രചന – മഞ്ജിമ സുധി
മാമ്മൻ മറക്കാതെ പറയണം, അവളോട് ഇപ്പഴും എനിക്ക് ഇഷ്ടവും സ്നേഹവും മാത്രേള്ളൂ ന്ന്…. ശെരിക്കും പറഞ്ഞാ ഇപ്പഴാ അവളോട് എനിക്ക് കൂടുതൽ ഇഷ്ടവും സ്നേഹവുമൊക്കെ തോന്നുന്നത്…. അവള് പറഞ്ഞതൊക്കെ ശെരിയാ, സത്യാ… അതൊക്കെ മനസ്സിലാക്കാനും അറിയാനും ഞാനാ ഒരുപാട് വൈകി പോയത്..” സിദ്ദു പറഞ്ഞ ഓരോ വാക്കും മനസ്സിലൂടെ കടന്ന് പോകേ ഇത്രയും പറഞ്ഞ് മാമ്മനെ നോക്കി ഒന്നൂടെ ചിരിച്ച് ഞാൻ വേഗം എങ്ങോട്ടെന്നില്ലാതെ നടന്നു….
അന്ന് രാത്രി നിമ്മി വിളിച്ഛ് നിഖിൽ വീട്ടിൽ വന്നതും അനു കണ്ടതും പിന്നീട് നടന്ന സംഭവങ്ങൾ എല്ലാം വള്ളിപ്പുള്ളി വിട്ടാതെ അവൻ പറഞ്ഞത് കേട്ട് ഒരു ശിലപോലെ ഞാൻ വിറങ്ങലിച്ചു നിന്നു…. അനു നിമ്മിയ്ക്ക് കൊടുത്ത വാക്കും പകരമായി നിമ്മിയിൽ നിന്ന് അനു വാങ്ങിയ വാക്കും അങ്ങനെ എല്ലാം ഒന്ന് പോലും മിസ് ആവാതെ നിഖിൽ പറഞ്ഞു…….. ” എന്തോ എല്ലാം ഏട്ടനോട് പറയണമെന്ന് തോന്നി…. കല്യാണം ന്ന് പറയുന്നത് രണ്ട് വ്യക്തികൾക്കിടയിൽ മാത്രം തങ്ങി നിൽക്കുന്ന ഒന്നല്ലല്ലോ, അത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ കൂടി അല്ലേ… അപ്പോ ആ ബന്ധത്തിന്റെ അടിത്തറയിൽ വിള്ളല്ലോ കരടോ ഒന്നും ഉണ്ടായികൂടാ,, ഉണ്ടാക്കാൻ പാടില്ല…. അതോണ്ടാ ഞാൻ ഇതെല്ലാം ഏട്ടനോട് തുറന്ന് പറഞ്ഞത്… എനിക്ക് ഏട്ടനോട് വല്ലാത്ത അസൂയയാണ് ആ രാത്രി തോന്നിയത് കാരണം, ഏട്ടൻ ഒരുപാട് ഭാഗ്യവാനാണ് ഇതുപോലെ ഒരു പങ്കാളിയെ കിട്ടിയതിൽ… മറ്റാരേക്കാളും മറ്റെന്തിനേക്കാളും ഏട്ടത്തി ഏട്ടനെ മനസ്സിലാക്കിട്ടുണ്ട്….
ഏട്ടത്തിയുടെ വാക്കുകളിലും പ്രവർത്തിയിലും എല്ലാം ഏട്ടൻ മാത്രേ ഉണ്ടായിരുന്നുള്ളൂ…. ഏട്ടന്റെ സന്തോഷം, ഏട്ടന്റെ തീരുമാനം, സമ്മതം എല്ലാം ഉണ്ടെങ്കിലേ ഈ കല്യാണം നടത്തി തരുള്ളൂ ന്ന് ഏട്ടത്തി തറപ്പിച്ഛ് പറഞ്ഞിരുന്നു…. ആ ഒരു വാക്ക് മാത്രേ ഏട്ടത്തി നിമ്മിയിൽ നിന്നും എന്നിൽ നിന്നും വാങ്ങിയിരുന്നുള്ളൂ….” നിഖിൽ പിന്നേയും അവളെ കുറിച്ച് ഒരുപാട് പറഞ്ഞോണ്ടിരുന്നപ്പോ ചെവിയിലൂടെ അതൊക്കെ കേൾക്കുന്നുണ്ട് എന്നല്ലാത്തെ മനസ്സും കണ്ണുകളും ആൾക്കൂട്ടത്തിൽ അവളെ തിരയുന്ന തിരക്കിലായിരുന്നു…. ദേഷ്യത്തിലും സങ്കടത്തിലും അന്ന് അവളെ പറഞ്ഞ ഒരോ വാക്കും എന്നെ ചുട്ട്പ്പൊളിച്ചു… ഒരുപാട് അവള് സമാധാനം പറയുന്നത് മുഴുവൻ കേൾക്കണം ന്ന് പറഞ്ഞിരുന്നു,, അപ്പോ ഞാനവളെ ഒന്ന് കേൾക്കാൻ തയ്യാറായിരുന്നെങ്കിൽ….. എല്ലാം കേട്ട് കണ്ണ് നിറച്ചു തറച്ഛ് നിന്ന അവളുടെ മുഖം മനസ്സിനെ കൂടുതൽ വ്രണപ്പെടുത്തി…. അനന്തന്റെ അരികിൽ അവനോട് ചേർന്ന് നിന്ന് സംസാരിക്കുന്ന അവളെ കണ്ടതും നിഖിലിനോട് ഫുഡ് കഴിക്കാൻ പറഞ്ഞു വേഗത്തിൽ അവരുടെ അടുത്തേക്ക് നടന്നു… എന്റെ വരവ് കണ്ടിട്ടാണെന്ന് തോന്നുന്നു അവള് വെപ്രാളത്തോടെ നടന്ന് നീങ്ങാൻ തുടങ്ങിയതും അനന്തൻ അവളെ അവിടെ തന്നെ നിർത്തിച്ചു….
മറ്റാർക്കും മുഖം കൊടുക്കാതെ രക്ഷപ്പെടെങ്കിലും അനന്തേട്ടൻ എന്നെ കയ്യോടെ പിടിച്ചു…. ഏട്ടന്റെ മുഖത്ത് നോക്കിയാൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് എനിക്കുറപ്പുള്ളത് കൊണ്ടാണ് ഒഴിഞ്ഞു മാറാൻ നോക്കിയത് പക്ഷേ… പിടിച്ച പിടിയാലെ ഏട്ടൻഓരോന്ന് കുത്തി കുത്തി ഓരോന്ന് ചോദിച്ചോണ്ടിരുന്നു….. മുഖത്തേക്ക് നോക്കാതെ മൂളലിലും, തലയാട്ടലിലും, ഒന്നുല്ല എന്ന സ്ഥിരം മറുപടികളിൽ മാത്രം ഞാൻ ഒതുങ്ങി നിന്നു…. ദൂരെ നിന്ന് സിദ്ധു ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ട് ഞാൻ വേഗം ഒഴിഞ്ഞ് മാറാൻ നോക്കിയെങ്കിലും ഏട്ടൻ പിടിച്ചു നിർത്തി…. ഏട്ടൻ സിദ്ധുനോട് ‘ എനിക്ക് എന്താ പറ്റിയതെന്ന് ‘ ചോദിക്കുന്നുണ്ടെങ്കിലും സിദ്ധു ഒന്നും മിണ്ടാതെ നിന്നു… എന്തോ അവനെ കാണുമ്പോ അവൻ പറഞ്ഞ ഓരോ വാക്കും മനസ്സിനെ കൂടുതൽ ആഴത്തിൽ മുറിവേല്പിക്കുന്നു…. ഞാൻ പോലുമറിയാതെ കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി…
അവനെന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാം,പക്ഷേ സ്വത്തും പണവും മോഹിച്ചാണ് ഞാനിവിടെ കടിച്ചു തൂങ്ങുന്നതെന്ന് പറഞ്ഞത് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു…… ചങ്ക് വെട്ടിപൊളിയുന്ന പോലെ നീറുന്നു… ഒന്ന് പൊട്ടികരയാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ ന്റെ കൃഷ്ണാ…..??? ഞാൻ കരയുന്നത് ഏട്ടൻ കാണാതിരിക്കാൻ ബുദ്ധിമുട്ടുമ്പഴാണ് അമ്മ വിളിച്ചത്… ഞാൻ വേഗം വിളികേട്ട് ആർക്കും മുഖം കൊടുക്കാതെ പോകാൻ തിരിഞ്ഞതും ഏട്ടൻ ഫോണിൽ ചാർജ് ഇല്ലെന്നും ഇതൊന്ന് കുത്തിയിടാനും പറഞ്ഞ് കൊണ്ട് ഫോൺ എന്റെ നേരെ നീട്ടി…… മുഖമുയർത്തി നോക്കാതെ തന്നെ ഞാൻ ഫോൺ വാങ്ങി ഞാൻ അമ്മന്റെ അടുത്തേക്ക് നടന്നു.. ആരെയോ പരിചയപ്പെടുത്താൻ വിളിച്ചതായിരുന്നു… ഒരു ചിരിയോടെ പരിചയപ്പെട്ട് ഞാൻ വേഗം ഫോൺ ചാർജ് ചെയ്യാൻ റൂമിലേക്ക് കയറി…..
” ഡാ സിദ്ധു,,,,,,,, സത്യം പറ, അനൂന് എന്താ പറ്റിയത്…..???? വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു,,, അവളെ മുഖത്ത് ഒരു സന്തോഷല്ലാ എന്തോ കാര്യയിട്ട് അവളുടെ മനസിൽ തട്ടിയിട്ടുണ്ട്… എപ്പഴും ഒരു സങ്കടഭാവം, കണ്ണൊക്കെ കലങ്ങി ആകെ കൂടെ ഒരു മൂകത…. നീ കാര്യം പറ,,,, എന്താ പ്രോബ്ലം….??? അറിയില്ല ന്ന് പറഞ്ഞ് ഒഴിയാൻ നോക്കണ്ട, നിനക്കാറിയാന്ന് നിന്റെ മുഖം കണ്ടാൽ അറിയാ… പറ…??? എന്താ….????” അവള് നടന്ന് നീങ്ങിയതും അനന്തൻ എന്നോട് ചോദിച്ച ചോദ്യത്തിന് ഉത്തരം നൽക്കാൻ കഴിയാതെ ഞാൻ തലകുനിച്ഛ് നിന്നു… എന്റെ നിൽപ്പും അവളുടെ മുഖവും എല്ലാം കൂടി എന്തോ കാര്യമായ പ്രശ്നം ഞങ്ങൾക്കിടയിൽ ഉണ്ടെന്ന് അവൻ മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല….. ആൾക്കൂട്ടത്തിൽ നിന്ന് കുറച്ഛ് മാറ്റി നിർത്തി അവൻ എന്നെ ഒന്നൂടെ കുടഞ്ഞതും വിവേക് പെണ്ണ് കാണാൻ വന്നത് മുതൽ ഇപ്പൊ നിഖിൽ പറഞ്ഞതു വരെയുള്ള എല്ലാ കാര്യങ്ങളും ഒരു ഭയത്തോടെ ഞാൻ അവനോട് പറഞ്ഞു…..
അനന്തന് അനൂനെ വല്യ കാര്യാ,, നിന്റെ ഭാര്യ എന്റെ പെങ്ങൾ ആണെന്ന് അവൻ എപ്പഴും പറയും… അനൂനും അതേ, ഒരു ഏട്ടന്റെ സ്ഥാനവും കരുതലും അവൾ അവനിൽ നിന്ന് അനുഭവിക്കാറുണ്ട്…… ഞാൻ പേടിച്ച പോലെ തന്നെ എല്ലാം കേട്ട് കഴിഞ്ഞപ്പഴേക്കും അവന്റെ മുഖം ദേഷ്യം കൊണ്ട് വല്ലാതെ വിറയ്ച്ചു… ” നീ എന്താടാ ഇങ്ങനെ….???? ഇത്രയ്ക്കും ബോധമില്ലേ നിനക്ക്…..??????ദേഷ്യം വന്നാൽ നീ വായിൽ തോന്നിയത് മുഴുവൻ വിളിച്ചു പറയുമെന്ന് എനിക്കറിയാം… പക്ഷേ സിദ്ധു ഇത്… ഇതുക്കുറച്ചധികം കൂടി പോയി…. നിമ്മി പ്രേമിച്ചതിന് അനു എന്ത് ചെയ്തു….?? അവളെ കോളേജിൽ ചെന്ന് നിഖിലിനെ കാട്ടിക്കൊടുത്തു പ്രേമിക്കാൻ പറഞ്ഞത് അനു ആണോ…???അതോ അനൂനോട് മുൻകൂർ അനുമതി വാങ്ങിയാണോ അവള് പ്രേമിക്കാൻ പോയത്…??? എന്ത് ഉദേശിച്ചിട്ടാ,,, ആര് എന്ത് ചെയ്താലും നീ അതിന്റെ തലയിൽ കൊണ്ടിടുന്നത്…?? ഓ,,, അതിന് ചോദിക്കാനും പറയാനും ആരും ഇല്ലാത്തതോണ്ടാണോ…?? അതോ എല്ലാം കേട്ട് സഹിച്ഛ് നിൽകുന്നോണ്ടോ..??? പറഡാ….. പറയാൻ….???? എന്റെ കോളറിൽ പിടിച്ഛ് ഉലച്ഛ് കൊണ്ട് അനന്തൻ പറയുന്നത് മറുത്തൊരക്ഷരം പറയാതെ തലകുനിച്ഛ് ഞാൻ കേട്ട് നിന്നു….
” എടാ,,, നീ ചോദിച്ചതിന് ഒന്നും എന്റെ കയ്യിൽ മറുപടി ഇല്ലാ….. ഞാൻ അപ്പഴത്തെ ആ ഒരു ഇതിൽ പറഞ്ഞു പോയതാടാ….. നിമ്മി അങ്ങനെയൊക്കെ പറഞ്ഞതിന്റെ ദേഷ്യവും സങ്കടവും ഫെസ്‌ട്രേഷനും എല്ലാം കൂടി കൈവിട്ട് പോയ നിമിഷത്തിൽ പറ്റിപോയതാ….. മനപ്പൂർവ്വം അല്ലെടാ,, അപ്പോ,,, ഭ്രാന്ത് പിടിച്ചപ്പോലെ ആയിരുന്നു… അങ്ങനെയൊക്കെ പറഞ്ഞു പോയതാ… ” ഇടറുന്ന സ്വരത്തോടെ ചങ്കിൽ കെട്ടുന്ന സങ്കടത്തോടെ ഞാൻ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു… അത് കേട്ടതും ഒരു നിറഞ്ഞ പുച്ഛത്തോടെ അനന്തൻ എന്നെ നോക്കി…. ” പറഞ്ഞ് പോയി, പറ്റിപോയി, അറിയാതെ, ഭ്രാന്ത് പിടിച്ചപ്പോ… അങ്ങനെ എത്ര എത്ര എസ്ക്യൂസസ് ആണല്ലേ നിനക്ക് പറയാൻ…!!!! ഞാൻ ചോദിക്കട്ടെ,,,,,, നിമ്മി നിന്നോട് ഒന്ന് ദേഷ്യപ്പെടപ്പോ കുറ്റപ്പെടുത്തിയപ്പോ തള്ളി പറഞ്ഞപ്പോ നിനക്ക് എത്രമാത്രം വേദനയും സങ്കടവും തോന്നി… ഇല്ലേ….??? നിന്നെ പോലെ തന്നെയുള്ള ഒരു മനുഷ്യജീവിയാ അവളും,, നീ ഈ പറഞ്ഞ സങ്കടവും സന്തോഷവും വേദനയും ഫീലിംഗ്‌സ് ഒക്കെ അവൾക്കും ഉണ്ട്….. നിന്റെ ദേഷ്യത്തിന് ഓരോന്ന് വിളിച്ചു പറയുമ്പോ അത് കേൾക്കുന്ന അവൾക്ക് എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് നീ എന്താ ഓർക്കാത്തത്….???? ദേഷ്യം വരുമ്പോ എങ്ങനെയാണോ ഇതൊക്കെയാണോ വിളിച്ചു പറയാ…..???” “ഡാ… ഞാൻ….!!” അവന്റെ കയ്യിൽ പിടിച്ഛ് ഞാൻ അവന്റെ അടുത്തേക്ക് നീക്കിയതും അവൻ വാശിയോടെ ദേഷ്യത്തോടെ കൈ തട്ടിയെറിഞ്ഞു കുറച്ഛ് മാറി നിന്നു….
” ദേ സിദ്ധു എന്നെ തൊടരുത് നീ,,, അടുത്തേക്ക് വരരുത്…!!!! മാറിനിന്നോ, എന്റെ ഒരു കൈ അകലത്തിൽ മാറിനിൽക്കോ എന്റെ അടുത്തിന് പോകൊ അങ്ങനെ എന്തെങ്കിലും ചെയ്യ്…!!!! ഇല്ലെങ്കിൽ ഞാനെന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല…. അത്രയ്ക്ക് ദേഷ്യം കത്തിക്കയറുന്നുണ്ട് എനിക്ക്…..” “അനന്താ…. പ്ലീസ് ഡാ…..” ” സത്യം പറയട്ടെ സിദ്ധു….. എനിക്ക് ഇപ്പൊ,,,, ഇപ്പൊ നിന്നോട് സഹതാപം തോന്നുന്നു, പുച്ഛം തോന്നുന്നു…. എന്റെ അടുത്തിന് പോ… പ്ലീസ്…… ഞാൻ നിന്നെ വല്ലതും ചെയ്തു പോകും….!!!!” അമർഷത്തോടെ പല്ല് കടിച്ഛ് ഞെരിച്ഛ് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാത്ത ഞെരിപിരി കൊള്ളുന്ന അവന്റെ അടുത്തേക്ക് ഞാൻ പോയി നിന്നു… “ഡാ അനന്താ……. പ്ലീസ് ഡാ കുറ്റപ്പെടുതല്ലേ…. നിഖിൽ പറഞ്ഞത് കേട്ടിട്ട് തന്നെ ഞാൻ തകർന്ന് നിൽകാ… നീ കൂടെ തുടങ്ങല്ലേ..!!! എനിക്കറിയാ… എല്ലാം എനിക്ക് അറിയാം…പക്ഷേ,,,,, എനിക്ക് ആ സമയം കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല…അതാ…. നീ ഒന്ന് പോയി അവളോട് സംസാരിക്കോ….പ്ലീസ്…..??? എനിക്ക് എന്തോ അവളെ ഫേസ് ചെയ്യാൻ പറ്റുന്നില്ല….!!!!” “ഇല്ലടാ… നടക്കില്ല….നിനക്കു വേണ്ടി പലതവണ അവളോട് സംസാരിച്ചിട്ടുണ്ട്… അതിലൊക്കെ എന്തെങ്കിലും ഒരു ശെരി ഉണ്ടെന്ന് എനിക്ക് തോന്നിയത് കൊണ്ടാ… പക്ഷേ ഇത്,,,,എനിക്ക് വയ്യ…” തറപ്പിച്ഛ് പറഞ്ഞ് തിരിഞ്ഞ് നിന്ന് അവനോട് വീണ്ടും വീണ്ടും കെഞ്ചി അവളോട് സംസാരിക്കാൻ പറയുമ്പഴാണ് ഏട്ടൻ വന്ന് നിഖിലിന്റെ വീട്ടുകാർ തീയതി ഫിക്സ് ചെയ്യാൻ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്……..
കൈകെട്ടി എന്നെ നോക്കാതെ വേറെ എങ്ങോട്ടോ നോക്കി നിൽക്കുന്ന അനന്തനോടും ഏട്ടൻ വരാൻ പറഞ്ഞതും ഞാൻ അനന്തനെ ദയനീയമായി നോക്കി… പക്ഷേ,,,, കാര്യമുണ്ടായില്ല, എന്നെ നല്ലോണം ഒന്ന് നോക്കി അവൻ നടന്നു… ~~~~~~~~~~~~~~ തീയതി ഫിക്സ് ചെയ്യാൻ സിദ്ധുനേയും എന്നേയും വിളിക്കാൻ വന്ന ഏട്ടന്റെ കൂടെ അവനെ മൈൻഡ് ചെയ്യാതെ ഞാൻ നടന്നു….. കൂട്ടത്തിൽ ഇരുന്നെങ്കിലും അവര് പറയുന്നത് ഒന്നും കേൾക്കാതെ ശ്രദ്ധിക്കാതെ എന്നെ നോക്കി തലയാട്ടി കൊണ്ട് പ്ലീസ് ന്ന് യാചിക്കുന്ന അവനെ അധികം ഗൗനിക്കാതെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല….. നീട്ടിയൊരു ശ്വാസം വലിച്ച് വിട്ട് ഞാൻ അവനെ നോക്കി ഓകെന്ന് കണ്ണടച്ചു കാണിച്ഛ് ആൾകൂടത്തിൽ അനൂനെ തിരഞ്ഞു…. ഒരുപാട് നോക്കിയെങ്കിലും അവളെ മാത്രം അവിടെയെങ്ങും കണ്ടില്ല…. ഫോൺ കുത്തിയിട്ടാൻ മുകളിലേക്ക് പോയത് കണ്ടതോണ്ട് ഞാൻ വേഗം അവിടെ നിന്ന് മുകളിലേക്ക് കയറി റൂമിൽ നോക്കിയെങ്കിലും കണ്ടില്ല..
ഇവളിതെവിടെ പോയി…? മനസ്സിൽ ചോദിച്ഛ് കൊണ്ട് തിരിച്ഛ് നടക്കാൻ തുടങ്ങുമ്പഴാണ് ബാൽകണിയിലെ കിളിവീട്ടിലെ പ്രാവുകൾ വല്ലാതെ ശബ്ദം ഉണ്ടാക്കുന്നത് ശ്രദ്ധിക്കുന്നതും ഞാൻ അങ്ങോട്ട് നടന്നു…. അവിടെ കിളിവീട്ടിന്റെ പുറത്തേക്കുള്ള റൈയലിങിൽ കൈകെട്ടി ചാരി നിന്ന് വിദൂരതയിലേക്ക് കണ്ണും നട്ട് നിൽക്കുന്ന അനൂനെ കണ്ടതും ഞാൻ ആശ്വാസത്തോടെ അവളുടെ അടുത്തേക്ക് നടന്നു…. ഞാൻ വന്നതും അവളുടെ കൂടെ അടുത്ത് നിന്നതും ഒന്നും അവൾ അറിഞ്ഞിട്ടില്ല…. പതിയെ അവളെ മുഖത്തേക്ക് നോക്കിയപ്പഴാണ് ഇടതടവില്ലാതെ കണ്ണീർ കവിളിലൂടെ ഒരു ചാൽ പ്പോലെ ഒഴുകിയിറങ്ങുന്നത് ശ്രദ്ധിച്ചത്… ഞാൻ വേഗം അവളെ പതിയെ തട്ടി വിളിച്ചതും മറ്റേതോ ലോകത്ത് ആയിരുന്ന പോലെ അവളോന്ന് ഞെട്ടി ഉണർന്നു ചുറ്റും നോക്കി.. അടുത്ത് നിൽക്കുന്ന എന്നെ കണ്ട് ഒന്ന് നോക്കി ചിരിച്ചു…..
“എന്താ അനൂ… മോളേന്താ ഇവിടെ നിൽക്കുന്നത്…..???? എന്താ പറ്റിയത്…മുഖം ഒക്ക വല്ലാതായല്ലോ…????” വിളറി വെളുത്ത മുഖത്തേക്കും കലങ്ങി ചുവന്ന് കണ്ണിലേക്കും മാറിമാറി നോക്കി പരിഭ്രമത്തോടെ ഞാൻ തിരക്കി…. വിറയ്ക്കുന്ന കൈകളിൽ പിടിച്ച ഫോൺ അവൾ എനിക്ക് നേരെ നീട്ടി ഉയർത്തി കാണിച്ചതും ഞാൻ സംശയത്തോടെ കയ്യിലേക്കും അവളേയും മാറിമാറി നോക്കി….. “എന്റെ…..എന്റെ അനിയത്തി….. അമ്മു… അവള് വിളിച്ചതാ….. എന്തിനാന്നറിയോ ഏട്ടന്…..??? അവളെ സ്വന്തം ചേച്ചിയായ എന്നെ കല്യാണം വിളിച്ചറീക്കാൻ, എന്തായാലും വരാൻ ക്ഷണിക്കാൻ…..!!!!!” അനന്തേട്ടന്റെ ഫോൺ ചാർജിനിട്ടാൻ റൂമിൽ കയറിയപ്പഴാണ് എന്റെ ഫോൺ കിടന്ന് റിങ് ചെയ്യുന്നത് കണ്ടത്… ഏട്ടന്റെ ഫോൺ ചാർജ് ചെയ്യാൻ ഇട്ട് ഞാൻ എന്റെ ഫോൺ എടുത്തപ്പഴേക്കും അത് കട് ആയിരുന്നു….. ഡിസ്പ്ലേ നോക്കി അണ്നോൺ നമ്പർ ആണെന്ന് കണ്ട് വലിയ കാര്യമാക്കാതെ ഞാൻ തിരിച്ചു നടക്കാൻ നോക്കിയതും വീണ്ടും ഫോൺ റിങ് ചെയ്തു….
നോക്കിയപ്പോ നേരത്തെ വന്ന അതേ നമ്പർ… ഞാൻ വേഗം കട് ആവുന്നതിന് മുന്നേ കോൾ അറ്റൻഡ് ചെയ്‌ത് ചെവിയിലേക്ക് അടുപ്പിച്ചെങ്കിലും വോയ്സ് കട് ആയി കളിച്ചത് കൊണ്ട് ഒന്നും കേൾക്കാൻ പറ്റിയില്ല……. പോരാത്തതിന് നല്ല ബഹളവും… ഞാൻ ചെവിയിൽ വെച്ഛ് ഹലോ പറഞ്ഞോണ്ട് തന്നെ വേഗം കിളിവീട്ടിലേക്ക് നടന്നു….. അവിടെയെത്തിയും ഞാൻ കുറേ ഹലോ, ആരാന്നൊക്കെ ചോദിച്ചെങ്കിലും നിശ്ശബ്ദത ആയിരുന്നു മറുപടി….. പക്ഷേ കുറച്ഛ് കഴിഞ്ഞ് ആ ഫോണിൽ നിന്ന് ചെവിയിലേക്ക് ഒരു വേദനയോടെ ഒഴുകി വന്ന ‘ ചേച്ചിക്കുട്ടി ‘ ന്നുള്ള ശബ്‌ദം കേട്ട് എന്റെ ശ്വാസവും ഹൃദയവും ഒരുവേള നിലച്ഛ് പോയിരുന്നു…. ആ ഒരു വിളിയിൽ തന്നെ ഞാൻ മരവിച്ഛ് നിന്നു പോയിരുന്നു…….. അവളുടെ ആ വിളിയ്ക്ക് മറുപടിയായി എന്തൊക്കെയോ പറയണമെന്നും ചോദികണമെന്നുംക്കെ ഉണ്ടായിരുന്നെങ്കിലും പുറത്തേക്ക് വരനാവാതെ തൊണ്ടക്കുഴിയിൽ ശബ്ദം കെട്ടിനിന്നു… നിറഞ്ഞ് തൂവുന്ന മിഴികളോടെ അവൾക്ക് കാതോർത്തത് അല്ലാതെ മറുത്തൊന്നും ഞാൻ പറഞ്ഞില്ല…. പക്ഷേ കല്യാണത്തിന് ചേച്ചി വരണമെന്നും ചേച്ചിയില്ലാതെ ഞാൻ കതിർമണ്ഡപത്തിൽ കയറില്ലെന്നും അവള് വാശിയോടെ പറഞ്ഞപ്പോ അടക്കിപ്പിടിച്ച ഗദ്ഗദങ്ങൾക്ക് ഇടയിലൂടെ ഞാൻ പൊട്ടിക്കരഞ്ഞു പോയിരുന്നു…… വേണ്ടന്നും വരില്ലെന്നും ഞാൻ ആവുന്നത് പറഞ്ഞെങ്കിലും അവളത്തൊന്നും കേൾക്കാൻ നിന്നില്ല… ഞാൻ ചെന്നാലുണ്ടാക്കാൻ പോകുന്ന പൊട്ടിത്തെറിക്കളും പ്രേശ്നങ്ങളും ഒക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കികും നടന്നില്ല….. ഒരുതരത്തിലും വഴങ്ങുന്നില്ല ന്ന് കണ്ടതും മനസ്സില്ലാമനസോടെ വരാമെന്ന് അവൾക്ക് വാക്ക് കൊടുത്തു കോൾ കട് ചെയ്ത് നിൽകുമ്പഴാണ് ഏട്ടൻ വന്നത്….
നിർവികാരതയോടെ ഇത്രയും പറഞ്ഞ് പതിയെ വീണ്ടും വിദൂരതയിലേക്ക് കണ്ണും നട്ട് അങ്ങനെ നിന്നു…. കുറച്ചു നേരത്തേക്ക് അനു ഒന്നും മിണ്ടിയില്ല…. മൗനം ഞങ്ങൾക്കിടയിൽ വിളയാടി, എനിക്കും ഒന്നും മിണ്ടാൻ തോന്നിയില്ല, കഴിഞ്ഞില്ല ന്ന് പറയാം, ഞാൻ എന്താ അവളോട് പറയാ…..??? ഞാൻ ഒന്നും മിണ്ടാതെ നിന്നതോണ്ട് ആവും അവള് പതിയെ തിരിഞ്ഞ് എന്നെ നോക്കി ഒന്ന് ചിരിച്ചു…… “ഞാൻ…..ഞാനെത്ര ഭാഗ്യവതിയാല്ലേ അനന്തേട്ടാ…???? അനിയത്തി, അതും ആകെയുള്ള ഒരേയൊരു അനിയത്തി…. അവളുടെ കല്യാണം അവള് തന്നെ ഫോൺ ചെയ്ത് സ്വന്തം ചേച്ചിയെ വിളിച്ഛ് അറീച്ചിരിക്കുന്നു…… ലോകത്ത് എത്ര പേർക്ക് കിട്ടിക്കാണും ഈ ഭാഗ്യം….!!! എട്ടനറിയോ,,,,, അവളെന്ന് വെച്ചാ എനിക്ക് ഒരുപാട് ഇഷ്ടാ,, എന്റെ സ്വന്തം മോളെപ്പോലെ ജീവനാ…. അവൾക്കും ഞാൻ ചേച്ചി മാത്രം ആയിരുന്നില്ല… അമ്മയും അനിയത്തിയും ബെസ്റ്റ് ഫ്രണ്ട് ചേച്ചിയും ഒക്കെ ആയിരുന്നു…. പെണ്ണ് കാണാൻ വരുമ്പോ ആദ്യമേ ചെക്കനെ പോയി നോക്കി ഒരുങ്ങുന്ന അമ്മൂന്റെ അടുത്ത് വന്നിരുന്ന് സങ്കടം അഭിനയിച്ഛ് കാണാൻ വന്നവൻ ഒരു ഭംഗിയും ഇല്ല, ഞൊടിയാ, ഉന്തിയ പല്ലാ, കറുത്ത് ഇരുണ്ടിട്ടാ, അങ്ങനെ അങ്ങനെ ഒരുപാട് കുറ്റം പറഞ്ഞ് അവളെ പിരികയറ്റണം, ദേഷ്യം പിടിപ്പിക്കണം…..
നിവൃത്തിയില്ലാതെ ചായകപ്പ് സെറ്റ് ചെയ്ത ട്രേ എടുത്ത് മുഖം കനപ്പിച്ഛ് അവള് ഉമ്മറത്തേക്ക് പയ്യനെ കാണാൻ പോകുന്നത് നോക്കി ചിരിക്കണം….. ബ്രോക്കർ പറഞ്ഞത് കേട്ട് ചെക്കനെ നോക്കി വൻഡർ അടിച്ഛ് വാ തുറന്ന് അന്തം വിട്ട് അവനെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന അവളെ കളിയാക്കണം… എന്നെ രൂക്ഷമായി നോക്കി ദഹിപ്പിക്കുമ്പോ മറ്റെങ്ങോ നോക്കി നിൽക്കണം…. ചെക്കനെ നോക്കി പ്ലിംഗ് ആയി നിന്ന് ചടപ്പോടെ റൂമിലേക്ക് ഓടി പോയി, ചെക്കൻ പോകുന്നത് ജനലിലൂടെ നോക്കി നാണത്തോടെ ചിരിക്കുമ്പോ പുറകിലൂടെ ചെന്ന് കെട്ടിപിടിക്കണം….. കുതറി മാറി കുറുമ്പോടെ നിൽക്കുന്ന അവളെ മയപ്പെടുത്തി ‘ ഇഷ്ടയായോ ‘ ചോദിക്കുമ്പോ നാണത്തോടെ കുനിയുന്ന അവളുടെ മുഖം താടിയിൽ പിടിച്ഛ് ഉയർത്തി വീണ്ടും ചോദിക്കണം…. ഒരു നറു ചിരിയോടെ ആണെന്ന അർത്ഥത്തിൽ മൂളുന്ന അവളെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു നെറുക്കിൽ ചുബികണം…. നിശ്ചയത്തിനും, കല്യാണത്തിന്റേതായ എല്ലാ കാര്യങ്ങൾക്കും അവളെ കൂടെ നിന്ന് ചെയ്ത് കൊടുക്കണം….
അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട്.. അമ്മയെക്കാൾ അവൾക്ക് ഇഷ്ടം എന്നെയാ… എല്ലാത്തിനും ഞാൻ വേണം,, ഞാനില്ലാതെ ഒന്നിന്നും പറ്റില്ലെന്ന് അവളെപ്പഴും പറയും…. അങ്ങനെയുള്ള ന്റെ മോളെ,,, അമ്മൂനെ ഞാൻ കണ്ടിട്ട്, ആ ശബ്ദം ഒന്ന് കേട്ടിട്ട് കൊല്ലം രണ്ടാക്കാറായി….. കല്യാണത്തെ കുറിച്ചും അത് കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചും എനിക്ക് ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു…. എന്റെ ഭർത്താവ് എന്നതിലുപരി അയാള് എന്റെ അനിയത്തിക്ക് നല്ലൊരു എട്ടൻ, അമ്മക്ക് നല്ലൊരു മകൻ, അച്ഛന് കരുത്തും കൈത്താങ്ങും ഒക്കെ ആവണമെന്നുണ്ടായിരുന്നു… പക്ഷേ,,,,,, എന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും ഒന്നും നടന്നതൂല്ല, ഞാൻ കാരണം എന്റെ അച്ഛനും അമ്മയും നാട്ടുകാരുടെയും വീട്ടുകാരുടെയും ഒക്കെ മുന്നിൽ അപമാനിതരായി തലകുനിച്ചു നിൽക്കേണ്ടി വന്നു….. ഒരു മകൾ എന്ന നിലയിൽ ഞാനവർക്ക് നാണക്കേട് മാത്രേ കൊടുത്തിട്ടുള്ളൂ…… പക്ഷേ,,,,, എന്റെ അനിയത്തിന്റെ,, ന്റെ അമ്മൂന്റെ കല്യാണത്തിന് എനിക്ക് പോണം….. ഒരു മകളെയെങ്കിലും എന്റെ അച്ഛൻ നിറഞ്ഞ മനസ്സോടെ കൈപിടിച്ച് ഏൽപിക്കുന്നതും ആ നിർവൃതിയിൽ കണ്ണിൽ പൊടിയുന്ന സന്തോഷ കണ്ണീരും, സങ്കടത്തോടെ പടിയിറങ്ങി പോകുന്നത് അമ്മൂനേയും ഒക്കെ എനിക്ക് കാണണം….. അല്ലെങ്കിലും ഞാൻ പോകേണ്ടവളാ….. ബാധ്യതയാണെന്ന് പറഞ്ഞും പിന്നേയും മറ്റൊരാൾക്ക് ശല്യമായി നിൽക്കാൻ പാടില്ല…. അങ്ങനെ കടിച്ഛ് തൂങ്ങി നിന്നുകൂടാ…. പോണം…. പോകണം….. പോകും…. ~
ഞാൻ പറഞ്ഞത് മുഴുവൻ കേട്ട് നിന്നതല്ലാതെ മറുത്തൊന്നും ഏട്ടൻ പറഞ്ഞതോ ചോദിച്ചതോയില്ല, ഞാൻ ആഗ്രഹിച്ചതും അതായിരുന്നു… കേൾക്കാൻ ഒരാളെ കിട്ടുക എന്നത് വലിയൊരു കാര്യമല്ലേ….??? അനിയത്തിയുടെ കല്യാണം കാര്യം മറ്റാരോടും പറയരുതെന്ന് ഏട്ടനോട് പറഞ്ഞ് വാക്ക് വാങ്ങി കണ്ണുകൾ അമർത്തി തുടച്ഛ് ഒരു ചിരിയോടെ ഞാൻ ഞാൻ താഴക്കിറങ്ങി….. നിഖിലും വീട്ടുകാരും ഇറങ്ങാൻ നിൽക്കായിരുന്നു….വൈക്കുനേരം ആയപ്പോ തന്നെ എല്ലാരും പോയി ഞങ്ങൾ മാത്രം ബാക്കിയായി…. വീട്ടിൽ എല്ലാരും വല്യ സന്തോഷത്തിലാണ്, പ്രത്യേകിച്ച് നിമ്മി… നിലത്തൊന്നും അല്ല പെണ്ണ്…… രാത്രിയായിട്ടും അവള് വേഷവും മറ്റും മാറാതെ നിൽകുന്നത് കണ്ട അമ്മ ദേഷ്യം പിടിച്ഛ് അടുത്തേക്ക് വന്നതും അവള് എന്നേയും കൂട്ടി റൂമിലേക്ക് ഓടി കയറി….. ഡ്രസ് മാറ്റാനും ഓർണമെന്റ്‌സ് അഴിക്കാനും മറ്റും ഹെൽപ്പ് ചെയ്ത് പുറത്തേക്ക് ഇറങ്ങിപ്പഴാണ് അനന്തേട്ടൻ ഫോൺ ചാർജ് ചെയ്തത് എടുത്ത് പുറത്തിറങ്ങുന്നത് കണ്ടത്ത്….. എന്നെ നോക്കി ചിരിച്ഛ് അടുത്തേക്ക് വന്നു തോളിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി ഇടനാഴിയിലൂടെ നടന്നു…. ഞാൻ സംശയത്തോടെ ഏട്ടനെ നോക്കി കൂടെ നടന്നു…..
കോർണറിൽ സെറ്റ് ചെയ്ത സോഫയിൽ ഇരുത്തി ഏട്ടനും അടുത്ത് ഇരുന്നു… “ഏട്ടന് എന്തോ എന്നോട് പറയാനുണ്ട് ല്ലേ…????” ഞാൻ ഒരു ചിരിയോടെ പറഞ്ഞത് കേട്ട് ഏട്ടൻ ഒന്ന് ചിരിച്ച് പറയാൻ വാ തുറന്നതും ഞാൻ തടയിട്ടു…. ” വേണ്ട…..!!!!! അനന്തേട്ടൻ ഒന്നും പറയണ്ട… !!!എനിക്കറിയാ എന്താ ഏട്ടൻ പറയാൻ പോകുന്നതെന്ന്….വേണ്ട…. ഏട്ടൻ പറഞ്ഞിട്ട് അത് അനുസരിക്കാതെ ഇരുന്നാൽ എനിക്ക് സങ്കടം ആവും….” ” മോളേ ഞാൻ…..” “അനന്തേട്ടാ പ്ലീസ്….. ഞാൻ ആരേയും കുറ്റപ്പെടുത്തുന്നില്ല, തെറ്റ് പറയുന്നില്ല….. ഒരു തരത്തിൽ ചിന്തിച്ചാൽ സിദ്ധു പറഞ്ഞത് സത്യല്ലേ…??? എന്നെ സ്നേഹിച്ചവരുടെ ഒക്കെ ജീവിതം ഞാൻ തകർത്തിട്ടല്ലേ ള്ളൂ…??? കണ്ണീരും ദുഖവും മാത്രല്ലേ ഞാൻ അവർക്ക് പകരം കൊടുത്തിട്ടുള്ളത്…??? അച്ഛൻ, അമ്മ, അമ്മു……!!!! ഈ രണ്ട് വർഷത്തിൽ ഞാൻ അവരെയൊക്കെ മറന്ന് പോയില്ലേ…?? ആദ്യം എപ്പഴും ഓർക്കുമായിരുന്നു, പിന്നെ വല്ലപ്പോഴും ആയി…. ഇപ്പോ…. ഇപ്പോ എന്റെ അമ്മു വിളികേണ്ടി വന്നു അവരെയൊക്കെ ഒന്ന് ഓർക്കാൻ… അവള് വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പഴും ഓർക്കില്ല…..!!!!! അന്ന് ഇറങ്ങിയതിൽ പിന്നെ അവിടെ പോവാനോ അവരെ കാണണോ ഞാൻ ഒരിക്കൽ പോലും ശ്രമിച്ചില്ലല്ലോ…??? അവരെ ഫേസ് ചെയ്യാനുള്ള മടി, ഞാൻ ചെന്നാലുണ്ടാവുന്ന പൊട്ടിത്തെറി, ഇതൊക്കെ അവിടേക്ക് പോകാതിരിക്കാൻ ഞാൻ കണ്ടെത്തിയ വെറും ന്യായങ്ങൾ മാത്രമായിരുന്നില്ലേ…?? ശെരിക്കും എന്റെ അച്ഛനേയും അമ്മയേയും അമ്മൂനേയും ഒക്കെ ഞാൻ മനപ്പൂർവ്വം മറന്നത് തന്നെയല്ലേ….??? ആണ്….!!!!!! നിക്കി പോണം…… അമ്മൂന്റെ കല്യാണം കൂടണം… ബാക്കിയുള്ള കാലം അവിടെ അച്ഛന്റെയും അമ്മന്റെയും കൂടെ ജീവിക്കണം…. ജീവിതാവസാനം വരെ…..” ഉറച്ച ശബദ്‌ത്തോടെ ഇത്രയും പറഞ്ഞ് കൊണ്ട് ഞാൻ വേഗം താഴേക്കിറങ്ങി….
എല്ലാരും പോയി രാത്രി ആവേണ്ടി വന്നു ഒന്ന് ഫ്രീയാവൻ, ആദ്യം തന്നെ നേരെ ചെന്നത് അനന്തന്റെ അടുത്തേക്ക് ചെന്ന് നിന്നു.. അവൻ അനൂനോട് സംസാരിക്കാ ന്ന് പറഞ്ഞിരുന്നു… പ്രതീക്ഷയോടെ ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയെങ്കിലും അവൻ ഒന്നും പറയാതെ മുഖം വെട്ടിച്ചു എന്നെ മറികടന്ന് അമ്മയോടും അച്ഛമ്മയോടും യാത്ര പറഞ്ഞ് കോലായിലേക്ക് നടന്നു…… കാര്യയിട്ട് എന്തോ നടന്നിട്ടുണ്ടെന്ന് അവന്റെ മുഖം കണ്ടാൽ അറിയാം…. ഞാൻ വേഗം ചെന്ന് കൈപിടിച്ഛ് നിർത്തിയതും അവൻ ദേഷ്യത്തോടെ കൈ കുടഞ്ഞ് എന്നെ നോക്കി…. “ഡാ നീ സംസാരിച്ചോ….????” ഞാൻ പ്രതീക്ഷയോടെ ചോദിച്ചു…. ” നീ നിന്റെ ഭാര്യയുമായി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സോൾവ് ചെയ്യല്ലല്ല എന്റെ ജോലി…..???? ഏഹ്ഹ്…???? നിന്റെ ഭാര്യാ..നിന്റെ ഫാമിലി…. നീ ചെന്ന് സോൾവ് ചെയ്യ്…..” അവൻ രോഷത്തോടെ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടിയെങ്കിലും വീണ്ടും യാചനയോടെ ഞാൻ പറഞ്ഞു…
” ഡാ നന്താ പ്ലീസ് ഡാ…. ഒരുതവണ… പ്ലീസ്….????” അവൻ അലിവോടെ എന്നെ നോക്കി…. ” സിദ്ധു….. ഇപ്പോതന്നെ നീ ഒരുപാട് വൈകിയെടാ…. ഇനിയും നീ അവളോട് എല്ലാം തുറന്ന് പറഞ്ഞില്ലെങ്കിൽ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത വിധം എന്നെന്നേക്കുമായി അവളെ നിനക്ക് നഷ്ടാവും…..” എന്നെ നോക്കി ഒരു നറു ചിരിയോടെ പറഞ്ഞ് കൊണ്ട് അവൻ കാറിൽ കയറി പോയി…. അതെ അനന്തൻ പറഞ്ഞതാണ് ശെരി…. ഇത്,,, ഇത് ഞാൻ തന്നെ സോൾവ് ചെയ്യണം…. ചെയ്യും….. ചെയ്തു പോയ എല്ലാ തെറ്റിനും പറഞ്ഞ് പോയ എല്ലാ വാക്കുകൾക്കും അവളോട് മാപ്പ് പറയണം…. അവൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കണം… എനിക്ക് അവളെ ഒരുപാട് ഒരുപാട് ഇഷ്ടാണെന്ന് പറയണം….. ഇത്രയും കാലം ദ്രോഹിച്ചതിന് അവളെ കെട്ടിപ്പിടിച്ചു നെറുകയിൽ ചുംബിക്കണം…. തുടരും…….

by