16/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 65 (1)

രചന – മഞ്ജിമ സുധി

ഒരു ചിരിയോടെ ധൈര്യത്തോടെ ഞാൻ ഇത് പറയുമ്പോ ആ മുഖത്തൊരു നിരാശ പ്രകടമായിരുന്നു…. എങ്കിലും ഒരു ചിരിയോടെ അവളത് ഉൾക്കൊണ്ടു…. ഇന്നലെ രാത്രി തന്നെ അവളോട് സംസാരിക്കാൻ ഞാൻ ട്രൈ ചെയ്‌തെങ്കിലും കഴിഞ്ഞില്ല…. ഇന്നാണ് ഹൽദി ഫങ്ഷൻ… രാവിലെ തന്നെ അതിന്റെ ഒരുക്കത്തിലാണ് എല്ലാരും…. വീട് മൊത്തം റിലക്ടീവ്സിന്റെ ബഹളം ആണ്…. അച്ഛന്റെ ഫാമിലിയിലേയും അമ്മേന്റെ ഫാമിലിയിലേയും ചേച്ചിമാരും, അവരുടെ ഫാമിലിയും, കസിൻസും ചെറിയമ്മമാരും വെല്യമ്മമാരും, ചെറിയച്ചനും വെല്യച്ഛനും മാമ്മനും ഒക്കെ രണ്ടു ദിവസം മുമ്പ് തന്നെ ഹാജർ ആയിട്ടുണ്ട്…. രാവിലെ മുതൽ ആ കൂട്ടത്തിൽ ഒക്കെ ഞാൻ അവളെ തിരഞ്ഞെങ്കിലും ഇടയ്ക്കും വിടയ്ക്കും നിഴല് പോലെ കണ്ടതല്ലാതെ നല്ലോണം ഒന്ന് കാണാൻ കഴിഞ്ഞില്ല….പിന്നെ കല്യാണ തിരക്കിൽ  ഞാനും ബിസിയായി….

ഇന്നലെ രാത്രി  ആമി ഓരോന്ന് പറഞ്ഞിരുന്നു എന്റെ മൂഡ് ശെരിയാക്കാൻ നോക്കിയെങ്കിലും ഞാൻ ഒന്നിലും വലിയ താല്പര്യം കാണിക്കാതെ ഒതുങ്ങി മാറി നിന്നു… അത് ശ്രദ്ധിച്ഛ് ആമിയും ഏട്ടനും കൂടി ഇന്നത്തെ ഹൽധിയുടെ എല്ലാ അറേജ്മെന്റ്‌സും എന്നെ ഏൽപ്പിച്ചു നല്ല മുട്ടൻ പണി തന്നു….. ഞാൻ കുറേ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും കാര്യം ഉണ്ടായില്ല…. ഗസ്റ്റ് റൂ ഒക്കെ ഫിൽ ആയതോണ്ട് ഞാൻ ഇന്നലെ നിമ്മിയുടെ കൂടെ അവളെ റൂമിലാ കിടന്നത്… എന്താ ഏട്ടന്റെ റൂമിൽ കിടക്കാത്തതെന്ന് അവളോ, ഞാൻ ഇവിടെ കിടന്നോട്ടെ, ന്ന് ഞാനോ ചോദിച്ചില്ല…. അല്ലെങ്കിൽ ഇങ്ങനെ എന്തെങ്ങിലും കണ്ടല്ലോ കേട്ടല്ലോ കുത്തി കുത്തി സംശയം ചോദിക്കുന്നവളാ…. കല്യാണത്തിന്റെ എക്‌സൈറ്റ്മെന്റിലും സന്തോഷത്തിലും വിട്ട് പോയതാവും, അതോ ഇനി അവളെല്ലാം അറിഞ്ഞ് കാണോ…???എന്തായാലും നന്നായി…. വൈകുന്നേരം ആണ് ഹൽദി പ്രോഗ്രാം സ്റ്റാർട്ട് ചെയ്യുന്നതെങ്ങിലും രാവിലെ തന്നെ ഞാൻ ഹൽധിയുടെ കാര്യങ്ങൾ ഓരോന്നായി സെറ്റ് ചെയ്യാൻ തുടങ്ങി…

ഹാളും, ഡെക്കറേഷനും, ഡ്രെസ്സും, മഞ്ഞളും, അങ്ങനെ പരിപാടി കുറെ ണ്ടല്ലോ… എന്റെ ഒപ്പത്തിന് ഒപ്പം തന്നെ സപ്പോർട്ട് ആയി ക്യാറ്ററിങ് ടീം ഉള്ളതോണ്ട് ഞാൻ പറഞ്ഞ് കൊടുത്താൽ മാത്രം മതി ബാക്കി അവരങ്ങ് അറേജ് ചെയ്ത് സെറ്റ് ചെയ്തോളും….. ഞാൻ ഗൂഗിളിലും യൂ ട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ കുറേ സേർച്ഛ് ചെയ്ത ഹാൾ സെറ്റ് ചെയ്യാനുള്ള ഒരു അടിപൊളി മോഡൽ തപ്പിയെടുത്ത് ടീമിനെ പറഞ്ഞ് സെറ്റ് ആകുമ്പഴാണ് നിമ്മി ഹൽദിക്ക് ഇട്ടാൻ വാങ്ങിയ ഡ്രസ് ഇഷ്ടായില്ല വേറെ വാങ്ങണം ന്നും പറഞ്ഞ് വന്നത്…. ഞാൻ അത് മതി , കൊള്ളാം, രസണ്ട് ന്നൊക്കെ ആവുന്നത് പറഞ്ഞെങ്കിലും പെണ്ണിന്റെ തലയിൽ അതൊന്നും കേറിയില്ല മാത്രല്ല, വേറെ വാങ്ങണം അതിന് ഞാൻ തന്നെ കൂടെ പോണം ന്ന് നൂറേ നൂറിൽ നിന്നു…. ആ പെണ്ണിന് അല്ലെങ്കിലും എല്ലാം അവസാന നേരത്താ, ഏനാന്താ, കൊഞ്ചലാ, എന്നൊക്കെ പറഞ്ഞ് അമ്മ രംഗത്തിറങ്ങിയതും ഞാൻ കുഴപ്പില്ല, ഞങ്ങൾ വേഗം പോയി വാങ്ങീട്ട് വരാന്ന് പറഞ്ഞ് ഞാൻ അത് സോൾവാക്കി…

ടീമിനോട് സെറ്റ് പറഞ്ഞ് കൊടുത്ത് ഞാനും അവളും കൂടി ടൗണിലേക്ക് ഇറങ്ങി…. റിലേക്റ്റീവ്സും കസിൻസിനും ഒക്കെ ഡ്രസ് ആൾറേഡി എടുത്തോണ്ട് നിമ്മിയ്ക്ക് മാത്രം വാങ്ങാനുണ്ടായിരുന്നുള്ളൂ…. ഞങ്ങളെ തന്നെ മാളിലെ ബ്രൈഡൽ സെക്ഷനിൽ കയറി ഒരു ഹെവി ലുക്ക് തോന്നുന്ന സിംപിൾ ആയ ഒരു ലഹങ്ങ നിമ്മി ചൂസ് ചെയ്തു…. കട്ടിയുള്ള ബോർഡർ ഉപയോഗിച്ച് ഹാൻഡ് എംബ്രോയിഡറിട്ടതും പ്ലെയിൻ ബ്ലൗസുമായി ജോടിയാക്കിയതുമായ ലളിതമായ ലെഹെങ്ക… എനിക്കും അത് ഒരുപാട് ഇഷ്ടമായി… അധികം സ്റ്റോണ് വർക്ക് ഒന്നും ഇല്ല…. ബോട്ടം നെക്കഡ് ആയിട്ടുള്ള കഴുത്തിൽ വട്ടത്തിൽ വലുതും ചെറുതുമായ മിറർ വർക്ക് ചെയ്ത സിംപിൾ ബ്രൗസും, യെല്ലോ കളറിൽ ചെറിയ വട്ടത്തിൽ റെഡ് ത്രെഡ് വർക്ക് ഡിസൈൻ ചെയ്ത ലഹങ്കാ… ഫാബ്രിക് ഒരു മെഷീൻ വർക്ക് എംബ്രോയിഡറിയായതിനാൽ വിലയേറിയതായി തോന്നും, പഞ്ചാബി സ്റ്റൈൽ ഡ്രസ് ആണെന്ന് ആ സെയിൽ ഗേൾ പ്രത്യേകം പറഞ്ഞു…

ഏതായാലും വന്ന സ്ഥിതിയ്ക്ക് ഹൽദിയ്ക്ക് വേണ്ട ബാക്കി സാധനങ്ങൾ കൂടി ഞാൻ വാങ്ങി… ഫ്രൈയിംസ്, ഗ്ലാസസ്, പോപ്പേർഴ്‌സ്, അങ്ങനെ അല്ലറ ചില്ലറ പർച്ചേസ് ഒക്കെ കഴിഞ്ഞു ഉച്ചയോട് അടുത്തിരുന്നു വീട്ടിൽ എത്തിയപ്പോ… ഭാഗ്യത്തിന് ഞാൻ എത്തുമ്പോഴേക്കും  കാറ്ററിങ് ബോയ്‌സ് എല്ലാം ഞാൻ പറഞ്ഞപ്പോലെ തന്നെ സെറ്റ് ആക്കിയായിരുന്നു…. ഡൈനിങ് ഹാളിലെ ഒരു കോർണറിലെ സോഫ് സെറ്റ് മാറ്റി അവിടെയാണ് എല്ലാം സെറ്റാക്കിയത്…വലിയ ഹാൾ ആയതോണ്ട് നല്ല വലുപ്പത്തിൽ എല്ലാർക്കും നിൽക്കാനും കളിക്കാനും മറ്റും പാകത്തിന് അറേജ് ചെയ്ത് വെച്ചിട്ടുണ്ട്…. നിമ്മി ഇരിക്കുന്ന സ്ഥലത്തിന് ചുറ്റും ചെറിയ ആർച്ഛ് രൂപത്തിൽ വലിയ കണ്ണാടികൾ വെച്ച്, അതിന് മുകളിൽ വട്ടത്തിൽ റോസും, വൈറ്റും, റെഡും റോസാപ്പൂക്കൾ കൊണ്ട് തിക്കായി മനോഹരമായി അലങ്കാരിച്ഛ റോസസിനിടയിലൂടെ ചെറിയ LED ബൾബുകൾ താളത്തിൽ മിന്നി കളിക്കുന്ന ഒരു ചില്ല് കൊട്ടാരം പോലെ ആകിട്ടുണ്ട്…. കണ്ണാടിയ്ക്ക് മുന്നിൽ റോസ് വട്ടത്തിന് ഉള്ളിലായി പല വലുപ്പത്തിൽ ചെറുതും വലുതുമായ പേപ്പർ ബട്ടർഫ്ലൈസും വൃത്തിന് വെളിയിൽ മഞ്ഞ ജമന്തി പൂക്കൾ കട്ടിയിൽ കോർത്തും തൂക്കിയിട്ടിട്ടുണ്ട്…..

രണ്ട് സൈഡിൽ തളികയിൽ മഞ്ഞള് വെള്ളവും അതിന് മുകളിൽ ജമന്തിപ്പൂക്കളും ഇടയ്ക്ക് ചെറിയ ക്യാൻഡിൽസ്സും കത്തുന്നുണ്ട്…. ലൈറ്സും, പൂക്കളും എല്ലാം കൂടി വേറൊരു ലോകത്ത് എത്തിയപ്പോലെ തോന്നുന്നു…. മൊത്തത്തിൽ സംഭവം വിചാരിച്ചതിനേക്കാൾ കിടുക്കി… എല്ലാർക്കും വലിയ ഇഷ്ടായി…. വൈക്കുനേരം ആയപ്പോ തന്നെ വീട് മൊത്തം മഞ്ഞ കിളിക്കളെ കൊണ്ട് നിറഞ്ഞിരുന്നു…… എല്ലാത്തിനും ഓടി നടന്ന് ഞാനും പതിയെ എല്ലാം കൂട്ടത്തിൽ കൂട്ടി തുടങ്ങി….. ആ ഓട്ടത്തിനിടയിൽ പല ഇടങ്ങളിൽ വെച്ച് സിദ്ധുനെ ഞാൻ കണ്ടുമുട്ടിയെങ്കിലും ആ മുഖത്തേക്ക് പോലും നോക്കാതെ ഞാൻ ഒഴിഞ്ഞു മാറി…. അവനുമായുള്ള കൂട്ടിമുട്ടലുകൾ പൂർണ്ണമായും അവോയ്ഡ് ചെയ്തു… എപ്പോഴും ആരെയെങ്കിലും, ചേച്ചിന്മാരെയോ കസിൻസിനെയോ കൂടെ നിർത്തും…. പല അവസരങ്ങളിലും അവൻ എന്റെ അടുത്തേക്ക് വരാൻ ശ്രമിക്കുന്നതും എന്തോ പറയാൻ തുടങ്ങുന്നതും ഞാൻ മനപ്പൂർവ്വം കണ്ടില്ലെന്ന് വെച്ചു….

ഈ കല്യാണ ബഹളത്തിനിടയിലും അനൂനോട് ഒന്ന് സംസാരിക്കാൻ രാവിലെ തൊട്ട് ഈ നേരം വരെ ഞാൻ ആത്മത്രമായി ശ്രമിച്ചിട്ടും നടന്നില്ല… എപ്പഴും അവളുടെ കൂടെ ആരെങ്കിലും കാണും അല്ലെങ്കിൽ ഞാൻ അടുത്തേക്ക് ചെല്ലുമ്പോഴേക്കും അവളെങ്ങോട്ടെങ്കിലും മാറും…. എനിക്ക് അറിയാം അവള് മനപ്പൂർവ്വം ഒഴിഞ്ഞ് മാറുകയാണ്, എന്നിൽ നിന്ന് ഓടിയൊളിക്കുകയാണ്… ഹൽദി തുടങ്ങാൻ ആയതും എല്ലാരും ഡ്രസ് ഒക്കെ ചേഞ്ച്‌ ചെയ്ത് താഴെ ഹാളിൽ ഹാജരായി…. ഹൽദി ഫങ്ഷന്റെ മുഴുവൻ അറേജ്മെന്റ്സും ചെയ്തത് അവളാണെന്ന് ആമി പറഞ്ഞു….. എല്ലാരും മഞ്ഞ സാരി, ചുരിദാർ, ധവാണി തുടങ്ങി ഡ്രസ്സ് കോഡിൽ കുളിച്ചാണ് നിൽപ്, എന്തിനേറെ പറയുന്നു കനിയും സേതുവും പോലും മഞ്ഞയിലാണ്….. എല്ലാരും വന്നെങ്കിലും അവളെയും നിമ്മിയെയും കണ്ടില്ലെന്ന് പറഞ്ഞു തിരയുമ്പഴാണ് അവളും നിമ്മിയും കോണിയിറങ്ങി വരുന്നത് കണ്ടത്…

പ്ലെയിൻ മഞ്ഞ chiffon കളർ സാരിയും കൈമുട്ടിനേക്കാൾ കുറച്ചൂടെ ഇറക്കമുള്ള ഏമ്പ്രോയഡെറി വർക്ക് ചെയ്ത ഓറഞ്ച് ബൗസുമാണ് അനു ഉടുത്തത്…. വണ് ലെയർ ആയി ഉടുത്ത സാരി കയ്യിലേക്ക് ഒതുക്കിവെച്ഛ് നിമ്മിയുടേയും ആമിയുടേയും കൂടെ ചിരിയോടെ ഇറങ്ങി വരുന്ന അവളെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു…. ഇങ്ങനെ ഒരുങ്ങി ചിരിയോടെ അവളെ കണ്കുളിർക്കെ കണ്ടിട്ട് ഒരുപാട് കാലമായി…… അവള് തന്നെ നിമ്മിയെ സെറ്റ് ചെയ്ത ഇരിപ്പിടത്തിൽ കൊണ്ടിരുത്തിച്ചു…  മഞ്ഞ സൂര്യകാന്തി പൂക്കൾ കൊണ്ട് തീർത്ത വളയം പോലുള്ള കിരീടം അവള് നിമ്മിയെ അണീച്ചു… അതുപോലെ തന്നെ കയ്യിലും കാലിലും ഒക്കെ പൂക്കൾ കൊണ്ട് തീർത്ത ആഭരണങ്ങൾ ആണ് നിമ്മി ഇട്ടത്….. പിന്നെ അങ്ങോട്ട് ഓരോരുത്തരെ വകയും നിമ്മിയുടെ കയ്യിലും മുഖത്തും കാലിലും ഒക്കെ മഞ്ഞള് നീരാട്ടയിരുന്നു….. കസിൻസ് എല്ലാരും കൂടി അവളെ മഞ്ഞളിൽ കുളിപ്പിച്ചു…. കുറെ ഫോട്ടോസും സെൽഫിയും ഒക്കെ അടുത്തു…. നിമ്മിയേക്കാൾ, അല്ലെങ്കിൽ ഈ ഹൽദി ഫങ്ഷനേക്കാൾ കൂടുതൽ ഞാൻ ശ്രദ്ധിച്ചത് അവളെയായിരുന്നു…. ഒരു നോട്ടമെങ്കിലും അവളുടേതായി എന്റെ നേരെ ഉണ്ടാകുമെന്ന് ഞാൻ ഒരുപാട് പ്രതീക്ഷിച്ചു… പക്ഷേ….!!!! എന്നിരുന്നാലും നിമ്മിയെക്കാൾ ഏറെ എല്ലാം എൻജോയ് ചെയ്തത് അവളായിരുന്നു….. കുറേ നാള് കൂടി അനു മനസ്സ് തുറന്ന് ചിരിച്ചത് ഒരു പക്ഷേ ഇന്നാക്കാം….

ഇന്നത്തെ ഈ ഫങ്ക്ഷൻ ഞാൻ ഒരിക്കലും മറക്കില്ല,കാരണം ഞാൻ അത്രക്ക് ഹാപ്പിയായിരുന്നു….. മനനസ്സിലെ എല്ലാ ദുഖങ്ങളും കുറേ നേരത്തേക്ക് ആണെങ്കിൽ കൂടി ഞാൻ മറന്നു പോയിരുന്നു…… എല്ലാരും കൂടി നിമ്മിയെ മഞ്ഞളിൽ കുളിപ്പിച്ചെടുക്കുന്നത് കണ്ട് ഞാനും ആമിയും പൊട്ടി ചിരിച്ചു….. ആമിയും ആവശ്യത്തിൽ കൂടുതൽ നിമ്മിയുടെ മുഖത്ത് വാരി തേച്ചിരുന്നു… ഞാൻ കുറച്ഛ് മാത്രം കയ്യിലെടുത്ത് രണ്ട് കവിളിലും കയ്യിലും മൃദുവായി തേച്ഛ് കൊടുക്കുക മാത്രം ചെയ്തു….. ഏതായാലും പരിപാടി പ്രായഭേദമെന്യേ എല്ലാരും നന്നായി എൻജോയ് ചെയ്തു….. ഹൽദി കഴിഞ്ഞ് ആടവും പാടും കൂത്തും ഒക്കെ കഴിഞ്ഞ് ഏറെ വൈകിയാണ് എല്ലാം പോയ്‌കിടന്നത്….. ഞാനും ആമിയും കാറ്ററിങ് ബോയ്സും  എല്ലാം വൃത്തിയാക്കാൻ നിന്നു….. ചെറിയ കുട്ടികൾ ഒക്കെ ഉള്ളതോണ്ട് കണ്ണാടി രാത്രി തന്നെ എടുത്ത് മാറ്റാൻ ഞാൻ ബോയ്‌സിനോട് പറഞ്ഞു… രാവിലെ മക്കൾ അതിലേയും ഇതിലേയും ഒക്കെ ഓടി കളിച്ഛ് തട്ടി മറിഞ്ഞ് വീണ് എന്തെങ്കിലും അപകടം പറ്റിയിട്ട് പറഞ്ഞിട്ട് കാര്യം ഉണ്ടാക്കില്ല…. എല്ലാം ബോയ്‌സിനോട് പറഞ്ഞു തിരിഞ്ഞപ്പഴാണ് നിമ്മി ഇരുന്ന സ്ഥലത്ത് ഇട്ടിരുന്ന പില്ലോ ന്റെ അടിയിൽ നിന്ന് ഫോൺ റിങ് ചെയ്യുന്നപ്പോലെ സൗണ്ട് കേട്ടത്…

പില്ലോ മാറ്റി നോക്കിയപ്പോ നിമ്മിയുടെ ഫോണും ഡിസ്‌പ്ലേയിൽ എന്റെ നമ്പറും ആയിരുന്നു… കാണാഞ്ഞിട്ട് അവള് റൂമീന്ന് എന്റെ ഫോണ് എടുത്ത അവളുടെ ഫോണിലേക്ക് ഡൈൽ ചെയ്തതായിരിക്കും ന്ന് ചിന്തിച്ഛ് കോൾ അറ്റൻഡ് ചെയ്തപ്പഴാണ്  ഫോണ് ഒന്ന് കൊണ്ട് തരാമോ ഏട്ടത്തീ ന്ന് തേനും പാലും ചേർത്ത് നിമ്മി കൊഞ്ചലോടെ പറഞ്ഞത്… ഒന്നർത്തി മൂളി കൊണ്ട് തരാന്ന് പറഞ്ഞ് കോൾ കടാക്കി…. ഈ പെണ്ണിന്റെ ഒരു കാര്യം…. ഒരു ചിരിയോടെ തലയാട്ടി ഞാൻ എന്നോട് തന്നെ പറഞ്ഞ് ഷോള്ഡറിൽ നിന്ന് ഇടത്തേ കയ്യിലേക്ക് ഊർന്നിറങ്ങിയ മുന്താണി എല്ലാം കൂടി വീശി പുറകിലേക്ക് ഇട്ട് മുന്നോട്ട് രണ്ടടി നടന്നതും പുറക്കിൽ നിന്ന് കണ്ണാടി അടർന്ന് മാറി മലർന്ന് വീഴാൻ തുടങ്ങുന്ന സൗണ്ട് കേട്ടതും ഒരുമിച്ചായിരുന്നു…. ഞൊടിയിടയിൽ തിരിഞ്ഞ് നോക്കവേ കണ്ടു എന്റെ സാരി മുന്താണിയുടെ അറ്റം കൊളുത്തി വലിഞ്ഞ് കിടക്കുന്നത്… പതിയെ എന്റെ മേലേയ്ക്ക് എന്നോണം വീഴുന്ന ആ വലിയ കണ്ണാടി നോക്കി എന്താ ചെയ്യേണ്ടതെന്നറിയതെ ഞാൻ പകച്ചു നിന്നു…..

കാരണം, എനിക്ക് ഒറ്റയ്ക്ക് പിടിക്കാൻ പറ്റുന്ന ഭാരമല്ല അതിന് ഉള്ളത് അടുത്തെത്തി തുടങ്ങിയതും ഞാൻ പേടിയോടെ കണ്ണടച്ഛ് കൈ കൊണ്ട് ചെവി പൊത്തി പിടിച്ഛ് നിന്നതും ആരോ അന്നേ ശക്തിയിൽ മുന്നിലേക്ക് തള്ളി…. തള്ളലിന്റെ ഊക്കിൽ ഞാൻ കുറച്ചു മുന്നോട് വെച്ചു പോയെങ്കിലും വേഗത്തിൽ തിരിഞ്ഞു നോക്കുമ്പോഴേക്കും ബോയ്സ് മൂന്ന് പേർ വന്ന് കണ്ണാടി പിടിച്ചിരുന്നു… അവർക്ക് തൊട്ട് മുന്നിൽ കൈ കുടഞ്ഞു കൊണ്ട് നിൽക്കുന്ന സിദ്ധുനെ കണ്ടപ്പോ മനസ്സിലായി ആരാണ് എന്നെ പിടിച്ചു മാറ്റിയതെന്നും, കണ്ണാടി ആരാണ് ആദ്യം പിടിച്ചു നിർത്തിയതെന്നും….. സിദ്ധു വേദനയോടെ എരിവ് വലിച്ഛ് കൈ കുടയുന്നത് കണ്ട് അടുത്തേക്ക് പോയി, എന്താ പറ്റിയതെന്ന് ചോദിക്കണമെന്ന് മനസ്സ് മുറവിളി കൂട്ടിയെങ്കിലും അവനെ നോക്കാതെ നോക്കി ഞാൻ അവിടെ തന്നെ നിന്നു….

ബഹളം കേട്ട് വെപ്രാളത്തോടെ വന്ന  ആമി അവനോട് കാര്യം തിരകിയതും, മിറർ ബാലൻസ് കിട്ടാതെ മറിയാൻ പോയപ്പോ പിടിച്ഛ് നിർത്തിയതെന്നും അപ്പോ ചെറുതായി ഒന്ന് പോറിയതാന്നും അത്ര കാര്യമാക്കാതെ സിദ്ധു പറയുന്നത് ഞാൻ കേട്ടിരുന്നു…… ആമി സ്റ്റോർ റൂമിൽ ചെന്ന് മരുന്ന് വെക്കാൻ പറഞ്ഞതും സിദ്ധു കൈ ഊതി കുടഞ്ഞ് കൊണ്ട് സ്റ്റോർ റൂമിലേക്ക് നടന്നു…… എന്തോ അവൻ വേദനയോടെ എരിവ് വലിച്ചും കൈ കുടഞ്ഞും ഊതിയും പോകുന്നത് കണ്ടിട്ട് ഒരു സമാധാനം കിട്ടുന്നില്ല….. വലുതായി വല്ലതും പറ്റിക്കാണോ….??? നല്ലോണം മുറിഞ്ഞ് കാണോ, എന്നൊക്കെ പറഞ്ഞ് കൊണ്ട് മനസ്സ് വല്ലാതെ കിടന്ന് പിടയ്ക്കുന്നു…. കാര്യമാക്കാതെ ഞാൻ വീണ്ടും എന്റെ പണികൾ നോക്കിയെങ്കിലും ഒന്നിലും ഒരു ശ്രദ്ധ കിട്ടുന്നില്ല,സ്റ്റോറൂമിലേക്ക് കണ്ണുകൾ ഇടയ്ക്കിടെ പാഞ്ഞ് കൊണ്ടിരുന്നു… മനസ്സ് സിദ്ധുന്റെ മുറിവിൽ തന്നെ തങ്ങി നിൽക്കുന്നു….

കുറേ ഞാൻ അവിടെ തന്നെ നിന്ന് വേണ്ട , പോകണ്ടാ, ചെറിയ മുറിവാണ് , വലുതായൊന്നും പറ്റികളില്ല, ന്നൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ഛ് ആശ്വാസം കണ്ടെത്താൻ ശ്രമിച്ചെങ്കിലും അതൊന്നും ഉൾക്കൊള്ളാൻ മനസ്സ്  തയ്യാറായില്ല…. തലച്ചോറിന്റെ നിർദേശങ്ങളെ അവഗണിച്ഛ് മനസ്സിനെ കൂട്ട് പിടിച്ഛ് കാലുകൾ യാന്ത്രികമായി ഞാൻ പോലും അറിയാതെ സ്റ്റോർ റൂമിലേക്ക് ചലിച്ചു…. വേണ്ട, വേണ്ട ന്ന് പലാവർത്തി പറഞ്ഞെങ്കിലും കാലും കയ്യും ഒന്നും ഞാൻ പറയുന്നത് കേൾക്കാത്ത പോലെ…. സ്റ്റോർ റൂമിന്റെ വാതിൽക്കൽ എത്തിയതും പൊടുന്നനെ കാലുകൾ നിന്ന്…. നോക്കില്ല ന്ന് ഉറപ്പിക്കും മുന്നേ കണ്ണുകൾ ഉള്ളിലേക്ക് പാഞ്ഞു….. തുടരും……