10/05/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 106

രചന – മഞ്ജിമ സുധി

കണ്ടെങ്കിലും ഞാൻ കാണാത്ത പോലെ ഇരുന്ന്…. അവൻ ഗ്ലാസ് കുറച്ചൂടെ മുന്നിലേക്ക് കാണാൻ തക്ക വണ്ണം ഒന്നൂടെ നീട്ടി….. ഞാൻ വീണ്ടും മുഖം വെട്ടിച്ചു ഇരുന്നു…..😏😏😏😏

ഡീ,,,പൊട്ടിക്കാളി കുരുപ്പേ….. ന്നാ നിന്റെ ഐസൊരത്തി…”

ഡോർ വിൻഡോക്കുള്ളിലൂടെ ഗ്ലാസ് എന്റെ മുന്നിലേക്ക് നീട്ടി സിദ്ധു പറഞ്ഞതും ഞാൻ ചുണ്ട് കോട്ടി മുഖം വെട്ടിച്ചു….

“എനിക്ക് വേണ്ട…… നേരത്തെ പറഞ്ഞപ്പോ വാങ്ങി തന്നില്ലല്ലോ……???”

വാശിയിട്ടും കുറയ്ക്കാതെ ഞാൻ പറഞ്ഞു….

“നിനക്ക് വേണ്ടല്ലോ….???

“വേണ്ട……..!!!!😏😏😏😏”

“ഓകെ,,,,, എന്നാ പിന്നെ ഞാൻ കഴിച്ചേക്കാം….!!!”

എന്റെ ഡോറിന്റെ മുകളിൽ ചാരി നിന്ന് ഇത്രയും പറഞ്ഞ് സിദ്ധു കഴിക്കുന്നത് കണ്ട് ഞാൻ അന്തം വിട്ടു…. കോന്തൻ….!! ഇമ്മാതിരി സാധനങ്ങളൊന്നും തൊട്ട് പോലും നോക്കാത്തതാ പാക്കരൻ,,,, എന്നിട്ട് കമ്മും കുമ്മും കോരി കുടിക്കുന്നത് കണ്ടില്ലേ….!!!എനിക്ക് അറിയാം എന്നെ കാണിക്കാൻ വേണ്ടിയാ ജന്തു…. പോരാത്തതിന് ആസ്വദിച്ചു കഴിക്കുന്നതിന്റെ കുറേ സൗണ്ടും ഉണ്ടാക്കുന്നുണ്ട്…. പട്ടി കോന്തൻ….

എനിക്കാണെങ്കിൽ വായ്യിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞിട്ട് പാടില്ല…. നോക്കിക്കോ കോന്താ,,,, വയറു വേദന വരും…. വെറുതേ വാശി കാണിച്ഛ് ഇരുന്നു… ആദ്യമേ അതങ്ങ് വാങ്ങി കഴിച്ചാ മതിയായിരുന്നു…. വാശിയും ദേഷ്യവും മാറ്റി വെച്ഛ് അവനോട് ചോദിക്കാൻ ഒരുങ്ങുമ്പഴാണ് സിദ്ധു ഗ്ലാസ് വീണ്ടും എനിക്ക് നേരെ നീട്ടിയത്….

“വേണോ…???”

സിദ്ധു പകുതിയും കഴിച്ഛ് തീർത്ത ഗ്ലാളിലേക്ക് കൊതിയോടെ നോക്കി വാങ്ങാൻ കൈ നീട്ടിയതും സിദ്ധു വേണ്ടല്ലേ ന്ന് പറഞ്ഞ് തിരിച്ഛ് വലിച്ഛ് വീണ്ടും കഴിക്കാൻ തുടങ്ങി…. ജന്തു,,,, ഞാൻ കൈ നീട്ടിയത് കോന്തൻ കണ്ടിട്ടുണ്ട്,,,, എന്നിട്ടും….!!ഡോറിൽ ചാരി നിൽക്കുന്ന അവന്റെ പുറത്ത് ഞാൻ മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ ഇടിച്ചു….

“ദുഷ്ടാ എനിക്ക് വേണം…. താ…..!!!

എടോ മനുഷ്യാ….. താനെന്തൊരു ഭർത്താവാഡോ,,,, നോക്കിക്കോ എന്റെ ശാപം കിട്ടും… നാളെ വയറു വേദന വരും…!!!!

എന്നെ നോക്കി പുറം ഉഴിയുന്ന സിദ്ധുനെ നോക്കി ദേഷ്യത്തോടെ മുഖം കൂർപ്പിച്ഛ് സങ്കടത്തോടെ ഞാൻ പറഞ്ഞതും കോന്തൻ പൂര ചിരി…. അത് കണ്ടതും ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ച് കൈക്കെട്ടി നേരെയിരുന്നു…. ചിരി അടക്കി ഗ്ലാസ്സിൽ നിന്നൊരു സ്പൂണ് കോരി സിദ്ധു എനിക്ക് നേരെ നീട്ടി….

“ഞാൻ നിന്നോട് മലയാളത്തിൽ ചോദിച്ചതല്ലേടീ കുരുപ്പേ… അപ്പോ നിനക്ക് വാശി,,,, അധികം വാശി നല്ലതല്ല,,,, കേട്ടോ…???

സിദ്ധു എന്നെ നോക്കി ചോദിച്ചതും ഞാൻ കുറുക്കനെ അവനെ നോക്കി….

“ഇനി നല്ല കുട്ടിയായിട്ട് കഴിച്ചേ…..??? ഇല്ലാ എന്നെയിങ്ങനെ കുറുക്കനെ നോക്കി കണ്ണുരുട്ടി ഇരുന്ന് ഇനിയും വാശി കാണിക്കാനാണ് ഭാവമെങ്കിൽ ഞാനിത് ഇപ്പോ കളയും… നിനക്കറിയാല്ലോ എന്നെ……???”

സിദ്ധു വെറും വാക്ക് പറയാറില്ല… കളയുംന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ജന്തു കളയും… ആ ഉറപ്പുള്ളത് കൊണ്ട് അധികം മസ്സില് പിടിക്കാൻ നിൽക്കാത്തെ ഞാൻ വേഗം അവൻ എനിക്ക് നേരെ നീട്ടിയ സ്പൂണ് ആദ്യം വായിലേക്ക് വെച്ചു… പിന്നെ അവൻ കഴിച്ചതിന്റെ ബാക്കി മുഴുവൻ ഞാൻ ഇരുന്നു കുടിച്ചു…

“അതേയ്….. ഒരു ഐസ്ക്രീ കൂടി വാങ്ങിച്ചോണ്ട് വരാവോ…????
പ്ലീസ്…???”

ഗ്ലാസ് തിരിച്ഛ് കൊടുക്കുമ്പോ ചെറിയ പേടിയോടെയാണ് ഞാൻ സിദ്ധുനോട് ചോദിച്ചത്… പ്ലീസ് ന്ന് കണ്ണോട്  യാചിച്ചതും സിദ്ധു വാശിയോടെ ഗ്ലാസ് വാങ്ങി പിടിച്ചു…

“പ്ലീസ് സിദ്ധേട്ടാ ഒരെണ്ണം മതി പ്ലീസ്…???”

“ഒരു പ്ലീസുംല്ല… ഇനിയൊന്നും വാങ്ങി തരില്ല…!!!”

~~~~~~~~~~~~~~~~~~~~~~~~~~~

ഞാൻ തെല്ല് ദേഷ്യത്തോടെ പറഞ്ഞത് കേട്ട് അനു നിരാശയോടെ കാറിൽ ചാരിയിരുന്നു…. അവളോട് വാങ്ങി തരില്ല ന്ന് പറഞ്ഞെങ്കിലും ഗ്ലാസ് തൊട്ടടുത്ത വേസ്റ്റ് ഡസ്ബിനിൽ ഇട്ട് തിരിച്ഛ് വരുമ്പോ ഒരു കോണ് ഐസ് ക്രീം ഞാൻ വാങ്ങി മറച്ഛ് പിടിച്ചു… വെറും കയ്യോടെ ഞാൻ നടന്ന് വരുന്നത് എത്തി നോക്കി അനു മുഖം കോട്ടിയത് കണ്ട് ഞാൻ ഊറി ചിരിച്ചു….

കാറിൽ വന്നിരുന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത് കയ്യിൽ കരുതിയ കോണ് ഐസ്ക്രീ എടുത്ത് അവളെ കയ്യിലേക്ക് വെച്ച് കൊടുത്തപ്പോ അവളുടെ മുഖം വിടർന്നത് ഒന്ന് കാണണായിരുന്നു…

“എനിക്ക് അറിയായിരുന്നു എന്റെ കോന്തൻ വാങ്ങും ന്ന്…!!!!!”

എന്നെ കെട്ടിപ്പിടിച്ഛ് കവിളിൽ അമർത്തി ചുംബിച്ഛ് അനു പറഞ്ഞത് കേട്ട് ഞാനവളെ നോക്കി കണ്ണുരുട്ടി….

“ഇനി വാങ്ങി തരില്ല,,, ഇത് ലാസ്റ്റാ…!!! അല്ലെങ്കിലും എന്നെ പറഞ്ഞാ മതിയല്ലോ… നിന്റെ കുട്ടിക്കളിക്കും വാശിക്കുമൊക്കെ കൂട്ട് നിന്ന്,, ഞാൻ തന്നെയാ നിന്നെ ഇത്ര വഷളാക്കിയത്…!!!”

“ആഹ്… അങ്ങനെ പറ…. ഞാൻ നല്ല കുട്ടിയായിരുന്നൂ ന്ന് സമ്മതിച്ചല്ലോ…??? നിങ്ങളാ എന്നെയിങ്ങനെ വഷളാക്കിയത്…. എന്നിട്ട് കുറ്റം മുഴുവൻ എനിക്ക്…!!! പാവം ഞാൻ….!!!!”

ഐസ് ക്രീം നുണഞ്ഞ് കൊണ്ട് അനു കാര്യമായി പറഞ്ഞത് കേട്ട് ഞാനവളെ നോക്കിയിരുന്നു പോയി…

“ഗർഭിണിയായ ഭാര്യ എന്ത് പറഞ്ഞാലും വാങ്ങിച്ഛ് കൊടുക്കണം ന്നാ അറിയോ…???”

“ആഹ്…. ആഹ്ഡീ…. ഇതിന്റെ പേരിൽ കണ്ടതും കേട്ടതും മുഴുവൻ വാങ്ങിച്ഛ് തന്ന് ഞാൻ നിന്നെ ഊട്ടാ…”

അനൂന്റെ നേരെ ചരിഞ്ഞിരുന്നു അവളെ രൂക്ഷമായി നോക്കി ഞാൻ പറഞ്ഞു…

“ഹോ,,, എന്റെ സിദ്ധേട്ടാ,,,, ഒരു ഐസൊരത്തിയും ഐസ്ക്രീംമും കഴിച്ചതിനാണോ ഈ പറയുന്നത്…. ഇനിയെന്തൊക്കെ കഴിക്കാനിരിക്കുന്നു മോനേ…???”

കൊതിയോടെ ഐസ് നക്കി നുണഞ്ഞ് അനു പറഞ്ഞത് കേട്ട് ഞാനവളെ അടിമുടിയൊന്ന് നോക്കി നെടുവീർപ്പിട്ടു…. ഇവളോട് എന്ത് പറഞ്ഞിട്ട് കാര്യല്ല….!!!

തിരിച്ഛ് വീട്ടിലെത്തി ജസ്റ്റൊന്ന് വായും മുഖവും കഴുകി ഞാൻ ബെഡിലേക്ക് വീണു… അനു ഡ്രെസ്സൊക്കെ ചേഞ്ച്‌ ചെയ്ത് വായും മുഖവും കഴുകി കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് മുടി പൊക്കികെട്ടി… കണ്ണാടിയിലൂടെ നോക്കി നറു ചിരിയോടെ വയറിനെ തഴുകി തലോടുന്ന അനൂന്റെ പിറക്കിൽ പോയി നിന്ന് അവളുടെ പതിഞ്ഞ വയറിൽ ഞാനും കൈ ചേർത്തു….

ചിരിയോടെ തലചരിച്ഛ് എന്നെ നോക്കി അനു വീണ്ടും കണ്ണാടിയിലേക്ക് നോട്ടം പായിച്ചു….

“സിദ്ധു.. സിദ്ധുന്നറിയോ ഒരു കുഞ്ഞിനെ ഞാൻ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടെന്ന്….. എത്രത്തോളം കൊതിച്ചിരിക്കായിരുന്നൂന്ന്…”

എന്റെ നെഞ്ചിലേക്ക് ചേർന്ന് തല ഷോള്ഡറിലേക്ക് ചാച്ഛ് വെച്ഛ് അനു പറഞ്ഞതും ഇരു കയ്യോണ്ടും ഞാനവളുടെ വയറിനെ പൊതിഞ്ഞ് പിടിച്ഛ് പിൻ കഴുത്തിൽ അമർത്തി ചുംബിച്ചു….

“ഏട്ടന്റെ കല്യാണത്തിന് ചെറിയമ്മയും അമ്മായിമ്മാരും വെല്യമ്മമാരും ചേചിമ്മാരും കസിൻസുമൊക്കെ എന്നോട് ചോദിച്ചു, കല്യാണം കഴിഞ്ഞിട്ട് രണ്ട് കൊല്ലം ആയില്ലേ, ഒരു കുഞ്ഞൊക്കെ ആകാനുള്ള സമയം കഴിഞ്ഞല്ലോ, ഫാമിലി പ്ലാനിങാണോ, എന്നൊക്കെ,,,, അന്നെനിക്ക് എത്ര സങ്കടായീന്ന് അറിയോ….???”

അനൂന്റെ ശബ്‌ദം ഇടയ്ക്കിടെ വല്ലാതെ ഇടറി… ആ കണ്ണുകൾ നിറഞ്ഞ് കാണും ന്ന് അറിയാവുന്നത് കൊണ്ട് ഞാനവളെ നോക്കാതെ അനൂന്റെ ഷോള്ഡറിലേക്ക് താടി ഇറക്കി അവളെ ഒന്നൂടെ ചേർത്ത് പിടിച്ഛ് താഴേക്ക് നോക്കി…..

“സിദ്ധുന് ഓർമയുണ്ടോ, അന്ന്…. അന്ന് വൈകുന്നേരം ഏട്ടന്റെ വീട്ടിൽ ഒരു ചേച്ചി വന്നത്,,,, ഗർഭിണിയായ ഒരു ചേച്ചി…???

ഞാൻ എത്ര നേരം ആ ചേച്ചിയെ നോക്കി ഇരുന്നൂന്ന് അറിയോ….???? ആ നിറഞ്ഞ വയറിൽ തലോടിയപ്പോ ആ കുഞ്ഞിന്റെ അനക്കം, തുടിപ്പ് അതൊക്കെ ദാ ഇപ്പഴും,,,,, ഇപ്പഴും എന്റെ കൈവെള്ളയിൽണ്ട്….

എനിക്ക് നേരെ കൈവെള്ള നീട്ടി ആവേശത്തോടെ അനു പറഞ്ഞത് കേട്ട് ഞാനവളെ നോക്കി…. സന്തോഷവും ആഹ്ലാദവും കൊണ്ട് ആ കണ്ണുകൾ കണ്ണീരിനിടയിലും വെട്ടിത്തിളങ്ങി….

“അമ്മന്മാരും ദേവുവും ഏട്ടത്തിയും ആമിയും അമ്മുവും നിമ്മിയുമൊക്കെ ഒരുപോലെ നമ്മുടെ കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്… നിമ്മിയും അമ്മുവും ആമിയും എപ്പഴും ചോദിച്ഛ് കളിയാക്കും…”

നാണത്തോടെ അനു കണ്ണാടിലൂടെ നോക്കി പറഞ്ഞു… വയറിനെ പൊതിഞ്ഞ് പിടിച്ച എന്റെ കയ്യിലേക്ക് അനു, അവളുടെ കൈ കൂടി ചേർത്ത്‌ പിടിച്ചു….

“എന്റെ സങ്കടവും പ്രാർത്ഥനും ദൈവം കേട്ടു…. അതോണ്ടല്ലേ ഒരു കുഞ്ഞിനെ ദൈവം തന്നത്….!!!!”

നാണത്തോടെ അനു പറഞ്ഞത് കേട്ട് ഞൊടിയിടയിൽ സംശയത്തോടെ ഞാൻ കണ്ണാടിയിലേക്ക് നോക്കി…

” ങേ……!!!!!!!!
അതിന്റെ ക്രെഡിറ്റും ദൈവത്തിനാണോ രാധൂ….????”

ഞാൻ കാര്യമായി ചുണുങ്ങി ചോദിച്ചത് കേട്ട് അനു  നെറ്റി ഞുളിച്ഛ് എന്നെ തിരിച്ഛ് നോക്കി….

“ഞാൻ കഷ്ടപ്പെട്ടത്തിന്നൊന്നും ഒരു വിലയുംല്ലേ…..????”

അവളെ ഒന്നൂടെ ഇറുക്കി കെട്ടിപ്പിടിച്ഛ് ഒറ്റ കണ്ണിറുക്കി, നിരാശയോടെ ചുണ്ട് പിളർത്തി ഞാൻ ചോദിച്ചതും അന്തം വിട്ട് വാ തുറന്ന് നിൽക്കുന്ന അനൂന്റെ കണ്ണുകൾ മിഴിഞ്ഞു…..

“ഛേ,,,,,,വൃത്തിക്കെട്ടവൻ…..!!!
പോ,,,,,അവിടുന്ന്‌…..!!!”

എന്നെ കുറുക്കനെ രൂക്ഷമായി നോക്കി ശ്വാസം വലിച്ഛ് വിട്ട് കെറുവിച്ഛ് വയറ്റിൽ കൈമുട്ട് മടക്കി കുത്തി ഇത്രയും പറഞ്ഞു അവളെന്നെ പിടിച്ച് പുറക്കിലേക്ക് നടന്ന് പോയ്‌ കിടന്നു….

അത് കണ്ട് അടക്കി ചിരിച്ഛ് അവൾക്ക് പുറക്കെ ഞാനും പോയി കിടന്നു.. തിരിഞ്ഞ് കിടക്കുന്ന അവളെ ചെന്ന് കെട്ടിപ്പിടച്ചതും അവള് വാശിയോടെ കൈ തട്ടി മാറ്റി…..

“ഹ,,,,,,ഇതാണ്…..!!!!!!
അല്ലനൂ…. നീ തന്നെയൊന്ന് ചിന്തിച്ഛ് നോക്ക്,,,, ബാക്കിയൊക്കെ പോട്ടെ ഇതിന്റെ ക്രെഡിറ്റ് നീ ദൈവത്തിന് കൊടുത്താൽ ഒരു ഭർത്താവായ ഞാനെങ്ങനെ സഹിക്കൂഡീ,,,, പറ..???”

അവളെ മുഖത്തെ കുറുമ്പ് കാണാൻ വീണ്ടും കെട്ടിപ്പിടിച്ഛ് ഞാൻ ചോദിച്ചതും  അവളെന്നെ തുറിച്ഛ് നോക്കി…..

“ഛീ,,,,, ഒരു നാണം ഇല്ലാത്തൊരു ജന്തു….!! ഒരുമാതിരി ദൈവദോഷം പറയരുത്ട്ടോ സിദ്ധു……!!!!”

ചുണ്ട് കോട്ടി മുഖം വെട്ടിച്ഛ് അനു വീണ്ടും നേരെ കിടന്നതും ഞാനവളുടെ ഷോള്ഡറിലേക്ക് കഴുത്തിറക്കി വെച്ചു അവളോട് ചേർന്ന് കെട്ടിപ്പിടിച്ചു….

“ഞാൻ വെറുതെ നിന്റെ മുഖത്തെ കുറുമ്പ് കാണാൻ പറഞ്ഞതല്ലേഡീ പട്ടിപ്പെണ്ണേ…..!!!!

അതൊക്കെ പോട്ടെ…. നീ ഇത് പറ… ഈ ഗുഡ് ന്യൂസ് ആദ്യമറിയുന്ന ആളാണോ അതോ അവസാനമറിയുന്ന ആളാണോ ഞാൻ…. കേൾക്കട്ടെ….????”

ഞാൻ ചോദിച്ചതും ഇടംകണ്ണിട്ട് കുറുമ്പോടെ അവളെന്നെ നോക്കി… പിന്നെ ചിരിയോടെ എന്റെ നേരെ തിരിഞ്ഞ് കിടന്നു… അവളുടെ ഇടം സൈഡിൽ തലയ്ക്ക് കൈതാങ്ങി ഞാനവൾക്ക് കാതോർത്തു….

“ആദ്യത്തെ ആളും അല്ല അവസാനത്തെ ആളും അല്ല…..!!!!!

കുസൃതിയോടെ അനു പറഞ്ഞത് കേട്ട് ഞാൻ നെറ്റി ഞുളിച്ചു….

” സംശയം തോന്നിയപ്പോ ആദ്യം പറഞ്ഞത് ആമിയോടാ….. അപ്പൊ അവളാണ് പ്രേഗ്നെൻസി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്ത് നോക്കാൻ പറഞ്ഞത്…

സത്യം പറഞ്ഞാൽ എനിക്ക് വല്ലാതെ പേടിയും പരവേശവുമായിരുന്നു നോക്കാൻ…. അഥവാ ഇല്ല,നെഗറ്റീവ് ആണെന്ന് കാണിച്ചാൽ എന്റെ നെഞ്ച്‌ പൊട്ടി പോവും ന്ന് തോന്നി…. ആമിയ്ക്കും അതൊരു സങ്കടാവും, അതോണ്ട് പീരീഡ്‌സ് ഡേറ്റ് കഴിഞ്ഞാണ് നോക്കിയത്….

അപ്പഴല്ലേ മനസ്സിലായത് കോന്തൻ കണാരൻ പണി ഒപ്പിച്ചിട്ടാണ്  പറന്നതെന്ന്….!!”

നാണത്തോടെ എന്റെ താടിയിൽ പിടിച്ഛ് വലിച്ഛ് കുസൃതിയോടെ അനു പറഞ്ഞതും ഞാനവളുടെ മൂക്കിൽ മൂക്കുരുമ്മി നെറ്റിയിൽ ചുംബിച്ചു…

” കിറ്റിൽ ഡബ്ബിൾ ലൈൻ കണ്ടപ്പോ,,,,, കണ്ടപ്പോ എനിക്ക് തോന്നിയ സന്തോഷം, എക്‌സൈറ്റ്മെന്റ്, എനിക്ക്,,,, എനിക്കറിയില്ല സിദ്ധു,,,,, നിന്നോടെങ്ങനെയാ പറഞ്ഞ് തരാ ന്ന്….  ആമിയെ കെട്ടിപ്പിടിച്ഛ് പറയുമ്പോ സന്തോഷം കൊണ്ട് ഞാൻ കരയായിരുന്നു….

നമ്മുടെ കുഞ്ഞ്,,,,, നമ്മുടേതെന്ന്, പറയാൻ, ഓമനിക്കാൻ, കൊഞ്ചിക്കാൻ, എടുക്കാൻ, ലാളിക്കാൻ അങ്ങനെ അങ്ങനെ….!!!!!!!!!!

എന്റേയും സിദ്ധുന്റേയും മാത്രം…. നമ്മുടെ പ്രണയത്തിൽ നാമ്പിട്ടത്, സ്നേഹത്താൽ തളിർക്കുന്നത്…!!! ”

ഒരു കുഞ്ഞിനെ അനു എത്രമാത്രം ഗാഡമായി ആഗ്രഹിച്ചിരുന്നൂ ന്ന് അവളുടെ സന്തോഷം നിഴലിക്കുന്ന മുഖത്ത്, തിളങ്ങുന്ന കണ്ണിൽ, വിറയ്ക്കുന്ന ചുണ്ടിൽ, ആവേശം നിറഞ്ഞ വാക്കിൽ അങ്ങനെ എല്ലാത്തിലും എനിക്ക് വ്യക്തമായിരുന്നു… അവള് പറയുന്ന ഓരോ വാക്കും നോക്കും അത്രമേൽ ആഴത്തിൽ നിന്ന് സന്തോഷത്താൽ കുതിർന്ന് വന്നതായിരുന്നു….

” അന്ന്,,,,, അന്ന് ഞാൻ വിളിച്ചത്  ഓർക്കുന്നുണ്ടോ സിദ്ധു,,,,, ഏഹ്ഹ്….???”

അനു ആവേശത്തോടെ എന്നെ നോക്കി ചോദിച്ചത് കേട്ട് ഞാൻ അവള് വിളിച്ചത് ഓർത്തു…..

“ആഹ്….. എന്നെ ഇപ്പോ കാണണന്നൊക്കെ പറഞ്ഞ് ഒരുപാട് ഹാപ്പിയിൽ…???? അതാണോ…????”

“ആ,,,ആ,,, അഹ്…. അത് തന്നെ….. ഇത് പറയാനായിരുന്നു ഞാൻ അന്ന് വിളിച്ചത് പിന്നെ തോന്നി വേണ്ടന്ന്….!!!”

അവള് വേണ്ടാന്ന് പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ അവളെ നോക്കി നെറ്റി ഞുളിച്ചു….

“അതെന്താ….????”

“അതോ,,,, അത് ഫോണിലൂടെ പറഞ്ഞിരുന്നെങ്കിൽ, എന്റെ കോന്തൻ കണാരന്റെ മുഖത്തെ സന്തോഷവും, എക്‌സൈറ്റ്മെന്റുമൊക്കെ ഇങ്ങനെ ലൈവായി കാണാൻ പറ്റായിരുന്നോ എനിക്ക്…..????”

എന്റെ മൂക്ക് പിടിച്ച് കുലുക്കി അവള് പറഞ്ഞതും ഞാൻ അനൂന്റെ പതിഞ്ഞ വയറിൽ കൈ വെച്ഛ് തഴുകി അവളുടെ ചുവന്ന് തുടുത്ത കവിളിൽ ഒരുമ്മ കൊടുത്തു….

“ഇത്രയും നല്ലൊരു ന്യൂസ് ഫോണിലൂടെ വിളിച്ഛ് പറഞ്ഞുഅതിന്റെ ഭംഗി കളയാൻ തോന്നിയില്ല…. അതോണ്ടെന്താ,,,, ഒരാള് കരയുന്നത് കാണാൻ കഴിഞ്ഞില്ലേ…!!!”

എന്നെ നോക്കി അർത്ഥം വെച്ഛ് അനു കളിയായി പറഞ്ഞത് കേട്ട് ഞാനവളെ ചുണ്ട് പിളർത്തി നോക്കിയതും അനു പൊട്ടിച്ചിരിച്ചു….

“പിന്നെ രണ്ട് അമ്മയോടും ദേവൂനോടും ഏട്ടത്തിയോടും പറഞ്ഞു….. അന്ന് തന്നെ ഡോക്ടറെ കാണിക്കാൻ പോകാൻ നോക്കിയതാ അമ്മയും ദേവുവും…. ഞാൻ സിദ്ധു വന്നിട്ട് പൊയ്ക്കോളാ ന്ന് കാലു പിടിച്ച് സമ്മതിപ്പിച്ചതാ അറിയോ…..???”

കുറുമ്പോടെ അനു ചോദിച്ചത് കേട്ട് ഞാനവളെ നോക്കി ചിരിച്ചു….

“അതിനെന്താ,,,, നമ്മുക്ക് രാവിലെ തന്നെ ചെക്കപ്പിന് പോവാ….. ഓകെ…???”

ഞാൻ പറഞ്ഞത് കേട്ട് അനു ആദ്യം സമ്മതമെന്നോണം തലയാട്ടിയെങ്കിലും പിന്നെ വേഗം നിഷേധർത്ഥത്തിൽ തലയാട്ടി….

“അയ്യോ,,,, രാവിലെ ആദ്യം നമ്മുക്ക് അമ്പലത്തിൽ പോണം… അത് കഴിഞ്ഞിട്ട് പോവാ ഹോസ്പിറ്റലിൽ…. ഹ്മ്മം…???”

നിറഞ്ഞ ചിരിയോടെ അവള് പറഞ്ഞു…. ഒരു നേടുവീർപ്പോടെ ഞാൻ മലർന്ന് കിടന്നു….

“ഓഓഹ്,,,,,,നിന്റെ ഇഷ്ടം……!!!!!
ഇനി ബാക്കി നാളെ പറയാ…. ഇപ്പൊ തന്നെ വൈകി,, ഉറക്കം കളയണ്ട… ഉറങ്ങിക്കോ…???”

അവള് എന്തോ പറയാൻ തുടങ്ങുന്നതിന്റെ മുൻപ് തന്നെ ലൈറ്റ് ഓഫാക്കി ടേബിൾ ലാംബ് ഓണാക്കി ഞാൻ പറഞ്ഞു…. എന്റെ വലം കൈ വിടർത്തി നെഞ്ചിലേക്ക് കയറി കിടന്ന് ആ കൈ അവള് തന്നെ അവളെ കെട്ടിപ്പിടിപ്പിച്ഛ് എന്നെ കെട്ടിപ്പിടിച്ഛ് ചേർന്ന് കിടന്നു… അവളെ പ്രവർത്തി കണ്ട് ചിരിയോടെ അനൂന്റെ നെറുക്കിൽ ഞാൻ അമർത്തി ചുംബിച്ഛ് ഇരു കയ്യോണ്ടും കെട്ടിപ്പിടിച്ഛ് കിടന്നു….

~~~~~~~~~~~~~~~~~~~~~~~~~~~~

രാവിലെ അമ്പലത്തിൽ പോയി വന്ന്  ഒരു പത്ത്, പതിനൊന്ന് മണിയൊക്കെയായപ്പോ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി… അമ്മയും ദേവുവും കൂടെ വരണോ ന്ന് ചോദിച്ചെങ്കിലും സിദ്ധു വേണ്ട ന്ന് പറഞ്ഞു…

സ്കാനിങ് കൂടി വന്നതോണ്ട് ഏട്ടത്തിയും ആമിയും നല്ലോണം വെള്ളം കുടിപ്പിച്ചാണ് വീട്ടിൽ നിന്ന് വിട്ടത്… പോരാത്തതിന് രണ്ട് ബോട്ടിൽ വെള്ളം ഇവിടെ എത്തീട്ട് കുടിക്കാനും തന്നു വിട്ടിട്ടുണ്ട്…. അതിൽ ഒരു ബോട്ടിൽ സിദ്ധു പറഞ്ഞ് പറഞ്ഞ് കാറിൽ വെച്ഛ് തന്നെ കുടിപ്പിച്ചു… ഇപ്പോ തന്നെ ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥയാണ്, ഇനി ഈ ബോട്ടിൽ കൂടി കുടിക്കുമ്പോഴുള്ള എന്റെ അവസ്ഥ…

ഹോസ്പിറ്റലിൽ എത്തി ആദ്യം വേദ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി… പോകുമ്പോ ലഡു വാങ്ങാനും സിദ്ധു മറന്നിരുന്നില്ല…. ക്യാബിനിലേക്ക് കയറി ഇരുന്ന് ലഡു ബോക്‌സ് ടേബിളിലേക്ക് വെച്ചതും ഡോക്ടർ സംശയത്തോടെ ഞങ്ങളെ മാറി മാറി നോക്കി…. സിദ്ധു കണ്ണോണ്ട് തുറന്ന് നോക്കാൻ ആഗ്യം കാണിച്ചതും ഡോക്ടർ തുറന്നു….

“Oh my god……. Really….?????”

വാ പൊത്തിപ്പിടിച്ചു എക്‌സൈറ്റ്മെന്റോടെ വലിയ വായിൽ ഡോക്ടർ ചോദിച്ചത് കേട്ട് ഞാനും സിദ്ധുവും പരസ്പരം നോക്കി ചിരിച്ചു… ചെയറിൽ നിന്ന് എണീറ്റ് എന്റെ അടുത്തേക്ക് ഓടി വന്ന് വയറ്റിൽ കൈ വെച്ഛ് എന്നെ നോക്കി ആഹ്‌ണോ ന്ന് ഒന്നൂടെ ചോദിച്ചതും ഞാൻ നാണത്തോടെ തലയാട്ടി താഴേയ്ക്ക് നോക്കി….

“Congratsssssssssss mutheeeeeeeiiiii….”

എന്നെ കെട്ടിപ്പിടിച്ഛ് നീട്ടി വലിച്ഛ് സന്തോഷത്തോടെ ഡോക്ടർ പറഞ്ഞു….

“ഡീ,,,, ഡീ,,,, എന്റെ പെണ്ണിനെ ഞെക്കി പൊട്ടിക്കാതെഡീ…???”

സിദ്ധു ഡോക്ടറെ നോക്കി കളിയായി പറഞ്ഞതും ഡോക്ടർ അവന്റെ വയറ്റിൽ കൈ ചുരുട്ടി കുത്തി….

“നീ പോടാ…. ദേ,,,, ഈ ലോക്കൽ ലഡു ഒന്നും പോരട്ടോ മോനെ,,,, വമ്പൻ ചിലവ് തന്നെ വേണം….!!!”

വയറ് ഉഴിയുന്ന സിദ്ധുനെ നോക്കി ഡോക്ടർ പറഞ്ഞതും അവൻ തമ്പ്സ് അപ് കാണിച്ഛ് ഡബിൾ ഓകെ ന്ന് ചിരിയോടെ പറഞ്ഞു…..

“അതൊക്കെ പോട്ടേ,,,,, നിങ്ങള് ഫസ്റ്റ് ചെക്കപ്പിന് വന്നതല്ലേ…??? ഡോക്ടറെ കാണിച്ചോ…??? ശ്രീലത മേമിനെയല്ലേ കാണിച്ചേ….???? എന്താ പറഞ്ഞത്…???”

എന്നെ ഉത്തരം പറയാൻ വിട്ടാതെ ഡോക്ടർ ചോദ്യങ്ങൾ ചോദിച്ചോണ്ടിരുന്നതും ഞാൻ നേടുവീർപ്പോടെ നിസ്സഹായയായി സിദ്ധുനെ നോക്കി….

“വേദ,,, അനൂന് ഉത്തരം പറയാൻ നീയൊരു ഗ്യാപ് കിടക്കെടീ പോത്തേ….”

നിറഞ്ഞ ചിരിയോടെ സിദ്ധു പറഞ്ഞത് കേട്ട് ഡോക്ടർ അക്കിടി പറ്റിയ പോലെ തല ചൊറിഞ്ഞു….

“കാണിച്ചില്ല,,,,, ഡാക്കിട്ടറെ കണ്ട് ന്യൂസ് പറഞ്ഞിട്ട് കാണിക്കാന്ന് വെച്ചു…”

ഡോക്ടറെ കളിയാക്കി വിളിച്ഛ് സിദ്ധു തന്നെ പറഞ്ഞതും വേദ അവനെ രൂക്ഷമായി നോക്കി, എന്റെ നേരെ തിരിഞ്ഞു…

“ആഹ്‌ണോ,,, എന്നാ വാ ഞാനും വരാ… ഞാനിപ്പോ ശ്രീലത മേമിന്റെ ടീമിലാണ്… വാ…”

വേദ ഡോക്ടറെ കൂടെ ഞങ്ങൾ ശ്രീലത മേമിനെ ക്യാബിനിലേക്ക് കയറി… നേരത്തെ വിളിച്ഛ് ബുക്ക് ചെയ്തോണ്ട് വേഗം കേറാൻ കഴിഞ്ഞു…. ചെറിയൊരു കുശലാന്വേഷണത്തിനൊടുവിൽ ഞങ്ങൾ കാര്യത്തിലേക്ക് കടന്നു…

“അനുരാധയുടെ ഫസ്റ്റ് പ്രെഗ്നൻസിയല്ലേ ഇത്….??? ”

“മ്മ്മ്…. അതെ….” ഞാൻ

“Ok,,,,, fine….. പീരീഡ്‌സ് ഡിലേയായിട്ട് ടൂ വീക്കിൽ കൂടുതൽ കഴിഞ്ഞല്ലോ…??then,,,, why you guys late….?????”

എന്നേയും സിദ്ധുനേയും മാറിമാറി നോക്കി ഡോക്ടർ ചോദിച്ചതും ഞാൻ സിദ്ധുന്റെ മുഖത്തേക്ക് നോക്കി…

“അത് മാം,,,, past one month, i was in UAE for our new project work….. so,,,,???”

സിദ്ധു പറഞ്ഞ് നിർത്തിയതും ഡോക്ടർ ചിരിച്ചു….

“ഓഹ്,,,, സിദ്ധുന്റെ കൂടെ വരാൻ വേണ്ടി വെയ്റ്റ് ചെയ്തതായിരുന്നോ അനുരാധ..??”

നിറഞ്ഞ ചിരിയോടെ എന്നെ നോക്കി ഡോക്ടർ ചോദിച്ചതും ഞാൻ ചടപ്പോടെ തലയാട്ടി ചിരിച്ചു…..

“Thats good,,,,,,!!!!
സോ,, നമ്മുക്ക് സ്കാനിങ് ചെയ്യാം…. Heart beats, Ectopic pregnancy ആണോ അല്ലയോ ന്നോക്കെ ആദ്യം കോണ്ഫോം ചെയ്യാം….???”

ഡോക്ടർ പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ സിദ്ധുനെ നോക്കി…. ectopic,,, അതെന്താ…??? അങ്ങനെ പറഞ്ഞാൽ എന്തായിരിക്കും….??? കോണ്സൾട്ടിങ് ഷീറ്റിൽ സ്കാനിങ് ന്ന് എഴുതി ഡോക്ടർ സിദ്ധുന്റെ കയ്യിലേക്ക് കൊടുത്തതും ഞങ്ങൾ മൂന്നാളും പുറത്തേക്ക് കടന്നു….

“വേദ ഡോക്ടറേ,,,, ഈ ectopic pregnancy ന്ന് പറഞ്ഞാൽ എന്താ….???”.

സ്കാനിങ് സെക്ഷനിലേക്ക്  നടക്കുന്നതിനിടയിൽ എന്റെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ഛ് സിദ്ധുനോട് സംസാരിച്ചോണ്ടിരുന്ന വേദ ഡോക്ടറെ നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു…. ഒരു നേടുവീർപ്പോടെ ഡോക്ടർപറഞ്ഞു തുടങ്ങി..

” ബീജവും അണ്ഡവും തമ്മില്‍ ഫെല്ലോപിയന്‍ ട്യൂബില്‍ വച്ച് സംയോജിച്ച് ഇത് യൂട്രസിലേയ്ക്ക് നീങ്ങി യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുന്നതാണ് യഥാര്‍ത്ഥത്തിലെ ഗര്‍ഭധാരണം…. ചില കേസിൽ,,,, ഭ്രൂണത്തിന് ഫെല്ലോപിയന്‍ ട്യൂബിലൂടെ നീങ്ങി യൂട്രസിലേക്ക് എത്താന്‍ സാധിക്കാതെ ഫെല്ലോപിയന്‍ ട്യൂബിലോ സെര്‍വിക്‌സിലോ, അല്ലെങ്കില്‍ അബ്‌ഡൊമിനല്‍ ക്യാവിറ്റിലിയോ എംബ്രിയോ രൂപപ്പെട്ടും… ഇത്തരം പ്രഗ്നൻസിയാണ് എക്ടോപിസ് പ്രഗ്നൻസി….”

എന്റെ മുഖത്തേക്ക് നോക്കി ചിരിയോടെ വേദ ഡോക്ടർ പറഞ്ഞത് കേട്ടതും ഉള്ളിലൊരു വെള്ളിടി വെട്ടി…. വല്ലാത്ത വെപ്രാളവും പരവേശവും നിറഞ്ഞു…. വലം കൈ പേടിയോടെ വയറിനോട് ചേർന്നു….

“പ്രെഗ്നൻസി എക്ടോപിസ് ആണെങ്കിൽ…???”

എന്റെ വെപ്രാളത്തോടെയുള്ള ചോദ്യം കേട്ട് ഡോക്ടറും സിദ്ധുവും ഒരുപോലെയെന്നെ നോക്കി…. പക്ഷേ എന്റെ കണ്ണുകൾ ഡോക്ടറിലും ഡോക്ടർ പറയാൻ പോകുന്ന ഉത്തരത്തിലും തറയ്ച്ഛ് നിന്നു…

“പറ,,,, എക്ടോപിസാണെങ്കിൽ….????”

ഞാൻ വീണ്ടും ഡോക്ടറെ ഉറ്റുനോക്കി പേടിയോടെ ചോദിച്ചു….

“എക്ടോപിസ് പ്രെഗ്നൻസിയാണെങ്കിൽ നമുക്കത് മുന്നോട്ട് കൊണ്ടുപ്പോവാൻ കഴിയില്ല,,,, ഡ്രോപ്പ് ചെയ്യേണ്ടി വരും….
I mean അബോർട്ട് ചെയ്യേണ്ടി വരും….”

വേദ ഡോക്ടർ പറഞ്ഞത് കേട്ട് നിമിഷം കാലും കയ്യും ഒരുപോലെ കുഴഞ്ഞു, കണ്ണുകൾ വെപ്രാളത്തോടെ പരക്കം പാഞ്ഞു…പേടിയോടെ എന്റെ വലം കൈ വയർ മറയ്ച്ഛ് സാരിയിൽ മുറുക്കി…. ഭഗവാനേ….!!!!!”

“എക്ടോപിസ് പ്രെഗ്നൻസിയാണെങ്കിൽ നമുക്കത് മുന്നോട്ട് കൊണ്ടുപ്പോവാൻ കഴിയില്ല,,,, ഡ്രോപ്പ് ചെയ്യേണ്ടി വരും….
I mean അബോർട്ട് ചെയ്യേണ്ടി വരും….”

വേദ ഡോക്ടർ പറഞ്ഞത് കേട്ട് നിമിഷം കാലും കയ്യും ഒരുപോലെ കുഴഞ്ഞു, കണ്ണുകൾ വെപ്രാളത്തോടെ പരക്കം പാഞ്ഞു…പേടിയോടെ എന്റെ വലം കൈ വയർ മറയ്ച്ഛ് സാരിയിൽ മുറുക്കി…. ഭഗവാനേ….!!!!!”

“ഏയ്‌… അനൂ…. ജസ്റ്റ് റിലാക്സ്… ഓഹ് ഗോഡ്,,, ഞാൻ അങ്ങനെ പറഞ്ഞതല്ല…  ഛേ,,,, സിദ്ധുനോട് സംസാരിക്കുന്നതിനിടയിൽ ഞാൻ….”

എന്നെ നോക്കി വേദ ഡോക്ടർ വെപ്രാളപ്പെട്ടു…

“അനൂ,,, just listen….. അനൂന്റെ പ്രഗ്നൻസി ഒരിക്കലും എക്ടോപിസ് അല്ല,,, Am sure about that….

റെയറായി ആയിരത്തിൽ ഒരു പത്ത്, ഇരുപത് കേസ്‌,,,, അങ്ങനെയേ എക്ടോപിസ് വരാറുള്ളൂ….. മാത്രവുമല്ല, അനു പ്രെഗ്നൻസി കോണ്ഫോം ചെയ്തിട്ട് വണ് വീക്ക് കഴിഞ്ഞില്ലേ,,, എക്ടോപിസ് ആയിരുന്നെങ്കിൽ ലൈറ്റ് വജൈനല്‍ ബ്ലീഡിങ്‌, കടുത്ത വയറു വേദന തുടങ്ങിയ symptoms ഇതിനോടകം കാണിച്ചേനെ… അനൂന് ഇതൊന്നും ഇല്ലെന്ന് സിദ്ധു ഇപ്പോ എന്നോട് പറഞ്ഞതേള്ളൂ… so tensed ആവാതെ,,,,, cool…. Ok…???”

വേദ ഡോക്ടർ പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ട് സിദ്ധുനെ നോക്കി…. എനിക്ക്‌ ഇതൊന്നും ഇല്ലെന്ന് സിദ്ധുന് അങ്ങനെ അറിയാ…??? ഞാൻ അവനെ നോക്കി സംശയത്തോടെ മനസ്സിൽ പറഞ്ഞതും സിദ്ധു എന്നെ നോക്കി ചിരിച്ചു….

വീണ്ടും എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് ഡോക്ടർ നടന്നു….

“രണ്ടാളും ഇവിടെ ഇരിക്ക്… ഞാൻ കാർഡ് കൊടുത്തിട്ട് വരാ….”

സ്കാനിങ് റൂമിന്റെ പുറത്ത് ഞങ്ങളെ ഇരുത്തി ഡോക്ടർ അകത്തേക്ക് കയറി…. എന്തിനോ എനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി…. ഹൃദയം വല്ലാതെ മിടിപ്പേറുന്നു, കിതയ്ക്കുന്ന പോലെ, ഞാൻ വലിയ വായിൽ ശ്വാസം വലിച്ചെടുത്തു… ടെൻഷനോടെ ചുരുട്ടി മുറുക്കി പിടിച്ച എന്റെ വലം കയ്യിലേക്ക് സിദ്ധു വിരൽ കോർത്ത് മുറുക്കി….

ടെൻഷന്റെ ഇടയിലും  ഞാനവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു….

“ഈ എന്തിനാ രാധൂ ഇങ്ങനെ ടെൻസ്ഡ് ആവുന്നത്… ജസ്റ്റ് റിലാക്സ്…!!!”

“എനിക്ക് എന്തോ വല്ലാത്തൊരു… വല്ലാത്തൊരു പരവേശം പോലെ…”

“ഒന്നുല്ല,, നീ വെറുതെ ഓരോന്ന് ചിന്തിച്ചിട്ടാ…. ബീ കൂൾ….ദേ ഈ വെള്ളം കൂടി കുടിയ്‌ക്ക്…”

വാട്ടർ ബോട്ടിൽ എനിക്ക് നേരെ നീട്ടി സിദ്ധു സൗമ്യമായി പറഞ്ഞു…. സിദ്ധുന് എങ്ങനെ ഇങ്ങനെ കൂളായി ഇരിക്കാൻ കഴിയുന്നു…??? എനിക്ക് ശ്വാസം വലിക്കാൻ പോലും പറ്റുന്നില്ല…!!! എങ്ങനെയോ ബോട്ടില് ഉണ്ടായിരുന്ന ബാക്കി വെള്ളം കൂടി ഞാൻ കുടിച്ചു….

“ദേ നോക്ക് ആദ്യായി നീ നമ്മുടെ കുഞ്ഞിനെ കാണാൻ പോവാ,,, ഇങ്ങനെ ടെൻഷൻ അടിച്ഛ് എന്റെ കുഞ്ഞിനെ പേടിപ്പിക്കരുത്…!!!”

വെള്ളം കുടിക്കുന്നതിനിടയിൽ സിദ്ധു പറഞ്ഞത് കേട്ട് ഞാനവനെ കുറുക്കനെ നോക്കി…

“കുറച്ഛ് മാസം കൂടി കഴിഞ്ഞാ ദേ,,,,, ഇങ്ങനെ വന്നിരിക്കാൻ ഉള്ളതാ…!!!

ചിരിയോടെ കോറിഡോറിന്റെ ഓപ്പോസിറ്റ് സൈഡിലേക്ക് കണ്ണോണ്ട് ചൂണ്ടി കാട്ടി സിദ്ധു പറഞ്ഞതും ഞാൻ അങ്ങോട്ട് നോക്കി…. വലിയ വയറോടെ ഇരിക്കുന്ന ഗർഭിണിയായ ഒരു ചേച്ചി… അവരെ നോക്കി ചിരിച്ഛ് ഞാൻ നാണത്തോടെ സിദ്ധു ന്റെ ഷോള്ഡറിൽ ചാരി….

“അനു…. വാ…???”

സ്കാനിങ് റൂം തുറന്ന് വേദ ഡോക്ടർ വിളിച്ചതും അറിയാതെ വയറ്റിൽ കാളി പോയി…. ഡോക്ട്റെ ഒന്ന് നോക്കി ഞാൻ ടെഷനോടെ സിദ്ധുനെ നോക്കി… സിദ്ധു നിറഞ്ഞ ചിരിയോടെ കണ്ണടച്ഛ് കാണിച്ചതും ഞാൻ ഡോക്ടറുടെ അടുത്തേക്ക് നടന്നു….

ഗ്ലാസ് ഡോർ തുറന്ന് ഉള്ളിലേക്ക് കയറിയതും വേദ എന്റെ നേരെ തിരിഞ്ഞു…

“അനൂ,,, ആദ്യം ബ്ലഡ് സാമ്പിൾസ് കളക്റ്റ് ചെയ്യണം, അത് കഴിഞ്ഞ് സ്കാനിങ്, പിന്നെ യൂറിന് ടെസ്റ്റ്… ഓകെ…???”

ഞാൻ പേടിയോടെതലയാട്ടി…

“എന്റെ പൊന്നു കുഞ്ഞേ നീ ഇങ്ങനെ വെപ്രളപ്പെട്ടാൻ മാത്രം ഒന്നുല്ല….
വാ…”

വേദ ഡോക്ടർ നറു ചിരിയോടെ പറഞ്ഞത് കേട്ട് ഞാനൊരു ശ്വാസം പയ്യെ വലിച്ഛ് വിട്ടു… മൂത്രസഞ്ചി ഇപ്പോ പൊട്ടും ന്നുള്ള അവസ്ഥയിൽ നിറഞ്ഞ് കിടക്കാ,,, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്….!!!!

ബ്ലഡ് ടെസ്റ്റ് കഴിഞ്ഞതും വേദ ഡോക്ടർ എന്നേയും കൂട്ടി തൊട്ടടുത്ത റൂമിലേക്ക് കയറി… സൂചി വെച്ച സ്ഥലത്ത് പഞ്ഞി കൊണ്ട് അമർത്തി പിടിച്ഛ് മങ്ങിയ വെളിച്ചമുള്ള ആ മുറിയിലേക്ക് കടന്നപ്പോ എനിക്കെന്തോ പേടി തോന്നി… ശ്വാസം മുട്ടുന്ന പോലെ… ഹൃദയം വല്ലാത്ത മിടിക്കുന്നു….

നേരിയ കർട്ടൻ കൊണ്ട് മറയ്ച്ഛ് ഭാഗത്തേക്ക് ചൂണ്ടിക്കാട്ടി വേദ കയറി കിടക്കാൻ പറഞ്ഞതും പഞ്ഞി വേസ്റ്റ് ബാസ്കറ്റിലേക്ക് ഇട്ട് വിറയലോടെ അവിടെയിട്ട ബെഡിൽ ഞാൻ കയറി കിടന്നു…. അവിടെയുള്ള സിസ്റ്റർ എന്റെ അടുത്തേക്ക് വന്ന് സാരി വകഞ്ഞ് മാറ്റാനും കുറച്ഛ് താഴ്ത്താനും പറഞ്ഞു… അവര് പറഞ്ഞപ്പോലെ ഞാൻ ചെയ്തതും നല്ല തണുപ്പുള്ള ഒരു ജെൽ സിസ്റ്റർ വയറിൽ പുരട്ടി…. സത്യം പറയാല്ലോ എനിക്ക് ഇക്കിളി ആയി… അത് വരെ തോന്നിയ ടെൻഷനും  പേടിയും ആ തണുപ്പിൽ അങ്ങോ പോയി… കുറച്ഛ് റിലാക്സ് ആയപ്പോലെ തോന്നി….

സ്കാനിങ് മേഷീന്റെ മൗസ് ജെലിന്റെ വഴുവഴുപ്പിൽ വയറിലൂടെ ഓടി നടന്നു…  അവിടെയുള്ള സ്കാനിങ് എടുക്കുന്ന സിസ്റ്ററും വേദ ഡോക്ടറും എന്തൊക്കെയോ ചൂണ്ടിക്കാട്ടി പറയുന്നതും ചോദിക്കുന്നതും കേട്ട് ഞാൻ പേടിയോടെ ഡോക്ടറെ നോക്കി…. ഡോക്ടർ ഒന്നുല്ല ന്ന് കണ്ണടയ്ച്ഛ് കാട്ടിയതും ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു….

“അനൂ ന്ന് കാണണോ….???”

വേദ ഡോക്ടർ ചോദിച്ചത് കേട്ട് ഞാൻ ആവേശത്തോടെ തലകുലുക്കി….

മേഷിൻ മറയ്ച്ഛ കർട്ടൻ നീക്കി വേദ ഡോക്ടർ മോണിറ്റർ എനിക്ക് നേരെ നീക്കി വെച്ചു….

“ദാ,,,, അതാട്ടോ…”

ബ്ലാക്ക്‌ ആൻഡ് വൈറ്റ് മോണിറ്ററിലെ ചെറിയൊരു വൃത്തത്തിലേക്ക് ചൂണ്ടിക്കാട്ടി ഡോക്ടർ പറഞ്ഞതും ഞാൻ അങ്ങോട്ട് നോക്കി…. നുരഞ്ഞ് പൊങ്ങുന്ന സന്തോഷവും എക്‌സൈറ്റ്മെന്റും ചിരിയും വിറയ്ക്കുന്ന കീഴ്ചുണ്ട് കടിച്ഛ് നിയന്ത്രിച്ഛ് നിറയുന്ന കണ്ണോടെ ഞാനെന്റെ കുഞ്ഞിനെ ആദ്യമായി കണ്ടു….

“വേദാ,,,,, സിദ്ധുനെ കൂടി കാണിച്ഛ് കൊടുക്കാവോ,,, പ്ലീസ്…????”

ആവേശത്തോടെ ഡോക്ടറെ നോക്കി ഞാൻ ചോദിച്ചതും ഡോക്ടർ ചിരിയോടെ തലയാട്ടി പുറത്തേക്കിറങ്ങി…

~~~~~~~~~~~~~~~~~~~~~~~~~~~~~~~

ചെയറിൽ ഫോൺ സ്‌കോൾ ചെയ്ത് ഇരിക്കുമ്പഴാണ് വേദ വന്ന് വിളിച്ചത്…. സത്യം പറഞ്ഞാൽ അവള് വന്ന് വിളിച്ചപ്പോ അതുവരെ പിടിച്ഛ് നിർത്തിയ പേടിയും ടെൻഷനും ഒരു നിമിഷം എന്നെ വരിഞ്ഞ് മുറുക്കി… ഹൃദയം ധൃതഗതിയിൽ മിടിപ്പേറി… വെപ്രാളത്തോടെ അവളുടെ അടുത്തേക്ക്, വാതിൽക്കലേക്ക് ഞാൻ ഓടയിരുന്നു….

“എന്താ വേദ,,, അനൂന് എന്തെങ്കിലും…. കോംപ്ലികേഷൻസ് വല്ലതും…???”

“Oh god,,, നിങ്ങള് ഭാര്യവും ഭർത്താവും കണക്കാണല്ലോ…!!!!”

തലയിൽ കൈ വെച്ഛ് വേദ പറഞ്ഞത് കേട്ട് ഞാൻ നീട്ടി നിശ്വസിച്ചു… ഹാവൂ… ശ്വാസം ഇപ്പഴാ നേരെ വീണത്….

“അനു നിന്നെ വിളിച്ചോണ്ട് വരാവോ ന്ന് ചോദിച്ചു….. കുഞ്ഞിനെ കാണണ്ടേ നിനക്ക്…???”

വേദ ചോദിച്ചതും ഞാൻ വേഗം തലയാട്ടി അവളെ കൂടെ ഉള്ളിലേക്ക് കയറി… സ്കാനിങ് റൂമിലേക്ക് കടന്നതും വേദ മോണിറ്റർ അനൂന്റെ മുന്നിൽ നിന്ന് എന്റെ നേരെ തിരിച്ചു…

ചിരിയോടെ നിറഞ്ഞ് തൂവുന്ന സന്തോഷത്തോടെ ഞാനെന്റെ കുഞ്ഞിനെ ആദ്യമായി കണ്ടു… കൈനീട്ടി മോണിറ്ററിൽ തൊട്ടു…

“ഹാർട്ട് ബീറ്റ് കേൾക്കണോ…???”

വേദയുടെ ചോദ്യത്തിന് സന്തോഷത്തോടെയുള്ള ഒരു നോട്ടം മാത്രമായിരുന്നു എന്റെ മറുപടി…. ചുറ്റുമുള്ള യന്ത്രങ്ങളിൽ ഒന്നിന്റെ ബട്ടണ് വേദ പിടിച്ഛ് തിരിച്ചു…

ആ റൂം മുഴുവൻ കുറച്ഛ് ഫാസ്റ്റായി മിടിക്കുന്ന ഒരു കുഞ്ഞു ഹൃദയത്തിന്റെ ശബ്‌ദം നിറഞ്ഞു… എന്റെ കണ്ണുകൾ നിറഞ്ഞോ അറിയില്ല… സന്തോഷം കൊണ്ട് അനങ്ങാൻ പറ്റുന്നില്ല….

സ്കാനിങ് കഴിഞ്ഞതും കർട്ടണ് നീക്കി സാരി നേരെയാക്കികൊണ്ട് അനു എന്റെ അടുത്തേക്ക് വന്നു…. ഞങ്ങൾ രണ്ടാളും എന്തിനോ പരസ്പരം നോക്കി നിർത്താതെ ചിരിച്ചു… ഞങ്ങളുടെ ഇരു കണ്ണുകളിലിലും സന്തോഷത്തിന്റെ നേരിയ തെളിനീർ തിളക്കം…..

“ഹലോ റൊമാൻസൊക്കെ വീട്ടിൽ ചെന്നിട്ട്,, മോൻ പുറത്തേക്ക് വിട്ടേ,,, ഞങ്ങൾക്ക് ഇവിടെ കുറച്ഛ് പണി കൂടി ഉണ്ട്….”

വേദ എന്നേയും അവളേയും നോക്കി കളിയായി പറഞ്ഞതും ഞാൻ അവളെ നോക്കി പുറത്ത് ഉണ്ടാവും ന്ന് തലയാട്ടി… നിറഞ്ഞ ചിരിയോടെ അവളും തലകുലുക്കി…

റിപ്പോർട്ട് വാങ്ങി വരേണ്ട വേദയെ പുറത്തിരുന്നു വെയിറ്റ് ചെയ്യുമ്പോ അനു നിറഞ്ഞ ചിരിയോടെ എന്റെ ഇടം കൈത്തണ്ടയിൽ കൈകോർത്തു പിടിച്ഛ് ചാരി കിടന്നു….

റിപ്പോർട്ട് വാങ്ങി വേദ വന്നതും ഞങ്ങൾ നേരെ ശ്രീലത മേമിന്റെ ക്യാബിനിലേക്ക് കയറി…. വേദ കൊടുത്ത സ്കാനിങ്, ബ്ലഡ് യൂറിൻ റീപ്പോർട്ട്സ് മേം വളരെ സൂക്ഷ്മമായി പരിശോധിച്ചോണ്ടിരിക്കേ തന്നെ സൈഡിലുള്ള വെയ്റ്റിങ് മിഷൻ ചൂണ്ടിക്കാട്ടി മേം വേദയോടായി പറഞ്ഞു…

” വേദ,, അനുരാധയുടെ വെയ്റ്റും ഹൈറ്റുമൊന്ന് നോക്കിക്കേ…???”

അത് കേട്ടതും വേദ അനൂനെ നോക്കി മാടിവിളിച്ചു… അനു വേദയുടെ അടുത്തേക്ക് നടന്ന് വെയിറ്റ് നോക്കി തിരിച്ഛ് ചെയറിൽ തന്നെ വന്നിരുന്നു..

വേദ പറഞ്ഞ വെയ്റ്റും ഹൈറ്റും അനൂന്റെ കാർഡിൽ രേഖപ്പെടുത്തി, കാൽക്കുലേറ്റ് ചെയ്ത് ഗ്ലാസ് ടേബിളിലേക്ക് ആഞ്ഞ് കൈ മുട്ട് കുത്തി മേം ഞങ്ങളെ നോക്കി സൗമ്യമായി ചിരിച്ഛ്…….

” ആരോഗ്യകരമായാ ഗർഭധാരണത്തിന് പ്രസവത്തിനു മുമ്പുള്ള പരിശോധനയും പരിശോധന ഷെഡ്യൂളും സ്കാനിംഗുക്കളും മറ്റും പിന്തുടരേണ്ടത് വളരെ നിർണായകമാണ്…..

പ്രഗ്നൻസി കാലഘട്ടത്തെ മൈൻലി മൂന്നായി തിരിച്ചിട്ടുണ്ട്… ഫസ്റ്റ് വീക്ക് മുതൽ ട്വോൽവ് വീക്ക് വരേ ഫസ്റ്റ് ട്രൈമസ്റ്റർ, തേർട്ടീൻ ടു ട്വൊൻ്റി ഐറ്റ് വരേ സെക്കൻഡ് ട്രൈമസ്റ്റർ, ആൻഡ് ട്വൊൻ്റി നൈൻ ടു ഫോർട്ടി വരേ തേർഡ് ട്രൈമസ്റ്റർ…

ഇത് അനുരാധയുടെ ഫസ്റ്റ് ട്രൈമസ്റ്ററിലെ സിക്സ്ത് വീക്കാണ്,, അതായത് ലാസ്റ്റ് പീരീഡ്‌സ് കഴിഞ്ഞുള്ള ആറാമത്തെ വീക്ക്…

ആറു മുതൽ എട്ട് വീക്കിന്റെ ഉള്ളിൽ ഒരു dating scan ന്നും, പതിനൊന്ന് മുതൽ പതിമൂന്ന് വീക്ക്‌സിൽ ഒരു NT Scan ന്നും, പത്തൊമ്പത് മുതൽ ഇരുപത് വീക്ക്സിൽ Anomaly Scan ന്നുമാണ് ചെയ്യുക…. ഇതിന് പുറമേ ഒരു മുപ്പത്തിനാല്- മുപ്പത്തിയാറ് വീക്കിൽ ഒരു സ്കാനിങ് കൂടി ഉണ്ടാവും…

ഇതിൽ NT scan ന്നാണ് ഇപ്പോ അനുരാധയ്ക്ക് കഴിഞ്ഞത്… കുഞ്ഞ് ശരിയായ സ്ഥലത്താണോ അല്ലയോ, ഹാർട്ട് ബീറ്റ്‌സ് നോര്മലാണോ എന്നെക്കൊ നോക്കുന്നതാണ് ഇതിന്റെ ഉപയോഗം…

ഫസ്റ്റ് ട്രൈമസ്റ്ററിൽ ആദ്യ 4 മുതൽ 28 ആഴ്ച വരെ, മാസത്തിൽ ഒരിക്കൽ ഡോക്ടറെ കാണേണ്ടതുണ്ട്.

സെക്കൻണ്ട് ട്രൈമസ്റ്ററിലെ 28 മുതൽ 36 ആഴ്ച വരെ, ഹോസ്പിറ്റൽ വിസിറ്റ് രണ്ടാഴ്ചയിലൊരിക്കലായി വർദ്ധിക്കും.

മൂന്നാമത്തെ ട്രൈമസ്റ്ററിൽ  എത്തുമ്പോൾ, 36 മുതൽ 40 വരെ ആഴ്ചകളിൽ, കുഞ്ഞിനെ പ്രസവിക്കാനുള്ള സമയം വരെ എല്ലാ ആഴ്ചയും ഹോസ്പിറ്റലിൽ വിസിറ്റ് വേണം….”

മേം പറഞ്ഞത് കേട്ട് ഞങ്ങൾ ഇരുവരും തലകുലുക്കി…

“പ്രഭാതങ്ങളിലെ ഓക്കാനം, ഛർദ്ദി, തല കറക്കം, എന്നിവ സാധാരണ പ്രെഗ്നൻസിയിൽ കാണുന്ന ഗുരുതരമല്ലാത്ത രോഗങ്ങളാണ്… അത് ചിലപ്പോ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഉണ്ടാക്കും… അപൂർവ്വമായി കൂടുത്തലായുള്ള ഓക്കാനം, ഛർദ്ദി എന്നിവ കടുത്ത നിർജ്ജലീകരണം ഉണ്ടാക്കിയേക്കാം..!!!

അനുരാധയ്ക്ക് വലിയ morning sickness സൊന്നും ഉണ്ടായിട്ടില്ലല്ലോ…???”

മേം അനൂനോട് ചോദിച്ചു…

“ഇല്ലാ,,,,, ചെറിയ വൊമിറ്റിങ് ടെന്റീൻസി തോന്നീട്ടുണ്ട്…” അനു

“That’s ok…!!! Ignore it….
But,,,,,,  കഠിനമായ ഛർദ്ദി,ചെറിയ അളവിൽ മാത്രം മൂത്രം പോകുക, അല്ലെങ്കിൽ ഇരുണ്ട നിറമായിരിക്കുക, ഫ്ലൂയിട്ട് സൂക്ഷിക്കാൻ കഴിയുന്നില്ല, എഴുന്നേറ്റു നിൽക്കുമ്പോ, നടക്കുമ്പോ തലകറക്കം, ക്ഷീണമൊക്കെ വല്ലാതെ അലട്ടുക… ഹാർട്ട് ബീറ്റ് ഓടുന്നപ്പോലെ തോന്നുക, അങ്ങനെയൊക്കെ തോന്നുവാണെങ്കിൽ ഉടനെ ഹോസ്പിറ്റലിൽ വരണം…. കേട്ടോ…??

“മ്മ്മ്…!!!” അനു

“ചില പ്രത്യേക ദുർഗന്ധങ്ങൾ, മസാലകൾ നിറഞ്ഞ ഭക്ഷണങ്ങൾ, ചൂട്, അമിതമായ ഉമിനീർ, ഇതൊക്കെ ആദ്യ ട്രൈമെസ്റ്ററിൽ സാധാരണമാണ്… സെക്കൻഡ് ട്രൈമസ്റ്റർ വരെയൊക്കെ ഇത് നീണ്ട് നിൽക്കാം….

Morning sickness ഉള്ളപ്പോ ഫുഡിന്റെ കാര്യത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം….

ദിവസം മൂന്ന് വലിയ ഭക്ഷണം നിർബന്ധിതമാക്കാൻ ശ്രമിക്കുന്നതിനുപകരം ഓരോ മണിക്കൂറിലും ഇടയ്ക്കിടെ ഹെൽത്തിയായിട്ടുള്ള മിനി ഭക്ഷണം കഴിക്കുക…. ഫുഡ് സെലെക്റ്റ് ചെയ്യുമ്പോഴും ശ്രദ്ധിക്കണം അനുരാധ കഴിക്കുന്നതെല്ലാം കുഞ്ഞും കഴിക്കും…

ഓക്കാനവും മടുപ്പും കാരണം ഫുഡ് സ്കിപ്പ് ചെയ്യാൻ ഒരിക്കലും അനുവദിക്കരുത്… എന്തെങ്കിലും മിനി ഫുഡ്…ലൈക്ക്,,,,,, നട്ട്സ്, ബദാം, ഫ്രൂട്ട്സ്, ഡ്രൈ ആയിട്ടുള്ള  ഫുഡ്‌സ്, ഫൈബർ പാക്ക് ചെയ്ത ഓട്ട്സ്, എഗ്, വീറ്റ് അടങ്ങിയ ഫുഡ് അങ്ങനെ  ഹെൽത്തിയായിട്ടുള്ള എനിതിങ്,,, നിർബന്ധിപ്പിച്ഛ് കഴിപ്പിക്കണം…

ഭക്ഷണം കഴിക്കാതെ കൂടുതൽ സമയം പോകുന്നത് ഓക്കാനവും വഷളാക്കും കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ സാരമായി ബാധിക്കും…. സിദ്ധാർത്ഥിനോട് കൂടിയാണ് ഞാൻ പറയുന്നത്… ”

പെട്ടെന്ന് മേം എന്നെ നോക്കി പറഞ്ഞതും ഞാൻ ചിരിച്ചു…

“ഓഹ് മേം…. ഞാൻ ശ്രദ്ധിച്ചോളാം…!!!”

“Ok,,, fine…. ഫുഡിന്റേയും ഡയറ്റിന്റേയും ഒരു ഡീറ്റൈൽ ലിസ്റ്റ് ഞാൻ തരാ….

ബാക്കി നമ്മുക്ക് അടുത്ത വിസിറ്റിൽ പറയാം… ഡേറ്റ് ഇവിടുന്ന് വിളിച്ഛ് പറയും, അപ്പൊ വന്നാ മതി… ഇപ്പോ സന്തോഷായിട്ട് വീട്ടിൽ പൊക്കോ…!!!”

നിറഞ്ഞ ചിരിയോടെ അനൂന്റെ ഫയൽ മടക്കി ഷെല്ഫിലേക്ക് വെച്ഛ് മേം പറഞ്ഞതും ഞങ്ങൾ രണ്ടു പേരും എണീറ്റ് നിന്നു…. വേദയോട് യാത്ര പറഞ്ഞ് ഡോറിന്റെ അടുത്തേക്ക് നടന്ന് ഹാൻഡിലിൽ പിടിച്ചതും മേം പുറക്കിൽ നിന്ന് വിളിച്ചു….

” സിദ്ധു….????”

ഞാൻ സംശയത്തോടെ വെട്ടി തിരിഞ്ഞ് നോക്കി….

“അനുരാധയുടെ ചെറിയ ചെറിയ ആഗ്രഹങ്ങളും കൊതിക്കളും സാധിച്ചു കൊടുക്കുമ്പോ ഫുഡ് ആൻഡ് ഡയറ്റ് ലിസ്റ്റ് നോക്കണ്ട ട്ടോ… ഈ സമയങ്ങളിൽ അവൾക്ക് പലതും കഴിക്കൻ തോന്നും.. അതൊക്കെ സാധിച്ചു കൊടുക്കേണ്ടത് കൂടി ഹസ്ബെന്റിന്റെ റെസ്പോണ്സിബിലിറ്റിയാണ്,, മറക്കണ്ട…!!! മധുരമുള്ള സാധനങ്ങൾ വാങ്ങിച്ഛ് കൊടുക്കുമ്പോ ഷുഗർ കണ്ടെന്റ് കൂടാതെ ശ്രദ്ധിച്ചാ മാത്രം മതി….!!!!”

നിറ ചിരിയോടെ മേം പറഞ്ഞത് കേട്ട് എന്റെ മുന്നിൽ നിൽക്കുന്ന അനൂനെ ഞാൻ ഒരുവേള നോക്കി… പുഞ്ചിരിയോടെ അനു താഴേക്ക് നോക്കിയതും ഞാൻ മേമിന്റെ നേരെ തിരിഞ്ഞു….

“Sure ma’am….!!!”

തിരിച്ചുള്ള യാത്രയിൽ വേദ അവൾക്ക് കൊടുത്ത കുഞ്ഞിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് എക്സ്റേ പിക് നോക്കി അനു വളരെ വാചലയായി…. എക്സ്റേ എടുക്കാൻ കിടന്നപ്പോഴും ജെൽ തേച്ചപ്പഴുമൊക്കെയുള്ള അവളെ പേടിയും അനുഭവവും അവള് ആവേശത്തോടെ പറഞ്ഞു….

“എന്നാലും സിദ്ധുനെ ഞാൻ സമ്മതിച്ചു…. എത്ര കൂളായാ ഇരുന്നത്…. എക്ടോപിസ് പ്രെഗ്നൻസിയെ കുറിച്ഛ്  കേട്ടിട്ടും സിദ്ധുന് എങ്ങനെ കൂളായി ഇരിക്കാൻ കഴിഞ്ഞു…. പേടി തോന്നിയില്ലേ…??? ”

അനു എന്റെ നേരെ ചരിഞ്ഞിരുന്ന് സംശയത്തോടെ ചോദിച്ചത് കേട്ട് ഞാൻ ഡ്രൈവിങിൽ ശ്രദ്ധിച്ഛ് ചിരിച്ചു ഇല്ലെന്ന് തലയാട്ടി….

“അത്രയ്ക്ക് ഉറപ്പുണ്ടായിരുന്നോ…??? അതല്ല,,,,,എനിക്ക് അത്തരം symptoms ഒന്നും ഇതുവരെ കാണിച്ചിട്ടില്ലെന്ന് ഇന്നലെ വന്ന സിദ്ധുന് അങ്ങനെ മനസ്സിലായി….”

എന്നെ കുറുക്കനെ നോക്കി ചുണ്ട് കോട്ടി അനു ചോദിച്ചത് കേട്ട് പൊട്ടിച്ചിരിച്ഛ് ഞാൻ അവളെ നോക്കി….

“സിംപിൾ……
ഞാൻ ആമിയോട് ചോദിച്ചു….”

ഒറ്റകണ്ണിറുക്കി ഞാൻ പറഞ്ഞത് കേട്ട് അനു അന്തം വിട്ടു….

“എപ്പോ….????”

“ഇന്ന് രാവിലെ…..!!!!

പ്രെഗ്നൻസിയുടെ ചെക്കപ്പ്, സ്കാനിങ്, നേരത്തെ ഡോക്ടർ പറഞ്ഞ മൂന്ന് ട്രൈമസ്റ്റർ, ഫുഡ്, മൂഡ് സ്വിങ്സ്,തുടങ്ങി ഫുൾ ഡീറ്റൈൽസ് ഇന്നലെ രാത്രി തന്നെ ഞാൻ ഗൂഗിൾ ചെയ്തിരുന്നു…

എക്ടോപിസ് പ്രെഗ്നൻസിയെ കുറിച്ഛ് അതിൽ ചെറുതായി കണ്ടപ്പോ അതിന്റെ reasons, symptoms, എങ്ങനെ അറിയാം, ട്രീറ്റ്മെന്റ് എന്താന്നൊക്കെ ഡീറ്റൈൽ ആയിട്ട് ചെക്ക് ചെയ്തു… രാവിലെ ആമിയോട് നിനക്ക് ഈ വക symptoms വല്ലതും കാണിച്ചിരുന്നോ ന്ന് ചോദിച്ചു…. ആരോട് പറഞ്ഞില്ലെങ്കിലും അവളോട് നീ പറയും ന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…. ”

ഞാൻ ഡ്രൈവ് ചെയ്തോണ്ട് തന്നെ അവളോട് പറഞ്ഞത് കേട്ട് അനു അത്ഭുതത്തോടെ എന്നെ നോക്കിയിരുന്നു….

“ആമി ഇല്ലെന്ന് പറഞ്ഞപ്പോ ചെറിയൊരു ആശ്വാസം തോന്നിയെങ്കിലും എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.,,,, കാരണം ഈ symptoms ഒന്നും കാണിക്കാതെ കേസസും ഉണ്ട്…. ”

നിറഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞു….

“ഹോസ്പിറ്റലിലെത്തി വേദ അതിനെ കുറിച്ഛ് പറഞ്ഞപ്പഴല്ലേ അനൂ,,, നീ ടെൻസ്ഡ് ആയത്…. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോ തന്നെ ടെൻസ്ഡ് ആയിരുന്നു….. ”

~~~~~~~~~~~~~~~~~~~~~~~~~~~~~~~

സിദ്ധു പറഞ്ഞത് കേട്ട് എനിക്ക് ഒരേ സമയം അത്ഭുതവും ആശ്ചര്യവും തോന്നി…. ഒരു രാത്രി കൊണ്ട് സിദ്ധു ഇത്രയൊക്കെ  കാര്യങ്ങൾ ശ്രദ്ധിച്ഛ് മനസ്സിലാക്കി….. അവന്റെ മുഖത്തേക്ക് നോക്കിയ ഒരു നിമിഷം പോലും അവൻ ഇത്രയേറെ ടെൻസ്ഡ് ആണെന്ന് എനിക്ക് തോന്നിയതേയില്ലാ….!!! വെറും മിനിറ്റുകൾ മാത്രം എന്നെ വേട്ടയാടിയ പേടി സിദ്ധുനെ ഇന്നലെ രാത്രി മുതൽ വരിഞ്ഞ് മുറുക്കി കാണില്ലേ…??? സങ്കടത്തോടെ ഞാൻ സിദ്ധുന്റെ കൈത്തണ്ടയിൽ കൈ കോർത്തു ചാഞ്ഞ് ഇരുന്നു….

“എന്നോട് പറയായിരുന്നില്ലേ…???”

നിരാശയോടെ ഞാൻ ചോദിച്ചത് കേട്ട് സിദ്ധു എന്റെ നെറുക്കിൽ ചുംബിച്ചു….

“ആഹ്,,, ബെസ്റ്റ്….. പറയാൻ പറ്റിയ ആൾ….  വീട്ടീന് പറഞ്ഞിരുന്നെങ്കിൽ അവിടുന്നേ പേടിച്ഛ്, വെപ്രാളപ്പെട്ട്, കരഞ്ഞ്, പിഴിഞ്ഞ്, എല്ലാരേയും പേടിപ്പിക്കില്ലായിരുന്നോടീ പട്ടിപ്പെണ്ണേ….???”

സിദ്ധു കളിയാക്കി പറഞ്ഞത് കേട്ട് മുഖമുയർത്തി ഞാനവനെ കൂർപ്പിച്ഛ് നോക്കി…..

“അവിടെ ഇരുന്ന പത്തു, പതിനഞ്ച് മിനിറ്റ് ഞാൻ കണ്ടതല്ലേ….. നേരത്തെ പറഞ്ഞിരുന്നെങ്കിൽ നിന്നെ ഇവിടെ അഡ്മിറ്റ് ആക്കേണ്ടി വന്നേനെ…!!!”

സിദ്ധു വീണ്ടും കളിയാക്കിയതും ഞാൻ കുറുമ്പോടെ അവന്റെ കൈ തണ്ടയിൽ അമർത്തി കടിച്ചു….

“ആആആഹ്……. പട്ടിപെണ്ണ് കടിച്ഛ്…. ഹൂ….. പൊട്ടിക്കാളി കുരിപ്പ്‌….. പെണ്ണിന്റെ യക്ഷി പല്ല്,,,, എന്തൊരു മൂർച്ചയാ….ഹൂ….”

സിദ്ധു വേദനയോടെ എന്നെ നോക്കി പറഞ്ഞതും ഞാൻ എന്റെ പല്ല് മുഴുവൻ പുറത്ത് കാട്ടി ചിരിച്ചു…. കടിച്ച ഭാഗത്ത്‌ അമർത്തി ചുംബിച്ഛ് വീണ്ടും അവനോട് ചേർന്ന് ചാരിയിരുന്നു…..

തുടരും……