17/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 59(2)

രചന – മഞ്ജിമ സുധി

അതേടാ,, അവള് തന്നെയാ സഹായിച്ചത്…. അവളെ പറഞ്ഞാൽ എനിക്ക് പൊള്ളും….. കാരണം,,, ഞാനും എന്റെ മോനും ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം അവളാ….. അവളുടെ ഔദാര്യമാണ് എന്റേയും മോന്റെയും ജീവിതം….. *അറിയാതെ പറ്റിയ ഒരു അബദ്ധം എന്റെ വയറ്റിൽ ഒരു ജീവനായി തുടിച്ചത് അറിഞ്ഞപ്പോ തീർക്കാൻ നോക്കിയതാ ഞാൻ എന്റെ ജീവനും ജീവിതവും…… അവിടെ നിന്നു എന്നെ കൈപിടിച്ചു കയറ്റിയത് അവളാ… അപ്പൊ എനിക്ക് പൊള്ളും…..”* *”ആമീ…..”* ഒരു ചാട്ടുളിപോലെയാണ്  പൊട്ടികരച്ചിലിനിടയിലും ആമി പറഞ്ഞ വാക്കുകൾ എന്റെ കാതിൽ മുഴങ്ങിയത്… കേട്ടത് വിശ്വസിക്കാൻ ആവാത്തെ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പഴേക്കും ആമി കൈ കൊണ്ട് മുഖം പൊത്തി എന്റെ മുന്നിൽ മുട്ടു കുത്തി ഊർന്ന് വീണ് പോയിരുന്നു… കരച്ചിലടക്കാൻ കഴിയാതെ ഏങ്ങി ഏങ്ങി പൊട്ടിക്കരയുന്ന അവളുടെ അടുത്തേക്ക് വെപ്രാളത്തോടെ ഞാൻ ചെന്നിരുന്ന് മുഖം മറച്ഛ് പിടിച്ച കൈ ബലമായി അടർത്തി മാറ്റി….

എന്നെ ഫേസ് ചെയ്യാൻ ആവാതെ അവൾ കണ്ണടച്ച് തല താഴേയ്ക്ക് കുനിച്ഛ് ഏങ്ങി…… ഞാൻ പതിയെ അവളുടെ മുഖം പിടിച്ചുയർത്തിയതും അവള് എന്റെ മുഖത്തേക്ക് പോലും നോക്കാതെ ദേഷ്യത്തോടെ മുഖം വെട്ടിച്ചു…. “ആമി…. നീ എന്തൊക്കെയാ പറയുന്നത്……???” ഞെട്ടലോടെ നേർത്ത് പോയ ശബ്ദത്തിൽ വിറയലോടെ ഞാൻ ചോദിച്ചു…. “സത്യം… ആരും അറിയരുതെന്ന എന്റെ വാശിയ്ക്ക് അവളെനിക്ക് തന്നെ വാക്കിൽ മറഞ്ഞ് നിന്ന സത്യം…..!!!” ഒരു തളർച്ചയോടെ ഞാൻ അവിടെ ഇരുന്നു…. ഇല്ലാ… ഞാൻ വിശ്വസിക്കില്ല… അനൂനെ ന്യായീകരിക്കാൻ അവള് അവളെ തന്നെ മോശക്കാരി ആകുന്നതാ… ഞാൻ മനസ്സിൽ പറഞ്ഞു… മനസ്സും തലച്ചോറും തമ്മിലുള്ള സംഘർഷത്തിൽ എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി…. “ഇല്ല…. ഞാൻ വിശ്വസിക്കില്ല… നിനക്ക്,,,, എന്റെ ആമിയ്ക്ക് ഒരിക്കലും ഞങ്ങളെ ഇത്തരത്തിൽ ചതിക്കാൻ കഴിയില്ല…. അവളെ ന്യായീകരിക്കാൻ നീ വെറുതേ…… ഞാൻ വിശ്വസിക്കില്ല….. ” വിശ്വസിക്കാൻ സമ്മതിക്കാതെ മനസ്സുമായി ഞാൻ തുടരെത്തുടരെ തലയാട്ടി കൊണ്ട് പുലമ്പി….

എന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് എന്റെ രണ്ട് കയ്യിലും ആമി മുറുക്കിപ്പിടിച്ചു… “ഞാൻ… ഞാൻ പറഞ്ഞത് സത്യാ കുട്ടാ…..ഞാനാ തെറ്റുക്കാരി, ഞാൻ മാത്രം…. മനസ്സ് കൈവിട്ട് പോയ ഏതോ ഒരു നിമിഷത്തിൽ എനിക്ക് സംഭവിച്ചു പോയ ആ തെറ്റിനെ എന്റെ കൂടെ നിന്ന് ശെരിയാക്കി മാറ്റിയവളാണ് അവള്…. ആ അവളെയാ നീ ഇത്രയും കാലം…..!!!!!! എന്റെ മോൻ, അജു, ഈ ജീവിതം, സന്തോഷം, സമാധാനം അങ്ങനെ ഇന്നെനിക്കുള്ളതെല്ലാം അവള് തന്നതാ… പക്ഷേ,,,,,, അതിന് അവള് പകരം കൊടുക്കേണ്ടി വന്നത് അവളുടെ ജീവിതം തന്നെയാണെന്ന് ഇത്രയും കാലം ഞാൻ അറിയാതെ പോയല്ലോ ഭഗവാനെ…..!!!!! എന്റെ കുഞ്ഞു അവന്റെ സ്വന്തം അച്ഛനെ തന്നെ കണ്ടും, വിളിച്ചും, സ്നേഹിച്ചും, ഓമനിപ്പിക്കും വളരണമെന്ന് ഏതൊരു പെണ്ണിനെ പോലെ ഞാൻ ആഗ്രഹിച്ചു… അറിഞ്ഞു കൊണ്ട് നല്ലൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു പാവത്തിനെ ചതിക്കാൻ തോന്നിയില്ല….

അന്ന്,, ഉള്ളിൽ ഒരാളുടെ ജീവൻ വെച്ച് മറ്റൊരാളുടെ കൂടെ ജീവിക്കാൻ എനിക്ക് കഴിയില്ല ന്ന് പറഞ്ഞ് കരഞ്ഞ എന്നെ കോണവിൻസ് ചെയ്യാൻ ഒരുപാട് ശ്രമിച്ചിരുന്നു രാധു….. നിന്നോടെങ്കിലും എല്ലാം തുറന്ന് പറയാന്ന് അവളെന്നോട് ഒരുപാട് തവണ പറഞ്ഞതാ, എന്നേക്കാൾ, നിന്നെയേയും നമ്മുടെ അച്ഛനേയും കുടുംബക്കാരെയും ഒക്കെ കുറിച്ഛ് ചിന്തിച്ചത് അവളാ…. ആ സമയം ഞാൻ അതൊന്നും കേൾക്കാനോ ചിന്തിക്കാനോ പറ്റിയ മാനസിക അവസ്ഥയിൽ ആയിരുന്നില്ല…. ഒരു കണക്കിന് അതൊന്നും എനിക്ക് അറിയണ്ടായിരുന്നു എന്നതാണ് സത്യം… നിന്നോട് പോലും പറയാൻ എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നില്ല,, എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ഞാൻ അവളെ നിർബന്ധിക്കുകയായിരുന്നു… എന്തിനും തയ്യാറായി നിൽക്കുന്ന എന്നെ അനുസരിക്കല്ലാതെ പാവം അവൾക്ക് വേറെ വഴിയില്ലായിരുന്നു….. എന്നാലും കുട്ടാ,,,,,,, നിനക്ക്,,,,, നിനക്ക് എങ്ങനെ തോന്നിടാ എന്റെ രാധൂനോട് ഇങ്ങനെയൊക്കെ ചെയ്യാൻ……..!!!!! നിനക്കാറിയായിരുന്നില്ലേ അവളെ…?? വെറും പാവായിരുന്നില്ലേ അവള്….??? സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം പെണ്ണ്…!!!!!”

തകർന്ന് ഇരിക്കുന്ന കുട്ടന്റെ അരികിൽ ഇരുന്ന് കൈ പിടിച്ചു കൊണ്ട് ഞാൻ അത് ചോദിച്ചതും അവൻ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു…. കൊച്ചു കുട്ടിയെ പോലെ എങ്ങാലടിച്ചു കരയുന്നത് കേട്ടപ്പോ എന്റെ ചങ്ക് പൊടിഞ്ഞു….. കുറച്ചധികം കരഞ്ഞ് നിറഞ്ഞ മിഴികളിൽ ചിരിയൊളിപ്പിച്ഛ് അവൻ എന്നെ നോക്കി…. “ആമീ… നിനക്ക് ഓർമയുണ്ടോ,,,,  ഞാൻ ഇടയ്ക്ക് ഒരു കുട്ടിയെ എനിക്ക് ഇഷ്ടാന്ന് കളിയായി നിന്നോട് പറയുന്നത്….. അത്…. അത് ആരെയാ ന്ന് അറിയോ നിനക്ക്….???? *നിന്റെ രാധൂനെ.. എന്റെ അനൂനെ…!!!*” “കുട്ടാ…..????!!!!” അത്ഭുതത്തോടെ സ്തബ്ധനായി ഇരുന്ന് ഞെട്ടലോടെ ഞാൻ അവനെ വിളിച്ചു….. രാധൂ നെ…..??? കുട്ടൻ….??? പണ്ട്,,, രാധൂ നെ നിന്നെ കൊണ്ട് ഞാൻ കെട്ടിക്കും ന്ന് പറയുബഴൊക്കെ അവന്റെ മുഖത്ത് വിരിഞ്ഞ കുസൃതി ചിരി എന്റെ മനസ്സിലേക്ക് ഓടിയടുത്തു…. പക്ഷേ അത് കേട്ട് നിന്റെ രാധൂനെ കെട്ടാനൊന്നും  എന്നെ കിട്ടില്ല എനിക്ക് വേറെയൊരാളെ ഇഷ്ടാ,ഞാൻ അവളെ മാത്രേ കേട്ടൂ ന്ന് ഗമയിൽ കുട്ടൻ മറുപടി പറയുമായിരുന്നു… അതൊക്കെ  അവന്റെ സ്ഥിരം തമാശകൾ ആയേ ഞാൻ കേട്ടിരുന്നുള്ളൂ… പക്ഷേ,, അങ്ങനെയൊരു പെണ്കുട്ടി… ആ പെണ്കുട്ടി രാധു……???? കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ അവനെ നോക്കി തറച്ഛ് ഇരുന്നു….

ഒരു നിറഞ്ഞ ചിരിയോടെ എന്നെ നോക്കി കുട്ടൻ വീണ്ടും പറയാൻ തുടങ്ങിയത് കാതോർത്ത് ആകാംഷയോടെ അതിലുപരി സംശയത്തോടെ ഞാൻ അവനെ നോക്കി ഇരുന്നു… “ഒറ്റയടിയ്ക്ക് നീയും അച്ഛനും നഷ്ടപ്പെട്ടപ്പോ പിന്നെ എനിക്ക് ഭ്രാന്തയിരുന്നു….. അനൂന്റെ നിശ്ചയം കൂടി ഉറപ്പിച്ചെന്ന കേട്ടപ്പോ സഹിക്കാൻ കഴിഞ്ഞില്ല… അതോണ്ടാ അവളെ അച്ഛനെ വെച്ഛ് ഭീഷണിപെടുത്തി കല്യാണം കഴിച്ചത്… നഷ്ടങ്ങളുടെ കൂട്ടത്തിൽ അവളെ കൂടി കൂട്ടിച്ചേർക്കാൻ തോന്നിയില്ല…. ആ സമയത്ത് അവളെങ്കിലും സ്വന്തം ആകണമെന്ന് മനസ്സ് പറഞ്ഞു…… ഒരുപക്ഷേ,,, അങ്ങനെ ചെയ്‌തില്ലായിരുനെങ്കിൽ ഞാൻ…. ഞാൻ ചിലപ്പോ മുഴു ഭ്രാന്തൻ ആയിപ്പോയേനെ….. അവളെ എനിക്ക് ദേഷ്യവും വെറുപ്പും ഒക്കെ ആയിരുന്നെങ്കിലും അതൊക്കെ എന്റെ സ്നേഹം അവളൊരിക്കലും മനസ്സിലാക്കാതിരിക്കാൻ ഞാൻ കണ്ടെത്തിയ മാർഗങ്ങൾ മാത്രമായിരുന്നു….. എനിക്ക് അവളെ ഒരുപാട് ഒരുപാട് ഇഷ്ടാ…. കുട്ടൻ പിന്നെയും അവളെ കുറിച്ഛ് വാചാലമായി ഓരോന്ന് പറഞ്ഞോണ്ടിരുന്നു…. എല്ലാം കേട്ട് ഞാനും അവന്റെ അരികിൽ ഇരുന്നു…

അവനവളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നതിന്റെ ആഴവും പരപ്പും അവന്റെ ഓരോ വാക്കിലും നോക്കിലും ഞാൻ അറിയുകയായിരുന്നു…. എല്ലാം പറഞ്ഞു തീർത്ത നിശ്ശബ്ദതയെ കൂട്ടുപ്പിടിച്ചു ഇരിക്കുമ്പഴാണ് മൗനത്തെ ഭേദിച്ച് ഡോറിൽ ആരോ മുട്ടിയത്….. കണ്ണൊക്കെ തുടച്ച് ഞാൻ വാതിൽ തുറന്നു…. അജു ആയിരുന്നു,,, സേതു കരഞ്ഞപ്പോ എടുത്തോണ്ട് വന്നതാ…. ഞാൻ വേഗം കുഞ്ഞിനെ വാങ്ങി അജുനേയും കൂട്ടി കുട്ടന്റെ അടുത്ത് ചെന്നിരുന്നു… സേതൂനെ കണ്ടതും കുട്ടൻ വേഗം കണ്ണൊക്കെ തുടച്ച് സേതുനെ വാങ്ങി മടിയിൽ വെച്ചു അജൂനെ നോക്കി ചിരിച്ചു…. നിമ്മി കുറെ നേരം പുറത്ത് നിന്നിരുന്നൂന്നും പിന്നെ ഞാൻ നിർബന്ധിച്ചു റൂമിലേക്ക് പറഞ്ഞു വിട്ടെന്നും അജു പറഞ്ഞു…. ഏട്ടത്തിയുടെ പിക് കാണിക്കാൻ തോന്നിയ നിമ്മിയെ ഞാൻ മനസ്സിൽ ഓർത്തു… കലങ്ങി തെളിഞ്ഞ് അങ്ങനെ എല്ലാം ശുഭമായി അവസാനിച്ചു…..

കാലങ്ങളായി ഞാൻ കൊണ്ടു നടന്ന ഭാരം ഇന്നത്തോടെ അലിഞ്ഞു ഇല്ലാതായിരിക്കുന്നു… എന്റെ അനു,,,, അവളെ മനസ്സ് തുറന്ന് സ്നേഹിക്കാൻ ഇനി എനിക്ക് പറ്റും…. പക്ഷേ,,,,,ഞാൻ കാരണം ആഴത്തിൽ മുറിവേറ്റ ആ മനസ്സ് എന്നോട് ക്ഷമിക്കുമോ…??? ഞാൻ അവളോട് ചെയ്ത ഓരോ പ്രവർത്തിയും പറഞ്ഞ ഓരോ വാക്കും നോക്കും മനസ്സിലൂടെ കടന്ന് പോയ്കൊണ്ടിരുന്നു…… ഇത്രയൊക്കെ ആണെങ്കിലും എന്റെ മനസ്സ് തുറന്നൊരു സോറിയിൽ തീരവുന്ന സങ്കടവും ദേഷ്യവും മാത്രേ അവൾക്ക് എന്നോട് ഉള്ളൂ… അവളെ കാൽ പിടിച്ഛ് മാപ്പ് പറയേണ്ടി വന്നാലും ഞാൻ അവളെ തിരിച്ഛ് എന്റെ ലൈഫിലേക്ക് കൊണ്ട് വരും…. ഇത്രയും കാലം വെറുപ്പോടെ പകയോടെ അകറ്റി നിർത്തിയത്തിന് ഇനിയുള്ള ഓരോ നിമിഷവും അവളെ സ്നേഹത്തോടെ പ്രണയത്തോടെ ചേർത്ത് പിടിക്കും… കാരണം അവള് അത്രയ്ക്ക് എന്നെ സ്നേഹിക്കുന്നുണ്ടെന്ന്…. ഞാൻ അവളേയും….. നാളെ തന്നെ അവളെ പോയി വിളിച്ചോണ്ട് വരണം ഇതു വരെ അടക്കിപ്പിടിച്ച സ്നേഹം ഇനിയങ്ങോട്ടുള്ള ജീവിതകാലം മുഴുവൻ അവൾക്ക് കൊടുക്കണം….. മനസ്സിൽ കൂട്ടിയും കുറച്ചും കുറേ കാലത്തിന് ശേഷം നല്ലൊരു നാളെ സ്വപ്നം കണ്ടു, ഞാനും അനുവും മാത്രമുള്ള സന്തോഷക്കരമായ ഒരു ജീവിതം നെയ്ത്ത് കൊണ്ട് സമാധാനത്തോടെ ഞാൻ കിടന്നു…

ഹോ… ന്റെ കൃഷ്ണാ…. ഇന്നെങ്കിലും അച്ഛന്റെ അടുത്തൊന്ന് മുഖം കാണിക്കാനുള്ള അവസരം എങ്കിലും കിട്ടിയാൽ മതിയായിരുന്നു….. അന്ന് ആമിയുടെ കൂടെ പോയതാ പിന്നെ അങ്ങോട്ട് തിരിഞ്ഞ് നോക്കാനുള്ള സമയം കിട്ടിട്ടില്ല… കിട്ടിയിട്ടില്ല ന്ന് അല്ല ആ ചൊറിയൻ പുഴു സമയം തന്നില്ലന്ന് പറയാം….. ഒരാഴ്ചയായി അച്ഛനെ കാണാൻ ചെന്നിട്ട്,, അതെങ്ങനാ… ചൊറിയൻ പുഴു അന്ന് അജു അയാളെ ചീത്ത പറഞ്ഞതിന്റെ ദേഷ്യം മുഴുവൻ ഓവർ ലോഡ് തന്ന് തീർക്കല്ലേ ഒരാഴ്ച ആയിട്ട്… ദുഷ്ടൻ…..!!!!! പക്ഷേ,,,,ഇന്ന്,,,,,, ഇന്നെന്തായാലും നേരം വൈകിയാലും വേണ്ടില്ല ഞാൻ അച്ഛനെ കണ്ടിട്ടേ വീട്ടിലേക്ക് പോകുന്ന് മനസ്സിൽ ഉറപ്പിച്ഛ് വേഗത്തിൽ വർക്ക് തീർക്കാൻ പെടാപ്പാട് പെടുമ്പഴാണ് എനിക്ക് ഒരു വിസിറ്റർ ഉണ്ടെന്ന് പ്യൂണ് വന്ന് പറഞ്ഞത്….. *വിസിറ്ററോ….????? അതാരണപ്പാ…??* വിസിറ്റർ ആരായിരിക്കും എന്ന് തല പുകയ്ച്ചോണ്ട് ഞാൻ താഴേക്ക് സ്റ്റെപ് ഇറങ്ങി ചെന്ന് ആകാംഷയോടെ മെയിൻ എൻട്രൻസിലെ വിസിറ്റർ സെക്ഷനിൽ നോക്കിയപ്പോ ആ ചൊറിയൻ പുഴുന്റെ കൂടെ നിൽക്കുന്ന നന്ദുനെ കണ്ട് ഞാൻ കാറ്റൊഴിഞ്ഞ ബലൂൺ പോലെ ശ്വാസം വിട്ടു……

ഹോ,,,, ഇവനാണോ വിസിറ്റർ…..!!!! ഞാൻ തലയിൽ കൈ മുട്ടിച്ചു…. അല്ലാ,,, ഇവൻ ആ ചൊറിയൻ പുഴുവിനോട് എന്താ ഇത്ര സീരിയസ് ആയിട്ട് പറയുന്നത്….????? അങ്ങേർക്ക് ഇങ്ങനെ സൗമ്യഭാവത്തിൽ ഒക്കെ സംസാരിക്കാൻ അറിയോ…??? നന്ദുന്റെ അടുത്തേക്ക് നടന്ന് അയാളെ കുറുക്കനെ നോക്കി ഞാൻ മനസ്സിൽ ചിന്തിച്ചു…… ഞാൻ അവരുടെ അടുത്ത് എത്തിയതും ചൊറിയൻ നന്ദൂനോട്  എന്തൊക്കെയോ തലയാട്ടി സമ്മതിച്ചു കൊണ്ട് എന്നെ ഒന്ന് നോക്കി മുകളിലേക്ക് കയറി പോയി….. അയാള് പോയന്ന് ഉറപ്പിച്ഛ് ഞാൻ സന്തോഷത്തോടെ ചിരിച്ചോണ്ട് അവന്റെ അടുത്തേക്ക് ഓടി…. “നീ എന്താ നന്ദു ഇവിടെ….???? അല്ല നീയും ആ ചൊറിയനും തമ്മിൽ എന്തോ വല്യ കാര്യയിട്ട് സംസാരിക്കുന്നത് കണ്ടല്ലോ…. മ്മ്മം… എന്താ..????” രണ്ടു കയ്യും കെട്ടി ഒറ്റ പുരികം പൊക്കി കൊണ്ട് ഞാൻ ചോദിച്ചു… നന്ദു പതിയെ ചിരിച്ചെന്ന് വരുത്തി കൊണ്ട് എന്നെ നോക്കി…. “വാ…. ചേച്ചി പോകാം….. ഞാൻ സാറിനോട് പറഞ്ഞിട്ടുണ്ട്….!!” അവൻ ഇത്രയും പറഞ്ഞ് നടക്കാൻ തുടങ്ങിയതും കേട്ടത് വിശ്വസിക്കാൻ പറ്റാതെ അത്ഭുതവും സന്തോഷവും എല്ലാം കൂടി ഒരുമിച്ച് വന്നു ഞാൻ അവിടെ തന്നെ തറച്ഛ് നിന്നു……

പിന്നെ വേഗം അവന്റെ മുന്നിലേക്ക് പോയി നിന്ന് ആവേശത്തോടെ ചോദിച്ചു…. “സത്യം…..!!!!!! എന്നിട്ട് ആ ചൊറിയൻ സമ്മതിച്ചോ…???” വർദ്ധിച്ച എക്സൈമെന്റോടെ ഞാൻ അവന്റെ കൈ പിടിച്ഛ് ചോദിച്ചതും അവൻ മുഖത്ത് നോക്കാതെ മുന്നിലേക്ക് നടന്നു… “ആഹ് ചേച്ചി വാ…..!!! വേഗം…..” അവൻ ധൃതി കൂട്ടുന്നത് കണ്ട് അവനെ നോക്കി തന്നെ ഞാൻ വേഗം പുറക്കോട്ട്  നടന്നു…. “നന്ദൂ…… ഞാൻ ഓടിപ്പോയി ബാഗ്  എടുത്തിട്ട് വരാം… ഒരു മിനിറ്റ്… ദേ പോയി ദാ വന്നു….!!!!!” അവനെ നോക്കി സൈറ്റ് അടിച്ചു ഇത്രയും പറഞ്ഞ് തിരിഞ്ഞ് നിന്ന് മുകളിലേക്ക് ഓടിപ്പോയി ബാഗുമെടുത്ത് ഞാൻ വേഗത്തിൽ ഇറങ്ങി വന്നു… നന്ദു അപ്പോഴേക്കും പാർക്കിംഗിൽ നിന്ന് കാർ തിരിച്ഛ് സ്റ്റാർട്ട് ആക്കി എന്നെ വൈറ്റ് ചെയ്യായിരുന്നു… ഞാൻ വേഗം മുന്നിൽ കയറി ഇരുന്നു…. “എന്നാലും ന്റെ നന്ദൂ… നീ എന്താ എസ്ക്യൂസാ അങ്ങേരോട് പറഞ്ഞത്….????? ആ ചൊറിയനോട് ഞാൻ ഇന്നലെ ഒന്ന് നേരത്തെ ഇറങ്ങിക്കോട്ടെ ന്ന് ചോദിച്ചതിന് അയാളെന്റെ തല തിന്നിരുന്നു…..!!! അറിയോ…???? ആവശ്യത്തിന് പോലും ലീവ് തരാത്ത ജന്തുവാ….. അല്ലെങ്കിലും ഇന്ന് ഞാൻ എന്തായാലും നേരത്തെ ഇറങ്ങാൻ തീരുമാനിച്ചതായിരുന്നു….

ഒരാഴ്ച ആയി അച്ഛന്റെ അടുത്തേക്ക് ഒന്ന് പോയിട്ട്,,എനിക്ക് കാണാൻ കൊതിയായിട്ട് വയ്യ…… ആ ചൊറിയൻ മനപ്പൂർവ്വം എനിക്ക് ഓരോ പണി തന്ന് എന്നെ നേരത്തെ പോകാൻ സമ്മതിക്കില്ല….. അല്ല,,,, നീ എന്താ ഈ വഴിക്ക്….????? എന്തിനാ ലീവ് ഒക്കെ ചോദിച്ചു മേടിച്ചത്….???” ശ്വാസം പോലുംവിട്ടത്തെ എന്തൊക്കെയോ സന്തോഷത്തോടെ പറഞ്ഞ് നന്ദൂനെ നോക്കി ഒരു നേടുവീർപ്പോടെ ഞാൻ ചോദിച്ചത് കേട്ട് എന്റെ മുഖത്തേക്ക് നോക്കാതെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ഛ് കൊണ്ട് അവൻ വെറുതേ ഒന്ന് ചിരിച്ചു…. “അത്…. അത്‌പിന്നെ എനിക്ക്… ആഹ്,,,,,എനിക്ക് ടൗണിൽ വരേണ്ട ഒരു ആവിശ്യണ്ടായിരുന്നു… അപ്പോ പിന്നെ സമയം 2.00 കഴിഞ്ഞില്ലേ ചേച്ചിയെ കൂട്ടാമെന്ന് കരുതി….. അത്രേള്ളൂ.??” “ഓഹ്….. അങ്ങനെ…..!!!!! നന്നായി…. ആഹ്… നന്ദു നമ്മുക്ക് അച്ഛനെ കണ്ടിട്ട് വീട്ടിലേക്ക് പോകാം…. നീ വണ്ടി ഹോസ്പിറ്റലിലേക്ക് വിട്ട്…… ഇന്ന് ഒരാഴ്ചത്തെ കണക്ക് മുഴുവൻ അച്ഛന്റെ അടുത്ത് തന്നെ ഇരുന്ന് തീർക്കണം എനിക്ക്……???” “അത് വേണ്ട…..!!!!!!!! നാളെ,,,,,, നാളെ ഞാറാഴ്ച്ച അല്ലേ….. രാവിലെ പോകാം എന്നിട്ട് വൈക്കുനേരം വരേ അവിടെ തന്നെ ഇരിക്കാം… ഇപ്പൊ നമ്മുക്ക് വീട്ടിൽ പോകാം….” ഞൊടിയിടയിൽ അവൻ പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ അവനെ നോക്കി…

അവനപ്പഴും കാര്യമായി ഡ്രൈവിങിൽ ശ്രദ്ധിച്ചു…. “വേണ്ട… വേണ്ട…. നമ്മുക്ക് ഇന്ന് തന്നെ കാണാം…. എനിക്ക് അച്ഛനെ കണ്ടിട്ട് പോയാ മതി….!!!!” അവൻ ഗൗരവത്തിൽ പറഞ്ഞതിന് ബദലായി കുറച്ഛ് വാശിയിൽ ഞാൻ പറഞ്ഞു… “ചേച്ചിക്ക് എന്താ പറഞ്ഞാൽ മനസ്സിലാവാത്തത്….???? ഞാൻ പറഞ്ഞില്ലേ നാളെ പോകാം ന്ന്….??? അതങ്ങോട്ട് അനുസരിച്ചാൽ എന്താ…???? ഇപ്പൊ നമ്മൾ വീട്ടിലേക്കേ പോവൂ,,,, അവിടെ എല്ലാരും വന്നിട്ടുണ്ട്…..!!!” കുറച്ഛ് ദേഷ്യത്തോടെ നന്ദു പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപോയിരുന്നു… കാരണം നന്ദു ഇങ്ങനെ ശബ്ദം ഉയർത്തി എന്നോട് സംസാരിക്കാറില്ല… പക്ഷേ അവൻ അവസാനം പറഞ്ഞത് എനിക്ക് മനസ്സിലായില്ല…. “ആര്…..????? ആരൊക്കെ വന്നിട്ടുണ്ടെന്ന്…????” “അത്….. അത്‌പിന്നെ,,,,,ചേച്ചീന്റെ….. ചേച്ചിന്റെ ചെറിയമ്മാവൻ വന്നിട്ടുണ്ട്… ചേച്ചിയെ കണ്ടിട്ട് ഒരുപാട് ആയെന്ന് പറഞ്ഞപ്പോ അമ്മ വിളിച്ചു പറഞ്ഞതാ എന്നോട് ചേച്ചിയെ കൂട്ടി ചെല്ലാൻ….. അതോണ്ടാ ഇന്ന് ഹോസ്പിറ്റലിൽ പോണ്ടാ ന്ന് പറഞ്ഞത്….!!” “പക്ഷേ നന്ദു….ചെറിയമാമ്മ……????” ” ചേച്ചി എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്……!!! എനിക്ക് ഡീറ്റൈൽഡ് ആയിട്ടൊന്നും അറിയില്ല…. ഇനിയൊക്കെ അവിടെ ചെന്നിട്ട് ചേച്ചി നേരിട്ട് ചോദിച്ചോ….????” ഞാൻ എന്തെങ്കിലും ചോദിക്കാൻ തുടങ്ങിയതും ചെക്കൻ വീണ്ടും കലിപ്പിൽ എന്നെ നോക്കി ഇത്രയും പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ട് അവനെ  കുറച്ചു നേരം നോക്കി ഇരുന്നെങ്കിലും അവൻ അപ്പഴും എന്റെ മുഖത്തേക്ക് പോലും ഒന്ന് നോക്കാതെ ഡ്രൈവ് ചെയ്തോണ്ടിരുന്നു….

“ഹോ…!!!!!!! അതിന് നീ എന്തിനാ നന്ദൂ ഇങ്ങനെ ചൂടാവുന്നത്….???? ഞാൻ ജസ്റ്റ് അറിയാൻ വേണ്ടി ചോദിച്ചതാ…. എന്റെ അമ്മേ…..!!!!!” ഞാൻ പറഞ്ഞു കഴിഞ്ഞതും അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി  ഡ്രൈവ് ചെയ്തോണ്ടിരുന്നു…. അവനോട് പിണങ്ങി ഡോറിന്റെ മുകളിലേക്ക് കൈ കുത്തി പുറത്തേക്ക് നോക്കി ഞാനും തിരിഞ്ഞ് ഇരുന്നു… ഹല്ല പിന്നെ……!!!! തുടരും…….