രചന – മഞ്ജിമ സുധി
“ഏയ്…ഏട്ടത്തി പോയതിന് ശേഷമാ ഏട്ടൻ ഇങ്ങനെ റൂഡ് ആയി ബിഹേവ് ചെയ്യാൻ തുടങ്ങിയത്…. ” നിമ്മി ക്യാഷൽ ആയി പറഞ്ഞ് പോയ കുട്ടന്റെ കല്യാണ കാര്യം കേട്ട് ഞാൻ അന്തം വിട്ട് ഇരുന്നിടത്ത് നിന്ന് എണീറ്റ് പോയി…. “ഏട്ടത്തിയോ….?? അപ്പോ….. അപ്പോ കുട്ടന്റെ കല്യാണം കഴിഞ്ഞോ…??? എന്ന്….??” ആശ്ചര്യത്തോടെ ഞാൻ പറഞ്ഞത് കേട്ട് നിമ്മി ആദ്യം എന്നെ ഒന്ന് പകച്ഛ് നോക്കിയെങ്കിലും പിന്നെ ചിരിച്ചു… “ആഹാ,,,, അത് ചേച്ചി അറിഞ്ഞില്ലായിരുന്നോ….?? ഞാൻ കരുതി ബാക്കിയെല്ലാം അറിഞ്ഞ സ്ഥിതിയ്ക്ക് ഏട്ടന്റെ കല്യാണകാര്യവും അറിഞ്ഞ് കാണും ന്ന്…!!!” ഞെട്ടലോടെ സ്തംഭിച്ഛ് നിൽക്കുന്ന എന്നെ നോക്കി ചിരിയോടെ നിമ്മി പറയുന്നത് കേട്ട് ആശ്ചര്യത്തോടെ വർധിക്കുന്ന ആകാംഷയോടെ ഞാൻ സ്വിങിലേക്ക് തന്നെ ഇരുന്നു….
” അച്ഛന്റേയും അച്ഛമ്മയുടേയും ഈ കാര്യങ്ങൾ ഒക്കെ അന്നത്തെ കേട്ടറിവേ എനിക്കുള്ളൂ.. പിന്നെ ഇപ്പഴോ നാട്ടിലെ ടെച്ഛ് തന്നെ വിട്ട് പോയി.. സത്യത്തിൽ ഇവിടെ വന്ന് അച്ചമ്മയെ കണ്ടപ്പോ തന്നെ ഞാൻ അന്താളിച്ഛ് പോയിരുന്നു… എന്റെ അറിവിൽ ഇപ്പഴും അച്ഛമ്മ കിടപ്പിൽ ആണ്…. പക്ഷേ,,,,,കുട്ടന്റെകാര്യം….ഇതൊന്നും ഞാൻ. അറിഞ്ഞിട്ടില്ല…???” “ഏട്ടത്തി,,,,,, ഏട്ടത്തി വന്നില്ലായിരുന്നുവെങ്കിൽ ചേച്ചിയുടെ ആ അറിവ് ഇപ്പഴും അതുപോലെ ഇരുന്നേനെ,, അച്ഛമ്മ ഒരിക്കലും എണീക്കില്ലായിരുന്നു… ചേച്ചി പോയ തകർച്ചയിൽ നിന്ന് ഞങ്ങളെ കരകയറ്റിയത് ശെരിക്കും പറഞ്ഞാ ഏട്ടത്തിയാ…. ഏട്ടത്തിയാ അമ്മയേയും അച്ഛമ്മയേയും ഏട്ടനെ പോലും പഴേത്തിലേക്ക് മാറ്റിയെടുത്തത്…. ഏട്ടത്തി വന്നേരെയാണ് ഈ വീട്ടിൽ വീണ്ടും കളിയും ചിരിയും വർത്തമാനവും ഒക്കെ തിരിച്ഛ് വന്നത്…. നിമ്മി വീണ്ടും വാ തോരാതെ അവളുടെ കൊച്ചേട്ടത്തിയെ കുറിച്ഛ് പറഞ്ഞോണ്ടിരുന്നു…. രാധൂനെ കുട്ടനെ കൊണ്ട് കെട്ടികണം ന്ന് ഒരുപാട് സ്വപ്നം കണ്ടതാ ഞാൻ… പക്ഷേ…..എന്നാലും സാരല്യാ… നിമ്മി പറയുന്നത് വെച്ഛ് കുട്ടന്റെ ഭാര്യ അനു,ഒരു നല്ല കുട്ടിയാ…
” എന്നിട്ട് ഇവിടെ….??? ആളെ ഇവിടെയൊന്നും കണ്ടില്ലല്ലോ….???” ആകാംഷയോടെയുള്ള എന്റെ ചോദ്യം കേട്ട് നിമ്മിയുടെ മുഖം മാറി…. “ഏട്ടത്തി,,,,,, ഏട്ടത്തി ഇവിടെയില്ല… ഏട്ടത്തിയുടെ വീട്ടിലേക്ക് പോയി….”കുറച്ഛ് സങ്കടത്തോടെ അവള് പറയുന്നത് കേട്ട് എന്നിൽ സംശയം മുളച്ചു.. “അതെന്താ….??? ഇവിടെ അടുത്തണോ വീട്…??? കൂടാൻപോയതാണോ…?? കുട്ടന് കുഞ്ഞുങ്ങൾ ഒക്കെയായോ…?? എനിക്ക് എന്റെ കുട്ടന്റെ ഭാര്യയെയും കുട്ടികളേയും ഒക്കെ കാണാൻ കൊതിയാവുന്നൂ….!!!!എന്നാ വരാ…???”എക്സൈറ്റ്മെന്റോടെ ഞാൻ പറഞ്ഞതും നിമ്മിയുടെ മുഖം മയങ്ങി… “അയ്യോ കുട്ടികളൊന്നും ആയില്ല… പിന്നേ….ഏട്ടത്തി….. ഏട്ടത്തി ഇനി വരില്ല ചേച്ചീ…!!!!!” “വരില്ലേ…..????? അതെന്താ…..????? അതെന്താ ഇനി വരാത്തത്…???” നിരാശയോടെ അവള് പറഞ്ഞത് സംശയം നിറഞ്ഞ് ആകാംഷയോടെ കേട്ട് കൊണ്ട് ഞാൻ ചോദിച്ചു….
“അത്……ഏട്ടനും ഏട്ടത്തിയും,,,, അവര് തമ്മിൽ എന്തൊക്കെയോ പ്രശ്നം ഉണ്ട്…..””പ്രശ്നോ….??? എന്ത് പ്രശ്നം….??? നീ എന്തൊക്കെയാ നിമ്മി ഈ പറയുന്നത്,,,,, എനിക്ക് ഒന്നും മനസ്സിലാവുന്നില്ല…??? നീ ഒന്ന് തെളിച്ചു പറ……” നിമ്മിയുടെ എങ്ങും തൊട്ടാതെ വർത്താനം കേട്ട് ഞാൻ കുറച്ഛ് ഗൗരവത്തിൽ ഉച്ചയെടുത്ത് ചോദിച്ചതും അവള് മെല്ലെ മെല്ലെ ഒച്ചയെടുക്കല്ലേ ന്ന് കൈകൊണ്ട് ആഗ്യം കാട്ടി മെല്ലെ പറഞ്ഞ് എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.. “അയ്യോ ഇങ്ങനെ ബഹളം വെയ്ക്കല്ലേ…. അമ്മയോ, അച്ഛമ്മയോ കേട്ടാ തീർന്നു…!!! അങ്ങനെ ഡീറ്റൈൽഡ് ആയിട്ടൊന്നും എനിക്ക് അറിയില്ല ചേച്ചി… എന്നാലും എനിക്കറിയാവുന്നത് പറയാം…… *നല്ല ഭാര്യാഭർത്താക്കന്മാർ ആയി മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ഛ്, കുന്നോളം സ്നേഹവും പ്രണയവും ഉള്ളിൽ ഒളിപ്പിച്ഛ്, പുറത്ത് വെറുപ്പും വിദ്വേഷവും ദേഷ്യവും മാത്രം കാണിക്കാൻ വിധിക്കപ്പെട്ട് ജീവിച്ചവർ…* ഇതാണ് ഏട്ടന്റേയും ഏട്ടത്തിയുടേയും ഈ രണ്ട് വർഷത്തെ കുടുംബജീവിതം….”നിമ്മി “അതെന്താ നിമ്മി ഉദ്ദേശിക്കുന്നത്…. എനിക്ക് ഇപ്പഴും അങ്ങോട്ട് മുഴുവനായും മനസ്സിലായില്ല……?? അതെന്താ നീ അമ്മയും അച്ഛമ്മയും കേട്ടാ തീർന്ന് ന്ന് പറഞ്ഞത്..???”ഞാൻ “അത്… അമ്മയ്ക്കും അച്ഛമ്മയ്ക്കും മുന്നിൽ അവർ കൊച്ഛ് കൊച്ഛ് സൗന്ദര്യ പിണക്കങ്ങൾ മാത്രമുള്ള സന്തുഷ്ട കുടുംബം നയിക്കുന്നവരാ… പക്ഷേ ചേച്ചി…. സ്നേഹിച്ഛ് ജീവിക്കുന്നതും സ്നേഹം അഭിനയിച്ഛ് ജീവിക്കുന്നതും രണ്ടും രണ്ടല്ലേ….!!!! നിഷ്കളങ്കമായ മനസ്സ് കൊണ്ട് നോക്കിയാ അത് കാണാൻ പറ്റില്ല….. അത് കണ്ടാൽ നമ്മുക്ക് മസ്സിലാവില്ലേ…????”നിമ്മി
“എനിക്ക് അറിയണം,,,,, ഞാൻ പോയത് തൊട്ട് ദാ ഇന്ന് വരെയുള്ള കുട്ടന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വള്ളിപ്പുള്ളി തെറ്റാതെ…..?? പറ എനിക്ക് അറിയണം…..”ഞാൻ കുട്ടന്റെ ലൈഫിൽ ഞാനറിയാതെ പോയ ഈ രണ്ട് കൊല്ലത്തെ സംഭവങ്ങളും കാര്യങ്ങളും എല്ലാം നിമ്മി അവളുടെ വീക്ഷണകോണിലൂടെ പറഞ്ഞു തന്നു… എല്ലാം കേട്ട് കഴിഞ്ഞപ്പോ ഞാൻ സംശയങ്ങളുടെ കൊടുമുടിയിൽ എത്തിയിരുന്നു… ഒരു ഫാറ്റസി ചിത്രം പോലെ വിചിത്രയായിരുന്നു അത്…. നിമ്മി പറഞ്ഞ് തുടങ്ങിയ നിമിഷം തന്നെ എനിക്ക് ഡൗട്ട് കുടുങ്ങി…. ലൗ മാരേജ്…??? അതെങ്ങനെ….??കുട്ടൻ പ്രേമിച്ചതായേ എനിക്ക് അറിവില്ല, അപ്പോ ഈ മൂന്ന് വർഷത്തെ പ്രണയം…??? അതെങ്ങനെ…??? നിമ്മി പറഞ്ഞത് വെച്ഛ് നോക്കുമ്പോ ഞാൻ പോയി കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ സിദ്ധുന്റെ കല്യാണം കഴിച്ചിട്ടുണ്ട്… അതും പെട്ടെന്ന് എടുപിടീ ന്ന് ആയിരുന്നു….. പ്രണയിച്ഛ് കല്യാണം കഴിച്ചവരാണെങ്കിൽ ഇവരെന്തിന് മറ്റുള്ളവർക്ക് മുന്നിൽ അഭിനയിച്ഛ് ജീവിച്ചു…???? പക്ഷേ രണ്ടാളും പരസ്പരം മറ്റാരേക്കാളും മനസ്സിലാക്കിട്ടുണ്ട്, സ്നേഹിച്ചിട്ടുണ്ട്… പിന്നെ എന്തായിരിക്കും അവർക്കിടയിലെ പ്രശ്നം….??? എല്ലാം കൂടി തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നല്ലോ ഭഗവാനേ…???? ഇതിന്റെ സത്യാവസ്ഥ അറിയാൻ എന്താ വഴി…??? ആരോടാ ഒന്ന് ചോദിക്കാ…??? കുട്ടനോട് ചോദിക്കാൻ അവനെന്നെ ഒന്ന് നോക്കുന്നു കൂടിയില്ല.. ചിന്തകൾ പലവഴിക്ക് കാട് കയറി ഉത്തരം തിരഞ്ഞോണ്ടിരുന്നു…. പെട്ടെന്ന് നിമ്മി കുലുക്കി വിളിച്ചപ്പഴാണ് ഞാൻ സ്വബോധത്തിലേക്ക് ഉണർന്നത്….
“ചേച്ചി എന്താ ഇത്ര കാര്യമായി ചിന്തിക്കുന്നത്….???” എന്നുള്ള അവളുടെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് ഒന്നുല്ല ന്ന് പറയാതെ തലയാട്ടിയെങ്കിലും മനസ്സ് അസ്വസ്ഥനായി എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി അലഞ്ഞോണ്ടിരുന്നു…. “ഹാ….. ചേച്ചിയ്ക്ക് കാണാൻ കൊതിയാവുന്നൂ ന്ന് അല്ലേ പറഞ്ഞത്…. ന്നാ… തൽക്കാലം ഫോട്ടോയിൽ കണ്ടോ…???” നിമ്മി അവളുടെ ഫോൺ എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞതും ഒരു നറു ചിരിയോടെ ഞാൻ വേഗം ഫോൺ വാങ്ങി കയ്യിൽ പിടിച്ചു… ബ്രൈറ്റ്നെസ്സ് കുറവായത് കാരണം അവള് ഞാൻ നോക്കുന്നതിന് മുന്നേ താഴേക്ക് സ്ക്രോൾ ചെയ്ത് ബ്രൈറ്റ്നെസ്സ് കൂട്ടി… ചെറിയ വെളിച്ചത്തിൽ നിന്ന് തെളിഞ്ഞു വന്നു നിമ്മിയോട് ചേർന്ന് കെട്ടിപ്പിടിച്ഛ് നിൽക്കുന്ന ആ മുഖം കണ്ടതും എന്റെ കണ്ണുകൾ മിഴിഞ്ഞ് ശ്വാസം നിലച്ഛ് പോയി…….. *”രാധു…..!!!!”* ഉള്ളം കാലിൽ നിന്ന് മേലാക്കെ ശരവേഗത്തിൽ കയറിയ തരിപ്പിൽ ഞാൻ മരവിച്ചു പോയി… കണ്ണിൽ നിറഞ്ഞ വെള്ളം കാഴ്ച മറച്ചു കൊണ്ട് ഫോണിലേക്ക് ഉറ്റി വീണു…. തളർച്ചയുടെ ഞാൻ സ്വിങിൽ ചാരി ഇരുന്ന്…. ഞാൻ സ്ക്രീൻ സൈഡിലോട്ട് നീക്കി…. രാധുവിന്റെ പലതരത്തിലുള്ള പലരുടെ കൂടെ നിൽക്കുന്ന ഫോട്ടോസ് അതിലുണ്ടായിരുന്നു…. നിമ്മി ഓരോ ഫോട്ടോ വരുമ്പോഴും സന്തോഷത്തോടെ ഇത് അവിടെ പോയപ്പോ എടുത്തതാ, ഇവിടെ പോയപ്പോ എടുത്തതാ എന്നൊക്കെ ഓരോന്നിനെ കുറിച്ചും വാ തോരാതെ സംസാരിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും ഞാൻ മറ്റൊരു ലോകത്തായിരുന്നു…..
മനസ്സിൽ ഇത്രയും നേരം മൊട്ടിട്ട പല സംശയത്തിന്റേയും ഉത്തരങ്ങൾ ഓരോന്നോരോന്നായി എനിക്ക് കിട്ടികൊണ്ടിരുന്നു….. അന്ന് രാധുവിനോട് ഹസ്ബെന്റിനെ കുറിച്ച് ചോദിച്ചപ്പോ അവളുടെ മുഖത്ത് നിറഞ്ഞ വെപ്രാളത്തിന്റേയും പതർച്ചയുടേയും പിന്നിലെ കാര്യം എനിക്ക് ഇപ്പോ മനസ്സിലാവും…..അപ്പോ……കുട്ടൻ…. കുട്ടൻ കല്യാണം കഴിച്ചത് എന്റെ രാധുനെ തന്നെയാണ്….. എന്നെ സഹായിച്ചതിന്റെ ദേഷ്യവും വെറുപ്പും പകയും തീർക്കാൻ അവനെന്റെ പാവം രാധൂ നെ….?? മുന്നിലെ നിമ്മിയുടെ തട്ടി മാറ്റി ഞാൻ കുട്ടന്റെ റൂമിലേക്ക് വേഗത്തിൽ നടന്നു…. കത്തിയാളുന്ന ദേഷ്യത്തോടെ ഞാൻ അവന്റെ ഡോറിൽ ആഞ്ഞു മുട്ടി….. ഒന്നും മനസ്സിലാവാതെ നിമ്മിയും എന്റെ വയ്യാലെ ഓടി വന്ന് കാര്യം തിരക്കുന്നത് ഞാൻ മനപ്പൂർവ്വം ഒഴിവാക്കി….. കുറേ മുട്ടിയപ്പോ അവൻ ദേഷ്യത്തോടെ വാതിൽ വലിച്ചു തുറന്നു…..”എന്താടീ… റൂമിലും സമാധാനം തരില്ലേ….?????നാശം….!!!!” “കുട്ടാ… എനിക്ക് നിന്നോട് സംസാരിക്കണം….!!!” “എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല…..!!!” ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് പോലും നോക്കാതെ അവൻ പറഞ്ഞത് കേട്ട് ഞാനും വാശിയോടെ പറഞ്ഞു…… “പക്ഷേ,,എനിക്ക് സംസാരിച്ചേ പറ്റൂ…? ഞാൻ സംസാരിച്ചിട്ടേ പോകൂ…???” *”എനിക്ക് ഒന്നും കേൾകണ്ട…!!”*
~~~~~~~~~~~~~~~~~~
രാത്രി വീട്ടിൽ വന്ന് കയറിയപ്പോ പോർച്ചിൽ വീട്ടിലേത് അല്ലാതെ ഒരു കാർ കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു പക്ഷേ,,, അതൊരിക്കലും ആമി വന്നതായിരിക്കുമെന്ന് ഞാൻ കരുതിയില്ല… നേരത്തെ മുട്ടൽ കേട്ട് വാതിൽ തുറന്നപ്പോ നിറകണ്ണോടെ നിൽക്കുന്ന അവളെ കണ്ടപ്പോ എനിക്ക് പുച്ഛമാണ് തോന്നിയത്… ഞാൻ എന്നേക്കാൾ സ്നേഹിച്ച എന്റെ അനിയത്തി…. അപ്പോ കയറി വാതിലടച്ചതാ…വാതിലിന് തട്ടിയും മുട്ടിയും അവള് കുറേ വിളിച്ചിരുന്നു…. പക്ഷേ,, അവള് ഓരോ തവണ എന്നെ കുട്ടാ ന്ന് വിളിക്കുമ്പഴും എന്തോ ദേഷ്യവും അമർഷവും നിയന്ത്രിക്കാൻ പറ്റുന്നില്ല…. ടീപോയിലെ ഫ്‌ളവർവേസ് എറിഞ്ഞുടച്ചു ഞാനത് തീർത്തു…. പക്ഷേ ഇത്… എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു…. ദേഷ്യത്തോടെ വാതിൽ തുറന്നപ്പോ എന്നെക്കാൾ ദേഷ്യത്തോടെ നിൽക്കുന്ന അവളെയാണ് കണ്ടത്…. ഒന്നും സംസാരിക്കാൻ ഇല്ലെന്ന് പറഞ്ഞു വാതിൽ അടച്ചിട്ടും അവള് വീണ്ടും വീണ്ടും ശക്തിയോടെ മുട്ടി കൊണ്ടിരുന്നു…. ദേഷ്യത്തോടെ വീണ്ടും വാതില് തുറന്നതും ആമി റൂമിലേക്ക് കയറി വാതിലടച്ചിരുന്നു…. അതൂടെ കണ്ടപ്പോ എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാത്ത വിധം ഉച്ചസ്ഥയിയിൽ ഉദിച്ചുയർന്നു
*”ഡീ…. നോക്ക്,,,,,,, എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാത്ത നിൽക്കാ.. എന്റെ മുന്നീന്ന് മാറിക്കോ…. ഞാൻ എന്താ, എങ്ങനാ, എപ്പഴാ, ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല…. നിനക്ക് കൊച്ചുണ്ട്,കെട്ടിയോൻ ഉണ്ടെന്നൊന്നും ഞാൻ നോക്കില്ല… ഇറങ്ങി പോടീ…..”* അവളെ നോക്കി ദേഷ്യത്തോടെ അടിമുടി വിറയ്ച്ഛ് ഞാൻ അലറിയെങ്കിലും അവളെ അതൊന്നും തെല്ല് പോലും ബാധിച്ചിരുന്നില്ല… റൂമിലേക്ക് കയറി നിന്ന് അതേ ദേഷ്യത്തോടെ അവളെന്നെ പുച്ഛത്തോടെ നോക്കി.. “അല്ലെങ്കിലും ഇവിടെ കേറി സ്ഥിരതാമസത്തിന് വന്നതൊന്നും അല്ല ഞാൻ,,,, അതിനൊട്ട് ആഗ്രഹവും ഇല്ലാ….. പക്ഷേ,,,, എനിക്ക് ചോദിക്കാനുള്ളത് മുഴുവൻ ചോദിച്ഛ് അതിന് നിനക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാതെ ഞാൻ ഇവിടുന്ന് ഒരടി മുന്നോട്ടോ പിന്നോട്ടോ വെയ്ക്കും ന്ന് വിചാരികണ്ട കുട്ടാ…..????” “*Stop it……* ആദ്യം നിന്റെ ഈ കുട്ടാ വിളി നിർത്തിക്കൊ… അത് കേൾക്കുമ്പോ എനിക്ക് എന്റെ തല പെരുക്കാ….. എനിക്ക് നിന്നോട് ഒന്നും പറയാനും ഇല്ല… നീ ചോദിക്കുന്നതിന് ഉത്തരം തരേണ്ട ആവശ്യവും ഇല്ല,,, നീ പറയുന്നത് ഒന്നും കേൾക്കുകയും വേണ്ട… മനസ്സിലായല്ലോ…???? ഇറങ്ങി പൊയ്ക്കോ എന്റെ റൂമീന്ന്…… *Just get lost u……..*”
അവളെ നേർക്ക് കൈചൂണ്ടി പല്ല്കടിച്ഛ് അമർഷത്തോടെ ഞാൻ ആക്രോശിച്ചു… “എനിക്ക് പറയാനുള്ളത് പറയാതെ ഞാൻ പോവില്ല….. നിനക്ക് അറിയല്ലോ എന്നെ…..????” തിരിഞ്ഞ് നിന്ന് എന്നെ ബലമായി അവളുടെ മുന്നിലേക്ക് തിരിച്ഛ് ആമി പറഞ്ഞത് കേട്ട് ഞാൻ പുച്ഛത്തോടെ ചിരിച്ചു…. Yeah….. Of course…. i know……!!!!! ഒരു കാലം വരെ എനിക്ക് നിന്നെ നന്നായിട്ട് അറിയായിരുന്നു….. പക്ഷേ ഇപ്പോ എനിക്ക് അറിയില്ല…നീ ആരാന്നോ, എന്താന്നോ ഒന്നും എനിക്ക് അറിയില്ല… ഒന്ന് കരഞ്ഞ് കാണിച്ചപ്പോ ബാക്കിയെല്ലാരുടെയും മനസ്സ് അലിഞ്ഞ് ഈ വീട്ടിലേക്കും കുടുംബത്തിലേക്കും നിന്നെ സ്വീകരിച്ചെന്ന് വരും പക്ഷേ ഞാൻ… ഞാൻ ഒരിക്കലും നിന്നെ സ്വീകരിക്കില്ല.. ഒരിക്കലും അംഗീകരിക്കില്ല….. എനിക്ക് ഇപ്പോ ഒരു അനിയത്തിയേള്ളൂ, നിരഞ്ജന എന്ന നിമ്മി… ഇനിയും എനിക്ക് അനിയത്തിയായി അവളെ മാത്രം മതി….. പിന്നേ,,,,, എന്താ…… എന്താ നിനക്ക് ഇത്രയും കാലം ഇല്ലാതെ ഇന്ന് ഇതിനു മാത്രം എന്നോട് പറയാൻ ഉള്ളത്…???? ഏഹ്ഹ്ഹ്….?????
സ്വന്തം ഇഷ്ടം മാത്രം നോക്കി സ്വാർത്ഥമനസ്സോടെ കുടുംബത്തിന് മുഴുവൻ മാനക്കേട്ട് ഉണ്ടാക്കി നീ ഒളിച്ചോടിപ്പോയ കഥയോ….???? അതോ,,,,,,, ഇത്രയും കാലം നീ ഇവിടുത്തേക്കാൾ നന്നായി ജീവിച്ച ജീവിതത്തിന്റെ കണക്കോ….???? ഏഹ്ഹ്ഹ്….????പറ….????? ഇതിൽ ഏത് കഥ പറഞ്ഞ് കേൾപ്പിക്കാനാ നീ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്….????? പറയെടീ…..പറയാൻ…..????പറയാൻ ഉള്ളത് പറഞ്ഞ് തോലച്ഛ് എന്റെ മുന്നീന്ന് ഇറങ്ങി പോ..????”
~~~~~~~~~~~~~~~~~~
ഒരു നികൃഷ്ടജീവിയോടെന്ന പോൽ പുച്ഛത്തോടെ നോക്കി പൊട്ടിത്തെറിച്ഛ് വലിയ ശബ്ദത്തിൽ ഇത്രയും എന്റെ മുഖത്ത് നോക്കി പറഞ്ഞ് അവൻ തിരിഞ്ഞതും ഞാൻ അവന്റെ മുന്നിലേക്ക് കയറി നിന്നു… അവൻ പറയുന്നതും ചെയ്യുന്നതും ഒക്കെ കേൾക്കാൻ ഞാൻ ബാധ്യസ്‌തയാണ്.. അവൻ പറഞ്ഞതൊക്കെ ഹൃദയത്തിൽ വീണ് നീറുന്നുണ്ട് പക്ഷേ, ഞാൻ ഇപ്പോ വന്നത് എന്റെ കാര്യം ചോദിക്കാൻ അല്ല… അതോണ്ട് തന്നെ അവന്റെ ഈ മൂർച്ചയേറിയ വാക്കുകൾ കേട്ട് ഇറങ്ങി പോവാൻ എനിക്ക് ആവില്ല… “ഇത് രണ്ടും അല്ല….!!!!!!! ഇതിൽ രണ്ടിലും പെട്ടാതെ പോയ വേറെ ഒരു കഥയുണ്ട്…. പെങ്ങള് ഒളിച്ചോടി പോയതിന്റെ വാശിയ്ക്ക് അവളെ സഹായിച്ച അവളുടെ ഫ്രണ്ടിനെ കല്യാണം കഴിച്ച കഥ….!!!! നിന്റെ വാശിയ്ക്കും പകയ്ക്കും നീ തകർത്തു കളഞ്ഞില്ലേ എന്റെ രാധുന്റെ ജീവിതത്തിന്റെ കഥ….!!!!
കേൾക്കണ്ടേ നിനക്ക്…..???? കേൾക്കണ്ടേന്ന്….???”
അവന്റെ കോളറിൽ പിടിച്ഛ് ഉലയ്ച്ഛ് കൊണ്ട് ഞാൻ അലറിയതും ദേഷ്യം നിറഞ്ഞ പുച്ഛത്തോടെ ചുണ്ട് കോട്ടി എന്റെ കൈതട്ടി മാറ്റി കുട്ടനെന്നെ നോക്കി വിജയശ്രീ ലാളിതനെപ്പോലെ പുച്ഛിച്ചു ചിരിച്ചു….. “ഓഹോ….. അപ്പോ എല്ലാം അറിഞ്ഞുള്ള വരവാണ്…. Not bad…!!!! അതേടീ,,,,,,, നീ പറഞ്ഞത് സത്യാ…!!!! എന്റെ വാശിയും പകയും തീർക്കാൻ വേണ്ടി തന്നെയാ ഞാൻ അവളെ കല്യാണം കഴിച്ചത്…. അവളല്ലേ നിന്നെ ഒളിച്ചോട്ടാൻ സഹായിച്ചത്,അപ്പോ അവളും അറിയണം അങ്ങനെ നടന്നാൽ ഒരു കുടുംബത്തിന് ഉണ്ടാവുന്ന നാണകേട്ടും സങ്കടവും ഭവിഷ്യത്തും ഒക്കെ……. എന്റെ കുടുംബം അനുഭവിച്ച അതേ മാനക്കേടും അപമാനവും അവളും അനുഭവിക്കണം…. ആ വേദന, ആ ഒറ്റപ്പെടൽ…. ഒരു ദിവസം കൊണ്ട് കുടുംബം തകർന്നടിയുമ്പോ ഒന്നും ചെയ്യാൻ പറ്റാത്ത നിന്ന് പോകുന്നവന്റെ, ഞാൻ അനുഭവിച്ച അതേ വേദന അവളും അറിയണം…. അനുഭവിച്ഛ് അവള്,,,,,,, നന്നായിട്ട്…..
ഒരു കൊല്ലത്തോളം അവള് ഇവിടെ കിടന്ന് അനുഭവിച്ചു…. അനുഭവിപ്പിച്ചു ഞാൻ….!!!! എന്റെ എല്ലാ നഷ്ടങ്ങൾക്കും നീയും അവളുമാണ് കാരണം…” എന്തോ വലിയ കാര്യം ചെയ്തപോലെ കുട്ടൻ പറഞ്ഞത് കേട്ട് ഞാൻ പുച്ഛത്തോടെ അവനെ നോക്കി.. “അതിന് നിന്റെ വാശിയും ദേഷ്യവും കാണിക്കേണ്ടത് എന്നോടല്ലേ…?? ഞാനല്ലേ മാനകേട്ട് ഉണ്ടാക്കിയത്…??? ഞാനല്ലേ ഒളിച്ചോടി പോയത്….??? ഞാൻ കാരണമല്ലേ കുടുംബം തകർന്ന് പോയത്…??? അതിന് അവളെന്ത് പിഴച്ചു….???എനിക്ക് നിന്നോട് പുച്ഛം തോന്നുന്നു കുട്ടാ…… അവളല്ല ഞാൻ…. ഞാൻ മാത്രമാണ് നിന്റെ നഷ്ടങ്ങൾക്ക് നമ്മുടെ നഷ്ടങ്ങൾക്ക് ഒക്കെയുള്ള ഒരേയൊരു കാ രണം…. നമ്മുടെ അച്ഛന്റെ മരണത്തിന്, കുടുംബത്തിന് ഉണ്ടായ മാനക്കേട്ടിന്, അങ്ങനെ എല്ലാത്തിനും കാരണം ഞാൻ ഒരുത്തിയാ….. ഞാൻ പറഞ്ഞിട്ട് എനിക്ക് വേണ്ടിയാ അവള്…..” ചങ്കിൽ സങ്കടം തികട്ടി എന്റെ വാക്കുകൾ മുറിഞ്ഞു…
“ഞാൻ അവിടെ സന്തോഷത്തോടെ ജീവിക്കുമ്പോ പാവം അവള്….. നീ ഇത്രയ്ക്ക് തരം താഴ്ന്നു പോയല്ലോ….??? ഛേ…..” കുട്ടനോട് ആദ്യമായി എനിക്ക് വെറുപ്പ് തോന്നി…. മുഖം സൈഡിലേക്ക് വെട്ടിച്ഛ് നിറഞ്ഞ കണ്ണുകൾ ഞാൻ തുടച്ചു… “ഹോ…!!!!!!!! കൂട്ടുകാരിയെ തൊട്ടപ്പോ എന്താ പൊള്ളല്… നീ മാത്രല്ല, അവളും എന്റെ നഷ്ടങ്ങൾക്ക് കാരണക്കാരിയാണ്…. അവളല്ലേ നിന്നെ സഹായിച്ചത്….???” അത് കേട്ടതും ഞാൻ പഴേതിനെക്കാളും വീറോടെ അവനെ നോക്കി.. “അതേടാ,, അവള് തന്നെയാ സഹായിച്ചത്…. അവളെ പറഞ്ഞാൽ എനിക്ക് പൊള്ളും….. കാരണം,,, ഞാനും എന്റെ മോനും ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം അവളാ….. അവളുടെ ഔദാര്യമാണ് എന്റേയും മോന്റെയും ജീവിതം….. *അറിയാതെ പറ്റിയ ഒരു അബദ്ധം എന്റെ വയറ്റിൽ ഒരു ജീവനായി തുടിച്ചത് അറിഞ്ഞപ്പോ തീർക്കാൻ നോക്കിയതാ ഞാൻ എന്റെ ജീവനും ജീവിതവും…… അവിടെ നിന്നു എന്നെ കൈപിടിച്ചു കയറ്റിയത് അവളാ… അപ്പൊ എനിക്ക് പൊള്ളും…..”* *”ആമീ…..”* തുടരും……

by