രചന – മഞ്ജിമ സുധി
പെട്ടന്ന് വാതിൽക്കൽ ഒരു ശബ്‌ദം കേട്ടതും ഞാനും അവളും ഒരുമിച്ച് വെട്ടിത്തിരിഞ്ഞു നോക്കി….. വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടതും അവള് വേഗം അടുത്തു കിടന്ന തുരുമ്പെടുത്ത കത്തി കയ്യിലെടുത്തുപിടിച്ചു………~~~~~~~~~കോൾ റെക്കോർഡിലൂടെ കേട്ടത്,, അതൊരു പെണ്ശബ്ദമായിരുന്നു….. ഞങ്ങൾക്കെല്ലാർക്കും വളരെ പരിചയമുള്ള ഒന്ന്,,പക്ഷേ വോയ്സ് ഇടക്കിടെ കട് ആവുന്നത് കൊണ്ട് ആരാന്ന് ഞങ്ങൾക്ക് ആർക്കും വ്യക്തമായില്ല…അപ്പഴാണ് നിമ്മി ഒരു വിറയലോടെ എന്റെ കയ്യിൽ കയറി പിടിച്ഛ് ഭയത്തോടെ മന്ത്രിച്ചത്….” *മായ………!!!!*
മായ…. ഇത് അവളാ,,,, അവള് തന്നെയാ ഇത്….. ഇത്രയ്ക്കും ക്ലെവർ ആയി ഇങ്ങനെയൊക്കെ പ്ലാൻ ചെയ്ത് ഏട്ടത്തിയെ ട്രാപ്പ് ചെയ്യണമെങ്കിൽ അത് മായ തന്നെയാ,,വീട്ടിൽ അവള് ഇല്ല താനും…..അവളുടെ പെട്ടെന്നുള്ള മാറ്റതെ നമ്മൾ കണ്ണും അടച്ചു വിശ്വസിക്കാൻ പാടില്ലായിരുന്നു ഏട്ടാ….. എനിക്ക് പേടിയാവുന്നു…. അവള്…..ഏട്ടത്തിയെ….??
ന്റെ ഭഗവാനേ,,, ഏട്ടത്തി ഏത് അവസ്ഥയിൽ ആണോ ആവോ…???”
നെഞ്ചിൽ കൈ വെച്ഛ് മോലോട്ട് നോക്കി ഇത്രയും പറഞ്ഞു തീരുന്നതിന് മുന്നേ തന്നെ അവള് പൊട്ടിക്കരഞ്ഞു പോയിരുന്നു…ഞങ്ങൾ കളപ്പുരയിലേക്ക് പോകാൻ തുനിയവേ കൂടെ വരുമെന്ന് ഉറപ്പിച്ച് പറഞ്ഞു കൊണ്ട് അവൾ മുന്നിൽ നടന്ന് തുടങ്ങിയിരുന്നു…… തിരികെ പിടിച്ഛ് നിർത്തി ഞാനും വരുമെന്ന് പറഞ്ഞു വാശിപിടിച്ഛ് കരയുന്ന അവളെ ഒരുവിധം സമാധാനപ്പെടുത്തി ആര് ചോദിച്ചാലും ഒന്നും പറയണ്ടന്നും അവള് എന്റെ കൂടെ ആണെന്നും വരാൻ ലേറ്റ് ആവുമെന്നും പറയാൻ നിമ്മിയെ പറഞ്ഞു ചട്ടം കെട്ടി ഞങ്ങൾ കളപ്പുരയിലേക്ക് ഓടി…..ഓടുന്നതിനിടയിൽ മായയുടെ നമ്പറിലേക്ക് തുടരെത്തുടരെ ഞാൻ വിളിച്ചോണ്ടിരുന്നു,,,, പക്ഷേ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയി തുടർന്നു……എന്നാലും സിദ്ധു,,,,, ഇത്രയൊക്കെ നടന്നിട്ടും നിനക്ക് എങ്ങനെ അനൂന്റെ കാര്യത്തിൽ എത്ര കെയർലെസ്സ് ആവാൻ കഴിഞ്ഞു…..????എന്ന മനസാക്ഷിയുടെ ചോദ്യത്തിന് മുന്നിൽ ഞാൻ തലകുനിച്ചു പോയി……..
എന്റെ തെറ്റാ,,,,,,, എല്ലാം…… എന്റെ കണ്ണുകൾ എപ്പോഴും കിച്ചൂനെ മാത്രം ടാർഗറ്റ് ചെയ്തു…… പെട്ടന്നുള്ള മായയുടെ മാറ്റം നിസ്സാരമായി തള്ളി കളയാൻ പാടില്ലായിരുന്നു…..’ നിന്റെ കൈകൊണ്ട് അനൂന് എന്തെങ്കിലും പറ്റിയാൽ,,,,നീ പിന്നെ ജീവനോടെ ഉണ്ടാക്കില്ല മായാ…… സിദ്ധുവാ പറയുന്നത്…..കളപ്പുരയുടെ അടുത്തെത്തിയതും ഞങ്ങൾ മൂന്നായി പിരിഞ്ഞു….. വാതില് തുറന്നിട്ടത് കൊണ്ട് ഞാൻ വേഗം കളപ്പുരയിലേക്ക് ഓടിക്കയറിയെങ്കിലും പെട്ടെന്ന് തന്നെ കാൽ സ്ലിപ് ആയി ഞാൻ മുന്നോട് ആഞ്ഞു… കറക്റ്റ് ടൈമിൽ തൂക്ക് വിളക്കിൽ പിടികിട്ടിയതോണ്ട് വീഴാതെ ഞാൻ ബാലൻസ് ചെയ്ത നിന്ന് താഴേക്ക് നോക്കി….താഴത്തെ ഫ്ലോർ മുഴുവൻ എണ്ണയിൽ കുളിച്ചു കിടക്കുന്നു….വലിയ വീതിയില്ലാത്ത നീളം കൂടുതലുള്ള കളപുരയുടെ മറു തലക്കൽ കയ്യിൽ കത്തിയുമായി നിറഞ്ഞ ചിരിയോടെ അനൂന്റെ കയ്യ് പിടിച്ചു തിരിച്ചു പുറകിലേക്ക് ആക്കി നിൽക്കുന്ന മായയെ കണ്ടതും എനിക്ക് എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല….. അനൂന്റെ നെറ്റി പൊട്ടി ചോര പുരികം വരെ ഒലിച്ചിറങ്ങി കിടക്കുന്നത് കാണേ എന്റെ ഹൃദയത്തിലും രക്തം കിനിഞ്ഞു……
അവളെ വാടി തളർന്ന മുഖം കണ്ടാൽ അറിയാം മായ നല്ലോണം വേദനയാക്കിട്ടുണ്ടെന്ന്…. വാതിൽക്കൽ എന്നെ കണ്ടപ്പോ അവളുടെ കണ്ണിൽ ആദ്യം നിറഞ്ഞ ആശ്വാസവും പിന്നെ നിറഞ്ഞ നിസ്സഹായതയും എന്നെ വല്ലാതെ വ്രണപ്പെടുത്തി….*”മായാ…… മര്യാദയ്ക്ക് അവളെ വിട്ടുന്നതാ നിനക്ക് നല്ലത്….. നിന്റെ ഈ കുട്ടികളി കുറച്ഛ് കൂടുന്നുണ്ട്…..അവളെ വിട്ടില്ലേങ്കിൽ വിവരം അറിയും നീ……വിടാൻ…..”*ഉള്ളിൽ ക്രമാതീതമായി നുരഞ്ഞു പൊങ്ങുന്ന ക്രോധം മുഴുവൻ ശബ്ദത്തിൽ പ്രതിഫലിപ്പിക്കുന്ന തരത്തിൽ മായയെ നോക്കി അലറിവിളിച്ഛ് പറഞ്ഞു കൊണ്ട് ഞാൻ പതിയെ പരന്ന് കിടക്കുന്ന എണ്ണയിലൂടെ ശ്രദ്ധിച്ഛ് മുന്നോട് നടക്കാൻ തുടങ്ങി… ഞാൻ താഴേക്ക് നോക്കി സാവധാനം രണ്ടടി നടന്നതും അനു വേദനയോടെ അലറി വിളിച്ചതും ഒരുമിച്ചായിരുന്നു…. ഞെട്ടി തലയുയർത്തി ഞാൻ നോക്കുമ്പോഴേക്കും കയ്യിലെ തുരുമ്പ് പിടിച്ച കത്തികൊണ്ട് മായ അനൂന്റെ ഇടത്തെ കയ്യിലെ ഞരമ്പിൽ ആഴത്തിൽ പതിയെ വരഞ്ഞിരുന്നു…..”മായാ…………..!!!Noooooooooooo……..!!!no…..നീ എന്ത് ഭ്രാന്താ ഈ കാണിക്കുന്നത്….????
അവളെ ഒന്നും ചെയ്യരുത്…മായാ….
പ്ലീസ്….”അനുവിന്റെ വേദനയിൽ അവളുടെ ചുണ്ടിൽ പ്രത്യക്ഷമായ നിഗൂഢമായ ചിരി മായ്കാതെ തന്നെ അവളെന്നെ തലചരിച്ഛ് നോക്കി പുച്ഛിച്ചു….*”ഒരടി ഏട്ടൻ മുന്നോട് വെച്ചാൽ……..!!!!!!”*
~~~~~~~~~~~~~~~~~~~~~
വാതിലിന്റെ മുന്നിൽ സിദ്ധുനെ കണ്ടതും ഒരക്ഷരം പോലും മിണ്ടാതെ കണ്ണ് ചിമ്മാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു…….സിദ്ധു മായയെ കൺവിൻസ് ചെയ്യിക്കാൻ നോക്കിയെങ്കിലും അതോന്നും കേൾക്കാൻ പറ്റുന്ന മൂഡിൽ അല്ലായിരുന്നു അവൾ…..സിദ്ധു ദേഷ്യത്തോടെ നിലത്ത് തളം കെട്ടി നിൽക്കുന്ന എണ്ണയിലൂടെ ഞങ്ങൾക്ക് അരികിലേക്ക് നടക്കാൻ തുടങ്ങിയതും മായ എന്റെ ഇടത്തെ കയ്യിലെ ഞരമ്പ് മുറിച്ചതും ഒരുമിച്ചായിരുന്നു….എന്റെ അലർച്ച കേട്ട് സിദ്ധു തലപൊക്കി നോക്കി ഒന്നും ചെയ്യരുതെന്ന് അവളോട് പറഞ്ഞെങ്കിലും അവനെ നോക്കി വന്യമായി ചിരിച്ഛ് കൊണ്ട് ആദ്യം മുറിച്ചതിന്റെ കുറച്ചൂടെ മുകളിലേക്ക് മായ വീണ്ടും ഒന്നൂടെ വരഞ്ഞു……ആ വേദനയിലും അവനെ തന്നെ നോക്കി നിന്നു,,,നിറഞ്ഞൊഴുകുന്ന മിഴികളോടെ കണ്ണെടുക്കാതെ…..”മായാ….. Noooooooooo…..!!!Please don’t do that……..
ഞാൻ നിന്റെ കാൽ പിടിക്കാം…. അവളെ ഒന്നും ചെയ്യരുത്…. നീ പറഞ്ഞപ്പോലെ
ഇവിടുന്ന് ഒരടിപോലും ഞാൻ ഇനി അനങ്ങില്ല,,,, പ്രോമിസ്……. നീ അവളെ ഒന്നും ചെയ്യരുത്…..പ്ലീസ്….”ഏട്ടൻ എന്തിനാ ഇവൾക്ക് വേണ്ടി എന്റെ മുന്നിൽ ഇങ്ങനെ യാചിക്കുന്നത്…???? അതിന് മാത്രം എന്ത് യോഗ്യതയാ ഇവൾക്കുള്ളത്…..?????ഏട്ടന് ഇവൾ ഒട്ടും ചേരില്ല…. എനിക്ക് ഇഷ്ടല്ല….
ഞാൻ പല തവണ ഏട്ടനോട് പറഞ്ഞൂ, ഇവള് വേണ്ട ഡിവോഴ്സ് ചെയ്യാൻ… പക്ഷേ ഏട്ടൻ കേട്ടില്ല….അതോണ്ടാ ഞാൻ തന്നെ ഇവിടെ ഏട്ടന്റെ ലൈഫിൽ നിന്ന് തുടച്ചു നീക്കാൻ മുന്നിട്ട് ഇറങ്ങിയത്…. കൊല്ലാൻ തീരുമാനിച്ചത്….ഏട്ടനുള്ള എന്റെ ഫസ്റ്റ് വെഡിങ് അനുവേഴ്സറിക്ക് ഗിഫ്റ്റ്…… ഇവളുടെ മരണം…..*”അനൂനെ ഒന്നൂടെ മുറുക്കി പിടിച്ഛ് കൈ ഞെരിച്ഛ് കൊണ്ട് ഒരു ഭ്രാന്തിയെ പോലെ അവള് പുലമ്പുന്നത് കേട്ട് എന്ത് ചെയ്യണം ന്ന് അറിയാതെ ഞാൻ നിന്നു….”മായേ വേണ്ട… ഒന്നും ചെയ്യല്ലേ… നീ പറഞ്ഞപോലെ ഞാനിവളെ ഡിവോഴ്സ് ചെയ്തോളാം…. നീ എന്തു പറഞ്ഞാലും ഞാൻ അതുപോലെ ചെയ്തോളാം പക്ഷേ,,,, ഇവളെ മാത്രം നീ ഒന്നും ചെയ്യരുത്….ഞാൻ അങ്ങോട്ട് വരാം…!!!!നമ്മുക്ക് സംസാരിക്കാം….!!!!”
~~~~~~~~~~~~~~~~~~~~~~~
കാഴ്ച്ചകൾ അവ്യക്തമാവാൻ തുടങ്ങിയിരിക്കുന്നു….. കയ്യും കാലും എന്തിന് ശരീരമാക്കെ തളർച്ച ബാധിക്കുന്ന പോലെ…….മായാ വിട്ടാതെ എന്റെ കൈ തിരിച്ചു പിടിച്ഛ് നിർത്തുന്നത് കൊണ്ട് മാത്രം ഞാൻ വീഴാതെ നേരെ നിന്നു….എന്തോ ശരീരം ഭാരമില്ലാതെ ആവുന്നപ്പോലെ….കണ്ണിലൊക്കെ ഇരുട്ട് കയറുന്നു,, ഞാൻ പോലുമറിയാതെ അടഞ്ഞു പോകുന്നു……സിദ്ധുവും മായയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്….. ശരീരം തളരുന്നത് കൊണ്ടോ ചെവി അടഞ്ഞു പോയത് കൊണ്ടോ എന്തോ ഞാൻ ഒന്നും കേൾക്കുന്നില്ല…. എപ്പഴും ഒരു മൂളൽ മാത്രം ചെവിയിൽ അലയടിക്കുന്നു…..
ദേഹത്ത് നിന്നും എന്തോ നഷ്ടപ്പെടുന്ന പോലെ…. ഭാരം മുഴുവൻ സിദ്ധുന്റെ വിരിമാറിൽ അർപ്പിച്ച് അവന്റെ ഹൃദയത്തോട് ചാഞ്ഞ് പറ്റിച്ചേർന്ന നിൽക്കാൻ മനസ്സ് വെമ്പുന്നു….അവളെ കണ്വിൻസ് ചെയ്ത് സിദ്ധു ഞങ്ങളെ അടുത്തേക്ക് ഒരടി വെച്ചതും അവനെ തടയാൻ എന്നോണം എന്റെ കൈ പിടിച്ചു കൂടുതൽ ഞരിച്ചു തിരിച്ചു…. വേദന കൊണ്ട് പിടഞ്ഞിട്ടും ഒന്ന് കരയാൻ പോലും കഴിയാതെ തളർച്ചയുടെ ഞാൻ മായയുടെ മേലേക്ക് ചാഞ്ഞെങ്കിലും അവള് വീണ്ടും എന്നെ ബലമായി മുന്നിലേക്ക് പിടിച്ഛ് നിർത്തിച്ചു……പെട്ടന്നാണ് അവളുടെ പിടിയിൽ നിന്ന് ഞാൻ ഒരു സൈഡിലേക്ക് ശക്തിയോടെ തള്ളപ്പെട്ടതും അതിന്റെ ഊക്കിൽ ഞാൻ ചുമരിൽ കവിൾ ചേർന്ന് തട്ടി നിന്നതും…. അവശതയോടെ തിരിഞ്ഞു നോക്കവേ ഞാൻ കണ്ടു അവളെ നോക്കി ദേഷ്യത്തോടെ നിൽക്കുന്ന അനന്തേട്ടനെ…..
ശ്വാസം വലിച്ചെടുത്ത് നേരെ നോക്കിയതും വാതിൽക്കൽ നിന്ന് ശ്രദ്ധയോടെ വേഗത്തിൽ എന്റെ അടുത്തേക്ക് നടന്നു വരുന്ന സിദ്ധു നെ കണ്ടതും വലത്തേ കൈ കൊണ്ട് തൂക്ക് വിളക്കിലും ഇടത്തേ കൈ ചുമരിലും പിടിച്ച് ഞാനും പതിയെ അവന്റെ അടുത്തേക്ക് നടന്നു…തളർച്ചയും ദാഹവും വല്ലാതെ വലയ്ക്കുമ്പോഴും അകലെ നിന്ന് സിദ്ധു എനിക്ക് നേരെ കൈ നീട്ടിക്കൊണ്ട് നടന്ന് വരുന്നത് കണ്ടപ്പോ ആ അവശതയിലും എന്റെ ചുണ്ടിൽ ചെറിയൊരു ആശ്വാസത്തിന്റെ പുഞ്ചിരി നിറഞ്ഞു…. അവനിലേക്ക് ചേരാൻ വെമ്പികൊണ്ട് ഞാനും വലത്തേ കൈ നീട്ടി അവന്റെ കൈ എത്തിപ്പിടിക്കാനായി പതിയെ ചുമര് അള്ളിപ്പിടിച്ഛ് നടന്നു….
~~~~~~~~~~~~~~~~~~~~~~~~~~അനന്തൻ മച്ചിൻപ്പുറം വഴി ചാടിയിറങ്ങി മായയെ പിടിച്ചു മാറ്റി കാരണം പുകയ്ക്കെ ഒന്ന് കൊടുത്തതും അവള് കമിഴ്ന്ന് നിലത്തേക്ക് വീണു….അനൂ പതിയെ ചുമരും തൂക്ക് വിളക്കും പിടിച്ചു കൊണ്ട് എന്റെ നേരെ നടന്നടുത്ത് കൊണ്ടിരിക്കെ, മായ മുറിച്ച ഞെരമ്പിൽ നിന്ന് ചോര അവളുടെ കൈ മുഴുവൻ പരന്നൊഴുക്കി നിലത്തേക്ക് ഉറ്റി വീണുകൊണ്ടിരുന്നു…. ചുമരിൽ അവള് പിടിച്ച ഓരോ സ്ഥലത്തും രക്തത്താൽ കുതിർന്ന അവളുടെ കൈ അടയാളം പതിയുണ്ടായിരുന്നു…
എല്ലാരേയും ഞെട്ടിച്ഛ് കൊണ്ടാണ് അനന്തന്റെ അടിയേറ്റ് നിലത്ത് വീണ മായ, അവളുടെ അരികിൽ കൂട്ടിയിട്ട വിളക്കിൽ നിന്നും ആവേശത്തോടെ ഒരെണ്ണം കയ്യെത്തി എടുത്ത് വീറോടെ വേഗത്തിൽ എണീറ്റ് അനൂന്റെ തലയ്ക്ക് നേരെ അറിഞ്ഞത്…..
~~~~~~~~~~~~~~~~~~~~~~~നീട്ടിപ്പിടിച്ച അവന്റെ കയ്യിലേക്ക് ചേരുന്ന എന്റെ വിരലുകൾ നോക്കി വേദനയിലും മനസ്സിൽ നിറഞ്ഞ സന്തോഷത്തോടെ ആ ഹൃദയ താളം കേട്ട് ആ നെഞ്ചിൽ ചാഞ്ഞു നിൽക്കാൻ ഒരു വേള കൊതിയോടെ അടുക്കുമ്പഴാണ് പെട്ടന്ന് തലക്ക് പുറകിൽ വലിയൊരു പ്രഹരമേറ്റ് ഞാൻ തരിത്ത് നിന്ന് പോയത്…. ആരോ വെട്ടിപൊളിക്കുന്ന പോലെ തല മുഴുവനായും ഇളക്കി ശരീരം ഒരു ഭാഗത്തേക്ക് ഉലഞ്ഞു…. ചെവിയിൽ കൂടി വരുന്ന മൂളൽ മാത്രം ബാക്കിയാക്കി ഇരുട്ട് കണ്ണിനെ മുഴുവനായി കീഴ്‌പ്പെടുത്തി പുറക്കിലേക്ക് മറയുമ്പോ പാതിയടയുന്ന എന്റെ കണ്ണിൽ അവസാനമായി ഞാൻ കണ്ടു,,,, എനിക്ക് വേണ്ടി മാത്രം അത്യധികം സ്നേഹത്തോടെയും ആധിയോടെയും നിറഞ്ഞ തൂവുന്ന സിദ്ധുന്റെ മിഴികളെ,,,
~~~~~~~~~~~~~~~~~~~~~~~~”*അ…………..ന…………..ൂ……..!!!!*”സൈഡിലേക്ക് ഉലയുന്നശരീരത്തോടൊപ്പം എന്റെ കയ്യിൽ നിന്ന് ഊർനിറങ്ങുന്ന രക്തത്താൽ വഴുക്കുന്ന അവളുടെ കൈ വിരലുകളെ വിട്ടാതെ മുറുക്കി പിടിച്ഛ് നെഞ്ചിലേക്ക് വലിച്ഛ് ചേർത്ത് ഞാൻ അലറി…..
തണ്ടൊടിഞ്ഞ വാടിയ താമരപ്പൂ പോലെ, ഭാരമില്ലാത്ത തൂവല് കണക്ക് ആടിയുലഞ്ഞു കൊണ്ട് അവളെന്റെ ഞെഞ്ചോട് ചേർന്നു…..അവള് വീഴുന്നത് കണ്ട് മായ ഒരു ഭ്രാന്തിയെ പോലെ കൈ കൊട്ടി കൊണ്ട് പൊട്ടിച്ചിരിച്ചു…. ജീവനറ്റ പോലെ എന്റെ ശരീരത്തിലൂടെനിലത്തേക്ക് ഊർന്ന് പോകുന്ന അവളെ വേഗത്തിൽ അരയിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി, പുറക്കിലേക്ക് മലച്ഛ് പോയ തലയ്ക്ക് പുറക്കിൽ കൈ ചേർത്ത് പതിയെ എനിക്ക് അഭിമുഖമായി വെച്ചു….”അനൂ…..
മോളേ….. കണ്ണ് തുറക്ക്…. അനൂ… അനന്താ…. അനു…. അനു.. കണ്ണ് തുറക്കുന്നില്ലടാ…. അനൂ….ഡാ,,, മോളേ…. കണ്ണ് തുറക്കെടാ…പ്ലീസ്….”
~~~~~~~~~~~~~~~~~~~~~~~~~~
അനൂന്റെ വീഴ്ച കണ്ട് പൊട്ടിച്ചിരിക്കുന്ന മായയുടെ കവിളിൽ ശക്തിയിൽ ദേഷ്യത്തോടെ ഒന്നൂടെ പൊട്ടിച്ഛ് കൊണ്ട് ഞാൻ സിദ്ധു ന്റെ അടുത്തേക്ക് ഓടി ചെന്നു……. അനൂന്റെ കവിളിൽ തട്ടി കൊണ്ട് വെപ്രാളത്തോടെ അവളെ നിർത്താതെ വിളിക്കുന്ന സിദ്ധു നെ കാണേ എനിക്കൊരു ഭ്രാന്തനെ പോലെ തോന്നി…. എന്തോ വല്ലാത്തൊരു പേടി അവന്റെ കണ്ണിൽ നിറഞ്ഞു നിന്നു…. അവന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ വേർതിരിക്കാൻ ആവുന്നില്ല….ചുണ്ട് പൊട്ടി ഒഴുക്കുന്ന ചോര അമർത്തി തുടച്ഛ് എണീറ്റ് നിന്ന് നിർത്താതെ പൊട്ടിച്ചിരിച്ഛ് മായാ ഞങ്ങളുടെ അടുത്തേക്ക് നടന്ന് വന്നതും സിദ്ധു അനൂനെ പതിയെ സൈഡിൽ ചാച്ഛ് കിടത്തി, കൊലവെറിയോടെ കൊണ്ട് അവളുടെ കഴുത്തിൽ ഒറ്റകൈ അമർത്തി തറ തൊട്ടീക്കാതെ ചുമരിനോട് ചേർത്തു ഉയർത്തി……ഞാൻ വേഗം അയലിൽ നിന്ന് ഒരു പട്ട് തുണിയെടുത് കീറി അനൂന്റെ കയ്യും തലയും ഉള്ള മുറിവിൽ മുറുക്കി കെട്ടിയപ്പഴേക്കും കിച്ചു കളപ്പുരയുടെ മുന്നിലേക്ക് കാർ നിർത്തിയിരുന്നു…….ഇവിടുത്തെ സംഭവങ്ങൾ മറഞ്ഞു നിന്ന് കണ്ടപ്പോ തന്നെ ഞാൻ അവനെ കാർ എടുക്കാൻ വിട്ടിരുന്നു…. പതിയെ അവളെ കോരിയെടുത്ത് പുറത്തേക്ക് നടന്ന് പുറകിലെ സീറ്റിൽ ശ്രദ്ധയോടെ കിടത്തി തിരിഞ്ഞപ്പഴാണ് സിദ്ധുന്റെ കയ്യിൽ കിടന്ന് മരണവെപ്രാളത്തോടെ കയ്യും കാലുമിട്ട് അടിക്കുന്ന മായയെ കണ്ടത്….. അവളുടെ ആ പിടച്ചിൽ ഒരു ലഹരിപോലെ കണ്ട് കൊലവെറിയോടെ കൂടുതൽ കൂടുതൽ അവൻ അവളെ ഞെക്കിപിടിച്ചു…..
ഓടിച്ചെന്ന് എന്റെ മുഴുവൻ ശക്തി എടുത്ത് അവന്റെ കൈ അയക്കാൻ നോക്കിയെങ്കിലും, ഒന്ന് അനക്കാൻ പോലും എനിക്ക് ആയില്ല…..
ദേഷ്യം കൊണ്ട് അവന്റെ മുഖം രക്തവർണത്തിൽ കത്തി ജ്വലിച്ചു…. ഒരുവിധം അവനെ പിടിച്ചു വലിച്ചു മാറ്റി കാറിലേക്ക് പറഞ്ഞയക്കുമ്പോഴേക്കും മായ മരണം മുന്നിൽ കണ്ടിരുന്നു….. ചുമരിൽ ചാരി നിന്ന് ചുമച്ചു തുറുത്തി വന്ന കണ്ണോടെ കിതപ്പക്കറ്റി വെപ്രാളത്തോടെ ശ്വാസം വലിച്ചെടുക്കാൻ ശ്രമിക്കുന്ന മായയെ ഞാൻ രൂക്ഷമായി നോക്കി……”*അനൂന് എന്തെങ്കിലും പറ്റിയാൽ…..!!!! പുന്നാര മോളെ……. പുറം ലോകം പോയിട്ട്, അടുത്ത സൂര്യോദയം പോലും സിദ്ധു നിന്നെ കൊണ്ട് കാണിക്കില്ല….. ഓർത്തോ നീ….!!!!!*”കൈ ചൂണ്ടി ഭീക്ഷണി പറഞ്ഞു കൊണ്ട് ഞാൻ ഓടി കാറിൽ കയറിയതും പൊടിപ്പറത്തി ഞെരുക്കത്തോടെ വണ്ടി മുന്നോട്ട് കുതിച്ചു…..”അനൂ…. കണ്ണ് തുറക്കെടോ…..പ്ലീസ്.. ഞാനല്ലേ വിളിക്കുന്നത്….. കണ്ണ് തുറക്ക്….പ്ലീസ്…..!!!!!ഡാ,,,,,അനന്താ…..കിച്ചു….ഒന്ന് പറയെടാ കണ്ണ് തുറക്കാൻ…..
എനിക്ക്…. എനിക്ക് സഹിക്കാൻ പറ്റുന്നില്ല……അനു…. അനു ഇല്ലാതെ,,,, എനിക്ക്…. എനിക്ക് പറ്റില്ലഡാ…….!!!!”
അനൂന്റെ തലയെടുത് മടിയിലേക്ക് വെച്ഛ് മുന്നിൽ ഇരിക്കുന്ന ഞങ്ങളെ രണ്ടാളെയും മാറിമാറി വിളിച്ഛ് കരയുന്ന അവനെ നോക്കി ഞാനും കിച്ചുവും നിസ്സഹായതയോടെ ഇരുന്നു……” എടാ സിദ്ധു…….അവൾക്ക് ഒന്നും പറ്റില്ല….. Trust me……!!!!അവൾക്ക് അങ്ങനെ നമ്മളെയൊക്കെ വിട്ട് പോകാൻ പറ്റും….?????”മെയിൻ റോഡ് കടന്നതും വണ്ടി ഫുൾ സ്പീഡിൽ നിലം തൊട്ടാതെ ആശുപത്രിയിലേക്ക് പറന്നു…. മാക്സിമത്തിൽ കവിഞ്ഞ് കിച്ചു ഡ്രൈവ് ചെയ്തിട്ടും സിദ്ധു അവനെ വീണ്ടും വീണ്ടും സ്പീഡിൽ വിട്ടാൻ വഴക്ക് പറഞ്ഞോണ്ടിരുന്നു…..കരഞ്ഞോണ്ട് വെപ്രാളത്തോടെ അവളോട് എന്തൊക്കെയോ സംസാരിക്കുകയും ചോദിക്കുകയും ഒക്കെ ചെയ്യുന്ന സിദ്ധു നെ കാണേ എനിക്ക് പേടി കൂടി….. അവന് അനൂനോടുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും ഞാൻ മനസ്സിലാക്കുകയായിരുന്നു ഈ യാത്രയിൽ…..ഒരുവേള അവന്റെ ജീവിതത്തിൽ അനൂന്റെ നഷ്ടം അവനെ കൊണ്ടെത്തിക്കാൻ പോകുന്ന മെന്റൽ സ്റ്റേറ്റ് ഓർക്കെ എനിക്ക് നെഞ്ചിൽ ഇടിവെട്ടേറ്റ പോലെ തരിത്തു…… അവന്റെ ഈ ഭാവവും വെപ്രാളവും പരവേശവും സമനില തെറ്റിയപ്പോലെയുള്ള ഈ കരച്ചിലും പറച്ചിലും എല്ലാം ഞെട്ടലയോടെ ഞാനും കിച്ചുവും നോക്കി…… ആശുപത്രിയിൽ എത്തുമ്പോഴേക്കും അവന്റെ വെള്ള മുണ്ട് അവളുടെ ചോരയിൽ കുതിർന്നിരുന്നു….
~~~~~~~~~~~~~~~~~~~ആശുപത്രിയിൽ എത്തുന്ന വരെ ഞാനവളെ ഒരുപാട് വിളിച്ചെങ്കിലും എനിക്ക് പ്രതീക്ഷ തരുന്ന ഒരു ഞെരുക്കം പോലും അവളിൽ നിന്നു ഉയർന്നില്ല…. കയ്യിൽ നിന്നും തലയിൽ നിന്നും കെട്ടിന്റെ ഇടയിലൂടെഒലിച്ചിറങ്ങുന്ന ചോര മാത്രം എന്തിനെന്നറിയാതെ ഒഴുക്കി…..കാറിൽ നിന്ന് എടുത്ത് സ്റ്റ്‌ചെറിൽ കിടത്തി ഐ സി യൂ വിലേക്ക് കുതിക്കുമ്പഴും അവളുടെ ഒരു ചെറിയ പ്രതികരണതിനു വേണ്ടി ഞാൻ വിളിച്ചോണ്ടിരുന്നു…. ഞാൻ പോലും അറിയാതെ കണ്ണിൽ നിന്നും വെള്ളം അവളുടെ രക്തത്തിൽ കലർന്നുകൊണ്ടിരുന്നു…….മുന്നിൽ തുറക്കപ്പെട്ട ഐ സി യൂ ന്റെ വാതിന്റെ അടുത്ത് എത്തിയതും തോളിൽ കയ്യമർത്തി കൊണ്ട് അനന്തൻ എന്നെ ബലമായി പിടിച്ചു നിർത്തി….. ഏതോ നിമിഷത്തിൽ ഞാൻ എന്റെ വിരലിൽ കോർത്ത് പിടിച്ച അവളുടെ വിരലുകൾ എപ്പഴോ എന്നിൽ മുറുക്കിയത് അറ്റെൻഡർ സ്റ്റ്‌ചെർ ഞങ്ങളെ കടന്ന് മുന്നോട് നീക്കിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്……ഒരുവേള ഞാൻ മുന്നോട്ട് വെച്ഛ് പോയിരുന്നു,കാരണം അത്രമേൽ ആഴത്തിൽ ശക്തിയിൽ ബലമായി ആയിരുന്നു ആ രക്തത്തിൽ കുളിച്ച വിരലുകൾ എന്റെ വിരലിൽ കോർത്തത്….
~~~~~~~~~~~~~~~~~~~~~~~~~~
അനു മുറുക്കി പിടിച്ച കയ്യിലേക്കും അവളെ മുഖത്തേക്കും മാറിമാറി കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന സിദ്ധു ന്റെ തോളിൽ കൈ അമർത്തവെ
നിറഞ്ഞ് ഒഴുകുന്ന മിഴികളോടെ നിർവികാരതയോടെ അവൻ എന്നെ തിരിഞ്ഞു നോക്കിയതും ഞാൻ കണ്ണ് കൊണ്ട് കൈ മാറ്റാൻ ആഗ്യം കാണിച്ചു…പറ്റുന്നില്ലെന്ന രീതിയിൽ തലയാട്ടുമ്പോ പിടിച്ചു നിൽക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു പോയിരുന്നു ആ പാവം….. അവളെ അടുത്തേക്ക് ആഞ്ഞ് രക്തം പറ്റിപ്പിടിച്ച നെറ്റിയിൽ അമർത്തി ചുംബിച്ചു അവൻ അങ്ങനെ തന്നെ നിന്നു…. ഞാൻ രണ്ട് കയ്യും അവന്റെ രണ്ട് തോളിലും വെച്ചതും അവൻ വേഗം കണ്ണ് തുടച്ച് കരച്ചിലടക്കി അവളുടെ കൈ അവനിൽ നിന്ന് അടർത്തി കൈക്കുള്ളിൽ തന്നെ വെച്ഛ് നിന്നു….അവന്റെ കയ്യിൽ നിന്നല്ല അവന്റെ ഹൃദയത്തിൽ നിന്നാണ് അവൻ അവളുടെ വിരൽ അടർത്തി മാറ്റുന്നതെന്ന് ആ നിമിഷം എനിക്ക് തോന്നി…. കാരണം അത്രയേറെ വേദന അവന്റെ മുഖത്ത് വ്യക്തമായിരുന്നു…അവളെയും കൊണ്ട് സ്റ്റ്‌ചെർ നീങ്ങിയതും അവന്റെ കൈക്കുള്ളിൽ നിന്നു അവളുടെ കൈ വിരലുകൾ പതിയെ ഊർന്ന് ബെഡിലേക്ക് വീണു…….. അവളിലേക്കുള്ള ഞങ്ങളുടെ കാഴ്ചയെ ഐ സി യൂ ന്റെ മെയിൻ എൻട്രൻസിലുള്ള വലിയ ഗ്ലാസ് വാതിൽ മറച്ചു…
~~~~~~~~~~~~~~~~~~~~~~~വിലപ്പെടത്ത്,അത്രമേൽ പ്രിയപ്പെട്ട എന്തോ, ആരോ എന്നിൽ നിന്ന് ബലമായി പറിച്ചെടുത്ത കൊണ്ട് പോകുന്ന പോലെ അവളെ കിടത്തിയ സ്ട്രാക്ചർ ഉള്ളിലേക്ക് മറഞ്ഞപ്പോ തോന്നി….ആരോ മൂർച്ചയേറിയ തിളക്കമുള്ള വലിയ വാളുകൊണ്ട് ശരീരം മുഴുവൻ ആഞ്ഞ് വെട്ടി മുറിവേല്പിക്കുന്ന പോലെ മേലാക്കെ വേദന നിറയുന്നു…..ഹൃദയം കൈ കൊണ്ട് ഞെഞ്ചു പൊളിച്ഛ് തുരന്നെടുത്ത കൊണ്ടു പോയ പോലെ, ആരാലോ മോഷ്ടിക്കപ്പെട്ടിരുന്നു…. അവിടം ഇപ്പോൾ ശൂന്യമാണ് എന്നൊരു തോന്നൽ……കത്തി കൊണ്ട് കുത്തിയിറക്കുന്ന പോലെ ചങ്ക് നീറുന്നു, പൊട്ടിപൊളിയുന്നു…. ഒരിറ്റ് ഉമിനീര് പോലും ഇറങ്ങുന്നില്ല, ഇറങ്ങാൻ വായ്യിൽ ഒന്നും ആവശേഷിപ്പില്ല എന്ന് വേണം പറയാൻ…….അത് കൊണ്ടോ, ശരീരം മുഴുവൻ തളർന്നു കാലും കയ്യും ഒക്കെ കുഴഞ്ഞ് ഇപ്പോ വീഴുമെന്ന് തോന്നിയതും ഞാൻ പുറക്കിലേക്ക് രണ്ടടി വെച്ഛ് ചുമരിനോട് ചേർന്ന് തല മുകളിലേക്ക് ചേർത്തു വെച്ചു….കാലിന് ശരീരം താങ്ങാനുള്ള ശക്തി നഷ്ടപ്പെടിരുക്കുന്നു…ഞാൻ ചുമരിലൂടെ താഴേക്ക് ഊർന്നിറങ്ങി തുടങ്ങിയതും പെട്ടെന്ന് അനന്തനും കിച്ചുവും വന്ന എന്നെ പിടിച്ചുയർത്തി നിർത്തി… മുഖം ഉയർത്താതെ തന്നെ ഞാനവരെ രണ്ടാളെയും ഒരുപോലെ കഴുത്തിലൂടെ കയ്യിട്ട് കെട്ടിപ്പിടിച്ചു…..
“നന്താ…. അവളെ എനിക്ക് വേണേടാ…
അവളില്ലാതെ എനിക്ക് പറ്റില്ല….
അവള്… അവള് എന്നെ വിട്ട് പോവോടാ…….???ഇത്രയും കാലം ഞാനവളെഉപദ്രവിച്ചിട്ടേള്ളൂ…..വേദനയാക്കീട്ടേള്ളൂ…. സ്നേഹത്തോടെ ഇതുവരെ ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല…..പക്ഷേ,,,, എന്നാലുംഅവളെനിക്ക് ജീവനാ,,,,പ്രണനാ…..ജീവൻ പോകുന്ന പോലെ തോന്നുന്നെടാ,,,, ചങ്ക് പൊട്ടിപൊളിയാ…… ശ്വാസം മുട്ടുന്നൂ….
മരിച്ഛ് പോവാടാ ഞാൻ……സഹിക്കാൻ പറ്റുന്നില്ല…..*അവള്,,,,,,,, ഇല്ലെങ്കിൽ,,,,,,
അവളില്ലെങ്കിൽ പിന്നെ നിങ്ങളാരും എന്നെ ജീവനോടെ കാണില്ല…..!!!!!!*”തുടരും……..

by