19/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 33

രചന – മഞ്ജിമ സുധി

പുറത്തൂന്ന് ആവശ്യത്തിനുള്ള വെളിച്ചം റൂമിലേക്ക് കടക്കുന്നത് കൊണ്ടു ഞാൻ ലൈറ്റ് ഇട്ടാതെ മരുന്ന് പെട്ടി ജനാലയുടെ അടുത്തേക്ക് എടുത്ത് കൊണ്ട് ചെന്ന് മരുന്ന് തിരഞ്ഞു…. ഉള്ളിലെ പേടി പുറത്തു കാണിക്കാതെ ഞാൻ വാതിൽക്കലേക്ക് എത്തി നോക്കി ചോദിച്ചു….”ആ…ആരാ…. ആരാ അവിടെ…?ഞാൻ ചോദിച്ചതും അയാൾ അരണ്ട വെളിച്ചത്തിൽ നിന്നു കുറച്ചു ഉള്ളിലേക്ക് കടന്ന് വന്നു…. മുഖം തെളിഞ്ഞതും ഞാൻ ആശ്വാസത്തോടെ ശ്വാസം വിട്ട്,, തിരിഞ്ഞു നിന്ന് വീണ്ടും മരുന്ന് തപ്പാൻ തുടങ്ങി…..”ഹാവൂ….. ഇയാളായിരുന്നോ പേടിപ്പിച്ചു കളഞ്ഞല്ലോടോ…??? ഇരുട്ടത്ത് കണ്ടപ്പോ എനിക്ക് ആളെ മനസ്സിലായില്ല…

അല്ലാ,,,,, ഇയാള് എന്താ ഇവിടെ ചെയ്യുന്നത്….???? അവിടെ വെടിക്കെട്ട് ഇപ്പൊ തുടങ്ങൂല്ലോ, കാണാൻ പോകുന്നില്ല….???”ആ നിഴൽ, അത് കിരണായിരുന്നു… ഞാൻ ഓരോന്ന് ചോദിച്ഛ് കൊണ്ടിരുന്നെങ്കിലും മറുഭാഗത്ത് നിന്ന് മറുപടിയൊന്നും കേട്ടില്ല….”ഹോ,,,, ഓഹോ,,,, വെടിക്കെട്ട് പേടിയാണോ…..!!!” ഹ,,,,ഇയാളെന്താഡോ ഒന്നും മിണ്ടാത്തത്…..? വെടിക്കെട്ട് കാണാൻ പോകു…….പറഞ്ഞു മുഴുമിക്കും മുന്നേ രണ്ട് കൈക്കൾ എന്റെ വയറ്റിലൂടെ വരിഞ്ഞു ചുറ്റി കെട്ടിപ്പിടിച്ചിരുന്നു… എന്റെ കയ്യിൽ ഉണ്ടായിരുന്ന മരുന്ന് ബോക്സ് നിലത്ത് വീണ് ചിന്നിച്ചിതറി… ഞെട്ടലോടെ ഞാൻ പെട്ടെന്ന് തന്നെ അവന്റെ കൈക്കളിൽ നിന്ന് കുതറി മാറി അവനെ പിന്നിലേക്ക് ശക്തിയായി പിടിച്ഛ് തള്ളി….കിരൺ ബാലൻസ് കിട്ടാതെ ഡോറിൽ ചെന്നിടിച്ചു…. ഞാൻ പേടിയോടെ ചുമരിൽ ചാരി നിന്ന് കിതപ്പോടെ അവനെ നോക്കി…. ഒരു വഷളൻ ചിരിയോടെ പതിയെ ബാലൻസ് ചെയ്ത് നേരെ നിന്ന് എന്നെ നോക്കിക്കൊണ്ട് തന്നെ അവൻ വാതിലിന്റെ രണ്ടു പൊളിക്കളും അടച്ചു മുകളിലെ കുറ്റിയിട്ടു….ഞാൻ എന്താ നടക്കുന്നത് പോലും മനസ്സിലാവാതെ ഒരുവേള സ്തംഭിച്ചു നിന്നെങ്കിലും പിന്നെ വേഗം ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് നടന്നു……

“കിരൺ……എന്തായിത്….????വാതില് തുറക്ക്,,,,, വാതില് തുറക്കാൻ….. എനിക്ക് പോണം…..വാതില് തുറക്കാനാ പറഞ്ഞത്……????”ഞാൻ ദേഷ്യത്തോടെ പറഞ്ഞു…”കൂൾ അനു… കൂൾ… തുറക്കാം…. പക്ഷേ ഇപ്പഴല്ല,,,, കുറച്ചു കഴിഞ്ഞിട്ട്.. നമ്മുക്ക് ഇവിടെ കുറച്ചു നേരം മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്കാനേ…… എങ്ങനെ…..എന്നെ നോക്കി ചിരിച്ചോണ്ട് അവൻ ഇത്രയും പറഞ്ഞത് കേട്ട് എനിക്ക് ദേഷ്യം ഇരച്ഛ് കയറി….”ദേ കിരൺ,,,, വെറുതെ ഒരു സീൻ ക്രീയേറ്റ് ചെയ്യാതെ വാതില് തുറക്കുന്നതാവും നിനക്ക് നല്ലത്….. ഇല്ലെങ്കിൽ…..????”ഞാൻ ദേഷ്യത്തോടെ എന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു തീർന്നതും അവൻ ഡോറിൽ രണ്ടു കയ്യും പുറക്കിലേക്കാക്കി ചാരി നിന്ന് എന്നെ പുച്ഛത്തോടെ നോക്കി ചിരിച്ചു… പതിയെ പോക്കറ്റിൽ നിന്ന് ഒരു ചൂയിംഗം എടുത്ത് വായിലിട്ട് പതിയെ ചവച്ചു… ഇല്ലെങ്കിൽ,,, ഇല്ലെങ്കിൽ നീ എന്താക്കും…..???നിലവിളിക്കോ….?
ആളെ വിളിച്ചു കൂട്ടോ…..? അലമുറയിട്ടോ…..? എന്നാ അത് ആദ്യം നടക്കട്ടെ ല്ലേ,,,ചെയ്യ്,,, വലിയ വായ്യിൽ നിലവിളിക്ക്….. എല്ലാരേയും വിളിച്ചു കൂട്ട്….. കൂട്ടേഡോ… എന്തേയ് കൂട്ടുന്നില്ലേ…??നിറഞ്ഞ ചിരിയോടെ ചൂയിങ്‌ ഗം ചവയ്ച്ഛ് കൊണ്ട് അവൻ പറയുന്നത് കേട്ട് എന്റെ കയ്യും കാലും തളർന്നു പോകുന്ന പോലെ തോന്നി… പുച്ഛത്തോടെ അവൻ എന്നെ നോക്കി..”ഹും…. നീ എവിടെ നിന്ന് കാറികൂവിയാലും ആരും കേൾക്കാനും പോണില്ല, ആരും ഇങ്ങോട്ട് വരാന്നും പോകുന്നില്ല…..!!!”ഞാൻ ഞെട്ടലോടെ അവനെ നോക്കി….ദാ,,,,, കേട്ടോ,,,,, വെടിക്കെട്ട് തുടങ്ങി… ഇനിനീ മൈക്ക് വെച്ച് കൂവി വിളിച്ചാൽ കൂടി ഒരു ഈച്ച പോലും തിരിഞ്ഞു നോക്കില്ല…..”വെട്ടികെട്ടിന്റെ തുടക്കം കുറിച്ഛ് കൊണ്ട് പൊട്ടുന്ന കതിന ശബ്ദത്തെ കൈകൊണ്ട് കാതോർത്ത് അവൻ ‘കേട്ടോ’ എന്ന അർത്ഥത്തിൽ കൈ കാണിച്ചു….എല്ലാം കൂടി കേട്ട് എനിക്ക് പേടിയോ ദേഷ്യമോ എന്താ തോന്നുന്നതെന്ന് എനിക്ക് പോലും അറിയില്ല…. ഞാൻ എത്രയൊക്കെ ഒച്ചവെച്ചാലും വെട്ടിക്കെട്ടിന്റെ സൗണ്ടിൽ മുന്നിൽ അതൊന്നും വില പോകില്ലെന്ന് ഉറപ്പായി…..

എന്നെ അടിമുടി ഉഴിഞ്ഞു ചൂഴ്ന്ന് നോക്കി വായിലെ ചൂയിയിംഗം അവൻ പതിയെ ചവച്ചിറക്കി… അവന്റെ ദുഷിച്ച കണ്ണുകൾ എന്റെ ശരീരത്തിന്റെ ഓരോ കോണിലും ഇഴഞ്ഞു നീങ്ങുന്നത് കാണേ അറപ്പോടെ ഞാൻ മുഖം വെട്ടിച്ചു…..”അനൂ,,,,,, നിന്നെ കാണുമ്പഴും,,,, നീ എന്നോട് മിണ്ടുമ്പഴും,,,, ചിരിക്കുമ്പോ,,,, ഞാൻ എന്നെ എത്രത്തോളം കണ്ട്രോൾ ചെയ്യുന്നുണ്ടെന്ന് അറിയോ….??നിന്നെ ആദ്യം കണ്ടപ്പോ തന്നെ കടിച്ഛ് തിന്നാനാ എനിക്ക് തോന്നിയത്…!!!”അവൻ പറഞ്ഞത് കേട്ട് ഞാൻ അറപ്പോടെ മുഖം വെട്ടിച്ചു….ഒരുപാട് ഒരുപാട് പെണ്ണുങ്ങളെ എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടുണ്ട്…
പക്ഷേ,,,,, നീ….. നീ മോഹിപ്പിച്ചപ്പോലെ വേറെയാരും എന്നെ മോഹിപ്പിച്ചിട്ടില്ല….നിന്റെ ആ കണ്ണും നോട്ടവും ചിരിയും…. ചുവന്ന് തുടുത്ത ചുണ്ടും….”എന്റെ ശരീരത്തിലെ ഓരോ അണുവും അവൻ വർണിക്കുന്നത് കേട്ട് എനിക്ക് മേലാസകാലം പുഴു അരിക്കുന്ന പോലെ തോന്നി….”ഛേ….. നീ…. നീ ഇത്രയ്ക്ക് വൃത്തിക്കേട്ടവനാണെന്ന് ഞാൻ വിചാരിച്ചില്ല….. ഞാൻ നിന്റെ കസിന്റെ ഭാര്യയാണ്.” ഞാൻ വെറുപ്പോടെ പറഞ്ഞത് കേട്ട് അവൻ പൊട്ടിച്ചിരിച്ചു പിന്നെ പുച്ഛിച്ചു…”ഹും…. പെങ്ങളൊന്നുമല്ലല്ലോ,,,,, ഭാര്യയല്ലേ….???”അവൻ പുച്ഛത്തോടെ പറഞ്ഞു….” നിനക്കറിയോ,,,,, നിന്നെ കാണാൻ വേണ്ടി മാത്രാ ഞാനന്ന് ഗേറ്റ് റ്റുഗെദറിന് വന്നത്…..???അന്ന് നീ വീഴാൻ പോയപ്പോ ഞാൻ നിന്നെ പിടിച്ഛ് നിർത്തിയത് ഓർമയില്ലേ…??? നിന്റെ വടിവൊത്ത അരയിലൂടെ കയ്യിട്ട് ഞാൻ താങ്ങി നിർത്തിയത്…. ഹോ അന്ന് ഞാനനുഭവിച്ച ആനന്ദം…!!!”അവൻ വല്ലാത്തൊരു ഭാവത്തോടെ മുഖമുയർത്തി മുകളിലേക്ക് നോക്കി… ഞാനെന്റെ സാരി തുമ്പിൽ മുറുക്കി പിടിച്ചു…..

” നമ്മളന്ന് സംസാരിച്ച സമയം മുഴുവൻ എന്റെ കൈക്കൾ നീ പോലുമറിയാതെ നിന്റെ അരക്കെട്ടിൽ ഭദ്രമായിരുന്നു… അന്ന് തൊട്ട് നിന്നെയൊന്ന് ഒറ്റയ്ക്ക് കിട്ടാൻ എത്ര തവണ… എത്ര തവണ ശ്രമിച്ചൂന്നറിയോ…..????അന്ന് എല്ലാരും സ്വർണ്ണ പ്രശ്നത്തിന് ഇവിടെ വന്നപ്പോ നിന്നെ എന്റെ കയ്യിൽ കിട്ടിയതായിരുന്നു… പക്ഷേ നാശം പിടിച്ച ഡോർ ലോക്കായത് കാരണം നടന്നില്ല….കൈ ചുരുട്ടി അമർഷം കണ്ട്രോൾ ചെയ്ത കിരൺ പറഞ്ഞത് കേട്ട് ഞാൻ ഒരു നിമിഷം വിറങ്ങലിച്ചു നിന്നു പോയി…”അപ്പോ…. അപ്പോ… അന്ന് വീട്ടിൽ വന്നത്…. നീ….നീയായിരുന്നോ….???”അന്ന് ആ മഴയുള്ള രാത്രിയിൽ എന്നെ ഭയപ്പെടുത്തിയ ആൾരൂപം കിരണാണെന്ന് പറഞ്ഞതും ഞാൻ പേടിയോടെ അവനെ തുറിച്ചു നോക്കി…. അവന്റെ നേരെ കൈ ചൂണ്ടി ഞാൻ ചോദിച്ചതും പൊട്ടിച്ചിരിച്ചു അവൻ എന്റെ നേരെ നടക്കാൻ തുടങ്ങി….” of course അനൂ,,,,, എന്താ സംശയം…??? നിന്റെ നേർക്കുണ്ടായ എല്ലാ അറ്റാക്കിന്റെ പിന്നിൽ ഞാൻ തന്നെയാണ്….!!!” അവൻ ആവേശത്തോടെ പറഞ്ഞു….”എത്ര,,,,, എത്ര ശ്രമങ്ങൾ…. പക്ഷേ,,, എപ്പഴും,,, എല്ലാത്തിനും വിലങ്ങുതടിയായി അവൻ ഉണ്ടാവും…..സിദ്ധു…..!!! എന്റെ പ്ലാനിങോക്കെ പൊളിക്കാനായിട്ട്….!!!”അവൻ മുറുക്കുന്ന ദേഷ്യത്തോടെ പറഞ്ഞു….”നീയെങ്ങോട്ട് തിരഞ്ഞാലും, എവിടെയായാലും, അവന്റെ കണ്ണുകൾ എപ്പോഴും നിന്നെ പിന്തുടർന്നു…. പക്ഷേ,,, ഇന്ന്…. ഇന്നതുണ്ടാവില്ല… അവനെന്നല്ല ആരും ഇവിടേക്ക് ഇപ്പൊ വരാൻ പോകുന്നില്ല….”

എന്നെ നോക്കി ഇതൊക്കെ പറഞ്ഞു കൊണ്ട് അവൻ മുന്നോട് ചുവട് വെക്കുന്നതിന് അനുസരിച്ച് ഞാൻ പുറകിലേക്ക് നീങ്ങി….സിദ്ധുനോടുള്ള വാശിയ്ക്ക് ആരെയും കൂടാതെ പോന്നത് ബുദ്ധിമോശമായിപ്പോയന്ന് ഞാൻ മനസ്സിൽ ഓർത്തു…. നിറഞ്ഞൊഴുകുന്ന മിഴികളോടെ ഭയത്തോടെ ഞാൻ ചുറ്റും നോക്കി….. ഒരുതരം ചൂഴ്ന്നെടുക്കുന്ന നോട്ടതോടെ അവനെന്റെ കാലുക്കൾ എന്റെ അടുത്തേക്ക് അടുക്കവേ ആർത്തു വിളിച്ചു കൂവണമെന്ന് ഞാൻ മനസ്സാലെ ആഗ്രഹിച്ചെങ്കിലും നാവിന്നാരോ വിലങ്ങിട്ട പോലെ അനങ്ങുന്നില്ല…. തൊണ്ട നനയ്ക്കാൻ പോലും വായിൽ ഒരിറ്റ് വെള്ളം ഇല്ലാതെ വറ്റിവരണ്ട് പൊട്ടിപൊളിയുന്നു……. ഫോൺ വിളിച്ചെങ്കിലും സിദ്ധുനെ അറീക്കാന്ന് വെച്ചാ എന്റെ വാശിയ്ക്ക് ഞാനത് നിമ്മിന്റെ കയ്യിൽ കൊടുത്ത് പോന്നും പോയല്ലോ എന്റെ കൃഷ്ണാ…. എല്ലാത്തിനും ആദ്യം എന്നെ പറഞ്ഞാ മതിയല്ലോ… മനസ്സിൽ ഞാൻ എന്നെ തന്നെ ശപിച്ചു…പൊടുന്നനെ കാൽ ചുമരിൽ തട്ടി ദേഹം ചുമരിനോട് ചേർന്നതും ഭയത്തോടെ ഇനി നീങ്ങാൻ സ്ഥലമില്ലെന്ന് ഞാൻ മനസ്സിലാക്കി…. വെപ്രാളത്തോടെ ചുമരിനെയും എന്റെ അടുത്തേക്ക് വരുന്ന കിരണിനെയും മാറിമാറി നോക്കി…. അവന്റെ കണ്ണുകൾ ഒരു ചെന്നായയുടേത് പോലെ ചുവന്ന് തിളങ്ങി… വെപ്രാളത്തോടെ ചുമരിൽ ചേർന്ന നിൽക്കുന്ന എന്റെ രണ്ട് സൈഡിലും കൈ വെച്ഛ് അതിനുള്ളിലാക്കി ചുമരിൽ ഊന്നി എന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു….
അറപ്പോടെ ഞാൻ മുഖം സൈഡിലേക്ക് വെടിച്ചതും അവൻ തൊട്ടടുത്ത് വന്ന് മുഖം കഴുത്തിലേക്ക് അടുപ്പിച്ഛ് കണ്ണടച്ച് പിടിച്ചു ഭീർഘമായൊരു ശ്വാസം വലിച്ചെടുത്തു….

ഉന്മാദത്തോടെ ആ ശ്വാസത്തെ പതിയെ ആസ്വദിച്ഛ് നിശ്വസിച്ഛ് കണ്ണു തുറന്ന് എന്റെ ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളിയെ തൊട്ടെടുക്കാൻ കൈ ഓങ്ങിയതും ഞാൻ വേഗം സാരിതലപ്പാൽ വിയർപ്പ് തുടച്ഛ് അവനെ രൂക്ഷമായി നോക്കി…
എന്റെ മുഖത്തേക്ക് വിയർപ്പ് തുടയ്ക്കാൻ ഓങ്ങിയ അവന്റെ കയ്യിലേക്ക് ഒരു വേള നോക്കി ഒരു ചിരിയോടെ കൈ വീണ്ടും പഴേപ്പോലെ ചുമരിൽ വെച്ഛ് മുഖം എന്റെ അടുത്തേക്ക് അടുപ്പിച്ചു……”നിന്റെ വിയർപ്പിന് കഞ്ചാവിനെക്കാൾ ലഹരിയാണല്ലോ പെണ്ണേ…. ഒരുതരം മത്ത് പിടിപ്പിക്കുന്ന ഗന്ധം….” വല്ലാത്തൊരു നിർവൃതിയിൽ അവൻ പറഞ്ഞത് കേട്ട് ഞാൻ വെറുപ്പോടെ മുഖം വെട്ടിച്ചു….”ഛേ….!!!!!
എനിക്ക്,,,,, എന്നോട് തന്നെ അറപ്പ് തോന്നുന്നു, നിന്നെ പോലെ അമ്മയേയും പെങ്ങളേയും തിരിച്ചറിയാൻ പറ്റാത്ത ഒരു വൃത്തികെട്ടവനെയാണല്ലോ ഞാൻ ഫ്രണണ്ടായിട്ട് കണ്ടതെന്ന് ഓർത്ത്…നിന്റെ ആഗ്രഹം നടക്കില്ലെടാ… എന്റെ കൊക്കിന് ജീവൻ ഉണ്ടെങ്കിൽ ഒരിക്കലും നടക്കില്ല….”രൂക്ഷമായി അവനെ നോക്കി വീറോടെ ഞാൻ പറഞ്ഞെങ്കിലും അവന്റെ മുഖത്ത് തെളിഞ്ഞ പുച്ഛച്ചിരിയിൽ അത് കെട്ടടങ്ങി പോലെ തോന്നി… “ഞാൻ ആഗ്രഹിച്ചതോന്നും ഇതുവരെ കിട്ടാതെ നിന്നിട്ടില്ല…. എല്ലാം സാധിച്ചെടുത്തേ ഈ കിരണിന് ശീലമുള്ളൂ… ഞാൻ നിന്നെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ഞാനത് നടത്തിയിരിക്കും….”

ഉറച്ച ശബ്ദത്തോടെ പറഞ്ഞ് അവനെന്റെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചതും സർവ ശക്തിയുമെടുത്ത് രണ്ട് കൈ കൊണ്ടും ഞാനവനെ സൈഡിലേക്ക് തള്ളിമാറ്റി….നിലകിട്ടാതെ അവൻ സൈഡിലെ മേശയുടെ മുകളിലേക്കും അവിടുന്ന് നിലത്തേക്കും കമിഴ്ന്നു വീഴുന്നത് കണ്ടതും ഞാൻ ഓടി ചെന്ന് ഏന്തി വലിഞ്ഞു വാതിലിന്റെ മുകളിലെ കുറ്റി താഴേക്ക് വലിച്ചു…….തിടുക്കപ്പെട്ട് കുറ്റി വലിച്ചത് കൊണ്ടും കുറച്ഛ് മുറുക്കമുള്ളത് കൊണ്ടും കൈവെള്ളയുടെ സൈഡ് അതിന്റെ ഇടയിൽ കുടുങ്ങി നീറി…. എങ്കിലും വേദന കാര്യമാക്കാതെ വാതില് രണ്ട് ഭാഗത്തേക്കും വലിച്ചു തുറന്ന് അവനെയൊന്ന് തിരിഞ്ഞു നോക്കി ഞാൻ വേഗത്തിൽ പുറത്തേക്ക് ഓടി…..

~~~~~~~~~~~~~~~~~~~~~~~~~~~~~~

വെടിക്കെട്ട് കണ്ട് അനന്തന്റെ കൂടെ നിൽക്കുമ്പഴും മനസ്സ് അവളുടെ കൂടെയായിരുന്നു…. മാനത്ത് പൊട്ടി വിരഞ്ഞു വിസ്മയങ്ങൾ നോക്കി ആസ്വദിക്കാൻ എന്തു കൊണ്ടോ എനിക്ക് കഴിഞ്ഞില്ല…. ഇടയ്ക്കിടയ്ക്ക് കണ്ണ് അവള് പോയ വഴിയിലും കൂട്ടത്തിലുമൊക്കെ ഗതി കിട്ടാതെ തിരഞ്ഞു…. വാക്കിന് പുല്ല് വിലപ്പോലും തരാതെ പോയതാണെങ്കിലും ഇനിയും ഇവിടെ നിന്നാ എനിക്ക് സമാധാനം കിട്ടുന്നില്ലന്ന് തോന്നിയപ്പോ,, പിന്നെ ഒന്നും നോക്കിയില്ല അനന്തന്റെ വിളിക്കളെ പാടെ അവഗണിച്ചു കൊണ്ട് ഞാൻ വേഗത്തിൽ വീട്ടിലേക്ക് നടന്നു…. വീട്ടിൽ എത്താറായതും ജയന്റെ കാൾ വന്നത് ശ്രദ്ധിച്ഛ് ഞാൻ നേടുവീർപ്പിട്ടു,,, ഏതായാലും ആ ബഹളത്തിൽ നിന്ന് പോന്നത് നന്നായി ഇല്ലെങ്കിൽ ഒന്നും കേൾക്കില്ലായിരുന്നു…. മുന്നിലെ വാതിൽ തുറന്ന് കിടപ്പുണ്ട് അപ്പൊ അവള് ഉള്ളിൽ കാണണം…. ഞാൻ കാൾ അറ്റൻഡ് ചെയ്ത് കോലായിലേക്ക് കയറി തൂണിൽ ചാരി മുന്നോട് നോക്കി കാൾ അറ്റൻന്റ് ചെയ്തു…..വെടിക്കെട്ടിന്റെ സൗണ്ട് കാരണം ഇടയ്ക്കിടെ ഞാൻ പറയുന്നത് അവനോ അവൻ പറയുന്നത് ഞാനോ കേൾക്കുന്നില്ല,, ഇവിടെ നിന്നിട്ട് ഇങ്ങനെ അപ്പൊ അവിടെയായിരുന്നെങ്കിൽ ഒന്നും കേൾക്കില്ലയിരുന്നു…ഞാൻ മനസ്സിൽ പറഞ്ഞു…

ഓഫീസിലെ കാര്യങ്ങളൊക്കെ ചോദിക്കുന്നതിന്റെ ഇടയിലാണ് ദൂരെ നിന്ന് കൊലവെറിയോടെ അനന്തൻ നടന്നു വരുന്നത് കണ്ടത്… വെട്ടിവെട്ട് കാണാതെ അവനെ കേൾക്കാതെ ചാടി കുത്തി പോന്നതിന്റെ കലിപ്പ് മുഖത്ത് നല്ലോണം കാണാനുണ്ട്…… എന്നെ അടിമുടി നോക്കി ദഹിപ്പിച്ചു എന്തൊക്കെയോ പിറുപിറുക്കുന്ന അവനെ നോക്കി ഞാൻ സൈറ്റ് അടിച്ഛ് ചിരിച്ചു….ഒന്നൂടെ നല്ലോണം ദേഷ്യത്തോടെ നോക്കി അവൻ വന്ന് കോലയിലെ ഞാൻ നിൽക്കുന്ന തിണ്ണയിൽ മുന്നോട് നോക്കിയിരുന്ന് ഫോണിൽ കളിക്കാൻ തുടങ്ങി…..

~~~~~~~~~~~~~~~~~~~~~~~~~~

റൂം കടന്നതും എന്റെ തൊട്ട് പുറക്കെ തന്നെ പാഞ്ഞടുക്കുന്ന കിരണിന് തിരിഞ്ഞു നോക്കിക്കൊണ്ട് ഞാൻ മുന്നോട് ഓടി… ഇടനാഴിയിലെ ജനലിലൂടെ ഒരു നോക്ക് സിദ്ധു ഫോണിലേക്ക് നോക്കി വീട്ടിലേക്ക് വരുന്നത് കണ്ടതും പാതി ആശ്വാസത്തോടെ എത്രയും പെട്ടെന്ന് അവന്റെ അടുത്തു എത്താൻ മനസ്സ് കൊതിച്ചു… വാതിലിന്റെ അടുത്തെത്തി സിദ്ധുനെ വിളിക്കാൻ വാ തുറന്നതും പുറക്കെ വന്ന കിരൺ ഞൊടിയിടയിൽ എന്റെ വാ പൊത്തിപിടിച്ചിരുന്നു…. ഒരു കൈ കൊണ്ട് വാ പൊത്തി പിടിച്ഛ് എന്നെ പിടിച്ഛ് അവൻ വാതിലിന്റെ മറവിലേക്ക് കേറി നിന്നു…. വാതിലിന്റെ അടുത്തുള്ള ജനലിലൂടെ സിദ്ധു മുന്നോട്ട് നോക്കി നിന്ന് ഫോൺ ചെയ്യുന്നത് കണ്ടതും ഞാൻ ഇടത്തേ കൈ പുറത്തേക്കിട്ട് അവന്റെ ശ്രദ്ധ പിടിച്ചു പറ്റാനും വലത്തേ കൈ കൊണ്ട് അവന്റെ പിടുത്തം വിട്ടീക്കാനും ഒരേ സമയം ഞാൻ നോക്കിയെങ്കിലും നടന്നില്ല…. സിദ്ധുനെയൊന്ന് തിരിയാണേന്ന് ഞാൻ മനസ്സുരുക്കി പ്രാർത്ഥിച്ചു…. വാതിന്റെ ഇടുക്കിൽ നിന്ന് എന്റെ കഴിവിന്റെ മാക്സിമം ശക്തിയെടുത്ത് ഞാൻ ജനലിന്റെ അടുത്തേക്ക് നീങ്ങികൊണ്ട് കൈ പുറത്തേക്കിട്ടു പക്ഷേ,,, അപ്പോഴേക്കും കിരൺ അത്‌ ശ്രദ്ധിച്ഛ് മറ്റേ കൈകൊണ്ട് ബലമായി എന്റെ കൈ പിടിച്ചു നേരെ താഴ്ത്തിച്ചു….സിദ്ധു കേൾക്കാൻ വേണ്ടി താഴ്ത്തിയ കൈ കൊണ്ട് ഞാൻ ചുമരിൽ തല്ലി സൗണ്ട് ഉണ്ടാക്കി, അത് കേട്ടെങ്കിലും സിദ്ധു തിരിയുമെന്ന് കരുതി.. പക്ഷേ, അത് കണ്ട് കിരൺ കൈ ബലമായി പിടിച്ചു മുന്നിലേക്ക് വളച്ചു എന്നെ അവനോട് ചേർത്തു മുറുക്കി പിടിച്ചു……അവിടേയും തളരാതെ വലത്തേ കൈയ്യാൽ അവൻ വാ പൊത്തി പിടിച്ച കയ്യിൽ തല്ലി സൗണ്ട് ഉണ്ടാക്കാൻ തുടങ്ങിയതും അവൻ കൈ രണ്ടും അനക്കാൻ പോലും വയ്യാത്ത വിധം എന്നെ വരിഞ്ഞു മുറുക്കി പിടിച്ഛ് കുറച്ചൂടെ വാതിലിന്റെ ഇടയിലേക്ക് ഒതുക്കി നിർത്തി….

കുതറി മാറാൻ നോക്കുന്നതിനനുസരിച്ഛ് അവൻ കൂടുതൽ കൂടുതൽ വരിഞ്ഞു മുറുക്കവേ എനിക്ക് മേലാസക്കാലം വേദനിക്കാൻ തുടങ്ങി…. സിദ്ധു തൊട്ടടുത്ത ഉണ്ടായിട്ടും ഒന്ന് വിളിക്കാൻ പോലും കഴിയുന്നില്ലല്ലോ എന്നോർത്ത് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….പെട്ടെന്ന് ഉദിച്ച ബുദ്ധിയിൽ ഞാൻ മൂക്ക് കൊണ്ട് ശബ്‌ദമുണ്ടാക്കി, മൂളുകയും മുരളുകയും ചെയ്തു…. അത് ശ്രദ്ധിച്ഛ് കൊണ്ട് നേരത്തെ വാ മാത്രം പൊത്തിയ അവന്റെ കൈ മൂക്ക് കൂടി കൂട്ടി പിടിച്ചു….. ഇതുവരെ ശ്വാസമെങ്കിലും കിട്ടിയിരുന്നു… പക്ഷേ ഇപ്പോ,,, ഒരിറ്റ് ശ്വാസം പോലും കടക്കാത്ത വിധം അവന്റെ ബലിഷ്ഠമായ കരത്താൽ എന്റെ വാ മൂടപ്പെട്ടു…….വെടിക്കെട്ടിന്റെ സൗണ്ടിൽ എന്റെ തല്ലലും മൂളലും മുരളലും ഞെരുക്കങ്ങളും നിഷ്പ്രഭമായി പോയിരുന്നു….

~~~~~~~~~~~~~~~~~~~~~~~~~~~~

(നന്തൻ) ഈ,,,സിദ്ധുനെ ഉണ്ടല്ലോ…. വെടിക്കെട്ട് പോലും കാണാതെ ഇവൻ എന്തിനാ ഇപ്പൊ തിടുക്കപ്പെട് വീട്ടിലേക്ക് പോണത്….???? ഇവിടെ വന്ന് നോക്കിയപ്പോ ദേ, കോലായിൽ കയറി മുന്നിലെ തൂണും ചാരിനിന്ന് ഫോൺ ചെയ്യുന്നു,, തെണ്ടി….!!!!അവനെ കണ്ടതും ദേഷ്യം ഇരച്ചു കയറി…. ഇതിനാണോ ഇവനിത്ര തിടുക്കത്തിൽ വന്നത്…???
അവനും അവന്റെ ഒരു ജയനും…. അനു പറഞ്ഞപ്പോലെ ഇവന് ലാപ്പിൽ അല്ല,,, ബാക്കി ഞാൻ പറയുന്നില്ല…. അവനെ നോക്കി ദഹിപ്പിച്ചു കൊണ്ട് ഞാനും കോലായിൽ ഇരുന്നു…. അടിപൊളിയായി കാണാനും കേൾക്കാനും പറ്റില്ലെങ്കിലും വീട്ടിന്റെ മുറ്റത്തു നിന്നാൽ വെട്ടിക്കെട്ട് സാമാന്യം തെറ്റില്ലാതെ കാണാം… ഞാൻ കോലായിലിരുന്ന് മാനത്തേക്ക് നോക്കി വെടിക്കെട്ട് ആസ്വദിക്കുമ്പഴാണ് ഇടയിൽ വെടിക്കെട്ട് ഇല്ലാതിരിക്കുന്ന ചെറിയ ഗ്യാപ്പിൽ ആരോ മൂളുന്ന പോലെ തോന്നിയത്…. ഞാനും അവനുമല്ലാതെ വേറെയാരും ഇവിടെയില്ല,, പിന്നെ ആരാ…??? ഓഹ്,,,,,,, അവൻ ഫോണിൽ സംസാരിക്കുന്നതിനിടയിൽ മൂളിയതാവും… ചുറ്റും നോക്കി നിസ്സാരമായി പറഞ്ഞ് അവനെയൊന്ന് തിരിഞ്ഞു നോക്കി ഞാൻ വീണ്ടും കണ്ണ് ആകാശത്തേക്ക് പായിച്ചു….

പക്ഷേ,,, പെട്ടന്നാണ് ആരോ വാതിലിൽ മുട്ടിയ പോലെ സൗണ്ട് തോന്നിയതും ഞാൻ ഞൊടിയിടയിൽ വാതിൽക്കലേക്ക് വെട്ടിത്തിരിഞ്ഞു നോക്കി…മുൻ വശത്തെ ഡോർ ചെറുതായി അനങ്ങുന്ന കണ്ട് തോന്നിയതല്ലന്ന് മനസ്സിലാക്കി, ഞാൻ പയ്യെ എണീറ്റ് പതുക്കെ ഡോറിന്റെ അടുത്തേക്ക് നടക്കുമ്പോ ഇരുപൊളി വാതിലിന്റെ വിടവിലൂടെ ഒരു സെറ്റ് സാരി കണ്ടപ്പോലെ തോന്നി,,, പിന്നെ ഒന്നും നോക്കിയില്ല വേഗം ചെന്ന് അകത്തു കയറി വാതില് മുന്നിലേക്ക് നീക്കിയതും എന്റെ മേലേയ്ക്ക് ആരെയോ പൊടുന്നനെ തള്ളിയിട്ട് ആരോ പുറത്തേക്ക് ഓടിയതും ഒരുമിച്ചായിരുന്നു… ഞാൻ പിടിക്കാൻ നോക്കിയെങ്കിലും അവൻ അപ്പോഴേക്കും എന്റെ കയ്യിൽ നിന്ന് കുതറി വഴുതി വാതിൽ പടി കടന്ന് പുറത്തേക്ക് കാലെടുത്ത് വെച്ചതും ഞാൻ സ്പോട്ടിൽ സിദ്ധുനെ നീട്ടി വിളിച്ചു…. പിന്നെയാണ് എന്റെ നെഞ്ചിൽ ചാഞ്ഞു നീട്ടി ശ്വാസമെടുക്കുന്ന അനുവിനെ കാണുന്നത്….. അവള് വെപ്രാളത്തോടെ ഞെഞ്ചിൽ കൈ വെച്ഛ് ശ്വാസം വലിക്കാൻ കിട്ടാതെ പെടാപ്പാട്പ്പെട്ടു…ഞാൻ ‘ ഓകെയല്ലേ ‘ ന്ന് ചോദിച്ചതും അവള് പതിയെ എന്നിൽ നിന്ന് അകന്ന് മാറി ചുമരിലേക്ക് ചാഞ്ഞു നിന്ന് കൊണ്ട് ആഹ് ന്ന് മൂളി കൊണ്ട് തലയാട്ടി……

~~~~~~~~~~~~~~~~~~~~~~~~~~~

ഫോൺ വെയ്ക്കുമ്പഴാണ് അനന്തന്റെ വിളി കേട്ട് ഞാൻ ഞൊടിയിടയിൽ തിരിഞ്ഞു നോക്കി അങ്ങോട്ട് നടന്നത്.. പുറക്കേ ഉള്ളിൽ നിന്ന് പുറത്തേക്ക് ധൃതിയിൽ ഓടിയ ആൾ എന്നെ തട്ടി തടഞ്ഞു വീണു…. നിലത്ത് വീണ അവനെ പിടിച്ചുയർത്തി ഞാൻ വീണ്ടും ഉള്ളിലേക്ക് തന്നെ തള്ളി…. അവിടെ അനന്തന്റെ കൂടെ ചുമര് ചാരി തല ചുമരിൽ മുട്ടിച്ഛ് നിന്ന് കിതപ്പോടെ നീട്ടി ശ്വാസം വലിക്കുന്ന അനുവിനെ കണ്ടപ്പോ തന്നെ എനിക്ക് കാര്യം പിടികിട്ടി……കിരണിനെ ഇങ്ങനെ ഒരു സന്ദർഭത്തിൽ അതും ഇത്തരത്തിൽ കണ്ടതിന്റെ എല്ലാ അമ്പരപ്പും അനന്തന്റെ മുഖത്ത് വ്യക്തമായിരുന്നു…. ഞാൻ പുച്ഛത്തോടെ കിരണിനെ നോക്കി ചിരിച്ചു… എന്റെ മുഖത്ത് നിറഞ്ഞ ദേഷ്യത്തോടോപ്പം അമ്പരപ്പും പ്രതീക്ഷിച്ചിരിക്കണം,,,, അത് കാണാതത്തിന്റെ സംശയം അനന്തന്റേയും അവളേയും മുഖത്ത് കാണാന്നുമുണ്ട്………അനന്തനെ നോക്കിയൊന്ന് ചിരിച്ഛ് നിലത്തു വീണ് കിടക്കുന്നവന്റെ കോളറിൽ പിടിച്ചു പൊക്കി ദേഷ്യത്തോടെ അവനെ ചുമരിനോട് ചേർത്തു നിർത്തുമ്പോ പേടി കൊണ്ട്
കിരണിന്റെ മുഖം വിളറി വെള്ളുത്തിരുന്നു….. നേരെ നിർത്തി മൂക്കിന്റെ പാലം ഇടിച്ഛ് പൊളിക്കുമ്പോ മുക്കീന്നും വായിന്നും ഒരുപോലെ ചോര പുഴയൊഴുക്കി…. ഇനിയും ഇടിച്ചാൽ ചത്ത്പോകുമെന്ന് തോന്നിയിട്ടാവണം അനന്തൻ എന്നെ പിടിച്ചു മാറ്റി… ഞാൻ പിടിവിട്ടതും അവൻ ചുമരിലൂടെ താഴേക്ക് ഊർന്നിറങ്ങി….

“നീ എന്താടാ കരുതിയത്,,,,, നിന്റെ ഈ വൃത്തിക്കെട്ട മുഖം ആരും മനസ്സിലാക്കില്ലെന്നോ….????ഞങ്ങളൊക്കെ വെറും മണ്ടന്മാരാണെന്നോ….????” ഞാൻ കിരണിനെ നോക്കി ചോദിച്ചു…. അവൻ പേടിയോടെ മൂക്കിൽ നിന്നൊഴുക്കുന്ന ചോര കയ്യിലെടുത്തു….”നിന്റെ ഈ മുഖം മനസ്സിലാക്കാൻ തകവണം തെളിവുകൾ അന്ന്,,, നീ എന്റെ വീട്ടിൽ കേറിയ ആ രാത്രി തന്നെ ബാൽക്കണിയിൽ നിന്ന് എനിക്ക് കിട്ടിയിരുന്നു…. നീ എന്താ കരുതിയത് ഞാൻ ഇവളുടെ പുറകെയാണെന്നാണോ….???എഹ്ഹ്……..????”ഞാൻ പുച്ഛത്തോടെ ചോദിച്ചു….
“വന്ന അന്നു മുതൽ ഞാൻ നിന്റെ പുറക്കിലായിരുന്നു….. പല തവണ ഇവളെ പുറകെ നിന്റെ നിഴൽ ഞാൻ കണ്ടതുമാണ്…അവിടുന്നൊക്കെ നിന്നെ ഞാൻ വിട്ടത് ഇതുപോലെ പറ്റിയ അവസരത്തിൽ പിടിക്കാൻ വേണ്ടിയാ…… പക്ഷേ,,,, ഇത്‌…. ഇവിടെ ഞാൻ കുറച്ഛ് വൈകി പോയി…
ഇനി ഇവളുടേന്നല്ല,,,,,, ഈ വീട്ടിലെ മറ്റാരുടെയെങ്കിലും നിഴലിലെങ്കിലും നീ നോക്കിയെന്ന് അറിഞ്ഞാൽ…. ഇപ്പൊ ബാക്കി തന്ന ജീവനും കൂടി ഞാനങ്ങ് എടുക്കും…. പറയുന്നത് ഈ ഞാനാ,,,,,
സിദ്ധാർത്ഥ് സേതുമാധവൻ…..
നിനക്ക് അറിയല്ലോയെന്നെ…?????”

~~~~~~~~~~~~~~~~~~~~~~~~~~~~

മരണ വെപ്രാളത്തിൽ തട്ടി പിടച്ചപ്പോ അറിയാതെ തട്ടിയതായിരുന്നു വാതിലിൽ… സിദ്ധുന്റെ കൂടെ അനന്തേട്ടൻ ഉള്ള കാര്യം മുന്നിൽ വന്ന് നിന്നപ്പഴാണ് എനിക്ക് മനസ്സിലായത്….അനന്തേട്ടൻ വരാൻ ഒരു മിനിറ്റ് താമസിച്ചിരുന്നെങ്കിൽ കൂടി ഞാൻ ചത്തു പോയേനെ… അപ്പോ തന്നെ ശ്വാസം കിട്ടാതെ കണ്ണൊക്കെ മറഞ്ഞു പോയിരുന്നു…. ഏട്ടനെ കണ്ടതും കിരൺ എന്നെ ഏട്ടന്റെ അടുത്തേക്ക് തള്ളിയിട്ട് പുറത്തേക്ക് ഓടി…. ഏട്ടനെ ചാരി നിന്ന് ഞാൻ വായിലൂടെയും മൂക്കിലൂടെയും ഒക്കെ ശ്വാസം വലിച്ചെടുത്തു,, സത്യം പറഞ്ഞാൽ കുറച്ചു നേരത്തേക്ക് എനിക്ക് കിതപ്പ് മാത്രമായിരുന്നു കൂട്… ശ്വാസം വലിക്കാൻ പോലും വയ്യാത്ത തരത്തിൽ കിതപ്പ് ബാധിച്ചിരുന്നു… ഏട്ടനെ തള്ളി മാറ്റി പുറത്തേക്ക് ഓടിയ കിരണിനെ അപ്പോഴേക്കും സിദ്ധു അകത്തേക്ക് തന്നെ തള്ളിയിട്ടിരുന്നു…. കിരണിനെ കണ്ടതും അനന്തേട്ടൻ അമ്പരപ്പോടെ എന്നെയും സിദ്ധുനേയും മാറിമാറി നോക്കി….

ഞാൻ അപ്പഴും ചുമരിൽ ചാരി നിന്ന് കിതപ്പ് മാറ്റികൊണ്ടിരുന്നു…. പക്ഷേ, എന്നെ ഞെട്ടിച്ചത് സിദ്ധുവാണ്,അവന്റെ വാക്കുകളാണ്….. അവന് നേരത്തെ അറിമായിരുന്നു എന്നത് ഞാൻ ഞെട്ടലോടെയാണ് കേട്ടത്…. എപ്പോഴും ആരെങ്കിലും കൂട്ടണമെന്നും phn കയ്യിൽ കരുതണമെന്നുമൊക്കെ അവൻ പറഞ്ഞോണ്ടിരുന്നത് എന്റെ സേഫ്റ്റിക്ക് വേണ്ടിയാണെന്ന് ഓർത്തപ്പോ എനിക്ക് കുറ്റബോധം തോന്നി…. സിദ്ധു പറഞ്ഞത് കേൾക്കാതെ ആരേയും കൂട്ടാതെ, ഫോൺ പോലും എടുക്കാതെ പോന്നത് കൊണ്ടല്ലേ ഈ പ്രോബ്ലം മുഴുവൻ ഉണ്ടായത്….. ആരോടോ ഉള്ള ദേഷ്യം തീർക്കുന്ന പോലെയായിരുന്നു സിദ്ധു കിരണിന്റെ മൂക്ക് ഇടിച്ചു പരതിയത്… എനികറിയായിരുന്നു ആ ദേഷ്യം മുഴുവൻ എന്നോട് ഉള്ളതാണെന്ന്….സിദ്ധുന്റെ വാണിംഗ് കേട്ട് ഉള്ള ജീവനും പിടിച്ഛ് കിരൺ പതിയെ എണീറ്റ് പോയതും സിദ്ധു ദേഷ്യത്തോടെ എന്റെ നേരെ തിരിഞ്ഞു…. ദേഷ്യം കൊണ്ട് അവന്റെ മുഖം വെട്ടിത്തിളങ്ങുന്ന പോലെ തോന്നി…..കണ്ണൊക്കെ ചുവന്ന തീ കട്ടപോലെ മിന്നി… ഞാൻ പേടിയോടെ തല കുനിച്ചു ഏട്ടന്റെ പുറക്കിലേക്ക് കുറച്ഛ് ഒളിച്ചു നിന്നതും പല്ല് കടിച്ചുകൊണ്ടു സിദ്ധു എന്റെ നേർക്ക് പാഞ്ഞടുത്തു……തുടരും……