രചന – മഞ്ജിമ സുധി
ചാടികുത്തി പോകുന്ന അവളെ നോക്കി ചിരിച്ചോണ്ട് ഞാൻ ബാത്റൂമിന്റെ ഡോർ അടച്ചു…. വേഗം കുളിച്ഛ് റെഡിയായി, പ്രാതലും കഴിച്ഛ് ഞാനും അവളും ഞങ്ങളെ ഹോസ്പിറ്റലിലേക്ക് തിരിച്ചു… ഹോസ്പിറ്റലിൽ എത്താറായി, ഇതുവരെ കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന മൊതല് കമാ ന്നൊരു അക്ഷരം മിണ്ടില്ല….. അമ്മയും ദേവുവും ആമിയും വരേ എന്റെ ഭാഗം നിന്ന് ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞതിന്റെ കലിപ്പ്…… കട്ട കലിപ്പ്..!!!!!!! ~~~~~~~~~~~~~~~~~~~~
ഞങ്ങളെ ഹോസ്പിറ്റലിൽ ആയിരുന്നിട്ട് കൂടി ഒപി ടിക്കറ്റ് എടുത്ത് വെയിറ്റ് ചെയ്താണ് ചെക്കപ്പിന് കയറിയത്… Dr. ശ്രീലത മേനോൻ… “Good morning ma’am” ഗ്ലാസ് ഡോർ ഉള്ളിലേക്ക് തുറന്ന് സിദ്ധു വിഷ് ചെയ്തു… “Hey,, mister sidharth….. It’s a present surprise….!!!! How long has it been since I saw you here…??? Get in and sit” പരിചയം പുതുക്കി റോട്ടേറ്റിങ് ചെയറിൽ നിന്ന് മുന്നിലെ ഗ്ലാസ് ടേബിളിലേക്ക് ആഞ്ഞിരുന്നു കൊണ്ട് ഒരു 55,60 നോട് വയസ്സ് വരുന്ന ഐശ്വര്യവതിയായ, സ്ത്രീത്വം തുളുമ്പുന്ന മുഖകാന്തിയോട് കൂടിയ ഡോക്ടർ നിറഞ്ഞ ചിരിയോടെ ചോദിച്ചു… ” For the past few months, I have been very busy on the final stages of our new project ma’am..!!!!” “Ooh… Really great…..!!!!! Ok… Fine… !!!!!!! Now what happen,, why are you here….????? And who’s this…????” സംശയത്തോടെ എന്നെ നോക്കി ചോദിച്ഛ് ഡോക്ടർ മുന്നിലെ എന്റെ ഫയൽ എടുത്ത് തുറക്കും മുന്നേ സിദ്ധു പറഞ്ഞു….. “She is my wife ma’am…. Anuradha… Anuradha sidharth…!!!!” സിദ്ധുവിന് കാതോർത്ത് മുന്നിലെ ഫയലിൽ കൊടുത്ത എന്റെ പേര് നോക്കി ഡോക്ടർ ഒന്നൂടെ വായിച്ചു… “Yeah… Anu radha…!!!” തലയുയർത്തി പുഞ്ചിരിയോടെ ഡോക്ടർ എന്നെ നോക്കിയതും തിരിച്ഛ് ഞാനും ചിരിച്ചു…. ” Now tell what’s the problem…?????” ഡോക്ടർ എന്നോടാണ് ചോദ്യം ഉന്നയിച്ചതെങ്ങിലും കാര്യങ്ങൾ ഒക്കെ പറഞ്ഞത് സിദ്ധുവാണ്….
ഇന്നലെ രാത്രിയിൽ തലവേദനിച്ചതും ഛർദ്ദിച്ചതും ചെവി വേദനിച്ചത് മുതൽ ദേ ഇവിടെ വന്ന് ഇരിക്കുന്ന വരെയുള്ള കാര്യങ്ങൾ വള്ളിപ്പുള്ളിപോലും വിട്ടാതെ ടൈം പോലും തെറ്റാതെ സിദ്ധു പറയുന്നത് കേട്ട് ഞാൻ മാത്രല്ല ആ ഡോക്ടറു പോലും അന്തം വിട്ട് പോയി… രണ്ട് ദിവസമായി തുടരുന്ന ക്ഷീണം, മൂക്കടപ്പ്, ജലദോഷം അങ്ങനെ എന്റെ അസ്വസ്ഥതക്കൾ, ഇഷ്ടക്കേടുക്കൾ, അന്ന് മുതൽ കഴിച്ച ഫുഡ്, തുടങ്ങി എല്ലാ കാര്യത്തിനും എന്നേക്കാൾ മുന്നേ മറുപടി പറയുന്നത് സിദ്ധുവാണ്… ഛർദ്ദിയുടെ കാരണം സിദ്ധു തിരക്കിയപ്പോ പീരീഡ്‌സിന്റെയും ഡേറ്റ്സിന്റേയും മറ്റും കാര്യങ്ങൾ ഡോക്ടർ എന്നോട് തിരക്കി… പ
ക്ഷേ എനിക്ക് മുന്നേ അതിനുള്ള മറുപടിയും സിദ്ധു പറഞ്ഞത് കേട്ട് എനിക്ക് ചെറിയൊരു ചടപ്പ് തോന്നിയെങ്കിലും ഇതെല്ലാം സിദ്ധു ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കെ വല്ലാത്ത റെസ്പെക്ടറ്റ് തോന്നി…. ചെവി വേദന വരാൻ കാരണം ചോദിച്ചതിന് ഡോക്ടർ നീര് ഇറങ്ങിയതാണെന്നും ഒരു തുള്ളിമരുന്ന് എഴുത്തിട്ടുണ്ട്, ഇനി വരുമ്പോ അത് മൂക്കിൽ ഉറ്റിച്ചാ മതിയെന്ന് പറഞ്ഞു…. ” mister sidharth,,,,, You are very much conscious and careful about your wife…??? എല്ലാം പറഞ്ഞ് പ്രിസ്ക്രിപ്ക്ഷൻ വാങ്ങി ഇറങ്ങാൻ നേരം സിദ്ധുനോട് ഡോക്ടർ ചോദിച്ചത് കേട്ട് ഞാൻ സിദ്ധുനേയും ഡോക്ടറേയും മാറിമാറി നോക്കി.. ” Of course ma’am…. She is my only one wife….” സിദ്ധു പറഞ്ഞത് കേട്ട് ഡോക്ടർ ചെയറിലേക്ക് ചാരി ഇരുന്ന് തലയാട്ടി ചിരിച്ചു… *”I love her… At any cost, she is my first responsibility…!!!!!”* എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് സിദ്ധു ഇത് പറഞ്ഞതും ഡോക്ടർ മനോഹരമായി ചിരിച്ഛ് തീർച്ചയായും എന്ന മട്ടിൽ തലയാട്ടി….
ഡോക്ടറോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി നേരെ മെഡിസിൻ കൗണ്ടറിലേക്ക് നടന്നു ഇത് ക്ഷീണത്തിന്, ഇത് തലവേദനയ്ക്ക്, ഛർദ്ദിയ്ക്ക്, അതിന്, ഇതിനന്നൊക്കെ പ്രത്യേകം പ്രത്യേകം പറഞ്ഞ് ലോഡ് കണക്കിന് മെഡിസിനും ടോണിക്കും പേപ്പർ ബാഗിലേക്ക് നഴ്‌സ് എടുത്ത് വെയ്ക്കുന്നത് കണ്ട് ഞാൻ രൂക്ഷമായി ആ കോന്തനെ നോക്കി… രണ്ട് ദിവസത്തേക്ക് മതിയെന്ന് ഞാൻ ഈ കോന്തനോട് ഇങ്ങോട്ട് വരുമ്പോ പറഞ്ഞതാ എന്നിട്ട് ഡോക്ടർ പറഞ്ഞ അത്രയും ദിവസത്തേക്ക് മരുന്ന് പറഞ്ഞ് എടുപ്പിക്കുന്ന സിദ്ധു നെ കാണേ എനിക്ക് ഉള്ളം കാലിൽ നിന്ന് പെരുത്ത് കേറുന്നുണ്ട്…. ആന്റി ബോയോട്ടിക്ക് ഒഴിക്കെ ബാക്കിയെല്ലാ മെഡിസിനും ഫുൾ കോഴ്സ് സിദ്ധു വാങ്ങിട്ടുണ്ട്… ഇതെല്ലാം ആര് കുടിക്കും ന്ന് വിചാരിച്ചാ ഈ വാങ്ങി കൂടുന്നത്… ഞാൻ കുടിക്കൂല്ല നോക്കിക്കോ…!!!
എല്ലാം വാങ്ങി കഴിഞ്ഞ് ക്യാഷ് കൊടുത്തു തിരിച്ഛ് നടക്കുമ്പോ സിദ്ധു എന്റെ കയ്യിൽ കോർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ദേഷ്യത്തോടെ തട്ടിയെറിഞ്ഞ് കുറച്ഛ് മുന്നിൽ നടന്നു….. നിമ്മി ഉണ്ടായിരുന്നെങ്കിൽ എനിക്ക് എങ്ങനെ ഡോക്ടർ കാണിക്കാൻ ഇവിടേക്ക് കെട്ടിയൊരുങ്ങി വരേണ്ടി വരില്ലായിരുന്നു, ഇത്രയും മരുന്നും കുടിക്കേണ്ടിയിരുന്നില്ല…. ഞാൻ മനസ്സിൽ ഓർത്തു… ഒരു ആഴ്ചയായി നിമ്മി അപ്പുന്റെ കൂടെ ബോംബെയ്ക്ക് പോയിട്ട്….. കോറിഡോറിൽ നിന്ന് മെയിൻ എൻട്രെൻസിലേക്ക് കടക്കുമ്പഴാണ് ഞാൻ വേദ ഡോക്ടറെ കണ്ടത്… ഞാൻ കൈ വീശിയതും ഡോക്ടർ വേഗം ഓടി ഞങ്ങളെ അടുത്തേക്ക് വന്നു…. “ആഹാ,,,, ഇതാരൊക്കെയാ…… എന്താടാ സിദ്ധു രണ്ടാളും പണിയൊപ്പിച്ചോ…??” എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത പിടിച്ച് സിദ്ധുനെ നോക്കി ഡോക്ടർ കളിയായി എക്സ്‌സൈറ്റ്മെന്റോടെ ചോദിച്ചതിന്റെ ഉള്ളിലുള്ള അർത്ഥം മനസ്സിലായെങ്കിലും ഞാൻ അതൊന്നും മൈൻഡ് ആകാതെ സിദ്ധുനെ നോക്കി ദഹിപ്പിച്ഛ് മുഖം വെട്ടിച്ചു……
“പിന്നെ നല്ല രണ്ട് ദിവസായിട്ട് നല്ല പണിയായിരുന്നു…. നല്ല പനിയും തലവേദനയും ചെവി വേദനയും അങ്ങനെ ഇല്ലാത്ത അസുഖമൊന്നും ഇല്ലായിരുന്നു… അമ്മേന്റെ ചുക്ക് കാപ്പിയിൽ ഒതുക്കാൻ നോക്കിയതാ… അതിന് സമ്മതിക്കാതെ കൂട്ടി കൊണ്ട് വന്നതിന്റെയായ മുഖത്ത്…. നോക്ക്.. എന്നെ നോക്കി ദഹിപ്പിക്കുന്നത് കണ്ടോ…???” ~~~~~~~~~~~~~~~~~~ വീർത്ത് കെട്ടിയ അനൂനെ ചൂണ്ടിക്കാട്ടി കലിപ്പോടെ ഞാൻ വേദയോട് പറഞ്ഞത് കേട്ട് അവളെന്നെ രൂക്ഷമായി നോക്കി…. രാവിലെ ഞാൻ ദേഷ്യം പിടിച്ച് ഹോസ്പിറ്റലിൽ കൂട്ടി കൊണ്ട് വന്നതിന്റെ കലിപ്പ് ഇത് വരെ മാറീട്ടില്ല… പോരാത്തതിന് ഒരു ലോഡ് മരുന്നും…. “അയ്യോ എന്താഡാ…. എന്താ പറ്റിയെ…???? ഇവിടെ….. ഫയൽ ഇവിടെ…?? വെപ്രാളത്തോടെ വേദ അനൂന്റെ കഴുത്തിലും നെറ്റിയിലും മറ്റും കൈവെച്ചു നോക്കി…. എന്റെ കയ്യിൽ നിന്ന് ഫയൽ വാങ്ങി തുറന്ന് വായിച്ചു… കണ്ണൊക്കെ നല്ലോണം തുറന്നും നാക്ക് നീട്ടിച്ചും നോക്കി…. “ഏയ്….. she is perfectly all right daa…. ചെറുതായിട്ട് ബോഡി ടെംപറേച്ചർ ഉയർന്നിട്ടുണ്ട് അത്രേള്ളൂ… അതിന്റെ ക്ഷീണമാ…..!!!!” “എന്റെ പൊന്ന് വേദ ഡോക്ടറെ…. എനിക് ഒരു കുഴപ്പവുമില്ല…. ചെറിയൊരു പനി വന്നു, അതിന്റെ കൂടെ മൂക്കടപ്പും, ജലദോഷവും ചെവിവേദനയും അത്രേള്ളൂ…..!!! അതൊക്കെ ഇന്നലെ തന്നെ മാറിയതാ,,, ഇന്ന് രാവിലെ എണീറ്റപ്പോ എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു…. ഞാൻ ആവുന്നത് പറഞ്ഞതാ ഹോസ്പിറ്റലിൽ പോണ്ട പോണ്ട ന്ന്….!!!!!! ആരു കേൾക്കാൻ…
ആരോട് പറയാൻ…!!!! ദേ,,,, ഇത് കണ്ടോ ഒരു കൊട്ട മരുന്നും എഴുതി തന്നിട്ടുണ്ട്… ഇതൊക്കെ കുടിച്ചാൽ ചിലപ്പോ എനിക്ക് വേറെയെന്തെങ്കിലും അസുഖം വരും….!!!!” ഞാൻ നോക്കിയപ്പോലെ എന്നെയും നല്ലോണം നോക്കി ദഹിപ്പിച്ഛ് അനു പറഞ്ഞത് കേട്ട് വേദ കുറേ ചിരിച്ചെങ്കിലും പിന്നെ നിരാശയോടെ പറഞ്ഞു….. “സത്യായിട്ടും ഞാൻ കരുതി നിങ്ങൾ രണ്ടാളും കൂടി പ്രേഗ്നെൻസി ടെസ്റ്റ് എടുക്കാൻ വന്നതാവുംന്ന്….. ഛെ….. വെറുതെ മനുഷ്യനെ കുറേ ആശിപ്പിച്ചു….!!!!! അല്ലാ….. ഇങ്ങനെ തല്ല് കൂടി നടന്നാ മതിയോ… ഞങ്ങൾക്ക് ഒരു ലഡു തരണംനൊന്നും ഇല്ലേ രണ്ടാൾക്കും….??? ” വേദ എന്നേയും അവളേയും മാറിമാറി നോക്കി ചോദിച്ചതും ഞാൻ ഇടംകണ്ണിട്ട് അവളെ നോക്കി… നാണമാണ് ഞാൻ പ്രതീക്ഷിച്ചതെങ്കിലും അവിടെ രൂക്ഷഭാവമായിരുന്നു കണ്ടത്…. ” നീ ഒരു കാര്യം ചെയ്യ് ഞങ്ങളെ കൂടെ വാ… അടുത്ത കാണുന്ന ബേക്കറിയിൽ നിന്ന് നിനക്ക് വേണ്ടത്ര ലഡു ഞാൻ വാങ്ങിച്ചു തരാ…. വാ….???” ~~~~~~~~~~~~~~~~~~
സിദ്ധു തമാശയോടെ പറഞ്ഞതും വേദ ഡോക്ടറുടെ മുഖം കൂർത്തു… സിദ്ധു വീണ്ടും ഡോക്ടറെ കൈ പിടിച്ഛ് കൊണ്ടുവാൻ നോക്കിയതും കൈതട്ടി മാറ്റി സിദ്ധു നെ രൂക്ഷമായി നോക്കി…. “പോടാ അവിടുന്ന്… കാര്യമായ ഒരു കാര്യം പറയുമ്പഴാ അവന്റെ ഒരു ചളി….!!!! ഞാൻ…….” “ഡോക്ടറെ ഹെഡ് അന്വേഷിക്കുന്നുണ്ട്…” ഡോക്ടർ എന്തോ പറയാൻ തുടങ്ങിയവേ വാർഡിൽ നിന്ന് ഒരു നേഴ്‌സ് വന്ന് ഇത് പറഞ്ഞതും ഡോക്ടർ എന്നെ നോക്കി അപ്പോ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട ന്ന് രഹസ്യമായി ചെവിയിൽ പറഞ്ഞ് സിദ്ധുന്റെ വയറ്റിൽ കുത്തി പോട്ടെടാ ന്ന് പറഞ്ഞ് വേഗത്തിൽ മുന്നോട് നടന്ന് നീങ്ങി…. വേദ ഡോക്ടർ പോയതും മുഖത്തെ ചിരി മായച്ഛ് സിദ്ധുനെ നോക്കി പുച്ഛിച്ചോണ്ട് ഞാൻ വേഗം കാറിന്റെ അടുത്തേക്ക് നടന്നു…. സിദ്ധു ദൂരെ നിന്ന് കാറിന്റെ ലോക്ക് തുറന്നതും ഞാൻ കയറി ഇരുന്നു…. ഒരു വളിച്ച ചിരിയോടെ ചൂളമടിച്ഛ് സിദ്ധുവും കാറിൽ വന്നിരുന്ന് സ്റ്റിയറിങിൽ കൈവെച്ഛ് എന്നെ നോക്കി…
ആദ്യം ഒന്ന് നോക്കി ഞാൻ മുഖം വെട്ടിച്ച് പുറത്തേക്ക് നോക്കി ഇരുന്നെങ്കിലും വണ്ടി സ്റ്റാർട്ട് ചെയ്യാത്തത് ശ്രദ്ധിച്ഛ് കുറച്ച് കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോ അങ്ങനെ തന്നെ എന്നെ നോക്കി ഇരിക്കുന്ന സിദ്ധുനെയാണ് കണ്ടത്… അവനെ അടിമുടി ഒന്ന് നോക്കി കുറച്ച് ദേഷ്യത്തിൽ ഞാൻ ചോദിച്ചു… “എന്താ…..???” “ഏയ് ഒന്നുല്ലല്ലോ……. എന്തേയ്…????” സിദ്ധു തോൾ പൊക്കികൊണ്ട് പറഞ്ഞത് കേട്ട് ഞാൻ മുന്നോട്ട് നോക്കി പറഞ്ഞു.. “പിന്നെ എന്താ വണ്ടി എടുക്കാതെ… ഇങ്ങനെ വളിച്ച ചിരിയും ചിരിച്ചോണ്ട് നോക്കുന്നത് എന്തിനാ…..????” റഫായി തന്നെ ഞാൻ ചോദിച്ചത് കേട്ട് അവൻ എന്റെ നേരെ ചരിഞ്ഞിരുന്നു… “അല്ലാ….. ഞാൻ എങ്ങനെ ആലോചിക്കായിരുന്നു….????” “എന്ത്…….????” “അല്ലാ,,,,, വേദ പറഞ്ഞ മറ്റേ കാര്യം….!! ഈ…. ലഡു കൊടുക്കുന്ന കാര്യം…..? എന്താ നിന്റെ അഭിപ്രായം….???” സിദ്ധു പെട്ടന്ന് മുഖത്ത് നോക്കി അങ്ങനെ ചോദിച്ചപ്പോ എന്റെ വയറ്റിൽ ഒരു കാളൽ അങ്ങു കയറി… എങ്കിലും അത് സമർഥമായി മറച്ഛ് കൊണ്ട് ഞാൻ അവനെ മുന്നോട്ട് നോക്കി കൈ കെട്ടി ചാരിയിരുന്നു… “എനിക്ക് വീട്ടിൽ പോണം…. നല്ല തലവേദന… ഒന്ന് കിടക്കണം….!!!” ദേഷ്യം ഒട്ടും കുറയ്ക്കാതെ ഞാൻ പറഞ്ഞത് കേട്ട് അവനെന്നെ അന്തം വിട്ട് നോക്കി… “ങേ….!!!!!!
എത്രയും നേരം നിനക്ക് ഒരു വേദനയും ഇല്ലായിരുന്നല്ലോ ഇപ്പോ പെട്ടെന്നൊരു വേദന ഇവിടുന്ന് പൊട്ടി മുളയ്ച്ചു…..???” കുസൃതിയോടെ അവൻ ചോദിച്ചത് കേട്ട് ഞാൻ ദേഷ്യത്തോടേ അവനെ നോക്കി ചരിഞ്ഞ് ഇരുന്നു…. “ഹൊ… ഇത്രയും നേരം വേദന വരാതത്തിലാണോ നിങ്ങൾക്ക് സങ്കടം….??? എന്റെ തലക്കൊന്ന് വേദനിക്കാനും പാടില്ലേ….???? നേരവും കാലവും ഒക്കെ നോക്കിയാണോ നിങ്ങൾക്കൊക്കെ തലവേദന വരുന്നത്….???? നിങ്ങൾക്ക് എന്നെയൊന്ന് വീട്ടിൽ കൊണ്ടാക്കി തരാൻ പറ്റോ പ്ലീസ്…???? ഇല്ലെങ്കിൽ പറ ഞാൻ വല്ല ഔട്ടോയും പിടിച്ചു പൊക്കോളാ….????” ഉറഞ്ഞ് തുള്ളികൊണ്ട് ഞാൻ പറഞ്ഞത് കേട്ട് അവന്റെ മുഖത്തെ കുസൃതി മാറി… “അല്ലാ…. ഞാൻ…….” “ഒന്ന് മിണ്ടതിരിക്കോ…… ഹോ….” ശല്യം പോലെ തലയിൽ കൈ വെച്ഛ് ഞാൻ പറഞ്ഞതും സിദ്ധു കാർ സ്റ്റാർട്ട് ചെയ്തു… ഉള്ളിൽ ചിരിയോടെ സിദ്ധുനോട് ദേഷ്യം കാണിച്ഛ് ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു….. “ok ok…. cool…… relax…. നീ ഇങ്ങനെ രോക്ഷാക്കുലയാകല്ലേ….!!! നമ്മൾ പോവാണ്…പോയി…..!!!” ~~~~~~~~~~~~~~~~~~~~~
ഞാൻ അവളെ ഒന്ന് കൂൾ ഡൗണ് ചെയ്യാൻ പറഞ്ഞത് കേട്ട് അവള് പുറത്തേക്ക് കഴുത്ത് വെട്ടിച്ച് രണ്ടു കയ്യും കെട്ടി മുഖം വീർപ്പിച്ചു ഇരുന്നു…. വേദ ലഡു ന്റെ കാര്യം ചോദിച്ചപ്പോ അവളുടെ മുഖത്ത് നിറഞ്ഞ ചെറിയ പരുങ്ങൽ ഞാൻ നല്ലോണം ശ്രദ്ധിച്ചിരുന്നു…. എനിക്ക് അറിയാം വിഷയം മാറ്റാൻ വേണ്ടിയാ ഇല്ലാത്ത തലവേദനയെ കൂട്ട് പിടിച്ചതെന്ന്….. വണ്ടി സ്റ്റാർട്ടാക്കി അവസാനമായി ഒന്നൂടെ ചോദിക്കാ ന്ന് വെച്ഛ് ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി….. “അല്ലാ… ലഡുന്റെ കാര്യം ഒന്നും പറഞ്ഞില്ല…..!!!!” വളരെ കൂലീനമായി നാണത്തോടെ സ്റ്റിയറിങ്ങിൽ കുത്തി കൊണ്ട് ഞാൻ ചോദിച്ചതും അവള് നേടുവീർപ്പോടെ കയ്യിൽ നെറ്റി താങ്ങി…. “താല്പര കക്ഷിയല്ല…!!!!! ഞാൻ ഇവിടെ ഇങ്ങനെ നിന്ന് മൂത്ത് നരച്ഛ് പോവേള്ളൂ…!!!!” നിരാശയോടെ ഇത്രയും പറഞ്ഞ് ഞാൻ വണ്ടി മുന്നോട്ട് എടുത്തു… പക്ഷേ മുഖം സൈഡിലേക്ക് വെട്ടിച്ഛ് ഞാൻ കാണാതിരിക്കാൻ ചിരി കടിച്ഛ് പിടിക്കുന്ന അവളെ മിററിലൂടെ ഞാൻ കണ്ടിരുന്നു…. അവളുടെ കുഞ്ഞു മുഖം നാണത്താൽ ചുവന്ന് തുടുക്കുന്നതും ചുണ്ടിൽ വിരിഞ്ഞ നേർത്ത പുഞ്ചിരി ഞാൻ കാണാതെ മറക്കുന്നതും കണ്ട് കല്യാണരാമൻ മൂവിയിൽ സലീം കുമാർ ചേട്ടൻ നെല്ല് കടിച്ഛ് മുറിച്ഛ് പറഞ്ഞപോലെ ‘ മൗനം സമ്മതം ‘ ന്ന് പറഞ്ഞ് ഞാൻ മുന്നോട് നോക്കി കാറോടിച്ചു…..
വീട്ടിലേക്കുള്ള യാത്രയിൽ ഉടനീളം മറ്റേതോ ലോകതെന്ന പോലെ സീറ്റിൽ ചാരിയിരുന്നു പകൽ സ്വപ്നം കണ്ടോണ്ടിരുന്ന അവളെ വീട്ടിന്റെ വാതിൽക്കലേക്ക് വണ്ടി കയറ്റി നിർത്തി ഞാൻ തട്ടി വിളിച്ചു…… “ലഡു കൊടുക്കുന്ന കാര്യം ആലോചിച്ഛ് ചിരിക്കല്ലേ കൊച്ഛ് ഗള്ളി…..!!!!!” കവിളിൽ പിച്ചി കൊണ്ട് ഞാൻ പറഞ്ഞതിന് ദേഷ്യത്തോടെ കൈ തട്ടി മാറ്റി കാറിൽ നിന്ന് ഇറങ്ങി പോകുന്ന അവളെ ഞാൻ നോക്കി ഇരുന്നു……. ഇവളൊരു നടയ്ക്ക് പോവൂല്ലാ….!!!! സ്റ്റെപ്പ് കയറാൻ തുടങ്ങിയ അനൂനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു… പെട്ടെന്ന് അവിടെ നിന്ന് തിരിച്ചു വന്ന് കാറിന്റെ ഡാഷ് ബോർഡ് തുറന്ന് മരുന്നടങ്ങിയ കവർ എടുത്ത് എന്നെ രൂക്ഷമായി നോക്കി പുച്ഛിച്ചു കൊണ്ട് അവൾ കോലായിലേക്ക് കയറി….. ഞാൻ നേരെ നോക്കി ദീര്ഘമായൊരു ശ്വാസം വലിച്ച് വിട്ട് കാറിന്റെ ഗിയർ മാറ്റി മുന്നോട്ട് എടുക്കാൻ തുടങ്ങി…. “അതേയ്…..?????” കോലായിൽ കയറി നിന്ന് എന്റെ നേരെ തിരിഞ്ഞ് അവള് വിളിച്ചത് കേട്ട് ഞാൻ സംശയത്തോടെ തല കുനിച്ഛ് കോലായിലേക്ക് നോക്കി…..
“മ്മംമം…????” ഒറ്റ പുരികം പൊക്കി അവളെ നോക്കി ഞാൻ മൂളി… “ആഹ്….. ആ ലഡു കൊടുക്കുന്ന കാര്യം…. അത് നമ്മുക്ക് ആലോചിക്കാട്ടോ…..!!!” നാണത്തോടെ ഇടയ്ക്ക് മാത്രം എന്റെ മുഖത്തേക്ക് നോക്കി അധികം മുഖം തരാതെ കള്ള ചിരിയോടെ അവള് പറഞ്ഞത് കേട്ട് വിശ്വാസം വരാതെ ഞാൻ ആവേശത്തോടെ കോ ഡ്രൈവർ സീറ്റിലേക്ക് കൈ കുത്തി ചാഞ്ഞു…. “ങേ…..!!!!!!!!” അത്ഭുതത്തോടെ ഞാൻ ഒന്നൂടെ ചോദിച്ചതും അവളുടെ ചുണ്ടിൽ നാണത്താൽ കുതിർന്ന ചിരി വിരിഞ്ഞു… എന്നെ നോക്കി സൈറ്റ് അടിച്ഛ് ചുണ്ട് കൂർപ്പിച്ഛ് ഉമ്മ തന്ന് അവള് ഉള്ളിലേക്ക് ഓടി കയറി….. തുടരും…..

by