19/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 35

രചന – മഞ്ജിമ സുധി (അനു)

തറവാട്ടിലെ സകല എണ്ണങ്ങളും എന്നെ നോക്കി മുന്നിൽ നിരന്ന് നിൽക്കുന്നുണ്ടല്ലോ,,,,എന്തായിത്…????ചുറ്റും എന്താ സംഭവം ന്ന് അറിയാതെ നോക്കുമ്പഴാണ് തൊട്ടടുത്തു നിൽക്കുന്ന അവളിലേക്ക് കണ്ണ് പോയതും അവള് താഴേക്ക് നോക്കി സ്തംഭിച്ചു നിൽക്കുന്നത് കണ്ടത്….**”Happy 1st wedding anniversary”**സ്റ്റാൻഡിൽ വെച്ച കേക്കിലേക്ക് നോക്കി സംശയത്തോടെ ആ വാക്ക് ഞാൻ ഒന്നൂടെ മനസ്സിൽ പറഞ്ഞു…wedding anniversary…..???????
ഇന്ന്…..??????ആ ഇംഗ്ലീഷ് വാചകങ്ങൾ എന്നെ കുറച്ചു കാലം പുറകിലേക്ക് നടത്തിച്ചു….. ഉണങ്ങിക്കൊണ്ടിരുന്ന അച്ഛന്റെ ഓർമ്മകൾക്കും എന്റെ മടിയിൽ കിടന്ന് വിങ്ങി പൊട്ടിയ ആ മുഖത്തിനും മൂർച്ച കൂടിയപ്പോലെ…..

അച്ഛൻ, ആമി, അങ്ങനെ മുഖങ്ങൾ പലത് മനസ്സിൽ കയറി ഇറങ്ങി മിന്നി മറഞ്ഞു… എല്ലാരും ചുറ്റും കൂടി നിന്ന് വിഷ് കൊണ്ട് പൊതിഞ്ഞപ്പോ ഞാനവളേയും അവള് എന്നേയും കണ്ണെടുക്കാതെ നോക്കി…. അവളെ കണ്ണിൽ നിന്ന് സാവധാനം കവിളിലേക്ക് ഊർന്നിറങ്ങുന്ന കണ്ണീരിലേക്ക് ഞാൻ നോക്കി നിന്നു…നിമ്മി ഓടിവന്ന് അവളെ നടുകളത്തിലേക്ക് പിടിച്ചിറക്കുമ്പോ കണ്ണുകൾ അമർത്തി തുടച്ഛ് അവൾ ചിരിക്കുന്നുണ്ടായിരുന്നു…. അതിന് പുറക്കെ നന്തൻ എന്നേയും പിടിച്ഛ് ഇറക്കി, എല്ലാരും കൂടി നിന്ന് കൈ കൊട്ടി വിഷ് പറയുന്നതോടൊപ്പം ഞങ്ങൾ ഒരുമിച്ച്‌ കേക്ക് കട് ചെയ്ത് ഒരു കഷ്ണം ഞാനും അവളും പങ്കിട്ടു കഴിച്ചിരുന്നു……

~~~~~~~~~~~~~~~~~~~~~~~~~~~

എനിക്ക് എന്തോ പെട്ടെന്ന് സങ്കടം വന്നു…. അന്നത്തെ ദിവസവും അമ്മയുടെ വാക്കുകളും അച്ഛന്റെ മുഖവും എല്ലാം ഇന്നലെ കഴിഞ്ഞപ്പോലെ വീണ്ടും മനസ്സിനെ വല്ലാതെ വൃണപ്പെടുത്തുന്നു……എല്ലാരും കൂടി ചുറ്റും നിന്ന് ആശംസകൾ പറഞ്ഞപ്പോ ഞാനെന്റെ വിഷമം പതിയെ മറന്ന് പോയി…. എനിക്ക് ഓര്മയില്ലായിരുന്നു, ഇന്ന് അനുവേഴ്സറിയാണെന്ന്…. ഒരു കൊല്ലം… ഞാനെന്റെ അമ്മയുടേയും അച്ഛന്റേയും മനസ്സിൽ മരിച്ഛ് മണ്ണടിഞ്ഞിട്ട് ഒരു വർഷം…!!! ഞാൻ വേദനയോടെ ഓർത്തു…കണ്ണിന് ഒപ്പിച്ചിറങ്ങിയ സങ്കട കണ്ണീരിനെ എല്ലാർക്കും മുന്നിൽ ആനന്ദകണ്ണീരാക്കി മാറ്റി ഞാൻ ചിരിച്ചു…..കേക്ക് കട് ചെയ്യുമ്പഴും ആ ഒരു പീസിൽ നിന്ന് പരസ്പരം പങ്കിട്ട് കഴിക്കുമ്പഴും സിദ്ധുന്റെ മുഖത് പ്രേത്യേകിച്ചു ഒരു ഭാവവും നിറഞ്ഞില്ല…..

ബാക്കി കേക്ക് ഞാൻ തന്നെ മുറിച്ചു എല്ലാർക്കും കൊടുത്തു…. കൊടുത്തവരിനൊക്കെ ഓരോ ചെറിയ കഷ്ണം എനിക്കും കിട്ടി…. അനന്തേട്ടന്ന് കൊടുത്തപ്പോ ഏട്ടൻ എന്നെ ചേർത്ത് പിടിച്ച് വിഷ് ചെയ്തു…. നിമ്മിയ്ക്ക് കൊടുത്തപ്പോ കേക്കിലെ ക്രീം മുഴുവൻ പെണ്ണ് എന്റെ മുഖത്ത് വൃത്തിയായി രണ്ട് കവിളിലും തേച്ചു തന്നു….ചേച്ചിക്ക് പീസ് കൊടുത്തു ഞാൻ തിരഞ്ഞതും ചേച്ചി സിദ്ധുനെ നീട്ടി വിളിച്ചിരുന്നു….”സിദ്ധു…. ഫസ്റ്റ് അനുവേഴ്സറിയാണ് ട്ടോ മോനേ,,,,, അനൂന് നീ ഗിഫ്റ്റ് കൊടുത്തില്ലെങ്കിൽ മോശാ…. അല്ല നീ വല്ല ഗിഫ്റ്റും കരുതി വെച്ചിട്ടുണ്ടോ…….???? നിനക്ക് അറിയായിരുന്നോ ഇന്ന് അനുവേഴ്സറിയാണെന്ന്….???”ചേച്ചി ഉറക്കെ വിളിച്ഛ് കൂവി ചോദിച്ചത് സിദ്ധുന്റെ കൂടെ എല്ലാരും കേട്ടിരുന്നു…”പിന്നേ…. അങ്ങനെ എളുപ്പം മറക്കാൻ പറ്റുന്ന ഒരു ദിവസമല്ലല്ലോ ഇത്….
the most precious day.,,,, വേറെയാര് മറന്നാലും ഞാനൊരിക്കലും ഈ ദിവസം മറക്കില്ല…..അതോണ്ട് തന്നെ ഗിഫ്ററ്റൊക്കെ ഞാൻ നേരത്തെ കരുതിയിട്ടുണ്ട്…..
അതും നല്ല ഉഗ്രൻ അനുവേഴ്സറി കൊടുക്കാൻ പറ്റിയ അടിപൊളി ഗിഫ്റ്റ്……”

~~~~~~~~~~~~~~~~~~~~~~~~~~~

മുഖത്തെ നിറഞ്ഞ ചിരിയിൽ കുറച്ഛ് കുസൃതി ഒളിപ്പിച്ചുകൊണ്ടാണ് ചേച്ചിയുടെ ചോദ്യത്തിന് സിദ്ധു ഉത്തരം നൽകിയത്….. എല്ലാരും അത് കേട്ട് അർത്ഥം വെച്ച് നോക്കുകയും മൂളുകയും ഒക്കെ ചെയ്‌തെങ്കിലും എനിക്ക് എന്തോ അവന്റെ ആ ചിരിയിൽ എന്തോ ഒളിഞ്ഞിരിക്കുന്ന പോലെ തോന്നി…. കണ്ണിൽ ഗൂഢമായി എന്തോ തങ്ങി നിന്ന പോലെ… അവനെന്തോ മനസ്സിൽ ഉറപ്പിച്ച പോലെ….അധികം വൈകാതെ ഇത്രയും പറഞ്ഞ് മുകളിലേക്ക് കയറി പോകുന്ന അവനെ ഞാൻ സംശയത്തോടെ നോക്കി നിന്നു…. എനിക്ക് മാത്രം എന്താ അങ്ങനെ തോന്നിയത്….???? എല്ലാരും ചിരിച്ചപ്പോലെ എനിക്ക് ചിരിച്ചു തള്ളാൻ കഴിയാഞ്ഞത് എനന്താവും…..???ആലോചിക്കുംതോറും മനസ്സിൽ അസ്വസ്ഥത കൂടി വരുന്നു…ഏയ്…. നിനക്ക് വെറുതെ തോന്നിയതാവും അനൂ……സിദ്ധു കളിയായി തന്നെ പറഞ്ഞതാവും…

ഒരു ചിരിയോടെ മനസ്സിൽ പറഞ്ഞ് ഞാൻ വീണ്ടും കേക്ക് എല്ലാർക്കും കൊടുക്കാൻ തുടങ്ങി… കസിൻസും മക്കളും കുറേ തിന്നും കുറേ മുഖത്തും മറ്റും വാരിതേച്ചും കേക്ക് മുഴുവൻ തീർത്തു….എല്ലാം കഴിഞ്ഞ് കൂടിയിരുന്നു സൊറ പറയുമ്പഴാണ് തുണി മടക്കുന്നത് പാതി വഴിക്ക് വിട്ടാണ് പോന്നതെന്ന് ഓർത്തത്…. അക്കിടി പറ്റിയപോലെ തലയിൽ കൈ വെച്ഛ് ഞാൻ വേഗം മുകളിലേക്ക് കയറി….കോണികയറി ഇടനാഴിയിലൂടെ റൂമിലേക്ക് നടക്കുമ്പോ കഴിഞ്ഞ ഈ ദിവസങ്ങളുടെ പഴയ ഓർമ്മകൾ വീണ്ടും തേടിയെത്തി….അച്ഛനേയും അമ്മയേയും അമ്മുനേയുമൊക്കെ കാണാൻ വല്ലാത്ത കൊതി തോന്നുന്നു…. അവരൊക്കെ വല്ലപ്പോഴുമെങ്കിലും എന്നെ ഓർക്കുന്നുണ്ടാവോ…???? അതോ അന്നതോടെ അവരുടെയൊക്കെ മനസ്സിലും ഞാൻ മരിച്ഛ് കാണോ…????

തകർന്ന് കസേരയിൽ എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഇരിക്കുന്ന എന്റെ അച്ഛന്റെ മുഖം ഇന്നലെ പോലെ ഒരു പോറല് പോലും ഏൽക്കത്തെ എനിക്ക് ഓർമയുണ്ട്…. മനസ്സിൽ വല്ലാതെ നീറുന്നൂ…
അമ്മ….. അമ്മു….എന്റെ കൃഷ്ണാ അവർക്കാർക്കും ഒരാപ്പത്തും വരുതരുതേ ഭഗവാനേ…..!!!!! അപ്പോഴേക്കും ഞാൻ നടന്ന റൂമിന്റെ മുന്നിൽ എത്തിയിരുന്നു…. വേഗം കണ്ണ് അമർത്തി തുടച്ച് ഉള്ളിലേക്ക് കയറി തുണി മടക്കാൻ നോക്കുമ്പഴാണ് പുറക്കിന് പെട്ടെന്ന് സിദ്ധു സംസാരിച്ചു തുടങ്ങിയത്….”തനിക്ക് ഗിഫ്റ്റ് വേണ്ടേ,,,, ഫസ്റ്റ് അനുവേഴ്സറി ഗിഫ്റ്റ്…????”ഒന്ന് ഞെട്ടിത്തിരിഞ്ഞു എനിക്ക് അഭിമുഖമായി ചിരിച്ചോണ്ട് നിൽക്കുന്ന സിദ്ധുനെ ഞാൻ സംശയത്തോടെ നോക്കി….

ഗിഫ്റ്റ്…????ചേച്ചി ചോദിച്ചപ്പോ കളി പറഞ്ഞതാണെന്നാ ഞാൻ വിചാരിച്ചത്….???പക്ഷേ…..???ആലോചന നിർത്തി ഞാൻ വീണ്ടും സംശയത്തോടെ നെറ്റി ഞുളിച്ഛ് അവന്റെ മുഖത്തേക്ക് നോക്കി നിന്നെങ്കിലും അവനിൽ
പ്രേത്യേകിച്ചു ഒരു ഭാവവെത്യാസവും പ്രകടമായില്ല….ചിരിച്ചോണ്ട് പുറകിൽ നിന്ന് അവനൊരു നീളമുള്ള ബോക്സ് എന്റെ നേരെ നീട്ടി… വർണ്ണ കടലാസുക്കൊണ്ടു പൊതിഞ്ഞ അധികം വീതിയില്ലാത്ത ഒരു ബോക്സ്…. ഞാൻ ബോക്സിലേക്കും അവനെയും മാറിമാറി നോക്കി അമ്പരപ്പോടെ അനങ്ങാതെ ഞാൻ നിന്നു……

അത് കണ്ട് അവൻ ഒന്നൂടെ ചിരിച്ചു ബോക്സ് എന്റെ മുന്നിലേക്ക് ഉയർത്തി കണ്ണ് കൊണ്ട് വാങ്ങാൻ പറഞ്ഞു….ന്റെ കൃഷ്ണാ,,,, എന്തായിതൊക്കെ….????
സിദ്ധു… അവനെന്താ ഇങ്ങനെ…..???മനസ്സിൽ അരുതാത്തത് എന്തോ നടക്കാൻ പോകുന്ന പോലെ ഒരു തോന്നൽ…..ഞാൻ വാങ്ങാതെ ഓരോന്ന് ചിന്തിച്ചു നിൽക്കുന്നത് കണ്ടിട്ടോ എന്തോ അവൻ പെട്ടെന്ന് എന്റെ കൈ പിടിച്ച് ഗിഫ്റ്റ് ബലമായി കയ്യിലേക്ക് വെച്ചു തന്നതും ഞാൻ അമ്പരപ്പോടെ വീണ്ടും എന്നെ നോക്കി….” ഹാ….. ഒരാള് ഗിഫ്റ്റ് തന്നാൽ ഇങ്ങനെ നോക്കി നിൽക്കണോ ചെയേണ്ടത്……?തുറക്കെഡോ….?”

~~~~~~~~~~~~~~~~~~~~~~~~~~~

ഞാൻ വെറുതെ തമാശ പറഞ്ഞതാണെന്നാണോ നിങ്ങളും കരുതിയത്… അല്ലാട്ടോ ശെരിക്കും അവൾക്ക് കൊടുക്കൻ ഞാനൊരു ഗിഫ്റ്റ് കരുതിയിരുന്നു…പക്ഷേ അത് കൊടുക്കാൻ പറ്റിയ കറക്റ്റ് ദിവസം ഇന്നാണെന്ന് എനിക്ക് കുറച്ഛ് മുന്നേ എല്ലാരും കൂടി തന്ന സപ്രൈസ് കണ്ടപ്പഴാണ് മനസ്സിലായത്…. ഗിഫ്റ്റ് നീട്ടിയിട്ടും അവള് വാങ്ങാതെ സംശയത്തോടെ അന്തം വിട്ട് നോക്കി നിൽക്കുന്നത് കണ്ടപ്പോ ഞാൻ തന്നെ അതവളുടെ കയ്യിലേക്ക് പിടിപ്പിച്ഛ് കൊടുത്തു പക്ഷേ,,, എന്നിട്ടും അവള് അമ്പരപ്പോടെ എന്നേയും ഗിഫ്റ്റിലേക്കും മാറിമാറി നോക്കി നിന്നു….ഞാൻ വീണ്ടും തുറക്കാൻ പറഞ്ഞതും അവള് കുറച്ച നേരം കൂടി എന്നെ മിഴിച്ചു നോക്കി നിന്ന് പതിയെ ഗിഫ്റ്റ് ഓപ്പൺ ചെയ്യാൻ തുടങ്ങി…. അത് കണ്ടതും ഞാൻ കൈ രണ്ടും നെഞ്ചിൽ കെട്ടി അവളെ നോക്കി നിന്നു….

അവള് ആദ്യം പൊതിയഴിച്ചു പിന്നെ ബോക്സ് തുറന്ന് വീണ്ടും സംശയത്തോടെ എന്താന്നുള്ള മട്ടിൽ എന്നെ നോക്കി… ഞാൻ കണ്ണോട് വീണ്ടും ബോക്സിലേക്ക് തന്നെ തുറക്കാൻ കാണിച്ചതും അവള് വേഗം ബോക്സിൽ നിന്ന് അതെടുത്തു തുറന്നു…..ഞെട്ടലോടെ അവളുടെ കണ്ണ് വികസിച്ചു… ശ്വാസഗതി ഉയർന്നു താഴ്ന്നു… ആശ്ചര്യവും അമ്പരപ്പും എല്ലാം കൂടി ചേർത്ത് അവള് എന്റെ മുഖത്തേക്ക് നോക്കിയതും ഞാൻ നിറഞ്ഞ ചിരിയോടെ അവളെ നോക്കി തിരഞ്ഞു നിന്നു…”എങ്ങനെയുണ്ട് ഫസ്റ്റ് അനുവേഴ്സറി ഗിഫ്റ്റ്…..!!!!!!

സത്യം പറയല്ലോ,,,,, എല്ലാരും പറഞ്ഞപ്പഴാണ് ഇന്ന് അനുവേഴ്സറിയാണെന്ന് എനിക്ക് ഓർമ്മ വന്നത്…. ഏതായാലും ദിവസം കൊള്ളാം ഇത് തയ്യാറാക്കി വെച്ചിട്ട് കുറച്ചു ദിവസമായി തിരക്കൊക്കെ ഒഴിഞ്ഞിട്ട് തരാമെന്ന് കരുതിയതാണ്….. കറക്ടായി ഈ ദിവസം തന്നെ അഡ്വക്കേറ്റ് മെയിൽ ചെയ്ത് തന്നത് നോക്ക്…. സ്ട്രേയ്ഞ്ച്‌…തുടങ്ങിയ ദിവസം തന്നെ അവസാനിപ്പിക്കാൻ പറ്റാന്ന് പറഞ്ഞാൽ…..we are so lucky,,, right…????ഈ നിമിത്തതിലൊന്നും എനിക്ക് വല്യ വിശ്വാസമൊന്നും ഇല്ല… പക്ഷേ ഇത്…. വിശ്വസിക്കാതിരിക്കാൻ വയ്യ….ഒരു കൊല്ലം കഴിഞ്ഞോണ്ടും ജോയിന്റ് പെറ്റേഷനായതോണ്ടും കിട്ടാൻ അധികം താമസം ഉണ്ടാക്കില്ല….”

~~~~~~~~~~~~~~~~~~~~~~~~~~

“ഡിവോഴ്സ് പേറ്റിഷൻ”തുറന്ന് ഫയലിന്റെ മുകളിൽ എഴുതിയത് തലവാചകം വായിച്ചപ്പോ ഒരു വേള എന്റെ ശ്വാസം പോലും നിലച്ച് പോയിരുന്നു…….അമ്പരപ്പണോ , സംശയമാണോ ആശ്ചര്യമാണോ ഇതിൽ ഏത് വികാരമാണ് എന്നിൽ അപ്പോ നിറഞ്ഞതെന്ന് എനിക്കറിയില്ല….സിദ്ധു നിറഞ്ഞ ചിരിയോടെ തിരിഞ്ഞ് നിന്ന് എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഞാൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല…മൊത്തത്തിൽ മനസ്സും ശരീരവുമൊക്കെ മരവിച്ചപോലെ ഒരു അവസ്ഥ… മറ്റൊരു ലോകത്ത് എത്തിയ പോലെ കയ്യിലെ ഡിവോഴ്‌സ് പെറ്റിഷനിലേക്ക് നോക്ക് ഞാൻ മരവിച്ഛ് നിന്നു……

അവ്യക്തമായി മാത്രം കാതിൽ പതിക്കുന്ന അവന്റെ വാക്കുകൾ കേട്ടിട്ടാണോ എന്തോ കവിളിലൂടെ ഒരു ചൂട് ഒളിച്ചിറങ്ങുന്നു… ഡോക്യൂമെന്റിലേക്ക് തന്നെ കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നു….ഒരു ചെറിയ കാറ്റിനെപോലും ചെറുത്തു നിൽക്കാനുള്ള കരുത്ത് എന്റെ ശരീരത്തിന് ഉണ്ടെന്ന് തോന്നുന്നില്ല…. തറയിൽ കാൽ ഉറയ്ക്കാതെ ഭാരമില്ലാത ഒരു തൂവല് പോലെ ഞാൻ ഈ നിമിഷം തളർന്ന് വീഴുമെന്ന് ഞാൻ ഭയപ്പെട്ടു….
എന്തുകൊണ്ടോ ആ ഫയൽ എന്റെ കയ്യിൽ കിടന്ന് വിറച്ചിരുന്നു……പെട്ടെന്ന് സിദ്ധു മുഖത്തേക്ക് കൈ വീശിയതും ഏതോ ലോകത്ത് നിന്നെന്നപോലെ ഞാൻ ഞെട്ടിയുണർന്നു അവനെ നോക്കി….ഹലോ… താനീ ലോകത്തൊന്നും ഇല്ലേ….??? ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ….??? ഹാ,,,അതൊക്കെ പോട്ടേ…. വേഗം സൈൻ ചെയ്ത് തിരിച്ചു താ……

സിദ്ധു പറഞ്ഞു തീർന്നിട്ടും മറ്റെന്തോ പ്രതീക്ഷിക്കുന്ന പോലെ ഞാൻ അവനെ കണ്ണെടുക്കാതെ നോക്കി നിന്നു….”ഡോ,,,, താൻ എന്താ ഈ നോക്കി നിൽക്കണേ… സൈൻ ചെയ്യ്…..??”എന്റെ മുഖത്തേക്ക് വിരൽ ഞൊടിച്ഛ് കൊണ്ട് അവൻ വീണ്ടും പറഞ്ഞത് കേട്ട് ഞാൻ കയ്യിൽ കിടന്ന് വിറയ്ക്കുന്ന കടലാസ്സിലേക്ക് നോക്കി…..ആദ്യമായി കാണുന്ന പോലെ ഞാൻ സംശയം എന്നിൽ നിറഞ്ഞു…..തലകറങ്ങുന്ന പോലെ,,, മനസ്സ് പാറിപ്പറന്നു പോകുന്നു… സകല നിയന്ത്രണവും തെറ്റുന്നു….

എനിക്ക് എന്താ എങ്ങനെയാ ചെയ്യേണ്ടത് പറയേണ്ടത് ന്ന് പോലും അറിയതെയായി….. വീണ്ടും ആ പേപ്പറിലേക്ക് നോക്കിയപ്പോ അമ്മൂന്റെ മുഖം തെളിഞ്ഞു വന്നു…. ആദ്യം തെളിഞ്ഞ ചിരിച്ച അവളുടെ മുഖം മാറി ആ കണ്ണിൽ നിന്ന് കണ്ണീർ ഒഴുക്കുന്നത് കണ്ടതും ആരോ മനസ്സിനെ ശക്തിപ്പെടുത്തിയപ്പോലെ…..പാടില്ല അനൂ… നീ ഇവിടെ തളരാൻ പാടില്ല… ഇവിടെ തളർന്നാൽ നിനക്ക് നിന്റെ അമ്മൂനെ രക്ഷിക്കാൻ കഴിയില്ല….. തളർന്നു പോയി കൂടാ….ഇല്ല…. ഞാൻ സൈൻ ചെയ്യില്ല….”തലയുയർത്തി അവനെ നോക്കി ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു….

” Excuse me…… what….???”അവൻ സംശയത്തോടെ ചോദിച്ചു…. ഞാൻ ഇല്ലെന്ന് തലയാട്ടി…. ശബ്ദം എവിടെയോ കുടുങ്ങിയിരിക്കുന്നു….”സൈൻ ചെയ്യില്ലന്നോ,,, are you jocking,,,
നീയെന്താ തമാശ പറയാ….??? വേഗം സൈൻ ചെയ്ത് ഡോക്യൂമെന്റ്‌സ് തിരിച്ചുതാ….. എനിക്ക് വേറെ പണിയുണ്ട്…????പുച്ഛത്തോടെ ചിരിച്ഛ് അവൻ പറയുന്നത് കേട്ട് വാശിയോടെ ഞാൻ കുറച്ചൂടെ ഉറക്കെ പറഞ്ഞു….”ഞാൻ സൈൻ ചെയ്യില്ല….
ചെയ്യില്ല….!!!”*”ഡീ…….”*ഡോക്യുമെന്റ് തിരിച്ചു അവന് നേരെ നീട്ടി പറഞ്ഞു തീർന്നില്ല എന്റെ രണ്ട്‌ കൈത്തണ്ടയിൽലും പിടിച്ഛ് വലിച്ഛ് അടുത്തേക്ക് ചേർത്ത് നിർത്തി അവൻ ദേഷ്യത്തോടെ അലറിയെങ്കിലും പിന്നെ ചുറ്റും നോക്കി പിടി വിട്ട് ദേഷ്യം കണ്ട്രോൾ ചെയ്തു…..

“ദേ നോക്ക്,,,,, ഞാൻ മര്യാദയ്ക്കാ നിന്നോട് പറഞ്ഞത്…. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്….നിന്നെ കൊണ്ട് സൈൻ ചെയ്യിക്കാൻ അറിയാഞ്ഞിട്ടല്ലാ വേണ്ടന്ന് വെച്ചിട്ടാ…..വെറുതെ എന്നെകൊണ്ട് ചെയ്യിപ്പിക്കരുത് നീ….
നിനക്കറിയല്ലോ എന്നെ,,, നന്നായിട്ട്….എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്നും ഞാൻ എന്തൊക്കെ ചെയ്യുമെന്നും പ്രത്യേകം പറഞ്ഞു തരണ്ടല്ലോ…??? നിനക്കാറിയല്ലോ….?? പിന്നെ എന്തിനാ വെറുതെ ഒരു വാശി…!!!!”ഞാനവന്റെ മുഖത്തേക്ക് നോക്കി….”വാശി…. അതേ വാശി തന്നെയാന്ന് കൂട്ടിക്കോ… ഇയാള് എന്തൊക്കെ ചെയ്യൂന്നും ഏത് അറ്റം വരെ പോകുന്നും എവിടെയുള്ള മറ്റാരേക്കാളും എനിക്ക് നന്നായിട്ടെനിക്കറിയാം….

പക്ഷേ,,,, എന്തൊക്കെ ചെയ്താലും പറഞ്ഞാലും ഞാൻ ഇതില് ഇപ്പോ സൈൻ ചെയ്യുമെന്ന് ഇയാള് ഒരിക്കലും കരുതണ്ടാ….അതൊക്കെ ചെയ്താലും ഞാൻ സൈൻ ചെയ്യില്ല….. ഇനി ഇതിന്റെ പേരിൽ അന്നത്തെ പോലെ എന്റെ അച്ഛനെയോ അനിയത്തിയെയോ എന്തെങ്ങിലും ചെയ്താൽ….!!!!അവന് നേരെ കത്തുന്ന നോട്ടത്തോടെ കൈചൂണ്ടി ഭീക്ഷണിയുടെ സ്വരത്തിൽ ഞാൻ പറഞ്ഞത് കേട്ടതും ഞൊടിയിടയിൽ ചൂണ്ടിയ കൈ തിരിച്ഛ് പുറക്കിലേക്കാക്കി അവനോട് എന്നെ ചേർത്ത് നിർത്തി…”ചെയ്താൽ….?????
ചെയ്താൽ….????? പറയെഡീ ചെയ്താൽനീ എന്തു ചെയ്യും….????എഹ്ഹ്…..????”കൈ ഞെരിച്ചു വേദനിപ്പിച്ഛ് അവൻ ചോദിച്ചതും ഞാൻ ശക്തിയോടെ അവനെ പിടിച്ഛ് തള്ളി മാറ്റി…

“ഞാൻ പറയും……എനിക്കറിയാവുന്ന നിങ്ങളെ ഞാൻ എല്ലാരോടും പറയും…..
ആദ്യം ദേവൂനോട് പിന്നെ അമ്മയോട്….
അങ്ങനെ എവിടെയുള്ള എല്ലാരോടും….. എല്ലാരും അറിയട്ടെ എല്ലാം…..!!!!”ഞാൻ വീറോടെ പറഞ്ഞതും അവന്റെ മുഖത്തെ ദേഷ്യം മാറി നിറഞ്ഞ പുച്ഛത്തോടെ എന്നെ നോക്കി ചിരിച്ചോണ്ട് വീണ്ടും അവനെന്റെ അടുത്തേക്ക് വന്നു…. ഉളളിൽ നീറി പുകയുമ്പഴും ഞാനവനെ ആത്മവിശ്വാസത്തോടെ നോക്കി അവിടെത്തന്നെ നിന്നു ധൈര്യത്തോടെ….. പക്ഷേ എന്നെ വഞ്ചിച്ചുകൊണ്ട് മിഴികൾ അപ്പഴും തോരാതെ പെയ്തു…..”ഹും….. അതൊക്കെ മോൾക്ക്,,,,, വെറുതെ തോന്നാ….. നീ ആരോടും ഒന്നും പറയില്ല…. മര്യാദയ്ക്ക് സൈൻ ചെയ്താൽ നിന്റെ അനിയത്തികുട്ടിക്ക് കൊള്ളാം….”അവൻ ചിരിയോടെ പറഞ്ഞു….

“ഇനിയും അവളെ പേര് പറഞ്ഞ് എന്നെ കൊണ്ട് എന്തും ചെയ്യിക്കാന്ന് നിങ്ങള് വിചാരിക്കണ്ട…. അവളിപ്പോ എന്റെ മാത്രം അനിയത്തിയല്ല,,, ദി ഗ്രേറ്റ് ബിസിനസ്സ്മാൻ സിദ്ധാർത്ഥ് സേതുമാധവന്റെ കൂടെ അനിയത്തിയാണ്….അവൾക്ക് എന്തെങ്കിലും പറ്റിയാല്ലോ നിങ്ങള് വല്ല കള്ളക്കേസിലോ കുടുക്കിയാലോ അത് എന്നെക്കാൾ കൂടുതൽ ബാധിക്കുന്നത് നിങ്ങളെയാവും….അന്നത്തെ പോലെ അച്ഛനെയും അനിയത്തിയെയും പറഞ്ഞു ഭീഷണി പെടുത്തി എന്നെ കൊണ്ട് ഒപ്പിടിക്കാന്ന് നിങ്ങള് കരുതണ്ടാ…. എന്റെ കൊക്കിന് ജീവനുള്ള കാലത്തോളം ഞാൻ പറയുമ്പോ, ഞാൻ വിചാരിക്കുമ്പോ അല്ലാതെ നിങ്ങൾക്ക് ഡിവോഴ്സ് കിട്ടില്ല…..കല്യാണം നിങ്ങള് നിങ്ങളെ ഇഷ്ടത്തിനല്ലേ നടത്തിയത്….. ഡിവോഴ്സ് എന്റെ ഇഷ്ടത്തിനേ നടക്കൂ…..”

ഞാൻ പറഞ്ഞു തീരാൻ ഇടയില്ലാത്ത അവനെന്നെ ബലമായി പിടിച്ച് ചുമരിനോട് ചേർത്ത് ഒരു കൈ എന്റെ തലയ്ക്ക് മുകളിൽ ചുമരിൽ കുത്തി നിർത്തി എന്റെ അടുത്തേക്ക് ആഞ്ഞു…. അവന്റെ കണ്ണിലെ ദേഷ്യത്തിന്റെ ചൂടിൽ മുഴുവനായും ഉരുക്കി ഒലിക്കുന്ന പോലെ ഞാൻ വിയർത്തു…….എത്രയൊക്കെ മറയ്ക്കാൻ നോക്കിയിട്ടും പേടി ശരീരം മുഴുവൻ വിറച്ചു കൊണ്ട് പുറത്തു വന്നു…. കണ്ണിന് കണ്ണീര് നിയന്ത്രണമില്ലാതെ ഒഴുക്കി താടിത്തുമ്പിലൂടെ ഉറ്റി വീണ് കൊണ്ടിരുന്നു…..ഗൂഢമായൊരു ചിരിയോടെ അവനെന്റെ അടുത്തേക്ക് ചാഞ്ഞു നിന്നു….”അങ്ങനെ നീ പറയുമ്പഴല്ല,,, ഞാൻ,,,,, പറയുമ്പോ,,,,,, ഞാൻ വിചാരിക്കുമ്പോ,,,, ഡിവോഴ്സ് നടന്നിരിക്കും…..!!!!

രണ്ട് ദിവസം ഞാൻ സമയം തരും അതിനുള്ളിൽ നീ സൈൻ ചെയ്തിരിക്കും,,,, അതല്ല വാശി പിടിച്ഛ് നിൽക്കാനാണ് ഭാവമെങ്കിൽ കാത് തുറന്ന് കേട്ടോ……*നിന്നെ കൊന്നിട്ടാണെങ്കിലും ഞാൻ ഡിവോഴ്‌സ് നടത്തിയിരിക്കും……*”അന്നാദ്യമായി അവനെന്റെ അടുത്ത് നിന്നപ്പോ മരണ ഭയം തോന്നി…. നിറഞ്ഞു കലങ്ങിയ കണ്ണോടെ നിറഞ്ഞ പേടിയോടെ ഞാനവനെ കണ്ണെടുക്കാതെ നോക്കി…. കണ്ണീരിന് പകരം ചുട്ട് പൊള്ളിക്കുന്ന എന്തോ ഒഴുക്കുന്ന പോകുന്ന പോലെ കവിൾ പൊള്ളി….കരയാൻ പോലും കഴിയാതെ ചുമരിൽ ചാരി വീഴാതെ ഞാൻ എന്നെ തന്നെ താങ്ങി നിർത്തി…. ഒരുവേള ഞാൻ പോലുമറിയാതെ അവന്റെ നെഞ്ചിൽ ചേർന്ന് കരഞ്ഞു പോവുമോ ന്ന് എനിക്ക് പേടി തോന്നി….. വിറയലോടെ ദയനീയമായി നോക്കി നിൽക്കെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ മുറിവിട്ടിറങ്ങി…..പതിയെ ചുമരിലൂടെ താഴേക്ക് ഊർന്നിറങ്ങി നിലത്ത്‌ ഇരിക്കുമ്പോ ഒരുതരം മരവിപ്പ് മാത്രം എന്നിൽ അവശേഷിച്ചു……

~~~~~~~~~~~~~~~~~~~~~~~~~~~~

(അനന്തൻ)”അനൂ….
അനൂ…. മോളേ….. അനൂ…. എന്താ…..എന്താ പറ്റിയത്….????നീ എന്താ ഒന്നും മിണ്ടാത്തത്…..??? കേൾക്കുമില്ലേ നീ…..???
അനൂ… മോളേ…. ഞാനാ ഏട്ടനാ,,,, നിന്റെ അനന്തേട്ടനാ വിളിക്കുന്നത്… അനൂ…. ഞാനെത്ര നേരയിട്ട് വിളിക്കാ….
ഒന്ന് നോക്ക്…. അനൂ…..അ……… നൂ………*”താഴേക്ക് കാണാഞ്ഞപ്പോ തിരഞ്ഞു വന്നതായിരുന്നു…. അപ്പഴാണ് അനു ചുമര് ചാരി തല ചുമരിനോട് ചേർത്ത് നിലത്ത്‌ ഇരിക്കുന്നത് കണ്ടത്… അപ്പോ തൊട്ട് വിളിക്കാ…. പക്ഷേ അവളിന്ന് ഒരു റെസ്പോണ്സും കിട്ടിയില്ല…….ഇരുന്ന ഇരുപ്പ് തന്നെ…കണ്ണിലെ കൃഷ്ണമണി പോലും ചലിക്കുന്നില്ല….. ശ്വാസമോ മിടിപ്പോ ഉള്ളതായി തോന്നുന്നില്ല… തോരാത്ത കണ്ണീർ മാത്രം അവളിൽ ജീവൻ ശേഷിക്കുന്നതിന് തെളിവായി താടിത്തുമ്പിൽ നിന്ന് നിലത്തേക്ക് ഉറ്റിവീണു…അവസാന ശ്രമാണെന്നോണം അവളെ പിടിച്ഛ് കുലുക്കി ഉറച്ച ശബ്ദത്തിൽ വിളിച്ചതും അവൾ പതിയെ തല ചരിച്ഛ് എന്നെ നോക്കി…. ഒട്ടും പരിചയമില്ലാത്ത ആരെയോ നോക്കുന്ന പോലെ സംശയത്തോടെ…..

അവളിലെ ആ നോട്ടം എന്നിൽ സംശയത്തിലേറെ പേടിയാണ് ഉണ്ടാക്കിയത്… കുറേ നേരം കൂടി അവള് എന്നെ തന്നെ നോക്കി അതേ ഇരുപ്പ് ഇരുന്നു….പൊടുന്നനെ എന്തോ ഓർത്തപോലെ അവളിൽ വെപ്രാളം നിറഞ്ഞു ചുറ്റും ആരെയോ തിരഞ്ഞ് അടുത്ത് ഇരിക്കുന്ന എന്നെ ഇറുക്കി കെട്ടിപ്പിടിചച്ഛ് എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരയുന്ന അവളെ ഞാൻ ആശ്ചര്യത്തോടെ നോക്കി….. കരയുന്നതിന്റെ ഇടയിലൂടെ വിക്കി വിക്കി അവളെന്തൊക്കെയോ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു….”അനന്തേട്ടാ……എ…. എനിക്ക് ആ..രുംല്ല….. ആരും…ഞാൻ… ഞാ..ൻ ഒറ്റയ്ക്ക്…ഒറ്റ..യ്ക്കായി പോയി അ… അനന്ത… അനന്തേട്ടാ……ഞാൻ ഒറ്റപ്പെടു പോയി അനന്തേട്ടാ…. എന്നെ ഒറ്റയ്ക്കാക്കല്ലേ അനന്തേട്ടാ….. എന്നെ….എന്നെ ഒറ്റയ്ക്കാക്കല്ലേ…. പേടിയാ എനിക്ക്….പേടിയാ…ആരും….ആരുംല്ല…..”

സമനില തെറ്റിയപ്പോലെ അവളെന്തൊക്കെയോ എന്റെ നെഞ്ചിൽ പറ്റിച്ചേർന്നു പറഞ്ഞോണ്ടിരുന്നു….. എന്താന്നോ ഏതാന്നോ എനിക്ക് മനസ്സിലായില്ലെങ്കിലും ഞാൻ അവളെ ചേർത്ത് പിടിച്ഛ് അവള് പറയുന്നതിനൊക്കെ പതിയെ മൂളി കൊടുത്തു….കുറേ കരഞ്ഞു എന്തൊക്കെയോ പറഞ്ഞപ്പോ അവൾക്ക് കുറച്ഛ് ആശ്വാസം തോന്നിയെന്ന് തോന്നുന്നു, പതിയെ കരച്ചിലടക്കി എന്നിൽ നിന്ന് അടർന്ന് മാറി ചുമര് ചാരി പഴേ പടി അവള് വീണ്ടും ഇരുന്നു….അവളോട് ചേർന്ന് ചുമര് ചാരി ഞാനും ഇരുന്നു….പതിയെ അവള് എന്റെ തോളിൽ തല ചായ്ച്ഛ് വെച്ഛ് കിടന്നു….ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഞാൻ വീണ്ടും അവളോട് കാര്യം തിരക്കി….നിറഞ്ഞൊഴുകുന്ന മിഴികളോടെ വിറക്കുന്ന കൈക്കൾ ഉയർത്തി കുറച്ചു പേപ്പർ അവളെനിക്ക് നേരെ ചെറിയ ചിരിയോടെ നീട്ടി….ഞാൻ സംശയത്തോടെ നെറ്റി ചുളിച്ചു വേഗം വാങ്ങി വായിച്ഛ് ആശ്ചര്യത്തോടെ അവളെ നോക്കിയതും അവള് വീണ്ടും കരയാൻ വെമ്പി കൊണ്ട് എന്നെ നോക്കി….

“അനന്തേട്ടാ…..എനിക്ക്…. എനിക്ക് സിദ്ധുനെ…. ഞാൻ അവനെ…. എനിക്ക് അവനോട്…..!!!”അവളുടെ വാക്കുകൾ മുഴുവനാവാതെ പാതി മുറിഞ്ഞു….”എനിക്ക് ആരുംല്ല…. ആരും…..ഒരു കൊല്ലം മുന്നേ അച്ഛനും അമ്മയ്ക്കും മരിച്ചു ഇപ്പോ… ഇപ്പോ….ഇടറുന്ന ശബ്ദത്തോടെ വിക്കി ഒന്നും മുഴുമിക്കാൻ കഴിയാതെ താലിയിൽ മുറുക്കെ പിടിച്ചു കൊണ്ട് അവള് വീണ്ടും കരഞ്ഞു….. മനസ്സിൽ അടക്കി പിടിച്ചത് മുഴുവൻ കരഞ്ഞു തീർക്കെട്ടെന്ന് ഞാനും കരുതി….ഇടയിലൂടെ അവള് വീണ്ടും പലതും പറയുന്നുണ്ടായിരുന്നു….. കരയാൻ കഴിയാതെ അവള് എങ്ങലടിക്കുന്നത് കണ്ടപ്പോ സിദ്ധുനോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി…. അവൻ എന്തിനാ….? ഇങ്ങനെയൊക്കെ…???കുറേ കഴിഞ്ഞപ്പോ അവള് പതിയെ തോളിൽ നിന്ന് തലമാറ്റി ഉളളിലെ ചങ്ക് പൊട്ടുന്നവേദന കടിച്ചമർത്തി എന്നെ നോക്കി ചിരിച്ചു…..ഞാൻ പതിയെ അവളെ എണീപ്പിച്ഛ് നിർത്തിയതും അവള് വേഗം കണ്ണ് തുടച്ചു എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു….

~~~~~~~~~~~~~~~~~~~~~~~~~

” ഞാൻ മണ്ടിയാല്ലേ ഏട്ടാ…. വെറും മണ്ടി…… സിദ്ധു എപ്പഴും പറയും അവന്റെ അച്ഛനെ കൊന്നത് ഞാനാന്ന്…. അവന്റെ ജീവിതം ഇങ്ങനെ തകരാൻ കാരണം ഞാനാന്ന്…. അങ്ങനെയുള്ള എന്നെ അവനൊരിക്കലും സ്നേഹിക്കില്ല….. സ്നേഹിക്കാൻ പാടില്ല…..ഇതൊക്കെ അറിയാമായിരുന്നിട്ടും,,,ഞാൻ അവനെ ഒരുപാ………”

അറിയാതെ വായിൽ നിന്ന് വഴുതി വീണ പോയ വാക്കുകൾക്ക് കടിഞ്ഞാൺ ഇട്ട് കൊണ്ട് ഞാൻ ഏട്ടനെ നോക്കാതെ വേഗം തിരിഞ്ഞു നിന്ന”താഴെ,,,, താഴേ എല്ലാരും അന്വേഷിക്കുന്നുണ്ടാവും….ഞാൻ……”ഇനിയും അവിടെ നിന്നാൽ ചിലപ്പോ എനിക്ക് കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് തോന്നി… പ്രേത്യേകിച്ചു ഏട്ടന്റെ മുന്നിൽ….ഏട്ടനെ കണ്ടതും പിടിച്ചു നിർത്താൻ കഴിയാത്ത വിധം ചങ്കിൽ ഒരായിരം അമ്പുകൾ കുത്തിയിറക്കുന്ന പോലെ പൊട്ടിപ്പൊളിഞ്ഞു… ഒരുവേള ശ്വാസം കിട്ടാതെ വേദന താങ്ങാൻ പറ്റാതെ ഞാൻ മരിച്ഛ് പോകുമെന്ന് തോന്നി…..എന്തൊക്കെ പറഞ്ഞെന്ന് അറിയില്ല… പക്ഷേ മനസ്സിലെ ഭാരം പാതി കുറഞ്ഞപ്പോലെ… ഇപ്പോ ഒരു ചെറിയ ആശ്വാസം തോന്നുന്നൂ…..നീ ഓകെയാണ് അനൂ…. തളരാൻ പാടില്ല…. നിന്റെ ലക്ഷ്യത്തിൽ എത്തുന്ന വരെയെങ്കിലും…. നീ പിടിച്ചു നിന്നെ പറ്റൂ.
കഴിയണം….. കഴിഞ്ഞേ പറ്റൂ…..

മനസ്സിൽ പറഞ്ഞ് കണ്ണൊക്കെ അമർത്തി തുടച്ച് ദീര്ഘമായൊരു ശ്വാസത്തിലൂടെ എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു…..അനുവേഴ്സറി പ്രമാണിച്ച് സദ്യയ്ക്കുള്ള വട്ടത്തിലാണ് എല്ലാരും…. എന്നെ കണ്ടപ്പോ തന്നെ ഗിഫ്റ്റ് കിട്ടിയെന്ന് ചോദിച്ചു എല്ലാരും കൂടി പൊതിഞ്ഞപ്പോ അധികം ആർക്കും മുഖം കൊടുക്കാതെ മുഖത്ത് നാണവും സന്തോഷവും ചിരിയും ആവശ്യത്തിലേറെ കലർത്തി അത് സെക്രെട് ആണെന്നും പുറത്ത് പറയാൻ പാടില്ലെന്നും കളി പറഞ്ഞു ഞാൻ വേഗം അടുപ്പിൽ അടുത്തേക്ക് പോയി നിന്നു….ഇവിടെയാക്കുമ്പോ കണ്ണിൽ വെള്ളം പൊടിഞ്ഞാലും പുകയെ പഴിചാരാല്ലോ……!!!!..തുടരും…..