രചന – മഞ്ജിമ സുധി
തലയിൽ കൈ വെച്ചു കൊണ്ട് അന്നത്തെ ദിവസം ഞാൻ ഓർത്തെടുക്കാൻ നോക്കിയെങ്കിലും അച്ഛന്റെ കാലുകളും, അവ്യക്തതമായ ഒരു പുരുഷ രൂപവുമല്ലാതെ മറ്റൊന്നും മനസ്സിലേക്ക് വന്നില്ല… ആ പുരുഷരൂപം ആരുടേതാവും….????ചിന്തക്കൾ കാട് കയറിയപ്പോഴേക്കും അമ്മു എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നിരുന്നു…. കണ്ണുകൾ പതിയെ ഈറനണിഞ്ഞു.. “എനിക്ക് അറിയാം ചേച്ചിക്ക് ഇതൊന്നും ഓർമ കാണില്ലെന്ന്…..!! അതൊന്നും ഓർക്കാനും ശ്രമിക്കണ്ട… അതൊക്കെ കഴിഞ്ഞില്ലേ…??? പോട്ടേ…. ചേച്ചി ഇങ്ങനെ കരയല്ലേ… ഇതാ,,,, ഇതോണ്ടാ ഞാൻ പറയില്ലന്ന് പറഞ്ഞത്…. സങ്കടം ആവില്ല, കരയില്ല ന്നൊക്കെ പറഞ്ഞിട്ട്….” നിറഞ്ഞ് തൂവുന്ന എന്റെ മിഴികൾ അമർത്തി തുടയ്ക്കുന്ന അമ്മുനെ ഞാൻ വേദനയോടെ നോക്കി… “ന്റെ ചേച്ചി അറിഞ്ഞോണ്ട് ഒരു ഉറുമ്പിനെ പോലും നോവിക്കില്ല… അപ്പൊ പിന്നെ എന്നെ വേദനിപ്പിക്കോ….??? ഇല്ല….!!!! വയ്യാതെ സമയത്തു ചെയ്തു പോയതാ ന്റെ പാവം ചേച്ചി…… എനിക്ക് അറിയാ ന്റെ ചേച്ചിയെ…!!!” വലിയ കാര്യമാക്കാതെ അമ്മു നിറഞ്ഞ ചിരിയോടെ പറയുന്നത് കേട്ട് ഞാൻ സങ്കടത്തോടെ അവളെ നോക്കി…
“ഒരുപാട് നൊന്തു കാണും ല്ലേ ന്റെ മോൾക്ക്… ഈ മുറിവ് കണ്ടാൽ അറിയാം എത്രത്തോളം വേദന സഹിച്ചു കാണുമെന്ന്…. ഒരുപാട് ഉപദ്രവിച്ചോ ഞാൻ….???? എല്ലാരേയും ഉപദ്രവിച്ചോ….????” ആകാംഷയോടെ ഞാൻ വീണ്ടും അവളോട് ചോദിച്ചു.. ” എന്നേക്കാൾ കൂടുതൽ വേദനിച്ച, ചേച്ചി ഉപദ്രവിച്ച ഒരാളുണ്ട് ഏ…” “ആഹാ….. വിളിച്ചിട്ട് വരാന്ന് പറഞ്ഞിട്ട് ചേച്ചിയും അനിയത്തിയും കൂടെ ഇവിടെ ഇരുന്ന സൊറ പറയാ….????” അമ്മു എന്തോ പറയാൻ തുടങ്ങിയതും ഇത്രയും പറഞ്ഞ് നിറഞ്ഞ ചിരിയോടെ നിമ്മി റൂമിലേക്ക് കടന്ന് വന്നതും ഒരുമിച്ചായിരുന്നു…. എന്റെ നേരെ മുന്നിൽ വന്ന് കൈകെട്ടി നിൽക്കുന്ന അവളെ കണ്ട് ഞാൻ അത്ഭുതത്തോടെ ഇരുന്നേടത്ത് നിന്ന് അറിയാതെ എണീറ്റു നിന്ന് പോയി…. “ഛേ,,,,, ഈ നിമ്മി എന്റെ സപ്രൈസ് ഒക്കെ പൊളിച്ചു….!!!! എന്ന് പറഞ്ഞു എന്റെ കൂടെ എണീറ്റ് നിന്ന് തലയിൽ കൈ വെയ്ക്കുന്ന അമ്മൂനെ ഒന്ന് നോക്കി ശ്വാസം പോലും എടുക്കാൻ മറന്ന് ഞാൻ വീണ്ടും നിമ്മിയെ ആശ്ചര്യത്തോടെ വാ തുറന്ന് നോക്കി നിന്നു…..
“ആഹാ…. കുട്ടിശങ്കരൻ സുഖ ചികിത്സ കഴിഞ്ഞു വന്നോ…..????” “ആ ശബ്ദത്തിന്റെ ഉടമയെ കൂടി തിരിച്ചറിഞ്ഞപ്പോ എന്റെ കിളികളൊക്കെ കൂടും കുടുക്കയും എടുത്ത് സ്ഥലം വിട്ടിരുന്നു…. പക്ഷേ ഏട്ടന്റെ രാപ്പകൽ ഫിലിമിൽ മമ്മൂക്ക ചോദിച്ച ചോദ്യം കേട്ടപ്പോ എനിക്ക് ചിരിവന്നു….. പതിയെ ഏട്ടനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു….. “ഊവ്….ഊവ്…!!! കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിലെ മൂന്ന് മാസത്തെ സുഖ ചികിൽസ…..!!! സാവധാനം ഒരു നേടുവീർപ്പോടെ ഞാൻ പറഞ്ഞത് കേട്ട് ഏട്ടന്റെ എന്റെ അടുത്തേക്ക് വന്ന് തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു…. “അതെന്താ അനു… മെന്റൽ ഹോസ്പിറ്റൽ അത്രയ്ക്ക് മോശം സ്ഥലം ആണോ….????? എന്റെ ഒരു കാഴ്ചപ്പാട് വെച്ച് ഈ ലോകത്തിലെ എറ്റവും മനോഹരമായ സ്ഥലം മെന്റൽ ഹോസ്പിറ്റൽ ആണ്….
പച്ചയായ, സന്തോഷവന്മാരായ മനുഷ്യൻ താമസിക്കുന്നത് അവിടെയാണ്….. ഭാവിയെ പറ്റിയോ ഭൂതത്തെ പറ്റിയോ എന്തിന് വർത്താകാലത്തെ പറ്റിയോ ചിന്തിക്കാതെ മറ്റൊരു ലോകത്ത്, അവരും അവരുടെ പ്രിയപ്പെട്ടവരും മാത്രമുള്ള സുന്ദരമായൊരു ലോകത്ത് ജീവിക്കാൻ ഭാഗ്യം ചെയ്തവരാ അവര്….. മനസ്സ് നിറഞ്ഞ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന യഥാർഥ മനുഷ്യനെ കാണാൻ പറ്റുന്ന എക സ്ഥലം….. The most beautiful place in the world…..!!!!!! ‘ മെന്റൽ ആകാനും ഭാഗ്യം വേണം’ നമ്മുടെ ബഷീർക്ക പറഞ്ഞത് കേട്ടിട്ടില്ലേ നീ…???” അതേ ഏട്ടൻ പറഞ്ഞത് ഇത്ര ശെരിയാ…. ഈ ലോകത്തിലെ എറ്റവും മനോഹരമായ സ്ഥലം അവിടെ തന്നെയാണ്….. മനുഷ്യൻ മനുഷ്യനായി കാണുന്ന ഇടം….. ഏട്ടന്റെ ഫിലോസഫി കേട്ട് അമ്മുവും നിമ്മിയും കണ്ണനും ഒക്കെ വാ പൊളിച്ചു നിൽക്കുന്നത് കണ്ടപ്പോ ഞാൻ വീണ്ടും ചെറുതായി ഒന്ന് ചിരിച്ചു…..
” അല്ലാ ഈ ബഷീർക്ക ആരാ….??? നമ്മുടെ പറമ്പിൽ പണിയ്ക്ക് വരുന്ന ആളാണോ….???” നിമ്മിയുടെ സംശയം കേട്ട് ഞങ്ങളെല്ലാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി അന്തിച്ചു നിന്നു…. ഏട്ടൻ നിമ്മിയെ അടുമുടിയൊന്ന് നോക്കി കൈ കൂപ്പി തൊഴുത്തു…. “അല്ലഡീ മറുതേ…. തേങ്ങാ പറിക്കാൻ വരുന്ന ആള്… ഇതെന്തിന്റെ കുഞ്ഞാണോ എന്തോ….???” മുകളിലേക്ക് നോക്കി കൈമലർത്തി ഏട്ടൻ പറഞ്ഞ് നിർത്തിയതും ഞങ്ങളുടെ എല്ലാരും കൂട്ട ചിരി ആ റൂമിൽ അലയടിച്ചു…. നിറഞ്ഞ സംതൃപ്തിയോടെ ചിരിച്ഛ് നിമ്മി എന്റെ അടുത്ത് വന്ന് നിന്ന് കെട്ടിപ്പിടിച്ഛ് കവിളിൽ അമർത്തി ഉമ്മ വെച്ചു…. “ഹോ,,, ഏട്ടത്തിയൊന്ന് നല്ലോണം ചിരിച്ചല്ലോ…. എന്റെ ചളി വെറുതെയായില്ല….!!!!! ഇപ്പോ എങ്ങാനാ പോവല്ലേ….??? സമയം ഒരുപാട് വൈകി….
ഇപ്പോ ഇറങ്ങിയാലേ രാത്രി ഒരു 6,7 മണിയാക്കുമ്പോഴെങ്കിലും വീട്ടിൽ എത്തൂ….. വാ ഏട്ടത്തി ” ധൃതിയോടെ കൈ പിടിച്ഛ് കൊണ്ട് നിമ്മി എന്നോടായ് പറഞ്ഞത് കേട്ട് ഞാൻ അവളെ നോക്കി പതിയെ ചിരിച്ചു…. “ഞാൻ… ഞാൻ ഇല്ല മോളേ….!!!” “ദേ ഏട്ടത്തി എനിക്ക് നല്ലോണം ദേഷ്യം വരുന്നുണ്ട് ട്ടോ……????? രണ്ട് മൂന്ന് ദിവസായി ഞാൻ ഇത് കേൾക്കുന്നു… ഇത് കേട്ട് മടങ്ങി പോകാനല്ല ഞാൻ വന്നത്… ഞാൻ പോകുന്നുണ്ടെങ്കിൽ എന്റെ കൂടെ ഏട്ടത്തിയും ഉണ്ടാക്കും…. കല്യാണം ഇത്രയും നീട്ടിയത് പോലും ഏട്ടത്തിയ്ക്ക് പങ്കെടുക്കാൻ കൂടിയാ,,,, അത്രയും തിരക്കിനിടയിലും ഓടിപ്പിടിച്ചു ഇവിടം വരെ വന്നത് ഏട്ടത്തിയെ കൂടിപോകാനാ അല്ലാതെ കണ്ട് മടങ്ങാൻ അല്ല……!!!!” ദേഷ്യം കലർന്ന വാശിയോടെ നിമ്മി പറഞ്ഞത് ഒരു ചിരിയോടെ ഞാൻ കേട്ട് നിന്നു….ഞാൻ ഡിസ്ചാർജ് ആയി വന്ന് രണ്ട്, മൂന്ന് കഴിഞ്ഞപ്പോ തൊട്ട് നിമ്മി വിളിക്കുന്നതാ.. നിമ്മിയുടെ കല്യാണം ഈ വരുന്ന ദിവസങ്ങളിലേക്കാണ് ഉറപ്പിച്ചിരിക്കുന്നത്…. ഒരു നേടുവീർപ്പോടെ ഞാൻ അവളെ രണ്ട് കയ്യും കൂട്ടി പിടിച്ചു… “അതല്ല നിമ്മി…. മോള് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്….!!! അച്ഛൻ മരിച്ചിട്ട് അതിനു മാത്രം ഒന്നും ആയിട്ടില്ല,,,,,, അറിയല്ലോ….??? പിന്നേ ഞാൻ…. ഞാൻ ഇപ്പോ അത്തരത്തിൽ അങ്ങനെയോരു ഫങ്ക്ഷനൊന്നും കൂട്ടാൻ പറ്റിയ അവസ്ഥയിൽ അല്ല…..
ഞാൻ പറയുന്നത് നീ ഒന്ന് മനസ്സിലാക്ക്….. പ്ലീസ്….!!!! അവളെ ഒന്ന് തണുപ്പിക്കാൻ എന്നോണം ഞാൻ പറഞ്ഞത് കേട്ട് നിമ്മി ദേഷ്യത്തോടെ എന്റെ കൈ തട്ടി മാറ്റി…. “വേണ്ട എനിക്ക് ഒന്നും കേൾകണ്ട…..!!! അമ്മൂ…. ചേച്ചി ഇങ്ങനെ സങ്കടപ്പെട് നിൽക്കുന്നത് കാണാനായിരുന്നോ നിന്റെ അച്ഛന് കൂടുതൽ ഇഷ്ടം…..??? അമ്മൂന്റെ നേരെ തിരിഞ്ഞ് നിമ്മി ദേഷ്യത്തോടെ അവളോട് ചോദിച്ച ചോദദ്യം കേട്ട് ഞാൻ പതിഞ്ഞ ചിരിയോടെ നേടുവീർപ്പോടെ താഴേയ്ക്ക് നോക്കി…. “ഏയ്… ചേച്ചി എപ്പഴും ചിരിച്ചു,കളിച്ഛ് സന്തോഷായിട്ട് നിൽക്കണമെന്നാ അച്ചൻ പറയാറ്…… അതാ അച്ഛന് ഇഷ്ടം…!!!”അമ്മു എന്നെ നോക്കി ഒരു കള്ള ചിരിയോടെയാണ് അമ്മു, നിമ്മിയ്ക്ക് ഉത്തരം നൽകിയത്…. “അച്ഛനെ ഓർത്തു നിന്റെ ചേച്ചീ ഇങ്ങനെ വീട്ടിൽ അടച്ചു പൂട്ടി ഇരിക്കുന്നത് അച്ഛന് സഹിക്കോ…???” നിമ്മി “ഏയ് ഒരിക്കലും ഇല്ല….!!!!” അമ്മു “ഇതൊക്കെ കണ്ടാൽ അച്ഛന്റെ ആത്മാവ് സന്തോഷിക്കോ…???” നിമ്മി “ഇല്ല…… അച്ഛന് ഒരുപാട് സങ്കടം ആവുന്നുണ്ടാവും…..!!!” അമ്മു അമ്മൂന്റെ ആ ഉത്തരം എന്റെ മുഖത്തെ ചിരി മായ്ച്ചിരുന്നു…
ഞാൻ വേഗം മുഖം വെട്ടിച്ഛ് സൈഡിലേക്ക് നോക്കി നിന്നു… “എന്നാ നിന്റെ ചേച്ചിയോട് മര്യാദയ്ക്ക് എന്റെ കൂടെ വരാൻ പറ…… ഇനി അതല്ല എങ്കിൽ നിന്റെ ചേച്ചിയെ മയക്കി കിടത്തി കൊണ്ടുപോകും ഞാൻ…!!! നിമ്മിയും അമ്മുവും ഒത്തൊരുമയോടെ നടത്തിയ ഈ ചോദ്യോത്തര പക്തി കണ്ടും കേട്ട് മറുപടി ഏട്ടനും കണ്ണനും നല്ലോണം ചിരിച്ചെങ്കിലും ഞാൻ പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാതെ തല കുനിച്ചു നിന്നു….. അമ്മു പതിയെ എന്റെ അടുത്തേക്ക് വന്ന് എന്റെ മുഖം പിടിച്ഛ് ഉയർത്തി…. ഒരു ചെറിയ സങ്കടം ഉണ്ടായിരുന്നു അവളുടെ കണ്ണിൽ… “ചേച്ചി….!!!!! നിമ്മി സ്വന്തം അനിയത്തിയെ പോലെയാണെന്ന് ചേച്ചി പലപ്പോഴും എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്….. എന്നിട്ട് അവളുടെ കല്യാണത്തിന് ചേച്ചി പോയില്ലെങ്കിൽ അവൾക്ക് എത്ര വിഷമം ഉണ്ടാവും…..???” അമ്മൂന്റെ നിരാശ കലർന്ന വാക്കുകൾ കൂടി ആയപ്പോ സങ്കടം എന്റെ ചങ്കോളം വന്ന് കെട്ടി കിടന്നു…
“അമ്മൂ…… നിമ്മി എനിക്ക് അനിയത്തിയെ പോലെ അല്ല,നീ തന്നെയാ അവളെനിക്ക്…. പക്ഷേ,,,,, എനിക്ക്… എനിക്ക് പറ്റുന്നില്ല….. എന്നെ.. എന്നെ കൊണ്ട് പോകാൻ സാധിക്കില്ല….!!!!” ഇടറുന്ന സ്വരത്തോടെ പറഞ്ഞൊപ്പിക്കുമ്പോ ഹൃദയം വിങ്ങിയിരുന്നു… അത്രയൊക്കെ പിടിച്ഛ് നിർത്താൻ ശ്രമിച്ചിട്ടും കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി…. എനിക്ക് മറുപടിയെന്നോണം എന്തോ പറയാൻ ആഞ്ഞ അമ്മൂനെ നിറഞ്ഞ കണ്ണോടെ ഇടറുന്ന ഒച്ചയോടെ നിമ്മി വിലക്കി….. “വേണ്ട അമ്മൂ….നീ ഇനി ഒന്നും പറയണ്ട… എനിക്ക് വേണ്ടി ആരുടേയും കാൽ പിടിക്കണ്ട…. അനിയത്തിയാ, പോലെയാ, തന്നെയാ ന്നൊക്കെ ഏട്ടത്തി വെറുതെ പറയുന്നതാ….. എത്രയൊക്കെ പറഞ്ഞാലും സ്വന്തം എന്നും സ്വന്തവും അന്യ എന്നും അന്യയും ആയിരിക്കും….. എനിക്ക് കല്യാണവും കളവാണവും ഒന്നും വേണ്ട….. ഞാൻ ഇവിടെ നിൽക്കാൻ പോവാ…. ഏട്ടത്തിയാ എന്റെ കല്യാണം നടക്കാൻ കാരണം ആ ആള് ഇല്ലാത്ത സ്ഥിതിയ്ക്ക് എനിക്ക് ഈ കല്യാണം വേണ്ട… ഞാൻ അപ്പുനെ(നിഖിൽ) വിളിച്ചു പറയാൻ പോകാ…..” ഹാൻഡ് ബാഗിൽ നിന്ന് ഫോണെടുത്ത് അപ്പൂന്റെ നമ്പറിലേക്ക് ഡൈൽ ചെയ്ത കാതോട് ചേർന്നുന്ന അവളെ ഞാൻ വെപ്രാളത്തോടെ നോക്കി…
അവൻ കോൾ എടുത്ത് നിമ്മി കാര്യം പറയാൻ തുടങ്ങിയതും ഏട്ടൻ വേഗം ഫോൺ വാങ്ങി അപ്പൂനോട് ഒന്നൂല്ലേടാ, നീ ഫോൺ വെച്ചോ ന്ന് പറഞ്ഞ് കോൾ കടാക്കി അവളെ നോക്കി ദേഷ്യത്തോടെ ചീത്ത പറഞ്ഞു…. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ എന്നെ ഒന്ന് നോക്കി അവള് വാശിയോടെ കട്ടിലിൽ വന്നിരുന്നു… ഞാൻ പതിയെ അവളുടെ അടുത്തേക്ക് നിലത്ത് മുട്ട് കുത്തിയിരുന്ന കൈ പിടിച്ചതും അവള് വാശിയോടെ തട്ടിയെറിഞ്ഞു…. “മോളേ നിമ്മി…..നീ….. നീ ഇങ്ങനെ വാശി പിടിക്കരുത്…. ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്….!!” “ഞാൻ അല്ല,,,,,, ഏട്ടത്തിയാ വെറുതെ വാശി പിടിക്കുന്നത്….. ഞാൻ ഏട്ടത്തി ഇല്ലാതെ പോകില്ല ന്ന് പറഞ്ഞാ പോകില്ല… ഞാൻ അവിടെ എത്തിയല്ലല്ലേ കല്യാണം നടക്കൂ….!!!” ഫോൺ വാങ്ങിവെച്ചതിന്റെ ദേഷ്യം ഉള്ളിൽവെച്ഛ് ഏട്ടനെ നോക്കി ദഹിപ്പിച്ഛ് നിമ്മി പറഞ്ഞത് കേട്ട് ഞാൻ ഏട്ടനെ നോക്കി… ഏട്ടൻ കൈമലർത്തി കാണിച്ചതും ഞാൻ വീണ്ടും നിമ്മിയുടെ നേരെ തിരിഞ്ഞു…
ഞാൻ ഒരുപാട് പറഞ്ഞെങ്കിലും നിമ്മി ഒരു അവളെ സ്റ്റാൻഡിൽ തന്നെ ഉറച്ഛ് നിന്നു… ഏട്ടനും അമ്മുവും കണ്ണനും ഒരുപോലെ അവളുടെ ഭാഗം ചേർന്ന് പറയാൻ തുടങ്ങിയപ്പോ വേറെ നിർവാഹമില്ലാതെ പോകാന് സമ്മതിക്കേണ്ടി വന്നു…. അത് കേട്ടതും നിമ്മി ആവേശത്തോടെ എണീറ്റ് കൊഞ്ചലോടെ എന്നെ ഇറുക്കി കെട്ടിപ്പിടിച്ഛ് ഉമ്മ തന്നു…. ‘ എനിക്ക് അറിയായിരുന്നു ഏട്ടത്തി വരുമെന്ന് ‘ ന്ന് സന്തോഷത്തോടെ പറഞ്ഞു വീണ്ടും ഒരുമ്മ കൂടി തന്നു… ഞാൻ ബാഗ് പാക്ക് ചെയ്യാൻ തിരഞ്ഞതും അമ്മു ബാഗ് എന്റെ നേരെ നീട്ടി പാക്ക് ചെയ്തു വെച്ചത് ഉയർത്തി കാണിച്ചു തന്നു….. ഇറങ്ങാൻ നേരം അമ്മയുടെ അടുത്ത് ചെന്ന് യാത്ര പറഞ്ഞെങ്കിലും അമ്മ ഒന്ന് മൂളുക മാത്രം ചെയ്തു….. അമ്മ അച്ഛൻ പോയേരെ പുറത്തേക്കൊന്നും ഇറങ്ങാറില്ല ന്ന് അമ്മു പറഞ്ഞിരുന്നു… അമ്മൂനേയും കണ്ണനെയും നിമ്മി പ്രത്യേകം കല്യാണം ക്ഷണിച്ചാണ് കാറിൽ കയറി ഇരുന്നത്… യാത്രയിൽ ഉടനീളം നിമ്മിയും ഏട്ടനും എന്നോട് എന്തൊക്കെയോ വാ തോരാതെ പറഞ്ഞോണ്ടിരുന്നു…. എല്ലാത്തിനും എന്റെ ഉത്തരങ്ങൾ പതിവ് മൂളലിൽ ഒതുങ്ങി നിന്നു….
പുറം കാഴ്ചകളിൽ ശ്രദ്ധ കേന്ദ്രീകരിച്ഛ് ഇരുന്ന് പതിയെ എപ്പഴോ ഞാൻ ഉറക്കത്തിന് കീഴടങ്ങി…… ഉണർന്നപ്പോ വണ്ടി വീട്ടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പോയിരുന്നു… എന്തോ അറിയില്ല, ആദ്യമായി വീട്ടിൽ കയറി വന്നപ്പോ തോന്നിയ അതേ പേടിയും വെപ്രാളവും എന്നിൽ ആ നിമിഷം നിറഞ്ഞു….. രാത്രി ഒരു7,7.30 ഒക്കെ ആക്കിക്കാണും, വീട് മുഴുവൻ ഒരു കൊട്ടാരം സാദൃശ്യമെന്നോണം വർണ്ണ ശോഭയോടെ വെട്ടിത്തിളങ്ങുന്നുണ്ട്…. വീട്ടിന്റെ ടോപ്പ് മുതൽ ബോട്ടം വരെ കുഞ്ഞു ബൾബുകൾ പല നിറത്തിൽ മിന്നി കളിക്കുന്നു…. ഏട്ടൻ കാർ കോലായുടെ ഇൻട്രെൻസിലേക്ക് കയറ്റി നിർത്തിയതും നിമ്മി വേഗം ഇറങ്ങി വന്ന് എന്റെ സൈഡിലെ ഡോർ തുറന്നു തന്നു…. ഞാൻ ഇറങ്ങിയതും ഏട്ടൻ കാർ പാർക്ക് ചെയ്യാൻ പാർക്കിംങിലേക്ക് എടുത്തു…. ഹൃദയമിടിപ്പൊക്കെ വല്ലാതെ കൂടുന്ന കയ്യും കാലും ഒക്കെ തളരുന്ന പോലെ.. എന്റെ വരവറിഞ്ഞ് കോലായിലേക്ക് വന്ന് നിൽക്കുന്നവരുടെ കാലുകളിലേക്ക് മാത്രം ഞാൻ നോക്കി, ആരേയും മുഖത്തേക്ക് മുഖയുയർത്തി നോക്കാനുള്ള ധൈര്യം ഇല്ലാ… വല്ലാത്ത കുറ്റബോധം തോന്നുന്നു…
കാലുകളുടെ എണ്ണം കൂടവേ ഞാൻ ബാഗിൽ മുറുക്കിപ്പിടിച്ഛ് കണ്ണുകൾ ഇരുക്കിയടച്ചു…. ന്റെ കൃഷ്ണാ എല്ലാരേയും ഞാൻ എങ്ങനെ ഫേസ് ചെയ്യും….???? അമ്മ,ദേവു, ഏട്ടത്തി……???? ഞാൻ….ഞാൻ എന്താ അവരോടെക്കെ പറയാ….???? കയറാതെ മടിച്ചു നിന്ന് എന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി നിമ്മി പിടിച്ചു കോലായിലേക്ക് കയറ്റിയപ്പഴും എന്റെ തല കുനിഞ്ഞ് തന്നെ ഇരുന്നു…. നിമ്മി അമ്മയേയും ദേവുനേയും അകത്തേക്ക് നോക്കി നീട്ടി വിളിച്ചതു കൂടി കേട്ടപ്പോ നിന്ന് നിൽപ്പിൽ ഞാൻ തണുത്തുറഞ്ഞ് പോയി…. “മോളേ……. അനൂ…….!!!!” സ്നേഹത്തിൽ ചാലിച്ച തേൻ പോലെ മാധുര്യമുള്ള ഇടറുന്ന ദേവൂന്റെ സ്വരം കാതിൽ പതിഞ്ഞതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു പോയിരുന്നു… മുഖമുയർത്താതെ കരച്ചിലടക്കി പിടിച്ഛ് കുറ്റബോധത്തിന്റെ തീച്ചൂളയിൽ വെന്ത് ഉരുക്കുകയായിരുന്നു ഞാൻ ആ നേരം… വേദനയോടെയുള്ള ദേവൂന്റെ അടുത്ത വിളിയും കേട്ട് നിൽക്കാൻ ശ്രമിച്ചെങ്കിലും തികട്ടി വന്ന കരച്ചിൽ അടക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞ് ഞാൻ ദേവുന്റെ മാറിലേക്ക് ചാഞ്ഞിരുന്നു….
“ദേവു….. ഞാൻ…. എന്നോട്… ക്ഷമിക്കണം…. കള്ളം മാത്രേ ഞാൻ……” കെട്ടിപ്പിടിച്ഛ് കരയുന്നതിനിടയിൽ വിക്കി വിക്കി എങ്ങനെയോ പറഞ്ഞ് ഒപ്പിക്കാൻ നോക്കവേ ദേവു എന്നെ അടർത്തി മാറ്റി കുനിഞ്ഞ് നിൽക്കുന്ന എന്റെ മുഖം ദേവൂന് അഭിമുഖമായി എടുത്ത് ഉയർത്തി, കണ്ണിൽ നിന്ന് അടർന്ന് വീഴുന്ന കണ്ണീർ വാത്സല്യത്തോടെ സാരിതലപ്പ് കൊണ്ട് തുടച്ചെടുത്തു…. “ഒന്നും പറയണ്ട… ന്റെ കുട്ടി വന്നൂല്ലോ….. അത് മതി….. ഒരുപാട് യാത്ര ചെയ്ത് വന്നതല്ലേ,വേഗം പോയി കുളിച്ചു ഫ്രഷ് ആയി വാ….. ദേവു ചായ എടുത്തു വെക്കാം…..” ദേവൂനെ പോലെ അമ്മയേയും ഏട്ടത്തിയേയും വേദനയോടെ നോക്കി കരയാൻ അല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞ്ഞില്ല….. എന്റെ കയ്യിൽ പിടിച്ഛ് നിമ്മി നേരെ അവളെ റൂമിലേക്ക് നടന്ന് ബാഗ് ബെഡിലേക്ക് വെച്ഛ് ‘ ഏട്ടത്തിയ്ക്ക് ഒരു സപ്രൈസ് ഉണ്ടെന്ന് ആവേശത്തോടെ പറഞ്ഞ് എന്റെ എതിർപ്പുകളെ അവഗണിച്ഛ് ധൃതിയിൽ എന്നെയും കൊണ്ട് നിമ്മി തൊട്ടടുത്ത റൂമിലേക്ക് ഓടി… റൂമിന്റെ വാതിൽ തള്ളി തുറന്ന് എന്നെ ഒരാളുടെ മുന്നിലേക്ക് നിർത്തി…. മടിയോടെ മുഖയുയർത്തി നോക്കിയ ഞാൻ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി പകച്ചു നിന്നു….. തുടരും……

by