രചന – മഞ്ജിമ സുധി
വെല്യച്ഛനും ചെറിയച്ചനും അകത്തേക്ക് കയറി വന്ന് മൂത്ത മകൻ ഇല്ലാത്തതോണ്ട് ആ സ്ഥാനത്ത് നിന്ന് ചിതയ്ക്ക് തീ കൊളുത്താനുള്ള അവകാശം എനിക്കാണെന്ന് പറഞ്ഞതും അനൂനെ നോക്കാൻ അനന്തനെ ഏൽപിച്ചു ഞാൻ അവളുടെ കൂടെ തെക്ക് ഭാഗത്തേക്ക് നടന്നു…… സിദ്ധു പോയി കുറച്ചു കഴിഞ്ഞതും ആമിയും നിമ്മിയും അമ്മയും വെല്യമ്മയും അജുവും കയറി വന്നു…. ആമിയും അജൂനേയും നോക്കി പതിയെ ഒന്ന് ചിരിച്ഛ് അവരെ അനൂന്റെ അടുത്താക്കി ഞാനും തെക്ക് ഭാഗത്തേക്ക് ചെന്നു…… അച്ഛന്റെ ശരീരം എടുക്കാൻ തുടങ്ങിയപ്പോ ഉയർന്ന അമ്മൂന്റെ നിലവിളികൾ സഹിക്കുന്നതിനും അപ്പുറത്തായിരുന്നു….. ചേച്ചിയെ വിളിച്ഛ് കരയുന്ന അവളെ അടക്കി നിർത്താൻ കണ്ണൻ ഒരുപാട് പാട് പെട്ടു… അവസാനം തളർന്ന് വീഴാൻ തുടങ്ങിയ അവളെ കണ്ണൻ അകത്തേക്ക് കിടത്തി…. ബോഡിയ്ക്ക് മുകളിൽ വിറക്കും ചേരിയും അടുക്കി വെച്ച് പൂർത്തിയായതും വെല്യച്ഛൻ പന്തം കത്തിച്ഛ് സിദ്ധുന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു….
ചിതയിൽ വെച്ച കർപ്പൂരത്തിലേക്ക് സിദ്ധു അഗ്നി പകർന്നതും ഒരു ഭ്രാന്തിയെ പോലെ അനു തെക്ക് ഭാഗത്തേക്ക് വന്ന് നിന്നതും ഒരുമിച്ചായിരുന്നു…. ക്ഷണ നേരം കൊണ്ട് തന്നെ അത് ചിതയിൽ മുഴുവൻ വ്യാപിച്ഛ് തീഗോളമായി ഉയർന്ന പൊങ്ങി….. ആളികത്തി പടരുന്ന തീ യെ നോക്കി അനു അലറി വിളിച്ചു…. ഞാൻ പിടിച്ഛ് നിർത്താൻ നോക്കിയെങ്കിലും എന്റെ ശ്രമങ്ങളെ വിഫലമാക്കി കൊണ്ട് അവൾ ചിതയ്ക്കരിക്കിലേക്ക് ഓടി… പക്ഷേ അതിന്റെ ഇടയിൽ വെച്ഛ് തന്നെ സിദ്ധു അവളെ പിടിച്ച് നിർത്തിയിരുന്നു…. കൈ തീയുടെ അടുത്തേക്ക് നീട്ടി അവൾ വലിയ ഉച്ചത്തിൽ ഒരു ഭ്രാന്തിയെ പോലെ അലറി വിളിച്ചു…. “കൊന്ന് കളഞ്ഞല്ലേടോ,,,,,, താൻ എന്റെ പാവം അച്ഛനെ…….??? കത്തിച്ചു കളഞ്ഞല്ലേ…????? പാവം എന്റെ അച്ഛനെ താൻ കൊന്നു…. എന്റെ അച്ഛനെ താൻ….. എങ്ങനെ തോന്നി തനിക്ക് പാവം എന്റെ അച്ഛനെ ഇങ്ങനെ കത്തിക്കാൻ….. ഏഹ്ഹ്…???? പറ….??? എനിക്കെന്റെ അച്ഛനെ വേണം, എനിക്ക്….. എനിക്കെന്റെ അച്ഛനെ വേണം ന്ന്…. തിരിച്ഛ് താ…… എന്റെ അച്ഛൻ എനിക്ക് തിരിച്ഛ് താ….!!!!!!!!!! തരാൻ….താ…!!!!! അല്ലെങ്കിൽ എന്നെ കൂടെ കൊല്ല്…. കൊല്ല്… കൊല്ലാൻ… തനിക്ക് തൃപ്തി ആകട്ടെ…… സന്തോഷം ആകട്ടെ….!!!!”
വെപ്രാളവും പരവേശവും കൂടി കലർന്ന ഭാവത്തിൽ എന്റെ തോളിൽ പുതയ്ച്ച നനഞ്ഞ തോർത്ത് മുണ്ടിൽ പിടിച്ഛ് ഉലയ്ച്ഛ് കൊണ്ട് അവള് അലറി…. അനന്തനെ തള്ളിമാറ്റി ചിതയിലേക്ക് അവള് അലറി വിളിച്ചു വരുന്നത് കണ്ടപ്പോ തന്നെ ഞാൻ പിടിച്ചു നിർത്താൻ സജ്ജമായിരുന്നു….. പക്ഷേ എന്നെക്കാൾ പതിൻ മടങ്ങ് ശക്തമായിരുന്നു ആ നേരം അവൾക്ക്… ഞാൻ ഒരുപാട് പാടുപെട്ടു അവളെ ഒന്ന് അടക്കി നിർത്താൻ…. തീ ജ്വലിക്കുന്ന കണ്ണോടെ അവൾ എന്തൊക്കെയോ പറഞ്ഞു… പതിവിലും തീഷ്ണമായി ചുവപ്പ് കലർന്നിരുന്നു അവളുടെ ആ കരിനീല മിഴികളിൽ…. കിതയ്ച്ഛ് കൊണ്ട് അവളെന്നെ സംശയത്തോടെ സൂക്ഷിച്ചു നോക്കി ഭയത്തോടെ പുറകിലേക്ക് പതിയെ അടിവെച്ചു….. എന്തോ കണ്ട് ഭയന്ന പോലെ അവളുടെ മിഴികൾ വിശ്രമമില്ലാതെ രണ്ട് സൈഡിലേക്കും ചലിച്ചു കൊണ്ടിരുന്നു…. രണ്ടടി പുറക്കിലേക്ക് വെച്ഛ് പേടിച്ചരണ്ട പോലെ വലത്തേ പുറം കൈ കൊണ്ട് വാ പൊത്തിപ്പിടിച്ചു വലിയ വായിൽ അലറി നിലവിളിച്ഛ് കൊണ്ട് അവൾ ഓടി….
അനന്തൻ മുൻകൂട്ടി കണ്ട് കൊണ്ട് അവളുടെ പിന്നിൽ തന്നെ ഉണ്ടായിരുന്നു… തിരിഞ്ഞ് ഓടാൻ നോക്കവേ അവനെ തട്ടിയതും അവള് ബോധം കെട്ട് അവന്റെ മേലേയ്ക്ക് വീണിരുന്നു…. അനന്തൻ അവളെ പതുകെ വീണ്ടും റൂമിൽ കൊണ്ട് കിടത്തി….. ചിത കത്തിയതും പുലയുള്ള എല്ലാരേയും കുളിപ്പിക്കാനും വല്ലതും കഴിപ്പിക്കാനും എല്ലാരും നന്നേ പണിപ്പെട്ടു….. അനൂനെ ചെറിയമ്മയും അമ്മയുമാണ് കുളിപ്പിക്കാൻ കൊണ്ട് പോയത്… ആ സമയം അവൾക്ക് തീരെ ഓര്മയില്ലായിരുന്നു.. എങ്കിലും ഇടയ്ക്കിടെ അവളുടെ വിറയ്ക്കുന്ന ചുണ്ടിൽ നിന്ന് അച്ഛൻ എന്ന് മാത്രം ഉയർന്ന് കേട്ടു….. രാത്രിയിലും റൂമിൽ നിന്ന് അടക്കിപ്പിടിച്ച നിലവിളികൾ ഉയർന്ന് കൊണ്ടിരുന്നു… അമ്മയും അച്ഛമ്മയും എല്ലാരും അവളുടെ അടുത്ത തന്നെ ഇരുന്നു….. ആളും ബഹളവും കരച്ചിലും എല്ലാം കൂടി സേതു വല്ലാതെ പേടിച്ചിട്ടുണ്ട്… എപ്പഴും കരച്ചിലാണ്… കുടുംബക്കരുടെ ഇടയിലെ അടക്കിപ്പിടിച്ഛ വർത്തമാനവും അനൂന്റെ അമ്മയുടെ കുറ്റപ്പെടുത്തലും അമ്മയ്ക്കും അച്ഛമ്മയ്ക്കും സംശയങ്ങൾ തോന്നി തുടങ്ങിട്ടുണ്ട്…. ചില നേരത്തെ അവരുടെ നോട്ടത്തിൽ ഞാൻ ദഹിച്ഛ് പോകുന്ന പോലെ…. ********
രാവിലെ നന്ദു വന്ന് വിളിക്കുമ്പഴാണ് ഞാൻ ഞെട്ടി ഉണർന്നത്… ഇന്നലെ രാത്രി റൂം ഫുൾ ഫിൽ ആയത് കൊണ്ട് ഞാനും അനന്തനും അജുവും ചെറിയച്ചനും ഒക്കെ മുറ്റത്തെ പന്തലിൽ ആയിരുന്നു ഉറങ്ങിയത്….. ഞെട്ടി എണീറ്റ് കണ്ണ് തുരുമ്മി നോക്കിയതും മുന്നിൽ പേടിയോടെ വെപ്രാളത്തോടെ നിൽക്കുന്ന നന്ദു പറയുന്നത് കേട്ട് ഞൊടിയിടയിൽ ഞാൻ കോലായിലേക്ക് ഓടി ഇടനാഴിയിലേക്ക് കടന്ന് നിന്നു….. അനൂന്റെ അച്ഛന്റെ റൂമിന്റെ വാതിൽക്കൽ കൈ തണ്ടയിലെ മുറിവിൽ അമർത്തി പിടിച്ച് കണ്ണന്റെ നെഞ്ചിൽ ചാഞ്ഞ് നിന്ന് കരയുന്ന അമ്മൂനെയാണ് കണ്ടത്… ഞാൻ വേഗം അമ്മൂന്റെ അടുത്തേക്ക് ചെന്ന് നിന്നു…. “മോളേ അമ്മൂ….. എന്താടാ……. എന്ത് പറ്റി….????” വിരലുകൾക്ക് ഇടയിലൂടെ ഒഴുകിയിറങ്ങുന്ന ചുട് ചോരയിലേക്ക് നോക്കി ഞാൻ വെപ്രാളത്തോടെ ചോദിച്ചു… “ഏട്ടാ…. അത്….. അത് പിന്നെ ചേച്ചി…!!” വേദന കടിച്ചു പിടിച്ചു ഇടറുന്ന ശബ്ദത്തോടെ അവളെങ്ങനെയോ ഇത്രയും പറഞ്ഞു ഒപ്പിച്ചപ്പഴേക്കും തളർച്ചയോടെ അവളുടെ കണ്ണുകൾ പുറക്കിലേക്ക് മറഞ്ഞു പോയിരുന്നു…
അജൂനെ വിളിച്ഛ് അവളേയും കൊണ്ട് ഇത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞു… കൈ കുറച്ചു ആഴത്തിൽ മുറിഞ്ഞിട്ടുണ്ട് പോരാത്തതിന് നല്ലോണം ബ്ലഡും പോകുന്നുണ്ട്… കണ്ണനും അജുവും അപ്പൊ തന്നെ അവളെ അജൂന്റെ കാറിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി… അതിന് ശേഷമാണ് അനുവിലേക്കും അച്ഛന്റെ റൂമിലേക്കും എന്റെ കണ്ണ് ചെല്ലുന്നത്….പാതി തുറന്ന് വാതിൽ മുഴുവൻ തുറന്ന് ഉള്ളിലേക്ക് കേറുമ്പോ അച്ഛന്റെ കഷയത്തിന്റെ ചില്ല് കുപ്പിയുടെ തലഭാഗം പിടിച്ഛ് മൂഡ് പൊട്ടിച്ച ഭാഗം എനിക്ക് നേരെ ചൂണ്ടി കിതയ്ക്കുന്ന അനൂനെ കണ്ട് ഞാൻ ഞെട്ടി…. പൊട്ടിയ കുപ്പിയുടെ വാക്കിൽ രക്തം ഉറ്റി വീണിരുന്നു…. ചുറ്റും നോക്കവേ റൂമിലെ സകല സാധനങ്ങളും വലിച്ഛ് വാരി ഇട്ടിട്ടുണ്ട്, കിടക്ക കുത്തികീറി അതിലെ പഞ്ഞി റൂമിൽ അങ്ങിങ്ങായി പാറി കളിക്കുന്നു… വിയർത്ത് നിൽക്കുന്ന അവളുടെ മുഖത്തും അലക്ഷ്യമായി പാറിപ്പറക്കുന്ന അവളുടെ ഇടതൂർന്ന മുടിയിലും ചെറിയ പഞ്ഞികഷ്ണം പറ്റിപ്പിടിച്ഛ് കിടക്കുന്നുണ്ട്….
വിശ്രമമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും വെപ്രാളത്തോടെ ചലിക്കുന്ന അവളുടെ മിഴികളിൽ ഒരു തരം വന്യമായ ഭാവം തിളങ്ങി….. ആ റൂമിൽ പോലും കയറാതെ എല്ലാരും ഭീതിയോടെ വിട്ട് മാറി വാതിലിന് പുറത്ത് നിന്ന് അവളെ നോക്കി… ഞാൻ പതിയെ നിലത്ത് വീണ് കിടക്കുന്ന കുപ്പിച്ചില്ലിൽ ചവിട്ടത്തെ ശ്രദ്ധിച്ഛ് അവളുടെ അടുത്തേക്ക് കാലെടുത്ത് വെച്ചതും കുപ്പിയുടെ തല ഒന്നൂടെ ഉറപ്പിച്ഛ് പിടിച്ചു രൂക്ഷമായി നോക്കി കൊണ്ട് അവള് അങ്ങോട്ടും ഇങ്ങോട്ടും കിതപ്പോടെ തലയാട്ടി….. “അടുത്തേക്ക് വരരുത്…..!!!! എന്റെ അടുത്തേക്ക് ആരും വരരുത്….!!! കൊല്ലും ഞാൻ…… ആരും അടുത്തേക്ക് വരരുത്…..പോ…. പൊയ്ക്കോ….!!!!” അവളെ വാക്കിനെ തിരസ്കരിച്ഛ് ഞാൻ അടുത്തേക്ക് വീണ്ടും കാലെടുത്ത് വെച്ചതും അവള് കുപ്പി എന്റെ നേരെ വീശി…. “അനൂ….. വേണ്ട… അതിങ്ങു താ….തരാൻ……!!!” ഒഴിഞ്ഞ് മാറി പുറക്കിലേക്ക് നീങ്ങി വീണ്ടും മുന്നോട്ട് നടന്ന് ശബ്ദം ഉയർത്തി ഗൗരവത്തിൽ ഞാൻ പറഞ്ഞതും അവള് രണ്ടടി പുറക്കിലേക്ക് വെച്ഛ് കുപ്പി എന്റെ നേരെ നീട്ടി…..
“വേണ്ട…. അടുത്തേക്ക് വരരുത്…!!! കൊല്ലും ഞാൻ….. എനിക്ക് പോണം,,,, എന്നെ അച്ഛൻ വിളിക്കുന്നുണ്ട്… എനിക്ക് അച്ഛന്റെ കൂടെ പോണം…. അച്ഛന് ഒറ്റയ്ക്ക് പേടിയാ, എനിക്കും…. വന്നിട്ടുണ്ട്… എന്നെ കൊണ്ടുപോവാൻ ഞാൻ പോവാ ന്റെ അച്ഛന്റെ കൂടെ….എനിക്ക് പോണം.. ഞാൻ പോവും…” എന്നൊക്കെ കിതപ്പോടെ കാര്യമായി പറഞ്ഞ് ഒരു നിഗൂഢമായ ചിരിയോടെ പൊട്ടിയ ഭാഗം അവൾക്ക് നേരെ തിരിച്ഛ് പിടിച്ഛ് അവള് അവളുടെ വയറിലേക്ക് കുത്തികയറ്റാൻ എന്നോണം രണ്ട് കൈകൊണ്ടും പിടിച്ഛ് മുന്നോട്ട് ഓങ്ങിയതും ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചിരുന്നു…. ഞൊടിയിടയിൽ പിടിച്ഛ് തിരിച്ഛ് നിർത്തി എന്റെ നെഞ്ചോരം ചേർത്ത് കൈ മടക്കി മുന്നോട് ആക്കി നിർത്തിച്ചതും അവള് ബഹളം വെച്ഛ് കുതറി മാറാനും വിട്ടീക്കാനും ആവുന്നത് നോക്കിയെങ്കിലും ഞാൻ വിട്ടാതെ മുറുക്കി പിടിച്ചു കൊണ്ട് ബലമായി കുപ്പി വാങ്ങി മാറ്റി… അത് കണ്ടതും ഒരു ഭ്രാന്തിയെപോലെ അവള് അലറി വിളിച്ഛ് കൂവി അവളുടെ മുഖത്ത് നേരെ വന്ന എന്റെ കൈതണ്ടയിൽ അമർത്തി കടിച്ചു…..
പെട്ടെന്നുണ്ടായ അറ്റംറ്റ് ആയത് കൊണ്ട് ഞാൻ അറിയാതെ നിലവിളിച്ഛ് പോയിരുന്നു… അത് കേട്ടതും പുറത്ത് നിന്ന് അമ്മയും അച്ഛമ്മയും നിമ്മിയും ആമിയും എല്ലാരും വേഗത്തിൽ റൂമിലേക്ക് കയറി വന്നെങ്കിലും ആർക്കും എന്താ ചെയ്യേണ്ടത് അങ്ങനെയാ ചെയ്യേണ്ടത് ന്ന് അറിയാതെ പകയ്ച്ഛ് നിന്നു…. ആമിയും നിമ്മിയും വേഗം വന്ന് അനൂനെ പിടിച്ഛ് മാറ്റാൻ നോക്കിയെങ്കിലും അവരെ കൊണ്ട് അവളെ ഒന്ന് അനക്കാൻ പോലും കഴിഞ്ഞില്ല ന്ന് മാത്രല്ല ആ വെപ്രാളത്തിൽ ഒന്നൂടെ ആഴത്തിൽ അവളുടെ പല്ലുകൾ എന്റെ കൈത്തണ്ടയിൽ ഇറങ്ങി…. വേദന കടിച്ഛ് പിടിച്ഛ് നിന്നതല്ലാതെ ഒരു ചെറുവിരൽ കൊണ്ട് പോലും അവളുടെ ഈ പ്രവർത്തിയെ ഞാൻ എതിർത്തില്ല…. ഒരു പക്ഷേ ശരീരത്തിൽ കൊണ്ട് മുറിയുന്ന ഈ മുറിയേക്കാൾ വലിയ മുറിവും വേദനയും ഹൃദയത്തിൽ അനുഭവിക്കുന്നത് കൊണ്ടാവാം എനിക്ക് ശരീരവേദന തോന്നിയില്ല….. അധികം വൈകാതെ തന്നെ അവളുടെ കൂർത്ത പല്ലുകൾക്ക് ഇടയിലൂടെ രക്തം കുതിച്ഛ് ചാടി നിലത്തേക്ക് ഉറ്റി വീണു….
അപ്പോഴേക്കും അനന്തൻ ഓടി റൂമിലേക്ക് കടന്ന് അവളെ എന്നിൽ നിന്ന് അടർത്തി പിടിച്ചു മാറ്റി… ഞാൻ വേദനയോടെ കൈ കുടഞ്ഞ് അവളെ നോക്കി…. “വിട്ട്…… എന്നെ വിട്ട്…. എനിക്ക് കൊല്ലണം… എനിക്ക്,,,അവനെ എനിക്ക് കൊല്ലണം… എന്റെ അച്ഛനെ കൊന്നവനാ…… അവനെ എനിക്ക് കൊല്ലണം….!!!!!! വിട്ട്…. വിട്ട്…. വി……!!!!!” പകയെരിയുന്ന കണ്ണോടെ അനന്തന്റെ കയ്യിൽ നിന്ന് കുതറി മാറി എന്നെ കൊല്ലാനുള്ള ആർത്തിയോടെ അവള് കുതിച്ഛ് ചാടുമ്പോ അവള് പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു… പച്ച ഇറച്ചിയിൽ മൃഗത്തെ പോലെ അവള് കടിച്ഛ് പൊട്ടിച്ഛ് ചോര പൊടിഞ്ഞപ്പോ പോലും തോന്നാത്ത വേദന എനിക്ക് ഇപ്പോ തോന്നി…. കൈ മുറിഞ്ഞു രക്തം നിർത്താതെ പോയ്കൊണ്ടിരുക്കുമ്പഴും എന്നെ കൊല്ലാനുള്ള ആർത്തി അടങ്ങാത്തെ നോക്കുന്ന അവളുടെ കരിനീല മിഴികളിലേക്ക് ഞാൻ നോക്കി…..
അവയിൽ രക്തവർണത്തിൽ ഒരു അഗ്നി ആളികത്തുന്നുണ്ടായിരുന്നു…. അടയ്ക്കാൻ ആവാത്ത കിതപ്പോടെ തളർച്ച ബാധിച്ഛ് അവൾ അനന്തന്റെ കയ്യിലേക്ക് ഊർന്നിറങ്ങിയതും അവൻ കട്ടിലിലേക്ക് അവളെ പതിയെ കിടത്തി… അകത്തേക്ക് വെപ്രാളത്തോടെ കടന്ന് വന്ന് ഒരു വെള്ള തുള്ളി കൊണ്ട് ചെറിയമ്മ എന്റെ മുറിവ് അമർത്തി കെട്ടി….. “സിദ്ധു….. Now we are too late….. ഇനിയും നിന്നാൽ അത് അപകടമാണ്… സോ നമുക്ക് എത്രയും പെട്ടെന്ന് അനൂനെ ഹോസ്പിറ്റലിൽ എത്തിക്കണം…” എന്റെ അടുത്തേക്ക് വന്ന് അനന്തൻ പറഞ്ഞത് കേട്ട് ഞാൻ സംശയത്തോടെ അവനെ നോക്കി…. എന്തിന്…??? എന്തിനാ അവളെ….??? മനസ്സിൽ ഉയർന്ന സംശയം ചോദിക്കാൻ തുടങ്ങുന്നതിന് മുന്നേ ‘ നീ അവളെ എടുത്ത് വാ ഞാൻ അപ്പഴേക്കും കാർ എടുക്കാ’ ന്ന് ഗൗരവത്തിൽ പറഞ്ഞ് അവൻ വേഗത്തിൽ പുറത്തേയ്ക്ക് ഇറങ്ങി….. സംശയങ്ങൾ ബാക്കി നിർത്തി ഞാൻ പതിയെ അനൂനെ എടുത്ത് പുറത്തേക്ക് നടന്ന് അനന്തന്റെ കാറിൽ പുറക്കിലെ ഡോർ തുറന്ന് കയറ്റി ഇരുത്തി പുറക്കെ ഞാനും അവളുടെ അടുത്തായി ഇരുന്നു…
ഞങ്ങളെ കൂടെ കാറിൽ പുറക്കിൽ അവളുടെ മറ്റേ സൈഡിലായി നന്ദുവും മുന്നിൽ കോ ഡ്രൈവർ സീറ്റിൽ ചെറിയച്ചനും കൂടി കയറി…. മനസ്സിൽ നേരത്തെ മൊട്ടിട്ട സംശയം തീർക്കാൻ എന്നോണം ഞാൻ യാത്രയ്ക്ക് ഇടയ്ക്കിടെ അനന്തനെ നോക്കിയെങ്കിലും അവൻ ഫോണിൽ ആരെയോ വിളിച്ചും ഡ്രൈവിങിൽ ശ്രദ്ധിച്ചും വളരെ ബിസിയായിരുന്നു… എന്റെ തോളിലേക്ക് ചാഞ്ഞ് കിടക്കുന്ന അനൂന്റെ മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയിഴകൾ നന്ദു കണ്ണീരോടെ ചെവിയ്ക്ക് പുറക്കിലേക്ക് മാറ്റി… മുടിയിൽ പറ്റിപ്പിടിച്ഛ് കിടന്ന പഞ്ഞി ഓരോന്നും ശ്രദ്ധയോടെ എടുത്ത് മാറ്റുമ്പോ അവന്റെ കണ്ണുകൾ പെയ്തിരുന്നു, ചുണ്ടുകൾ വിതുമ്പിയിരുന്നു… കുപ്പി ചില്ലിന്റെ ചെറിയ ചീളുകൾ കൊണ്ട് അവളുടെ കൈ വിരലിന്റെ അറ്റത്ത് പൊടിഞ്ഞ നേരിയ ചോര പാടിൽ വേദനയോടെ തലോടി കൊണ്ട് അവൻ അനൂനെ കെട്ടിപ്പിടിച്ഛ് ചേർന്ന് ചാഞ്ഞ് കിടന്നു….
ഒരു ഏട്ടന്റെ, അനിയന്റെ കരുതലും സ്നേഹവും വാത്സല്യവും അവനിൽ ഞാൻ കണ്ടു… അവളെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്ന അവന്റെ കണ്ണീരിന്റെ വേദന വേട്ടയാടാൻ പോകുന്നത് എന്നെയാണ് ന്ന് ഓർക്കെ എന്റെ കണ്ണിലും കണ്ണീർ ഉരുണ്ട് കൂടി ഞാൻ തല പുറക്കിലേക്ക് ചായ്ച്ഛ് കണ്ണടച്ചു….. മെയിൻ റോഡിൽ നിന്ന് വളഞ്ഞ് പതിയെ ഒരു വലിയ ഗേറ്റ് താണ്ടി മുന്നോട്ട് നീങ്ങവേ ഒരു നിമിഷം കണ്ണ് തുറന്ന് പുറത്തേക്ക് നോക്കവേ എന്റെ കണ്ണിൽ പതിഞ്ഞ, ആ ആർച്ച് ഗേറ്റിൽ സ്വർണ നിറത്തിൽ വെട്ടിത്തിളങ്ങുന്ന ഇംഗ്ളീഷ് വാചകത്തിലേക്ക് നോക്കിയ മാത്രയിൽ ഒരു വിറയലോടെ ഞാൻ പോലും അറിയാതെ എന്റെ നാവിൽ നിന്ന് ഉതിർന്നു വാക്കുകൾ ഞെട്ടലോടെ ഞാൻ കേട്ടു…… * GOVT. MENTAL HEALTH CENTER Kozhikode…. * തുടരും…..

by