രചന – മഞ്ജിമ സുധി
പുറത്തേക്ക് നിന്ന് കൊണ്ട് സിസ്റ്റർ പറഞ്ഞു… ഞാൻ ഏട്ടനെ നോക്കി… ഏട്ടൻ മുഖം കൊണ്ട് കൊടുക്കാൻ പറഞ്ഞു… ഞാനെന്റെ കുഞ്ഞിനെ നോക്കി… എന്റെ കയ്യിൽ കിടന്ന് സുഖമായി ഉറങ്ങുകയാണ്… ഞാനവന്റെ നെറ്റിയിൽ ഒന്നൂടെ ചുംബിച്ഛ് സിസ്റ്ററുടെ കയ്യിലേക്ക് കൊടുത്തു…
“സിസ്റ്റർ… രാ.. അനുരാധയ്ക്ക് കുഴപ്പൊന്നും ഇല്ലല്ലോ…???”
പ്രതീക്ഷയോടെ ഞാൻ ചോദിച്ചു….
കുഞ്ഞിനേയും കൊണ്ട് തിരിച്ഛ് നടക്കാൻ ഒരുങ്ങിയ നഴ്‌സ് പൊടുന്നനെ എന്നെ തിരിഞ്ഞ് നോക്കി….
“ഒന്നും പറയാറായിട്ടില്ല…!!”
ഇത്രയും പറഞ്ഞ് കൊണ്ട് സിസ്റ്റർ വേഗത്തിൽ ഉള്ളിലേക്ക് കയറി…. ഒന്നും പറയാറായിട്ടില്ല ന്ന് പറഞ്ഞാൽ അതിനർത്ഥമെന്താ…??? ഞാൻ മനസ്സിൽ ചോദിച്ചു…. രാധു…??? അവളൊക്കെയായിരിക്കല്ലേ…??? സംശയങ്ങൾ…. തീരാത്ത സംശയങ്ങൾ…!!!
പെട്ടെന്നാണ് ഐ സി യൂ ഡോർ തുറന്ന് വേദ പുറത്തേക്കിറങ്ങിയത്….
ഞാൻ വേഗത്തിൽ അവളുടെ അടുത്തേക്ക് ചെന്ന് നിന്നു…..
“വേദ… എന്റെ രാധു…. അവളോക്കെയല്ലേ…??? അവൾക്കൊരു കുഴപ്പവും ഇല്ലല്ലോ..?? ഇപ്പൊ തന്നെ വാർഡിലേക്ക് മാറ്റുമല്ലോ ല്ലേ…???”
ഞാൻ പ്രതീക്ഷയോടെ ചോദിച്ചു… വേദ എന്റെ മുഖത്തേക്ക് ദയനീയമായി ഉറ്റു നോക്കി… യാചന, ദയനീയത, നിസ്സഹായത, ഇത്തരം വികരങ്ങളെ എനിക്ക് പേടിയാണ്… എന്നെ നോക്കുന്ന ഓരോ കണ്ണിലും ഈ വികാരങ്ങൾമാത്രമാണ് ഞാൻ കാണുന്നത്…. മതിയായി…!!!
“വേദ… പ്ലീസ്… നീയെന്നെ ഇങ്ങനെ ദയനീയമായി നോക്കരുത്… ഇത്തരം വികരങ്ങളോട് എനിക്കിപ്പോൾ വെറുപ്പാണ്… ഈ ദയനീയത, അലിവ്, നിസ്സഹായത… കണ്ട്… കണ്ട് മതിയായി… എന്നെ നോക്കുന്ന ഓരോ കണ്ണിലും ഞാനിത് മാത്രമേ കാണുന്നുള്ളൂ… എനിക്കിനി കാണണ്ട…!!!”
ഞാൻ ഉറപ്പോടെ കട്ടായം പറഞ്ഞ് കൊണ്ട് അവളുടെ ഇരു കയ്യും ചേർത്ത് പിടിച്ചു…
“നീ പറ വേദാ,,,, എന്റെ രാധു…. അവളോക്കെയല്ലേ…??? സുഖമായിരിക്കുന്നില്ലേ…??? എനിക്കൊന്ന് കാണാൻ പറ്റോ അവളെ…??? നീ അവൾക്ക് കുഞ്ഞിനെ കാണിച്ഛ് കൊടുത്തിരുന്നോ…?? പറഡാ..??”
ഞാൻ പ്രതീക്ഷയോടെ ചോദിച്ചു… വേദ എന്റെ കൈക്കുള്ളിൽ നിന്ന് കൈ അടർത്തി മാറ്റി എന്റെ കൈ പൊതിഞ്ഞ് പിടിച്ചു….
“ഞാൻ പറയാം…!!!! നീയൊന്ന് റിലാക്സ് ആവ്….!!!”
വേദ ശാന്തമായി പറഞ്ഞു…. ഞാനവളെ ദയനീയമായി നോക്കി…
“Veda,,,, how could I….??? I can’t relax….!!!
Please veda,,,, i beg you…. Please tell me the truth…. എന്റെ രാധൂന് അങ്ങനെയുണ്ട്…!!!”
ഞാൻ വേദയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…. ഒരു നേടുവീർപ്പോടെ അവളെന്നെ നോക്കി
“ഞാൻ പറയുന്നത് നീ വളരെ ശാന്തമായി കേൾക്കണം… പോസിറ്റീവ് ആയിട്ട് മാത്രം കാണണം….”
വേദയുടെ ഈ വാക്കുകൾ എന്നിൽ നിറച്ച ഭയത്തിന്റെ ആഴം വളരെ വലുതായിരുന്നു… പേടിയോടെ എന്റെ കണ്ണുകൾ കലങ്ങി നിറഞ്ഞു….
“അനൂനെ ഇവിടെ എത്തിക്കുമ്പോഴുള്ള അവസ്ഥ നിനക്ക് അറിയല്ലോ…??? നല്ല ബ്ലഡ് ലോസ് ഉണ്ടായിരുന്നു…. കൂടാതെ ഫ്ലൂയിഡ് ലോസും… സി സെക്ഷനിൽ അനസ്‌തേഷ്യ കൊടുക്കുമ്പോ പോലും അനു കുഞ്ഞിനൊന്നും പറ്റരുത്, രണ്ടിലൊരു ജീവൻ തിരഞ്ഞിടുക്കേണ്ടി വന്നാ അതൊരിക്കലും എന്റെ ജീവനവരുതെന്ന് അണ്കോണ്ഷ്യസ് ആവുന്ന വരേ അവള് പറഞ്ഞോണ്ടിരുന്നിരുന്നു….!!!”
വേദ പറഞ്ഞത് കേട്ട് അവളെന്നിൽ നിന്ന് ബലമായി പിടിച്ഛ് വാങ്ങിയ വാഗ്ദാനം എനിക്ക് ഓര്മവന്നു… രണ്ടിലൊരു ജീവൻ…!!! മനസ്സ് പേടിയോടെ പറഞ്ഞു… ഹൃദയം പെരുമ്പറ കൊട്ടി….
“സത്യം പറഞ്ഞാ രണ്ടിലൊരാൾ…..!!!! ആ ഒരു ഓപ്ഷൻ മാത്രേ ഞങ്ങളുടെ മുന്നിലും ഉണ്ടായിരുന്നുള്ളൂ… പക്ഷേ ദൈവകൃപയാൽ രണ്ട് ജീവനും നിലനിർത്താൻ സാധിച്ചു…!!!”
വേദ പറഞ്ഞത് കേട്ടതും എനിക്ക് ജീവൻ തിരിച്ഛ് കിട്ടിയ ആശ്വാസം തോന്നി… രാധു…. എന്റെ രാധൂന് ഒന്നുംല്ല്യാ… അവളോക്കെയാണ്.. സേഫാണ്…. എന്റെ പ്രതീക്ഷ ഞാൻ മനസ്സിൽ ഊട്ടിയുറപ്പിച്ചു….!!!
“പക്ഷേ…. സിദ്ധു,,,, അനൂന്റെ കണ്ടീഷൻ,,,, it’s very critical…… ഹെവി ബ്ലഡ് ലോസാണ്… പോരാത്തതിന് യൂട്രൂസ് ഇഞ്ചുറി കൊണ്ടുള്ള ഇന്റേർണൽ ബ്ലീഡിങ്…!! വെന്റിലേറ്ററിന്റെ സഹായത്തോടെ അവൾ ജീവിക്കുന്നു എന്ന് മാത്രമേ ഇപ്പോ പറയാൻ പറ്റുള്ളൂ… 24 ഹവേഴ്‌സ് കഴിയാതെ we can’t say anything…!!!!!”
സൗമ്യമായി അവൾ പറഞ്ഞ് നിർത്തി… മരവിപ്പോടെ വേദ പറഞ്ഞതൊക്കെ ഞാൻ കേട്ട് നിന്നു…
“മാക്സിമം മെഡിക്കൽ സപ്പോർട്ട് കൊടുത്തിട്ടുണ്ട്… ഇനിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്… നമ്മുക്ക് പ്രാർത്ഥിക്കാം…!!!!”
ഒരു നേടുവീർപ്പോടെ അവൾ പറഞ്ഞവസാനിപ്പിച്ചു…
“Don’t lose your confidence…. Let’s hope for the best…!! She will be fine….!!!! ”
എന്റെ ഷോള്ഡറിൽ തട്ടി ആത്മവിശ്വാസത്തോടെ വേദ പറഞ്ഞു… She will be fine…!!! അതേ മരവിപ്പോടെ തലയാട്ടി ഞാൻ മനസ്സിൽ പറഞ്ഞു….!! ആമിയേയും ഏട്ടനേയും ഒന്ന് നോക്കി വേദ ഞങ്ങളെ മറികടന്ന് നടന്നു…
“വേദ…???”
ഞൊടിയിടയിൽ തിരിഞ്ഞ് നിന്ന് ഞാനവളെ വിളിച്ചു…. വേദ നടത്തം നിർത്തി എന്നെ തിരിഞ്ഞ് നോക്കി…”ഞാൻ… ഞാനവളെയൊന്ന് കയറി കണ്ടോട്ടെ…???”
ഞാൻ പ്രതീക്ഷയോടെ യാചിക്കും പോലെ ചോദിച്ചു… വേദ ശാന്തമായി ചിരിച്ചു….
“സിദ്ധു,,,,,,, we can’t allow you….!!! You know the hospital rule better than me,,, right…??? ലേബർ വാർഡിലേക്ക് ആർക്കും പ്രവേശിക്കാൻ അനുവാദമില്ല…!!!”
അവളെന്നെ നോക്കി അലിവോടെ പറഞ്ഞു… ഞാൻ മരവിപ്പോടെ തലകുലുക്കി സമ്മതിച്ചു….
“അവൾക്കൊന്നും പറ്റില്ലെടാ…. trust me..!!!”
വേദ ചിരിയോടെ പറഞ്ഞു… trust… വിശ്വാസം…!!! എനിക്കാ വാക്കിനോട് പുച്ഛം തോന്നി…. ഞാൻ ചുണ്ട് സൈഡിലേക്ക് കോട്ടി… രാധുന്ന് ഒന്നും പറ്റില്ല… അവൾക്കെന്നെ വിട്ട്, ഞങ്ങളെ കുഞ്ഞിനെ വിട്ട് പോകാൻ ഒരിക്കലും കഴിയില്ല… ഞാൻ മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാൻ ചെയറിൽ ചാരിയിരുന്ന് കണ്ണുകളടച്ചു…
*******
” സിദ്ധേട്ടാ…??? ”
രാത്രി ബെഡിൽ ചാരിയിരിക്കുന്ന അനൂന്റെ കാല് മസാജ് ചെയ്ത് കൊടുക്കുന്നതിന്റെ ഇടയിൽ അവൾ വിളിച്ഛ്…
“എന്താടീ പട്ടിപ്പെണ്ണേ….!!!”
കുറുമ്പോടെ തിരിച്ഛ് ചോദിച്ഛ് കൊണ്ട് ഞാൻ വീണ്ടും അവളുടെ കാലിൽ തടവി കൊണ്ടിരുന്നു….
“സിദ്ധേട്ടാ,,,, നമ്മുക്ക് മോനാണെങ്കിൽ…??? അല്ല,,, നമ്മുടെ മോന് നമ്മുക്ക് ദേവൂന്റെ പേര് കൂട്ടി ചേർത്ത് പേരിടണം…”
രാധു ആവേശത്തോടെ പറഞ്ഞു… ഞാൻ രാധൂന്റെ കാല് തടവി കൊണ്ട് തന്നെ അവളെ നോക്കി….
“ആഹാ,,,, അപ്പോ എന്റെ പൊട്ടിക്കാളി നല്ലൊരു പേരും കണ്ട് വെച്ഛ് കാണൂല്ലോ…??”
കുസൃതി നിറഞ്ഞ സംശയത്തോടെ ഞാൻ രാധൂനെ നോക്കി ചോദിച്ചു… ചുമൽ കൂച്ചി കീഴ്ചുണ്ട് കടിച്ഛ് കൊണ്ട് അവളെന്നെ നോക്കി ചിരിച്ഛ് ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടി…
“ഭയങ്കരീ…. കേൾക്കട്ടെ… എന്താ പേര്…???”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു…
“അഥർവ്വ… അഥർവ്വ ദേവ്കി സിദ്ധാർത്ഥ്…!!!! വീട്ടിൽ നമ്മുക്ക് ആദി ന്ന് വിളിക്കാം…!!”
ബാഹുബലി ഫിലിമിൽ ശിവകാമി ദേവി നാട്ടുകാരോട് അമരേന്ദ്ര ബാഹുബലിയുടെ പേര് പറഞ്ഞ പോലെ ആവേശത്തോടെ പറഞ്ഞ് രാധുവെന്റെ മുഖത്തേക്ക് ഉറ്റു നോക്കി…
“ഹമ്മോ….!!!! യമണ്ടൻ പേരാണല്ലോ രാധൂസേ… അഥർവ്വ ദേവ്കി സിദ്ധാർത്ഥ്… പറയുമ്പോ തന്നെ എന്നാ വെയ്റ്റാ…. അല്ലാ,,, ഇതൊക്കെ എപ്പോ കണ്ട് പിടിച്ചു…???”
ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു… അത് കേട്ടതും ഗമയിൽ ഇതൊക്കെയെന്ത് എന്ന അർത്ഥത്തിൽ രാധു ഷോള്ഡർ പൊക്കി…
“കൊള്ളാവോ അത് പറ…???”
രാധു ആവേശത്തോടെ തന്നെ തിരിച്ഛ് ചോദിച്ചു…
“ആഹ് രാധു… അടിപൊളിയായിട്ടുണ്ട്… എനിക്ക് ഇഷ്ടായി…!!!”
“എന്റെയൊരു ആഗ്രഹാ മോന്റെ പേരിന്റെ കൂടെ ദേവൂന്റെ പേരും കൂടെ വേണം ന്നുള്ളത്…!!”
ആവേശത്തോടെ രാധു പറഞ്ഞു നിർത്തി…
“അല്ലാ രാധു,,,, എനിക്കൊരു ഡൗട്ട്… ഇനി നമ്മുക്ക് മോളാണെങ്കിലോ…???”
ഞാൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു… രാധു തല ചരിച്ഛ് മുകളിലേക്ക് നോക്കി ആലോചിച്ചു….
“മോളാണെങ്കിൽ…???”
സംശയത്തോടെ നീട്ടി പറഞ്ഞ് ചിന്തിച്ഛ് നിരാശയോടെ അവളെന്നെ നോക്കി….
“മോളാണെങ്കിൽ സിദ്ധു പറ… സിദ്ധുന്നല്ലേ മോള് വേണം ന്ന്,,, അപ്പോ പേരും കണ്ട് വെച്ഛ് കാണൂലേ…???”
രാധു ആവേശത്തോടെ ചോദിച്ചു… രാധൂന്റെ കാല് മസ്സാജ് ചെയ്തോണ്ട് അവള് ആലോചിച്ച പോലെ ഞാനും മുഖം മുകളിലേക്ക് ചരിച്ഛ് ആലോചിച്ചു… പിന്നെ കള്ള ചിരിയോടെ രാധുനെ നോക്കി…
“കിട്ടിയോ…???”
അവള് ഉത്സാഹത്തോടെ ചോദിച്ചു.. ഞാൻ ഗമയിൽ ഊവെന്ന് തലയാട്ടി…
“എങ്കിൽ പറ… എന്താ പേര്…??”
രാധു ആകാംഷയോടെ ചോദിച്ചു… ചുണ്ട് രണ്ടും വായുടെ ഉള്ളിലേക്ക് ആക്കി വെച്ഛ് തലയാട്ടി കൊണ്ട് ഞാൻ ചിരിച്ചത് കണ്ട് രാധു എന്റെ ഷോള്ഡറിൽ പയ്യെ തല്ലി….
“പറ സിദ്ധു…???”
രാധു ആകാംഷയോടെ കെഞ്ചി പറഞ്ഞു… മസാജ് നിർത്തി ഞാനവളുടെ മുഖത്തേക്ക് നോക്കി…
*”അമേയ സിദ്ധാർത്ഥ്…!!!”*
തിരക്കഥാകൃത്ത് ഫിലിം പേര് പറയുന്ന പോലെ അല്പം വെയ്റ്റിട്ട് കൊണ്ട് ഞാൻ പറഞ്ഞ് നിർത്തി ഒളികണ്ണാലെ അവളെ നോക്കി…. മ്മ്മ്… മാറ്റമുണ്ട്… മാറ്റമുണ്ട്… മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾക്ക് മാറ്റമുണ്ട്…
ഇത് വരെ നിറഞ്ഞ് നിന്ന് ചിരിയും കളിയും ആകാംഷയുമൊക്കെ കാറ്റൊഴിഞ്ഞ ബലൂണുപോലെ പേര് കേട്ട സ്പോട്ടിൽ തന്നെ അവളുടെ മുഖത്ത് നിന്ന് ഒഴിഞ്ഞ് പോയി… ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ… ഞാൻ ഉള്ളിൽ ചിരിയടക്കി പിടിച്ചു…
“എന്താ രാധൂ കൊള്ളൂല്ലേ…??? നല്ല പേരല്ലേ… അമേയ… അമ്മൂ ന്ന് വിളിക്കാ.. ല്ലേ…???”
സ്നേഹത്തോടെ വിളിച്ഛ് നിർവൃത്തിയോടെ ഞാൻ ചോദിച്ചു… രാധുവെന്നെ കൂർപ്പിച്ചു നോക്കി…
“ആ ഫോണിങ്ങെടുത്തേ…??”
മുഖം കൊണ്ടും കണ്ണ് കൊണ്ടും ബെഡിൽ കിടക്കുന്ന എന്റെ ഫോണിലേക്ക് ചൂണ്ടി അല്പം ഗൗരവത്തിൽ രാധു ചോദിച്ചു… ഞാനവള് ചോദിച്ചത് കേട്ട് ഒരുനിമിഷം അന്തിച്ഛ് ഇരുന്നു… ഞാനിതല്ലല്ലോ പ്രതീക്ഷിച്ചത്…??? രാധു എന്തിനാ ഫോൺ ചോദിച്ചത്…?? ഇനി ഫോണെടുത്ത് തലയ്ക്കടിക്കാനാണോ..?? ഞാൻ മനസ്സിൽ ചോദിച്ചു…
“എന്തിനാ…???”
ഞാൻ സംശയതോടെ ചോദിച്ചു….
“ഫോണെടുത്ത് താ…!!!”
അനു വീണ്ടും ഗൗരവത്തിൽ പറഞ്ഞു… ഞാൻ സംശയത്തോടെ തന്നെ ഫോണെടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു… എന്നെ രൂക്ഷമായി നോക്കി കൊണ്ട് അവൾ ഫോൺ തട്ടി പറിക്കുന്ന പോലെ വാങ്ങി… എന്നെ അടിമുടിയൊന്ന് നോക്കി അവൾ ഫോണിലേക്ക് നോട്ടമെറിഞ്ഞു….
ഫോണിൽ കാര്യമായി എന്തോ നോക്കി കൊണ്ട് അവൾ നേരെ പിടിച്ചു… റിങ് പോകുന്നത് കണ്ടപ്പോ മനസ്സിലായി അവളാരെയോ വിളിക്കാണ്… ഈ നട്ടപ്പാതിരയ്ക്ക് ഇവളാരെയാ ഈ വിളിക്കുന്നത്..?? രാധു എന്താ ഉദ്ദേശിക്കുന്നത് ന്ന് മനസ്സിലാവുന്നില്ലല്ലോ…?? ഞാൻ സംശയത്തോടെ അവളെ നോക്കി ആരെയാ വിളിക്കുന്നതെന്ന് കയ്യാഗ്യം ചോദിച്ചു.. രാധുവൊന്നും മിണ്ടാതെ എന്നെ കൂർപ്പിച്ഛ് നോക്കി ഇരുന്നു….
*എന്താ സിദ്ധു…. അനൂന്ന് വയ്യായ്ക് വല്ലതുംണ്ടോ…???*
കോൾ കണറ്റ് ആയതും അപ്പുറത്ത് നിന്നുള്ള ഏട്ടത്തിയുടെ വെപ്രാളം നിറഞ്ഞ ശബ്ദം കേട്ട് എന്റെ സംശയം അധികരിച്ചു… രാധുവെന്തിനാ ഇപ്പോ ഏട്ടത്തിയെ വിളിച്ചത്…??
*സിദ്ധുവല്ല ഞാനാ അനുവാ…!!!*
രാധു മുഷിച്ചിലോടെ പറഞ്ഞു… ഞാൻ അന്തം വിട്ട് അവളെ നോക്കി… ഒന്നും മനസ്സിലാവുന്നില്ല ല്ലോ…???
* എന്താനൂ… എന്താ പറ്റിയേ…?? വയ്യായ്ക് വല്ലതും ണ്ടോ…???”
ഏട്ടത്തി വെപ്രാളത്തോടെ ചോദിച്ചു… നട്ടപ്പാതിരയ്ക്ക് വിളിച്ഛ് ഏട്ടത്തിയെ പേടിപ്പിക്കാ പെണ്ണ്..!!
*എനിക്ക് കുഴപ്പൊന്നുംല്ല ഏട്ടത്തീ… അതേയ്,,, എട്ടനില്ലേ അടുത്ത്…??? ഉറങ്ങിയോ…??? ഫോണൊന്ന് കൊടുക്കോ…???*
രാധു അഭ്യർത്ഥിക്കുന്നു പോലെ ഏട്ടത്തിയോട് പറഞ്ഞത് കേട്ട് എന്റെ മുഖമാക്കെ ഞുളിഞ്ഞു… ഏട്ടനെ എന്തിനാ…??? ഞാൻ സംശയത്തോടെ അവളെ നോക്കി ഇരുന്നു… ഏട്ടത്തി ഏട്ടനെ വിളിച്ഛ് ദേ,,, അനു വിളിക്കുന്നൂ ന്ന് പറയുന്നത് ഫോണിലൂടെ ഞങ്ങൾ കേട്ടു…
*പറഞ്ഞോ അനൂ… ഫോൺ സ്പീക്കറിൽ ആണ്…*
ഏട്ടത്തി പറഞ്ഞു….
*ഏട്ടാ…???*
രാധു സ്നേഹത്തോടെ കെഞ്ചി വിളിച്ചു…
* എന്താനൂ…. എന്താ വേണ്ടേ…???*
ഏട്ടൻ വാത്സല്യത്തോടെ ചോദിച്ചു… രാധു എന്നോട് എന്തെങ്കിലും ചോദിച്ഛ് ഞാൻ വാങ്ങി കൊടുക്കില്ല ന്ന് പറഞ്ഞാൽ ഏട്ടനെ വിളിച്ഛ് പറയാറാണ് പതിവ്.. അതാണ് ഏട്ടൻ നേരെ എന്താ വേണ്ടതെന്ന് ചോദിച്ചത്…
*എനിക്കൊന്നും വേണ്ട ഏട്ടാ… ഞാനൊരു കാര്യം അറിയാൻ വിളിച്ചതാ…???*
എന്ത് കാര്യം…??? ഞാൻ മനസ്സിൽ ചോദിച്ചു….
* എന്ത് കാര്യാ അറിയേണ്ടത് ചോദിച്ചോ…???*
ഏട്ടൻ വീണ്ടും വാത്സല്യത്തോടെ പറഞ്ഞു…
* അത്… അത്പിന്നെ ഏട്ടാ,,, ഓഫീസിൽ അക്കൗണ്ട് സെക്ഷനിൽ അമേയ ന്ന് പേരുള്ള ആരെങ്കിലും ജോയിൻ ചെയ്തിട്ടുണ്ടോ…???”
തുടരും
എന്നെ അടിമുടി രൂക്ഷമായി സംശയ ദൃഷ്ടിയോടെ നോക്കി രാധു ഏട്ടനോട് ചോദിച്ച ചോദ്യം കേട്ട് ഞാൻ വാ പൊത്തി പൊട്ടിച്ചിരിച്ചു പോയി…. ഓഹ്,,, അപ്പോ ഇതറിയാനാണ് എന്റെ പട്ടിപെണ്ണ് വളഞ്ഞ് മൂക്ക് പിടിച്ചത്…
* അമേയ…???
ഇല്ലല്ലോടാ…. അക്കൗണ്ട് സെക്ഷനിൽ പുതിയ അപ്പോയ്മെന്റ്സ് ഒന്നും ഇല്ലല്ലോ…???*
ഏട്ടൻ കാര്യമായി തന്നെ ഓർത്തെടുത്ത് പറഞ്ഞത്തൂടി കേട്ടപ്പോ ഞാൻ വലിയ വായിൽ ഉറക്കെ പൊട്ടിച്ചിരിച്ചു… രാധുവാണെങ്കിൽ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്…
*അതെന്താ അനൂ അങ്ങനെ ചോദിച്ചത്…???*
എന്റെ ചിരി കേട്ടിട്ടൊ എന്തോ നേരിയ ചിരിയോടെ ഏട്ടൻ രാധൂനോടായ് വീണ്ടും ചോദിച്ചു… അത് കേട്ടതും ഞാൻ വാ പൊത്തി പിടിച്ഛ് ചിരിയടക്കി…
*ഏയ്,,,, ഒന്നുല്ല ഏട്ടാ…. ഞാൻ വെറുതെ ചോദിച്ചതാ…*
എന്നെ ദേഷ്യത്തോടെ കൂർപ്പിച്ഛ് നോക്കി നിരാശയോടെ അവൾ ഏട്ടനോട് പറഞ്ഞ് നിർത്തിയതും ഞാൻ വേഗം അവളുടെ കൈയിൽ നിന്ന് ഫോൺ തട്ടി പറിച്ഛ് വാങ്ങി എന്റെ മുന്നിലേക്ക് പിടിച്ചു….
* വെറുതെയൊന്നും അല്ലാട്ടോ ഏട്ടാ,,,,, കുശുമ്പോണ്ട് ചോദിച്ചതാ കുശുമ്പി..*
രാധൂനെ നോക്കി കളിയാക്കി ചിരിച്ഛ് കൊണ്ട് ഞാൻ പറഞ്ഞു…
” എനിക്ക് കുശുമ്പൊന്നും ഇല്ലാ…!!!”
രാധു വീറോടെ പറഞ്ഞു…
*കുശുമ്പോ…??? എന്തിന്…???*
ഏട്ടത്തി ഇടയ്ക്ക് കയറി സംശയത്തോടെ ചോദിച്ചു….
* ജനിക്കുന്നത് മോളാണെങ്കിൽ എന്ത് പേരിട്ടും ന്ന് രാധു എന്നോട് ചോദിച്ചു… ഞാൻ അതിന് അമേയ സിദ്ധാർത്ഥ് ന്ന് ഇട്ടാ ന്ന് പറഞ്ഞു… അതിന്റെ കുശുമ്പാ…!!!*
അവളെ നോക്കി തന്നെ ചിരിയോടെ ഞാൻ പറഞ്ഞു… അത് കേട്ടതും രാധൂന്റെ മുഖം ഒരു ബലൂൺ പോലെ വീർത്തു… കുറുമ്പോടെ അവളെന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു…
*അങ്ങനെയൊന്നും അല്ലാട്ടോ ഏട്ടത്തി… കുറച്ഛ് ദിവസം മുന്നേ ഞാനെന്തോ ചോദിച്ചപ്പോ ഓഫീസിലെ അക്കൗണ്ട് സെക്ഷനിൽ പുതിയൊരു കുട്ടി വന്നിട്ടുണ്ട്.. അമേയ ന്നാ പേര്… നല്ല കുട്ടിയാ, അടിപൊളിയാ കാണാൻ, മോഡേർണാ, അവളെ കെട്ടിയാ മതിയായിരുന്നൂ പറഞ്ഞു… അമേയ സിദ്ധാർത്ഥ് നല്ല ചേർച്ചല്ലേ..?? ന്ന് വരേ ചോദിച്ചു.. വീട്ടിൽ അമ്മൂ ന്ന് വിളിക്കാനൊക്കെ പറഞ്ഞു… ദേ ഇപ്പോ കുഞ്ഞിനിട്ടാൻ പേര് കണ്ട് വെച്ചിട്ടുണ്ടോ ന്ന് ചോദിച്ചപ്പോ അതും അമേയ…!!!*
രാധു കുറുമ്പോടെ ഏട്ടത്തിയോട് പരാതി പറയുന്നത് കേട്ട് ഞാൻ നിറഞ്ഞ ചിരിയോടെ അവളെ നോക്കി….
* എന്റെ അനൂ… അവൻ വെറുതേ നിന്നെ കുശുംമ്പേറ്റാൻ പറഞ്ഞതാ പെണ്ണേ… അവിടെ ഇരുന്ന് വഴക്ക് കൂടാതെ രണ്ടും കിടന്ന് ഉറങ്ങാൻ നോക്ക്..!!!*
ഞങ്ങൾ രണ്ട് പേരോടുമായി പറഞ്ഞ് ഏട്ടത്തി ഫോൺ കട് ചെയ്തു… രാധു രൂക്ഷമായി എന്നെ നോക്കി മുഖം വെട്ടിച്ഛ് പയ്യെ ചരിഞ്ഞ് കിടന്നു…
“എന്നാലും എന്റെ രാധു… നിന്നെ ഞാൻ സമ്മതിച്ചു…!!!”
രാധുന്റെ അരികിൽ കിടന്ന് കൊണ്ട് ഞാൻ പറഞ്ഞു…. രാധു കുശുമ്പോടെ മുഖം വീർപ്പിച്ഛ് അങ്ങനെ തന്നെ കിടന്നു.. ഞാൻ പയ്യെ അവളോട് ചേർന്ന് കിടന്ന് കെട്ടിപ്പിടിച്ചു….
“എന്നെ തൊട്ടണ്ട…!!!”
വയറിനെ പൊതിഞ്ഞ് പിടിച്ച എന്റെ കൈ തട്ടിമാറ്റി കൊണ്ട് അനു ദേഷ്യത്തോടെ പറഞ്ഞു…
“അതെന്താ തൊട്ടാ…???”
ഞാൻ വിട്ട് കൊടുക്കാതെ ചോദിച്ചു…
കുറുമ്പോടെ അവളെന്നെ തിരിഞ്ഞ് നോക്കി…
“തൊട്ടണ്ട… അത്രന്നെ…!!!! പോയ് നിങ്ങളെ അമേയേനെ കെട്ടിപ്പിടിച്ചോ…??”
രാധു പറഞ്ഞത് കേട്ട് എനിക്ക് വീണ്ടും ചിരി വന്നു… ഒന്നൂടെ അവളെ കെട്ടിപ്പിടിച്ഛ് കൊണ്ട് ഞാൻ പൊട്ടിച്ചിരിച്ചു….
“എനിക്കറിയാം,,, അങ്ങനെ വെറുതേ ഉണ്ടാക്കി പറഞ്ഞ ഒരു പേരൊന്നും അല്ലാത്…???
രാധു വീണ്ടും പിണക്കത്തോടെ പറഞ്ഞു…
“ഏട്ടനെ വിളിച്ഛ് കണ്ഫോം ചെയ്തു… ഓഫീസിൽ അങ്ങനെയൊരു പെണ്ണില്ല… ഇനി നമുക്ക് ആമിയെ വിളിക്കാ… അല്ലെങ്കിൽ അനിയെ വിളിക്കാം, അതാവുമ്പോ കോളേജിൽ ആ പേരിൽ വല്ലവരും ഉണ്ടായിരുന്നൊന്ന് അറിയല്ലോ..?? അപ്പോ ആരെയാ ആദ്യം വിളിക്കേണ്ടത്…???”
അവളെ കളിയാക്കും വിധം ഞാൻ ചോദിച്ചു… മുഖം തിരിച്ഛ് അവളെന്നെ രൂക്ഷമായി നോക്കി…
“പോടാ പട്ടി…!!!”*
ഞാൻ ഞെട്ടലോടെ കണ്ണ് തുറന്ന് ചുറ്റും നോക്കി… രാധു കുറുമ്പോടെ അങ്ങനെ വിളിച്ചപ്പോലെ…. തോന്നിയതാണ്…!!! ഞാനൊന്ന് നിശ്വസിച്ചു….
ഇരു കണ്ണും തിരുമ്മി ഞാൻ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി… നേരം വെളുത്തിരിക്കുന്നു… ഞാൻ ആമിയേയും ഏട്ടനേയും തട്ടിയുണർത്തി നിർബന്ധിച്ഛ് വീട്ടിലേക്കയച്ചു… ആരേയും കാണാതെ ഒന്നും അറിയാതെ വീട്ടിൽ എല്ലാരും ടെൻഷനടിച്ഛ് നിൽക്കാവും…
അവര് ഇറങ്ങിയതും ഞാൻ വാഷ് റൂമിലേക്ക് നടന്നു… ടാപ്പ് തുറന്ന് കൈക്കുമ്പിളിൽ നിറയെ വെള്ളമെടുത്ത് മുഖത്തേക്ക് രണ്ട് മൂന്ന് വട്ടം ശക്തിയായി തേവി കണ്ണാടിയിലേക്ക് നോക്കി നിന്നു… മനസ്സ് ശൂന്യമാണ്… ഒരു തരം മരവിപ്പ്….
പൊടുന്നനെ ഫോൺ റിങ് ചെയ്തു… നന്തനാണ്… എന്ത് പറയും..?? അങ്ങനെ പറയും…?? ഞാൻ സ്ക്രീമിലേക്ക് നോക്കി ചിന്തിച്ചു… നോക്കി നിൽക്കെ കോൾ കടായി… അടുത്ത സെക്കൻഡിൽ തന്നെ വീണ്ടും റിങ് ചെയ്തു… ഞാൻ കോളെടുത്ത് ചെവിയിലേക്ക് വെച്ചു…
“നീയെവിടെയാ സിദ്ധു…???”
“ഞാൻ… ഞാൻ ഹോസ്പിറ്റലിൽ..!!!”
വളരെ സാവധാനം ഞാൻ പറഞ്ഞു… സംസാരിക്കാൻ പോലും വയ്യ…!!!
“ഞാൻ ഹോസ്പിറ്റലിൽ ഉണ്ട്.. നിന്നെ കാണാഞ്ഞിട്ട് വിളിക്കാ…. നീ എവിടെ…???”
“വാഷ് റൂം…!!!”
“അവിടെ തന്നെ നിൽക്ക്… ഞാൻ അങ്ങോട്ട് വരാ…!!!”
“മ്മ്മ്..!!!!”
~~~~~~~~~~~~~~~~~~~~
കോൾ കട് ചെയ്ത് ഞാൻ വേഗത്തിൽ വാഷ് റൂമിലേക്ക് നടന്നു….
ഡോർ തുറന്ന് ഉള്ളിലേക്ക് കയറവേ വാഷ് റൂമിലെ മിററിന് മുന്നിൽ ഒരു മരവിപ്പോടെ നിൽക്കുന്ന സിദ്ധുനെ ഞാൻ കണ്ടു… അവന്റെ ഷർട്ടാക്കെ മുഷിഞ്ഞിരുന്നു… ഒറ്റ രാത്രി കൊണ്ട് അവൻ വല്ലാതെ ക്ഷീണിച്ഛ് പോയിരിക്കുന്നു… ജീവനില്ലാത്ത അവന്റെ കണ്ണിലേക്ക് ഞാൻ നോക്കി…. ഒരുതരം നിർവികാരത….
കയ്യിലെ കവർ ഞാനവന് നേരെ നീട്ടി.. ഒരു യന്ത്രത്തെ പോലെ അവനത് വാങ്ങി ചേഞ്ച് ചെയ്ത് ഇറങ്ങി… ക്യാറ്റീനിൽ പോയി ഫുഡ് കഴിക്കാൻ നിർബന്ധിച്ചെങ്കിലും അവൻ കൂട്ടാക്കാതെ ഐ സി യൂ ന്ന് മുന്നിൽ പോയി ഇരുന്നു…
ഞാൻ അവനോടൊ അവൻ എന്നോടോ ഒന്നും മിണ്ടിയില്ല… സിദ്ധുവെന്റെ മുഖത്തേക്ക് പോലും നോക്കിയില്ല…
“അനൂനൊന്നും പറ്റില്ലെടാ… ഞാൻ നേരത്തെ ഡോക്ട്റെ കണ്ടിരുന്നു… അവള് മരുന്നിനോടൊക്കെ പ്രതികരിക്കുന്നുണ്ട്… വൈകുന്നേരം ആവുമ്പോഴേക്കും കോണ്ഷ്യസാവും…!!!!”
നീണ്ട നിശ്ശബ്ദത ഭേദിച്ച് ഞാനവന്റെ കൈ പിടിച്ഛ് കൊണ്ട് പറഞ്ഞു…. ചുമരിൽ തല മുട്ടിച്ഛ് മുകളിലേക്ക് നോക്കി കൊണ്ട് അവൻ മൂളി… ഉച്ചയൊക്കെയായപ്പോ രാധൂനെ റൂമിലേക്ക് മാറ്റി… സിദ്ധുന്റെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും എനിക്ക് കാണാനായില്ല… അതേ മരവിപ്പ്..!!!!
~~~~~~~~~~~~~~~~~~~~
അവളെ കണ്ടപ്പോ തെല്ലൊരു ആശ്വാസം തോന്നിയെങ്കിലും പൂർണമായി സന്തോഷിക്കാനോ, സമാധാനപ്പെടാനോ എനിക്ക് പറ്റുന്നില്ല… മനസ് ഇപ്പഴും ആ മരവിപ്പിലാണ്… ശൂന്യമായ മരവിപ്പ്…!!!
റൂമിലേക്ക് ഷിഫ്റ്റ് ചെയ്തതെന്ന് നന്തൻ വീട്ടിലേക്ക് വിളിച്ഛ് പറഞ്ഞിരുന്നൂ ന്ന് തോന്നുന്നു വൈകുന്നേരം ആയപ്പോഴേക്കും അമ്മമ്മാരും അച്ഛമ്മയും ഏട്ടത്തിയും ആമിയും ഹോസ്പിറ്റലിൽ എത്തിയിരുന്നു…
നിമ്മി രാവിലെ മുതൽ ഹോസ്പിറ്റലിൽ അവളുടെ കൂടെ ഉണ്ട്…. അമ്മു ഇങ്ങോട്ട് വന്നോണ്ടിരിക്കാ ന്ന് നന്തൻ പറഞ്ഞു… എന്റെ ഫോണിലേക്ക് വരുന്ന കോളൊക്കെ അറ്റെന്റ് ചെയ്യുന്നത് അവനാണ്…
ഞാനാരുടേയും മുഖത്തേക്ക് നോക്കിയില്ല… അമ്മ, അച്ഛമ്മ, അനൂന്റെ അമ്മ, ഏട്ടത്തി, നിമ്മി, ആമി, എന്തിന് നന്തന്റെ പോലും മുഖത്തേക്ക് നോക്കാൻ എനിക്ക് പറ്റുന്നില്ല… കുറ്റബോധമാണോ അതോ പേരറിയാത്ത മറ്റെന്തോ ആണോ എന്നെ വരിഞ്ഞ് മുറുക്കുന്നതെന്ന് അറിയില്ല…
രാധു ഉണരുമ്പോ ഞാനെങ്ങനെ അവളെ ഫേസ് ചെയ്യും…??? എപ്പോഴും കൂടെ ഉണ്ടാവും ന്ന് ഉറപ്പ് പറഞ്ഞിട്ട് ഞാനവളെ ഒറ്റയ്ക്കാക്കിയില്ലേ…?? ആർക്കോ ഉപദ്രവിക്കാൻ വിട്ട് കൊടുത്തില്ലേ…??? അമ്മയോട്, സന്തോഷം കൊണ്ടല്ലാതെ അനൂന്റെ കണ്ണുകൾ ഇനി നിറയില്ലെന്ന് ഉറപ്പ് കൊടുത്തിട്ട്,,, എനിക്കത് പാലിക്കാൻ കഴിഞ്ഞില്ല….!!! വേദന മാത്രല്ലേ ഞാനവൾക്ക് കൊടുത്തിട്ടുള്ളൂ…??? അവൾക്ക് കൊടുത്ത ഒരു വാക്ക് പോലും പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല…!!! ഞാനൊരു നല്ല ഭർത്താവല്ല…!!! നല്ലൊരു മകനല്ല… നല്ലൊരു ഏട്ടനല്ല…!!! മനസ്സിലെ പ്രതിക്കൂട്ടിൽ ഞാൻ തലകുനിച്ഛ് നിന്നു…
~~~~~~~~~~~~~~~~~~~~~~~~
തുടരും
സെഡേഷന്റെ ഇഫക്ട് മാറി തുടങ്ങിയതും ഉണരാനുള്ള തയ്യാറെടുപ്പിൽ അനൂന്റെ മുഖം ഞുളിഞ്ഞു… ആ റൂമിലെ ഒരു മൂലയിൽ ആരോടും മിണ്ടാതെ ആരേയും നോക്കാതെ ഒതുങ്ങി കൂടി ഇരിക്കുന്ന സിദ്ധുനെ ഞാൻ നോക്കി… എന്തോ ഒരു വെപ്രാളം അവനിൽ പെട്ടെന്ന് പ്രകടമായി… കാര്യമായി എന്തോ ചിന്തിച്ഛ് അവൻ വേഗത്തിൽ പുറത്തേക്കിറങ്ങി പോകുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു….
അവന്റെ കണ്ണുകൾ കലങ്ങി നിറഞ്ഞിരുന്നു.. ഞാൻ ശ്രദ്ധിച്ചു… ഇത്രയും നേരമായി അവനാരോടും ഒന്നും മിണ്ടിയിട്ടില്ല… ആരേയും മുഖമുയർത്തി നോക്കീട്ടില്ലേ… ഞാൻ മനസ്സിൽ അടിവരയിട്ടു… എന്താവും അവന്റെ മനസ്സിൽ…??? എന്താവും ഇത്രമേൽ അവനെ അലട്ടുന്നത്…?? വേദനിപ്പിക്കുന്നത്…??? ഞാൻ സംശയത്തോടെ മനസ്സിൽ ചോദിച്ചു…
ഞാൻ വേഗം അനൂന്റെ ബെഡിന് അടുത്തേക്ക് ചെന്ന് നിന്നു… അവൾ പതുകെ അവശതയോടെ കണ്ണ് തുറന്നു… അവൾക്ക് ചുറ്റും സിദ്ധു ഒഴികെ ബാക്കിയെല്ലാരും നിറഞ്ഞ ചിരിയോടെ നിന്നിരുന്നു… സംശയത്തോടെ അവൾ ചുറ്റും നോക്കി… പിന്നെ പതിയെ അവൾ അവളുടെ വലം കൈ വയറിനോട് ചേർത്തു… വയറിൽ ഒരുപോലെ അവളുടെ കൈ പരതി നടന്നു… വെപ്രാളത്തോടെ അവൾ ഇരു സൈഡിലേക്കും നോക്കി…
“എ…. എന്റെ കുഞ്ഞ്…???”
ഞങ്ങളേവരെയും നോക്കി വെപ്രാളത്തോടെ ചോദിച്ഛ് അനു കൈകുത്തി എണീക്കാൻ ഒരുങ്ങി…
“ഏയ്,,,, അനൂ എണീക്കണ്ട… കുഞ്ഞിനെ ഇപ്പോ നിമ്മി കൊണ്ട് വരും…”
അനൂന്റെ അടുത്തേക്ക് ആഞ്ഞ് ഞാൻ നറു ചിരിയോടെ പറഞ്ഞു… ഞാൻ പറഞ്ഞത് കേൾക്കേ അവളവിടെ തന്നെ കിടന്നു.. പക്ഷേ,,, സന്തോഷത്തേക്കാൾ അനൂന്റെ മുഖത്ത് നിറഞ്ഞത് സംശയമായിരുന്നു… വെപ്രാളത്തോടെ അവളുടെ കണ്ണുകൾ പരക്കം പാഞ്ഞു… അവളുടെ മനസ്സ് നിറയെ എന്തൊക്കെയോ ചിന്തകളാണെന്ന് മുഖം കണ്ടാലറിയാം….
NICU വിൽ നിന്ന് കുഞ്ഞിനെ എടുത്ത് അപ്പഴേക്കും നിമ്മി റൂമിലേക്ക് വന്നിരുന്നു… സന്തോഷത്തോടെ നിമ്മി കുഞ്ഞിനെ അനൂന്റെ അടുത്തേക്ക് താഴ്ത്തി അവൾക്ക് കാണാൻ പറ്റുന്ന വിധം പിടിച്ചു…..
“ഏട്ടത്തി ആഗ്രഹിച്ച പോലെ മോനാ…!!!”
നിമ്മി ആവേശത്തോടെ പറഞ്ഞു… കൂടി നിന്നവരൊക്കെ അവളെ നോക്കി സന്തോഷത്തോടെ ചിരിച്ചു…. പക്ഷേ ആ ചിരി, ആ സന്തോഷം അനുവിന്റെ മുഖത്ത് മാത്രം ഞാൻ കണ്ടില്ല…. ഒരുതരം സംശയമായിരുന്നു ആ മുഖത്ത് നിറഞ്ഞ് നിന്നത്… നിമ്മിയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങുകയോ തൊട്ടുക്കയോ ചെയ്യാതെ അവള് സംശയത്തോടെ നോക്കി നിഷേധർത്ഥത്തിൽ തലയാട്ടി…
“അല്ലാ,,,, ഇതെന്റെ കുഞ്ഞല്ലാ… ഇതെന്റെ കുഞ്ഞല്ല…!!!!”
പരവേശത്തോടെ അനു പറഞ്ഞത് കേട്ട് ഞങ്ങളെല്ലാരും ഞെട്ടി പരസ്പരം നോക്കി….
“ആണ് ഏട്ടത്തി….. ഇത് ഏട്ടത്തിയുടെ കുഞ്ഞ് തന്നാ… നോക്ക്…???”
ഞങ്ങളെയൊക്കെയൊന്ന് നോക്കി കുഞ്ഞിനെ വീണ്ടും അവളുടെ അടുത്തേക്ക് താഴ്ത്തി കാണിച്ഛ് കൊണ്ട് നിമ്മി ആശ്ചര്യത്തോടെ പറഞ്ഞു… അനു വീണ്ടും വെപ്രാളത്തോടെ നിഷേധർത്ഥത്തിൽ തലയാട്ടി…
“അല്ലാ,,,, ഇതെന്റെ കുഞ്ഞല്ലാ…. ഞാൻ…. ഞാൻ…. വിശ്വസിക്കില്ല…!!!”
പേടിയോടെ പറഞ്ഞ് അനു കൈ കുത്തി എണീറ്റ് ഇരിക്കാൻ ശ്രമിച്ചു…
“സിദ്ധു…. സിദ്ധേട്ടനെവിടെ…???”
ചുറ്റും പരതി കൊണ്ട് അനു ചോദിച്ചു… ശരീരം ശെരിക്ക് അനക്കാൻ പോലും പറ്റാത്ത സമയത്താണ് അനു എണീക്കാൻ ശ്രമിക്കുന്നത്… ഞാനും ഏട്ടത്തിയും അമ്മമാരും ഒരുപ്പോലെ പറഞ്ഞിട്ടും തടഞ്ഞിട്ടും അവള് എങ്ങനെയോ വയറിൽ കൈവെച്ഛ് വേദനയോടെ എണീറ്റ് നിന്നു…
“സിദ്ധു… സിദ്ധു എവിടെ…?? എനിക്കവനെ കാണണം…???”
ഒരു കയ്യാൽ വയർ പൊതിഞ്ഞ് പിടിച്ഛ് അവശതയോടെ അനു ചോദിച്ചു… ബഹളം കേട്ട് സിദ്ധു അപ്പഴേക്കും ഉള്ളിലേക്ക് കടന്നിരുന്നു…
“രാധു,,, എന്താ… എന്താടാ…???”
അനൂന്റെ അടുത്തേക്ക് നടന്ന് അവളെ താങ്ങി പിടിച്ഛ് വെപ്രാളത്തോടെ സിദ്ധു ചോദിച്ചു…..
“സിദ്ധു എന്റെ കുഞ്ഞെവിടെ…???”
സിദ്ധുന്റെ ഷർട്ടിൽ മുറുക്കി പിടിച്ഛ് നിന്ന് അവശതയോടെ അനു ചോദിച്ചത് കേട്ട് അവൻ സംശയത്തോടെ എന്നേയും മറ്റുള്ളവരേയും മാറിമാറി നോക്കി…..
~~~~~~~~~~~~~~~~~~~~~~~
“അതാ രാധൂ നമ്മുടെ കുഞ്ഞ്,, നിമ്മിയുടെ കയ്യിൽ…???”
നിമ്മിയുടെ കയ്യിലേക്ക് നോക്കി സംശയത്തോടെ അനുവിനോടായ് ഞാൻ പറഞ്ഞു…
“അതെന്റെ കുഞ്ഞല്ലാ… എനിക്ക്… എനിക്ക് ഞാൻ പ്രസവിച്ച എന്റെ കുഞ്ഞിനെ കാണണം…!!!!”
അനു വാശിയോടെ പറഞ്ഞത് കേട്ട് എന്റെ കണ്ണുകൾ ആശ്ചര്യത്തോടെ മിഴിഞ്ഞു… അനുനെന്താ ഇങ്ങനെയൊക്കെ പറയുന്നത്….??? എനിക്ക് മനസ്സിലാവുന്നില്ല…!!!!
“രാധൂ,,,, അത് നീ പ്രസവിച്ച കുഞ്ഞ് തന്നാ… നമ്മുടെ കുഞ്ഞ്…. നമ്മുടെ മോൻ…!!!!”
ഞാൻ വളരെ ശാന്തമായി അവളോട് പറഞ്ഞത് കേട്ടതും അനു വീറോടെ കൈ തട്ടി മാറ്റി…
“അല്ലാ…. അല്ല….!!! ഇതെന്റെ കുഞ്ഞല്ലാ… ഞാൻ വിശ്വസിക്കില്ല…!!!”
അനു അലറി കരഞ്ഞ് കൊണ്ട് പറഞ്ഞു… ഞാൻ നിസ്സഹായതയോടെ നന്തനെ നോക്കി…. അനു എന്റെ അടുത്ത് നിന്ന് അവളുടെ അമ്മയുടെ അടുത്തേക്ക് ചെന്നു…
“അമ്മേ,,,, എനിക്കെന്റെ കുഞ്ഞിനെ കാണിച്ഛ് താമ്മേ…?? സിദ്ധുനോട് എന്റെ കുഞ്ഞിനെ കാണിച്ഛ് തരാൻ പറ…???”
അവൾ കരഞ്ഞ് കൊണ്ട് പറഞ്ഞു… ഞാനപ്പഴും എന്താ നടക്കുന്നതെന്നറിയതെ പകച്ഛ് നിന്നു…
“കുഞ്ഞീ….. അത് നിന്റെ കുഞ്ഞാണ് മോളേ…??”
അമ്മയും ദയനീയമായി പറഞ്ഞു.. അവളപ്പഴും വിശ്വസിക്കാതെ തലയാട്ടി… അവിടെ നിന്ന് ഓരോരുത്തരുടെ അടുത്തും അനു കുഞ്ഞിന് വേണ്ടി കരഞ്ഞ് യാചിച്ചു… എല്ലാരും ഒരേ ഉത്തരം തന്നെ അവളോട് ആവർത്തിച്ചു….
“ഏട്ടാ,,,, എട്ടാണെങ്കിലും എനിക്കെന്റെ കുഞ്ഞിനെയൊന്ന് കാണിച്ഛ് താ…???”
അവസാന ആശ്രയമെന്നോണം നന്തനോടായ് അവൾ കെഞ്ചി ചോദിച്ചു…
“മോളേ,,, അത് നിന്റെ കുഞ്ഞാണനൂ… നീയൊന്ന് വിശ്വാസിക്ക്.. അതാണ് നീ പ്രസവിച്ച നിന്റെ കുഞ്ഞ്…!!!”
നന്തനും ദയനീയമായി അവളോട് പറഞ്ഞു… അവനിൽ നിന്ന് അല്പം വിട്ടകന്ന് ഇരു കയ്യാലും അവൾ ചെവി കൊട്ടിയടച്ചു…
“വേണ്ട…. ഞാൻ വിശ്വസിക്കില്ല…. പറ്റിക്ക്യാ… എല്ലാരും കൂടി എന്നെ പറഞ്ഞ് പറ്റിക്ക്യാ… ഇത് എന്റെ കുഞ്ഞല്ലാ…. മറ്റാരുടെയോ കുഞ്ഞിനെ എടുത്തോണ്ട് വന്ന് എന്നെ പറ്റിക്ക്യാ…!!!”
ഇത്രയും പറഞ്ഞ് അനു പൊട്ടിക്കരഞ്ഞു… നന്തൻ അവളുടെ അടുത്തേക്ക് ചെന്ന് നിന്നു….
“അനൂ ഞാൻ പറയുന്നത് കേൾക്ക്… നീ വാ,,,, ആദ്യം വന്ന് കിടക്ക്… ഈ സമയത്ത് ശരീരം അധികം ഇളക്കാനോ, അധികം സ്ട്രെൻ ചെയ്യാനോ പാടില്ല… വാ…!!!”
നന്തൻ അവളെ സമാധാനിപ്പിച്ഛ് കിടത്താൻ ശ്രമിച്ചു.. അനു വാശിയോടെ അവന്റെ കൈ തട്ടി മാറ്റി എന്റെ അടുത്തേക്ക് വീണ്ടും വന്ന് എന്റെ കോളറിൽ ബലമായി പിടിച്ചു….
“എന്റെ കുഞ്ഞെവിടെ സിദ്ധു…???”
ദേഷ്യത്തോടെ കിതയ്ച്ഛ് കൊണ്ട് അവൾ ചോദിച്ചു… മരിച്ഛ് പോയിരുന്നെങ്കിൽ…??? ഞാൻ ആത്മത്രമായി പ്രാർത്ഥിച്ചു… ഞാൻ തളർച്ചയോടെ ദയനീയമായി അവളെ നോക്കി…
“പറ സിദ്ധു,,,, എന്റെ കുഞ്ഞെവിടെ…???”
അനു കോളറിൽ പിടിച്ഛ് ഉലയ്ച്ഛ് വീറോടെ ചോദിച്ചു… അവളുടെ കണ്ണുകൾ ദേഷ്യത്തോടെ നിറഞ്ഞൊഴുകി….
“അത്… അത് നമ്മുടെ കുഞ്ഞാണ് രാധൂ…!!!”
അലിവോടെ അവളെ നോക്കി ഇത്രയും പറഞ്ഞപ്പോഴേക്കും ഞാൻ തളർന്ന് പോയിരുന്നു… ചങ്ക് പൊട്ടികീറുന്ന വേദനയാൽ ഞാൻ പിടഞ്ഞു… അനു വാശിയോടെ നിഷേധർത്ഥത്തിൽ തലയാട്ടി….
“ഇല്ലാ,,,, ഞാൻ വിശ്വസിക്കില്ല… ഇതെന്റെ കുഞ്ഞല്ലാ… എല്ലാരും കൂടി എന്നെ പറ്റിക്ക്യാ… പൊട്ടിയാക്കാ…!!!!!”
അനു പൊട്ടിക്കരഞ്ഞു….
“ഞാൻ പറഞ്ഞതല്ലേ…. ഞാൻ പറഞ്ഞിരുന്നതല്ലേ രണ്ടിലൊരു ജീവൻ തിരഞ്ഞെടുക്കേണ്ടി വന്നാ അതൊരിക്കലും എന്റെ ജീവനാവരുതെന്ന്…!!! കുഞ്ഞിനെ വിട്ട് കളയില്ലെന്ന് നീയെനിക്ക് വാക്ക് തന്നതല്ലേ സിദ്ധു…??? എന്നിട്ട്….??? എന്നിട്ടിപ്പോ…???”
എന്റെ കോളറിൽ പിടിച്ഛ് ഉലയ്ച്ഛ് അനു കിതപ്പോടെ കരഞ്ഞ് പറഞ്ഞു… തളർന്ന് പോകുന്ന അവളെ താങ്ങി പിടിച്ഛ് കൊണ്ട് വേദനയോടെ ഞാനവളെ നോക്കി… സ്വന്തം കുഞ്ഞാണെന്ന് ഞാനിവളെ അങ്ങനെ പറഞ്ഞ് മനസ്സിലാക്കും…???!! എന്റെ മിഴികൾ നിറഞ്ഞു… കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ഞാൻ തലകുനിച്ഛ് നിന്നു…
“എനിക്കറിയാം…. സിദ്ധു….. സിദ്ധുവെന്റെ കുഞ്ഞിനെ കൊന്നു…!!!”
ഞെട്ടലോടെ മുഖമുയർത്തി സംശയത്തോടെ ഞാനവളെ നോക്കി… എന്റെ ചെവിക്കളെ എനിക്ക് വിശ്വസിക്കില്ല… ഞാൻ കേട്ടത്തിന്റെ തെറ്റാണ്.. അനു അങ്ങനെ പറഞ്ഞിട്ടില്ല… അവളങ്ങനെ പറയില്ല….. എന്റെ രാധു അങ്ങനെയൊന്നും എന്നോട് പറയില്ല… എന്റെ മനസ്സ് ശാട്യം പിടിച്ചു…
*”എന്റെ ജീവന് വേണ്ടി സിദ്ധുവെന്റെ കുഞ്ഞിനെ കൊന്നു…!!!!”*
ഈ തവണ ചാട്ടുളി പോലെ അനു പറഞ്ഞ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി… പൊള്ളുന്നു….. മേലാക്കെ പൊള്ളുന്നു… ആരോ ജീവനോടെ കത്തിച്ചിരിക്കുന്നു… ഞാൻ… ഞാനെന്റെ… ഞാനെന്റെ കുഞ്ഞിനെ കൊന്നൂ ന്ന്…??? ഞാൻ മനസ്സിൽ പറഞ്ഞു… ഹൃദയത്തിൽ നിന്ന് ചോര കിനിയുന്നു… ആദ്യമായി എനിക്ക് രാധുന്റെ മുന്നിൽ നിൽക്കാൻ പേടി തോന്നി… അവളുടെ തീക്ഷ്ണമായ നോട്ടത്തെ, മുറിവേല്പിക്കുന്ന വാക്കുകളെ…
“എന്റെ അച്ഛനെ കൊന്ന പോലെ എന്റെ കുഞ്ഞിനേയും സിദ്ധു കൊന്നു…!!!”
എന്റെ കോളറിൽ പിടിച്ഛ് ഉലയ്ച്ഛ് കൊണ്ട് രാധു കൂട്ടിചേർത്തു… ആ ഒരൊറ്റ വാക്കിൽ ഞാൻ അവളുടെ ആരുമല്ലാതായ പോലെ തോന്നി… രണ്ട് കൊല്ലം പിന്നിലേക്ക് സഞ്ചരിച്ച പോലെ… ഞാനിപ്പഴും അവിടെ തന്നെ നിൽക്കുന്നു….
വീണ്ടും മുറിവേറ്റു… ആഴത്തിൽ…. വാക്കുകളാവുന്ന വാളാൽ ഹൃദയം ഇരു കഷണങ്ങളായി മുറിഞ്ഞിരിക്കുന്നു… ഞാൻ കണ്ണാൽ അരുതെന്ന് അവളോട് യാചിച്ചു… പറയരുത് രാധൂ…. നീ അങ്ങനെ പറയരുത്….
“എന്റെ അച്ഛനെ കൊന്ന പോലെ സിദ്ധുവെന്റെ കുഞ്ഞിനേയും കൊന്നു… എന്റെ കുഞ്ഞിനെ കൊന്നു…. എന്റെ കുഞ്ഞിനെ കൊന്നു….”
എന്റെ കോളറിൽ നിന്ന് വാശിയോടെ കൈ വിട്ടുത്തി പരവേശത്തോടെ നിലത്തേക്ക് നോക്കി ഒരു ഭ്രാന്തിയെ പോലെ അനു വീണ്ടും വീണ്ടും പുലമ്പി…. പൊടുന്നനെ അവളുടെ ഇടം കൈ വയറിൽ അമർന്നു… മുഖത്ത് വേദന നിറഞ്ഞ… ശ്വാസം കിട്ടാതെ അനു കിതച്ചു… വലിയ വായിൽ ശ്വാസമെടുക്കാൻ വെപ്രാളപ്പെട്ടു…
“ആഹ്…. ആഹ്…. അമ്മേ….!!!!”*
ഇരു കയ്യും വയറിൽ അമർത്തി പിടിച്ഛ് വേദനയോടെ അനു നിലവിളിച്ചു… വയറമർത്തി പിടിച്ഛ കൈ വിരലുകൾക്ക് ഇടയിലൂടെ രക്തം അനൂന്റെ തൂവെള്ള വസ്ത്രത്തിൽ നിമിഷ നേരം കൊണ്ട് പടർന്നു…
*”ആആആആആആഹ്ഹ്ഹ്ഹ്*”
ഇരു കയ്യോണ്ടും വയറിൽ അമർത്തി പിടിച്ഛ് കൊണ്ട് അനു വേദനയോടെ നിലത്തേക്ക് ഊർന്ന് വീഴാൻ തുടങ്ങി…
“രാധൂ…???”
ഞാൻ പേടിയോടെ വിളിച്ഛ് അവളുടെ അടുത്തേക്ക് വേഗത്തിൽ നടന്ന് പിടിച്ഛ് ഉയർത്തി…. അനു വാശിയോടെ എന്റെ കൈ തട്ടി മാറ്റി…
“തൊടരുത്…. നീയെന്നെ തൊടരുത്… നീയെന്റെ കുഞ്ഞിനെ കൊന്നവനാ.. നീയെന്നെ തൊടരുത്…!!!”
അനുവെന്റെ മുഖത്ത് നോക്കി അലറി പറഞ്ഞു… ഒന്നും ചെയ്യാനാവാതെ ഞാൻ പകച്ഛ് പോയി… നിസ്സഹായനാണ്… അത്രമേൽ സിസ്സഹായൻ…!!!
“ആരും എന്നെ തൊടരുത്….. ആരും…!!!! ചാവട്ടെ…. ഞാൻ ചാവട്ടെ…!!!”
എല്ലാരേയും നോക്കി വാശിയോടെ അനു പറഞ്ഞു… നന്തൻ അവളെ പിടിച്ഛ് സമാധാനിപ്പിച്ഛ്, നിർബന്ധിച്ഛ് ബെഡിൽ കിടത്തി… അപ്പോഴേക്കും വേദയും നഴ്‌സ്സസും റൂമിലേക്ക് കയറി വന്നിരുന്നു… വേദ വേഗത്തിൽ കയ്യിലെ സെഡേഷൻ മെഡിസിൻ അനൂന്റെ ശരീരത്തിലേക്ക് ഇൻജെക്റ്റ് ചെയ്തു…
“എന്റെ കുഞ്ഞിനെ…. എന്റെ കുഞ്ഞിനെ…. സി…
ബോധം മറയുന്ന വരേ അവൾ പുലമ്പി കൊണ്ടിരുന്നു… സിദ്ധുവെന്റെ കുഞ്ഞിനെ കൊന്നെ ന്ന്…!!! ഞാനെന്റെ കുഞ്ഞിനെ കൊന്നെന്ന്…!!! ആ നിമിഷം തന്നെ അനൂനെ തിരിച്ഛ് ഐ സി യൂവിലേക്ക് തന്നെ മാറ്റി… സ്റ്റിച്ഛ് പൊട്ടിയിരുന്നു… നിമ്മിയുടെ കയ്യിൽ കിടന്ന് കുഞ്ഞ് വലിയ വായിൽ കരഞ്ഞു… ഞാൻ വേഗം കുഞ്ഞിനെ വാങ്ങി എന്റെ മാറോട് ചേർത്ത് പതിയെ തട്ടി കൊടുത്തു… അധികം വൈകാതെ തന്നെ അവൻ ഉറക്കം പിടിച്ചു…
ഇത്ര ശാന്തമായാണ് അവൻ ഉറങ്ങുന്നത്… ഞാനവന്റെ മുഖത്തേക്ക് നോക്കി… നിഷ്കളങ്കമായ മുഖം…!!!രാധുവിന് ഇതെന്റെ മകനല്ലെന്ന് അങ്ങനെ പറയാൻ തോന്നി…. ഞാൻ അത്ഭുതപ്പെട്ടു…!!! ഈ നേരം അവളോട് ചേർന്ന് ആ നെഞ്ചിൽ പറ്റിച്ചേർന്ന് ഉറങ്ങേണ്ട കുഞ്ഞാണ്.. എനിക്ക് സങ്കടം ചങ്കിൽ കെട്ടി…!! കണ്ണുകൾ നിറഞ്ഞൊഴുകി…
******************************
“സർ,,, മേം അന്വേഷിക്കുന്നു….!!!”
ഞാൻ ഞെട്ടലോടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി… നഴ്‌സാണ്… ഞാൻ ദീർഘമായൊന്ന് നിശ്വസിച്ചു….
ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു… രണ്ട് ദിവസം മുന്നേ രാധുനെ വീണ്ടും റൂമിലേക്ക് മാറ്റിയിരുന്നു… മുറിവ് ഉണങ്ങി തുടങ്ങീട്ടുണ്ട്… അന്നത്തെ ദിവസത്തിന് ശേഷം അവള് പിന്നെ സംസാരിച്ചിട്ടില്ല… ആ റൂമിലും ജനലിന് അരിക്കിലുമായി കഴിച്ഛ് കൂട്ടുകയാണ്… ഒരു കുഞ്ഞുള്ളതായി പോലും അറിവുണ്ടെന്ന് തോന്നുന്നില്ല… അവളിപ്പഴും കുഞ്ഞിനെ അംഗീകരിച്ചിട്ടില്ല… പാൽ പോലും കൊടുക്കാൻ തയ്യാറാവുന്നില്ല…. ബ്രെസ്റ്റ് കംപ്രഷർ ഉപയോഗിച്ഛ് എടുക്കുന്ന പാൽ ഏട്ടത്തിയാണ് കുഞ്ഞിന് കൊടുത്തോണ്ടിരിക്കുന്നത്…. അന്ന് മുതൽ എല്ലാത്തിനും അവൾക്കൊപ്പം ഏട്ടത്തിയാണ്….
നന്തൻ ഷോള്ഡറിൽ കൈ വെച്ചപ്പഴാണ് ഞാൻ ഇപ്പഴും ചെയറിൽ തന്നെ ഇരിക്കാണെന്ന് ഓർത്തത്… നന്തൻ മുഖം കൊണ്ട് വരാൻ ആഗ്യം കാട്ടിയതും ഞാൻ എണീറ്റ് നിന്ന് അവന്റെ കൂടെ ഉള്ളിലേക്ക് കയറി….
“Come,,,, sit…!!!”
ഏതോ ഫയലിൽ നിന്ന് മുഖമുയർത്തി നോക്കി മടക്കി വെച്ഛ് കൊണ്ട് മേം പറഞ്ഞു…. ഞാനും നന്തനും ചെയറിൽ ഇരുന്നു… ഞങ്ങളെ രണ്ടാളേയും മേം നോക്കി… ഞാൻ മേമിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു…. ഒരു നേടുവീർപ്പോടെ മേം പറഞ്ഞു തുടങ്ങി…
“അനുരാധയ്ക്ക് ഇതിന് മുൻപ് എന്തെങ്കിലും തരത്തിലുള്ള മെന്റൽ ഇഷ്യൂസ് ഉണ്ടായിട്ടുണ്ടോ…????”
മേം നേരെ കാര്യത്തിലേക്ക് കടന്നു…
* സിദ്ധുവെന്റെ അച്ഛനെ കൊന്നു….*
ഉള്ളിൽ നിന്ന് ആരോ അലമുറയിട്ടു… സെൽ അഴിക്കളിൽ പിടിച്ഛ് ഒരു ഭ്രാന്തിയെ പോലെ രാധു വിളിച്ഛ് കൂവിയത് കാതിൽ മുഴങ്ങി…
“യെസ് ഡോക്ടർ…!!!”
നന്തനാണ് മറുപടി പറഞ്ഞത്… എനിക്ക് പറയണം ന്ന്ണ്ട്… പക്ഷേ സംസാരിക്കാൻ പറ്റുന്നില്ല… എന്തോ കനത്തിൽ തൊണ്ടക്കുഴിയിൽ കെട്ടി കിടക്കുന്നു… തുപ്പാനും ഇറക്കാനും വയ്യ…!!!
“ഒരു ടൂ ഇയർ ബാക്ക്… അനൂന്റെ അച്ഛൻ മരിച്ചപ്പോ…. അന്ന് മുതൽ ഒരു ത്രീ മന്ത് അവൾ കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു…”
നന്തൻ ഓർത്തെടുത്ത് പറഞ്ഞു…
“ഓകെ…!!! അതിന് ശേഷം അവളിൽ മറ്റേതെങ്കിലും തരത്തിലുള്ള മെന്റൽ ഇഷ്യുസ് പ്രകടമായിരുന്നോ..??? I mean,,,, ഇങ്ങനെ വൈലെന്റ് ആവുക, അമിതമായ ദേഷ്യം, സങ്കടം അങ്ങനെ എന്തെങ്കിലും..?”
“No….!!! She was perfectly alright…!!!”
അവന്റെ സ്വരം ഉറപ്പോടെ ഉയർന്നു…. അനിയത്തിയെ പോലെ കൊണ്ട് നടക്കുന്നവനാ…
” മേം,,,, അവള് കുഞ്ഞിനെ അംഗീകരിക്കാൻ തയ്യാറാവുന്നില്ല… വിശ്വസിക്കുന്നില്ല… ഞങ്ങളൊക്കെ മാറിമാറി പറഞ്ഞിട്ടും അവള് വിശ്വസിക്കുന്നില്ല…!!!”
തുടരും

by