23/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 98 (1)

രചന – മഞ്ജിമ സുധി

മണ്ഡപത്തിന്റെ മുന്നിൽ ഞങ്ങളെ കാത്ത് ഫുൾ ടീമം നില്പുണ്ട്… കത്തിച്ച നിലവിളക്ക് പിടിച്ഛ ചെറിയമ്മായിയും, കൂടെയുള്ള അമ്മായിമാരും നന്തന്റെ നെറ്റിയിൽ ചന്ദനപ്പൊട്ട് തൊട്ടീച്ഛ് തലയില്‍ അരിയും പൂക്കളും വിതറി…. ശേഷം അച്ചു കിണ്ടിയിലെ വെള്ളത്തിൽ നന്തന്റെ കാൽ കഴുക്കിച്ഛ് വേദിലേക്ക് ആനയിച്ഛ് വിവാഹമണ്ഡപത്തില്‍ വലതുഭാഗത്തായി ഇരുത്തിച്ചു….

വേദിയിലേക്ക് കയറിയതും ഞാൻ കൂട്ടത്തിൽ അനൂനെ തിരഞ്ഞെങ്കിലും കണ്ടില്ല… അമ്മയും അച്ഛമ്മയും നിമ്മിയും ആമിയും കണ്ണനും അമ്മുവും ഏട്ടത്തിയുമൊക്കെ മണ്ഡപത്തിന്റെ മുന്നിൽ തന്നെ ഇരിപ്പുണ്ട്,,  പക്ഷേ അവളെ മാത്രം കാണുന്നില്ലല്ലോ….??? ഇവളിതെവിടെ പോയി….????

അജുനെ കണ്ടതും സേതു  വാപ്പിന്നും വിളിച്ച് ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു…. ആ ഗ്യാപ്പിൽ അജു അവനെയും എടുത്ത് സേതു ഇരുന്ന കസേരയിൽ ആമിയുടെ അടുത്ത് പോയിരുന്നു…. അപ്പുവും മെല്ലെ നിമ്മിയുടെ അടുത്ത് പോയിരുന്നു… നമ്മുക്ക് പോയിരിക്കാനുള്ള ആള് അവിടെ ഇല്ലാതോണ്ട് ഞാൻ അനന്തന്റെ കൂടെ മണ്ഡപത്തിൽ കയറി അവൻ ഇരുന്നത്തിന്റെ തൊട്ട് പുറക്കിൽ അച്ചൂന്റെ കൂടെ നിന്നു…..!!!

~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒരുക്കം കഴിഞ്ഞ് ഞാൻ നേരത്തേ മീനൂന്റെ വീട്ടിലേക്ക് പോയിരുന്നു… ഞാനും മീനുവും നല്ല കൂട്ടായതോണ്ട് ബ്യൂട്ടിഷ്യന്റെ കൂടെ അവളെ ഒരുക്കാനുള്ള ഡ്യൂട്ടി എല്ലാരും കൂടെ എനിക്ക് തന്നു…. ഇന്നലെ രാത്രി മീനു നേരത്തേ വരാൻ പ്രത്യേകം പറഞ്ഞിട്ടാ വിട്ടത്… ഞാൻ ചെക്കന്റെ പെങ്ങൾ അല്ലേ,,,, അപ്പോ ഒരുക്കാനുള്ള അവകാശവുംണ്ട്…..!!!!

വധു ആണല്ലോ ആദ്യം അമ്പലത്തിൽ എത്തേണ്ടത്, അതോണ്ട് കുറച്ഛ് നേരത്തെ തന്നെ ഞങ്ങൾ മീനൂന്റെ വീട്ടിൽ നിന്ന് അമ്പലത്തിലേക്ക് പോന്നിരുന്നു…. ബാക്കി മേക്കപ്പും മിനുക്ക് പണിക്കളുമൊക്കെ മണ്ഡപത്തിനോട് ചേർന്നുള്ള ഗ്രീൻ റൂമിൽ വെച്ചാ ചെയ്തത്….

ഡാർക്ക് മെറൂണ് കാഞ്ചീപുരം പട്ട്സാരിയാണ് കല്യാണത്തിനേക്ക് മീനൂന്ന് എടുത്തത്…. സ്ഥിരമായി കാണുന്നതിൽ നിന്ന് വ്യത്യസ്തമായി മുടി ഫ്രണ്ട് പോർഷൻ അല്പം തികായി സെറ്റ് ചെയ്ത്, മുഴുവനും ബണ് ചെയ്ത തലയിൽ മുല്ലപ്പൂവിന് പകരം ഡാർക്ക് റെഡ് റോസസ് വെച്ചാണ് അലങ്കാരിച്ചത്… മീനൂന്റെ സാരിയ്ക്ക് മാച്ചിങ് കളർ ആയത് കൊണ്ട് ഒരു പ്രത്യേക ഭംഗി തോന്നി…

അധികം ആഭരണങ്ങളോടൊന്നും ഏട്ടന് വലിയ താൽപ്പര്യമില്ലാത്തത് കൊണ്ട് ആന്റിക്ക്ന്റെ ഒരു ചോക്കറും, വലിയൊരു ലക്ഷ്മി മാലയും മാത്രമേള്ളൂ… ലക്ഷ്മി മാലയുടെ ലോക്കറ്റിൽ നടുവിൽ ഗണപതിയും രണ്ട് വശങ്ങളിലായി സരസ്വതി ദേവിയും ലക്ഷ്മി ദേവിയും കൊത്തി വെച്ചിട്ടുണ്ട്… കൂടാതെ സ്റ്റോണ് വർക്കും… കയ്യിൽ ഒന്നിൽ രണ്ട് കഡ വളയും ഒന്നിൽ മൾട്ടി സ്ട്രാന്റ് സ്വർണ്ണവും ടർക്കോയ്സ് കൊന്തയും ഇടകലർത്തി നിർമിച്ച വെറൈറ്റി ബ്രേസ്ലെറ്റും…. വീതിയുള്ള ദേവീ ദേവന്മാരെ കൊത്തിയ അരപട്ട, കാതിൽ വൃത്താകൃതിയിലുള്ള ജുംക, നെറ്റിചുട്ടി, എല്ലാം കൊണ്ടും അവളൊരു രാജകുമാരിയെ പോലെ ഉണ്ട്…..

ഒരുക്കമൊക്കെ കഴിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ടെൻഷനോടെ നടക്കുന്ന മീനൂനെ ഞാൻ അന്തിച്ചു നോക്കി… ഇവളെ പേടിയും ടെൻഷനും വെപ്രാളവും കണ്ടാ അറേഞ്ച് മാരേജ് ആണെന്ന് തോന്നും… ചെറുപ്പം തൊട്ട് കാണുന്ന, തന്റേതെന്ന് നാട്ടുകാരും വീട്ടുകാരും ഒരുപോലെ പറഞ്ഞ ആളെയാണ് കെട്ടാൻ പോവുന്നത്…. കെട്ട്കഴിഞ്ഞ് എന്നും വീട് പോലെ കയറിയിറങ്ങുന്ന തറവാട്ടിലേക്കാ കയറി ചെല്ലാനുള്ളത്… എന്നിട്ടും ഈ പെണ്ണ് കിടന്ന് ഇങ്ങനെ വെപ്രാളപ്പെടുന്നത് എന്തിനാന്നാ എനിക്ക് മനസ്സിലാവാത്തത്….

“എന്റെ മീനൂ,,,, നീയൊന്ന് ഇവിടെ വന്നിരുന്നേ പെണ്ണേ…??? കുറേ നേരമായി ആരോ പിടിച്ഛ് കൂട്ടിലിട്ടപ്പോലെ നടക്കുന്നു….”

ഞാൻ അവളെ നോക്കി പറഞ്ഞതും അവളെന്റെ തൊട്ടടുത്ത് ചെയറിൽ വന്നിരുന്നു….

“അനൂ… എന്താന്ന് അറിയില്ലെടീ…. കയ്യും കാലും വിറയ്ച്ചിട്ട് പാടില്ല….!!! തൊണ്ടയൊക്കെ വറ്റി വരളാ….!!!!”

എന്റെ രണ്ട് കയ്യും കൂട്ടിപ്പിടിച്ഛ് മീനു പറഞ്ഞത് കേട്ടൊരു നേടുവീർപ്പോടെ ഞാനവളെ മുഖത്തേക്ക് നോക്കി…..

“എന്തിന്…??? നിന്റെ പേടി കണ്ടാ തോന്നും അറിയാത്ത ആരെയോയാണ് കല്യാണം കഴിക്കാൻ പോകുന്നതെന്ന്…. നിന്റെ നന്തേട്ടനെ അല്ലെടീ പോത്തേ…  സോ,,,,കൂൾ….!!!

കുഞ്ഞന്നാള് തൊട്ട് സ്വപ്നം കാണുന്ന ദിവസല്ലേടാ….!!!”

മീനൂന്റെ കവിളിൽ തഴുകി താടി പിടിച്ഛ് കുലുക്കി ഞാൻ ചോദിച്ചു….
ഹോ,,,,,,, ചോദിച്ചപ്പോ പെണ്ണിന്റെ മുഖമൊന്ന് കാണാമായിരുന്നു എന്റെ കൃഷ്ണാ…. നാണം കൊണ്ട് അങ്ങ് പൂത്തുലഞ്ഞ് വെട്ടി തിളങ്ങല്ലേ… !!!!

അവളെ കളിയാക്കി ചിരിച്ഛ് കളിപറഞ്ഞ് ഇരിക്കുമ്പഴാണ് വെല്യമ്മ വന്ന് മുഹൂർത്തം ആയെന്ന് പറഞ്ഞത്…. അത് കേട്ടതും ഞാൻ വേഗം മീനുന്റെ അകമ്പടി പൂവാന്നുള്ള കുട്ടികൾക്ക് താലത്തിലെ ദീപം തെളീച്ചു റെഡിയാക്കി നിർത്തി…

മുഹൂർത്തമായതും നാദസ്വരത്തിന്റെ അകമ്പടിയില്‍ ചെറിയമാമ്മ മീനുവിനെ മണ്ഡപത്തിലേക്ക് നടത്തി… കയ്യിൽ നിലവിളക്കേന്തി അമ്മയുടേയും അമ്മായിന്മാരുടേയും കസിൻസിന്റേയും കൂടെ മുന്നിൽ നടക്കുമ്പോ ടെൻഷനോടെ ചുറ്റും പായുന്ന അവളുടെ കണ്ണുകൾ എന്റെ നേരെ തിരിഞ്ഞതും ഞാൻ ഒന്നുല്ല ന്ന് അർത്ഥത്തിൽ കണ്ണടയ്ച്ഛ് കാണിച്ചു….

ഞങ്ങൾ മുന്നിലെ എൻട്രെൻസിലൂടെ ഹാളിലേക്ക് പ്രവേശിച്ചതും ഞാൻ ആൾക്കൂട്ടത്തിൽ വെറുതേ കണ്ണോടിച്ചു… രാവിലെ കിടക്കപായയിൽ വെച്ഛ് കണ്ടതാ എന്റെ കള്ളുകുടിയൻ കെട്ടിയോനെ,,,,, പിന്നെ കണ്ടിട്ടില്ല…!!! ഡ്രസൊക്കെ കിട്ടികാണുമോ ആവോ….??അവര് ഡ്രസ് കോഡ് ആയതോണ്ട് കിട്ടിക്കാണണം…..

ഞങ്ങൾ പിന്നെ ഡ്രെസ് കളർ കോഡ് ഒന്നും ആക്കിയില്ല, പകരം എല്ലാരും പട്ട്സാരി ഒപ്പിച്ചു…. ബർത്ത് ഡേയ്ക്ക് അമ്മ വാങ്ങി തന്ന കരിപച്ച പട്ട് സാരിയും ദേവു വാങ്ങി തന്ന ആന്റിക്കിന്റെ മാലയുമൊക്കെ ഇട്ട് നല്ല അടിപൊളിയായി ഒരുങ്ങി… മീനൂന്റെ കൂടെയായിരുന്നോണ്ട് കുറയ്ച്ഛ് നല്ലോണം ഒരുങ്ങാൻ പറ്റി….. ചെക്കന്റെ ഒരേയൊരു പെങ്ങളല്ലേ ഞാൻ,,, മോശാവണ്ടന്ന് കരുതി അല്ലാതെ നിങ്ങള് വിചാരിക്കുന്ന പോലെ എന്റെ കോന്തൻ കെട്ടിയോനെ കാണിക്കാൻ ഒന്നും അല്ലാട്ടോ
😌😌😌😌😌😌😌😌😌😌…!!!!
😉😉😉😉😉😉😉😉😉😉….!!!

മണ്ഡപത്തിൽ ഇരിക്കുന്ന ഏട്ടനെ ഞാൻ നോക്കി…ചന്ദന കളർ കുർത്തയും വെള്ള കസവ് മുണ്ടുമാണ് വേഷം… മുഖത്ത് ചെറിയ ടെൻഷന്നുണ്ടോ…??? ആവോ…???😉

കുറച്ചു മുന്നോട് നടന്ന് വന്നപ്പഴാണ് മണ്ഡപത്തിൽ അച്ചുന്റെ തോളിൽ കയ്യിട്ട് നിൽക്കുന്ന സിദ്ധുനെ കണ്ടത്…. ഡാർക്ക് ബ്ലൂ കുർത്തയിൽ ആള് അടിപൊളിയായിട്ടുണ്ട്…..!!!! കണ്ടപ്പോ ഓടി ചെന്ന് കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നിയെങ്കിലും ഞാൻ കണ്ട്രോൾ ചെയ്ത് നിന്നു… സിദ്ധു എന്നെയാണ് നോക്കുന്നതെന്ന് അറിയാവുന്നതോണ്ട് തന്നെ അവനെ കണ്ട ഭാവം പോലും കാണിക്കാതെ ഞാൻ മണ്ഡപത്തിലേക്ക് മീനൂന്റെ കൂടെ കയറി…. കൈയില്‍ വിളക്കേന്തി മണ്ഡപത്തെ വലംവെച്ച് മീനു ഏട്ടന്റെ ഇടതുഭാഗത്തായി ഇരുന്നതും ഞാൻ അവളെ പുറക്കിൽ നിന്നു….

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

അനൂനെ കുറേ പരത്തിയെങ്കിലും കണ്ടതേയില്ല…. മുഹൂർത്തം ആയതും മീനുവും ടീമും മെയിൻ എൻട്രെൻസിലൂടെ ഹാളിന്റെ നടുവിലൂടെ മണ്ഡപത്തെ ലക്ഷ്യമാക്കി നടന്ന് വരുന്നത് നോക്കി നിൽകുമ്പഴാണ് കൂട്ടത്തിൽ ഞാൻ എന്റെ പൊട്ടിക്കാളിയെ കണ്ടത്….!!!!

ഹോ എന്റെ മക്കളേ……!!!!! അവളെ കണ്ട മാത്രയിൽ എന്റെ ശ്വാസം വിലങ്ങി, ഹൃദയം പോലും ഒരുനിമിഷം നിശ്ചലമായി… അന്തം വിട്ട് വാ തുറന്ന് കണ്ണിമ്മ വെട്ടാതെ, പരിസരം പോലും മറന്ന് ഞാൻ അവളെ നോക്കി നിന്നു പോയി…..

നല്ല ഒതുകത്തിൽ ഞൊറിഞ്ഞു ഉടുത്ത് ഗോൾഡൻ കരയോട് കൂടിയ ഡാർക്ക് ഗ്രീൻ പട്ട്സാരി, ഇടതൂർന്ന മുടി ഒതുക്കി പിരിഞ്ഞിട്ട് നിറയെ മുല്ലപ്പൂ, പുരികകൊടികൾക്ക് ഇടയിൽ സ്ഥാനം പിടിച്ച കുഞ്ഞു ചുവന്ന പൊട്ടിന് മുകളിൽ നീട്ടി വരച്ച ചന്ദനക്കുറി, നെറുകയിൽ രക്തവർണ്ണത്തിൽ ജ്വലിക്കുന്ന സിന്ദൂരപൊട്ട്, നക്ഷത്ര തിളക്കമുള്ള കരിനീല മിഴികളെ ആവരണം ചെയ്ത കരിമഷി, കഴുത്തിൽ അച്ഛമ്മ കൊടുത്ത മാലയോടൊപ്പം തിളങ്ങുന്ന താലി മാല….!!!!
ഇത്രയും പോരെ എന്നെ കൊല്ലാതെ കൊല്ലാൻ…!!

അവളുടെ ചെറിയ ഇളം റോസ് ചുണ്ടിൽ ആരെയോ കണ്ട് പതിയെ വിരിഞ്ഞ പുഞ്ചിരിയിൽ ഇത് വരേ വിലങ്ങി നിന്ന് ശ്വാസം, ഒരു നിശ്വാസമായി പുറത്തേക്ക് ഒഴുകി… ഇവളെന്റെ ജീവനെടുക്കൂല്ലോ ദൈവമേ…!!!!

ജ്വലിക്കുന്ന അവളുടെ സൗന്ദര്യത്തിൽ സ്വയം മറന്ന് ലയിച്ഛ് നിൽകുമ്പഴാണ്  വായിൽ പൂ വീണത്… ഞെട്ടി വെപ്രാളത്തോടെ സൈഡിലേക്ക് വേഗം തുപ്പി ദേഷ്യത്തോടെ ഞാൻ ഓപ്പോസിറ്റ് സൈഡിലേക്ക് നോക്കിയതും നേരെ നോക്കി കൊണ്ട് തന്നെ അച്ചു എന്റെ അടുത്തേക്ക് ചാഞ്ഞു…

“ഹോ…..!!!!! മതിയെന്റെ സിദ്ധുവേട്ടാ…..!!!!ഇങ്ങനെ നോക്കിയാൽ അതിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഉണ്ടാക്കില്ല….. നോട്ടം കണ്ടാൽ പെറ്റ തള്ള സഹിക്കൂലല്ലോ മോനെ….??

സ്വന്തം ഭാര്യയെ ഇങ്ങനെ നോക്കി വെള്ളമിറക്കുന്ന ഒരു ഭർത്താവിനെ ഞാൻ ആദ്യയിട്ട് കാണാ…!!!”

കളിയാക്കി അവൻ പറഞ്ഞു തീർന്നതും ഞാൻ അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ഛ് ചേർന്ന് നിന്നു…..

“സ്വന്തം ഭാര്യയെ വായ്നോക്കുന്നതിന്റെ കിക്ക് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല മോനേ…..

നീ ഇവിടെ എത്രയും ആൾക്കാരെ കണ്ടില്ലേ,,, നാട്ടുകാരെ വീട്ടുകാരെ…. പക്ഷേ ഞാൻ അവളെ മാത്രേ കുറച്ച് നേരത്തേക്ക് കണ്ടുള്ളൂ….

അനൂന്റെ ആ ചിരി, ആ കണ്ണ്,
ഉഫ്‌ഫ്ഫ്… ജീവൻ പോകുന്ന പോലെയാ…. ഹെർട്ട് വരേ നിലച്ചു പോകും….. നിന്ന നിൽപ്പിൽ ഉയിര് പോവുന്നപ്പോലെയൊരു ഫീലാണ് മോനെ…. നിനക്ക് മനസ്സിലാവില്ല..!!!

അവളെ നോക്കി നെഞ്ചിൽ കൈ വെച്ചു ഉഴിഞ്ഞ് ഞാൻ പറഞ്ഞത് കേട്ട് അവനെന്നെ അത്ഭുതത്തോടെ നോക്കി

” ദൈവമേ,,,,, പ്രണയത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് പക്ഷേ,,,, ഇത്രയും ഭയാനകമായ ഒരു വേർഷൻ ഇതാദ്യാ…..!!!”

അന്യഗ്രഹ ജീവിയെ നോക്കുന്ന പോലെ നോക്കി ഇത്രയും പറയുന്നതിന്റെ കൂടെ എന്റെ കൈ പതുകെ അവന്റെ തോളിൽ നിന്ന് എടുത്ത് മാറ്റി….

“അനു ആണെന്ന് കരുതി ചേട്ടൻ ചിലപ്പോ എന്നെ എന്തെങ്കിലും ചെയ്താലോ,,,, അതോണ്ട് കുറച്ചു ഡിസ്റ്റൻസ് നല്ലതാ…!!!!!”

“ഒന്ന് പോടാ…..!!! ആ കാര്യം ഓർത്ത് മോൻ പേടിക്കണ്ട….!!! എനിക്ക് എന്നെ നല്ല വിശ്വാസാ…!!!!”

എന്നും പറഞ്ഞു അവന്റെ വയറ്റിൽ കുത്തി വീണ്ടും തോളിലൂടെ കയ്യിട്ട് പിടിച്ചു…. അച്ചു നമ്മുടെ മുള്ളാണിയുടെ one and only അളിയനാണ്…..

മണ്ഡപത്തിൽ കയറി മീനുവും ടീമും മൂന്ന് വട്ടം വലം വെച്ചു…. രണ്ട് വട്ടം അനു മീനൂന്റെ കൂടെ എന്നെ പാസ് ചെയ്ത് പോയെങ്കിലും ഒന്ന് നോക്കിയത് പോലും ഇല്ല…. അവസാനത്തെ വലം വെച്ച് എന്റെ അടുത്ത് വന്നതും അവള് എന്നെ നോക്കി…. ഞാൻ ചിരിച്ചെങ്കിലും അവള് രൂക്ഷമായി നോക്കി പുചിച്ചോണ്ട് കടന്ന് പോയി…. അത് കണ്ടതും അച്ചു എന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി….

“ഹ്മ്മം…???? അനു നല്ല ഫോമിൽ ആണല്ലോ സിദ്ധുവേട്ടാ,,, എന്തു പറ്റി….??കാര്യമായിട്ട് എന്തോ കിട്ടിട്ടുണ്ടല്ലോ….???”

അവൻ ചോദിച്ചത് കേട്ട് ഒരു നേടുവീർപ്പോടെ ഞാൻ താഴേയ്ക്ക് നോക്കി…

“ഹോ,,,, അതൊന്നും പറയണ്ട മോനെ…. ഇന്നലെ രാത്രി ഞാൻ ഹെൽത്ത് ഒന്ന് നന്നാക്കിയതാ….!!!”

“ങേ……!!!!!!എന്ത്…….????”

അന്തം വിട്ട് കണ്ണ് തുറുത്തി അവൻ ചോദിച്ചത് കേട്ട് ഞാൻ അവനെ നോക്കി…

“അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല…. മനസ്സിലാവനുള്ള പ്രായം നിനക്ക് ആയില്ല…. മോൻ ബാ… നമ്മുക്ക് കല്യാണം കാണാ……!!!!”

~~~~~~~~~~~~~~~~~~~~~~~~~~~~~~~

അനുസരയില്ലാതെ ഒരു തവണ കണ്ണുകൾ അവന് നേരെ പാഞ്ഞെങ്കിലും പുച്ഛം വാരി വിതറി മാനം രക്ഷിച്ചു…. ഇന്നലെ രാത്രി കഥ പറയാൻ പോയതല്ലേ കുറച്ഛ് പുറക്കെ നടക്കട്ടെ….!!!!

ഞങ്ങളെ അമ്പലത്തിലെ തിരുമേനി തന്നെയായിരുന്നു ചടങ്ങിന് വന്നത്… ഇല ചീന്തിലെ ചന്ദനം രണ്ട് പേർക്കും നീട്ടി പരസ്പരം തൊടീക്കാൻ പറഞ്ഞതും മീനു ആദ്യം വിരലാൽ ചന്ദനം തൊട്ടടുത്തു… ഏട്ടന്റെ നെറ്റിയിലേക്ക് നീളുന്ന അവളുടെ കൈകൾ വിറയ്ക്കുന്നത് കണ്ട ഞങ്ങളെല്ലാരും അവളെ കളിയാക്കി ചിരിച്ചു… പാവം…!!
ഏട്ടൻ വരേ അന്തിച്ഛ് നോക്കുന്നുണ്ട്….

മന്ത്രോച്ചാരണം കഴിഞ്ഞതും തിരുമേനി താലിയെടുത്ത് ഏട്ടന്റെ നേരെ നീട്ടി… ഏട്ടന് സാധാ താലിയേക്കാൾ ഇഷ്ടം ബ്രാമിണ് താലിയാണ്… അതോണ്ട് രണ്ടു ചെറിയതാലിക്കളുള്ള ബ്രാമിണ് ടൈപ്പാണ് വാങ്ങിയത്….

ഏഴു നാരുകള്‍ കൂട്ടി ചേര്‍ത്ത മഞ്ഞചരടിൽ കോർത്ത താലി ഏട്ടൻ ഇരുക്കയ്യാലും വാങ്ങി മീനൂന്റെ കഴുത്തിലേക്ക് ചേർത്തതും അവള് പ്രാർത്ഥനയോടെ കൈ കൂപ്പി കണ്ണുകൾ അടച്ചു… കുരവയും മന്ത്രോച്ചാരങ്ങളും കൊട്ടും തകിലും കുഴലുമൊക്കെ ഒരുപോലെ മുഴങ്ങി…

നിലക്കാതെ പുഷ്പ വൃഷ്ടിയിൽ മീനു സുമംഗലി ആയി… മൂന്ന് കെട്ട് കെട്ടി ഏട്ടൻ കൈയെടുത്തതും ഞാൻ ഒന്നൂടെ മുറുക്കി താലി നല്ലോണം ഇട്ട് കൊടുത്തു…. അപ്പഴാണ് എന്നിലേക്ക് മാത്രം വീഴുന്ന പൂക്കളെ ഞാൻ ശ്രദ്ധിച്ചത്… ആദ്യം സംശയത്തോടെ മുകളിലേക്ക് നോക്കിയെങ്കിലും മനസ്സിലായില്ല.. വീണ്ടും പൂ വീണത് കണ്ട് സൈഡിലേക്ക് നോക്കിയപ്പോ ആളെ കിട്ടി… എന്നെ നോക്കാതെ നേരെ നോക്കി പൂക്കൾ മാത്രം എന്റെ നേരെ അറിഞ്ഞോണ്ട് നിൽക്കുന്ന സിദ്ധുനെ ഞാൻ രൂക്ഷമായി നോക്കി…. സിദ്ധു എന്നെ നോക്കി പല്ല് മുഴുവൻ പുറത്ത് കാട്ടി ചിരിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല… ഹല്ല പിന്നേ…!!!
😏😏😏

താലികെട്ടിന് ശേഷം തിരുമേനി നീട്ടിയ സിന്ദൂരചെപ്പിൽ നിന്ന് ഒരു നുള്ള് സിന്ദൂരമെടുത്ത് ഏട്ടൻ മീനുവിന്റെ സീമന്തരേഖയിൽ തൊട്ട് മുകളിലേക്ക് നീട്ടി വരക്കുന്നതിനൊപ്പം നെറ്റിയിൽ ചെറിയൊരു ഉമ്മ കൊടുത്തു… മീനു അന്തം വിട്ട് വാ തുറന്ന് ഏട്ടനെ നോക്കി…. അപ്പഴേക്കും അവളെ ഫ്രണ്ട്സും, കസിൻസും, ഞങ്ങൾ എല്ലാരും കൂടി മൂളിയും വിളിച്ചും ആരവമുണ്ടാക്കിയും തുടങ്ങിയപ്പോ മീനു ചടപ്പോടെ എല്ലാരേയും നോക്കി നാണത്തോടെ തല താഴ്ത്തി…

അത് കണ്ട് ആവേശത്തോടെ ഞാൻ ചിരിച്ഛ് നോക്കിയത് സിദ്ധുന്റെ മുഖത്തേക്കായിരുന്നു… അവന്റെ കണ്ണിൽ നിറഞ്ഞ പ്രണയത്തിന്റെ തിളക്കത്തിൽ ഒരു നിമിഷം ഞാൻ ലയിച്ഛ് നിന്നു…. അത് കണ്ട് സിദ്ധു എനിക്ക് മാത്രം കാണാൻ പറ്റുന്ന വിധം കൈകൊണ്ട് മറയ്ച്ഛ് ചുണ്ട് കൂർപ്പിച്ഛ്  ഉമ്മ തന്നതും ഞാൻ നിറഞ്ഞ ചിരിയോടെ അത് പിടിച്ഛ് അവിടെയൊരു വേസ്റ്റ് ഡസ്‌ബിൻ ഉണ്ടായിരുന്നു അതിലേക്ക് ഇട്ട് കൈയിലെ പൊട്ടി തട്ടി അവനെ നോക്കി പുച്ഛിച്ചു….

ഇരുന്ന് ചെയ്യേണ്ട ചടങ്ങ് കഴിഞ്ഞതും ഏട്ടനും മീനുവും എണീറ്റ് നിന്നു…. ചെറിയച്ഛൻ കൊടുത്ത താലത്തിലെ വിവാഹപ്പുടവ (മന്ത്രകോടി) മീനൂന്റെ കയ്യിലേക്ക് ഏട്ടൻ നീട്ടിയതും അവളത് വാങ്ങി എന്റെ കയ്യിലേക്ക് തന്നു…

വരന്റെ അമ്മ വധുവിന്റെ കഴുത്തില്‍ സ്വര്‍ണമാല അണിയിക്കുന്ന ചടങ്ങ് കൂടി ഉണ്ടായിരുന്നു… അത് തറവാട്ടിൽ പണ്ട് മുതലേ ഉള്ളതാണത്രേ… വധുവിനെ മരുമകളായി അംഗീകരിച്ചു എന്നതാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്…. അന്ന് കല്യാണം കഴിഞ്ഞ് ആദ്യമായി കയറി വന്നപ്പോ ദേവു എനിക്കും തന്നിരുന്നു.. ഞാൻ ഓർത്തു….

ഇതിന് ശേഷം രണ്ട് പേരും പേര് കൊത്തിയ മോതിരങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മാറി… വധൂവരന്മാര്‍ക്ക് പരസ്പരം മാറാൻ തുളസിമാലയും പൂമാലയും ഉണ്ടായിരുന്നു…

കല്യാണത്തിന്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞതും കന്യാദാനതിനായി ചെറിയമാമ്മ മണ്ഡപത്തിലേക്ക് കയറി നിന്നു… ഏട്ടന്റെ വലതുകൈയിലേക്ക് വെറ്റില വെച്ഛ് അതിന് മുകളിൽ മീനൂന്റെ വലതുകൈ ചേര്‍ത്ത് കണ്ണടയ്ച്ഛ് പ്രാർത്ഥിക്കുന്ന ചെറിയമാമ്മയെ കാണേ രണ്ട് പെണ്മക്കൾ ഉണ്ടായിട്ടും ഒരാളെ പോലും ഇങ്ങനെ കൈപിടിച്ഛ് കൊടുക്കാൻ കഴിയാത്ത പോയ ഒരച്ഛന്റെ മുഖം എന്റെ കണ്മുന്നിൽ തെളിഞ്ഞു…. ശോഷിച്ച ചുക്കി ചുളുങ്ങിയ രണ്ട് കാലുകൾ മനസ്സിലേക്ക് ഓടിയെത്തി… അനുസരണയില്ലാതെ കണ്ണുകൾ നിറയുന്നതും ചുണ്ടിലെ നിറഞ്ഞ ചിരി മായുന്നതുമറിഞ്ഞ് ഞാൻ വേഗം മനസ്സ് മാറ്റി ചിരിച്ചു….

കൈകകള്‍ ചേര്‍ത്ത് പിടിച്ച് ഏട്ടനും മീനുവും വിവാഹമണ്ഡപത്തിനെ  മൂന്നുതവണ വലംവെച്ചതും പ്രധാന വിവാഹചടങ്ങുകള്‍ പൂര്‍ത്തിയായി… അങ്ങനെ ഏട്ടന്റെ കല്യാണം സമംഗളം നടന്നു….

കെട്ട് കഴിഞ്ഞെങ്കിലും എനിക്കൊന്ന് ഫ്രീയാവാന്ന് കരുതിയെങ്കിലും മീനു എന്നെ വിട്ടാതെ കൂടെ തന്നെ പിടിച്ഛ് വെച്ചു…. അമ്പലത്തിന് ചുറ്റും പ്രതിക്ഷണം വെച്ഛ് തൊഴുത്തിറങ്ങിയതും ഫോട്ടോ ഷൂട്ട് തുടങ്ങി… അതോണ്ട് ചെക്കന്റെയും പെണ്ണിന്റെയും കൂടെയാണ് എനിക്ക് ഫുഡ് കഴിക്കാനായത്…

വിശന്നിട്ട് കുടല് കരിയാ… രാവിലെ ഒരു ഗ്ലാസ് ചായ കുടിച്ചതാ, പിന്നെ ഒന്നും കഴിച്ചിട്ടില്ല…. ഫുഡ് കഴിക്കാൻ ഏട്ടന്റെയും മീനുന്റേയും കൂടെ ഓപ്പോസിറ്റായി ആശ്വാസത്തോടെ ഞാനും ഇരുന്നു…അപ്പഴാണ് എന്റെ കോന്തൻ കെട്ടിയോൻ എന്റെ അടുത്ത് ഒഴിഞ്ഞ് കിടക്കുന്ന ചെയറിൽ വന്നിരുന്നത്…. എനിക്ക് സിദ്ധുനെ നോക്കാനോ ശ്രദ്ധിക്കാനോ ഒന്നും തോന്നിയില്ല, കാരണം ഫുഡ് വന്നാ കഴിക്കാനുള്ള അവസ്ഥയിൽ ഇരിക്കാ…

പേപ്പർ വിരിച്ഛ് നാക്കിലയിട്ടതും കുട്ടീസ് ഗ്ലാസ്സിലെ വെള്ളം ഒഴിച്ചു… വേഗം ഗ്ലാസ്സിലെ വെള്ളത്തിൽ കൈ കഴുകി ഫുഡ് കഴിക്കാൻ റെഡിയായി ഇരുന്നു….

ഉപ്പിൽ തുടങ്ങി, ഉപ്പേരി, പരിപ്പ്, അവിയല്‍, കാളന്‍, തോരന്‍, പച്ചടി, കിച്ചടി, ഓലന്‍, കൂട്ടുകറി, അച്ചാറ്, ഇഞ്ചിക്കറി, പപ്പടം, ശര്‍ക്കരവരട്ടി, കായ വറുത്തത്, ചോറ്, സാമ്പാര്‍, രണ്ട് കൂട്ടം പായസം, പഴം ഉൾപ്പെടുന്ന നാടൻ സദ്യയുടെ എല്ലാ വിഭവങ്ങളും മുറപോലെ ഇലയിൽ നിരന്നു…. കുറഞ്ഞത് പത്തിരുപത് വിഭവങ്ങളെങ്കിലുംണ്ട്… സത്യം പറയാല്ലോ കണ്ടിട്ട് തന്നെ വായിൽ കപ്പലോടാ… സൈഡിൽ നിൽക്കുന്ന ക്യാമറ ചേട്ടന്മാർ കഴിക്കാൻ കാത്ത് നിൽകാ സൂം ചെയ്യാൻ ന്ന് അറിഞ്ഞിട്ടും, ഞാൻ ആവേശത്തോടെ കൈ ചോറിലേക്ക് നീട്ടി….

പക്ഷേ,,,, ഞൊടിയിടയിൽ കോന്തൻ എന്റെ കൈ പിടിച്ച് വെച്ചു…. ഞാൻ സംശയത്തോടെ അവനെ നോക്കിയെങ്കിലും പാക്കരൻ ഇരുന്ന് നല്ലോണം വെട്ടി വിഴുങ്ങുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നു….

” സിദ്ധു വിട്ട്…. എന്റെ കൈ വിട്ട്….”

അവന്റെ കയ്യിൽ നിന്ന് എന്റെ കൈ കുടഞ്ഞ് വിട്ടീക്കാൻ നോക്കി ഞാൻ പറഞ്ഞെങ്കിലും സിദ്ധു അതൊന്നും കേട്ട ഭാവംപോലും കാണിക്കാതെ കഴിക്കുന്നത് കണ്ട് എനിക്ക് ദേഷ്യവും സങ്കടവും വന്നു…. ഒന്നാമത് വിശന്ന് വലഞ്ഞ് ഇരിക്കാ, നല്ല അടിപൊളി ചൂട് പാറുന്ന സദ്യ മുന്നിൽ കിട്ടിയിട്ടും ഒന്ന് തൊട്ട് പോലും നോക്കാൻ പറ്റാത്ത നോക്കി ഇരിക്കേണ്ടി വരുന്നവളുടെ ഗതികേട് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല സുഹൃത്തുക്കളേ….. മനസ്സിലാവില്ല……!!!!!!

ഞാൻ വീണ്ടും അവന്റെ കൈ വിട്ടീക്കാൻ നോക്കി കൊണ്ടിരിന്നു… അവസാനം ഏട്ടനും മീനുവും ഇടയിൽ കയറിയപ്പഴാണ് പാക്കരൻ വിട്ടത്…. കൈ വിട്ടതും അവനെ നോക്കി ദഹിപ്പിച്ഛ് കാലിൽ അമർത്തി ചവിട്ടി ഞാൻ ഫുഡിലേക്ക് വീണു….

വിശപ്പോണ്ടാണോ അറിയില്ല…. നല്ല അടിപൊളി സദ്യയിരുന്നു…. ശർക്കര പായസവും അടപ്രദമനും കൂടി കഴിച്ചതും വയറ് നല്ലോണം നിറഞ്ഞു…

~~~~~~~~~~~~~~~~~~~~~~~~~~

ഒരുമാതിരി ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ട പോലെ അനു കിടന്ന് ഫുഡ് കഴിക്കുന്നത് കണ്ട് എനിക്ക് ചിരി വന്നു…. അവള് ഇടക്കിയ്ടെ എന്നെ നോക്കി ദഹിപ്പിച്ചോണ്ടിരുന്നു….

ഫുഡ് കഴിച്ചു കഴിഞ്ഞ് ഫാമിലി ഫോട്ടോ സെക്ഷനിലേക്ക് വധൂവരന്മാർ കടന്നതും അനു ഫ്രീയായി… അവളോട് ഒന്ന് സംസാരിക്കാൻ തിരിഞ്ഞതും അവള് നിന്ന് സ്ഥലം ഒഴിഞ്ഞ് കിടക്കുന്നത് കണ്ട് ഞാൻ ചുറ്റും നോക്കി…. ആമിയുടേയും നിമ്മിയുടേയും അടുത്തേക്ക് ഓടി ചെന്ന് അവരുടെ സെൽഫിയുടെ ഇടയിലേക്ക് പൂഴ്ന്ന് കയറി നിൽക്കുന്ന അനൂനെ നോക്കി, ഞാൻ അവരുടെ അടുത്തേക്ക് നടന്ന് അടുത്തുള്ള ഒഴിഞ്ഞ ചെയറിൽ ഇരുന്നു….

ഒരാളെ പോലും വിട്ടാതെ എല്ലാരുടെ കൂടെയും സെൽഫി എടുക്കുന്നുണ്ട്…  ഒരുത്തൻ ഇവിടെ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരുന്നിട്ടും എന്റെ കൂടെ മാത്രം സെൽഫി എടുത്തില്ല… എന്തിന് മൈൻഡ് പോലും ചെയ്യുന്നില്ല പട്ടി പെണ്ണ്… നിന്റെ എന്റെ കയ്യിൽ കിട്ടും മോളേ…. പലിശ മുതൽ കൂട്ട് പലിശ വരേ ഈടാക്കും നോക്കിക്കോ…!!!!!

മനസ്സിൽ പറഞ്ഞ് ഞാൻ ചെയറിൽ ചാരിയിരുന്നു അവളെ തന്നെ രൂക്ഷമായി നോക്കി…. വീട്ടുകാരെ കൂടെ കഴിഞ്ഞപ്പോ കുടുംബക്കരുടെ കൂടെയായി….

ചേച്ചിമ്മാരുടെ കൂടെയും അമ്മായിമ്മാരുടെ കൂടെയും അമ്മന്റെയും അച്ഛമ്മയുടെ കൂടേയും ഫോട്ടോ എടുത്തത് ഞാൻ ക്ഷമിച്ചു പക്ഷേ,,, അവള് കിച്ചുന്റെ കൂടെ സെൽഫി എടുത്തത് കണ്ടപ്പോ എനിക്ക് ദേഷ്യം ഇരച്ചു കയറി….

അവൻ ഇപ്പോ അവളെ പെങ്ങളായിട്ടാണ് കാണുന്നതെങ്കിലും മറ്റൊരു കണ്ണിലൂടെ അവൻ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു…. അത് കോന്തിക്ക് അറിയാവുന്നതുമാണ്… എന്നിട്ടും…..!!!! എല്ലാം കൂടെ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്……!!!!!!

എനിക്ക് അറിയാ,,,,, അവള് എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന്….

അനന്തന്റെ ഫ്രണ്ട്സിനോടൊക്കെ എന്താ വർത്താനം,,,, കൈ കൊടുത്ത് സംസാരിച്ഛ് അനു ചിരിച്ഛ് മയങ്ങുന്നത് കണ്ട് മുഷ്ടി ചുരുട്ടിയും പല്ല് കടിച്ചും ഞാനെന്റെ ദേഷ്യം നിയന്ത്രിച്ചു നിർത്തി….!!!!!

തുടരും……