിരുന്നു…. “ഞാൻ അങ്ങോട്ട് വരായിരുന്നു….. ഇറങ്ങാറായോ….????” മുകളിലേക്ക് നോക്കി മുന്നിൽ ഇറങ്ങുന്ന അനന്തനെ കണ്ട് അവിടെ തന്നെ നിന്ന് ഒരു ചിരിയോടെ അവള് ചോദിച്ചത് കേട്ട് അവൻ ധൃതിയിൽ താഴേക്കിറങ്ങി നിന്നു…. “ആഹ്……. സമയം വൈകി…… ഇപ്പോ പുറപ്പെടല്ലേ ഉച്ചയ്ക്ക് എങ്കിലും ഞാൻ അവിടെ എത്തൂ… പിന്നെ എന്നെ  പാലക്കാട് ഇറക്കി, സിദ്ധു ന്ന് അവിടെ എത്തേണ്ടത് അല്ലേ…..???” “മ്മ്മം…. പ്രാതൽ കഴിച്ചോ….???” “ആഹ്… കഴിച്ചു….”

രാവിലെ  അവരെ നോക്കാൻ മുകളിലേക്ക് കയറാൻ തുടങ്ങുമ്പഴാണ് അവര് താഴേക്കിറങ്ങി വന്നത്…. ഏട്ടൻ എന്നോട് സംസാരിച്ചോണ്ട് തന്നെ കോലായിലേക്ക് നടന്നപ്പോ പുറകിൽ ഞാനും നടന്നു…. അമ്മയോട് പറയാൻ മറന്നെന്ന് പറഞ്ഞ് ഏട്ടൻ തിരിച്ഛ് അകത്തേക്ക് കയറാൻ നോക്കുമ്പഴാണ് അമ്മ പെട്ടെന്ന് പുറത്തേക്കിറങ്ങിയത്….. സിദ്ധു വേഗം ബാഗ് താഴെ വെച്ച് അമ്മയുടെ അടുത്തേക്ക് നടന്നു… “അമ്മേ ഞങ്ങൾ പോവാണ്….” “പോവുന്നത്  ഒക്കെ കൊള്ളം… പക്ഷേ,,, ഇതിനെ കൂടി കൊണ്ട് പൊയ്ക്കോണം…. ഇവളെ എനിക്ക് ഇവിടെ ആവശ്യമില്ല… ഇവളുടെ അച്ഛനും… അവിശ്യമുള്ളവൾ ഇന്നലെ കല്യാണം കഴിഞ്ഞു പോയി….!!!!!!” ദേഷ്യത്തോടെ ഇത്രയും പറഞ്ഞു അമ്മ അകത്തേക്ക് കയറി പോവുന്നത് കണ്ട് ഞാൻ തരിത്തു നിന്ന് പോയി കാരണം,, അമ്മയുടെ പക്കൽ നിന്നും ഇങ്ങനെയൊരു മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല…. അമ്മ പോയതും അടുത്ത നിൽക്കുന്ന അവളെ ഞാൻ നോക്കി…

പക്ഷേ അവൾ ഇതിലും കൂടുതൽ പ്രതീക്ഷിച്ച പോലെ ഒരു ചിരി അവളുടെ ചുണ്ടിൽ തങ്ങി നിന്നിരുന്നു… അനന്തൻ അവളുടെ കയ്യിൽ പിടിച്ചപ്പോ ഒരു പ്രശ്നവും ഇല്ലെന്ന രീതിയിൽ അവൾ കണ്ണടച്ച് കാണിച്ചു…. അവളെ കെട്ടിപ്പിടിച്ഛ് യാത്ര പറഞ്ഞ് കൊണ്ട് ആദ്യം അനന്തൻ മുറ്റത്തേക്ക് ഇറങ്ങി ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നു…. നേരത്തെ നിലത്ത് വെച്ച ബാഗെടുത്ത് പുറകെ ഞാനും മുറ്റത്തേക്ക് നടന്നു.. കോലയുടെ അറ്റത്ത്‌ നിൽക്കുന്ന അവളുടെ അടുത്തെത്തിയതും എന്റെ കാലുകൾ ഞാൻ പോലും അറിയാതെ നിന്നു,ഹൃദയ മിടിപ്പ് കൂടി….. അവള് എന്റെ മുഖത്തേക്ക് നോക്കാതെ തല കുനിച്ചു നിൽകുന്നത് കണ്ട്  ധൈര്യം സംഭരിച്ഛ് പോരുന്നോന്ന് ചോദിക്കാൻ വാ തുറന്നതും അവള് വേഗം അനന്തന്റെ അടുത്തേക്ക് നന്നിരുന്നു……. “ആഹ്,,,ഏട്ടാ… അ…..അമ്മയോടും ദേവൂനോടും ഞാൻ ചോദിച്ചൂന്ന് പറയണേ……” കുറച്ഛ് വെപ്രാളത്തോടെ അവള് അവനോട് പറഞ്ഞത് കേട്ട് ഞാൻ ചിരിയോടെ ചുണ്ട് കോട്ടി… എനിക്ക് അറിയാം എന്നെ അവോയ്ഡ് ചെയ്യാന്നാണ് അവള് ധൃതിയിൽ അനന്തന്റെ അടുത്തേക്ക് ഇറങ്ങിയത്.. “അയ്യോ,,,, ഞാൻ പറഞ്ഞില്ലേടാ.. ഞാൻ അങ്ങോട്ട് പോകില്ല… നീ സിദ്ധുനോട് പറ…..???”

പെട്ടന്ന് ഏട്ടൻ അങ്ങനെ പറഞ്ഞപ്പോ എനിക്ക് തിരിച്ചു പറയാൻ വാക്ക് കിട്ടിയില്ല… സിദ്ധു എന്തോ പറയാൻ തുടങ്ങുന്നത് കണ്ടപ്പോ ഒഴിഞ്ഞു മാറാൻ ഏട്ടനോട് എന്തെങ്കിലും പറയാമെന്ന് കരുതി പറഞ്ഞതായിരുന്നു പക്ഷേ,,, ഇതിപ്പോ…..??? മുറ്റത്ത് നിന്ന് പതിയെ തലയുയർത്തി കോലായിലേക്ക് നോക്കുമ്പോഴേക്കും സിദ്ധു ഇറങ്ങി എന്റെ അടുത്തൂടെ നടന്ന കാറിന്റെ കോ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിരുന്നു…. ഒന്നൂടെ യാത്ര പറഞ്ഞ് ഏട്ടൻ കാർ മുന്നോട് എടുത്തതും ഇതു വരെ അണിഞ്ഞ ചിരിയുടെ മൂടുപടം ഭേദിച്ച് കൊണ്ട് കണ്ണീർ ഒഴുക്കി തുടങ്ങിയിരുന്നു…. മുന്നോട്ട് പതിയെ നീങ്ങുന്ന കാറിലെ സൈഡ് മിററിലെ സിദ്ധു ന്റെ പ്രതിബിംബത്തിലേക്ക് നോക്കുമ്പോ എനിക്ക് കാഴ്ച്ച അവ്യക്തതമായിരുന്നു…. നിറയുന്ന കണ്ണുകൾ അടച്ച് തലകുനിച്ഛ് ആ മുറ്റത്ത് ഞാൻ നിന്നു….. പക്ഷേ,,, പെട്ടന്ന് മുന്നിൽ ആരോ ധൃതിയിൽ വന്ന നിൽക്കുന്ന പോലെ തോന്നിയതും പൊടുന്നനെ കണ്ണ് തുറന്ന് തലയുയർത്തി ഞാൻ നോക്കി…… *സിദ്ധു…..!!!* ഒന്ന് ഞെട്ടാനുള്ള സമയം പോലും തരാതെ, അവനെ കൺ നിറയെ കാണാനുള്ള അവസരം പോലും തരാതെ പൂഡടകം അവനെന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു….

ശ്വാസം പോലും വിലങ്ങി കൊണ്ട് ആ ഞെട്ടലിൽ നിന്ന് മുക്തയാവാത്തെ ഒരു പാവപ്പോലെ ഞാനവന്റെ കയ്ക്കുള്ളിൽ ഒതുങ്ങി മരവിച്ഛ് നിന്നു…. അവന്റെ ഹൃദയതാളവും ശ്വാസനിശ്വാസങ്ങളുടെ ഏറ്റക്കുറച്ചിലുകളും എന്റെ ശരീരത്തിലൂടെ ഞാൻ അറിഞ്ഞു.. അടർന്ന് മാറാൻ വിസമ്മതിച്ഛ് കൊണ്ട് ശരീരത്തേക്കാൾ ശക്തമായി, ഞങ്ങളുടെ ഹൃദയങ്ങൾ ഇറുക്കെ കെട്ടി പുണർന്ന് കൂടിച്ചേരുകയാണെന്ന് ആ സമയം എനിക്ക് തോന്നി…. അവന്റെ ഇറുക്കെയുള്ള കൈ പിടിക്കുള്ളിൽ ശരീരം നോവുമ്പഴും അവൻ ഒരിക്കലും വിട്ടാതിരുന്നെങ്കിൽ, ഈ നിമിഷം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നൊക്കെ ആത്മാത്രമായി ഞാൻ ആഗ്രഹിച്ചു പോയി…. സ്വാർഥ മോഹങ്ങളായതിനാൽ ആവണം കണ്ണുകൾ നിർത്താതെ നിറഞ്ഞൊഴുകികൊണ്ടിരുന്നു…..” ***”I love you…….!!!!”*** കാതോരം ഇത്രയും എനിക്കായ് മാത്രം മന്ത്രിച്ഛ് കൊണ്ട് എനിക്ക് മുഖം തരാത്തെ കാറ്റ് പോലെ അവൻ തിരിച്ചു കാറിന്റെ അടുത്തേക്ക് നടക്കുമ്പോ കേട്ടതും നടന്നതും വിശ്വസിക്കാൻ ആവാതെ ഞാൻ വിറങ്ങലിച്ഛ് നിന്ന് പോയിരുന്നു…. പൊടി പറത്തി മുന്നോട്ട് നീങ്ങുന്ന കാറിനെ നോക്കി നിർവികാരതയോടെ  ഞാൻ നിന്നു….. തുടരും….!!